Tuesday, January 3, 2012

അമ്മയെ ഓര്‍ക്കാനൊരു നിമിത്തമായി രാധേച്ചി

ഞാന്‍ പലവട്ടം എഴുതിക്കഴിഞ്ഞു എന്റെ ഈയിടെയുള്ള പാലിയേറ്റീവ് ക്ലിനിക്കിലെ സന്നദ്ധസേവാ പ്രവര്‍ത്തനം. കേന്‍സര്‍ രോഗികള്‍ക്കുള്ള സാന്ത്വന ചികിത്സകളുടെ ഒരു ഭാഗമാകാന്‍ ഈ എനിക്കായി.

അവിടെ പോകുമ്പോള്‍ ഞാന്‍ എന്നെ മറക്കുന്നു. എന്നാലയത് മറ്റു പ്രവര്‍ത്തകരെ പോലെ ചെയ്യുന്നു. എന്റെ വേദനകളെ മറന്ന് മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നു. പണികളിലേര്‍പ്പെടുമ്പോള്‍ വര്‍ത്തമാനം പറയാന്‍ ചിലപ്പോള്‍ ചിലരെ കിട്ടും.

എന്റെ കഴിഞ്ഞ ദിവസത്തെ സുപ്രഭാതം ഇങ്ങിനെ വിരിഞ്ഞു. കഴിഞ്ഞ ദിവസം എന്ന് ഞാനുദ്ദേശിച്ചത് ഇന്നെലെ ആയിരുന്നു. പതിവിലും വൈകിയാണെണീറ്റത്. “എന്താ ഇങ്ങിനെ കിടന്നാല്‍ മതിയോ, മീന്‍ വാങ്ങാന്‍ പോകേണ്ടേ…?” എന്ന എന്റെ ശ്രീമതി ബീനാമ്മയുടെ സ്വരമോ ശകാരമോ ഒക്കെ കേട്ടായിരുന്നു എന്റെ പ്രഭാതം വിരിഞ്ഞത്.

കുറച്ച് ദിവസമായി എന്നും മീനും ഇറച്ചിയുമാണ്‍. ഇവിടെ മക്കള്‍ വന്നാലങ്ങിനെയാണ്‍. ബീനാമ്മക്കാണെങ്കില്‍ അതാണ്‍ പ്രിയം. എനിക്ക് വല്ലപ്പോഴും മതി മാംസാഹാരം. അപ്പോള്‍ ഞാന്‍ വിചാരിച്ചു രണ്ട് മൂന്നുദിവസം പച്ചക്കറി മതിയെന്ന്. പക്ഷെ എനെ പെമ്പറന്നോത്തി എന്നെ വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല. അവള്‍ തന്നെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ പോയി അതുമിതുമൊക്കെ വാങ്ങിച്ചോണ്ട് പോന്നു.

എനിക്ക് ഇഷ്ടം ചെറുമീനിനോടാണ്‍. കൊഴുവ, പരല്‍, പൂട്ട, കോലാന്‍, മത്തി, മുള്ളന്‍. അവള്‍ക്കാണെങ്കില്‍ വലിയ മീന്‍ വേണം. അപ്പോള്‍ ചന്തയില്‍ പോകുന്ന അന്ന് അവള്‍ക്ക് ഒരു സ്മോള്‍ പീസ് കിങ്ങ് ഫിഷും, സ്രാവും വാങ്ങും, എനിക്ക് അരക്കിലോ വീതം കൊഴുവ, മുള്ളന്‍ പിന്നെ ഒന്നോ രണ്ടോ കിലോ മത്തി. എല്ലാം വാങ്ങിയാല്‍ അവള്‍ക്കൊരു കുഴപ്പം ഉണ്‍ട്,

വലിയ മീനുകള്‍ ചന്തയില്‍ നിന്ന് നന്നാക്കി നുറുക്കിത്തരും. അത് മാത്രം വെക്കും ആദ്യത്തെ ദിവസങ്ങളില്‍. പിന്നെ രണ്ട് ദിവസം കഴിഞ്ഞേ കുഞ്ഞുമീനുകളെ പുറത്തെടുക്കൂ. ഞാന്‍ അങ്ങ് ക്ഷമിച്ചേക്കും. പാവം പെണ്ണ് എന്ന് വിചാരിച്ച്. എനിക്ക് ചില ദിവസങ്ങളില് പിരാന്ത് വരാറുണ്ട്, അപ്പോള്‍ ഞാന്‍ തട്ടിക്കയറും…”എന്താടീ കോന്തീ‍ മത്തി വെക്കാഞ്ഞേ കൊഴുവ വെക്കാഞ്ഞേ…”

“അതേ നിങ്ങള്‍ക്കറിയില്ലേ എന്റെ കയ്യ് നോവുന്ന കാര്യം. നാളെ പണിക്കാരിത്തി വരുമ്പോള്‍ ചാള നന്നാക്കി കറി വെക്കാം..”

എന്റെ മട്ട് ശരിയല്ലാ എന്ന് കണ്ടാല്‍ അവള്‍ തന്നെ മത്തിക്കറി വൈകുന്നേരമാകുമ്പോളെക്കും ഉണ്ടാക്കും. ഞാന്‍ ചിരിച്ചോണ്ട് മത്തിക്കറിയും കൊഴുവയും ഇരുന്ന് തിന്നും..

അങ്ങിനെ ഒക്കെ ചിന്തിച്ച് കുളിയും തേവാരമെല്ലാം കഴിഞ്ഞ് നേരെ പാലിയേറ്റിവ് ക്ലിനീക്കിലേക്ക് തിരിച്ചു. എന്നും കാറില്‍ അവിടെ പോയി വരാന്‍ ഉള്ള സാമ്പത്തികം ഇപ്പോള്‍ ഇല്ല. കൊക്കാലയില്‍ നിന്ന് ബസ്സ് കയറി വടക്കേ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി നടക്കും. അപ്പോല്‍ ഫുട്ട് പാ‍ത്തിലെ സെക്കന്റ് സെയിത്സിന്‍ വെച്ചിട്ടുള്ള പുസ്തകങ്ങളൊക്കെ നോക്കി, മോഡല്‍ ഗേള്‍സ് സ്കൂള്‍ സ്റ്റോപ്പിലെ കുട്ടികളോട് സൌഹൃദസംഭാഷണം ഒക്കെ നടത്തി, സ്വപ്ന തിയേറ്ററിലെ സിനിമാ പോസ്റ്ററുകള്‍ നോക്കി, ആലൂക്കാസിന്റെ മുന്നില്‍ കൂടി നടന്ന്, പാറമേക്കാവിലമ്മയെ വണങ്ങി നടക്കുമ്പോളേക്കും പാലിയേറ്റീവ് ക്ലിനിക്ക് എത്തി.

ഞാന്‍ ക്ലിനിക്കില്‍ എത്തിയാലുടന്‍ മുകളിലെ ഇന്‍ പേഷ്യന്റ് വിഭാഗത്തിലെത്തും. രാധേട്ടത്തിയെ ആണ്‍ ആദ്യം കാണുക. ഈ പ്രസ്ഥാനത്തില്‍ നഴ്സിങ്ങ് വിഭാഗത്തിന്റെ ജീവനാഡിയാണ്‍ രാധേട്ടത്തി. രാധേട്ടത്തിയെ കാണാന്‍ പോകുമ്പോള്‍ ഗോവണി കയറിയെത്തുന്നത് നഴ്സിങ്ങ് സ്റ്റേഷനില്‍ മുന്നിലാണ്‍. അവിടെ ഉള്ള പെങ്കുട്ടീസിനോട് കുശലം പറഞ്ഞിട്ടേ രാധേട്ടത്തി നില്‍ക്ക്ന്നിടത്തേക്ക് പോകൂ.. രാധേട്ടത്തി ഇങ്ങിനെ ചുറ്റിക്കൊണ്ടിരിക്കും.

രാധേട്ടത്തി മെഡിക്കല്‍ കോളേജില് നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തിയാണ്‍. സദാ പുഞ്ചിരിച്ച മുഖം. വളരെ പ്രസന്നവതിയായിട്ടായിരിക്കും എപ്പോളും. ഇന്ന് ഞാന്‍ മുകളില്‍ ചെന്നപ്പോള്‍ അവിടെ നഴ്സസ് കുട്ടികളായ വിന്‍സി, ഷൈനി, സുബൈദയുടെ കൂടാതെ ഒരു ഗേളും പിന്നെ ഡോക്ടര്‍ സജിതയും ഉണ്ടായിരുന്നു. ഡോ‍ക്ടര്‍ സജിത ഒരു കുട്ടി ഡോക്ടറാണ്‍ എന്റെ കാഴ്ചപ്പാടില്‍. ഞാന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഒരു ദിവസം എന്നോട് പറഞ്ഞു… “എനിക്ക് ഏഴ് വയസ്സായ ഒരു കുട്ടിയും പിന്നെയും കിന്‍ഡര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയും ഉണ്ടെന്ന്…. അതായത് ഞാന്‍ ഒരു കുട്ടിയല്ലായെന്ന്………”

എന്നാലും സജിത എനിക്ക് ഒരു കൊച്ചുകുട്ടിയെ പോലെ ആണ്‍. ഒരു ഡോക്ടറുടെ തലക്കനമോ മറ്റൊന്നുമില്ലാത്ത ഒരു പാവം. എനിക്കവരെ ഇഷ്ടവും ബഹുമാനവും ആണ്‍. ഒരു ദിവസം മക്കളെ കാണാന്‍ വീട്ടിലേക്ക് പോകണം. ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അത് വാങ്ങി.

വിന്‍സി കൊണ്ട് വന്ന കേക്ക് അവിടെ വെച്ച് മുറിക്കുമ്പോള്‍ ഷൈനി പറഞ്ഞു കത്തി നനച്ച് മുറിക്കാന്‍. അപ്പോള്‍ ചിതറില്ല. എനിക്ക് അത് പുതിയൊരു അനുഭവമായിരുന്നു. അപ്പോളേക്കും രാധേട്ടത്തി എത്തി, ഏട്ടത്തി തന്നെ കേക്ക് മുറിച്ച് ആദ്യം എനിക്ക് തന്നു. ഞാന്‍ അവിടെ കുറച്ച് നേരം നിന്നിട്ട് താഴെക്ക് പോയി.

മുകളിലെത്തെ നിലയിലുള്ള രോഗികളില്‍ ചിലരുടെ അടുത്ത് പോകാറുണ്ട്. അവരോട് കുശലം പറയുമ്പോള്‍ അവര്‍ അവരുടെ വേദന കുറച്ച് നേരത്തേക്ക് മറക്കും. നമ്മുടെ സാമീപ്യം ഇഷ്ടപ്പെടുന്നവരാണ്‍ മിക്ക കേന്‍സര്‍ രോഗികളും. അവര്‍ക്ക് പ്രധാനമായും മോര്‍ഫിന്‍ തുടങ്ങിയ വേദനസംഹാരികളാണ്‍ നല്‍കുന്നത്. ചിലപ്പോള്‍ നമ്മുടെ സാന്ത്വന പരിചരണം അവര്‍ക്ക് വേദനസംഹാരികളേക്കാല്‍ വിലപ്പെട്ടതാകാറുണ്ട്.

ചിലര്‍ കൌണ്‍സിലിങ്ങ് നടത്തുന്ന സുശീല ചേച്ചിയുടെ മുന്നില്‍ വിങ്ങിപ്പൊട്ടാറുണ്ട്. ഇന്ന് സുശീല ചേച്ചി പതിവിലും തിളങ്ങിയിരുന്നു. ഷീ ഈസ് മോര്‍ ക്യൂട്ട് ഇന്‍ സാരീ. ഓരോരുത്തര്‍ക്ക് ഇണങ്ങുന്ന ഓരോ വേഷമുണ്ട്. ഇന്നവര്‍ നല്ല ഒരു കോട്ടണ്‍ സാരിയാണുടുത്തിരുന്നത്. പിന്നെ ചെമ്പിച്ച മുടിയും, എല്ലാം കൊണ്ടും നയനമനോഹരമായിരുന്നു ആ ലുക്ക്. ഞാന്‍ ലാത്തിയടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞു. ഏട്ടത്തിയുടെ മകള്‍ക്ക് ഇന്ന് ബിപി യുടെ എന്തോ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞു. ഏട്ടത്തിയുടെ മകളുടെ കുട്ടി ഉണ്ടവിടെ. ഞാന്‍ അവനെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ട് കുറച്ച് നാളായി. പക്ഷെ പറ്റിയില്ല.

പാലിയേറ്റീവ് ക്ലിനിക്കില്‍ ഉള്ള എല്ലാ സ്റ്റാഫിന്റേയും സന്നദ്ധപ്രവര്‍ത്തകരുടേയും വീട്ടില്‍ അടുത്ത് തന്നെ പോകണം. പക്ഷെ ഒറ്റക്ക് പോകാനൊരു ചമ്മല്‍. അതിനാല്‍ ആരെയെങ്കിലും കൂട്ടിന്‍ വിളിക്കണം. പറ്റിയ ആള്‍ രാധേട്ടത്തി ആണ്‍. പക്ഷെ ഏട്ടത്തിക്ക് എപ്പോളും പണിയാണ്‍. പിന്നെ പറ്റിയവര്‍ ഇന്ദിര ചേച്ചി, സുനന്ദച്ചേച്ചി, ഹെലന്‍ ചേച്ചി, ലിസി ചേച്ചി, ശിവദാസേട്ടന്‍ മുതല് പേരൊക്കെ ഉണ്ട്, അവരെ ആരെങ്കിലും ചാക്കിടണം.

നമുക്കൊക്കെ പ്രായമായി വരികയല്ലേ. ഇനി കാത്തിരുന്ന് കാത്തിരുന്ന് മനസ്സിലുള്ളതൊക്കെ സാധിക്കാതെ വന്നാലോ…? അപ്പോള്‍ ചേച്ചിമാരേ ചേട്ടന്മാരേ എല്ലാരും എന്റെ കൂടെ പോന്നോളൂ വീടുകളിലേക്ക്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു സിനിമാ നടി ചേച്ചിയുള്ളത് പാലിയേറ്റീവ് ക്ലിനിക്കില്‍ പലര്‍ക്കും അറിയില്ല. അതാണ്‍ ഇന്ദിര ചേച്ചി…. എന്റെ ഒരു കഥ സിനിമ ആക്കുന്നുണ്ട്. അതില്‍ ഇന്ദിര ചേച്ചിയേയും സുശീല ചേച്ചിയും അഭിനയിപ്പിക്കണം എന്നുണ്ട്. അവര്‍ക്കാണെങ്കില്‍ കാശൊന്നും കൊടുക്കേണ്ടി വരില്ലല്ലോ‍.. പിന്നെ വേണമെങ്കില്‍ നേഴ്സസ് സ്റ്റേഷനിലുള്ള കുട്ടികളേയും കാന്‍ വസ്സ് ചെയ്യാം. പുതുമുഖ നടികളെ അഭിനയിപ്പിച്ചാല്‍ ചിലപ്പോള്‍ ഇങ്ങോട്ട് കാശ് കിട്ടും, അതുകൊണ്ട് നിര്‍മ്മാണച്ചിലവെല്ലാം മുട്ടും.

അങ്ങിനെ ഓരോന്ന് ചിന്തിച്ച് ഞാന്‍ എന്റെ പ്രവര്‍ത്തന മണ്ഡലമായ താഴെത്തെ നിലയിലെത്തി. ഞാന്‍ ഒരിടത്തും ഒതുങ്ങി നില്‍ക്കില്ല. അതിന്‍ എന്നെ ഇടക്ക് അരവിന്ദേട്ടന്‍ ശാസിക്കാറും ഉണ്ട്. ഞാനതൊന്നും കാര്യമാക്കാറില്ല. നമുക്ക് സന്തോഷം പകരുന്ന അന്തരീക്ഷമാണല്ലോ നമുക്ക് കുളിര്‍മ്മ പകരുന്നത്.

അങ്ങിനെ ഞാന്‍ ഫ്രണ്ട് ഡസ്കില്‍ ചേട്ടന്മാരുടെ കൂടെ കുറച്ച് നേരം ഇരുന്നു. അതിലിടക്ക് മെഡിസിന്‍ സെക്ഷനില്‍ ആള്‍ കുറവാണെന്ന് പറഞ്ഞ് ഞാന്‍ അങ്ങോട്ടോടി. അവിടെ മെറീന ചേച്ചിക്ക് തുണയായി ഞാന്‍ ഇരുന്നു. എനിക്ക് മരുന്നിന്റെ പേരുകള്‍ വലിയ പിടുത്തമുണ്ടായിരുന്നില്ല. എന്നാലും കുറേശ്ശെ പഠിച്ചെടുക്കാനായി. ഞാന്‍ അവിടെ മുന്‍പും ഇരുന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണിയുള്ള ഒരു സെക്ഷനാണ്‍ ഇത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആശുപത്രികാര്യങ്ങള്‍ നന്നായി അറിയാമല്ലോ. അവരില്‍ നിന്ന് ഞാന്‍ പലതും പഠിക്കുന്നു.

അങ്ങിനെ പണിയില്‍ മുഴുകിയിരിക്കുമ്പോള്‍ മെറീന ചേച്ചി പറഞ്ഞു..”എനിക്ക് നേരത്തെ പോകണം. വീട്ടില് പണിക്കാരുണ്ട്. അവര്‍ക്ക് ചായയും കടിയും കൊടുക്കണം” അവര്‍ പോയപ്പോള്‍ ഞാന്‍ ഒറ്റക്കായി. എനിക്ക് ഒറ്റക്ക് ആ ഡിപ്പാര്‍ട്ട്മെന്റ് നോക്കാനറിയില്ല. തിരക്ക് കൂടിയാല്‍ ആരെയെങ്കിലും വിളിക്കാമെന്ന് കരുതി ഇരിക്കുമ്പോള്‍ ഒരു പുതുമുഖം അവിടെയെത്തി. നരച്ച് മുടി ബോബ് ചെയ്ത ഒരു ചേച്ചി. അവരുടെ നെറ്റിയിലെ ചന്ദനക്കുറി ഞാന്‍ പണ്ടേ ശ്രദ്ധിച്ചിരുന്നു.

“എന്താ ചേച്ചിയുടെ പേര്‍..? “

“ഞാന്‍ രാധ. എന്നെ രാധേച്ചി എന്ന് വിളിക്കാം..”

ഞങ്ങള്‍ ജോലിക്കിടക്ക് പലതും പറഞ്ഞ് സ്വയം പരിചയപ്പെട്ടു. ചേച്ചി ഇന്‍ഡ്യന്‍ ബേങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്‍. എന്റെ സുഹൃത്ത് പി എം ജോസിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്ക് സന്തോഷമായി. അവരുടെ സീനിയര്‍ ഓഫീസറായിരുന്നത്രെ അദ്ദേഹം. ഞാന്‍ രാജന്‍ ബാബുവിനെ പറ്റി ചോദിച്ചപ്പോള്‍ ചേച്ചിക്ക് ഓര്‍ത്തെടുക്കാനായില്ല. ചെന്നെയില്‍ നിന്നാണ്‍ രാജന്‍ ബാബു റിട്ടയര്‍ ചെയ്തത്. രാജന്‍ ബാബുവിന്‍ ഹാര്‍ട്ട് സര്‍ജ്ജറി സമയത് എന്റെ മകന്‍ രക്തം നല്‍കിയിരുന്നു.

ഞാന്‍ വീണ്ടും ചേച്ചിയുടെ ചന്ദനക്കുറിയിലെത്തി. എന്റെ കാഴ്ചപ്പാടില്‍ ചേച്ചിയുടെ വീട് എന്റ്റെ തറവാട് പോലെ ഒരു പുരാതന കുടുംബത്തിന്റെ സ്റ്റൈലിലായിരുന്നു. എന്തോ എനിക്കങ്ങിനെ തോന്നി. പക്ഷെ സത്യത്തില്‍ ചേച്ചിയുടെ വീട് സാധാരണ ഇപ്പോളുള്ള വീടുകളെപോലെ ആണ്‍.

ചേച്ചി മാതാ അമൃതാനന്ദമയീ ദേവിയുടെ ഡിവോട്ടീ ആണ്‍. ശിഷ്ട ജീവിതം പ്രാര്‍ത്ഥനയും ഇത്തരത്തിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തനമുമായി പോകുന്നു.

എന്റെ കുടുംബവും അമ്മക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്നെ പറ്റി അറിയാന്‍ ചേച്ചിക്കും ഉത്സാഹമായി. എന്റെ അനുജനുണ്ടായ പ്രശ്നങ്ങളും പിന്നീട് അമ്മയുടെ മുന്നിലെത്താനുണ്ടായ സംഭവബഹുലമായ സാഹചര്യങ്ങളും വലിയ ഒരു കഥയാണ്‍. അനുജനെ അമ്മ റീമോള്‍ഡ് ചെയ്ത് പണിയെടുത്ത് ജീവിക്കാന്‍ പ്രാപ്തനാക്കി എന്ന് ചുരുക്കത്തില്‍ പറയാം. തന്മൂ‍ലം പരേതയായ എന്റെ അമ്മയും മാതാ അമൃതാനന്ദമയീ ദേവിയുടെ ഡിവോട്ടിയായിത്തീര്‍ന്നു.

ഞങ്ങള്‍ മക്കള്‍ രണ്ട് പേരും പെറ്റമ്മയെ ചേച്ചി എന്നാ വിളിച്ച് പോന്നത്. ഞങ്ങളുടെ ഇളയ അമ്മാമന്‍ വിളിക്കുന്നത് കേട്ടിട്ടാണ്‍ അങ്ങിനെ ശീലിച്ചത്. പെറ്റമ്മയെ ഒരിക്കലെങ്കിലും അമ്മയെന്ന് വിളിക്കാനായില്ല. ചേച്ചിയുടെ അമ്മയെ അമ്മയെന്ന് വിളിച്ചു. അമ്മാമന്മാരെ ചേട്ടനെന്നും. ഇതൊക്കെ ഞാന്‍ പലപ്പോഴും എഴുതിയിട്ടുണ്‍ട്.

എന്റെ തറവാട്ടില്‍ അമ്മയുടെ ഫോട്ടോ വെച്ചിട്ടുള്ള ഒരു പൂജാമുറിയും കെടാവിളക്കും ഉണ്ട്. എന്നാല്‍ ചേച്ചിയുടെ വയസ്സ് കാലത്തെ താ‍മസം കയ്യാലയിലെ തട്ടിട്ടൊരു മുറിയിലായിരുന്നു. അതിലും അമ്മയുടെ ഒരു പടം വെച്ച് പൂജിച്ചിരുന്നു. കാലത്ത് കുളി കഴിഞ്ഞാല്‍ വയ്യാത്തകാലും വെച്ച് ചുറ്റുപാടും ഒരു തോട്ടിയുമായി നടന്ന് പൂക്കള്‍ പറിച്ച് മുറിയിലെത്തി സഹസ്രനാമം ജപിച്ച് ഈ പൂക്കള്‍ ആയിരത്തിഒന്ന് ഉരു അര്‍പ്പിക്കും. എന്നിട്ടെ ജലപാനം കഴിക്കൂ…

അങ്ങിനെ വയ്യാണ്ടായി കിടപ്പാകുന്നവരെ ചെയ്യുകയുണ്ടായി. ഞങ്ങളൊക്കെ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും സമ്പത്തുമൊക്കെ ഞങ്ങളുടെ ചേച്ചി അമ്മക്ക് ചെയ്ത അര്‍ച്ചനയുടെ ഫലപ്രാപ്തിയാണ്‍.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാതായ എന്റെ അനുജന്‍ ഇന്ന് നല്ലൊരു പേര്‍ കേട്ട സിനിമാ നടനും, എഴുത്തുകാരനും, പ്രാസംഗികനും, ടി വി അവതാരകനും ആയ വി. കെ. ശ്രീരാമന്‍ ആയി. ഞങ്ങളുടെ കുടുംബം മാതാ അമൃതാനന്ദമയിക്ക് കടപ്പെട്ടിരിക്കുന്നു.

ചേച്ചി ഉണ്‍ടായിരുന്നപ്പോള്‍ എന്നെ കൂടെ കൂടെ അമ്മയുടെ അടുത്ത് വള്ളിക്കാവില്‍ കൊണ്ട് പോ‍കുമായിരുന്നു. ഒരിക്കല്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്‍ടായി.

ഞാന്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു മാര്‍ക്കറ്റിങ്ങ് മേന്‍ ആയിരുന്നു. മസ്കത്തിലും ദുബായിലും ജര്‍മ്മനിയിലും ഒക്കെ ആയിരുന്നു എന്റെ പ്രധാന പ്രവര്‍ത്തി മണ്ഡലം. എനിക്ക് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒന്നുറങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ മരിക്കുന്നപോലെ ഉള്ളൊരു അനുഭവം എനിക്കുണ്ടാകാറുണ്ട്. ചികിത്സകള്‍ പലതും ചെയ്തുവെങ്കിലും ശരിയാ ഒരു വൈദ്യനും കണ്ടെത്താനായില്ല.

കൂടാതെ കൂടെകൂടെ വര്‍ന്ന തലവേദനയും എന്നെ അലട്ടിയിരുന്നു. അസുഖം പൂര്‍ണ്ണമായും ഭേദമാകാതെ വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയോട് പറഞ്ഞു. താമസിയാതെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ചേച്ചി എന്നെ വള്ളിക്കാവില്‍ കൊണ്ട് പോയി അമ്മയെ കാണിപ്പിച്ചു.

ആയിരക്കണക്കിനാളുകളുള്ള വരിയില്‍ നിന്ന് അമ്മ എന്നെ പിടിച്ച് അടുത്തിരുത്തി. ആദ്യം എന്നോട് ചോദിച്ചത് രാമ്മോന്‍ വന്നില്ലേ എന്നാണ്‍. എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. പിന്നീട് ചേച്ചിയോട് പറഞ്ഞപ്പോളാണ്‍ മനസ്സിലായത് എന്റെ സഹോദരന്‍ ശ്രീരാമനെ അമ്മ അങ്ങിനെയാണത്രെ വിളിക്കാറ്. അവന്‍ അമ്മ എവിടെ ഉണ്ടെങ്കിലും നേരെ കടന്ന് ചെല്ലാം.

എല്ലാവര്‍ക്കും ദര്‍ശനം കൊടുത്തതിന്‍ ശേഷം അമ്മ എനിക്കൊരു ചെറിയ ചന്ദനമുട്ടി തന്നു. തലവേദന വരുമ്പോള്‍ സ്വയം ചന്ദനം അര്‍ച്ച് നെറ്റിയില്‍ പുരട്ടാന്‍. ഞാന്‍ അഞ്ചു പത്തു തവണം അങ്ങിനെ ചെയ്തുകാണും. പിന്നെ കുറേകാലത്തേക്ക് തലവേദനയില്‍ നിന്ന് മോചനമുണ്ടായി.

പിന്നെ എന്റെ മരണ വിഭ്രാന്തിയും അമ്മ തന്നെ മാറ്റിത്തന്നു. അമ്മ എന്നോട് പറഞ്ഞു രാത്രി കിടന്നുറങ്ങുമ്പോള്‍ അങ്ങിനെ തോന്നുമ്പോള്‍ “അമ്മ അമ്മാ അമ്മാ” എന്ന് വിളിച്ച് കരയാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് നാളുകള്‍ക്കുള്ളില്‍ എന്റെ എല്ലാ അസുഖങ്ങളും മാറി എന്‍ന്‍ പറയാം. നമ്മുടെ രോഗം മാറുമ്പോള്‍ നമ്മള്‍ നമ്മെ ചികിത്സിച്ച ഡോക്ടറെ മറക്കുന്ന പോലെ ഞാനും അമ്മയെ മറന്നു.

ഒരു നിമിത്തമെന്ന പോലെ രാധേച്ചിയെ കണ്ടുമുട്ടിയപ്പോളാണ്‍ ഞാന്‍ അമ്മയെ ശരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നത്. പൂജാമുറിയില്‍ അമ്മ ഉണ്ട്. വല്ല്‍പ്പോളും അമൃത ചാനലില്‍ അമ്മയെ കാണും. വള്ളിക്കാവില്‍ പോയി അമ്മയെ കണ്ടിട്ട് വര്‍ഷങ്ങളായി. ഇനി ഒരിക്കല്‍ രാധേച്ചിയുടെ കൂടെ വള്ളിക്കാവില്‍ പോയി അമ്മയെ കാണണം.

എന്റെ ചേച്ചി കിടപ്പാകുന്നത് വരെ പലപ്പോഴും അമ്മക്ക് ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. അമ്മക്ക് അത് ഇഷ്ടമായിരുന്നത്രെ. എന്റെ ചേച്ചി വ്രത്ശുക്ദ്ധിയോടെ ആയിരുന്നു സ്വന്തം കൈകളാല്‍ ഉണ്ണിയപ്പം ഉണ്‍ടായിരുന്നു. ഞങ്ങളുടെ സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള് പ്രത്യേക വിളവെടുത്താണ്‍ വീട്ടില്‍ ഇത് ഉണ്ടാക്കിയിരുന്നത്.

ആശ്രമത്തിലെ ഗാ‍യത്രിയെന്ന ബ്രിട്ടീഷ് വനിത മുഖാന്തിരമാണ്‍ ചേച്ചി എപ്പോഴും അമ്മയെ ബന്ധപ്പെട്ടിരുന്നത്. എന്റെ ചേച്ചി ടീച്ചറായിരുന്നു, അതിനാല്‍ ഭാഷാ സ്വാധീന്യം ഉണ്ടായിരുന്നു. ഒരു നാട് മുഴുവന്‍ ഭരിക്കാനുള്ള തന്റേടവും. അമ്മക്ക് ചേച്ചിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.

അങ്ങിനെ വര്‍ഷങ്ങളായി ഞാന്‍ അങ്ങിനെ ഓര്‍ക്കാതിരുന്ന അമ്മയെ രാധേച്ചിയില്‍ കൂടി എനിക്ക് ദര്‍ശിക്കാനായി. രാധേച്ചിയുടെ കുറ്റുമുക്കിലെ വീട് അവിടുത്തെ അമൃതകുടുംബവുമായി ബന്ധിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ആഴ്ചയില് ഓരോ ദിവസം ഓരോ വീട്ടില്‍ പ്രാര്‍ഥനയും സത്സംഗവുമായി പരിപാടികള്‍.

രാധേച്ചിയുടെ വീട്ടിലെ ഊഴമാകുമ്പോള്‍ ഞാനും കൂ‍ടാമെന്ന് പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് അത് കേട്ട് സന്തോഷമായി. എനിക്കും…

ഞാനും ചേച്ചിയും ഒന്നിച്ചാണ് ഉച്ച്ക്ക് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്ന് ആഹാരം കഴിച്ചത്. തികച്ചും ഒരു ധന്യമായ ദിനം ആയിരുന്നു രാധേച്ചിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എനിക്ക് അനുഭവപ്പെട്ടത്.

Btw: അക്ഷരത്തെറ്റുകളുണ്ട്. തിരുത്തി വായിക്കാനപേക്ഷ. താമസിയാതെ തിരുത്താം.

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

എനിക്ക് ഇഷ്ടം ചെറുമീനിനോടാണ്. കൊഴുവ, പരല്, പൂട്ട, കോലാന്, മത്തി, മുള്ളന്. അവള്‍ക്കാണെങ്കില് വലിയ മീന് വേണം.

അപ്പോള് ചന്തയില് പോകുന്ന അന്ന് അവള്‍ക്ക് ഒരു സ്മോള് പീസ് കിങ്ങ് ഫിഷും, സ്രാവും വാങ്ങും, എനിക്ക് അരക്കിലോ വീതം കൊഴുവ, മുള്ളന് പിന്നെ ഒന്നോ രണ്ടോ കിലോ മത്തി.

എല്ലാം വാങ്ങിയാല് അവള്‍ക്കൊരു കുഴപ്പം ഉണ്‍ട്,

sidheek Thozhiyoor said...

ഓര്‍മ്മകള്‍ നന്നായി മനസ്സില്‍ തോടും വിധം വരച്ചിട്ടു ജേപീ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓരോ പോസ്റ്റുകളിലും വിത്യസ്തതയുണ്ട്.ഒരു മനസ്സുതുറക്കലിന്റെ സ്ഥായിയായ ഭാവവുമുണ്ട്.ലാളിതമാര്‍ന്ന പ്രതിപാദനവും.
വരികളുടെ അടുപ്പം വായിക്കാന്‍ പ്രയാസപ്പെടുത്തുന്നു.
പുതുവല്‍സരാശംസകള്‍ .

കുസുമം ആര്‍ പുന്നപ്ര said...

മാഷേ നല്ലതായി ഓര്‍മ്മകളും ജീവിതവും വരച്ചു വെച്ചിരിക്കുന്നു. ചെറുമീനിനാണ് രുചി കൂടുതല്‍.
പൊലൂഷനില്ലാത്ത കടലായിരിക്കണം. മീനിന് രുചി വരാന്‍

sruthi said...

JP saarinte ere lalithamaaya baashayilezhuthunna itharam anubhava kadhakal vaayikkyumbozhundaavunna oru tharam sukhavum, sampthripthiyum aayathilupari santhoshavum avarnanaatheethamaanu ketto? Appozhokke manassu ere tharalithamaavum......aayathu vazhi dhukkidharude vishayangalil anukambayum, aayathilupari avareyokke ennal aavunnathra reethiyil sahaayikkyanamennoru prechodhanavum enikkyadhehathinte ee aalma kadhakal nelkaarundenna sathyam ividam vazhi thurannu parayatte! Abhinannanangal!

കുട്ടന്‍ ചേട്ടായി said...

നല്ല കുഞ്ഞന്‍ മത്തി വറ്റിച്ചു കറി വച്ച് അതില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കഴിച്ചാലുള്ള ഒരു ടേസ്റ്റ് മറക്കാന്‍ പറ്റില്ല

Sureshkumar Punjhayil said...

Rdhechikku... Ammaykku ..Pine Prakashettanum ...!!!

Manoharam, Ashamsakal...!!!!

Anonymous said...

Click Here to Enter a Magical World

ജെ പി വെട്ടിയാട്ടില്‍ said...

ശ്രുതി

വളരെ നന്ദി ശ്രുതിയുടെ പ്രതികരണങ്ങള്‍ക്ക്. ഈ വഴി ആദ്യമായാണെന്ന് തോന്നുന്നു. ഇനിയും വരുമല്ലോ? ഇമെയില്‍ ഐഡി അയക്കാമോ?

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

രാധേച്ചിയും പിന്നെ വള്ളിക്കാവിലെ അമ്മയും..