Tuesday, November 2, 2010

ദുബായിലെ ഷമീമ





ഷമീമയുടെ ജാസ്മിക്കുട്ടി എന്ന ബ്ലോഗില്‍ ഓടിനടന്നപ്പോള്‍ “ഹത്ത” എന്ന ഒരു വാക്ക് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ അവിടെ നിന്നു. എന്റെ മനസ്സ് ഒരു പാട് പുറകോട്ട് സഞ്ചരിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു ഞാന്‍ മസ്കത്തിലെ ഒരു സ്ഥപനത്തില്‍ ജോലിയാരംഭിച്ചു. തുടക്കത്തില്‍ ഉടമസ്ഥന്‍ എനിക്ക് ആയിരം അമേരിക്കന്‍ ഡോളര്‍ തന്നിട്ട് പറഞ്ഞു. ഇതാണ് നമ്മുടെ ഈ ഡിവിഷന്റെ മൂലധനം.

കാലത്ത് 8 മണിക്ക് തുറക്കണം. 1 മണിക്ക് അടക്കാം. പിന്നെ 4 മുതല്‍ 7 വരെ. ഇതാണ് ഓഫീസ് സമയം. വെള്ളിയാഴ്ച അവധി. ‘നിന്റെ താമസം തല്‍ക്കാലം ഓഫീസിന്റെ അടുത്ത് നിന്റെ സുഹൃത്തിന്റെ കൂടെ” രണ്ടാഴ്ചക്കുള്ളില്‍ വാടി കബീറിലുള്ള നമ്മുടെ പരിധിയിലുള്ള ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ഓഫീസേര്‍സ് ക്ലബ്ബില്‍ നിനക്കൊരു പോര്‍ട്ടാകാബിന്‍ തയ്യാറാക്കി തരാം.

തല്‍ക്കാലത്തേക്ക് ഞാന്‍ നിനക്കൊരു ലാന്‍ഡ് റോവര്‍ തരാം. പിന്നീട് നിന്റെ ഫ്ലീറ്റ് നീ തന്നെ ബില്‍ഡ് ചെയ്യണം. ആവശ്യാനുസരണം പോലെ. ഭക്ഷണം നിനക്ക് സ്വന്തമായി ഉണ്ടാക്കുകയോ ഹോട്ടലില്‍ നിന്ന് കഴിക്കുകയോ ചെയ്യാം. എല്ലാം നിന്റെ ഇഷ്ടം. ഓഫീസ് സമയത്ത് പുകവലി പാടില്ല. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഷൂ ടൈ എന്നിവ നിര്‍ബ്ബന്ധം. കോണ്‍ഫറന്‍സുകളിലും ഹെഡ് ഓഫീസിലെ മീറ്റിങ്ങുകളിലും സൂട്ട് നിര്‍ബ്ബന്ധം.

എല്ലാം മനസ്സിലായോ പ്രകാശ്. “യെസ് സാ‍ര്‍…. ഉടമസ്ഥന്‍ അറബി എനിക്ക് കയ്യ് തന്ന് പറഞ്ഞു. ഞാന് ഇനി ഒരു വര്‍ഷം കഴിഞ്ഞേ നിന്നേ കാണാന്‍ ഓഫീസില്‍ വരുകയുള്ളൂ. അത് വരെ നീ തന്നെ ഈ സ്ഥാപനത്തിന്റെ മുതലാളിയും, സെയില്‍ത്സ് മേനും ഡ്രൈവറും, ഫറാഷും, ഹമ്മാലിയും എല്ലാം.

“ഗുഡ് ബൈ മിസ്റ്റര്‍ പ്രകാശ്. വിഷ് യു ഗുഡ് ലക്ക്” എന്നും പറഞ്ഞ് കൈ തന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുംകൊണ്ട് അദ്ദേഹം യാത്രയായി. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും പന്തം കണ്ട പെരുച്ചാഴിയെ പോലെ കുറേ നേരം നില കൊണ്ടു.

ഞാന്‍ ഏതോ അത്ഭുത ലോകത്താണൊ എന്ന് എനിക്ക് തോന്നി. കുറച്ച് നേരത്തേക്കൊരു തല കറക്കം അനുഭവപ്പെട്ടു. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞു. ഒരു കസ്റ്റമര്‍ ഷോറൂമിനനകത്ത് പ്രവേശിച്ചിരിക്കുന്നു.

ആഗതന്‍ എന്നെ വിഷ് ചെയ്തു.
അസ്സലാം വലൈക്കും.
“വലൈക്കും അസ്സലാം…”

ഇതല്ലാതെ എനിക്കൊന്നും അറബിയില്‍ വശമുണ്ടായിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും അറബികള്‍ സംസാരിക്കുമെന്കിലും ഇന്റീരിയറില്‍ നിന്ന് വരുന്നവര്‍ക്ക് അറബി മാത്രമെ അറിയൂ. അങ്ങിനെ ഒരാളായിരുന്നു എന്റെ ആദ്യത്തെ കസ്റ്റമര്‍.

“ശൂ ഇസ്മക്ക് ഇന്ത..?
ഞാന്‍ ആദ്യമായി കേട്ട അറബിക് പദം.

“ഞാന്‍ മേല്‍പ്പോട്ട് നോക്കി നിന്നല്ലാതെ ഒന്നും പറയാനായില്ല.“
പിന്നെ ആഗതന്‍ പറഞ്ഞു.

“ആ‍നാ സായിദ്”
പിന്നെ എന്നോട് ആംഗ്യഭാഷയില്‍ എന്റെ പേര്‍ ചോദിച്ചു.
അങ്ങിനെ രണ്ട് പേരും പരിചയപ്പെട്ടു.

സായിദ് അവിടെത്തെ ഒരു മിനിസ്ട്രിയില്‍ ഫറാഷ് ആയിരുന്നു. ഫറാഷ് എന്നാല്‍ പ്യൂണ്‍. പിന്നീട് അവന്‍ പലപ്പോഴും എന്നെ കാണാന്‍ വന്ന് തുടങ്ങി. അവനില്‍ നിന്ന് ഞാന്‍ അറബിയും എന്നില്‍ നിന്ന് അവന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ അഭ്യസിച്ചുതുടങ്ങി.

സായിദിന്റെ വീട് അങ്ങകലെ മസ്കത്തിന്റെ ഇന്റീരിയര്‍ മേഖലയായ നിസ്വാ യിലായിരുന്നു. എന്നും പോയി വരാന്‍ പറ്റാത്ത ദൂരം. പോരാത്തത് കാലത്ത് 8 മണിക്ക് ഓഫീസിലെത്താന്‍ പ്രയാസം. ആ ഭാഗത്തേക്ക് എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങള്‍ കുറവ്.

യാഹ്യാ കോസ്റ്റൈനിലെ ശ്യാം എന്ന ഒരു സുഹൃത്ത് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന വണ്ടികളെ “കല്യാണവണ്ടി” എന്ന് വിളിക്കും. പൊതുവെ ഡാറ്റ്സന്‍, മസ്ഡ എന്നീ പിക്ക് അപ്പ് വേനുകളാണ്. കാബിനില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്കിരിക്കാം. പിന്നില്‍ ഓപ്പണ്‍ സ്പൈസില്‍ സീറ്റുകള്‍ വെച്ച് മുകളില്‍ ടാര്‍പോളിനും കൂടാതെ കൊലുസുകള്‍ പോലെയുള്ള പല നിറത്തിലുള്ള തുണിയുടെ തോരണങ്ങളും ഉണ്ടാകും. അത്തരം വാഹനങ്ങളെ കണ്ടാല്‍ നിസ്വാ സൂര്‍ സോഹാര്‍ മുതലായ ഉള്‍നാടുകളിലേക്ക് ഉള്ള വാഹനങ്ങളായി കരുതാം.

ഇത്തരം വാഹനങ്ങളുടെ കാബിനില്‍ എസി ഉണ്ടെങ്കില്‍ തന്നെ അറബികള്‍ അത് പ്രവര്‍ത്തിപ്പിക്കില്ല. അവര്‍ക്ക് എസിയില്ലാതെ മരുഭൂമിയിലും ജീവിക്കാനാകുമല്ലോ. ഇത്തരം വാഹനങ്ങളില്‍ കയറുന്ന പുറംനാട്ടുകാര്‍ക്കേ പ്രശ്നമുള്ളൂ..

അങ്ങിനെ ഇത്തരം വാഹനങ്ങളെ ആശ്രയിക്കണം സായിദിന് വരാനും പോകാനും. ഞാനൊരു ദിവസം സായിദിന്റെ വീട്ടില്‍ പോയിരുന്നു. ഈ വിശേഷം എഴുതണമെങ്കില്‍ ചുരുങ്ങിയത് 50 ഷീറ്റെങ്കിലും വേണം. അത് പിന്നീടാകാം. കേള്‍ക്കാന് താല്പര്യം ഉള്ളവര്‍ എന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എഴുതാം. ഒമാനിലെ അറബികളുടെ ഹെറിറ്റേജ് & കള്‍ച്ചര്‍ കേട്ടാല്‍ നമുക്ക് പുതുമ തോന്നാം. എന്നാലും രസകരമായിരുന്നു എന്റെ അവിടുത്തെ ഒരു ദിവസത്തെ താമസം. ഞാന്‍ പിന്നീട് കൂടെ കൂടെ പോകുമായിരുന്നു.

ദുബായിലെ ഷമീമ പറഞ്ഞ “ഹത്ത” എന്ന സ്ഥലം മസ്കത്തില്‍ നിന്ന് ദുബായിലേക്ക് പോകുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. അവിടെ ബോര്‍ഡറില്‍ പാസ്സ് പോര്‍ട്ട് പരിശോധന കഴിഞ്ഞേ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കുവാന്‍ കഴിയൂ. മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറില്‍ ബൈ റോഡ് മാര്‍ഗ്ഗം പോകുവാന്‍ രണ്ട് റൂട്ടുകളുണ്ട്. ദുബായിലേക്ക് എളുപ്പം “ഹത്ത” വഴിയും അബുദാബിയിലേക്ക് “ബുറൈമി” വഴിയും.

ഞാന്‍ ഈ പറഞ്ഞ ഹത്തയില്‍ കൂടി ഇരുനൂറിലധികം തവണ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ മസ്കത്തിലെ വീട്ടില്‍ നിന്ന് ദുബായിലേക്ക് 420 കിലോമീറ്ററാണ്‍ ദൂരം. എനിക്ക് ഈ ദൂരം മൂന്ന് നാല് മണിക്കൂറ് കൊണ്ട് താണ്ടാം. ദുബായ് മുതലായ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ എനിക്ക് ഒരു മെര്‍സീഡസ് ബെന്‍സ് 230.6 തന്നിട്ടുണ്ടായിരുന്നു. അല്ലാത്ത ഇടത്ത് ഏസി ഇല്ലാത്ത മിനി മോക്ക്, ലേന്ഡ് റോവര്‍, വോക്ക്സ് വേഗന്‍ ബീറ്റിത്സ് എന്നിവയായിരുന്നു.

അപൂര്‍വ്വം ചില വെള്ളിയാഴ്ചകളിലെ ഉല്ലാസ യാത്രക്ക് ഹെഡ് ഓഫീസില്‍ നിന്ന് സമ്മതം വാങ്ങി ഈ ആഡംബരവാഹനം ഉപയോഗിക്കുമായിരുന്നു. അത് പോലെ വലിയ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോണ്‍ഫറന്‍സുകളും വര്‍ക്ക് ഷോപ്പുകളും മറ്റും അറ്റെന്‍ഡ് ചെയ്യുമ്പോളും ഈ വാഹനം ഉപയോഗിക്കണം എന്ന നിര്‍ബ്ബന്ധവും ഉണ്ടായിരുന്നു.

ആദ്യകാലത്ത് സാധനങ്ങള്‍ മിക്കതും ദുബായി ബെയ് റൂട്ട് മുതലായ സ്ഥലങ്ങളില്‍ പോയി വാങ്ങണം. ബെയ് റൂട്ടിലാണെങ്കില്‍ വലിയ ബെഡ് ഫോര്‍ഡ് ട്രക്കുകളില്‍ അവര്‍ തന്നെ മസ്കത്തില്‍ ഡെലിവറി ചെയ്യും. പക്ഷെ ദുബായില്‍ നിന്ന് സാധനങ്ങള്‍ ഇത് പോലെയുള്ള ലാന്‍ഡ് റോവര്‍ പിക്കപ്പിലോ അല്ലെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ കല്യാണ വണ്ടിയിലോ കൊണ്ട് വരണം. ഗുഡ്സ് ഒരു ടണ്ണിലധികം ഉണ്ടെങ്കില്‍ വലിയ പിക്ക് അപ്പ് വേണ്ടി വരും. രണ്ട് മൂന്ന് ടണ്‍ കൊള്ളാവുന്ന പിക്ക് അപ്പുകള്‍ ധാരാ‍ളം ലഭ്യമാണ്.

എന്റെ സ്പോണ്‍സര്‍ ആ നാട്ടിലെ ധനികരില്‍ ഒരാളായിരുന്നു. അതിനാല്‍ മികച്ച ശമ്പളവും യാത്രാനുകൂല്യങ്ങളും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ഹത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ച് കാലത്ത് 7 മണിക്ക് ദുബായിലേക്ക് തിരിക്കും. അരമണിക്കൂറിന്നുള്ളില്‍ ദുബായ് പട്ടണ പരിസരത്തെത്താം അന്നത്തെ കാലത്ത്.

അന്നത്തെ കാലത്ത് ടൌണ്‍ പരിസരത്ത് 80, ഹൈവേയില്‍ 100, 120 പിന്നെ ദുബായ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള റൂട്ടില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ വാഹനം ഓടിക്കാം. റോഡ് സൈഡില്‍ അനുവദിച്ചിട്ടുള്ള സ്പീഡ് എഴുതി വെച്ചിട്ടുണ്ടാകും.

മസ്കത്ത് – ദുബായ് ഹൈവേയില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ഓടിച്ചാല്‍ സാറ്റലൈറ്റ് റഡാര്‍ കണ്ട്രോളുകളുള്ള ഏരിയകളാണ്. നമ്മുടെ വാഹനത്തിന്റെ കളറും നമ്പര്‍ പ്ലേറ്റ് മുതലായ വിവരങ്ങളടങ്ങിയ ഓവര്‍ സ്പീഡ് ഫൈന്‍ ടിക്കറ്റുകള്‍ നമുക്ക് പോസ്റ്റല്‍ വഴി ലഭിക്കും. അന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുതലായ സംവിധാനം ഉണ്ടായിര്‍ന്നില്ലല്ലോ, അതിനാല്‍ പോസ്റ്റ് ഓഫീസ് വഴി തന്നെയായിരുന്നു കത്തിടപാടുകള്‍.

മസ്കത്തില്‍ നിന്ന് ഹത്ത എത്തുന്ന വരെ കല്ലുകളുള്ള മരുഭൂമിയാണ്. സ്റ്റോണ്‍ണ്ട് ഡെസര്‍ട്ട്. പിന്നെ നിറയെ പാറ മലകളും. വണ്ടി ഓടിക്കുമ്പോള്‍ ഈ മകള്‍ കാരണം ദൂര ദേശങ്ങള്‍ കാണാന്‍ പറ്റില്ല. ഈ മലകളില്‍ ഒരു പുല്‍കൊടി കൂടി കാണാനൊക്കില്ല. കുന്നുകളും മലകളും കോട്ടകളും നിറഞ്ഞതാണ് ഒമാന്‍. ഒമാന്റെ തലസ്ഥാനം ആണ് മസ്കത്ത്.

ഹത്ത എത്തുമ്പോള്‍ ഒരു പച്ചപ്പ് കാണാം. കൊച്ചു വില്ലേജാണ് അന്നത്തെ ഹത്ത. ഹത്തയില്‍ ഗ്രീനറി നിറഞ്ഞ വില്ലേജും, ചെറിയ അണക്കെട്ടും പിന്നെ നീര്‍ച്ചാല്‍കളും പ്രകൃതി രമണീയമായ കുന്നിന്‍ താഴ്വരകളും കാണാം. ഹത്ത കഴിഞ്ഞാല്‍ ഒന്ന് രണ്ട് കുന്ന് കയറി ഇറങ്ങിയാല്‍ പിന്നെ മണല്‍ മരുഭൂമി ആരംഭിക്കുകയായി. പിന്നെ നെടുനീളെയുള്ള റോഡുകളും റൌണ്ട് എബൌട്ടുകളും. ഹത്ത കഴിഞ്ഞാല്‍ ദുബായ് പട്ടണം വീക്ക്ഷികകാം.

ഞാന്‍ ചിലപ്പോള്‍ മസ്കത്തില്‍ നിന്ന് കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ചിറങ്ങിയാല്‍ 10 മണിക്ക് മുന്‍പ് ദുബായിലെത്തും. രണ്ട് മണിക്ക് മുന്‍പ് ഷോപ്പിങ്ങ് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ വിശ്രമിക്കും. പിറ്റേ ദിവസം കാലത്ത് മസ്കത്തിലേക്ക് തിരിക്കും.

അപൂര്‍വ്വം ചില സമയങ്ങളില്‍ മസ്കത്തില്‍ നിന്ന് വൈകിട്ട് 4 മണിക്ക് തിരിച്ച് “ഹത്ത” യില്‍ ഹോട്ടല്‍ ഹത്തയില്‍ തമ്പടിക്കും. അവിടെത്തെ ചില ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഈത്തപ്പഴത്തില്‍ നിന്നും ഉണ്ടാക്കിയ ചാരായം ലഭിക്കുമായിരുന്നു. ആ നാട്ടിലെ പൌരന്മാര്‍ക്ക് മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെങ്കിലും ഹോട്ടലുകളില്‍ പോയി കഴിക്കാം. മിക്ക ഹോട്ടലുകളിലും വൈകുന്നേരമാകുമ്പോളേക്കും തൊപ്പികളും തലേക്കെട്ടുകളും കാണാം. മിക്ക പബ്ബുകളിലും അവര്‍ തന്നെയായിരിക്കും അധികവും. 

“ഹത്ത” യിലെ വിശേഷങ്ങള്‍ ഒരു പാടുണ്ട് പറയാന്‍. എഴുതിയാലും എഴുതിയാലും തീരില്ല. അത്രമാത്രം ഉണ്ട്.  വാഹനം ഓടിക്കലിന്റെ ഭാഗമായി ഒരു ദിവസം ജയിലില്‍ കിടന്ന കഥയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.!!

എന്തെല്ലാം അനുഭവങ്ങള്‍ നീണ്‍ട 22 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു വാത രോഗിയാണ്. മനസ്സിലുള്ളതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ – ഡാറ്റാ എന്ട്രി ഒരു പ്രശ്നം തന്നെ. ഇപ്പോള്‍ എന്റെ കൈ വിരലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കാലില്‍ തരിപ്പും കോച്ചലും വേദനയും. അലോപ്പതിയും ഹോമിയോപ്പതിയും ആയുര്‍വ്വേദവും മാറി മാറി ചികിത്സിച്ചു. മുഴുവനായ മുക്തി ഇത് വരെ ഇല്ല. കഴിഞ്ഞ 4 മാസമായി വീണ്ടും ആയുര്‍വ്വേദത്തില്‍ അഭയം പ്രാപിച്ചിരിക്കയാണ്.

എന്റെ സുന്ദരമായ പല ഓര്‍മ്മകളും എനിക്ക് മനസ്സില്‍ കുളിര്‍ പകരുന്നു. എനിക്ക് ഈ മണലാരണ്യത്തില്‍ [മസ്കത്ത് & ദുബായ്] ഒരു മാസം താമസിച്ച് എന്റെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കണമെന്നുണ്ട് !! ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ..? സാധിക്കുമെന്ന് എനിക്കറിയില്ല.

എന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ കടന്ന് പോയ സ്ഥലമാണ് ഈ അറേബ്യന്‍ നാടുകള്‍. എന്നെ ബോംബെയില്‍ ടര്‍ണര്‍ മോറീസണ്‍ എന്ന റിക്രൂട്ടിങ്ങ് കമ്പനി വഴി അങ്ങോട്ടെത്തിച്ച ശ്രീമാന്‍ സൈനുദ്ദീനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.

എനിക്ക് എല്ലാം ഉണ്ടാക്കിയതും എന്നെ ഞാനാക്കിയതും ശ്രീമാന്‍ സൈനുദ്ദീന്‍ എന്ന മഹത് വ്യക്തിയാണ്. ഇത്രയും ധനം സമ്പാദിക്കാനായതും ഇന്നും എന്റെ കുടുംബം കഞ്ഞി കുടിക്കുന്നതും ആ മഹാന്റെ കരുണ കൊണ്ടാണ്.

“ഹത്ത” എന്ന അറേബ്യന്‍ ഗ്രാമത്തെപ്പറ്റി ഓര്‍ക്കാന്‍ ഇടയാക്കിയ എന്റെ ഷമീമക്കും ജാസ്മിക്കുട്ടിക്കും ഈ ബ്ലോഗ് പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.


23 comments:

ജെ പി വെട്ടിയാട്ടില്‍ said...

ദുബായിലെ ഷമീമയുടെ ജാസ്മിക്കുട്ടി എന്ന ബ്ലോഗില് ഓടിനടന്നപ്പോള് “ഹത്ത” എന്ന ഒരു വാക്ക് കണ്ടപ്പോള് ഞാന് അറിയാതെ അവിടെ നിന്നു. എന്റെ മനസ്സ് ഒരു പാട് പുറകോട്ട് സഞ്ചരിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു ഞാന് മസ്കത്തിലെ ഒരു സ്ഥപനത്തില് ജോലിയാരംഭിച്ചു. തുടക്കത്തില് ഉടമസ്ഥന് എനിക്ക് ആയിരം അമേരിക്കന് ഡോളര് തന്നിട്ട് പറഞ്ഞു. ഇതാണ് നമ്മുടെ ഈ ഡിവിഷന്റെ മൂലധനം.

Unknown said...

gulf jeevitham sharikkum prakadamakunnu...iniyum ezhthanam Sir...detail ayitt...theerchayaum Sir veendum orikkal koodi varan sramikkanam...

Unknown said...

gulf life Sirum arinjuttundalle? iniyum ezhuthanam Sir...Veendum orikkal koodi varan try cheyyanam....

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയപ്പെട്ട ബിന്ദൂ

പരസഹായമില്ലാതെ ഗള്‍ഫില്‍ എത്തിപ്പെടുക പ്രയാസമാണ്. ആരെങ്കിലും സഹായ ഹസ്തം നീട്ടിയാല്‍ മാത്രം പോകും. അല്ലെങ്കില്‍ ഇല്ല.
ബിന്ദുവിനെ പോലെ ഉള്ളവരുടെ സൌഹൃദം ഞാന്‍ ഇഷ്ടപ്പെടുന്നു.
എന്റെ രചനകള്‍ വായിക്കുന്നവരെയെല്ലാം എനിക്കിഷ്ടം ആണ്. ഈ വയസ്സ് കാലത്ത് എനിക്കവിടെ എന്ത് പണി കിട്ടാന്‍.
എന്നിരുന്നാലും അവിടെ ഒന്നോ രണ്ടോ മാസം താമസിച്ച് - പ്രത്യേകിച്ച് ഞാന്‍ നടന്ന വഴികളില്‍ കൂടി വീണ്ടും നടക്കാന്‍ ഉള്ള ഒരു മോഹം നിലനില്‍ക്കുന്നു.
ഈശ്വരന്‍ കടാക്ഷിക്കട്ടെ !!!!
അവിടെ വരാന്‍ ഇടയായാല്‍ ബഹറിനിലും വരാം കേട്ടോ ബിന്ദൂ.....

മൻസൂർ അബ്ദു ചെറുവാടി said...

ഡിയര്‍ ജെ പി ഭായ്,
ഈ കുറിപ്പ് നന്നായി. പ്രവാസ കാലം നന്നായി അവതരിപ്പിച്ചു. തീര്‍ച്ചയായും എല്ലാം എഴുതണം.
അസുഖം ഭേദമാകട്ടെ. ഒന്നൂടെ ഇവിടൊക്കെ വരാനുള്ള ആഗ്രഹവും സാധിക്കട്ടെ പ്രാര്‍ഥിക്കുന്നു.

SHAJI said...

കൂടുതല്‍ മസ്കെറ്റ് കഥകള്‍ പോരട്ടെ ...waiting for it

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇപ്പഴൊക്കെ റഡാര്‍എല്ലാം മുക്കിനു മുക്കിന വണ്ടി ഓടിക്കാന്‍ പോലും വയ്യാതെ ആയിരിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

poor-me/പാവം-ഞാന്‍ said...

Glad to follow your path...

shaji.k said...

നന്നായിട്ടുണ്ട് സാര്‍ ഈ എഴുത്ത്.ഇനിയും എഴുതണം. താങ്ക്സ്.

HAINA said...

നല്ല ഒരു അനുഭവ കുറിപ്പ്
സുഖമാവാൻ പ്രാഥിക്കുന്നു

കുഞ്ഞൂസ് (Kunjuss) said...

പഴയകാല ഓര്‍മ്മകള്‍ നന്നായി എഴുതിയിരിക്കുന്നല്ലോ പ്രകാശേട്ടാ.... ഗള്‍ഫ്‌ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. എല്ലാം എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

Sureshkumar Punjhayil said...

Niranja Ormakal...!

Manoharam Prakashetta... Ashamsakal...!!!

Jazmikkutty said...

പ്രിയപ്പെട്ട ജെ പി സാര്‍,
പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു..
എത്ര മനോഹരമായി എഴുതിയിരിക്കുന്നു..
താങ്കള്‍ ആഗ്രഹിക്കുന്നത് പോലെ വീണ്ടും വരാനും ഹത്ത,ഒമാന്‍,ദുബായ് റോഡിലുടെ വാഹനം ഓടിക്കുവാനും,ആ മലനിരകള്‍ ഒന്ന് കൂടി കാണുവാനും..ഒക്കെ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ...

Jazmikkutty said...

പ്രിയപ്പെട്ട ജെ പി സാര്‍,
പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു..
എത്ര മനോഹരമായി എഴുതിയിരിക്കുന്നു..
താങ്കള്‍ ആഗ്രഹിക്കുന്നത് പോലെ വീണ്ടും വരാനും ഹത്ത,ഒമാന്‍,ദുബായ് റോഡിലുടെ വാഹനം ഓടിക്കുവാനും,ആ മലനിരകള്‍ ഒന്ന് കൂടി കാണുവാനും..ഒക്കെ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ...

മാണിക്യം said...

ജെപിയുടെ പതിവ് രചനയില്‍ നിന്ന് വേറിട്ട ഈ കുറിപ്പ് നന്നായിട്ടുണ്ട്.മൂന്ന് പതിറ്റാണ്ട് മുന്‍പുള്ള ഗള്‍ഫ് ജീവിതം ഇന്നത്തെതില്‍ നിന്ന് എത്ര വിത്യസ്തമായിരുന്നു...
ഒരുവട്ടം കൂടി അവിടം സന്ദര്‍ശിക്കണമെന്ന താങ്കളുടെ ആഗ്രഹം സഫലമാവട്ടെ.ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു..

കുട്ടന്‍ ചേട്ടായി said...

ഹത്ത വളരെ അധികം പ്രകൃതി രമണീയമായ സ്ഥലം ആണ്. ധാരാളം മലകളും തടാകങ്ങളും ഉണ്ട് കാണുവാന്‍. ഞാനും ഒന്ന് രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ഉണ്ണിയേട്ടന്‍ വിവരിച്ച ആ ചെക്ക് പോസ്റ്റ്‌ വരെ. ഒരു പെരുന്നാള്‍ അവധിക്കനെന്നനെന്റെ ഓര്മ. ഹതക്ക് പോകുന്നതിനിടക്ക് കുറച്ചു സ്ഥലം ഒമാന്റെതയിട്ടുണ്ട് അവിടെ അവരുടെ പെട്രോള്‍ പമ്പ്‌ എല്ലാം ഉണ്ട്. എന്തായാലും ഹതയെ വീണ്ടും ഓര്‍മിപ്പിച്ചതിനു രണ്ടു പേര്‍ക്കും നന്ദി

കുട്ടന്‍ ചേട്ടായി said...

ഹത്ത വളരെ അധികം പ്രകൃതി രമണീയമായ സ്ഥലം ആണ്. ധാരാളം മലകളും തടാകങ്ങളും ഉണ്ട് കാണുവാന്‍. ഞാനും ഒന്ന് രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ഉണ്ണിയേട്ടന്‍ വിവരിച്ച ആ ചെക്ക് പോസ്റ്റ്‌ വരെ. ഒരു പെരുന്നാള്‍ അവധിക്കനെന്നനെന്റെ ഓര്മ. ഹതക്ക് പോകുന്നതിനിടക്ക് കുറച്ചു സ്ഥലം ഒമാന്റെതയിട്ടുണ്ട് അവിടെ അവരുടെ പെട്രോള്‍ പമ്പ്‌ എല്ലാം ഉണ്ട്. എന്തായാലും ഹതയെ വീണ്ടും ഓര്‍മിപ്പിച്ചതിനു രണ്ടു പേര്‍ക്കും നന്ദി

Echmukutty said...

ഷമീമ തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.മാതൃഭൂമി ബ്ലോഗനയിൽ വന്ന കുറിപ്പ് വായിച്ചിട്ടുണ്ട്.
ഇനിയും വന്ന് വായിയ്ക്കും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായെഴുതി. സുഖദമായ വായന തന്നു. അസുഖം എളുപ്പം ഭേദമാകാൻ ആശംസകൾ

ശ്രീജിത് കൊണ്ടോട്ടി. said...

ജെ.പി സാര്‍ പ്രവാസകാല ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു. അസുഖം പെട്ടന്ന് ഭേദമാകട്ടെ എന്ന് ആഗ്രഹിക്കുന്നു...

Unknown said...

1973 യിലോ മറ്റോ ആണെന്ന് തോന്നുന്നു.... ഹഹ എത്ര സിമ്പിളായി പറഞ്ഞിരിക്കുന്നു... ഇന്നീ കമ്യൂണിക്കേഷന്‍ ഇത്ര വികസിച്ച കാലത്തായിട്ടും പ്രവാസജീവിതം ചിലപ്പോള്‍ വിഷമം തോന്നിക്കുന്നു.. അപ്പോള്‍ അന്നോ ? നല്ല കുറിപ്പ്

Joselet Joseph said...

ജെ.പി. സാര്‍,
ആദ്യമായാണ്‌ ഇവിടെ. വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌, മുറിയാതെ വായിച്ചു. ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ ഭാവിയിലെ പ്രത്യാശയുടെ ഒരു പകര്പ്പായി കാണുകയാണ് താങ്ങളെ. സമാധനപ്രദമായ ഈ ജീവിതാന്തസും,സന്തോഷം പകര്‍ന്നുനല്‍കുന്ന ഈ എഴുത്തും! അസുഖം വേഗം ഭേദമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Joselet Joseph said...

ജെ.പി. സാര്‍,
ആദ്യമായാണ്‌ ഇവിടെ. വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌, മുറിയാതെ വായിച്ചു. ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ ഭാവിയിലെ പ്രത്യാശയുടെ ഒരു പകര്പ്പായി കാണുകയാണ് താങ്ങളെ. സമാധനപ്രദമായ ഈ ജീവിതാന്തസും,സന്തോഷം പകര്‍ന്നുനല്‍കുന്ന ഈ എഴുത്തും! അസുഖം വേഗം ഭേദമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.