Friday, August 31, 2012
പമ്മിയുടെ മൌനം
========================
എന്താ ഇന്നൊരു മൌനം?
“യേയ് ഒന്നുമില്ല.“
അത് കള്ളം
പ്രതാപനും പദ്മിനിയും എന്നും ചാറ്റ് റൂമില് കണ്ടുമുട്ടുന്നവര്.
“തെളിച്ച് പറയൂ പമ്മിനി കാര്യം, ഞാന് നിന്നെ കാണാന് തുടങ്ങിയിട്ട് നാള് കുറെ ആയല്ലോ..”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ പ്രതാപേട്ടാ…”
“അങ്ങിനെ പറഞ്ഞൊഴിയാതെ.. വിഷയത്തിലേക്ക് വരൂ…”
“എനിക്കതെങ്ങിനെയാ ഇപ്പോള് പറയുക.. നമ്മള് മനസ്സിലുള്ളതെല്ലാം പറയാറില്ലല്ലോ..?”
“പമ്മിക്ക് വിഡിയോ ചാറ്റ് റൂമിലേക്ക് വരാമോ..?”
“വരാം….”
“എന്നാല് സ്കൈപ്പിലെത്തൂ ഉടന്…”
പ്രതാപനും പമ്മിയും ജീവിതത്തിലാദ്യമായി പരസ്പരം കണ്ടു.
“പ്രതാപേട്ടന് ഫോട്ടോയിലുള്ള അതേപോലെ തന്നെ….”
“എനിക്കെന്ത് മാറ്റം വരാനാ..”
“പമ്മി എന്നേക്കാളും പ്രായം കുറഞ്ഞതാണല്ലേ..? അല്പം നിറക്കുറവുള്ളത് പോലെ തോന്നുന്നു. അല്ലെങ്കിലും ഈ ബാഹ്യമായ സൌന്ദര്യത്തിലെന്ത് കാര്യം… അല്ലേ…എന്താ മുഖത്തൊരു ആഹ്ലാദക്കുറവ്..?”
“എനിക്ക് ഇന്നെലെ നാം പിരിഞ്ഞതില് പിന്നെ കലശലായ തലവേദന…തീരെ മാറുന്നില്ല..”
“മൈഗ്രേനായിരിക്കാം…”
“യേയ് മൈഗ്രേനൊന്നുമല്ല എന്റെ പ്രതാപേട്ടാ….”
“വീട് കൃത്യമായി പറഞ്ഞാല് ഞാന് മരുന്നങ്ങോട്ടെത്തിക്കാം, എന്റെ പണിക്കാര് പോകാറാകുന്നതേ ഉള്ളൂ…”
“അതിന് ഈ മരുന്ന് മറ്റുള്ളവരുടെ പക്കല് കൊടുത്തയക്കാന് പറ്റുന്നതല്ല…”
“പിന്നെ…?
പമ്മി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. നേരില് കണ്ടത് നടാടെയായിരുന്നതിനാല് ഒന്നും ഊഹിച്ചെടുക്കാനും പറ്റിയില്ല.
“പമ്മി ഒരു കാര്യം ചെയ്യൂ മുറിയിലെ വെട്ടം കുറച്ച് കൂട്ടി മുഖം ശരിക്ക് കാണിക്കൂ…”
“ഞാന് അന്‍ച് മിനുട്ടില് വരാം പ്രതാപേട്ടാ, ഒരു ടേബിള് ലാമ്പ് സംഘടിപ്പിക്കാം…”
താമസിയാതെ പമ്മിയുടെ മുഖം മോണിട്ടറില് തെളിഞ്ഞു. എന്തോ ഒരു വിഷാദം മുഖത്തുണ്ട്. നേരിയ നൈറ്റ് ഗൌണില് അവളുടെ മാറിടം ഒരു നിഴല് പോലെ കാണാമായിരുന്നു.
“ഇനി പറയൂ പമ്മീ…ഈ തലവേദനയെ എങ്ങിനെ മറികടക്കാം…”
“ഞാന് പറയാം… ഇങ്ങോട്ട് വരാമോ…?”
“അങ്ങോട്ടോ… ഈ രാത്രിയിലോ…?”
പ്രതാപന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അയാള് അല്പനേരത്തേക്ക് ഇടിവെട്ടേറ്റത് പോലെയായി.
{ബാക്കി നാളെ പറയാം}
ശുഭരാത്രി
Tuesday, August 21, 2012
തുമ്പയുടെ പരിഭവം
Friday, August 17, 2012
പാവ് ബാജി
======
ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും ഇന്ന് രാവിലെ തണുപ്പും പിടിച്ച് കൂര്‍ക്കഞ്ചേരിയിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ അയാള്‍ പണ്ട് ബോംബെയില്‍ പാവ് ബാജി കഴിച്ചിരുന്ന കഥ പങ്ക് വെച്ചു.
പിന്നെ അവിടുത്തെ പെണ്ണുങ്ങള്‍ ബീറടിക്കാന്‍ വരുന്നതുമെല്ലാം. ഞാന്‍ അത് കേട്ടിരുന്ന സമയം എന്റെ മനസ്സെങ്ങോട്ടോ പാഞ്ഞു.
"peTTennorO എന്റെ ചുമലില്‍ തട്ടി”
അപ്പോളാണ് ഞാന്‍ നിദ്രയിലെ
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അയവിറക്കാനൊരു കാലം. ഞാന്‍ ബോംബെയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബാന്ദ്രയില്‍ വണ്ടി ഇറങ്ങുകയു പോയിരുന്നതും ആയ കാലം.
എനിക്ക് പാവ് ബാജി വാങ്ങിത്തന്നിരുന്ന അവളെ ഓര്‍മ്മ വന്നു. ആദ്യമൊകെ എനിക്കവളുടെ അടുത്ത് ഒട്ടിയുരുമ്മി ഇരിക്കാന്‍ തന്നെ പേടിയായിരുന്നു. പേടിയോ അതോ നാണമോ എന്നോര്‍മ്മയില്ല.
പാലിഹില്ലിലെ എന്റെ ഫ്ലാറ്റില്‍ നിന്നും അധികദൂരത്തായിരുന്നില്ല അവളുടെ വാസസ്ഥലം. എനിക്കങ്ങോട്ട് പോകാന്‍ പേടിയായിരുന്നു. ഓഫീസ് വിട്ടുകഴിഞ്ഞാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഒരേ ട്രെയിന്‍ കിട്ടുമായിരുന്നില്ല. കാറില്‍ പോകുന്നതിനേക്കാളും വേഗത്തില്‍ ട്രെയിനില്‍ എത്താം.
കുട്ടന്‍ മേനോന്‍ വീണ്ടും വാചാലനായി. രസത്തില്‍ പരിപ്പുവടയിട്ട് ഊണിനോടൊപ്പം കഴിക്കുന്ന ഒരാളെപ്പറ്റി അയാള്‍ പറഞ്ഞു.
അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്...പണ്ട് ഞാന്‍ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉച്ചയൂണിന് ഉഴുന്നുവട കിട്ടുന്ന കാര്യം ഓര്‍മ്മിച്ചത്.
തിരുവനന്തപുരത്ത് എവിടെ കറങ്ങിയാലും ഉച്ചയൂണിന് ഞാന്‍ ചാല ബസാറില്‍ ഓടിയെത്തും. ഞാന്‍ ഒരു കുറുമ്പനാണെങ്കിലും അവിടുത്തെ പോറ്റിമാര്‍ക്കെന്നെ ഇഷ്ടമായിരുന്നു. ഞാന്‍ അവിടെത്തന്നെ ആണ് താമസിച്ചിരുന്നത്.
കാലത്ത് ബെഡ് കോഫി കഴിഞ്ഞാല്‍, കുളിയും തേവരവും കഴിഞ്ഞാല്‍ പിന്നെ വലിയ ഒരു തീറ്റ തന്നെ ആണ് പ്രാതലിന്. അവിടുത്തെ അധികം വലുപ്പമില്ലാത്ത വാഴക്കാ അപ്പം, നാല് ഊത്തപ്പം, പിന്നെ ഇഡ്ഡലിയും വടയും ഇതെല്ലാം അകത്താക്കിയായിരിക്കും പണിക്ക് പുറപ്പെടുക.
എന്നിട്ട് ഒന്നരമണിയാകുമ്പോളെക്കും ഉച്ചശാപ്പാടിന് ഓടിയെത്തും. ചൂടുചോറിനോടൊപ്പം കാലത്തെ ഉഴുന്നുവടയിട്ട സാമ്പാര്‍... ആഹാ... അങ്ങിനെ ഒരു ഊണ് ഉണ്ട കാലം മറന്നു എന്റെ കുട്ടന്‍ മേനോനെ..
“എന്റെ പ്രകാശേട്ടാ.... ഈ തൃശ്ശൂരങ്ങാടിയിലൊന്നും ഒരു ലൈഫ് ഇല്ലാ, നമ്മുടെ ഓഫീസിനൊരു ബ്രാഞ്ച് ചര്‍ച്ച് ഗേറ്റില്‍ തുറക്കാം. നമുക്കങ്ങൊട്ട് ചേക്കാറാം... അപ്പോ പ്രകശേട്ടന് പ്രകാശേട്ടന്റെ കാതല്‍ ആ ഗോവന്‍ ഗേളിനെയും കാണാം. എനിക്കെന്റെ ആ പബ്ബ് ഗേളിനേയും....”
“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”
പ്രകാശേട്ടനും കുട്ടന്‍ മേനോനും തോളില്‍ കയ്യിട്ട് ഒരു ബീഡിയും കത്തിച്ച് ഓഫീസിലേക്ക് ചേക്കേറി.. ഉച്ചയൂണിനുള്ള ബെല്ലടിയും കാത്ത്.....
Tuesday, August 14, 2012
Wednesday, August 8, 2012
തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ്
പതിനാറാം അടിയന്തിരത്തിന് അവള്‍ക്ക് പട്ടുപാവാട
എന്തിന്റെ കേടാ ഈ പെണ്ണിന്, ആനന്ദവല്ലിക്ക് ഓരോ കല്യാണത്തിനും പുതിയ സാരി വേണം. ഉണ്ണി അവളെ പലപ്പോഴും ചില കല്യാണക്കുറി കാണിക്കറില്ല.
അങ്ങിനെ ഒരു ദിവസം ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയം വന്നു. നിശ്ചയമായാലും വേണം ആനന്ദവല്ലിക്ക് പുതിയ സാരി. ഉണ്ണി കരുതിക്കൂട്ടി അവളോട് ലക്ഷ്മിക്കുട്ടിയുടെ കല്ല്യാണം കുറിക്കല്‍ പറഞ്ഞില
ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.
കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!
“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”
ആനന്ദവല്ലി അലറിപ്പൊളിച്ചു, ഉണ്ണി വിട്ടില്ല.
“നീ പൊവ്വണെങ്കില്‍ പൊയ്കോടീ............... “
“എന്നാലും ങ്ങള് ചെയ്റ്റല്ലോ എന്നോട് ഈ കൊടുംചതി. ദുഷ്ടാ......”
നാലുദിവസം കഴിഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയുടെ കല്യാണമാണ്. ആനന്ദവല്ലിക്ക് കല്യാണത്തിന് വേണമത്രെ 2 പട്ടുസാരി, അതും കോയമ്പത്തൂര്‍ പോത്തീസില്‍ നിന്നോ, പീഎസ്സാറില്‍ നിന്നോ. തൃശ്ശിവപേരൂരില്‍ ഉള്ള സില്‍ക്ക് കടകളില്‍ നിന്നൊന്നും പോരാത്രെ.
ആനന്ദവല്ലി അവളുടെ കെട്ട്യോനെ കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട്ട് റോഡിലൂടെ വണ്ടിയോടിച്ച് കോയമ്പത്തൂരെത്തി. വാങ്ങി പന്ത്രണ്ടായിരം രൂപയുടെ രണ്ട് പട്ടുസാരി, ഒന്ന് കല്യാണത്തിനും മറ്റൊന്ന് റിസപ്ഷനും.
“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്‍ ലോകത്ത്... യേയ് കാണുകയില്ല, ഇവള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു അസുഖം ഉള്ളൂ.... ഇനി വീട്ടില്‍ പണിയെടുക്കുന്ന പെണ്ണിന്റെ മോളുടെ കല്യാണം കൂടാന്‍ പോകുകയാണെങ്കിലും വേണം പുതിയ സാരി..”
"അതേ സമയം അവളോര്‍ക്കുന്നില്ല, അവളുടെ കെട്ടിയോന്‍ ഉള്ളത് അലക്കിത്തേച്ച് ഉടുത്തിട്ടാണ് കല്യാണത്തിനും അടിയന്തിരങ്ങള്‍ക്കും പോകണത്. ഇനി അയാളും കൂടി പുതിയ കോട്ടും സൂട്ടും വേണമെന്ന് നിര്ബ്ബന്ധിച്ചാലെന്തായിരിക്കു
“എടീ ആനന്ദവല്ലീ.............. നിന്നെക്കൊണ്ട് തോറ്റുവല്ലോ ഞാന്‍. ഇനി അയലത്തെ കുട്ട്യേട്ടന്‍ വയ്യാണ്ട് കെടക്കണണ്ട്< അങ്ങേരടെ പുലയടിയന്തിരത്തിന് നിനക്ക് പുതിയ സാരി വേണ്ടോടീ.... “
“പിന്നേ എന്താ സംശയം, കുട്ട്യേട്ടന്റെ പുലയടിയന്തിരത്തിന് എനിക്ക് പട്ടൂസാരി വേണ്ട, നല്ലൊരു കരാല്‍ കട കസവു സെറ്റ്മുണ്ട് മതി”
ഉണ്ണിച്ചെക്കന്‍ ആനന്ദവല്ലിക്ക് ഒന്നിനുപകരം രണ്ട് സെറ്റുമുണ്ട് വാങ്ങിവന്നു, ഒന്നിന് കരിംചുമപ്പൂലൈനും, മറ്റൊന്നിന്ന് ബോട്ടില്‍ റെഡ് ലൈനും, ലൈനുകളിലിരുവശവും കസവു ബോര്‍ഡറും.
ആനന്ദവല്ലി സെറ്റുമുണ്ടുകള്‍ കണ്ട് ആനന്ദിച്ചു.
"ഇതെന്താ ചേട്ടാ ഒന്നിനുപകരം രണ്ടെണ്ണം....?”
"എടീ മണുങ്ങൂസേ ചുമപ്പ് ലൈനുള്ളത് കുട്ട്യേട്ടനും പച്ചലൈനുള്ളത് നിന്റെ കെട്ട്യോന്റെ പതിനാറടിയന്തിരത്തിനും... നിഴലിലിരിക്കുന്ന നിനക്ക് കസവുമുണ്ട് വാങ്ങിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ...?”
ആനന്ദവല്ലി നിര്‍വ്വികാരിയായി ചുമരും ചാരി ഇരുന്ന് തേങ്ങി
Sunday, August 5, 2012
സെക്കന്തരാബാദിലെ പുകച്ചുരുളുകള്‍
അന്നവിടെ രാത്രികള് തണുപ്പുള്ളതായിരുന്നു. ചന്ദ്രേട്ടനുള്ളതിനാല് പുകവലിക്കാന് കഴിയുമായിരുന്നില്ല വീട്ടില്. പകല് സമയം കോളേജില് പുകവിടാം, പിന്നെ യാത്രാ വേളയിലും.
കാലത്ത് ടോയ് ലറ്റില് പോകുമ്പോള് പ്രശ്നമായിരുന്നു. അയലത്തെ അംബികയോട് പറഞ്ഞപ്പോള് അവളുടെ ടോയ് ല്റ്റ് ഉപയോഗിക്കാന് കഴിഞ്ഞു. വൈകുന്നേരത്തെ ശാപ്പാട് കഴിഞ്ഞാല് ഒരു പുകവി
അവളുടെ മട്ടുപ്പാവില് ഒരു ദിവസം ഞാന് പുകവിടാന് കയറിയത് അവളുടെ തന്തപ്പിടീസ് കണ്ടോ എന്ന സംശയത്താല് അവളെന്നെ എന്റെ രാത്രിസഞ്ചാരത്തില് കൈ കടത്തി.
അംബികയുടെ പിതാവ് മിസ്റ്റര് റാവുവിനെ ചന്ദ്രേട്ടന് വലിയ ബഹുമാനവും മതിപ്പും ആണ്, ഞാന് ഇടക്ക് അവിടെ റാവുവിനെ കാണാന് പോകുന്നതില് ഏട്ടന് എതിര്പ്പുണ്ടായിരുന്നില്ല. പക്ഷെ പാവം ഏട്ടനറിയുമോ ഞാന് അവിടെ പോയിരുന്നത് അംബികയെ ലൈനടിക്കാനാണെന്ന്.
അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ… അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു. എന്നില് നിന്ന് അവള് ആംഗലേയം അഭ്യസിച്ചു, പ്രത്യുപകാരമെന്ന നിലയില് അവള് എന്നെ മറ്റുചിലതെല്ലാം പഠിപ്പിച്ചു.
സംഗതികളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെ ആണെങ്കിലും ഏട്ടത്തി എന്നെ വൈകിട്ട് റാവുവിന്റെ വീട്ടിലേക്ക് വിടില്ല. എന്റെ പുകവലി ഏട്ടത്തി പലതവണ വിലക്കിയതാണെങ്കിലും എനിക്കതില് നിന്ട്ട് മോചനം കിട്ടിയില്ല.
ഏട്ടത്തി അറിഞ്ഞോ അറിയാതെയോ ഒരു ദിവസം ഭക്ഷണം കഴിഞ്ഞപ്പോള് എന്നോട് പറഞ്ഞു, ഈ കിച്ചന് ഗാര്ബേജെല്ലാം വെളിയില് കൊണ്ട്പോയി കളയാന്. ഞാന് അത് കേട്ടതും ഗാര്ബേജെടുത്ത് വീട്ടിന് വെളിയില് കടന്ന് സംഗതി നടത്തിയിട്ട് നേരെ മാര്വാഡിയുടെ കടയില് പോയി ഒരു ചാര്മിനാര് സിഗരറ്റ് വാങ്ങി പുകച്ചുരുകള് കൊണ്ട് എന്റെ ആത്മാവിന് തിരികൊളുത്തി.
അതൊരു പതിവാക്കിയെങ്കിലും അധികനാള് നീണ്ടില്ല. പുകവലി തുടരാന് അംബിക എനിക്കൊരു സൂത്രം പറഞ്ഞുതന്നു.
[സൂത്രം നാളെ പറയാം]
Saturday, August 4, 2012
മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്
കുറച്ച് നാളായി സേതുലക്ഷ്മിയുടെ ആതിഥ്യം സ്വീകരിച്ച് ഇങ്ങനെ കഴിയുകയാണ്. സുഖമായ ഭക്ഷണവും കഴിച്ച് അവളുടെ പുത്രിയും എന്റെ പേരക്കുട്ടിയുമായ കുട്ടിമാളുവിനെ താലോലിച്ചുംകൊണ്ട് ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നു.
വൈകിട്ട് നല്ല ചപ്പാത്തി കിട്ടും. ഇന്നെലെ എനിക്ക് തോന്നി ചിലത്, ഞാനും സുബുച്ചേച്ചിയും കൂടി സെക്കന്തരാബാദില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. ചപ്പാത്തിക്ക് കൂട്ടുകറിയുടെ കൂടെ കഴിക്കാന്‍ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഈ “മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്”
സംഗതി വെരി സിമ്പിള്‍.., സബോള ഉള്ളി, തക്കാളി, പുതിനയില, ലെമണ്‍. --‘ ഇവയുടെ ഒരു പ്രയോഗമാണ്.
[this post will b continued tomorrow, i am feeling sleepy now]
Friday, August 3, 2012
ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു
ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.
വീണാജിയോട് പേശിയത്
വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന് കോയമ്പത്തൂര് പല തവണവന്നെങ്കിലും ഈ യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്ത്തമാനം പറയാന്‍ ആരുമില്ല, കറങ്ങിനടക്കാന് ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില് പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..
കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍
വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.
[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]