Wednesday, August 8, 2012

പതിനാറാം അടിയന്തിരത്തിന് അവള്‍ക്ക് പട്ടുപാവാട


എന്തിന്റെ കേടാ ഈ പെണ്ണിന്, ആനന്ദവല്ലിക്ക് ഓരോ കല്യാണത്തിനും പുതിയ സാരി വേണം. ഉണ്ണി അവളെ പലപ്പോഴും ചില കല്യാണക്കുറി കാണിക്കറില്ല.

അങ്ങിനെ ഒരു ദിവസം ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയം വന്നു. നിശ്ചയമായാലും വേണം ആനന്ദവല്ലിക്ക് പുതിയ സാരി. ഉണ്ണി കരുതിക്കൂട്ടി അവളോട് ലക്ഷ്മിക്കുട്ടിയുടെ കല്ല്യാണം കുറിക്കല്‍ പറഞ്ഞില

്ല, ഉണ്ണി പോകുകയും ചെയ്തു.

ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.

കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!

“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”

ആ‍നന്ദവല്ലി അലറിപ്പൊളിച്ചു, ഉണ്ണി വിട്ടില്ല.

“നീ പൊവ്വണെങ്കില്‍ പൊയ്കോടീ............... “
“എന്നാലും ങ്ങള് ചെയ്റ്റല്ലോ എന്നോട് ഈ കൊടുംചതി. ദുഷ്ടാ......”

നാലുദിവസം കഴിഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയുടെ കല്യാണമാണ്. ആനന്ദവല്ലിക്ക് കല്യാണത്തിന് വേണമത്രെ 2 പട്ടുസാരി, അതും കോയമ്പത്തൂര്‍ പോത്തീസില്‍ നിന്നോ, പീഎസ്സാറില്‍ നിന്നോ. തൃശ്ശിവപേരൂരില്‍ ഉള്ള സില്‍ക്ക് കടകളില്‍ നിന്നൊന്നും പോരാത്രെ.

ആനന്ദവല്ലി അവളുടെ കെട്ട്യോനെ കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട്ട് റോഡിലൂടെ വണ്ടിയോടിച്ച് കോയമ്പത്തൂരെത്തി. വാങ്ങി പന്ത്രണ്ടായിരം രൂപയുടെ രണ്ട് പട്ടുസാരി, ഒന്ന് കല്യാണത്തിനും മറ്റൊന്ന് റിസപ്ഷനും.

“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്‍ ലോകത്ത്... യേയ് കാണുകയില്ല, ഇവള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു അസുഖം ഉള്ളൂ.... ഇനി വീട്ടില്‍ പണിയെടുക്കുന്ന പെണ്ണിന്റെ മോളുടെ കല്യാണം കൂടാന്‍ പോകുകയാണെങ്കിലും വേണം പുതിയ സാരി..”

"അതേ സമയം അവളോര്‍ക്കുന്നില്ല, അവളുടെ കെട്ടിയോന്‍ ഉള്ളത് അലക്കിത്തേച്ച് ഉടുത്തിട്ടാണ് കല്യാണത്തിനും അടിയന്തിരങ്ങള്‍ക്കും പോകണത്. ഇനി അയാളും കൂടി പുതിയ കോട്ടും സൂട്ടും വേണമെന്ന് നിര്‍ബ്ബന്ധിച്ചാലെന്തായിരിക്കും സ്ഥിതി. കുടുംബം കുളം തോണ്ടാന്‍ വേറെ ഒന്നും വേണ്ട...”

“എടീ ആനന്ദവല്ലീ.............. നിന്നെക്കൊണ്ട് തോറ്റുവല്ലോ ഞാന്‍. ഇനി അയലത്തെ കുട്ട്യേട്ടന്‍ വയ്യാണ്ട് കെടക്കണണ്ട്< അങ്ങേരടെ പുലയടിയന്തിരത്തിന് നിനക്ക് പുതിയ സാരി വേണ്ടോടീ.... “

“പിന്നേ എന്താ സംശയം, കുട്ട്യേട്ടന്റെ പുലയടിയന്തിരത്തിന് എനിക്ക് പട്ടൂസാരി വേണ്ട, നല്ലൊരു കരാല്‍ കട കസവു സെറ്റ്മുണ്ട് മതി”

ഉണ്ണിച്ചെക്കന്‍ ആനന്ദവല്ലിക്ക് ഒന്നിനുപകരം രണ്ട് സെറ്റുമുണ്ട് വാങ്ങിവന്നു, ഒന്നിന് കരിംചുമപ്പൂലൈനും, മറ്റൊന്നിന്ന് ബോട്ടില്‍ റെഡ് ലൈനും, ലൈനുകളിലിരുവശവും കസവു ബോര്‍ഡറും.

ആനന്ദവല്ലി സെറ്റുമുണ്ടുകള്‍ കണ്ട് ആനന്ദിച്ചു.

"ഇതെന്താ ചേട്ടാ ഒന്നിനുപകരം രണ്ടെണ്ണം....?”

"എടീ മണുങ്ങൂസേ ചുമപ്പ് ലൈനുള്ളത് കുട്ട്യേട്ടനും പച്ചലൈനുള്ളത് നിന്റെ കെട്ട്യോന്റെ പതിനാറടിയന്തിരത്തിനും... നിഴലിലിരിക്കുന്ന നിനക്ക് കസവുമുണ്ട് വാങ്ങിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ...?”

ആനന്ദവല്ലി നിര്‍വ്വികാരിയായി ചുമരും ചാരി ഇരുന്ന് തേങ്ങി

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.

കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!

“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”

ഷാജു അത്താണിക്കല്‍ said...

ഹൊ ഇത് കൊള്ളാം
എല്ലാത്തിനും പെണ്ണിന്ന് പണവും പ്രതാപവും തന്നെ തന്നെ

കുഞ്ഞൂസ് (Kunjuss) said...

പെണ്ണുങ്ങള്‍ നല്ല സാരിയുടുക്കുന്നത് ഭര്‍ത്താവിന്റെ പ്രതാപം കാണിക്കാനാ... പട്ടുസാരിയുടുക്കാതെ , ആഭരണങ്ങള്‍ അണിയാതെ ചെന്നാല്‍ വീട്ടില്‍ കഷ്ടപ്പാടാണല്ലേ എന്ന് എല്ലാവരും ചോദിക്കും.... :) (അനുഭവത്തില്‍ നിന്നും....)

ജെ പി വെട്ടിയാട്ടില്‍ said...

കുഞ്ഞൂസ്

ഉള്ളതെടുത്ത് തേച്ചുമിനുക്കിയാല്‍ മതിയാവില്ലാ എന്നാണൊ കുഞ്ഞൂസിന്റെയും ചിന്താ‍ഗതി.

പിന്നെ കഥയിലും കാര്യം ഇല്ലാതില്ല...

കുഞ്ഞൂസിന്റെ കാഴ്ചപ്പാട് ഞാന്‍ ഇന്നുവരെ ശ്രദ്ധിച്ചിട്ടില്ല, അപ്പോള്‍ അതാണ് അതിന്റെ മന:ശ്ശാസ്ത്രം അല്ലേ...?!

പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി.