Monday, October 3, 2011

വീട്ടിലേക്കില്ല ഞാന്‍.. ചെറുകഥ...ഭാഗം 3

മൂന്നാം ഭാഗം

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/09/blog-post_9812.html


കുറച്ച് നാള്‍ കഴിഞ്ഞ് രാധിക ഓഫീസില്‍ പോയിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍ കണ്‍ട രാധികയെ ആരാധകാവൃന്ദം പൊതിഞ്ഞു.

“ഞങ്ങള്‍ പ്രകാശിനോട് രാധികയെ പറ്റി ചോദിക്കാറുണ്ട്, പക്ഷെ അയാള്‍ ഒന്നും പറയാറില്ല. പിന്നെ എന്തിന് വല്ലവരുടേയും കുടുംബപ്രശ്നങ്ങളില്‍ ഇടപെടുന്നു എന്നോര്‍ത്ത് ഞങ്ങള്‍ ഈ വിഷയം ഒരിക്കലും അവതരിപ്പിച്ചില്ല.”

“എന്താ രാധിക നിങ്ങള്‍ ഇങ്ങിനെയൊക്കെ… ഇന്ന് ഞങ്ങള്‍ പ്രകാശിനെ കണ്ടതേ ഇല്ല. രാധിക നേരെത്തെ വന്നുവോ ഇന്ന്…?”

“ആ നേരത്തെ എത്തി. എന്റെ സീസണ്‍ ടിക്കറ്റ് പുതുക്കുന്നതിന് ഒരാളെ ഏല്പിച്ചിരുന്നു. അത് വാങ്ങാ‍നാണ് നേരത്തെ എത്തിയത്..”

“അപ്പോള്‍ അതൊക്കെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചുകൂടെ…?”

“രാധിക ഒന്നും പ്രതികരിച്ചില്ല. അവിവാഹിതയായ അവള്‍ ആ സത്യം മറച്ചുവെച്ചു…….”

ട്രെയിനില്‍ കയറിയ രാധിക വളരെ കഷ്ടപ്പെട്ടാണ് പ്രകാശ് ഇരിക്കുന്ന സീറ്റ് കണ്‍ടെത്തിയത്. തിര്‍ക്കേറിയ ബോഗിയില്‍ അവള്‍ പ്രകാശിന്റെ അടുത്ത് ചെന്ന് നിന്നു. അവിടെ അന്ന് പരിചയക്കാരെ ആരും അവള്‍ കണ്‍ടില്ല.

പ്രകാശ് എന്തോ ഒരു ബിസിനസ്സ് മാഗസിന്‍ വായിച്ചുംകൊണ്ടിരുന്നു. അയാള്‍ അടുത്ത് നില്‍ക്കുന്ന രാധികയെ തീരെ ശ്രദ്ധിച്ചതേ ഇല്ല.

പ്രകാശിന്റെ അടുത്തിരിക്കുന്ന ആള്‍ ഇരിങ്ങാലക്കുടയില്‍ ഇറങ്ങിയപ്പോള്‍ രാധിക അവിടെ ഇരുന്നു. അപ്പോളെക്കും ഇവരുടെ അടുത്ത് ചില പരിചയക്കാരും വന്ന് നിന്നു.

ചിലരോട് പ്രകാശ് എന്തോ ഒക്കെ സംസാരിച്ചിരുന്നെങ്കിലും അടുത്തിരുന്ന രാധികയെ കണ്‍ട ഭാവം നടിച്ചില്ല. കോഫീ വെന്‍ഡര്‍ വന്നു, പ്രകാശ് കോഫി വാങ്ങിക്കുടിച്ചു.

“മേഡത്തിന് കൊടുക്കേട്ടെ സാര്…?”

വെന്‍ഡറുടെ ചോദ്യം കേട്ടപ്പോളാ പ്രകാശ് അടുത്തിരിക്കുന്ന രാധികയെ കണ്ടത്.

പ്രകാശിന്റെ പ്രതികരണം ഒന്നും ഉണ്ടാകാഞ്ഞതില്‍ വെന്ഡര്‍ നടന്നകന്നു.

രാധിക വിചാരിച്ചു പ്രകാശ് തന്നോട് ഒരു പാട് വര്‍ത്തമാനം പറയുമെന്നും സാന്ത്വനപ്രകടനം നടത്തുമെന്നും. പക്ഷെ രാധികയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

അവള്‍ പ്രകാശിന് നേരെ ഒരു പൊതി നീട്ടി.

“എന്താ ഇത്………..?”

“തുറന്ന് നോക്കൂ…………”

“അയാള്‍ അത് വാങ്ങിയതും ഇല്ല തുറന്ന് നോക്കാനും പോയില്ല.“

രാധിക പൊതി തുറന്ന് ഒരു കര്‍ച്ചീഫെടുത്ത് പ്രകാശിന് നീട്ടി.

“പ്രകാശ് പൊട്ടിത്തെറിച്ചു……..”

“എന്താ ഇത്…?

രാധിക ഒട്ടും പ്രതീക്ഷിച്ചില്ല പ്രകാശിന്റെ ഈവിധമുള്ള പ്രതികരണം.

“ഈ ഒരു കര്‍ച്ചീഫുകൊണ്ട് തീരുമോ ഈ കടം വീട്ടല്‍. നീ കാരണം എന്തൊക്കെ പ്രശ്നമുണ്ടായെന്നറിയുമോ എനിക്ക്. എന്റെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനായില്ല ആ ദിവസം. ബോംബെ ഓഫീസില് നിന്ന് എന്നെ ശകാരിച്ചു. എന്റെ ഒരു ആഴ്ചത്തെ ശമ്പളം ഫൈന് ആയി മേനേജ്മെന്റ് പിടിച്ചു. വാണിങ്ങ് നോട്ടീസ് കൈപറ്റേണ്ടി വന്നു…”

“നിന്റെ ഒരു കര്‍ച്ചീഫ്….” അല്ലെങ്കില്‍ എന്ത് ചോദിച്ചാലും മിണ്‍ടില്ല,. മൂങ്ങയെ പോലെ മോന്ത വീര്‍പ്പിച്ചുംകൊണ്ടിരിക്കും…”

അയാള്‍ ആ കര്‍ച്ചീ‍ഫ് വാങ്ങി പുറത്തേക്കെറിഞ്ഞു.

“എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ………. എനിക്ക് വിഷമമില്ല…”

“ഓ ഇപ്പോ നിന്റെ നാവ് അനങ്ങുന്നുണ്‍ടല്ലോ..?”

“നിനക്കെന്റെ ഓഫീസറിയാം, ഫോണ്‍ നമ്പര്‍ അറിയാം. ഈ പ്രശ്നം ഉണ്ടായതില്‍ പിന്നെ നീ എന്നെ ഒന്ന് വിളിച്ചോ..? ഉപചാരമെന്നോണമെങ്കിലും ആയി ഒരു തേങ്ക്സ് പോലും പറഞ്ഞില്ല. നീ കാരണം എന്റെ ജോലി പോലും പോയേനേ. ഞാനെന്ത് നുണ പറഞ്ഞിട്ടും മേനേജ്മെന്റിനെ വിശ്വസിപ്പിക്കാനായില്ല. എന്നെ ടൌണില്‍ കണ്ടവരുണ്ട്…”

“പിന്നെ ഞാന്‍ ചെയ്തതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ഇതൊക്കെ മാനുഷിക പരിഗണന മാത്രം. സഹജീവികളോട് കാണിക്കേണ്ട ഒരു ധര്‍മ്മം മാത്രം. അതില്‍ കവിഞ്ഞൊന്നും ഇല്ല. ദയവായി എന്റെ പുറകെ നടക്കേണ്ട. എന്റെ അടുത്ത് ഇരിക്കേണ്ട എന്നൊന്നും എനിക്ക് പറയാന്‍ അര്‍ഹത ഇല്ല. ഈ വണ്ടി സര്‍ക്കാരിന്റേതാണ്. സ്ഥലസൌകര്യം ഉണ്‍ടെങ്കില്‍ കഴിവതും വേറെ ഏതെങ്കിലും സീറ്റിലിരുന്നോളൂ….”

“ഞാനൊരു എടുത്ത് ചാട്ടക്കാരനാണ്. ഞാന്‍ എനിക്ക് തോന്നിയതെല്ലം ചെയ്തെന്ന് വരും. പിന്നീട് പരിതപിക്കേണ്ടി വരരുത്… പ്ലീസ് ദയവായി എന്നെ ശല്യം ചെയ്യരുത്..”

ഇത്രയൊക്കെ കേട്ടിട്ടും രാധികക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവള്‍ അയാളോട് ഒട്ടിത്തന്നെ ഇരുന്നു..

“പ്രകാശ് പ്ലീസ്…….. ദയവായി എന്നെ ഒഴിവാക്കരുത്.. നിങ്ങള്‍ എനിക്ക് യാത്രയില്‍ വലിയൊരു സഹായിയാണ്. പ്രത്യേകിച്ച് തിരിച്ച് വരുമ്പോള്‍. കൊക്കാല സ്റ്റേഷനില്‍ ഇറങ്ങിയാല്‍ വീടെത്തുന്ന വരെ എനിക്ക് നിങ്ങള്‍ വലിയൊരു കൂട്ടാണ്…”

“ഓഹോ….. അതാണ് കാര്യം അല്ലേ…? അല്ലാതെ സ്നേഹം കൊണ്ടല്ല അല്ലേ…?”

“സ്നേഹക്കുറവൊന്നും ഇല്ല. എനിക്ക് പ്രകാശിനെ സ്നേഹം തന്നെ ആണ്…”

“എന്നിട്ടാണോ ഈ വിധം…? കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ദിവസമെങ്കിലും നീയെന്നെ നിന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടോ..? നിന്റെ വീടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കുക പോലും ഇല്ല….”

“ദയവായി എന്നെ തെറ്റിദ്ധരിക്കരുത് പ്രകാശ്.. എന്റെ വീട്ടിലെ സാഹചര്യം പ്രകാശിന്നറിയില്ല..”

“നിന്റെ ഒരു സാഹചര്യം….. ഒരു വീക്ക് വെച്ചുതന്നാലുണ്ടല്ലോ… അയാള്‍ അവളുടെ നേരെ കയ്യോങ്ങി..”

“എന്നെ അടിച്ചോളൂ…. എന്ത് വേണമെങ്കിലും ചെയ്തോളൂ……..”

“എന്ത് വേണമെങ്കിലും…….?”

‘എന്തും………..?“

“ഹാ എന്തും………….അരുതത്തതൊന്നും എന്നെ ചെയ്യില്ലല്ലോ..? അങ്ങിനെയും ആകാം. പക്ഷെ എന്നെ സ്വീകരിക്കേണ്ടിവരും..”

അത് ശരി……..

“നീ തല്‍ക്കാലം എന്റെ അടുത്തിരിക്കേണ്ട. അങ്ങോട്ട് മാറിയിരിക്ക്. ഇപ്പോള്‍ തിരക്കില്ലല്ലോ വണ്‍ടിയില്‍…?”

ഇവരുടെ കശപിശ കേട്ടിട്ട് പതിവ് ടിട്ടിആര്‍ സുന്ദരേശന്‍ സാര്‍ അവരുടെ അടുത്തെത്തി..

“എന്താ ഇന്ന് അവധിയാണൊ രണ്‍ട് പേര്‍ക്കും. എവിടേക്കാ യാത്ര ഇന്ന്. തിരുവന്തപുരത്തേക്കാണോ…?”

അപ്പോളാണ് രണ്‍ട് പേരും അറിഞ്ഞത് വണ്ടി എറണാംകുളം വിട്ടെന്ന്. രണ്ടാളും ഇറങ്ങാന്‍ മറന്നു. ഇനി തൃപ്പൂണിത്തുറയിലേ സ്റ്റോപ്പുള്ളൂ….

“ഭഗവാനേ…………… പ്രകാശ് തലയില്‍ കൈവെച്ചു……………എല്ലാം ഈ മൂധേവി ഉണ്ടാക്കി വെച്ചതാ…………..”

“രാധികക്ക് പ്രശ്നമുള്ളതായി അവര്‍ പുറത്ത് പ്രകടിപ്പിച്ചില്ല. അവള്‍ അവളുടെ ഓഫീസിലെ സുപ്രീം അതോറിറ്റി ആയിരുന്നു…”

ഇനി തൃപ്പൂണിത്തുറയിലിറങ്ങി ബസ്സ് പിടിച്ച് എറണാംകുളത്തെത്തുമ്പോളെക്കും ഒരു പരിവമാകും. പ്രകാശ് നെക്ക് ടൈ ഊരി പോക്കറ്റില്‍ തിരുകി…

രണ്‍ട് പേരും തൃപ്പൂണിത്തുറയില്‍ ഇറങ്ങി. പ്രകാശ് ഒരു ഹോട്ടലിലേക്ക് കയറി. രാധികയും അയാളെ അനുഗമിച്ചു…..

“അല്ലാ മനസ്സിലായില്ല… നീയെന്താ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്…?”

“നമുക്ക് ബസ്സ് പിടിക്കേണ്ടെ എറണാംകുളത്തേക്ക്……..?”

“നീ പോടീ പെണ്ണേ….ഞാനെന്താ നിന്റെ നായരോ….?... നീ ഒരുത്തി കാരണമാണ് ഇതൊക്കെ സംഭവിച്ചത്.. നിന്നെക്കൊണ്‍ട് തോറ്റു ഞാന്‍… ഡര്‍ട്ടി ബെഗ്ഗര്‍…”

“വായില്‍ തോന്നിയതൊക്കെ വിളിച്ചോളൂ……… നമുക്ക് വേഗം പോകാം. എനിക്ക് ബസ്സ് പിടിക്കാനൊന്നും അറിയില്ല. ഏത് ബസ്സാണെന്നും ഏത് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടതെന്നും….”

‘ഞാന്‍ പറഞ്ഞില്ലേ പെണ്ണേ എന്റെ പുറകെ നടക്കേണ്ടെന്ന്. നീ നിന്റെ വഴിക്ക് പോയ്ക്കൊള്ളണം.. ഞാന്‍ നിന്റെ കൂടെ ഇല്ല. നീ കയറുന്ന ബസ്സിലും ഇല്ല….”

“എന്താ സാര്‍ മേഡത്തിനെ വഴക്ക് പറയുന്നത്…?”

ഹോട്ടലിലെ ബെയറര്‍ തിരക്കി………

“സാര്‍ എന്താ കഴിക്കാനെടുക്കേണ്ടത്……….”?

ഏതായാലും ഇന്നെത്തെ ദിവസം പോയി

“എനിക്ക് പൊറോട്ടയും മട്ടണ്‍ ചോപ്പ്സും ആയിക്കോട്ടെ…”

“മാഡത്തിനും അത് മതിയോ സാര്‍..?”

“ഹോ ഇതെന്തൊരു ശല്യമായി എന്റെ ഗുരുവായൂരപ്പാ.. ഈ പെണ്ണ് എന്റ്റെ പിന്നാലെ എന്തിന്നടക്കുന്നൂ‍………”

“അവള്‍ക്കാവശ്യമുള്ളത് അവളോട് ചോദിക്കെടോ…?”

“ഹോട്ടല്‍ ബെയറര്‍ അന്തം വിട്ടു.. എത്രയോ വിവിധ സംസ്കാരമുള്ളവരെ കാണുന്നതാണ് ഈ ജോലിക്കാര്‍. ഇങ്ങെനെ ഒരു ദമ്പതിമാരെ കാണുന്നത് ആദ്യമായിരിക്കാം അവര്‍….”

രാധികയും ഏതാണ്ട് അതുതന്നെ വാങ്ങിക്കഴിച്ചു. അവള്‍ വേഗം കഴിച്ചിട്ട് രണ്ട് പേരുടേയും ബില്‍ സെറ്റില്‍ ചെയ്തിട്ട് റിസപ്ഷന്‍ കൌണ്ടറിന്നരികില്‍ ചെന്നിരുന്നു…

ഭക്ഷണം കഴിഞ്ഞുവന്ന പ്രകാശ് ആദ്യം ഹോട്ടല്‍ ബെയററോട് തട്ടിക്കയറാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് പിന്മാറി.. ഒരു സീന്‍ അവിടെ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..

അയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. പുറകെ രാധികയും.. അയാള്‍ സമീപത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് ഒരു പേക്കറ്റ് വിത്സ് സിഗരറ്റ് വാങ്ങി പോക്കറ്റിലിട്ടു. സമീപത്ത് കണ്ട ആല്‍ത്തറയിലിരുന്നു..

‘നമുക്ക് പോകാം പ്ലീസ്……… ഉച്ചയാകാറായി…………”

“നിനക്കെന്തിന്റെ കേടാ പെണ്ണേ………..? നീ വേറെ ആളെ നോക്ക്….ഞാന്‍ ഇനി എറണാംകുളത്തേക്കില്ല. ഞാനിന്ന് ഇവിടെ അമ്പലത്തില്‍ കുളിച്ച് തൊഴാന്‍ പോകയാണ്…”

“അത് വരെ ഈ ആല്‍ത്തറയിലിരിക്കുകയാണോ…?”

പ്ര്കാശിന് ചൊറിഞ്ഞുവരുന്നുണ്ടായിരുന്നു..

“ആരാടീ നീയിതൊക്കെ ചോദിക്കാന്‍…മങ്കീ ബ്രാന്‍ഡ്…?”

“നമുക്ക് പോകാം വേഗം പ്ലീസ്. ഇങ്ങ്നെ ഇവിടിരുന്നാല്‍ ഇനി നേരത്തിന് വീട്ടിലെത്തില്ല.“

“ഞാന്‍ ഇല്ലെന്ന് പറഞ്ഞില്ലേ.? ഞാന്‍ കുളിച്ച് പൂര്‍ണ്ണത്രയേശനെ തൊഴുതിട്ടേ ഇനി ഒരടി മുന്നോട്ട് വെക്കൂ… നീ വേണമെങ്കില്‍ എന്റെ കൂടെ പോന്നോ..”

രാധിക അവിടെ നിന്ന് പരുങ്ങി.

(തുടരും)

അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം.


5 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാധിക പൊതി തുറന്ന് ഒരു കര്‍ച്ചീഫെടുത്ത് പ്രകാശിന് നീട്ടി.

“പ്രകാശ് പൊട്ടിത്തെറിച്ചു……..”
“എന്താ ഇത്…? “
രാധിക ഒട്ടും പ്രതീക്ഷിച്ചില്ല പ്രകാശിന്റെ ഈവിധമുള്ള പ്രതികരണം.

“ഈ ഒരു കര്‍ച്ചീഫുകൊണ്ട് തീരുമോ ഈ കടം വീട്ടല്. നീ കാരണം എന്തൊക്കെ പ്രശ്നമുണ്ടായെന്നറിയുമോ നിനക്ക്. എനിക്ക് എന്റെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനായില്ല ആ ദിവസം. ബോംബെ ഓഫീസില് നിന്ന് എന്നെ ശകാരിച്ചു. എന്റെ ഒരു ആഴ്ചത്തെ ശമ്പളം ഫൈന് ആയി മേനേജ്മെന്റ് പിടിച്ചു. വാണിങ്ങ് നോട്ടീസ് കൈപറ്റേണ്ടി വന്നു…”

aanakkutty said...

കഥ വളരെ രസകരമായി പോകുന്നു. എല്ലാ കഥകളും പ്രകാശേട്ടന്റെ ജീവിതമായി ബന്ധപ്പെട്ടതാണോ എന്ന ഒരു തോന്നല്‍ എനിക്കുള്ള പോലെ തോന്നുന്നു.

പ്രകാശേട്ടന്‍ പണ്ട് എറണാംകുളത്ത് ജോലിക്ക് പോയിരുന്നെന്ന് ചേട്ടന്‍ പറഞ്ഞു.

കഥ മനോഹരം. രാധിക ഇപ്പോള്‍ എവിടെയാണുള്ളത്. ഞാന്‍ പ്രകാശേട്ടന്റെ എല്ലാ കഥകകളും വായിക്കാറുണ്ട്. പക്ഷെ ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്.

“പേയിങ്ങ് ഗസ്റ്റ് വായിച്ചിട്ട് ഞങ്ങള്‍ രണ്ട് പേരും ഒരുപാട് ചിരിച്ചു..”
അത് തുടര്‍ന്നെഴുതിയില്ല.
എന്താ അങ്ങിനെ?

അത് പോലെ തുടരാത്ത ഒട്ടനവധി കഥകളുടെ ഉടമയാണീ പ്രകാശേട്ടന്‍. ദയവായി ഈ രാധികയുടെ കഥ തുടരേണമേ? ഡാറ്റാപ്രോസസ്സിങ്ങിന് ഞാന്‍ സഹായിക്കാം. ചേട്ടനോട് പറഞ്ഞാല്‍ ഞാന്‍ ഓഫീസിലേക്ക് വരാം.

പ്രകാശേട്ടന്റെ ആദ്യനോവലിലെ പാറുകുട്ടിയെ ഞങ്ങള്‍ ഒരു ദിവസം ലണ്ടനില്‍ വെച്ച് കണ്ടു, ചേട്ടനെ കണ്ട് അവര്‍ ഒരുപാട് കരഞ്ഞു..

പാറുകുട്ടി പറഞ്ഞു പ്രകാശേട്ടന്‍ കഥ ശരിക്ക് അവസാനിപ്പിച്ചില്ലെന്ന്...?! പാവം പാറുകുട്ടി.. ഈ പ്രകാശേട്ടന്‍ ഇത്ര ദുഷ്ടനാണോ..? എന്താണ് സത്യാവസ്ഥ? ആര്‍ക്കറിയാം.

ക്ഷമിക്കണം ഇത്രയൊക്കെ എഴുതിയതിന്.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇന്നാ ഈ കഥ ആദ്യമായിട്ട് വായിക്കുന്നത്.........മൂന്നു ഭാഗവും ഒറ്റയിരുപ്പില്‍ വായിച്ചു കാരണം ഈ തരത്തിലുള്ള പൈങ്കിളി കഥകള്‍ എനിക്ക് പണ്ടേ ഇഷ്ട്ടമാ.
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ഷാജു അത്താണിക്കല്‍ said...

വായിച്ചു തുടരട്ടെ.............

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചുട്ടാ ജയേട്ടാ