Thursday, July 3, 2008

യാത്ര

എന്റെ ആദ്യത്തെ യൂറോപ്പ് യാത്ര.....
ആയിരത്തി തോല്ലയിരതി എഴുപതഞ്ഞിലാണ് ഞാന്‍ ആദ്യമായി യൂരോപ്പിലെതുന്നത്. മസ്കറ്റിലെ സീബ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ്, ബഹ്‌റൈന്‍, ജോര്‍ദാന്‍, ബ്രസ്സല്‍സ് വഴി ഫ്രാന്ക്ഫുര്‍തിലെത്തി. ഞാന്‍ മസ്കറ്റില്‍ നിന്നു തിരിക്കുമ്പോള്‍ എന്നോട് അവിടുത്തെ സരിയായ കാലവസ്ത്യയുടെ രൂപവും.... യാത്രയില്‍ ശ്രധിധിക്കേണ്ട കാര്യങ്ങളും ആരും പറഞ്ഞു തന്നിരുന്നില്ല.......ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെയ്തതൊക്കെ മണ്ടത്തരമാണെന്ന് എനിക്ക് തോന്നുന്നു... എന്റെ അച്ഛന്‍ പണ്ടു പറയാറുണ്ട് ഞാന്‍ ഒരു മണ്ടനാണെന്ന്.... യാത്ര തിരിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു ഓരോ നാട്ടിലെത്തുമ്പോള്‍ അവിടെയെല്ലാം ഇറങ്ങി എയര്‍പോര്‍ടില്‍ ചുറ്റികറങ്ങി, തിന്നും കുറിച്ചും സുഖിച്ചു പോകാമെന്ന്...അങ്ങിനെ ദുബൈയിലെത്തി... അവിടെ എയര്‍പോര്‍ടില്‍ ചുറ്റിയടിച്ചു... അന്നൊക്കെ ഗള്‍ഫ് ഐര്പോര്‍തുകള്‍ അത്ര വലിയ കാഴ്ച്ചയോന്നുമാല്ലയിരുന്നു.... ബഹ്‌റൈന്‍ ഒഴികെ....എനിക്കനെങ്ങില്‍ ഈ ട്രന്സിസ്റ്റ് ഫ്ലയിട്ടുകള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന അറിവുണ്ടായിരുന്നില്ല. ഞാന്‍ അവിടെയിരുന്ന് ഒരു ബിയര്‍ കുടിച്ചു ഇരുന്നു... സ്വപ്നങ്ങള്‍ കാണുകയായിരുന്നു.... അപ്പോഴാണ് അനൌന്സേമെന്റ്റ് ശ്രദ്ധിച്ചത്.. ആരോ എന്നെ വിളിക്കുന്നു വന്നു... ഉടന്‍ ചാടി എഴുന്നേറ്റു ഓടി. അങ്ങോട്ടുമിങ്ങോട്ടും ഓടി തളര്‍ന്നു... അവസാനം ഒരു പെണ്ണ് വന്നു ചോദിച്ചു എന്റെ പേരും ടിക്കെടുമെല്ലാം... എന്നെ കുറെ ചീത്തയും പറഞ്ഞു ബഹ്‌റൈന്‍ വിമാനത്തില്‍ കയറ്റി ഇരുത്തി..അവിടെയെത്തിയപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും.... ആകെ അമ്പരപ്പായി..... അങ്ങിനേ കുറച്ചു കഴിഞ്ഞപ്പോള്‍ മനാമ അയര്പോര്‍തിലെത്തി...... ഞാന്‍ അവിടെ തന്നെ ഇരുന്നു....അവിടെ കുറെ പേര്‍ ഇറങ്ങി... കുറെ പേര്‍ കയറി.... കുറച്ചു കഴിഞ്ഞപ്പോള്‍ ആയര്‍ ഹോസ്റെസ്സ് വന്നു എന്നോട് ചോദിച്ചു... കെന്‍ ഐ സി യുവര്‍ ബോര്‍ഡിംഗ് കാര്ഡ്... അപ്പോഴേക്കും വിമാനത്തിന്റെ വാതിലുകള്‍ അടച്ചിരുന്നു.....എന്റെ കാര്‍ഡ് കണ്ടപ്പോള്‍ എയര്‍ ഹോസ്റെസ്സ് അന്തം വിട്ടു.... ഊളിയിട്ടു പറഞ്ഞു....... ഇവിടെ ചില പ്രസനങ്ങളുണ്ട് വാതില്‍ തുറക്കാന്‍....എന്നോടെ സൌമ്യമായി പറഞ്ഞു പുറത്തിറങ്ങാന്‍....[തുടരും]

1 comment:

നിരക്ഷരൻ said...

ഞാനാദ്യമായാണ് ചേട്ടന്റെ ബ്ലോഗില്‍. അതപ്പോ ഒരു യാത്രാവിവരണ പോസ്റ്റില്‍ നിന്ന് തന്നെ ആയിക്കോട്ടേന്ന് വെച്ചു. എന്റെ ആദ്യ വിദേശയാത്രയും ഇങ്ങനൊക്കെത്തന്നെയായിരുന്നു. ഞാന്‍ കാരണം വിമാനം അരമണിക്കൂര്‍ വൈകി. പക്ഷെ അതെന്റെ കുഴപ്പമല്ലായിരുന്നു. ബാബറി മസ്ജിദ് പൊളിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആ സംഭവം.അതിന്റെ പ്രശ്നങ്ങള്‍ മുംബൈ എയര്‍പ്പോര്‍ട്ട് മുഴുവന്‍ ഉണ്ടായിരുന്നു. അതാണ് കാരണം.

ഇതിന്റെ ബാക്കി വായിക്കാന്‍ എവിടെ പോകണം ? പ്രസിദ്ധീകരിച്ചോ ?