Wednesday, November 24, 2010

Malanaayaadikkalm – part 3

Malanaayaadikkalm – part 3 with തുള്ളല്‍ shall be uploaded soon.

This is part of കളമെഴുത്ത് programme @ lalitha kala academy – trichur

മലനായാടിക്കളം- തുള്ളല്‍- ഭാഗം 2

മലനായാടിക്കളം തുള്ളല്‍

മലനായാടിക്കളം തുള്ളല്‍ ആരംഭിക്കുകയായി.

തുള്ളല്‍ വിഡിയോ അടുത്ത ക്ലിപ്പില്‍ കാണാവുന്നതാണ്‍‍.

അത് അപ്പ് ലോഡ് ചെയ്തുംകൊണ്ടിരിക്കുന്നു.


Tuesday, November 23, 2010

മലനായാടിക്കളം - പാട്ട്

malanayaadikkalam was performed with paattu and nritham yesterday.
more detailed text, photos and video will follow soon.

അമ്പിളി ടീച്ചറെ കാണാനില്ല.


എന്റെ ഏറ്റവും പുതിയ സുഹൃത്താണ് അമ്പിളി ടീച്ചറ്. എനിക്ക് പൊതുവേ ടിച്ചറ്മാരെ വലിയ ഇഷ്ടമാ. പ്രധാന കാരണം എന്റെ ചേച്ചി ഒരു ടീച്ചറായിരുന്നു. ഞാന്‍ മിക്കവാറും അമ്പലത്തില്‍ പോകുമ്പോള്‍ ഇന്ദിര ടീച്ചറേയും പത്മജ ടീച്ചറേയും കാണാറുണ്ട്. അവര്‍ എന്റെ സമപ്രായക്കാരാണ്.


പിന്നെ ടീച്ചറ്മാരുടെ ഒരു വന്‍ നിരതന്നെയുണ്ട്. എന്റെ ചെറുവത്താനി ഗ്രാമത്തിലെ വടുതല സ്കൂളില്‍ എന്നെ പഠിപ്പിച്ച രാധ ടീച്ചര്‍, എളച്ചാര്‍ ടീച്ചര്‍. ഇവരൊക്കെ എനിക്ക് എന്റെ അമ്മമാരെപ്പോലെയാണ്‍. രാധ ടീച്ചറെ ഒരു കൊല്ലം മുന്‍പ് പോയി കണ്ടിരുന്നു.

എന്നെ പ്രേമിക്കാന്‍ പഠിപ്പിച്ച ഒരു ടീച്ചറുണ്ടായിരുന്നു ഹൈദരാബാദില്‍. അവരെപ്പറ്റി ഞാന്‍ ഒരു ബ്ലൊഗ് സ്റ്റോറിയില്‍ ഒരിക്കല്‍ എഴുതിയിരുന്നു. വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലിങ്ക് തരാം.

നമുക്ക് അമ്പിളി ടീച്ചറുടെ കഥയിലേക്ക് ശ്രദ്ധിക്കാം. എന്റെ മിക്ക ടീച്ചറ്മാരും എന്റെ അമ്മമാരെ പോലെയുള്ളവരും അല്ലെങ്കില്‍ സമപ്രായക്കാരും ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന ടീച്ചറ്ക്ക് മുപ്പത് വയസ്സില്‍ താഴെയാണ്‍ പ്രായം. ഈയാള്‍ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ അമ്പിളി ടീച്ചറെന്നേ വിളിക്കൂ..
യോഗ പ്രാക്ടീസിങ്ങിന്‍ എന്റെ ക്ലാസ്സ് മേറ്റാണ്‍ അമ്പിളി ടീച്ചര്. ടീച്ചര്‍ വളരെ സ്മാര്‍ട്ട് ഗേളാണ്‍. പക്ഷെ ഒരു നേരിയ വിഷാദം ഉണ്ട്. വിഷാദം എന്താണെന്ന് എനിക്കുമാത്രം അറിയാം അവിടെ. മറ്റുള്ളവര്‍ക്കറിയുമോ എന്ന് ഞാന്‍ തിരക്കിയിട്ടില്ല.

യോഗ പരിശീലനം കാലത്ത് അഞ്ചേമുക്കാലിനും അല്ലെങ്കില്‍ വൈകിട്ട് അഞ്ചിനും ആണ്‍. ഈവനിങ്ങ് ബേച്ചില്‍ അധികം പെണ്ണുങ്ങളാണ്‍. ആണുങ്ങളായിട്ട് എന്നെപ്പോലെ ഒരു വൃദ്ധനും പിന്നെ വൃദ്ധനെന്ന് തോന്നിപ്പിക്കാത്ത മറ്റൊരു വൃദ്ധനും, പിന്നെ ഒരു ഇടത്തരക്കാരന്‍ വൃദ്ധനും ആണുള്ളത്.

എന്റെ ബാച്ചില്‍ വരുന്നവരൊക്കെ ഓരോ പ്രശ്നക്കാരാണ്‍. ആരും ആരോടും ഒന്നും മിണ്ടില്ല. നോ ഫെലോഷിപ്പ്.എനിക്കത്തരം ആളുകളെ ഇഷ്ടമല്ല. ഞാനെല്ലാരോടും പോയി പരിചയപ്പെടും വര്‍ത്തമാനം പറയും. ഇവിടെ ചിലാക്ക് അതിയായ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം, ചിലര്‍ക്ക് ഓവര്‍ വെയ്റ്റ്, തണ്ടെല്ലിന്‍ വേദന, മറ്റുചിലര്‍ക്ക് സ്ലിം ആകണം. കൂട്ടത്തില്‍ വാതരോഗിയായ ഞാനും.

എന്നെ ചികിസ്തിക്കുന്ന ഡോകടര്‍മാര്‍ക്കൊന്നും എന്റെ രോഗം പിടിയില്ലാ‍ എന്ന് തോന്നുന്നു. എന്റെ ചേച്ചി പറയും….”എടാ ഉണ്ണ്യേ നിനക്ക് ഒരു സോക്കേടും ഇല്ല. പ്രഷറും പ്രമേഹവും ഇല്ലെങ്കില്‍ പിന്നെ ശരീരം ക്ലീന്‍ ക്ലീന്‍” പക്ഷെ എന്റെ പ്രശ്നം എനിക്കല്ലെ അറിയൂ…. പണ്ടൊക്കെ ഞാന്‍ എന്റെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം പങ്കുവെക്കുക എന്റെ ചേച്ചിയോടായിരുന്ന്. ചേച്ചി മയ്യത്തായിട്ട് മൂന്ന് കൊല്ലം കഴിഞ്ഞുവെന്നാണ്‍ എന്റെ ഓര്‍മ്മ.

എന്റെ ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ പെറ്റമ്മയാണ്‍. ഞാന്‍ അമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. എന്റെ സഹോദരന്‍ ശ്രീരാമനും അങ്ങിനെ തന്നെ. അമ്മാമന്മാര്‍ വിളിച്ച് കേട്ട് വളര്‍ന്ന് അങ്ങിനെ വിളിച്ച് വന്നു. ആരും എതിര്‍ത്തില്ല. അങ്ങിനെ പെറ്റമ്മയെ മരിക്കുവോളം ചേച്ചിയെന്നാ വിളിച്ചത്.

ചേച്ചി മരിച്ചപ്പോഴും എനിക്ക് അമ്മേ എന്ന് വിളിക്കാനായില്ല. എന്റെ ചേച്ച്യേ എന്ന് വിളിച്ച് കരയാനേ എനിക്കായുള്ളൂ….

വളരെ കട്ടിയുള്ള മനസ്സായിരുന്നു എന്റെ ചേച്ചിയുടേത്. പെട്ടൊന്നും തളരില്ല. എന്ത് പ്രശ്നങ്ങളും ലളിതമായി കാണാനും പരിഹരിക്കാനും ഉള്ള പ്രത്യേക കഴിവായിരുന്നു ചേച്ചിയുടേത്. എന്റെ ചേച്ചിയുടെ ചില അത്ഭുതകരമായ കഴിവുകളെപ്പറ്റി ഒരിക്കല്‍ എന്റെ സഹോദരന്‍ വനിത വാരികയില്‍ എഴുതിയിരുന്നു.

എഴുത്തിന്റെ വിഷയത്തില്‍ നിന്ന് വഴുതിപ്പോകുക എന്റെ ഒരു ദുശ്ശീലമാണെന്ന് എന്റെ സഹപ്രവര്‍ത്തകനും പ്രശസ്തനായ ബ്ലോഗറും ആയ കുട്ടന്‍ മേനോന്‍ പറയാറുണ്ട്. അത് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. പണ്ടാരോ പറഞ്ഞ പോലെ നായയുടെ വാല്‍ കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും എന്നപോലെയാ എന്റെ എഴുത്തിന്റെ സ്റ്റൈല്‍. ക്ഷമിക്കൂ മേന്‍ നേ..!

നമുക്ക് അമ്പിളി ടീച്ചറിലേക്ക് മടങ്ങാം. ഈ ടീച്ചറും ആദ്യമൊക്കെ ആരോടും മിണ്ടിയിരുന്നില്ല. ഞാന്‍ ഇയാളെ ചില ദിവസങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. മറ്റു പെണ്ണുങ്ങള്‍ ക്ലാസ്സിലെത്തിയ ശേഷം യോഗക്ക് പറ്റിയ വസ്ത്രധാരണം ചെയ്ത് ഹോളില്‍ പ്രവേശിക്കുമ്പോള്‍ എന്റെ ഈ ടീച്ചര്‍ വീട്ടില്‍ നിന്ന് തന്നെ ട്രാക്ക് സ്യൂട്ടും ടീ ഷറ്ട്ടും ഇട്ടോണ്ട് കൂളായി വരുന്നു. ടുവീലറില്‍ പറന്നായിരിക്കും എത്തുക.

ആദ്യമൊക്കെ ആരേയും മൈന്‍ഡ് ചെയ്യാറില്ല. ഇസ്ട്രക്ടറ് അങ്കിളിനോട് പോലും സംസാരിക്കുന്നതോ മറ്റു അംഗങ്ങളുമായി ഇടപെഴകുന്നതോ ഒന്നും എനിക്ക് കാണാനായില്ല. വരുന്നു യോഗ ചെയ്യുന്നു പോകുന്നു. അത്രമാത്രം. അങ്ങിനെയിരിക്കെ ഞാന്‍ ഒരു ദിവസം പോയി പരിചയപ്പെട്ടു. അപ്പളല്ലേ മനസ്സിലാകുന്നത് ആളൊരു ഹീറോ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ പരിചയക്കാരായി.

പിന്നീട് ഞാന്‍ ടീച്ചറ് ചെയ്യുന്നത് നോക്കിക്കാണും. ടീച്ചര്‍ക്ക് കൊച്ചുപ്രായമായതിനാല്‍ കൈകാലുകള്‍ നന്നായി വളച്ചൊടിക്കാനാകും. ഈ പ്രായമായ എന്റെ കാലുകളൊന്നും വിചാരിച്ചപോലെ പൊക്കാനും താഴ്ത്താനും ആകില്ല. ഞങ്ങളുടെ ബാച്ചില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ്‍ നന്നായി പ്രാക്ടീസ് ചെയ്യുന്നത്. അതില്‍ രണ്ടാള്‍ വളരെ നന്നായി ശീര്‍ഷാസനം ചെയ്യുന്നവരും ഉണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്‍ ശീര്‍ഷാസനവും സര്‍വ്വാംഗാസനവും. കൂടുതല്‍ വിഷമം ഉള്ള മറ്റ് ആസനങ്ങളുണ്ടെങ്കിലും കൂടുതല്‍ സമയം ഒരേ നില്‍പ്പില്‍ ചെയ്യേണ്ടതാണ്‍ ഈ രണ്ട് ആസനങ്ങളും.

ഒരു മാസത്തില്‍ കുറവ് മാത്രം ഇവിടെ വന്ന അമ്പിളി ടീച്ചറ്ക്ക് ഇത്രമാത്രം ഭംഗിയിലും വൃത്തിയിലും എങ്ങിനെ കൈകാലുകല്‍ പൊക്കാനും താഴ്ത്തുവാനും കഴിഞ്ഞുവെന്നറിയാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ടീച്ചറെ വിസ്തരിച്ചപ്പോളല്ലേ മനസ്സിലാകുന്നത് ടീച്ചറ് ബാംഗ്ലൂരില്‍ യോഗക്ക് പോയിരുന്നെന്ന്.

യോഗ ഇന്‍സ്ട്രക്ടര്‍ അങ്കിളിന്‍ എല്ലാരേയും ഒരു പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതാണ്‍ ഈ ക്ലാസ്സിലെ ദയനീയമായ സ്ഥിതി. മെയില്‍ മെംബേര്‍സ് കുറവായതിനാല്‍ ഫീമെയില്‍ മെംബേര്‍സിനേ പ്രയോറിറ്റി ഉള്ളൂ.. തുടക്കക്കാര്‍ ഓള്‍ഡ് സ്റ്റുഡന്‍സില്‍ നിന്നാണ്‍ പലപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. വളരെ സീനിയറായ ഒരു പെണ്‍കുട്ടി തുടക്കക്കാരെ ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുയും ചെയ്യാറുണ്ട്. ഇവിടുത്തെ യോഗ പ്രാക്ടീസ് തികച്ചും സൌജന്യവും ആണ്‍. അതിനാല്‍ പലരും പഠിച്ച് കഴിഞ്ഞാല്‍ റഗുലര്‍ അല്ല.


അമ്പിളി ടീച്ചറുടെ ദു:ഖത്തില് ഞാനും പങ്കുചേരാറുണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞു പാറമേക്കാവിലും വടക്കെ സ്റ്റാന്ഡിന്നടുത്തുള്ള കൃഷ്ണന്റ് അമ്പലത്തിലും പോയി പ്രാര്‍ഥിക്കാന്‍. ടീച്ചറ് എന്റെ വര്‍ത്തമാനം കേട്ട് മന്ദഹസിച്ചു.

“അതിന്‍ ഞാന്‍ കൃസ്ത്യാനിയാ……………” അതിനൊക്കെ വഴിയുണ്ട് എന്റെ അമ്പിളീ… പുറത്ത് നിന്ന് തൊഴാലോ പ്രാര്‍ഥിക്കാലോ….?

“അതിന്‍ എനിക്കറിയില്ലാ എവിടെയാണ്‍ പാറമേക്കാവ് അമ്പലം. എനിക്കിവിടെ പരിചയമില്ല..”
“അപ്പോ ഈ നില്‍ക്കുന്ന ആള്‍ ഇവിടുത്ത് കാരിയല്ലേ..?“ യേയ് അല്ല. എന്റ്റെ വീട് തെക്കാ…..
“തെക്കെന്ന് പറഞ്ഞാല്‍ തിരുവിതാംകൂറാണോ…?” ഇല്ലാ അത്രക്കൊന്നും പോകേണ്ട.

അങ്ങിനെ എന്റെ അമ്പിളി ടീചറ് എന്നെപ്പോലെ എവിടേനിന്നോ ഒക്കെ ചേക്കേറിയതാണ്‍ ഈ തൃശ്ശൂരിലെന്ന് മനസ്സിലായി. ഈ ടീച്ചര്‍ക്കൊരു കുഴപ്പം ഉണ്ട്. ഇടക്കിടക്ക് കുട്ട്യോള്‍ ക്ലാസ്സ് കട്ട് ചെയ്യുന്ന പോലെ മുങ്ങും.

ടീച്ചറെപ്പോലെ കൈകാലുകള്‍ ചലിപ്പിച്ച് മികവുറ്റ അഭിനയം കാഴ്ചവെക്കാന്‍ എനിക്കാവുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ഏരോബിക്ക്സിന്‍ ചേരാന്‍ ടീച്ചറുടെ കൂടെ.

പണ്ട് ഞാന്‍ ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോള്‍ പെണ്‍കുട്ട്യോള്‍ പാട്ടിന്നനുസരിച്ചുള്ള നൃത്തം ചെയ്തും കൊണ്ടുള്ള വ്യായാ‍മം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതായിരുന്നു ആദ്യം ഞാന്‍ കണ്ട ഏറോബിക്സ്. ഞാന്‍ ഒരിക്കല്‍ അവിടെ ചേരാന്‍ പോയപ്പോള്‍ ആദ്യം പറഞ്ഞു അത് ജര്‍മ്മന്‍ വനിതകള്‍ക്ക് മാത്രമാണെന്ന്, വീണ്ടും പോയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ആണുങ്ങളെ എടുക്കില്ലെന്ന് ഇത്തരം വ്യായാമത്തിന്‍.

പക്ഷെ ഇവിടെ അമ്പിളി ടീച്ചറ് പോകുന്നിടത്ത് ആണുങ്ങളും ഉണ്ടെന്നും എന്നോട് അവിടെ ചേരാനും പറഞ്ഞു. പക്ഷെ അവിടെ കാലത്ത് 6 മണിക്ക് എത്തേണ്ടതിനാല്‍ ഞാന്‍ ഇതേ വരെ പോയി നോക്കിയിട്ടില്ല. എനിക്ക് കാലത്ത് ആറ് മണിക്ക് തുള്ളിച്ചാടാന്‍ പറ്റില്ല. തുള്ളിച്ചാടലാണ്‍ പ്രധാനമായും ഏറോബിക്ക്സ് എന്നാണ്‍ എന്റെ ജര്‍മ്മന്‍ വാസത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത്.

അമ്പിളി ടീച്ചറ് പറഞ്ഞു അര മണിക്കൂര്‍ തുടാര്‍ച്ചയായി ചെയ്താല്‍ വിയര്ത്ത് കുളിക്കും. അതിനാല്‍ എന്നെപ്പോലുള്ളവര്‍ വളരെ ഐഡിയാലെണെന്നാണ്‍ ടീച്ചറുടെ വിലയിരുത്തല്‍. ഒരു ദിവസം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. പോയി നോക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഈ ആറു മണി പരിപാടി ശരിയാകില്ല. വൈകിട്ട് പന്ത്രണ്ട് മണിക്ക് കിടക്കുന്ന എനിക്കെങ്ങിനെയാ ആറുമണിക്ക് ഏറോബിക്സ് സെന്ററിലെത്താന്‍ പറ്റുക…. എന്നാലും ഒന്ന് പോയി നോക്കുക തന്നെ….

ടീച്ചറുമായുള്ള സൌഹൃദം തുടര്‍ന്നു. ഇപ്പോള്‍ ടീച്ചറ്ക്ക് പുതിയൊരു സോക്കേട്. ഇടക്ക് ഇടക്ക് ടീച്ചറെ കാ‍ണില്ല. ആകെ യോഗ ക്ലാസ്സിന്‍ ഒരു കൂട്ടായിരുന്നു അമ്പിളി ടീച്ചര്‍. ഒരു ദിവസം എന്നെ മാരത്തോണ്‍ നടത്തത്തിന്‍ ക്ഷണിച്ചിരുന്നു. എന്തറിഞ്ഞിട്ടാ ഈ ടീച്ചറ് എന്നെ ഇതിനൊക്കെ വിളിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ടീച്ചറ് വിചാരിക്കുന്ന പോലെ അത്ര ഫിസിക്കല്‍ ഫിറ്റ്നസ്സ് ഇല്ല എനിക്ക്.

ഞാന്‍ മാരത്തോണ്‍ നടത്തം കാണാന്‍ പോയാലോ എന്ന് ആലോചിച്ച് കഴിഞ്ഞ ആഴ്ച ശനിയാഴ്ച നേരത്തെ കിടന്നുറങ്ങിയെങ്കിലും കാലത്തെണീറ്റത് പതിവിലും വൈകീട്ട്. അതാ എന്റെ സ്ഥിതി. ഇപ്പോള്‍ ഒരാഴ്ചയായി അമ്പിളി ടീച്ചറെ കാണാനില്ല. വീട് ഏതാണ്ട് അറിയുമെങ്കിലും കൃത്യമായി അറിയില്ല. പിന്നെ വൈകിട്ടുള്ള ചാറല്‍ മഴയില്‍ വാഹനം ഓടിക്കാന്‍ സുഖമില്ല. ഒരു ദിവസം പകല്‍ പോയി തിരക്കണം. ടീച്ചറിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഇത് വരെ ചോദിച്ചിട്ടുമില്ല. തന്നിട്ടുമില്ല. അതേ സമയം എന്റെ ബ്ലോഗ് ലിങ്കും ഫോണ്‍ നമ്പറും ഉള്ള കാര്‍ഡ് ഞാന്‍ ടീച്ചറ്ക്ക് കൊടുത്തിരുന്നു.

ഒരു ദിവസം ടീച്ചറുടെ ഹബ്ബിയെ കൂട്ടി എന്റെ വസതിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വന്നില്ല. എന്റെ കുട്ടാപ്പു ഉള്ളപ്പോളാണ്‍ ഞാന്‍ ടീച്ചറെ ക്ഷണിച്ചിരുന്നത്. കുട്ടാപ്പു ഉള്ളപ്പോള്‍ എന്റെ മോളും ഉണ്ടാകും അപ്പോള്‍ ടീച്ചറ്ക്കൊരു കമ്പനിയുമാകും. ഞാന്‍ സാധാരണ എന്റെ കൂട്ടുകാരെ ക്ഷണിക്കുക കുട്ടാപ്പു വീട്ടിലുള്ളപ്പോളാണ്‍. അപ്പോ അതിഥികളെ സ്വീ‍കരിക്കല്‍ കുട്ടാപ്പുവും അവന്റെ അമ്മയും കൂടിയായിരിക്കും. എന്റെ പെന്‍പറന്നോത്തി അപരിചിതരുമായി പെട്ടെന്ന് അടുക്കില്ല.

അപ്പോ അമ്പിളി ടീച്ചറെ കാണാനില്ല എന്ന് ഞാന്‍ ആരോടാ പറയുക. എന്റെ ബ്ലോഗ് വായിച്ചറിഞ്ഞ് എന്നെ വിളിക്കുമായിരിക്കും. ഇനി ബാഗ്ലൂര്‍ക്കാരിക്ക് മലയാളം വശമില്ലെങ്കിലോ. ഏതായാലും രണ്ട് ദിവസം കൂടി കാക്കാം ടീച്ചറെ. എന്നാലും എന്റെ അമ്പിളി ടീച്ചറെ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് പറയാമല്ലോ.

ക്ലാസ്സ് ടീച്ചറ്ക്കാണെങ്കില്‍ സ്ട്രങ്ങ്ത്ത് കുറഞ്ഞാല് അന്ന് ഒരു ഉഷാറും ഉണ്ടാകില്ല. ഒരു ദിവസം ആളുകള്‍ കുറവായതിനാല്‍ ക്ലാസ്സ് സസ്പെന്ഡ് ചെയ്തു മാഷ്. ഇത് പോലെ നാലു ടീച്ചറുമാരുണ്ടായാല്‍ ഇങ്ങിനെയൊക്കെ നടക്കും.

ഇന്നെത്തെ ക്ലാസ്സില്‍ എന്റെ അമ്പിളി ടീച്ചറെ കാണാമെന്ന പ്രത്യാശയില്‍ ഇവിടെ അവസാനിക്കുന്നു.

++ ഈ ബ്ലോഗ് പോസ്റ്റ് എന്റെ അമ്പിളി ടീച്ചറ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു….

കുറിപ്പ്: അക്ഷരത്തെറ്റുകള്‍ താമസിയാതെ തിരുത്താം. ക്ഷമിക്കുമല്ലോ.?
-


Sunday, November 21, 2010

മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?

windows 7 ല്‍ ഓഫ് ലൈനില്‍ എങ്ങിനെ മലയാളം ടെപ്പ് ചെയ്യാമെന്ന് അറിയണം. മൊഴി കീമാന്‍ ഓഫ് ലൈനില്‍ വരാന്‍ കൂട്ടാക്കുന്നില്ല.ദയവായി അറിയുന്ന ആളുകള്‍ പ്രതികരിക്കുക.

ടാസ്ക് ബാറില്‍ ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ വിന്‍ഡോസില്‍ വന്ന് കിട്ടണം. എങ്കിലേ പൂര്‍ണ്ണമായും ഓഫ് ലൈനിലും ഓണ്‍ ലൈനിലും മലയാളം അടിക്കാന്‍ പറ്റുകയുള്ളൂ....

windows 7 പൂര്‍ണ്ണമായും വൈറസ് ഫ്രീ ആണ്. ആയതിനാല്‍ ഞാന്‍ ഈയിടെ വാങ്ങിയ DELL ലാപ്ടോപ്പില്‍ എനിക്ക് XP ലോഡ് ചെയ്യാതെ കാര്യങ്ങള്‍ സാധിക്കണം. ഒരിക്കല്‍ ഫേസ് ബുക്കിലെ ആഗ്നേയയുടെ പ്രൊഫൈലില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രതികരിക്കുകയും ഓണ്‍ ലൈനില്‍ കൂടി മലയാളം സാധിച്ച് കിട്ടുകയും ചെയ്തു. പക്ഷെ യൂസര്‍ ഫ്രണ്ട്ലി ആയിരുന്നില്ല.

Mozhi Keyman ടാസ്ക് ബാറില്‍ വന്ന് കിട്ടിയാലേ word, notepad മുതലായവയില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുകയുള്ളൂ.. XP യില്‍ വരുന്ന പോലെ windows 7 ലും ലഭിക്കണം. കേരളത്തില്‍ മലയാളം ബ്ലോഗേറ്സ് ആരും വിന്ഡോസ് 7 ഉപയോഗിച്ച് കാ‍ണില്ലാ എന്നാണ്‍ ഞാന്‍ ഊഹിക്കുന്നത്.

അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക.
prakashettan@gmail.com
9446335137 – 0487 6450349
Please also visit
www.annvision.com
we build websites

Wednesday, November 17, 2010

മലവാഴിക്കളം [ വിഡിയോ ക്ലിപ്പ്]

മലവാഴിക്കളം

തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അരങ്ങേറിയ കളമെഴുത്ത് പരിപാടിയില്‍ നിന്നൊരു ദൃശ്യം [video clip] കാണാം ഇവിടെ

Tuesday, November 16, 2010

വേലിക്കരികിലെ കൂത്താടിച്ചി


ഇവളെ ഞങ്ങളുടെ നാട്ടില്‍ – അതായത് ഞമനേങ്ങാ‍ട് ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ കൂത്താടിച്ചി എന്നാ വിളിക്കുക. എന്റെ തട്ടകം പിന്നീട് ചെറുവത്താനിയായിരുന്നു. അവിടേയും ഇവളെ അങ്ങിനെയാണെന്ന് തോന്നുന്നു. വിളിക്കുക. ഇവളുടെ കായകളക്ക് നല്ല മധുരമാണ്. വേലിയരികില്‍ ഇവളെ കണ്ടാല്‍ ഞങ്ങള്‍ കുശലം പറയാന്‍ പോകും. ഇവളുടെ പൂക്കളോട് ഞങ്ങള്‍ക്ക് വലിയ കമ്പമുണ്ടായിരുന്നില്ല. ഒരു പാട് പഴുത്ത കായ പറിച്ചാലേ എന്തെങ്കിലും തിന്നുവെന്ന് തോന്നൂ…

വേലിയരികിലാണ്‍ ഇവളെ ധാരാളം കാണുക. വേലി ചാടുന്നവരുടെ മുണ്ട് ഇവള്‍ കടന്ന് പിടിക്കും. അവളുടെ ദേഹം മുഴുവനും കാണാനാവാത്ത വിധം മുള്ളുകള്‍ നിറഞ്ഞിരിക്കും. എനിക്കവളെ വലിയ പ്രിയമായിരുന്നു എന്റെ കൊച്ചുന്നാളില്‍.

പണ്ട് ഞാനൊരുദിവസം വേലി ചാടിയ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസ്സായിക്കാണും. എന്റെ സമപ്രായക്കാരി ഒരു പെണുകുട്ടി അയല്‍ക്കാരിയുണ്ടായിരുന്നു. ഞാന്‍ അവളെ കാണാന്‍ ചിലപ്പോള്‍ രാത്രി സഞ്ചാരം നടത്താറുണ്ട്. പകലൊക്കെ എന്റെ പുസ്തകം എടുക്കാനും മറ്റുമായി അവള്‍ വരുമെങ്കിലും അച്ചമ്മയുള്ളതിനാല്‍ അവളോടെനിക്ക് കിന്നാരം പറയാന്‍ പറ്റാറില്ല.

അവള്‍ അന്ന് എന്തിനായിരുന്നു എന്റെ വീട്ടിലെ പുസ്തകം വാങ്ങാനും നോക്കുവാനും വന്നിരുന്നത് എനിക്ക് ഓര്‍മ്മയില്ല. പലപ്പോഴും എന്റെ ഇംഗ്ലീഷും സയന്‍സും ബുക്കുകളാണ്‍ അവള്‍ വന്ന് നോക്കുക. അവള്‍ക്കും ആ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.

ഞങ്ങളുടെ തറവാട് ഓലമേഞ്ഞ നാലുകെട്ടായിരുന്നു. ആ വീട്ടില്‍ കുറേ മുറികളുണ്ടായിരുന്നു. അവിടെയുള്ള തെക്കിനിയിലായിരുന്നു എന്റെ വാ‍സം. തെക്കിനിയുടെ ചുമരുകളെല്ലാം മരം കൊണ്ടുണ്ടാക്കിയതായിരുന്നു. വടക്കെ ചുമരുകള്‍ മുഴുവനും പൊത്തുകളായിരുന്നു. ചില പൊത്തുകള്‍ക്ക് അലമാര പോലെ വാതിലുകളും ഉണ്ടായിരുന്നു. ഞാന്‍ എന്റെ പുസ്തകങ്ങളൊക്കെ ഏറ്റവും ഉയരമുള്ള പൊത്തുകളിലായിരുന്നു നിക്ഷേപിക്കാറ്. പീജണ്‍ ഹോള്‍സുപോലുള്ള പൊത്തുകളായിരുന്നു മിക്കതും. ചില പൊത്തുകളില്‍ ഞാന്‍ പൈങ്കിളിക്കഥകള്‍ വെക്കുമായിരുന്നു.

ചിലപ്പോള്‍ കുന്നംകുളത്ത് പോകുമ്പോള്‍ ഗുരുവായൂര്‍ റോഡിലുള്ള ഒരു മുറുക്കാന്‍ കടയില്‍ നിന്ന് റീഗലില്‍ നിന്ന് റൊട്ടിയും മട്ടന്‍ ചോപ്പ്സും കഴിച്ചതിന്‍ ശേഷം കുശാലായി ഒന്ന് മുറുക്കും. അന്നവിടെ മുറുക്കാന്‍ നല്ല പഴുക്കടക്കയും പട്ടപ്പുകയിലയും കിട്ടുമായിരുന്നു. പട്ടപുകയില എന്ന് വെച്ചാല്‍ പുകയിലയില്‍ എന്തോ മധുരവും വാസനയും ചേര്‍ത്ത് വാഴപ്പട്ടയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത്.

പതിനാല്‍ വയസ്സിലും എനിക്ക് ഏതാണ്ട് ഇപ്പോളത്തെപ്പോലെ ഉയരവും തടിയും ഉണ്ടായിരുന്നു. അതായത് ഒത്ത ഒരു പുരുഷനെ പോലെ. അവിടെ നിന്ന് മുറുക്കാന്‍ തുടങ്ങുമ്പോള്‍ ആശാന്‍ ചോദിക്കും “ഉണ്ണ്യേ എന്താടാ നിന്റെ മീശക്ക് കട്ടിപോരാത്തേ” ഞാന്‍ ആശാനോട് പറയും…. ഈ കട്ടി പെട്ടെന്ന് വരില്ലല്ലോ….. “എന്നാ നിനക്ക് ഞാന്‍ ചില സൂത്രങ്ങള്‍ പറഞ്ഞുതരാം… ആ സൂത്രങ്ങള്‍ സ്വായത്തമാക്കിയാല്‍ മീശക്ക് കട്ടി വരും തന്നെയുമല്ല കൂടുതല്‍ ഉന്മേഷവും വരും’‘’‘

“എന്നാല്‍ തന്നോളൂ ആശാനേ…………..” ആശാന്‍ കുമ്പിട്ട് പെട്ടിക്കടിയില്‍ നിന്ന് എനിക്ക് ഒരു ഗ്രന്ഥക്കെട്ടു തന്നിട്ട് പറഞ്ഞു. നീയ്യ് കണ്ണടച്ച് അതില്‍ നിന്ന് ഒരു പുസ്തകം എടുത്തോ. എന്നിട്ട് വീട്ടില്‍ പോയിട്ട് വായിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങിനെ എന്റെ ആശാനെക്കാണലും സിഗരറ്റ് വലിയും പുകയില ചേര്‍ത്ത് മുറുക്കലും വല്ലപ്പോഴുമുള്ള മദ്യസേവയും ഒക്കെ തുടങ്ങി.

അന്നത്തെ കാലത്ത് ഞമനേങ്ങാ‍ട്ട് നിന്ന് കുന്നംകുളത്ത് എത്തണമെങ്കില്‍ സൈക്കിള്‍ മാത്രമായിരുന്നു ഒരു ആശ്രയം. ബസ്സ് റൂട്ടിന്‍ പറ്റിയ വഴിയായിരുന്നില്ല. ഞമനേങ്ങാട്ടുള്ള എന്റെ വീട്ടില്‍ നിന്ന് വലിയ വരമ്പില്‍ കൂടി പോകണം ആദ്യം. ഞാന്‍ സൈക്കിളിന്മേല്‍ കയറി ബെല്ലടിച്ച് പാടത്ത് കൂടി പോകുമ്പോല്‍ ചിലപ്പോള്‍ തലച്ചുമടായി വരുന്ന പെണ്ണുങ്ങള്‍ സൈഡ് തരില്ല. കാലുകുത്തിയാല്‍ പൂട്ടിക്കിടക്കുന്ന ചളിയുടെ കണ്ടത്തിലേക്ക് വീഴും മഴക്കാലമായാല്‍. പിന്നത്തെ കാര്യം പറയേണ്ടല്ലോ. തിരികെ വീട്ടില്‍ പോയി പിന്നെ ഡ്രസ്സ് മാറ്റേണ്ടി വരും.

അങ്ങിനെ സൈക്കിള്‍ ചവിട്ടി ഞമനേങ്ങാട്ടെ മദ്രസ, പള്ളി, പോസ്റ്റാഫീസ്, കണ്ട്മ്പുള്ളി സ്കൂള്‍ പിന്നെ അവിടുന്ന് ചക്കിത്തറ വരെ തോടാണ്‍. അതെല്ലാം കടന്ന് ചക്കിത്തറ പാലം അന്നത്തെ കാലത്ത് മരം കൊണ്ടുള്ളതായിരുന്നു. സൈക്കിള്‍ കയ്യിലെടുത്ത് പാലം കടക്കണം. പിന്നെയും രണ്ട് മൈല്‍ ദൂരം തോട്ടിലും പാടത്തും കൂടി സൈക്കിളില്‍ അഭ്യാസം കാണിച്ച് ചവിട്ടിയാല്‍ വടുതല്‍ സ്കൂളെത്തും.

വടുതല സ്കൂള്‍ തൊട്ട് കുന്നംകുളം വരെ ബസ്സ് റൂട്ടുള്ള റോഡ്. പക്ഷെ ടാറിടാത്ത വലിയ ഉരുളന്‍ കല്ലുകളുള്ള റോഡ്. അതിന്റെ ഒരു ഓരം പിടിച്ച് സൈക്കിള്‍ ചവിട്ടണം. അങ്ങിനെ വടുതല്‍ സ്കൂളെത്തിയാല്‍ ഒരു ആശ്വാസമാണ്‍. പിന്നെ ചെറുവത്താനി തെക്കെമുക്ക്, തേവരുടെ അമ്പലം, ചിറവക്കഴ, കിഴൂര്‍, വൈശ്ശേരി, പാറ്യില്‍ താഴത്തങ്ങാടി, എംജെഡി സ്കൂള്‍, നടുപ്പന്തി കഴിഞ്ഞാല്‍ പിന്നെ ഒരു ഇറക്കമാണ്‍.

കുന്നിന്മേലുള്ള ഇറക്കത്തില്‍ കൂടി എതിരേ വാഹനങ്ങളൊന്നും വരാതെ കിട്ടിയാല്‍ ജവഹര്‍ തിയേറ്റര്‍ വരെ ചവിട്ടാതെ പോകാം. ജവഹര്‍ തിയേറ്റര്‍ എത്തിയാല്‍ പിന്നെ ഹെര്‍ബര്‍ട്ട് റോഡ് – കുത്തനെയുള്ള ഒരു കയറ്റമാണ്‍. അത് ചവിട്ടിക്കയറ്റിയാല്‍ പിന്നെ കുന്നംകുളം ടൌണ്‍ ആയി. ക്ഷീണം മാറ്റാന്‍ നേരെ റീഗല്‍ ഹോട്ടലില്‍ കയറും. അവിടെ നിന്ന് റൊട്ടിയും മട്ടണ്‍ ചോപ്സും ചായയും കഴിച്ചാണ്‍ മുന്‍പ് പറഞ്ഞ ആശാന്റെ കടയില്‍ സൊള്ളാന്‍ പോകുക.

ആശാന്‍ തന്ന പൈങ്കിളികളെയെല്ലാം ഞാന്‍ തെക്കിനിയിലുള്ള ചില പൊത്തുകളിലാണ്‍ പാര്‍പ്പിക്കാറ്. എന്റെ പുസ്തകവും നോട്ട്സുമെല്ലാം നോക്കാന്‍ വരുന്ന മൈലാഞ്ചിക്കുട്ടി അന്ന് എന്റെ കിളികളെ ഞാനറിയാതങ്ങാ‍നും എടുത്തോണ്ട് പോകാറുണ്ടോ എന്നെനിക്ക് ഓര്‍മ്മ വരുന്നില്ല.

പകല് സമയം തെക്കിനിയില്‍ വെളിച്ചം വളരെ കുറവായിരുന്നു. മറ്റുമുറികളില് നിന്നുള്ള പ്രകാശം വേണം. തെക്കിനിക്ക് ഒരു കൊച്ചുകിളിവാതിലുണ്ടായിരുന്നു. ആ വാതിലിന്നരികില്‍ ചെമ്മ്പും ചരക്കും മറ്റും വെച്ചിരുന്നതിനാല്‍ സാധാരണ തുറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

ചിലപ്പോള്‍ അവളെന്നെ തെക്കിനിക്കത്തേക്ക് വിളിച്ചിട്ട് പറയും.. പുസ്തകങ്ങളൊന്നും കാണാനില്ലല്ലോ എന്ന്. ഏത് പൊത്തിലാ ഏത് പുസ്തകമെന്ന് ഞാന്‍ ചിലപ്പോള്‍ മറന്നിരിക്കും. ഞങ്ങള്‍ അങ്ങിനെ പലപ്പോഴും ഇരുട്ടത്ത് തപ്പാറുണ്ടായിരുന്നു.

മൈലാഞ്ചിക്കുട്ടി കൂടെ കൂടെ വന്ന് എന്നിലെ കിളി ചിലപ്പോള്‍ അവളെത്തേടി വേലി ചാടാറുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വൈകിട്ട് ഞാന്‍ മൈലാഞ്ചിയെത്തേടി വേലി ചാടി ഓളുടെ വീടിന്റെ വടക്കോറത്ത് കൂടി അകത്തേക്ക് അവള്‍ ഇരുന്ന് പഠിക്കുന്ന മുറിയിലേക്ക് കടക്കാന്‍ ഭാവിക്കയായിരുന്നു.

പെട്ടന്നായിരുന്നു അവളുടെ മമ്മീസിന്റെ അട്ടഹാസം കേട്ടത്…”ആരാണ്ടാ അവിടെ തുണിയുടുക്കാതെ നടക്കുന്നത്…….?” ഞാനാകെ പേടിച്ച് വിരണ്‍ടു. അപ്പോളാണ്‍ എനിക്ക് മനസ്സിലായത് എന്റെ മുണ്ട് ഈ കൂത്താടിച്ചിയുടെ കമ്പുകളില്‍ തൂങ്ങിക്കിടക്കുന്ന വിവരം.

എന്നെക്കണ്ടിട്ട് മൈലാഞ്ചിക്കുട്ടി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു. അന്നൊക്കെ മണ്ണെണ്ണ വിളക്കുകള്‍ മാത്രമായിരുന്നു ആശ്രയം അതിനാലാണ്‍ രക്ഷപ്പെടാന്‍ സാധിച്ചത്. ഞാന്‍ മമ്മിസിന്റെ അട്ടഹാസം കേട്ടതും വന്ന വഴി വേലി ചാടിയോടി. അങ്ങിനെ എന്നെ ഒരുനാള്‍ പറ്റിച്ചതാണ്‍ ഈ കൂത്താടിച്ചി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ്‍ ജെസ്സിയുടെ വീട്ടുപടിക്കല്‍ ഞാന്‍ ഈ കൂത്താടിച്ചിയുടെ സന്തതിപരമ്പരകളെ കാണുന്നത്. എന്നെ കണ്ടയുടനെ അവളെന്നെ വണങ്ങി. ഇനി എന്നെ കേറി പിടിക്കുമോ എന്ന് ഭയന്ന് ഞാന്‍ പിന്മാറി.

അങ്ങിനെ കൂത്താടിച്ചിക്കഥ ഇവിടെ അവസാനിക്കുന്നു. ഈ കൂത്താടിച്ചിയെ കണ്ടപ്പോളാണ്‍ ഞാന്‍ എന്റെ മൈലാഞ്ചിക്കുട്ടിയെ ഓര്‍ക്കുന്നത്. അവളെ പറ്റി നാല്‍ വരിയെങ്കിലും പറയാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ> എന്നെപ്പോലെ മയ്യത്താവാതെ അവളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കാനിടയായാല്‍ ഒരു പക്ഷെ ഇതിലൊരു കമന്റിടുകയോ എന്നെ വിളിക്കുകയോ ചെയ്തേക്കാം.

എന്റെ പല കാമുകിമാ‍രില്‍ ഒരാളായിരുന്നു മൈലാഞ്ചി. അവളുടെ കഥ പിന്നിടൊരിക്കല്‍ എഴുതാം. അവള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് അറിയട്ടെ ആദ്യം. എന്നെ പതിനഞ്ചാം വയസ്സില്‍ എന്റെ മാതാവ് നാട് കടത്തിയതില്‍ പിന്നെ ഞാന്‍ എന്റെ മൈലാഞ്ചിയെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്നെപ്പോലെത്തന്നെ മക്കളും മരുമക്കളുമായി എവിടേയോ ജീവിച്ചിരുപ്പുണ്ടാകും.

spelling mistakes shall be corrected later only. kindly excuse
+++

അനന്തശയനക്കളം, മലവാഴിക്കളം

കഴിഞ്ഞ ഞായറാഴ്ച [14-1102010] അനന്തശയനക്കളവും, മലവാഴിക്കളവും ഉണ്ടായിരുന്നു. അനന്തശയനക്കളത്തില്‍ രണ്ട് ചെറിയ പെണ്‍കുട്ടികളാണ്‍ കളം മായ്ചത്. മലവാഴിക്കളത്തിന്‍ രണ്ട് മൂക്കാഞ്ചാത്തമാരുടെ കളിയും പ്രകടനവും ഉണ്ടായിരുന്നു.














.

Friday, November 12, 2010

നാഗരാജക്കളം [മണ്ണാറശ്ശാല ശൈലിയില്‍]


ഇന്നെലെ നാ‍ഗരാജക്കളം [മണ്ണാറശ്ശാല ശൈലിയില്‍] അരങ്ങേറി. തൃശ്ശൂര്‍ പരിസരത്തെപ്പോലെയല്ല അവരുടെ ചിട്ടകള്‍. പുള്ളുവന്‍ കുടം വളരെ ചെറുതാണ്.

ഞാന്‍ ഒരു വിഡിയോ ക്ലിപ്പും എടുത്തിട്ടുണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.


ഇന്നെലെ രണ്ട് കളം ഉണ്ടായിരുന്നു. കാലത്ത് ചെത്തിക്കോല്‍ കളവും, വൈകിട്ട് നാഗരാജക്കളം - മണ്ണാറശ്ശാല ശൈലിയില്‍, വൈകിട്ടായിരുന്നു കളം മായക്കല്‍. ഒരു യുവാവാണ് കളം മായ്ചത്. അതിന്റെ വിഡിയോ ക്ലിപ്പ് ആണ്
എടുത്തിട്ടുള്ളത്.


തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ നടക്കുന്ന കളമെഴുത്ത് വല്ലപ്പോഴും പോയി കാണുന്നു.


Thursday, November 11, 2010

നാഗരാജക്കളം - ഭാഗം 2



നാഗരാജക്കളം വിശദീകരിച്ചെഴുതാന്‍ പറ്റിയില്ല. കുഞ്ഞൂസിന്റെ കമന്റില്‍ “എന്താ പ്രകാശേട്ടാ വിശദീകരിച്ചെഴുതാഞ്ഞേ?” എന്ന് കണ്ടു. അപ്പോള്‍ അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല.


മൊത്തം 66 കളങ്ങള്‍ ഡിസംബര്‍ മാസാവസാനം വരെ നീളുമെന്നാണ് തോന്നുന്നത്.


ഞാന്‍ ഇന്നോ നാളെയോ വീണ്ടും കളം കാണാന്‍ പോകും. ഞാന്‍ കണ്ട കളത്തിന്റെ ഒരു കളം പാട്ട് വിഡിയോ ക്ലിപ്പ് ഇവിടെ ചേര്‍ക്കാം.


എനിക്ക് ചെറുതായി മറവി തുടങ്ങിയിരിക്കുമെന്നൊരു സംശയം. കഴിഞ്ഞ ദിവസം കളം കണ്ടുമടങ്ങുമ്പോള്‍ കാറ് പാര്‍ക്ക് ചെയ്ത സ്ഥലം ഓര്‍മ്മയില്ലാതെ വല്ലാതെ കുഴങ്ങി. റീജിയണല്‍ തിയേറ്ററില്‍ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ഞാന്‍ വാഹനം അന്വേഷിച്ച് ലളിത കലാ അക്കാ‍ദമി വളപ്പിലും പുറത്ത് റോഡിലും അലഞ്ഞ് നടന്നു. ഓര്‍മ്മ വന്നപ്പോളേക്കും ആള്‍ക്കൂട്ടമെല്ലാം പോയിരുന്നു.


രാത്രി കാലങ്ങളില്‍ തനിച്ചുള്ള യാത്ര ഒഴിവാക്കാനാണ് വീട്ടുകാരി പറഞ്ഞിരിക്കുന്നത്. എന്തായാലും ഇന്ന് മിക്കവാറും കളം കാണാന്‍ പോകും. ഇന്ന് സര്‍പ്പം തുള്ളലും ഉണ്ട് എന്നാണ് തോന്നുന്നത്.


ഓരോ നാട്ടിലും ഓരോ ചിട്ടയാണ്. ഈ പ്രസ്തുത കളത്തിന്റെ ശില്പികള്‍ ചേര്‍പ്പ് സ്വദേശികളാണ്. ചില ദിവസങ്ങളില്‍ പന്തം ഉഴിയലും ഉണ്ടാകും.

ഞാന്‍ ഇപ്പോള്‍ വിശദീകരിച്ച നാഗരാജക്കളം മായ്ചത് ഒരു ആണായിരുന്നു. ആണുങ്ങള്‍ കളം മായ്ക്കുന്നത് ഞാന്‍ ആദ്യമാണ് കാണുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണ പെണ്‍കുട്ടികളാണ് കളം മായ്ക്കാറ്.


വലിയ ക്ലിപ്പുകള്‍ എടുക്കാന്‍ നോക്കാം പിന്നീട്. ഇന്നോ നാളെയോ.






Tuesday, November 9, 2010

നാഗരാജക്കളം


ഇന്ന് [09-11-2010] തൃശ്ശിവപേരൂര്‍ കേരള ലളിതകലാ അക്കാദമിയില്‍ “കളമെഴുത്ത്” രണ്ടാം ഘട്ടം ആരംഭിച്ചു.

മൂന്ന് കളമുണ്ടായിരുന്നു. അതില്‍ നാഗരാജക്കളവും കളം മായ്ക്കലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ചേര്‍പ്പ് രാമകൃഷ്ണനും സംഘവും ആണ്‍ നാഗരാജക്കളം എഴുതിയതും മായ്ച്ചതും.

എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്‍ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന്‍ കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്‍, മുത്തപ്പന്മാര്‍, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ അമ്പലപ്പുരയില്‍ പ്രത്യേക പൂജയും, കുറേ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പാന്‍പിനാളവും നടത്തി വന്നിരുന്നു. എന്റെ ബാല്യത്തില്‍ ഈ വക കളങ്ങളെല്ലാം കണ്ട് വളര്‍ന്നതിനാല്‍ എന്റെ ഇപ്പോഴത്തെ തട്ടകമായ തൃശ്ശിവപേരൂരില്‍ എന്ത് കളങ്ങള്‍ വന്നാലും ഞാന്‍ കാണാന്‍ പോകും.

Sunday, November 7, 2010

മുരുകനെത്തേടി പളനി മലയിലേക്ക്







മൂന്ന് വര്‍ഷം മുന്‍പ് പോകാന്‍ പരിപാടിയിട്ടതായിരുന്നു പളനിയിലേക്കുള്ള യാത്ര. ഒരു സോക്കേട് കാരനായ എനിക്ക് അന്ന് പുലര്‍ച്ചെ ഉള്ള യാത്രക്ക് വിഘ്നം വന്നു. കൂടെ വരാനിരുന്ന പ്രിയതമയും മകളും മരുമകനും എന്നെകൂടാതെ പോയി. ഞാന്‍ അവരുടെ യാത്ര റദ്ദാക്കിയില്ല. മരുമകന് ഡ്രൈവിങ്ങ് അറിയാമായിരുന്നതിനാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകാതെ നടന്നു. ഞാന്‍ ഇല്ലാതെ മക്കളുടെ കൂടെ യാത്രക്ക് കൂടുതല്‍ ആനന്ദം പ്രിയതമക്ക് ഉണ്ടായിരുന്നു. ഷി വാസ് ലൈക്ക് എ ഫ്രീ ബേഡ്.

പിന്നീട് ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് മകന്റെ വാസസ്ഥലത്ത് നിന്ന് പോകാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഈശ്വരദര്‍ശനം എന്നൊക്കെ പറഞ്ഞാല്‍ നാം വിചാരിക്കുന്ന പോലെ നടക്കില്ല. പണവും സൌകര്യവും ഒന്നും ഇവിടെ അനുകൂല സാഹചര്യമായി ഭവിക്കണമെന്നില്ല. അതിനൊക്കെ “യോഗം” ഒത്ത് വരണം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് യാത്രക്കൊരുങ്ങാന്‍ നേരത്തെ എണീറ്റ് പ്രഭാതകര്‍മ്മക്കിടയിലാണ്‍ എനിക്ക് ആരോഗ്യം പന്തിയല്ല എന്ന് ബോധ്യപ്പെട്ടത്. വയ്യാത്ത ഞാന്‍ അന്ന് അവരുടെ കൂടെ പോയിരുന്നിരുന്നെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ച് പോരേണ്ടി വരുമായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാതരോഗിയായ എനിക്ക് പരസഹായമില്ലാതെ ദീര്‍ഘദൂര ഡ്രൈവിങ്ങ് സാധ്യമല്ലാതായിരിക്കയാണ്‍. ആരെങ്കിലും വാഹനമോടിക്കാന്‍ അറിയാവുന്നവര്‍ കൂടെ വേണം. വയ്യാത്ത വേളയില്‍ സഹായം അഭ്യര്‍ത്ഥിക്കാമല്ലോ..? അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ വീടിന്റെ സമീപത്ത് ഒരു കൂലിക്ക് വിളിക്കാവുന്ന ഡ്രൈവര്‍ താമസം തുടങ്ങി. അവനെ വിളിച്ച് എന്നെങ്കിലുമൊരു ദിവസം പളനിയാത്ര മനസ്സില്‍ സ്വപ്നം കണ്ടിരുന്നു.

ദിവസക്കൂലിക്ക് കിട്ടുന്ന ഡൈവര്‍ ഉണ്ടായിട്ടും എന്റെ പളനിയാത്ര നടന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ്‍ മകളുടെ ഭര്‍ത്താവും കുടുംബവും കൂടി പളനിയാത്രക്കുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന വിവരം അറിഞ്ഞത്. കൂടെ ഞാനും വരുന്നുണ്ടെന്നറിയിച്ചതിനാല്‍ അവര്‍ തലേദിവസം തന്നെ എന്റെ തൃശ്ശൂരിലുള്ള വസതിയിലെത്തി ദീപാവലിയുടെ തലേന്നാള്‍.

പലതവണ പളനിയാത്ര മുടങ്ങിയ എനിക്ക് പിറ്റേദിവസം പോകാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടെങ്കില്‍ ഞാന്‍ പിന്‍ വലിയുമെന്നും അവരെ അഡ്വാന്‍സായി അറിയിച്ചിരുന്നു.

ഈശ്വരാനുഗ്രഹത്താല്‍ പിറ്റേ ദിവസം കാലത്ത് [04-11-2010] ഞങ്ങള്‍ 11 പേരും 4 കുട്ടികളുമായി കാലത്ത് ആറ് മണിക്ക് പുറപ്പെട്ടു. അവരുടെ ഒരു സ്കോര്‍പ്പിയോ, ഒരു ആള്‍ട്ടോ കൂടാതെ എന്റെ സ്വിഫ്റ്റും ഫ്ലീറ്റില്‍ ചേര്‍ത്തു. വണ്ടി നിറയെ ലഗ്ഗേജും ഭക്ഷണവും മറ്റുമായി ഞങ്ങള്‍ക്ക് വിചാരിച്ചപോലെ യാത്ര തുടങ്ങാനായി. ഞാന്‍ നാലരക്ക് തന്നെ എണീറ്റ് കുളിയും തേവാരവും ഒക്കെ കഴിച്ച് തയ്യാറായി.

എനിക്ക് കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ട്. അതിനാല്‍ ഫുഡ് – ഡയറ്റ് എല്ലാം വളരെ കണ്ട്രോള്‍ഡ് ആണ്‍. സാധാരണ മോഷന്‍ ക്ലിയര്‍ ആണ്‍. പക്ഷെ എങ്ങോട്ടെങ്കിലും പോകാന്‍ ഇരുന്നാല്‍ എന്തോ അസാധാരണമാകും വിധം പ്രഭാതകര്‍മ്മങ്ങള്‍ക്ക് വിഘം വരും. ചെറിയ ഡിസ്റ്റന്‍സ് ആയാല്‍ കൂടിയാല്‍ അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ലക്ഷ്യ്സ്ഥാനത്ത് എത്താമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ ഇതെല്ലാം അവഗണിച്ച് യാത്രക്ക് ഒരുങ്ങും. എന്റെ കൂടെ എന്റെ കുടുംബം മാത്രമാണ്‍ എങ്കില്‍ പിന്നെ ഒരു പ്രശനവും ഇല്ല. മറിച്ച് മറ്റുചിലര്‍ ഉണ്ടെങ്കില്‍ എന്നെക്കൊണ്ട് അവരും കഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഞാന്‍ റിസ്ക് എടുക്കില്ല. തന്നെയുമല്ല ദൂരസ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് കഴിവതും തീവണ്ടിയിലാക്കും. അപ്പോള്‍ കൂടെക്കൂടെ ടോയലറ്റില്‍ പോകാനും പ്രശ്നം ഇല്ലല്ലോ?

ഞാന്‍ പൊതുവെ കൂടുതല്‍ വെള്ളം കുടിക്കുന്ന ആളാണ്‍. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്ന പതിവില്ല. അല്ലാത്തപ്പോളായി ധാരാളം വെള്ളം കുടിച്ചുംകൊണ്ടിരിക്കും. ഇപ്പോള്‍ ഞാനിരിക്കുന്ന കമ്പ്യൂട്ടറിന്നരികിലും ഓഫീസിലും കാറില്‍ ഡ്രൈവിങ്ങ് സീറ്റിന്നരികിലും കുപ്പി നിറയെ വെള്ളം വെച്ചിരിക്കും.

ഏതായാലും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടാകാം അടുത്ത പേജിലേക്കുള്ള വിഹാരം. പിന്നെ കാലത്ത് 6 മണിക്ക് 15 മില്ലി മഹാരാസ്നാദി കഷായത്തില്‍ 30 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് സേവ. അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി തൈലം തേച്ച് 30 മിനിട്ട് ഇരുന്ന് best FM 95 ശ്രവിക്കും. കാലത്ത് ആശേച്ചിയും ബാലേട്ടനും 8 മണി മുതല്‍ 9 വരെ കൂട്ടിനുണ്ടാകും.

ആശേച്ചിയുടെ ചിരിയും കളിയും ബാലേട്ടന്റെ വാക്കുകളും എല്ലാം കേട്ട് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കും. സ്ത്രീ ഒരു സാന്ത്വനം തന്നെയാണ്‍. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവര്‍. ആശേച്ചിയുടെ ശബ്ദം കൊണ്ട് മുപ്പതിനും നാല്പതിനും ഇടക്കുള്ള ആളാണെന്ന് തോന്നുന്നു. ബാലേട്ടന്‍ അന്‍പതിന്‍ താഴെയും. എന്തായാലും ആ ഒരു മണിക്കൂര്‍ ഞാനവരുടെ വര്‍ത്തമാനം ശ്രവിക്കും. തൈലം തേക്കുന്ന മുറിയിലും കുളിമുറിയിലും വാഹനത്തിലുമെല്ലാം അവരുടെ ശബ്ദം ശ്രവിക്കുന്നതിനുള്ള സംവിധാനം ഉണ്ട്.

വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. അങ്ങിനെ കുളികഴിഞ്ഞ് ഒരു മഗ്ഗ് നിറയെ സുലൈമാനി. [ലൈറ്റ് കട്ടന്‍ ചായ] പിന്നെ ഓഫീസില്‍ പോയി 2 മണിക്ക് വീട്ടിലെത്തുന്നത് വരെ കുറഞ്ഞത് 4 ലിറ്റര്‍ വെള്ളവും 250 മില്ലി സുലൈമാനിയും അകത്താക്കിയിരിക്കും.

ഉച്ചഭക്ഷണത്തിന്‍ ശേഷം സുഖമായ നിദ്ര രണ്‍ട് മണിക്കൂര്‍. നാല് മണിക്ക് ചായ പതിവില്ല. പകരം ജലപാനം മാത്രം. പിന്നെ രാത്രി 8 മണിക്കുള്ളില്‍ ഒരു മണിക്കൂര്‍ യോഗ, അര മണിക്കൂര്‍ ടെന്നീസ്, ഇരുപത് മിനിട്ട് നീന്തല്‍. നീന്തല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കുപ്പി ഫോസ്റ്റര്‍ അകത്താക്കും. പൂള്‍ സൈഡില്‍ ഇത് ലഭിക്കാനുള്ള സംവിധാനം ഉണ്ട്. എല്ലാം കഴിഞ്ഞ് പാതിര കഴിയും ഉറങ്ങാന്‍. ഈ നാല്‍ മണി തൊട്ട് പാ‍തിരാ വരെയുള്ള സമയം ചുരുങ്ങിയത് നാലോ അഞ്ചോ ലിറ്റര്‍ ജലപാനം ഉണ്ടാകും. [മദ്യപാനം ഉള്‍പ്പെടെ]

ഞാനെന്താണ്‍ പറഞ്ഞ് വരുന്നതെന്നാല്‍ എനിക്ക് കൂടെ കൂടെ മുള്ളാന്‍ തോന്നും. കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ 12 മണി വരെ പിടിച്ച് നില്‍ക്കാം. പിന്നെ ലഞ്ച് കഴിഞ്ഞ് ഉറക്കമുണര്‍ന്നാല്‍ ആറ് മണി വരെ നാലഞ്ച് പ്രാവശ്യമെങ്കിലും പാത്താന്‍ മുട്ടും. കാറോടിച്ച് പോകുമ്പോള്‍ കൂടെ സഹയാത്രികരുണ്ടെങ്കില്‍ അവര്‍ക്ക് ഇതൊക്കെ കണ്ടാല്‍ സഹിക്കില്ലല്ലോ. അപ്പോള്‍ ചില സൂത്രപ്രയോഗങ്ങളൊക്കെ കാണിക്കും.

മുള്ളാന്‍ തോന്നുമ്പോള്‍ ഇടക്ക് ഇറങ്ങി മുള്ളും. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും മുള്ളണമെന്ന് തോന്നുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കയറി ജസ്റ്റ് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ച് പമ്പ് ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങി മുള്ളിയിട്ട് വരും. ചിലപ്പോള്‍ വാ‍ഹനം ബ്രേക്ക് ഡൌണ്‍ ആയി എന്നുമ്പറഞ്ഞ് മുള്ളല്‍ നടത്തും.

ഉച്ചക്ക് ശേഷം എനിക്ക് കാറ് യാത്ര കുറവാണ്‍. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ കുടുംബക്കാരെയൊഴിച്ച് മറ്റാരെയും കാറില്‍ കയറ്റുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യില്ല. ഒരിക്കല്‍ രസകരമായ ഒരു കുടുക്കില്‍ പെട്ടു ഞാന്‍.

എറണാംകുളം ഇടപ്പള്ളിയില്‍ നിന്ന് പറവൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകുമ്പോള്‍ കൊടുങ്ങല്ലൂരെത്തിയപ്പോള്‍ ഒരു ലട്ക്കി കൈ കാണിച്ചു. ഞാന്‍ നിര്‍ത്തിയില്ല. കൊടുങ്ങല്ലൂര്‍ സിറ്റി കഴിഞ്ഞ് ഞാന്‍ ഇങ്ങനെ പാട്ടും കേട്ട് വാഹനം ഓടിച്ച് പോകുമ്പോള്‍ ഈ ലട്ക്കി തന്നെ വീണ്ടും കൈ കാണിച്ചു, അതും റോഡിന്റെ നടുവിലേക്ക് കയറി നിന്ന്. “ജെ പി അങ്കിളേ എനിക്ക് ഒരു ലിഫ്റ്റ് തന്നേ ഒക്കൂ….” അവള്‍ ഒരു ടുവീലറില്‍ ആരുടേയോ കൂടെ എന്റെ വാ‍ഹനത്തെ മറി കടന്ന് എത്തിയതായിരുന്നു.

ഞാന്‍ വണ്ടി നിര്‍ത്തി അവളെ നാല്‍ ചീത്ത വിളിക്കാമെന്ന് നോക്കിയപ്പോള്‍ എന്റെ വളരെ അടുത്ത ഫ്രണ്ട് ലക്ഷ്മിയായിരുന്നു അത്. ഞാനവളോട് പറഞ്ഞു ഞാന്‍ തൃശ്ശൂരെത്തുമ്പോള്‍ രാത്രി പത്ത് മണി കഴിയും. “നീ മറ്റു മാര്‍ഗ്ഗങ്ങിളില്‍ കൂടി പൊയ്ക്കോളൂ…..” പക്ഷേ അവള്‍ കൂട്ടാക്കിയില്ല. അവളുടെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങി എനിക്ക് അവളെ കൂടെ കൂട്ടേണ്ടി വന്നു. അതിലിടക്ക് അവള്‍ അവളുടെ അഛന്‍ ഫോണ്‍ ചെയ്തു. അവളുടെ തന്ത പറഞ്ഞത്രേ ജെ പി അങ്കിളിന്റെ കൂടെയാണെങ്കില്‍ എത്ര വൈകിയായാലും പ്രശ്നമില്ലെന്ന്.

അങ്ങിനെ ഇരിങ്ങാലക്കുട എത്തുന്നതിന്നിടക്ക് ഞാന്‍ പലതവണ വണ്ടി നിര്‍ത്തി. അതിലിടക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ അവളും ഇറങ്ങാന്‍ തുടങ്ങി. ഒന്ന് രണ്ട് തവണ ഞാന്‍ അവളോട് കാര്യം പറഞ്ഞു. പിന്നെ അത് പറയുന്നത് ശരിയല്ലല്ലോ.

ഇരിങ്ങാലക്കുട എത്തിയപ്പോള്‍ ഞാന്‍ അവളെ ഒഴിവാക്കാന്‍ ആവും വിധം ശ്രമിച്ചു. എന്നിട്ടും അവള്‍ വിട്ടുമാറാപ്രേതം കണക്കെ എന്നെ ക്രൂശിച്ചുംകൊണ്ടിരുന്നു. ഞാന്‍ സമീപത്തുള്ള ഒരു കടയില്‍ കയറി ചുമ്മാതങ്ങ് നിന്നു ഒരു ഇരുപത് മിനിട്ട് നേരം. അതിലിടക്ക് ആ കടയിലെ സ്റ്റാഫ് ടോയ് ലറ്റില്‍ പോയി ഫ്രഷ് ആയി വന്നു. എന്നിട്ട് കാറിലിരിക്കുന്ന അവളോട് ബസ്സില്‍ കയറിപ്പോകാന്‍ പറഞ്ഞു. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. “എന്നെ എന്റെ അഛന്‍ വന്ന് കൊണ്ടന്നോളാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ അങ്കിളിനെ വിശ്വസിച്ച് വണ്ടിയില്‍ കയറി. ഇപ്പോള്‍ ഇരു
ട്ടായില്ലേ മണി ഏഴ് കഴിഞ്ഞില്ലേ, എനിക്ക് ഒറ്റക്ക് പോകാന്‍ പേടിയാ”

ഞാന്‍ ആ കടയില്‍ നിന്ന് ഒരു പെപ്സിയും വാങ്ങിക്കുടിച്ചിരുന്നു ഇതിന്നിടക്ക്. എനിക്ക് പെപ്സി, സുലൈമാനി, ബീയര്‍ എന്നിവ കുടിച്ച് കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിയുമ്പോളേക്കും പാത്താന്‍ മുട്ടും. അങ്ങിനെ ഈ പ്രശ്നക്കാരിയേയും കൊണ്ട് പോകുമ്പോള്‍ മാപ്രാണമെത്തിയപ്പോള്‍ ഞാന്‍ വണ്ടി റോഡരികില്‍ നിര്‍ത്തി. പാത്താനൊരുങ്ങുമ്പോള്‍ ഇവളും കൂടെയിറങ്ങി. എനിക്കവളെ അടുത്തുള്ള കലുങ്കിലേക്ക് തള്ളിയിടണമെന്ന് പോലും തോന്നി.

ഞാന്‍ മെല്ലെ മെല്ലെ ഓടിച്ച് തൃശ്ശൂരെത്താന്‍ കരുതിക്കൂട്ടി കുറേ സമയം എടുത്തു. “പിന്നീടൊരിക്കലും ഇവള്‍ എന്നോട് ലിഫ്റ്റ് ചോദിക്കാന്‍ പാടില്ലാ.“ അവളെന്തോ ഊരാക്കുടുക്കില്‍ പെട്ടിട്ടാണത്രെ തന്തയോട് വരാന്‍ പറഞ്ഞിരിക്കുമ്പോള്‍ എന്നെ കണ്ടത്.

ഞാന്‍ വിഷയത്തില്‍ നിന്ന് അകന്ന് പോകുന്നു. എന്റെ ഒരു സുഹൃത്ത് മേനോന്‍ പറയും. “ഈ പ്രകാശേട്ടനിതാ കുഴപ്പം, എഴുതിക്കൊണ്‍ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് മാറി എങ്ങോട്ടോ പോകും”. വളരെ ശരിയാണ്‍ മേനോനേ… ഇനി അതുണ്ടാവില്ല എന്നൊക്ക് പറയുമെങ്കിലും വീണ്ടും അങ്ങിനെ സംഭവിക്കുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ>

യഥാസമയം വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പാലക്കാട്ട് റൂട്ടിലെ കുണ്ടും കുഴിയും ഒക്കെ താണ്ടുമ്പോള്‍ വിചാരിച്ചു ഒരു വാടക വണ്ടി വിളിക്കാമായിരുന്നെന്ന്. വണ്ടിയിലിരിക്കുന്നവന്റെ തണ്ടിലും കാറിന്റെ തണ്ടിലും എല്ലാം ഒടിയുന്നപോലെ തോന്നി. തൃശൂര്‍ പാലക്ക്കാട് റൂട്ട് പോലെ ഇത്രയും കുണ്ടും കുഴിയും ഉള്ള വേറെ ഒരു റോഡ് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പറയുമ്പോള്‍ അത് ഒരു ഹൈ വേ കൂടിയാണ്‍.

മണ്ണുത്തി കഴിഞ്ഞാല്‍ പിന്നെ വടക്കഞ്ചേരി വരെ മഹാ ദുര്‍ഘടം. അങ്ങിനെ വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് കുതിരാനിലെത്തിയപ്പോള്‍ രാക്കമ്മയുടെ അമ്മായിയമ്മക്ക് കുതിരാന്‍ ക്ഷേത്രത്തില്‍ കയറി തൊഴണമെന്ന ശാ‍ഠ്യം കാരണം വാഹന വ്യൂഹം അവിടെ കുറച്ച് നേരത്തേക്ക് തമ്പടിച്ചു. ഞാന്‍ ഉടനെ ചാടിയിറങ്ങി നല്ലോണം പാത്തി. ആണുങ്ങള്‍ക്ക് പിന്നെ എവിടെയെങ്കിലും പാത്താന്‍ എളുപ്പമാണല്ലോ>

“അതിലിടക്ക് ഒരു കാര്യം പറയാം. ഞങ്ങളുടെ സംഘത്തില്‍ രാക്കമ്മയുടെ ഭര്‍ത്ത് സഹോദരന്റെ ഭാര്യ സംഗീത പറഞ്ഞു. ഈ ആണുങ്ങള്‍ക്ക് എന്തൊരു സൊഖാ. എപ്പോ വേണമെങ്കിലും എവിടെ നിന്നും പാത്താം. ഞങ്ങളുടെ കാര്യമാ കഷ്ടം.” എനിക്കിതിന്‍ ഒരു കുസ്രുതി റെപ്ലെ കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനും സംഗീതയും അത്ര ഫ്രണ്ട്ലി ആയിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ പറയേണ്ട തമാശ പറയാന്‍ ഒത്തില്ല.

പണ്ട് എന്റെ ഒരു എഴുത്തുകാരന്‍ സുഹൃത്ത് യൂറോപ്യന്‍ വനിതകളെ കൊച്ചിയിലെ മനോഹാരിത കാണിക്കാന്‍ ഒരു ടെമ്പോ ട്രാവലറില്‍ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഇദ്ദേഹത്തിനും എന്നെപ്പോലെ ഈ പാത്തര്‍ സിന്‍ഡ്രോം ഉണ്ടായിരിക്കണം. അയാള്‍ വിജനമല്ലാത്ത ഒരിടത്ത് വാഹനം സൈഡാക്കി പാത്തുമ്പോള്‍ കൂട്ടത്തില്‍ ഉണ്ടാ‍യിരുന്ന ഒന്ന് രണ്ട് വെള്ളക്കാരീസും സിമ്പിള്‍ സ്റ്റൈലില്‍ അവിടെ പാത്തിക്കൊണ്ടിരുന്നത്രെ. വിദേശനാടുകളില്‍ താമസിച്ചിട്ടുള്ള എന്റെ സുഹൃത്തിന്‍ ആ രംഗം കണ്ട് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ വഴിയാത്രക്കാര്‍ക്ക് അതൊരു കൌതുകമായത്രെ.. അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം അല്ലേ…?

എന്താണ്‍ ഈ “കുതിരാന്‍ വഴിവക്കിലെ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ന് ചില വായനക്കാര്‍ക്ക് അറിയുമായിരിക്കില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറയാം.

പണ്ട് കാലത്ത് തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലുള്ള കുതിരാന്‍ പ്രദേശം വനനിബിഡമായ ഏരിയാ ആയിരുന്നു. കുതിരാന്‍ കയറ്റം വളരെ സ്റ്റീപ്പും ആയിരുന്നു. നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയല്ലെങ്കില്‍ കയറാന്‍ നന്നേ പണിപ്പെടും.

കയറ്റം കയറിക്കഴിയുമ്പോള്‍ പാലക്കാട്ടേക്ക് പോകുന്ന ദിശയില്‍ വലത് വശത്തായി ആണ്‍ കുതിരാന്‍ ക്ഷേത്രം. ക്ഷേത്രമൊന്നും പറ്യാനുള്ള വലിയ കെട്ടിടങ്ങളൊന്നും ഇല്ല. അവിടെ എല്ലാ വാഹനങ്ങളും നിര്‍ത്തി ദേവിയെ വണങ്ങി നാളികേരമുടച്ചോ, പണമെറിഞ്ഞോ പ്രാര്‍ത്ഥിക്കും. അത് ഓരോ യാത്രയിലും ജാതിമതമന്യേ എല്ലാവരും ചെയ്ത് പോന്നു. ചില വാഹനങ്ങളില്‍ നിന്ന് ക്ഷേത്രം ലക്ഷ്യമാക്ക് കാശ് വാരിയെറിയും. കാണുന്നവര്‍ അതെടുത്ത് ഭണ്ഡാരത്തില്‍ ഇടും.
>
അങ്ങിനെ കുതിരാനിലുള്ള ദേവിയെ വണങ്ങിയാല്‍ പിന്നെ അങ്ങോട്ടുള്ള യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലാ എന്നാണ് വിശ്വാസം. ആ വഴിക്ക് ഒറ്റക്ക് ആരും വഴി നടക്കില്ല. വന്യമൃഗങ്ങളോ തസ്കരന്മാരോ ആരെങ്കിലും അവരെ പിടിക്കും.

ഇപ്പോള്‍ റോഡിന് കുണ്ടും കുഴിയും എന്നുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. മരത്തിന്റെ കീഴിലുണ്ടായിരുന്ന കൊച്ചു ആരാധനാമൂര്‍ത്തിക്ക് വലിയ അമ്പലവും കൊടിമരവും എല്ലാം സജ്ജാതമായിരിക്കുന്നു.

രാക്കമ്മയുടെ അമ്മായിയമ്മയും ഞാനും മറ്റുചിലരും വാഹനത്തില്‍ നിന്നിറങ്ങി പടികള്‍ കയറി ഉയരത്തിലുള്ള അമ്പലത്തില്‍ കയറി തൊഴുതു. പ്രവേശന കവാടത്തിലുള്ള വഴിയാത്രക്കാര്‍ വന്നിക്കുന്ന ഈശ്വര പ്രതിമ വണങ്ങിയാണ്‍ മുകളിലേക്ക് കയറുക. ഇപ്പോള്‍ അവിടെ കാട് തന്നെയാണെങ്കിലും പണ്ടത്തെപ്പോലെത്തെ ഒരു വിജനത ദര്‍ശിക്കാനാവുന്നില്ല.

ഞങ്ങള്‍ അമ്പലത്തില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതും കനത്ത മഴ തുടങ്ങി. കുണ്ടുകളി വെള്ളം നിറഞ്ഞ് കുണ്ടിനെ വ്യാപ്തി അറിയാതെ ഡ്രൈവിങ്ങ് ഏറെ ദുക്ഷ്കരമായി. തന്നെയുമല്ല ഒരു രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഒരു മണിക്കൂറോളം ട്രാഫിക്ക് കുരുക്കില്‍ പെട്ടു. ഒരു മണിക്കൂര്‍ കൊണ്ട് ഓടിയെത്തേണ്ട സമയം രണ്‍ട് മണിക്കൂറില്‍ കൂടുതലെടുത്തു.

നല്ലകാലം വീട്ടില്‍ നിന്ന് എന്റെ പ്രിയ പത്നി ഞങ്ങളെ നിര്‍ബ്ബന്ധിച്ച് ഉപ്പ്മാ തിറ്റിച്ചേ വിട്ടിരുന്നുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ വിശന്ന് വലഞ്ഞേനേ. എന്റെ ശ്രീമതി എന്നെപ്പോലെ തന്നെ വാതരോഗിയാണ്‍ ഇപ്പോള്‍. എനിക്ക് കാലിനും അവള്‍ക്ക് കൈകള്‍ക്കും. ഞങ്ങള്‍ കുടുംബജോലികള്‍ കൈകാലുകളുടെ അഡ്ജസ്റ്റ്മെന്റിന്നനുസരിച്ച് ചെയ്യുന്നു. അവള്‍ക്ക് യാത്രക്ക് വയ്യായെന്ന് ഒരു തോന്നലുണ്ടായതിനാല്‍ അവള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നില്ല.

എനിക്ക് എന്റെ പെണ്ണിന്റെ കൂടെയുള്ള യാത്രയാണിഷ്ടം. പക്ഷെ അവള്‍ക്കോ മറിച്ചും. എന്റെ കൂടെയുള്ള യാത്ര ദുക്ഷ്കരമാണെന്നാ അവളുടെ ഭാഷ്യം. അവള്‍ക്കും വയസ്സായില്ലേ. നമ്മള്‍ അന്യോന്യം ക്ഷമിക്കുക. എനിക്കില്ലാത്ത പ്രമേഹവും പ്രഷറും അവളെ അലട്ടുന്നു. പെട്ടെന്ന് ദ്വേഷ്യം വരിക നമ്മള്‍ പ്രതീക്ഷിക്കാത്തത് നമുക്ക് കേള്‍ക്കേണ്ടി വരിക അങ്ങിനെയൊക്കെ ആകുമ്പോള്‍ ഒരു പക്ഷെ ദീര്‍ഘയാത്രകള്‍ക്ക് കൂടെ പോകേണ്ട എന്ന് കരുതിക്കാണും എന്റെ സ്വീറ്റ് ഹാ‍ര്‍ട്ട്. വയ്യാത്ത എന്നെ നോക്കാന്‍ എന്റെ മകള്‍ കൂടെയുണ്‍
ടായിരുന്നതിനാല്‍ എന്റെ കഷ്ടപാടൊന്നും ഞാന്‍ അറിഞ്ഞില്ല.

സംഗീതക്ക് അവളുടെ വയസ്സായ അഛനെ നോക്കാനുണ്ടായിരുന്നിട്ടും സംഗീത എന്നെയും പരമാവധി ശ്രദ്ധിച്ചു. അവളൊരു തണലായിരുന്നു എനിക്ക് യാത്രയിലുടനീളം.

ഞങ്ങള്‍ വടക്കഞ്ചേരിയെത്തിയപ്പോളേക്കും മൂന്ന് വണ്ടികളും കൂട്ടം തെറ്റി എങ്ങോട്ടോ ഒക്കെ പോയി. വടക്കഞ്ചേരി കിഴക്കഞ്ചേരി ചിറ്റിലഞ്ചേരി നെന്മാറ വഴി പൊള്ളാച്ചിയിലെത്തി അവിടെ നിന്ന് ഉടുമല്‍പ്പേട്ടയില്‍ നിര്‍ത്തി ഒരു ഹോട്ടലില്‍ നിന്നും ലൈറ്റ് ഫുഡ് കഴിച്ച് പളനിക്ക് യാത്ര തുടര്‍ന്നു.

തമിഴ്നാടിന്റെ ബോര്‍ഡറില്‍ പ്രവേശിച്ചതോടെ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. എന്താണെന്നറിയാമോ…? “കുണ്ടും കുഴിയുമില്ലാത്ത സുന്ദരമായ റോഡ്. 100 കിലോമീറ്റര്‍ സ്പീഡില്‍ രസമായി ഡ്രൈവ് ചെയ്തു. ഏതാണ്ട് 70 കിലോമീറ്റര്‍ കേരളത്തിന്റെ അതിര്‍ത്തി വരെ റോഡ് മഹാമോശമായിരുന്നു. പിന്നീടങ്ങോട്ട് പളനിയെത്തിയതറിഞ്ഞില്ല.
> >
തമിഴ്നാട്ടിലെ യാത്രക്കിടയില്‍ കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന ഗ്രാമവും പുഷ്പങ്ങള്‍ കൃഷി ചെയ്യുന്ന പാടങ്ങളും കണ്ടു. നമ്മുടെ നാട്ടിലേക്ക് കയറ്റി അയക്കുന്ന ചെണ്ട്മല്ലി കൃഷിയിടങ്ങളില്‍ കൂടി ഞങ്ങള്‍ നടന്ന് കണ്ടു. ഫോട്ടോസ് എടുത്തു.

ഒന്നരമണിയോടെ എല്ലാവരും പളനിയടിവാരത്ത് എത്തി. മുറികള്‍ അഡ്വാന്‍സായി ബുക്ക് ചെയ്തിരുന്നതിനാല്‍ താമസിയാതെ അവിടെ കയറി ലഞ്ച് കഴിച്ച് അല്പനേരം വിശ്രമിച്ച് 5 മണിയോടെ പളനി മല കയറാന്‍ തുടങ്ങി.

[ശേഷം വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതാം]


THERE ARE ERRORS IN DATA PROCESSING. IT HAPPENS WHILE COPYING FROM WORD FORMAT AND PASTING TO BLOG TEMPLATE. ഉദാഹരണത്തിന് [ചന്ദ്രക്കല ആവശ്യം ഇല്ലാത്ത ഇടങ്ങളില്‍ വരുന്നു, തിരിച്ചും. THIS CAN BE CLEARED ONLY AFTER PASTING TO THE BLOG. AS IT IS A DIFFICULT TASK FOR THE CORRECTION, IT WILL BE DONE LATER STAGE ONLY. READERS ARE REQUESTED KINDLY EXCUSE.
I AM USING MOZHEY KEYMAN FOR MALAYALAM DATA PROCESSING. IF ANYBODY KNOWS HOW TO AVOID THIS KINDLY TELL ME. OVER VOICE OR TEXT CHAT OR BY EMAIL.

Tuesday, November 2, 2010

ദുബായിലെ ഷമീമ





ഷമീമയുടെ ജാസ്മിക്കുട്ടി എന്ന ബ്ലോഗില്‍ ഓടിനടന്നപ്പോള്‍ “ഹത്ത” എന്ന ഒരു വാക്ക് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ അവിടെ നിന്നു. എന്റെ മനസ്സ് ഒരു പാട് പുറകോട്ട് സഞ്ചരിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു ഞാന്‍ മസ്കത്തിലെ ഒരു സ്ഥപനത്തില്‍ ജോലിയാരംഭിച്ചു. തുടക്കത്തില്‍ ഉടമസ്ഥന്‍ എനിക്ക് ആയിരം അമേരിക്കന്‍ ഡോളര്‍ തന്നിട്ട് പറഞ്ഞു. ഇതാണ് നമ്മുടെ ഈ ഡിവിഷന്റെ മൂലധനം.

കാലത്ത് 8 മണിക്ക് തുറക്കണം. 1 മണിക്ക് അടക്കാം. പിന്നെ 4 മുതല്‍ 7 വരെ. ഇതാണ് ഓഫീസ് സമയം. വെള്ളിയാഴ്ച അവധി. ‘നിന്റെ താമസം തല്‍ക്കാലം ഓഫീസിന്റെ അടുത്ത് നിന്റെ സുഹൃത്തിന്റെ കൂടെ” രണ്ടാഴ്ചക്കുള്ളില്‍ വാടി കബീറിലുള്ള നമ്മുടെ പരിധിയിലുള്ള ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ഓഫീസേര്‍സ് ക്ലബ്ബില്‍ നിനക്കൊരു പോര്‍ട്ടാകാബിന്‍ തയ്യാറാക്കി തരാം.

തല്‍ക്കാലത്തേക്ക് ഞാന്‍ നിനക്കൊരു ലാന്‍ഡ് റോവര്‍ തരാം. പിന്നീട് നിന്റെ ഫ്ലീറ്റ് നീ തന്നെ ബില്‍ഡ് ചെയ്യണം. ആവശ്യാനുസരണം പോലെ. ഭക്ഷണം നിനക്ക് സ്വന്തമായി ഉണ്ടാക്കുകയോ ഹോട്ടലില്‍ നിന്ന് കഴിക്കുകയോ ചെയ്യാം. എല്ലാം നിന്റെ ഇഷ്ടം. ഓഫീസ് സമയത്ത് പുകവലി പാടില്ല. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഷൂ ടൈ എന്നിവ നിര്‍ബ്ബന്ധം. കോണ്‍ഫറന്‍സുകളിലും ഹെഡ് ഓഫീസിലെ മീറ്റിങ്ങുകളിലും സൂട്ട് നിര്‍ബ്ബന്ധം.

എല്ലാം മനസ്സിലായോ പ്രകാശ്. “യെസ് സാ‍ര്‍…. ഉടമസ്ഥന്‍ അറബി എനിക്ക് കയ്യ് തന്ന് പറഞ്ഞു. ഞാന് ഇനി ഒരു വര്‍ഷം കഴിഞ്ഞേ നിന്നേ കാണാന്‍ ഓഫീസില്‍ വരുകയുള്ളൂ. അത് വരെ നീ തന്നെ ഈ സ്ഥാപനത്തിന്റെ മുതലാളിയും, സെയില്‍ത്സ് മേനും ഡ്രൈവറും, ഫറാഷും, ഹമ്മാലിയും എല്ലാം.

“ഗുഡ് ബൈ മിസ്റ്റര്‍ പ്രകാശ്. വിഷ് യു ഗുഡ് ലക്ക്” എന്നും പറഞ്ഞ് കൈ തന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുംകൊണ്ട് അദ്ദേഹം യാത്രയായി. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും പന്തം കണ്ട പെരുച്ചാഴിയെ പോലെ കുറേ നേരം നില കൊണ്ടു.

ഞാന്‍ ഏതോ അത്ഭുത ലോകത്താണൊ എന്ന് എനിക്ക് തോന്നി. കുറച്ച് നേരത്തേക്കൊരു തല കറക്കം അനുഭവപ്പെട്ടു. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞു. ഒരു കസ്റ്റമര്‍ ഷോറൂമിനനകത്ത് പ്രവേശിച്ചിരിക്കുന്നു.

ആഗതന്‍ എന്നെ വിഷ് ചെയ്തു.
അസ്സലാം വലൈക്കും.
“വലൈക്കും അസ്സലാം…”

ഇതല്ലാതെ എനിക്കൊന്നും അറബിയില്‍ വശമുണ്ടായിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും അറബികള്‍ സംസാരിക്കുമെന്കിലും ഇന്റീരിയറില്‍ നിന്ന് വരുന്നവര്‍ക്ക് അറബി മാത്രമെ അറിയൂ. അങ്ങിനെ ഒരാളായിരുന്നു എന്റെ ആദ്യത്തെ കസ്റ്റമര്‍.

“ശൂ ഇസ്മക്ക് ഇന്ത..?
ഞാന്‍ ആദ്യമായി കേട്ട അറബിക് പദം.

“ഞാന്‍ മേല്‍പ്പോട്ട് നോക്കി നിന്നല്ലാതെ ഒന്നും പറയാനായില്ല.“
പിന്നെ ആഗതന്‍ പറഞ്ഞു.

“ആ‍നാ സായിദ്”
പിന്നെ എന്നോട് ആംഗ്യഭാഷയില്‍ എന്റെ പേര്‍ ചോദിച്ചു.
അങ്ങിനെ രണ്ട് പേരും പരിചയപ്പെട്ടു.

സായിദ് അവിടെത്തെ ഒരു മിനിസ്ട്രിയില്‍ ഫറാഷ് ആയിരുന്നു. ഫറാഷ് എന്നാല്‍ പ്യൂണ്‍. പിന്നീട് അവന്‍ പലപ്പോഴും എന്നെ കാണാന്‍ വന്ന് തുടങ്ങി. അവനില്‍ നിന്ന് ഞാന്‍ അറബിയും എന്നില്‍ നിന്ന് അവന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ അഭ്യസിച്ചുതുടങ്ങി.

സായിദിന്റെ വീട് അങ്ങകലെ മസ്കത്തിന്റെ ഇന്റീരിയര്‍ മേഖലയായ നിസ്വാ യിലായിരുന്നു. എന്നും പോയി വരാന്‍ പറ്റാത്ത ദൂരം. പോരാത്തത് കാലത്ത് 8 മണിക്ക് ഓഫീസിലെത്താന്‍ പ്രയാസം. ആ ഭാഗത്തേക്ക് എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങള്‍ കുറവ്.

യാഹ്യാ കോസ്റ്റൈനിലെ ശ്യാം എന്ന ഒരു സുഹൃത്ത് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന വണ്ടികളെ “കല്യാണവണ്ടി” എന്ന് വിളിക്കും. പൊതുവെ ഡാറ്റ്സന്‍, മസ്ഡ എന്നീ പിക്ക് അപ്പ് വേനുകളാണ്. കാബിനില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്കിരിക്കാം. പിന്നില്‍ ഓപ്പണ്‍ സ്പൈസില്‍ സീറ്റുകള്‍ വെച്ച് മുകളില്‍ ടാര്‍പോളിനും കൂടാതെ കൊലുസുകള്‍ പോലെയുള്ള പല നിറത്തിലുള്ള തുണിയുടെ തോരണങ്ങളും ഉണ്ടാകും. അത്തരം വാഹനങ്ങളെ കണ്ടാല്‍ നിസ്വാ സൂര്‍ സോഹാര്‍ മുതലായ ഉള്‍നാടുകളിലേക്ക് ഉള്ള വാഹനങ്ങളായി കരുതാം.

ഇത്തരം വാഹനങ്ങളുടെ കാബിനില്‍ എസി ഉണ്ടെങ്കില്‍ തന്നെ അറബികള്‍ അത് പ്രവര്‍ത്തിപ്പിക്കില്ല. അവര്‍ക്ക് എസിയില്ലാതെ മരുഭൂമിയിലും ജീവിക്കാനാകുമല്ലോ. ഇത്തരം വാഹനങ്ങളില്‍ കയറുന്ന പുറംനാട്ടുകാര്‍ക്കേ പ്രശ്നമുള്ളൂ..

അങ്ങിനെ ഇത്തരം വാഹനങ്ങളെ ആശ്രയിക്കണം സായിദിന് വരാനും പോകാനും. ഞാനൊരു ദിവസം സായിദിന്റെ വീട്ടില്‍ പോയിരുന്നു. ഈ വിശേഷം എഴുതണമെങ്കില്‍ ചുരുങ്ങിയത് 50 ഷീറ്റെങ്കിലും വേണം. അത് പിന്നീടാകാം. കേള്‍ക്കാന് താല്പര്യം ഉള്ളവര്‍ എന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എഴുതാം. ഒമാനിലെ അറബികളുടെ ഹെറിറ്റേജ് & കള്‍ച്ചര്‍ കേട്ടാല്‍ നമുക്ക് പുതുമ തോന്നാം. എന്നാലും രസകരമായിരുന്നു എന്റെ അവിടുത്തെ ഒരു ദിവസത്തെ താമസം. ഞാന്‍ പിന്നീട് കൂടെ കൂടെ പോകുമായിരുന്നു.

ദുബായിലെ ഷമീമ പറഞ്ഞ “ഹത്ത” എന്ന സ്ഥലം മസ്കത്തില്‍ നിന്ന് ദുബായിലേക്ക് പോകുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. അവിടെ ബോര്‍ഡറില്‍ പാസ്സ് പോര്‍ട്ട് പരിശോധന കഴിഞ്ഞേ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കുവാന്‍ കഴിയൂ. മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറില്‍ ബൈ റോഡ് മാര്‍ഗ്ഗം പോകുവാന്‍ രണ്ട് റൂട്ടുകളുണ്ട്. ദുബായിലേക്ക് എളുപ്പം “ഹത്ത” വഴിയും അബുദാബിയിലേക്ക് “ബുറൈമി” വഴിയും.

ഞാന്‍ ഈ പറഞ്ഞ ഹത്തയില്‍ കൂടി ഇരുനൂറിലധികം തവണ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ മസ്കത്തിലെ വീട്ടില്‍ നിന്ന് ദുബായിലേക്ക് 420 കിലോമീറ്ററാണ്‍ ദൂരം. എനിക്ക് ഈ ദൂരം മൂന്ന് നാല് മണിക്കൂറ് കൊണ്ട് താണ്ടാം. ദുബായ് മുതലായ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ എനിക്ക് ഒരു മെര്‍സീഡസ് ബെന്‍സ് 230.6 തന്നിട്ടുണ്ടായിരുന്നു. അല്ലാത്ത ഇടത്ത് ഏസി ഇല്ലാത്ത മിനി മോക്ക്, ലേന്ഡ് റോവര്‍, വോക്ക്സ് വേഗന്‍ ബീറ്റിത്സ് എന്നിവയായിരുന്നു.

അപൂര്‍വ്വം ചില വെള്ളിയാഴ്ചകളിലെ ഉല്ലാസ യാത്രക്ക് ഹെഡ് ഓഫീസില്‍ നിന്ന് സമ്മതം വാങ്ങി ഈ ആഡംബരവാഹനം ഉപയോഗിക്കുമായിരുന്നു. അത് പോലെ വലിയ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോണ്‍ഫറന്‍സുകളും വര്‍ക്ക് ഷോപ്പുകളും മറ്റും അറ്റെന്‍ഡ് ചെയ്യുമ്പോളും ഈ വാഹനം ഉപയോഗിക്കണം എന്ന നിര്‍ബ്ബന്ധവും ഉണ്ടായിരുന്നു.

ആദ്യകാലത്ത് സാധനങ്ങള്‍ മിക്കതും ദുബായി ബെയ് റൂട്ട് മുതലായ സ്ഥലങ്ങളില്‍ പോയി വാങ്ങണം. ബെയ് റൂട്ടിലാണെങ്കില്‍ വലിയ ബെഡ് ഫോര്‍ഡ് ട്രക്കുകളില്‍ അവര്‍ തന്നെ മസ്കത്തില്‍ ഡെലിവറി ചെയ്യും. പക്ഷെ ദുബായില്‍ നിന്ന് സാധനങ്ങള്‍ ഇത് പോലെയുള്ള ലാന്‍ഡ് റോവര്‍ പിക്കപ്പിലോ അല്ലെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ കല്യാണ വണ്ടിയിലോ കൊണ്ട് വരണം. ഗുഡ്സ് ഒരു ടണ്ണിലധികം ഉണ്ടെങ്കില്‍ വലിയ പിക്ക് അപ്പ് വേണ്ടി വരും. രണ്ട് മൂന്ന് ടണ്‍ കൊള്ളാവുന്ന പിക്ക് അപ്പുകള്‍ ധാരാ‍ളം ലഭ്യമാണ്.

എന്റെ സ്പോണ്‍സര്‍ ആ നാട്ടിലെ ധനികരില്‍ ഒരാളായിരുന്നു. അതിനാല്‍ മികച്ച ശമ്പളവും യാത്രാനുകൂല്യങ്ങളും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ഹത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ച് കാലത്ത് 7 മണിക്ക് ദുബായിലേക്ക് തിരിക്കും. അരമണിക്കൂറിന്നുള്ളില്‍ ദുബായ് പട്ടണ പരിസരത്തെത്താം അന്നത്തെ കാലത്ത്.

അന്നത്തെ കാലത്ത് ടൌണ്‍ പരിസരത്ത് 80, ഹൈവേയില്‍ 100, 120 പിന്നെ ദുബായ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള റൂട്ടില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ വാഹനം ഓടിക്കാം. റോഡ് സൈഡില്‍ അനുവദിച്ചിട്ടുള്ള സ്പീഡ് എഴുതി വെച്ചിട്ടുണ്ടാകും.

മസ്കത്ത് – ദുബായ് ഹൈവേയില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ഓടിച്ചാല്‍ സാറ്റലൈറ്റ് റഡാര്‍ കണ്ട്രോളുകളുള്ള ഏരിയകളാണ്. നമ്മുടെ വാഹനത്തിന്റെ കളറും നമ്പര്‍ പ്ലേറ്റ് മുതലായ വിവരങ്ങളടങ്ങിയ ഓവര്‍ സ്പീഡ് ഫൈന്‍ ടിക്കറ്റുകള്‍ നമുക്ക് പോസ്റ്റല്‍ വഴി ലഭിക്കും. അന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുതലായ സംവിധാനം ഉണ്ടായിര്‍ന്നില്ലല്ലോ, അതിനാല്‍ പോസ്റ്റ് ഓഫീസ് വഴി തന്നെയായിരുന്നു കത്തിടപാടുകള്‍.

മസ്കത്തില്‍ നിന്ന് ഹത്ത എത്തുന്ന വരെ കല്ലുകളുള്ള മരുഭൂമിയാണ്. സ്റ്റോണ്‍ണ്ട് ഡെസര്‍ട്ട്. പിന്നെ നിറയെ പാറ മലകളും. വണ്ടി ഓടിക്കുമ്പോള്‍ ഈ മകള്‍ കാരണം ദൂര ദേശങ്ങള്‍ കാണാന്‍ പറ്റില്ല. ഈ മലകളില്‍ ഒരു പുല്‍കൊടി കൂടി കാണാനൊക്കില്ല. കുന്നുകളും മലകളും കോട്ടകളും നിറഞ്ഞതാണ് ഒമാന്‍. ഒമാന്റെ തലസ്ഥാനം ആണ് മസ്കത്ത്.

ഹത്ത എത്തുമ്പോള്‍ ഒരു പച്ചപ്പ് കാണാം. കൊച്ചു വില്ലേജാണ് അന്നത്തെ ഹത്ത. ഹത്തയില്‍ ഗ്രീനറി നിറഞ്ഞ വില്ലേജും, ചെറിയ അണക്കെട്ടും പിന്നെ നീര്‍ച്ചാല്‍കളും പ്രകൃതി രമണീയമായ കുന്നിന്‍ താഴ്വരകളും കാണാം. ഹത്ത കഴിഞ്ഞാല്‍ ഒന്ന് രണ്ട് കുന്ന് കയറി ഇറങ്ങിയാല്‍ പിന്നെ മണല്‍ മരുഭൂമി ആരംഭിക്കുകയായി. പിന്നെ നെടുനീളെയുള്ള റോഡുകളും റൌണ്ട് എബൌട്ടുകളും. ഹത്ത കഴിഞ്ഞാല്‍ ദുബായ് പട്ടണം വീക്ക്ഷികകാം.

ഞാന്‍ ചിലപ്പോള്‍ മസ്കത്തില്‍ നിന്ന് കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ചിറങ്ങിയാല്‍ 10 മണിക്ക് മുന്‍പ് ദുബായിലെത്തും. രണ്ട് മണിക്ക് മുന്‍പ് ഷോപ്പിങ്ങ് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ വിശ്രമിക്കും. പിറ്റേ ദിവസം കാലത്ത് മസ്കത്തിലേക്ക് തിരിക്കും.

അപൂര്‍വ്വം ചില സമയങ്ങളില്‍ മസ്കത്തില്‍ നിന്ന് വൈകിട്ട് 4 മണിക്ക് തിരിച്ച് “ഹത്ത” യില്‍ ഹോട്ടല്‍ ഹത്തയില്‍ തമ്പടിക്കും. അവിടെത്തെ ചില ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഈത്തപ്പഴത്തില്‍ നിന്നും ഉണ്ടാക്കിയ ചാരായം ലഭിക്കുമായിരുന്നു. ആ നാട്ടിലെ പൌരന്മാര്‍ക്ക് മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെങ്കിലും ഹോട്ടലുകളില്‍ പോയി കഴിക്കാം. മിക്ക ഹോട്ടലുകളിലും വൈകുന്നേരമാകുമ്പോളേക്കും തൊപ്പികളും തലേക്കെട്ടുകളും കാണാം. മിക്ക പബ്ബുകളിലും അവര്‍ തന്നെയായിരിക്കും അധികവും. 

“ഹത്ത” യിലെ വിശേഷങ്ങള്‍ ഒരു പാടുണ്ട് പറയാന്‍. എഴുതിയാലും എഴുതിയാലും തീരില്ല. അത്രമാത്രം ഉണ്ട്.  വാഹനം ഓടിക്കലിന്റെ ഭാഗമായി ഒരു ദിവസം ജയിലില്‍ കിടന്ന കഥയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.!!

എന്തെല്ലാം അനുഭവങ്ങള്‍ നീണ്‍ട 22 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു വാത രോഗിയാണ്. മനസ്സിലുള്ളതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ – ഡാറ്റാ എന്ട്രി ഒരു പ്രശ്നം തന്നെ. ഇപ്പോള്‍ എന്റെ കൈ വിരലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കാലില്‍ തരിപ്പും കോച്ചലും വേദനയും. അലോപ്പതിയും ഹോമിയോപ്പതിയും ആയുര്‍വ്വേദവും മാറി മാറി ചികിത്സിച്ചു. മുഴുവനായ മുക്തി ഇത് വരെ ഇല്ല. കഴിഞ്ഞ 4 മാസമായി വീണ്ടും ആയുര്‍വ്വേദത്തില്‍ അഭയം പ്രാപിച്ചിരിക്കയാണ്.

എന്റെ സുന്ദരമായ പല ഓര്‍മ്മകളും എനിക്ക് മനസ്സില്‍ കുളിര്‍ പകരുന്നു. എനിക്ക് ഈ മണലാരണ്യത്തില്‍ [മസ്കത്ത് & ദുബായ്] ഒരു മാസം താമസിച്ച് എന്റെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കണമെന്നുണ്ട് !! ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ..? സാധിക്കുമെന്ന് എനിക്കറിയില്ല.

എന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ കടന്ന് പോയ സ്ഥലമാണ് ഈ അറേബ്യന്‍ നാടുകള്‍. എന്നെ ബോംബെയില്‍ ടര്‍ണര്‍ മോറീസണ്‍ എന്ന റിക്രൂട്ടിങ്ങ് കമ്പനി വഴി അങ്ങോട്ടെത്തിച്ച ശ്രീമാന്‍ സൈനുദ്ദീനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.

എനിക്ക് എല്ലാം ഉണ്ടാക്കിയതും എന്നെ ഞാനാക്കിയതും ശ്രീമാന്‍ സൈനുദ്ദീന്‍ എന്ന മഹത് വ്യക്തിയാണ്. ഇത്രയും ധനം സമ്പാദിക്കാനായതും ഇന്നും എന്റെ കുടുംബം കഞ്ഞി കുടിക്കുന്നതും ആ മഹാന്റെ കരുണ കൊണ്ടാണ്.

“ഹത്ത” എന്ന അറേബ്യന്‍ ഗ്രാമത്തെപ്പറ്റി ഓര്‍ക്കാന്‍ ഇടയാക്കിയ എന്റെ ഷമീമക്കും ജാസ്മിക്കുട്ടിക്കും ഈ ബ്ലോഗ് പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.