Saturday, January 14, 2012

വേദനയില്‍ നിന്ന് മോചനം - cancer etc


കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, ശയ്യാവലംബിയായ വാര്‍ദ്ധക്യം എന്നിവയാല്‍ ദുരിതപ്പെടുന്നവരെ വേദനയില്‍ നിന്ന് മോചിപ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ബാദ്ധ്യതയാണ്.

അപരന്റെ വേദന തന്റെകൂടി വേദനയാണെന്നറിയുന്ന തിരിച്ചറിവാണ് സാന്ത്വന പ്രവര്‍ത്തനത്തിന്റെ കാതല്‍. കുടുംബാംഗങ്ങളും അയല്‍ക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന കൂട്ടാ‍യ കാരുണ്യപ്രവര്‍ത്തനത്തിലൂടെ അസുഖമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് മോചനത്തിന്റെ വഴിയൊരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.

ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1997 ല്‍ രൂപീകൃതമായ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

ഔട്ട് പേഷ്യന്റ് ക്ലിനിക്, കിടത്തിച്ചികിത്സാവിഭാഗം, ഗൃഹപരിചരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും സന്നദ്ധപ്രവര്‍ത്തകരേയും സാന്ത്വനപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നതിന്നുള്ള പരിശീലന കേന്ദ്രം എന്നിവ സൊസൈറ്റിയുടെ ഭാഗമാണ്.

ഇവിടുത്തെ എല്ലാ സേവനങ്ങളും സൌജന്യമാണ്. പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവു വരുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സംഭാവന കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

ഈ കാരുണ്യപ്രസ്ഥാനത്തിന്റെ കണ്ണിയാകൂ. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വരൂ….

പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

പഴയ ജില്ലാ ആശുപത്രി കെട്ടിടം, തൃശ്ശൂര്‍ 680001

Phones 0487-2322128 [op] 0487-2321788 [ip]

Email: ppcs.thrissur@gmail.com

website: www.painandpalliativecarethrissur.org

സംഭാവനകള്‍ക്ക് ആദായനികുതി ആനുകൂല്യം ഉണ്ട്

+ ഞാന്‍ ഈ പ്രസ്ഥാനത്തിലെ ഒരു സന്നദ്ധപ്രവര്‍ത്തകനാണ്. ഇന്ന് ഈ സ്ഥാപനത്തിലെ മിക്ക പ്രവര്‍ത്തകരും തെരുവിലും, റെയില്‍ വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്‍ഡുകളിലും മറ്റു ഇടങ്ങളിലും നടന്ന് ഈ സംഘടനയെ പറ്റിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.

കൂട്ടം കൂട്ടമായി സന്നദ്ധപ്രവര്‍ത്ത്കരും, സ്റ്റാഫും, നഴ്സിങ്ങ് ട്രെയിനീസും പലയിടങ്ങളിലായി നില കൊണ്ടു. കാലത്ത് പത്ത് മണി മുതല്‍ വൈകിട്ട് നാലുമണി വരെ. ഞങ്ങള്‍ നാലുപേരുള്ള ഒരു ടീമായിരുന്നു. സിമി, മെല്‍ വി, വിനയും ഞാനും പാറമേക്കാവ് സബ് വേക്കടുത്തായിരുന്നു കളക്ഷന്‍ ബോക്സും ലഘുലേഖകളുമായി നിന്നത്. അടുത്തായി തന്നെ രാധേടത്തി, ബിജി, മിനി, ഗോകുല്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.

ജനങ്ങളെ ബോധവാരാക്കുകയും അവരാല്‍ കഴിയുന്നത് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. അങ്ങിനെ എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഇന്ന്.

നാളെ ജനുവരി 15 – പാലിയേറ്റീവ് കെയര്‍ ഡേ ആയി ആചരിക്കുന്നു. ഉച്ച തിരിഞ്ഞ് 3 മണിക്ക് ബഹുമാനപ്പെട്ട ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ MLA യുടെ പ്രഭാഷണവും മറ്റു പരിപാടികളും ഉണ്ടായിരിക്കും.

ഈ പ്രസ്ഥാനത്തില്‍ ഒരു അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എന്നാലാവുന്നത് ഞാനും ഇവിടെ ചെയ്യുന്നു. തല്‍ക്കാലം ഒന്നരാടം ദിവസങ്ങളില്‍ കാലത്ത് പത്ത് മണി മുതല്‍ രണ്ട് മണി വരെ ആണ് എന്റെ പ്രവര്‍ത്തി ദിവസങ്ങള്‍. സമീപ ഭാവിയില്‍ കൂടുതല്‍ സമയം ഇവിടെ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കും.

BLOG READERS MAY KINDLY FORWARD LINK OF THIS POST TO YOUR FRIEND CIRCLE WORLD-WIDE

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, ശയ്യാവലംബിയായ വാര്‍ദ്ധക്യം എന്നിവയാല് ദുരിതപ്പെടുന്നവരെ വേദനയില് നിന്ന് മോചിപ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ബാദ്ധ്യതയാണ്.

അപരന്റെ വേദന തന്റെകൂടി വേദനയാണെന്നറിയുന്ന തിരിച്ചറിവാണ് സാന്ത്വന പ്രവര്‍ത്തനത്തിന്റെ കാതല്. കുടുംബാംഗങ്ങളും അയല്‍ക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന കൂട്ടാ‍യ കാരുണ്യപ്രവര്‍ത്തനത്തിലൂടെ അസുഖമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ശാരീരികവും മാനസികവുമായ വേദനയില് നിന്ന് മോചനത്തിന്റെ വഴിയൊരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.