Sunday, August 5, 2012

സെക്കന്തരാബാദിലെ പുകച്ചുരുളുകള്‍

ഛോട്ടാ കഹാനി

അന്നവിടെ രാത്രികള് തണുപ്പുള്ളതായിരുന്നു. ചന്ദ്രേട്ടനുള്ളതിനാല് പുകവലിക്കാന് കഴിയുമായിരുന്നില്ല വീട്ടില്. പകല് സമയം കോളേജില് പുകവിടാം, പിന്നെ യാത്രാ വേളയിലും.
കാലത്ത് ടോയ് ലറ്റില് പോകുമ്പോള് പ്രശ്നമായിരുന്നു. അയലത്തെ അംബികയോട് പറഞ്ഞപ്പോള് അവളുടെ ടോയ് ല്റ്റ് ഉപയോഗിക്കാന് കഴിഞ്ഞു. വൈകുന്നേരത്തെ ശാപ്പാട് കഴിഞ്ഞാല് ഒരു പുകവി
ടുന്നതിന് അവളെ മണിയടിച്ചുവെങ്കിലും നടന്നില്ല.

അവളുടെ മട്ടുപ്പാവില് ഒരു ദിവസം ഞാന് പുകവിടാന് കയറിയത് അവളുടെ തന്തപ്പിടീസ് കണ്ടോ എന്ന സംശയത്താല് അവളെന്നെ എന്റെ രാത്രിസഞ്ചാരത്തില് കൈ കടത്തി.

അംബികയുടെ പിതാവ് മിസ്റ്റര് റാവുവിനെ ചന്ദ്രേട്ടന് വലിയ ബഹുമാനവും മതിപ്പും ആണ്, ഞാന് ഇടക്ക് അവിടെ റാവുവിനെ കാണാന് പോകുന്നതില് ഏട്ടന് എതിര്പ്പുണ്ടായിരുന്നില്ല. പക്ഷെ പാവം ഏട്ടനറിയുമോ ഞാന് അവിടെ പോയിരുന്നത് അംബികയെ ലൈനടിക്കാനാണെന്ന്.

അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ… അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു. എന്നില് നിന്ന് അവള് ആംഗലേയം അഭ്യസിച്ചു, പ്രത്യുപകാരമെന്ന നിലയില് അവള് എന്നെ മറ്റുചിലതെല്ലാം പഠിപ്പിച്ചു.

സംഗതികളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെ ആണെങ്കിലും ഏട്ടത്തി എന്നെ വൈകിട്ട് റാവുവിന്റെ വീട്ടിലേക്ക് വിടില്ല. എന്റെ പുകവലി ഏട്ടത്തി പലതവണ വിലക്കിയതാണെങ്കിലും എനിക്കതില് നിന്ട്ട് മോചനം കിട്ടിയില്ല.

ഏട്ടത്തി അറിഞ്ഞോ അറിയാതെയോ ഒരു ദിവസം ഭക്ഷണം കഴിഞ്ഞപ്പോള് എന്നോട് പറഞ്ഞു, ഈ കിച്ചന് ഗാര്ബേജെല്ലാം വെളിയില് കൊണ്ട്പോയി കളയാന്. ഞാന് അത് കേട്ടതും ഗാര്ബേജെടുത്ത് വീട്ടിന് വെളിയില് കടന്ന് സംഗതി നടത്തിയിട്ട് നേരെ മാര്വാഡിയുടെ കടയില് പോയി ഒരു ചാര്മിനാര് സിഗരറ്റ് വാങ്ങി പുകച്ചുരുകള് കൊണ്ട് എന്റെ ആത്മാവിന് തിരികൊളുത്തി.

അതൊരു പതിവാക്കിയെങ്കിലും അധികനാള് നീണ്ടില്ല. പുകവലി തുടരാന് അംബിക എനിക്കൊരു സൂത്രം പറഞ്ഞുതന്നു.

[സൂത്രം നാളെ പറയാം]

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ…

അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു

Absar Mohamed said...

സൂത്രം വരട്ടെ..:)

പടന്നക്കാരൻ said...

What an idea sedji??

Unknown said...

അതേ... സൂത്രൻ വരട്ടേ..... ഇന്റ്രസ്റ്റിംങ്ങ്

ജെ പി വെട്ടിയാട്ടില്‍ said...

സുഹൃത്തുക്കളേ സൂത്രം താമസിയാതെ പറയാം.ക്ഷമിക്കൂ..........

രാജഗോപാൽ said...

സൂത്രക്കാരാ....