Saturday, July 9, 2011

എന്റെ ബാല്യകാല സ്മരണകള്

skip to main | skip to sidebar

എന്റെ ബാല്യകാല സ്മരണകള്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw_tb5hir35VfIiVDKjtHT1KkHsM5A1eVciDJv-BdKb5y0T1gKlb2UH8XT62zFAFbFsmr3dtm0Q8nIOe-TYyoqs_EZQzDujXvRlldLsn1ejEfx-lVpToF-ARW8C24u259-21NYAC9Kme0D/s320/jp+the+small+boy.jpgഎന്റെ കുട്ടിക്കാലം എന്ന് ഓര്മ്മ വരുമ്പോള് എപ്പോഴും എന്റെ സ്മരണകള് ഓടിയെത്തുന്നത്, ഞാന് ജനിച്ച് വീണ മലബാറിലെ ഞമനെങ്ങാട് ദേശമാണ്. 1948 ഫെബ്രുവരി 2 ന് ഞാന് വെട്ടിയാട്ടില് കൃഷ്ണന്റെ പ്രഥമ സന്താനമായി പിറന്ന് വീണു.

അച്ചനും അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതിനാലാണ് എന്റെ ജനനം പിതൃഭവനത്തിലായത്. ഞങ്ങളുടെ തറവാട് കളിമണ്ണ് കോണ്ടുള്ള ചുമരുകളും, മരം കൊണ്ടുള്ള കിടപ്പുമുറി, അറ്, ഇടനാഴിക, മച്ച് തുടങ്ങിയ മുറികളും പിന്നെ ഓല മേഞ്ഞതുമായ കൂറ്റന് രണ്ട് നില വീടായിരുന്നു.

തട്ടിന്റെ മുകളില് ഒരു ഹോളും, ഒരു കിടപ്പുമുറിയും പിന്നെ കിടപ്പ് മുറിയുടെ മുകളില് മൂന്നാം നിലയില് വേറെ ഒരു മുറിയും ഉണ്ടായിരുന്നു. ചെറുപ്പത്തില് ഞാന് തട്ടിന് പുറത്ത് ചേച്ചിയുടെ കൂടെയാണ് കിടന്നിരുന്നു. ഞാന് ഒന്നാം ക്ലാസ്സില് പഠിക്കുന്നത് വരെ പായയില് പാത്തിയിരുന്നു. എന്ന് എന്റെ വളരെ അടുത്തറിയുന്ന കൂട്ടുകാര് പായേപാത്തി എന്ന് വിളിക്കുമായിരുന്നു.

എനിക്ക് പാത്താനായിട്ട് തട്ടിന് പുറത്തെ കിടപ്പുമുറിയുടെ പുറത്തുള്ള ഹോളില് ഒരു ഓവ് നിര്മ്മിച്ചു. എന്നെ ചേച്ചി ഉറങ്ങുന്നതിന് മുന്പ് അതില് കൊണ്ട് ഇരുത്തി പാത്തിപ്പിക്കും. കിടപ്പുമുറിയില് വടക്കോട്ട് ഒരു ജനല് ഉണ്ടായിരുന്നു. അതില് കൂടി നോക്കിയാല് ഞങ്ങളുടെ അടുക്കളയുടെ മുകള് ഭാഗവും, അതിന് പിന്നിലെ മുളംകൂടും പിന്നെ അപ്പുറത്തുള്ള വീടുകളും, പിന്നെ വട്ടമ്പാടത്തെ ഉസ്മാന് മാപ്പിളയുടെ പീടികയും, പാറേട്ടന്റെ ചായപ്പിടികയും, ശേഖരേട്ടന്റെ തുന്നല് കടയും കാണാം.

ചേച്ചിക്കും അച്ചനും കിടക്കാന് നല്ല മെത്ത കിടക്ക ഉണ്ടായിരുന്നു. അതില് എപ്പോഴും വെള്ള ബെഡ് ഷീറ്റായിരുന്നു വിരിക്കാറ്. വെള്ള അച്ചന് വലിയ നിര്ബന്ധം ആയിരുന്നു. അഴുക്കായാല് പെട്ടെന്ന് അറിയാനായിരുന്നത്രെ വെള്ള ഷീറ്റ്. കിടക്കയില് കിടക്കാന് എന്തൊരു സുഖമായിരുന്നെന്നോ. ഞാന് കിടന്നതും ഉറങ്ങും. കാലത്ത് എഴുന്നേല്ക്കുമ്പോള് ഞാന് കട്ടിലിന്റെ ചോട്ടിലുള്ള പായയില് കിടക്കുന്നത് കാണും.

കിടക്ക നനക്കുന്നതിനാല് എന്നെ ഞാന് ഉറക്കം പിടിച്ചാല് ചേച്ചി താഴെ ഇറക്കി കിടത്തും. എന്റെ അച്ചന് സിലോണില് ഒരു ഹോട്ടല് തൊഴിലാളിയായിരുന്നു. കൊല്ലത്തില് രണ്ട് തവണ വരും. കൊല്ലപ്പരിക്ഷ കഴിഞ്ഞാലും വരും, എന്നെയും ചേച്ചിയേയും കൊളമ്പിലേക്ക് കൂട്ടിക്കൊണ്ടോകും. പിന്നെ ചിലപ്പോള് അച്ചന് ഞങ്ങളെ രത്നമലാന വരെ തീവണ്ടിയില് കൊണ്ട് വിടും. ഞാനും ചേച്ചിയും അവിടെ നിന്ന് രാമേശ്വരത്തേക്ക് കപ്പലില് പോകും. അവിടെ നിന്ന് മണ്ഡപം കേമ്പില് ഇമിഗ്രേഷന് ഫോര്മാലിറ്റീസെല്ലാം കഴിഞ്ഞ് തീവണ്ടീല് തൃശ്ശൂര്ക്കെത്തും.

അച്ചന് സിലോണില് വലിയ ഉദ്യോഗസ്ഥനായ കാരണം രാമേശ്വരത്ത് ഞങ്ങളെ വരവേല്ക്കാനായി അച്ചന്റെ കൂട്ടുകാരനായ പിള്ള മാമനും പരിവാരങ്ങളും ഉണ്ടായിരിക്കും. രാമേശ്വരത്ത് പോകുന്ന സമയത്തോ വരുന്ന സമയത്തോ ഞങ്ങള് ഒന്നോ രണ്ടോ ദിവസം താമസിക്കും. അവിടെ ക്ഷേത്രത്തില് പോകും, കടല് കരയിലിരിക്കും. അന്ന് കപ്പലിറങ്ങുന്ന കരയില് മുഴുവന് വെള്ള മണലും, എവിടെ നോക്കിയാലും മുരിങ്ങ മരങ്ങളും ആയിരുന്നു.

പിള്ള മാമനും കുടുംബവും ആണ് രാമേശ്വരത്തെ ഞങ്ങളുടെ രക്ഷാധികാരി. അതിനാല് ഞങ്ങള്ക്കവിടെയുള്ള കാര്യങ്ങള് ഒന്നും അറിയേണ്ട. പിള്ള മാമന് ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. പേരൊന്നും ഓര്മയില്ല. പിള്ള മാമന് കസ്റ്റംസിലായിരുന്നുവെന്ന് തോന്നുന്നു ജോലി. എന്റെ അച്ചന് സിലോണിലെ കൊളംബോ നഗരത്തിലെ ഹോട്ടല് ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല് മേനേജരായിരുന്നു.

എന്റെ അച്ചനെന്ന വി. സി. കൃഷ്ണനെ അറിയാത്തവരാരും സിലോണിലുണ്ടായിരുന്നില്ല കാലത്ത്. ഭാരതത്തില് നിന്ന് ഏത് പ്രധാന വ്യക്ത്കള് കൊളമ്പോ നഗരത്തില് വന്നാലും എന്റെ അച്ചനറിയാമായിരുന്നു. അവരെ പോയി കാണുമായിരുന്നു. പിന്നെ മിക്കവര്ക്ക് അച്ചന്റെ ഹോട്ടലില് വിഭവ സമൃദ്ധമായ വിരുന്നും നല്കിയിരുന്നു. പണ്ടൊരിക്കല് താരാസിങ്ങ് എന്ന ഗുസ്തിക്കാരന് കൊളംബോയില് വന്നപ്പോ അച്ചന് https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE4hbfUXRHzWLR0WGJjxb6egCdodLqBJTENKDwKSCbZlD2fxYf78Q2GfPhiDa6bzADGQ3ajUcYlgxn_M5f3OYITLe3sXMWWEw8u6g6I4Pq-1t2K7sEB-XRDkScRJH2eRAXlNrt0eI90rEx/s320/father+with+dhara+singh.jpgഅദ്ദേഹത്തിന് വിരുന്ന് നല്കിയത് എനിക്ക് ചെറിയ ഒരു ഓര്മ്മ വരുന്നുണ്ട്.

എന്നെ നാട്ടില് സ്കൂളില് ചേര്ക്കുന്നതിന് മുന്പ് പലപ്പോഴും എന്റെ ബാല്യം സിലോണില് തന്നെയായിരുന്നു. വളരെ മങ്ങിയ എന്റെ ചില ഓര്മ്മകല് ഞാനിവിടെ കുത്തിക്കുറിക്കാം. അച്ചന്റെ പ്രധാന ഹോട്ടാല് കോളംബോയിലെ മറദാന റെയില് വേ സ്റ്റേഷന് മുന്നിലായിരുന്നു. ഞങ്ങളുടെ താമസം മൌണ്ട് പ്ലസന്റില് ആയിരുന്നു. അവിടെ ഞാന് ചെറിയ കുട്ടിയായതിനാല് അച്ചന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു താമസം. അവിടെ ഒരു അങ്കിളും പിന്നെ കുറച്ച ആന്റിമാരും ഉണ്ടായിരുന്നു. എനിക്ക് നാല് വയസ്സ് കാണുമപ്പോള്. വീട്ടില് ഞാന് മാത്രമായിരുന്നു ഒരു കുട്ടി. അതിനാല് എന്നെ വളരെ ലാളിച്ചായിരുന്നു എല്ലാവരും നോക്കിയിരുന്നത്.

അങ്കിള് കാലത്ത ഓഫീസിലേക്കും അച്ചന് ഹോട്ടലിലെക്കും പോകും. എനിക്ക് കളിക്കാന് അച്ചന് ഇംഗ്ലണ്ടില് നിന്ന് മൂന്ന് ചക്രങ്ങളുള്ള സൈക്കിളും കളിപ്പാട്ടങ്ങളും കൊണ്ട് തന്നിരുന്നു. അങ്കിളിന്റെ ഓഫീസ് ഞങ്ങള് താമസിച്ചിരുന്ന വീടിന്റെ അഞ്ചോ ആറോ വീടുകള് കഴിഞ്ഞാhttps://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid3NAxIORrYIa0k9egKvkeYHwyct225PJCq47Emq6TerWMLLpumBHFSZJWPnU5dVawBRt9zX_V-YPctFOK5AsMFHL5P4gd0dwC3mfcrnNqkVm8dsBpWdNHK9Mev20W2Ke70FCEzSqPuOfg/s320/father+with+his+austin+cambridge+car.jpgയിരുന്നു. അങ്കിളിന് കാലത്ത് പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കൊണ്ട് പോയി കൊടുക്കും. ചിലപ്പോള് ഞാന് വാശി പിടിക്കും എന്റെ സൈക്കിളിന്റെ പുറകില് അത് കെട്ടി വെച്ച് കൊണ്ടോണം എന്ന് പറഞ്ഞ്. ആന്റിമാര്ക്ക് അതെല്ലാം അനുസരിക്കേണ്ടി വരും. കാരണം ഞാന് വീട്ടിലെയും കൂടാതെ മൌണ്ട് പ്ലസന്റ് കോളനിയിലേയും ഒരു ഹീറോ ആയിരുന്നു.

അക്കാലത്ത എന്റെ ഓര്മ്മയില് അച്ചന് ഒരു പ്ലിമത്ത് കാറുണ്ടായിരുന്നു. അതിന് മ്യൂസിക്ക് ഹോണുണ്ടായിരുന്നു. അച്ചന് ഞങ്ങളെ സവാരിക്ക് കൊണ്ട് പോകുമ്പോള് ഞാന് ഹോണ് ഇടക്ക് അടിക്കുമായിരുന്നു. പക്ഷെ എനിക്ക് കാറിനേക്കാളും ഇഷ്ടം അച്ചന്റെ ഓസ്റ്റിന് കാറായിരുന്നു. അതിന്റെ ഉള്ളില് അച്ചന്റെറെക്സ്എന്ന ആത്സേഷ്യന് നായയെ നിര്ത്താനുള്ള ഇടം ഉണ്ടായിരുന്നു. മുന്നില് അച്ചനെ കൂടാതെ എനിക്കും ചേച്ചിക്കും ഇരിക്കാനുള്ള നല്ല സീറ്റും ഉണ്ട്.

അച്ചന് ഞങ്ങളെ ബുദ്ധക്ഷേത്രങ്ങളില് കൊണ്ട് പോകുമായിരുന്നു. അച്ചന് ചില ദിവസങ്ങളില് കൊളംബോയിലെ ഒരു വലിയ കൃസ്ത്യന് പള്ളിയില് കൊണ്ട് പോകുമായിരുന്നു. പള്ളിയില് പോകുന്ന സമയം എനിക്ക് പള്ളിയിലെ കവാടത്തിലുണ്ടായിരുന്ന ചെറിയ ഷോപ്പില് നിന്ന് കരകൌശല വസ്തുക്കള് വാങ്ങാനായിരുന്നു. എനിക്ക് ചെറുപ്പത്തില് വളരെ അധികം കളിപ്പാട്ടങ്ങളുണ്ടായിരുന്നു. മരം കൊണ്ടുള്ള ചായമടിച്ച അടുക്കള സാധനങ്ങളുടെ മാതൃകയിലുള്ള സാധനങ്ങള് ഒരു വട്ടിയില് കിട്ടും. പിന്നെ മരം കൊണ്ടുള്ള പല നിറത്തിലെ ബൊമ്മകളും. അത്തരം കളിപ്പാട്ടങ്ങളോടായിരുന്നു എനിക്ക് കൂടുതലും ഇഷ്ടം.
രാമേശ്വരത്ത് നിന്നും, മദിരാശിയിലെ മൂര്മാര്ക്കറ്റില് നിന്നും അത്തരം കളിപ്പാട്ടങ്ങള് എനിക്ക് അച്ചന് വാങ്ങിത്തരുമായിരുന്നു.

ഞാന് കുറച്ച വലുതായപ്പോള് അച്ചന് ഞങ്ങളെ കൊളംബോയിലുള്ള ബുഹാരി ഹോട്ടലിന്റെ പുറക് വശത്തുള്ള വില്ലയിലേക്ക് താമസം മാറ്റി. അപ്പോളെക്കും എന്റെ അനുജന് ശ്രീരാമന് ജനിച്ചിരുന്നു. അത് അച്ചന് മാത്രം താമസിക്കാനുള്ള തരത്തിലുള്ളതായിരുന്നു. ഒരു മുറിയും ടോയ് ലറ്റും, വരാന്തയും ലോണുമടങ്ങുന്നതായിരുന്നു. ഉമ്മറം തൊട്ട് ലോണിന്റെ ഒരു സൈഡ് വരെ മുല്ലപ്പൂ പന്തലുണ്ടായിരുന്നു. ഞാന് കാലത്ത് മുല്ലപ്പൂ പറിക്കും.

അതിന് മുന്പ് അച്ചന് വാനില് റെക്സ് എന്ന നായയെയും കൊണ്ട് ഗോള് ഫെയ്സില് ജോഗ്ഗിന് പോകും. മനോഹരമായ ബീച്ചുകളുണ്ടായിരുന്നു അവിടെ. വലിയ ഗ്രീന് ലോണുകളുള്ള ഗോള് ഫെയിസ് ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലായിരുന്നു അച്ചന് ജോഗ് ചെയ്തിരുന്നത്. ചിലപ്പോള് എന്നെയും കൊണ്ട് പോകും. അവിടെ എത്തിയാല് നായയുടെ ചങ്ങല അഴിച്ചിടും. എന്നിട്ട് നായയും അച്ചന്റെ കൂടെ ഓടിക്കൊണ്ടിരിക്കും. ഒരു മണിക്കൂര് കഴിഞ്ഞാല് ഹോട്ടലില് തിരിച്ചെത്തും.

നായയുടെ മേലിലുള്ള ചെള്ളിനെ അരിച്ച് പെറുക്കി ചെറിയ ഒരു ഉപകരണം കൊണ്ട് എടുത്ത് ഒരു ലോഷനില് ഇടും. പിന്നീട് അതിനെ കുളിപ്പിച്ച് ബ്രഷ് ചെയ്ത് പാലും മുട്ടയും ബ്രെഡും കൊടുക്കും. എന്നിhttps://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtGVQMCQtzIDMc5wDgeEMl8fPvm-aJ9HHs0819SjviGJ1yeQDu7mkfN2jUaOczZ23wJEsXWlBkkl6z-xO2vkU9dCse3kCOMSuV3-QMf4g-RGF_AV0nbu0MA2NnI5x1FitlDhQpnQ2pYVxs/s320/achan-pp-suit-1.jpgട്ടേ അച്ചന് കുളിക്കൂ.

എന്റെ അച്ചന് സുന്ദരനായിരുന്നു. കുളിച്ച് ഡ്രസ്സ് ചെയ്ത് ടൈ കെട്ടി പോകുന്നത് കണ്ടാല് ആരും ഒന്ന് നോക്കും. ഈവനിങ്ങിലും പാര്ട്ടിക്ക് പോകുമ്പോഴും സൂട്ട് ധരിക്കും. വസ്ത്രങ്ങളെല്ലാം ഇംഗ്ലണ്ടില് നിന്നായിരിക്കും വാങ്ങുക. അന്ന് അച്ചന് നൂറ് സൂട്ടെങ്കിലും ഉണ്ടായിരുന്നു. അച്ചന്റെ കര്ച്ചീഫ് മുതല് എല്ലാ വസ്തങ്ങളിലും vck എന്ന് മുദ്രണം ചെയ്തിരിക്കും. വളരെ പേര്സണലൈസ്ഡ് പ്രോഡക്റ്റ്സ് ആയിരിക്കും. ബെല്ട്ടിന്റെ ബക്കിശ്സിലും, കണ്ണടയുടെ ഫ്രയിമിലും ഒക്കെ കാണാം അടയാളം.

[തുടരും]


nb: this was published in one of my other blog in d year 2010

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

അച്ചനും അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതിനാലാണ് എന്റെ ജനനം പിതൃഭവനത്തിലായത്. ഞങ്ങളുടെ തറവാട് കളിമണ്ണ് കോണ്ടുള്ള ചുമരുകളും, മരം കൊണ്ടുള്ള കിടപ്പുമുറി, അറ്, ഇടനാഴിക, മച്ച് തുടങ്ങിയ മുറികളും പിന്നെ ഓല മേഞ്ഞതുമായ കൂറ്റന് രണ്ട് നില വീടായിരുന്നു.

Nena Sidheek said...

വായിച്ചു അങ്കിള്‍ , തുടരുമ്പോള്‍ അറിയിക്കണേ , ഞാന്‍ അങ്കിളിനെ കാണാന്‍ തീര്‍ച്ചയായും വരും.ഉപ്പ ഒന്നിങ്ങോട്ടു എത്തിക്കോട്ടേ.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാബാല്യ സ്മരണകളും പങ്കുവെക്കൂ