Sunday, January 1, 2012

മനസ്സേ നീ എങ്ങോട്ട്


memoir

തട്ടകത്തിലെ പ്രധാ‍ന ഉത്സവം ആണ് ഈ വര്‍ഷം ഫെബ്രുവരി 17 [1187 മകരം 24-ചൊവ്വ) നടക്കാന്‍ പോകുന്ന “കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം.

വെളിയന്നൂര്‍ ഉത്സവക്കമ്മറ്റിയുടെ കീഴിലായിരിക്കും ഞങ്ങളുടെ “വെട്ടിയാട്ടില്‍” കുടുംബം. കാലാ കാലങ്ങളില്‍ നല്ലൊരു തുക സംഭാവനയായി അവര്‍ക്ക് കൊടുക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് വാര്‍ദ്ധക്യമായി, അദ്ധ്വാനിക്കാന്‍ വയ്യാതെ ആയി.

വര്‍ഷം തോറും കൊടുക്കാറുള്ള തുക നീക്കി വെച്ചിരുന്നു. ഇന്ന് അത് അവര്‍ക്ക് നല്‍കുകയും ചെയ്തു. സാധാരണ ഈ ഭാഗത്ത് നിന്ന് ഉത്സവത്തിന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കാറുള്ളത് എന്റെ പ്രിയ സുഹൃത്ത് ജിനീഷ് ആണ്‍. ഇക്കൊല്ലം ജിനീഷിന് പകരം അരുണ്‍ കുമാറാണ് എല്ലാരും നമ്മുടെ കുട്ടികള്‍ തന്നെ. “ഈ തുകയൊന്നും പോരാ ജെപി ഏട്ടാ…” അവര്‍ കൊടുത്തത് കൈപ്പറ്റി അവിടെ തന്നെ നിന്നു.

“എനിക്കിപ്പോള്‍ തൊഴിലൊന്നും ഇല്ലല്ലോ മക്കളേ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം…” ഞങ്ങള്‍ പൂരം കഴിഞ്ഞ് പണം പോരാതെ വന്നാല്‍ വീണ്ടും വരാം….

“ശരി മക്കളെ… എന്റെ മോന്‍ എനിക്കൊന്നും തരാറില്ല. അവനെന്തെങ്കിലും തന്നാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെന്തെങ്കിലും തരുന്നതാണ്
അതും കേട്ട് അവര്‍ സന്തോഷം എന്റെ വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക് പിരിവിന്നായി നീങ്ങി. എനിക്കവര്‍ക്ക് എന്തെങ്കിലും കൂടുതല്‍ നല്‍കണം എന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല.

അടുത്ത ദിവസം തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ കൂര്‍ക്കഞ്ചേരിക്കാരുടെ ദേശപ്പാട്ട് ആണ്, രാഘവേട്ടന്‍ പണം പിരിക്കാന്‍ വന്നിരുന്നു. അവര്‍ക്ക് നൂറ് രൂപ കൊടുത്തു. രാഘവേട്ടന്‍ അതുകൊണ്‍ട് തൃപ്തിപ്പെട്ടു. പാറമേക്കാവ് ഭഗവതിക്ക് സാമ്പത്തിക ഭദ്രത കൂടുതലുണ്ട്. ഞാന്‍ അത് വഴി പോകുമ്പോളൊക്കെ അമ്മയെ തൊഴാറുണ്ട്. ഇപ്പോള്‍ കുറച്ച് നാളുകളായി പുറത്ത് നിന്ന് തൊഴാറെ ഉള്ളൂ… വാതം പിടിച്ചതിനാല്‍ അകത്തേക്ക് നഗ്നപാദുകനായി എഴുന്നെള്ളാന്‍ വയ്യ.

തൃശ്ശൂരിലെ pain & palliative clinic ലെ വളണ്ടിയര്‍ ആയി കുറച്ച് നാളായി സേവനം അനുഷ്ടിച്ച് വരുന്നു. അവിടെക്ക് പോയി വരുമ്പോള്‍ പാറമേക്കാവ് അമ്മയുടെ തിരുനടയില്‍ കൂടി വേണം പ്രവേശിക്കുവാന്‍. അമ്മയെ കൂടുതല്‍ വന്ദിക്കാന്‍ അങ്ങിനെ അവസരവും വന്ന് ചേര്‍ന്നു.
പെയിന്‍ & പാലിയേറ്റീവ് കെയറില്‍ പോയി തുടങ്ങിയത് മുതല്‍ എനിക്ക് കൂടുതല്‍ ആത്മധൈര്യം വന്നപോലെ തോന്നിത്തുടങ്ങി.

കേന്‍സര്‍ രോഗികളെ പരിചരിക്കുന്ന സൊസൈറ്റി ആണ് ഇത്. വേദന കൊണ്ട് പുളയുന്ന രോഗികളെ അവിടെ കാണാം. അവര്‍ക്കെന്തെങ്കിലും സാന്ത്വന ചികിത്സയിലൂടെ കൊടുക്കാന്‍ എനിക്കും സാധിക്കുന്നു എന്നോര്‍ക്കുമ്പോല്‍ എന്നിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

രോഗികളുടെ അവസ്ത കാണുമ്പോല് എന്റ്റെ വാതരോഗം ഒന്നുമില്ല. റേഡിയേഷന്‍, സര്‍ജ്ജറി, കീമോതെറാപ്പി മുതലായവ കഴിഞ്ഞ് മരണത്തെ വരവേറ്റിരിക്കുന്നവരാണ് ഒട്ടുമിക്കവരും ഈ ക്ലിനിക്കിലെത്തുന്ന മനുഷ്യര്‍.
ജാതി ഭേദമന്യേ, പണക്കാരനോ പാമരനോ എന്ന് നോക്കാതെ കഴിയാവുന്ന രീ‍തിയിലുള്ള മരുന്നും ആശുപത്രി ഉപകരണങ്ങളും ഇവര്‍ക്ക് സൌജന്യമായി നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ആണ് ഈ പെയിന്‍ &  പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഞാന്‍ ഇവിടെ സന്നദ്ധപ്രവര്‍ത്തകനായി ഇപ്പോള്‍ ജോലി നോക്കുന്നു.

സമയങ്ങളില്‍ ഞാന് എന്റെ രോഗം മറക്കുന്നു. കടിച്ചമര്‍ത്താനുള്ള വേദനയൊന്നും എനിക്കില്ലെങ്കിലും ഞാന്‍ ഒരു രോഗിയാണ്, പക്ഷെ ഈ കേന്‍സര്‍ രോഗികളുടെ മുന്നില്‍ ഞാന്‍ തികച്ചും ആരോഗ്യവാനാണ്.

പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന ധനസഹായം കൊണ്ടാണ് ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വിലാസം താഴെ കൊടുക്കുന്നു. സംഭാവനകള്‍ അങ്ങോട്ടയക്കാം.

Pain and palliative care society
Old district hospital building
Thrissur 680001
0487 2322128 email: ppcs.thrissur@gmail.com

എന്റെ വരുമാനത്തില്‍ നിന്ന് മാസാമാസം ഒരു നിശ്ചിത തുക ഇവിടേക്കും നല്‍കണമെന്നുണ്ട്. ചിലവുകള്‍ വെട്ടിച്ചുരുക്കി അത് നിര്‍വ്വഹിക്കണം. കഴിഞ്ഞ രണ്ട് മൂന്നുമാസമായി ഞാന്‍ വല്ലപ്പോഴും ഉള്ള മദ്യപാനം വേണ്ടെന്ന് വെച്ചു. ആ തുക ഇവര്‍ക്കായി നല്‍കാമെന്ന ആശയോടെ.

മക്കളെന്തെങ്കിലും തന്നാല്‍ എന്റെ ജീവിത നിലവാരം അലപം കൂടി മെച്ചപ്പെടുത്താമെന്നുണ്ട്. അവരോട് കൈ നീട്ടാന്‍ പറ്റില്ലല്ലോ. അവര്‍ കണ്‍ടറിഞ്ഞ് തരേണ്ടേ…?

പണ്ടുകാലത്തെ കൂട്ടുകുടുംബവ്യവസ്ഥ നല്ലതായിരുന്നു. ഇപ്പോളുള്ള കാപ്സ്യൂള്‍ ഫേമിലിയില്‍ പലതും അകന്നുപോകുന്നു. മാതാപിതാക്കളെ സ്നേഹിക്കാത്തവരാണ് മിക്ക സന്തതികളും.

പത്രമാസികകളില്‍ നാം വായിക്കുന്നു ഇത്തരം മക്കളെപ്പറ്റി. എങ്ങിനെയെങ്കിലും ഇല്ലാത്ത സ്നേഹം പ്രകടിപ്പിച്ച് അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കി പിന്നെ അവരെ തഴയുന്നു. നിത്യേനയെന്നോണം കേള്‍ക്കുന്ന പുരാണങ്ങളാണ് ഇതൊക്കെ എങ്കിലും - കൂടെക്കൂടെ ഇത് സംഭവിച്ചുംകൊണ്ടിരിക്കുന്നു എന്ന് മറ്റൊരു തമാശ.

എന്റെ മക്കളും ഇങ്ങിനെയൊക്കെ ആകാം ഭാവിയില്‍.. എന്നിരുന്നാലും അവര്‍ക്ക് വേണ്ടി ഞാനും എന്തെങ്കിലും കരുതി വെക്കണം എന്ന കൂട്ടത്തിലാണ്. തൃശ്ശൂര്‍ സിറ്റിയിലെ ഈ വലിയ കൊട്ടാരവും ചുറ്റുപാടും എന്റ്റെ കാലശേഷം എന്റെ രണ്ട് മക്കള്‍ക്കുള്ളതാണ്, പെണ്‍കുട്ടിക്ക് കല്യാണത്തിന് പൊന്നും വാഹനവും കൊടുത്തുവെങ്കിലും അവള്‍ക്കും ഉണ്ട് ഒരു ഓഹരി. എന്നെ കൂടുതല്‍ സ്നേഹിക്കുന്നതും അവള്‍ തന്നെ.

എനിക്കും എന്റെ പെണ്ണിനും വയ്യാതെ ആയാല് വീട്ടില് ഒറ്റക്ക് കഴിയാന്ബുദ്ധിമുട്ടാണ്‍. തന്നെയുമല്ല ഞങ്ങളുടെ വയസ്സ് കാലത്ത് ഞങ്ങളെ പരിചരിക്കാന്‍ ആരും ഉണ്ടായിയെന്ന് വരില്ല. അതിനാല്‍ ഇപ്പോള്‍ ഉള്ള വീടും ചുറ്റുപാടും വിറ്റ് ശോഭസിറ്റി പോലെയുള്ള നല്ലൊരു ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറിയാലോ എന്ന ചിന്തയും ഉണ്ട്. അങ്ങിനെയായാല്‍ നല്ല കുറച്ച് അയല്‍ക്കാരെങ്കിലും ഉണ്ടാകുമല്ലോ..

ഞാനിവിടെ കഴിഞ്ഞ ഇരുപത് കൊല്ലമായി താമസിക്കുന്നു. നടന്ന് വരുന്ന വഴി ടറിട്ട് കിട്ടാന്‍ അയല്‍ വാസി സഹകരിക്കുന്നില്ല. വഴി നടക്കാനും വാഹനം ഓടിക്കാനും ഉള്ള അവകാശം മാത്രമേ ഉള്ളൂ എന്നാണവരുടെ വാദം. അവരുടെ വീട്ടിലേക്കുള്ള വഴിയും മുറ്റവും അവര്‍ ഇഷ്ടിക വിരിച്ചു. മറ്റുള്ളവര്‍ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ എന്ന മട്ടില്‍....

വാത രോഗിയായ എനിക്ക് മഴക്കാലമാ‍യതിനാല്‍ കാല് നനക്കാന്‍ പാടില്ല. പക്ഷെ റോഡ് വരെ എത്തണമെങ്കില്‍ കാല് നനക്കാതെയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല. 

വരുന്ന വര്‍ഷ്ക്കാലം എന്നെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും. “അയല്‍ വാസി” ഇങ്ങിനെ ആയാല്‍ എന്തുചെയ്യും എന്ന ആലോചനയിലാണ്. എന്റെ മക്കള്‍ക്കാണെങ്കില്‍ അച്ചനും അമ്മയും എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ എന്ന നിലപാടിലാണ്‍ അല്ലെങ്കില്‍ അവര്‍ക്കും ഇതിലൊന്ന് ഇടപെട്ട് റോഡ് ടാറിട്ട് കാനകള്‍ കെട്ടി വെള്ളം ഒലിച്ചുപോകാനുള്ള ഒരു സംവിധാനം ഉണ്ടാക്കാവുന്നതാണ്.

തന്തയും തള്ളയും മരിച്ചാല്‍ ഈ സ്വത്തെല്ലാം വിറ്റുപെറുക്കി അവര്‍ക്ക് സുഖിക്കാലോ എന്നായിരിക്കും അവര്‍ വിചാരിക്കുന്നത്. അതിന് മുന്‍പ് ഉള്ള കാലം സുഖമായി ജീവിക്കാന്‍ ഈ വെള്ളക്കെട്ടില്‍ നിന്നും മാറി ഈ തട്ടകത്തിലെ മറ്റൊരു ഇടത്തേക്ക് ചേക്കേറിയാലോ എന്ന് സീരിയസ്സായി ആലോചിക്കുന്നു.

നമുക്ക് ആലോചിക്കാനല്ലേ നിവൃത്തിയുള്ളൂ… പിന്നീടുള്ളതെല്ലാം ദൈവനിശ്ചയം.
പൂരങ്ങളുടെ നാ‍ടായ തൃശ്ശൂരില്‍ താമസിക്കാനൊരു രസം തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം. ആനക്കമ്പം മേളക്കമ്പം കഥകളി എന്നിവ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടം തന്നെ ഈ തൃശ്ശിവപേരൂര്‍.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു. ദയവായി ഈ ലിങ്ക് സന്ദര്‍ശിക്കുക. www.annvision.com/jp/ .
കുറേ പേര്‍ക്ക് sms അയച്ചു. പെയിന്‍ & പാലിയേറ്റിവിലെ വിന്‍സി, ഷൈനി, ഫിമ, ഡോ സജിത, റിജി, ഷീല, ബിജി, സുബൈദ, രാധേട്ടത്തി എന്നിവര്‍ക്കൊക്കെ പുതുവത്സാരംശസകള്‍ നമ്പര്‍ അറിയാത്തതിനാല്‍ അയക്കാനൊത്തില്ല.

സുനന്ദച്ചേച്ചിക്കും, സുശീലച്ചേച്ചിക്കും കവിതക്കും മറ്റുചില ചേട്ടന്മാര്‍ക്കും ഒരു പേഷ്യന്റിനും സന്ദേശം അയക്കാനായി.
അത് പോലെ ചെറുവത്താനിയിലെ എന്റെ ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. പാറുകുട്ടിക്ക് ഞാന്‍ സന്ദേശം അയച്ചു. അവള്‍ എന്നെ വിളിക്കുകയോ sms അയക്കുകയോ ചെയ്തില്ല.

പണ്ടൊക്കെ ഞാന്‍ ഫോണ്‍ താഴെ വെക്കാതെ കൊണ്ട് നടക്കുമായിരുന്നു. അവളുടെ കൂടെക്കൊടെയുള്ള വിളി കാതോര്‍ത്ത്. ഇവളൊരു വഞ്ചകിയായിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യമനസ്സുകളെ നൊമ്പരപ്പെടുത്തുന്ന ദുഷ്ട എന്ന് പറയാനാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്.

കുറേ വര്‍ഷങ്ങള്‍ തന്ന സ്നേഹം അപ്പോള്‍ കാപട്യമായിരുന്നോ എന്ന് എനിക്ക് തോന്നാതിരിക്കുന്നില്ല. എന്നെ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു പെണ്ണ് ഭൂമിയില്‍ ഇല്ല. അത്രക്കും ഇഷ്ടമായിരുന്നു അവള്‍ക്കെന്നെ. എനിക്കും അങ്ങിനെ തന്നെ. അവള്‍ എല്ലാം എനിക്ക് തന്നു. എനിക്ക് അതിനാല്‍ അവളെ വെറുക്കാന്‍ മനസ്സ് വരുന്നില്ല.
ഒരു കാര്യം ഇവള്‍ക്ക് മാത്രമുള്ള സവിശേഷതയാണ്, സാമ്പത്തികമായി ഒന്നും അവള്‍ ആവശ്യപ്പെട്ടിട്ടില്ല, കണ്ടറിഞ്ഞ് നല്‍കിയാല്‍ തന്നെ അതിലും വലുത് അവള്‍ തിരിച്ച് നല്‍കും.

ഉത്തരം കിട്ടാത്തെ ഒരു ചോദ്യമായി അവശേഷിക്കുന്നു അവളുമായുണ്ടായിരുന്ന ബന്ധം. എന്തിന്നവളെന്നെ സ്നേഹിച്ചു……… ഇപ്പോള്‍ ദാരുണമായി എന്തിനെന്നെ ഒഴിവാക്കി… ഒരു പുലബന്ധം പോലുമില്ലാതെ…. ഞാന് അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ഊണിലും ഉറക്കത്തിലും എല്ലാം ഉണ്ട് അവളെന്റെ മുന്നില്.

അവള്‍ക്ക് നല്ലത് വരുത്തട്ടെ ഗുരുവായൂരപ്പന്‍…
അവളെനിക്ക് എല്ലാം തന്നുവെങ്കിലും രണ്ട് കാര്യം മാത്രം ബാക്കി വെച്ചു. അതിലൊരു കാര്യം നിറവേറ്റാതിരുന്നതിന് ഗുരുവായൂരപ്പന്‍ എന്നൊട് അതൃപ്തി ആയെന്നറിയാം. ഇനിയും കാലമുണ്ടല്ലോ.. അവള്‍ എന്നെത്തേടി വരാതിരിക്കില്ല. അങ്ങിനെയാണെന്റെ വിശ്വാസം.

ഇവളെപ്പോലെ ഉണ്ട് ചില പെണ്ണുങ്ങള്‍ എന്റെ സുഹൃത് വലയങ്ങളില്‍. ചുമ്മാ അങ്ങ് സ്നേഹിക്കുക തന്നെ. പിന്നെ ഒരു കാരണവുമില്ലാതെ ഒരു സുപ്രഭാത്തില്‍ വേണ്ടായെന്ന് വെക്കുക. പാവം ഞാനൊരു മണ്ടന്‍ എന്നെല്ലാതെ മറ്റെന്തുപറയാന്‍..

ഏതായാലും ഈ പാറുകുട്ടിയെ കൊണ്ട് ഞാന്‍ ഒരു പാഠം പഠിച്ചു… പെട്ടെന്ന് ഇവരെ കണ്ട് ഭ്രമിച്ച് അങ്ങോട്ട് സ്നേഹിക്കാതിരിക്കുക. കാപട്യമായ സ്നേഹം മാത്രം നല്‍കുക അവരെ പോലെ തന്നെ. അപ്പോള്‍ പിന്നെ ദു:ഖം എന്നൊന്നിന്റെ പ്രശ്നം വരുന്നില്ലല്ലോ…? എന്നാലും പാറുകുട്ടി എന്നെ ഇത്തരത്തില്‍ ചതിച്ചത് ശരിയായില്ല.

ഇന്ന് പാലക്കാട്ട് നിന്നും ബ്ലൊഗര്‍ സുഹൃത്ത് സുകന്യ വിളിച്ചിരുന്നു. എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ക്ക് വരാനായില്ല. അടുത്ത് തന്നെ വരാമെന്ന് പറഞ്ഞിട്ടുണ്‍ട്.

എനിക്ക് അടുത്ത കാലത്താണ് ഒരു എഴുത്തുകാരന്റെ മേലങ്കി അണിയാനായത്. അങ്ങിനെ കുറച്ച് എഴുത്തുകാരെ സുഹൃത്തുക്കളായി ലഭിച്ചു. അതില്‍ ഒരുത്തിയാണ്  സുകന്യ. പ്രത്യേകിച്ചൊരു തൊഴിലും ഇല്ലാത്ത എനിക്ക് അവരെ അങ്ങോട്ട് പോയി കാണാവുന്നതാണ്.
പാലക്കാട്ടെക്കൊരു വിനോദയാത്രയാകാം അല്ലേ.

തൃശ്ശൂ‍ര്‍ തീവണ്ടിയാപ്പീസില്‍ നിന്ന് കയറിയാല്‍ ഷൊര്‍ണൂരിലുള്ള വിജിയുടെ വീട്ടില് കയറി, അവളുടെ കൂടെ കുറച്ച് നേരം സല്ലപിച്ച്, അവിടെ കുറച്ച് സമയം ചുറ്റിത്തിരിഞ്ഞ് നേരെ ഒറ്റപ്പാലം പോയി സുകുവേട്ടനേയും പ്രഭയേയും കണ്ട്, അവിടെ നിന്ന് ഊണ് കഴിച്ച് ഒരു പൂച്ചയുറക്കവും കഴിച്ച്, പാലക്കാട്ട് നീനയുടെ വിട്ടില്‍ പോയി താമസിച്ച്, പിറ്റേ ദിവസം ശശിയേയും കൊണ്ട് സുകന്യയുടെ വീട്ടിലും പോകാം അല്ലേ…

ശശിയുടെയും നീനയുടേയും കൂടെ ഇരുന്ന് വര്‍ത്തമാനം പറഞ്ഞാല്‍ തീരില്ല. വേണമെങ്കില്‍ അവിടെ രണ്ട് ദിവസം താമസിച്ച് മയിലമ്മയുടെ നാട്ടിലുള്ള അംബുജത്തെയും കാണാം. അല്ലെങ്കില്‍ ഒരു നാലുദിവസം തന്നെ താമസിച്ചുകളയാം നീനയുടെ കൂടെ.

പെരുവമ്പയിലുള്ള ദാസിന്റെ വീട്ടിലും… ഓവി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന് പുസ്തകത്താളുകളാണ് പെരുവമ്പ എന്ന ഗ്രാമം. എന്റെ സുഹ്ര്ത്തുക്കള്‍ മീനാകുമാരിയും ഹേമാമാലിനിയും ഒക്കെ വാണിരുന്ന നാട്.

ഹേമാ മാലിനി അകാലത്തില്‍ പൊലിഞ്ഞുപോയി.
ഒരാഴ്ച പാലക്കാട്ട് താമസിച്ചാല്‍ പല പല വിശേഷങ്ങളുമായി സുഖിക്കാം. പക്ഷെ എനിക്കതിന് മാത്രം ആരോഗ്യം ഉണ്ടോ..? അതൊരു ചോദ്യമാണ്.

സുകന്യയെ കൊണ്ടും അംബുജത്തെക്കൊണ്ടും ഓരോ ദിവസത്തെ ലീവെടുപ്പിച്ചാല്‍ സംഗതി കുശാല്‍. എന്നാലങ്ങനെ പരിപാടി ഇടാം അല്ലേ.. ജീവിതം സുഖിക്കാനുള്ളതല്ലേ……….?!!!

BTW: There is lotz and lotz of dataprocessing erros. Kindly bear with me. This happens while copy & past from word format. Unable to process ONLINE due to bad band width.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരാഴ്ച പാലക്കാട്ട് താമസിച്ചാല് പല പല വിശേഷങ്ങളുമായി സുഖിക്കാം. പക്ഷെ എനിക്കതിന് മാത്രം ആരോഗ്യം ഉണ്ടോ..? അതൊരു ചോദ്യമാണ്.

സുകന്യയെ കൊണ്ടും അംബുജത്തെക്കൊണ്ടും ഓരോ ദിവസത്തെ ലീവെടുപ്പിച്ചാല് സംഗതി കുശാല്. എന്നാലങ്ങനെ പരിപാടി ഇടാം അല്ലേ.. ജീവിതം സുഖിക്കാനുള്ളതല്ലേ……….?!!!

Sureshkumar Punjhayil said...

Happy New Year ..! Yathra mangalamakatte .. Chithalimalayude thazvarangal ippozum Khazakkinte swapnangalil thanneyayathinaal, purakottulla nadatham manoharamakum.. Mangalangal.

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ പ്രണയത്തിന്റെ മധുരങ്ങൾ...!