ഹലോ........... ആരാ ബിന്ദുവാണോ?
ലക്ഷ്മിയില്ലേ ......... അവളെണീറ്റിട്ടില്ല..... എട്ടുമണി കഴിഞ്ഞല്ലോ ..... ഞായറാഴ്ചയല്ലേ അതിനാല് മതിയായി കിടക്കുകയാ.......
പിന്നെന്താ ബിന്ദു വിശേഷം....? എന്റെ കാര്യം ഒന്നും പറയാതിരിക്കയാണ് ഭേദം... എനിക്കെന്നും ആസ്പത്രി ഡ്യൂട്ടി ആണ്.... അമ്മക്ക് പഞ്ചാരയുടെ അളവ് ശരിയാകുന്നില്ല... കാലത്ത് രണ്ടു തവണ ആസ്പത്രീലു കൊണ്ടോണം.. ഭക്ഷണത്തിനു മുന്പും , ശേഷവും രക്തം എടുക്കണമല്ലോ.. അമ്മക്കാണെങ്കില് കേന്റീനില് നിന്നുള്ള ഭക്ഷണം പറ്റില്ല...... അതിനാല് അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു ഭക്ഷണം കൊടുത്തു ഒന്നര മണിക്കൂര് കഴിഞ്ഞു വീണ്ടും കൊണ്ടോണം....
എന്റെ ഒരു കഷ്ടപ്പാടെ...എന്താ ചെയ്യാ .... അനുഭവിക്കന്നെ..
സ്വന്തം അമ്മയല്ലേ.... ബിന്ദൂ...അമ്മായിഅമ്മയല്ലല്ലോ...
ഞാന് ലക്ഷ്മിയെ കൂട്ടിനു വിളിക്കാമെന്ന് വിചാരിച്ചു വിളിച്ചതാ.... കുന്നംകുളം വരെ പോണം.... ഒറ്റക്ക് വണ്ടി ഓടിച്ചു പോകാന് ഒരു സുഖവും ഇല്ല.... അവള് എണീക്കുമ്പോള് വൈകും.... അതിനുമുന്പ് ഞാന് അവളെ എഴുനേല്പ്പിച്ചു.... ഒരിടം വരെ കൊണ്ടുപോകണമെന്നുണ്ട്....
ഉണ്യേട്ടന്റേ റൂം മേറ്റിന്റെ അമ്മ മരിച്ചത്രേ..... ഞാന് അവിടെ നിര്ബന്ധമായും പോകണമെന്നു ഉണ്ണിയേട്ടന് വിളിച്ചു പറഞ്ഞിട്ടുണ്ട്.... എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന് ഞാന് ആവതും പറഞ്ഞു നോക്കി..... രക്ഷയില്ല....
അതിനാല് ലക്ഷ്മിയെയും കൂട്ടി അവിടെ പോകണം....
പിന്നെ എനിക്കത് കഴിഞ്ഞു ഏടത്തിയെ ആസ്പത്രിയില് കൊണ്ടോണം... അവരുടെ കാലൊടിഞ്ഞു കിടക്കുകയല്ലേ.... അവരുടെ ചികിത്സ കൊപ്പരടിവേ ആസുപത്രീലാ.... അവര്ക്കു ഒറ്റയ്ക്ക് പോകാന് ബുധ്ധിമുട്ടാണത്രേ... അവിടെയും എനിക്ക് തന്നെ പണി...
എവിടെയൊക്കെ പോകണം.... എന്തൊക്കെ ചെയ്യണം.....
പിന്നെ രണ്ടു മണിയാകുമ്പോഴേക്കും ലക്ഷ്മിയെ കൊണ്ടു എം.സി.വി യില് പോകേണ്ടേ.... ടെലിവിഷന് പരിപാടി അവള് ഒരു തരത്തിലും മുടക്കില്ല.....
ശരി ബിന്ദു.. അമ്മയോട് എന്റെ അന്വേഷണം പറയൂ......
ഞാന് വേറെ ആരെയെങ്കിലും തപ്പട്ടെ.......
ഇനി ആരെയെങ്കിലും പിഴയിടാം.....
ഹലോ രാജിവ്, എന്താ കാലത്തെ പരിപാടി....?
പെണ്ണും കുട്ട്യോളും കാടാമ്പുഴയില് പോയിരിക്കുകയാ....
എപ്പോ വരും....?
ഉടനെ വരും...... അവളുടെ വീട്ടിലേക്കാ വരിക.....
എനിക്കൊരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.... കൂട്ടിനു വരുമോ?
എപ്പോള് തിരിച്ചെത്തും...?
വൈകുന്നതിനുമുന്പ് മടങ്ങാം....
ശരി ..... പോകാം....
എന്നാല് ഒരു കാര്യം ചെയ്യൂ..... ഞാന് പത്തു മണിക്ക് മുന്പ് അങ്ങോട്ട് വരാം.....
നന്നായി. ലക്ഷ്മിക്ക് പകരം രാജീവിനെ കിട്ടിയല്ലോ.... അയാളുണ്ടെങ്കില് മടക്കയാത്രയില് വണ്ടി ഓടിക്കാനും പറയാം....
അടിപൊളി പരിപാടിയായിരിക്കും ............... വെരി ഗുഡ്....
അപ്പൊ കപ്ലിയങ്ങാട് പോകാം... ഭഗവതിക്ക് എന്തെങ്കിലും വാങ്ങി കൊണ്ടുംപോകാം......
ബീനാമ്മേ... എനിക്ക് ഉടനെ പോകണം.... ബ്രേയ്ക്ക് ഫാസ്റ്റ് വേണം...
ഞാന് കുളി കഴിഞ്ഞപ്പോഴേക്കും..... ദോശയും ചട്നിയും റെഡി....
നാട്ടിലേക്കുള്ള യാത്ര എപ്പോഴും .... മുണ്ടും ഷര്ട്ടും ആണ്.....
മുണ്ടുടുക്കുമ്പോള് ആരോ ഫോണ് വിളിക്കുന്നു.....
നോക്കിയപ്പോള് രാജീവാണ്....
ജെപിയെട്ടാ.... ഒരു പ്രശ്നം.... എനിക്ക് എസ്. എന്. ഡി.പി യുടെ ഒരു അടിയന്തിര മീറ്റിംങ്ങുണ്ട്.... എനിക്ക് കൂടെ വരാന് സാധ്യമല്ല.....
ഹൂം..... ശരി.....
എന്തോ ശകുനപിഴവ്.ഏതായാലും ഇനി അച്ചന് തേവരേ കാണാന് പോകാം.... അവിടെ ആരെയെങ്കിലും പിടിക്കാം....
തേവരെ തൊഴുതു വണങ്ങിയതിനു ശേഷം നോക്കിയപ്പോള് ഇതാ സുകുമാരേട്ടന്....!! സുസ്മേരവദനനായി പ്രദിക്ഷണ വഴിയില് കൂടി നടക്കുന്നു.....!
സുകുമാരേട്ടാ എന്താ വിശേഷം.....
ജി വരാമെന്ന് പറഞ്ഞിട്ടുണ്ട്.....
എന്റെ ഒപ്പം ഒരു യാത്രയില് കൂട്ടിനു വരാമോ?
എവിടെക്കാ..... നാട്ടിലേക്കാണോ...??
ഉം..
ങ്ഹാ, എന്നാല് വരാം..... പക്ഷേ ജി വന്നതിനു ശേഷം.....
ശരി, നമുക്കു പത്തര മണിക്ക് പോകാം.
അപ്പോള് എനിക്ക് അര മണിക്കൂര് അവിടെ ഇരിക്കണം.....
അങ്ങിനെ ജി വന്നു.......
ജി യുടെ പതിവു പടി കുറെ കഹാനികളെല്ലാം ശ്രവിച്ചു....
ജെ പി ഏട്ടാ, നമുക്കു ജി യെയും കൂട്ടി പോകുന്ന വഴി ഒരിടത്ത് കയറി ഒരാളെ കണ്ടിട്ട് പോകാം.....
അങ്ങിനെ ജി യെയും വണ്ടിയില് കയറ്റി.. മടമ്പിക്കാട്ടില് ഷീല ബായിയുടെ വസതിയില് എത്തി.....
വലിയൊരു വീടും.... വലിയൊരു ഗേറ്റും.... കോളിംഗ് ബെല് ഇല്ല..... ഒരു വലിയ നായ കുരച്ചു വന്നു......
ആരെയും കാണുന്നില്ല എന്ന് കണ്ടപ്പോള് എനിക്ക് സന്തോഷമായി.... വേഗം പോകാമല്ലോ.....
അപ്പോഴേക്കും ഒരു കിളിയുടെ നാദം..... ഇപ്പോ വരാട്ടോ...
ശരി... ജി പറഞ്ഞു..... നില്കാം......
ഒരു കിളി വന്നു നായയെ കൂട്ടിലാക്കി.....
ഞങ്ങള് അകത്തു പ്രവേശിച്ചു..... ജി യും കൂട്ടരും എന്നെ അവര്ക്ക് പരിചയപെടുത്തി......
ഞാന് കൂടെക്കൂടെ വാച്ചില് നോക്കി കൊണ്ടിരുന്നു..... മണി പതിനൊന്ന്.... ഇനി എവിട്യാ കുന്നംകുളത്ത് പോകാന് സമയം.....
അവിടെ രണ്ടു കുട്ട്യോളെ കണ്ടു.... സുകുമാരേട്ടന് പറഞ്ഞു; ആ കുട്ടീസ് ആംഗലേയം മാത്രമെ ടോക് ചെയ്യൂ...
ആദ്യം ഒരാള് വന്നു... പിന്നെ വേറെ ഒരാള്.....
ചെറിയ കുട്ടീ ഇസ് ക്യൂട്ട് ....!
വാട്ട് ഇസ് യുവര് നെയിം ബേബി... ഓള് ഒന്നും മിണ്ടുന്നില്ല....
ഓളുടെ അമ്മീസ് പറഞ്ഞു.... പേരു പറയൂ മോളെ....
...... മൈ നയിം ഇസ് ശ്രീക്കുട്ടീ....
വെരി നൈസ് ...... ഹു ഇസ് ദി അദര് ഗേള് .....
ദാറ്റ് ഇസ് മൈ സിസ്റര്....
വാട്ട് ഇസ് യുവര് നെയിം ............... അയാം അമ്മു....
നൈസ് ടു മീറ്റ് യു ......... കിഡ്സ്.....
എഡോ ജെ പി.. ജി ചൊല്ലി..... ഈ വീട്ടില് ചില പൂജകളൊക്കെ ചെയ്യാനുണ്ട്.... ഈശ്വര പ്രീതി കിട്ടിയാല് ഇവിടുത്തെ അമ്മക്ക് ശാരീരിക സൌഖ്യം കിട്ടും.....
ഭഗവാനേ....!! ഞാന് വാച്ചില് നോക്കി... സമയം കുറെ ആയി....
ഇനി എപ്പോഴാ ഞാന് കുന്നംകുളത്തെത്തുക.... ??
ആ വീട്ടുകാരെയും കുട്ട്യോളെയും കണ്ടപ്പോള് എനിക്ക് ദേഷ്യം തോന്നിയില്ല..... കുട്ടികളെ കൂടുതല് സമയം ലാളിക്കാന് തോന്നി.....
സുകുമാരേട്ടാ...എന്റെ കുന്നംകുളം യാത്ര എവിടം വരെ യായി ? ഞാന് വീട്ടിലേക്ക് തിരിച്ചിട്ട് കാര്യമില്ല.... അവിടെ ഉച്ചഭക്ഷണം ഉണ്ടാവില്ല............
ബീനാമ്മയും , രാക്കമ്മയും കൂടി സിനിമാക്കോ,ഷോപ്പിങ്ങിനോ ഒക്കെ പോയിക്കാണും..... ആകെ കുഴപ്പമായല്ലോ......
ഞാന് എന്തിനാ ഈ കൂട്ടിനു ആളെ വിളിക്കുന്നത്.....
മസ്കറ്റില് നിന്നു നാനൂറ്റി ഇരുപതു കിലോമീറ്റര് ദുബായിലേക്കും, ഫ്രാങ്ക്ഫര്ട്ടില്നിന്ന് സൂരിക്കിലെക്കും എല്ലാം ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകാറുള്ളവനല്ലേ....
എന്നിട്ടാണോ ഈ മുപതു കിലോമീറ്റര് താണ്ടാന് ഈ ശപ്പന്മാരെ തേടുന്നത്.എനിക്കെന്താ വട്ടാണോ?
പ്രായമായില്ലേ..... വട്ടു സംഭവിക്കാം.....
ഈ സമയം കൊണ്ടു എനിക്ക് കുന്നംകുലാത്തെത്താമായിരുന്നു....
വീട്ടുകാരോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി.....
കുളിപ്പിക്കാത്ത ഡോഗിനെ കണ്ടപ്പോള് വിഷമം തോന്നി.....
ജി പറഞ്ഞു .. അവിടെ വയ്യാത്ത ഒരു സ്ത്രീയും ഒരു വേലക്കാരിയും മാത്രമെ ഉള്ളൂ എന്ന്.....
പിന്നെ നായയെ കുളിപ്പിക്കാനും മറ്റും എവിടാ സമയം.....
ജിയും സുകുമാരേട്ടനും ഞാനും കാറില് കയറി.....
സുകുമാരേട്ടനോതി.... ഇനി എവിടെക്കാ യാത്ര....? കുന്നംകുളത്തെക്ക് പോകാന് പറ്റില്ല.... ഇപ്പോള് പന്ത്രണ്ടു മണിയായി...
ഇനി വേറെ ഒരു ദിവസം പോകാം.....
ജി ക്കെവിടെയാ പോകേണ്ടത്.....?
എന്നെ ആയ കവലയില് വിട്ടാല് മതി...... ഞാന് ബസ്സിനു പൊയ്കോളാം.....
വേണ്ട ജീ ........ ഞാന് വീട്ടില് കൊണ്ടു വിടാം.....എന്റെ പരിപാടി ഏതായാലും നടന്നില്ല. എനിക്ക് ഒരു കാപ്പി തന്നാല് മതി.....
അങ്ങിനെ ഞങ്ങള് പൂങ്കുന്നത്തേക്ക് യാത്രയായി......
നടുവിലാലില് എത്തിയപ്പോള് ജി പറഞ്ഞു ഇടത്തോട്ടു തിരിക്കാന്.....
വേണ്ട ജീ......... നമുക്കു പട്ടുറക്കല് ഓവര് ബ്രിഡ്ജ് വഴി പോകാം.....
ശരി. ഇന്നാല് അങ്ങിനെയാകട്ടെ.............
അങ്ങിനെ ഞങ്ങളുടെ സവാരി തുടര്ന്നു.
പൂങ്കുന്നം പാലം കയറിത്തുടങ്ങിയപ്പോള് ജി പറഞ്ഞു.
ഇനി രണ്ടാമത്തെ ഇടത്തോട്ടുള്ള വഴിയില് കൂടി പോയാല് മതി..... അങ്ങിനെ പോയി ഞാന് ജിയുടെ വീട്ടിനടുത്ത് വണ്ടി നിര്ത്തി... അപ്പോള് ജി പറഞ്ഞു വീട് ഇപ്പോള് വേറെ സ്ഥലത്താ .... അങ്ങിനെ പിന്നെയും പോയി വേറെ സ്ഥലത്ത് വണ്ടി നിര്ത്തി.... കാറില് നിന്നു ഇറങ്ങുന്നതിനു മുന്പ് പറഞ്ഞു ചില കാര്യങ്ങള്.... എങ്ങിനെയാ പഴയ വീട് നഷ്ടപ്പെട്ടന്തെന്നും എല്ലാം.......
എല്ലാം സാധാരണ എല്ലായിടത്തും നടക്കുന്ന കാര്യങ്ങള് തന്നെ.... എന്നാലും കേട്ടപ്പോള് വിഷമം തോന്നി.... ഈ വയസ്സുകാലത്ത് ഇങ്ങിനെയും ഔര് ദുര്വിധിയോ.....
കഹാനിയെല്ലാം കേട്ടിട്ടേ വീട്ടിന്റെ ഉള്ളില്.
അല്ലെങ്കില് ഞാന് അവിടെ വല്ല കുസൃതി ചോദ്യവും ചോദിച്ചു മാമിയെ കുഴപ്പത്തിലാക്കിയാലോ എന്ന് പേടിച്ചായിരുന്നു.....
വീട്ടിനുള്ളില് പ്രവേശിച്ചു.....
അല്ലാ ഇതാരാ..... ജെ പി...... തന്നെ കണ്ടിട്ട് റൊമ്പ നാളായല്ലോ.... സാമീ..... എന്കെ ഇരുന്തത്..... കുറെ നാളായി.....
ഞാന് നിനച്ചു..... നീ മറുപടി ദുബായിലേക്ക് പോയാച്ച്......
വീട്ടില് എല്ലാര്ക്കും സൌഖ്യമാ..... മകളും മകനും ഒക്കെ....
ഇപ്പോള് എന്കെ വേല.... ??
അവര് പട്ടന്മാരുടെ മലയാളം തമിഴ് ഭാഷയില് പേശി......
കുടിക്കതുക്ക് എന്താ എടുക്കേണ്ടത്.......?
ജി പറഞ്ഞു, ഇയാള് വരുമ്പോള് എന്നോട് കാപ്പി വേണം എന്ന് പറഞ്ഞിരുന്നു....
അത് മറ്റും കൊടുത്താല് മതി.......
മാമി കാപ്പി പൊട്ടു എന്നെ വിളിച്ചു......
രോംബം നാളായി സ്റ്റീല് ഗ്ലാസില് കാപ്പി കുടിച്ചിട്ട്....
കാപ്പി എപ്പിടെ....? ചക്കര എല്ലാം ഉണ്ടോ ആവസ്യത്തിന്........
ഞങ്ങള് അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു......
അതിനിടക്ക് മാമി വന്നു പലതും ചോദിച്ചു..... അങ്ങിനെ സമയം കുറെ പോയി.......
ഒരു മണി ആവാറായി......
ഞാന് വിചാരിച്ചു..... ശാപ്പടെല്ലാം കഴിച്ചു പോയാല് മതി എന്ന് പറയുമെന്ന്......
ശപ്പോടോന്നും കിടച്ചില്ല......
മാമി പക്കത്തിലെ വന്നിരുന്നു......
ജെ പി ഒങ്കെ വീട്ടിലെ നിങ്ങള് രണ്ടു പേരും മറ്റും താനാ.....?
ആ.... ഞങ്ങള് രണ്ടു പേരും മാത്രമെ ഉള്ളൂ..... [ദിസ് വില് കണ്ടിന്യു സൂണ്]
6 years ago
4 comments:
dear JP
please continue soon
it is very interesting......
മാഷേ, നല്ല എഴുത്ത്....! ഒഴുക്കുള്ള എഴുത്തിനേ വായനാ സുഖം കിട്ടൂ.. എനിക്കിഷ്ടമായി.
ഇനിയും എഴുതൂ..
മനൊഹരമായ എഴുത്ത്.. ചെറ്താണെങ്കിലും വളരെ രസമുള്ള് ഉള്ളടക്കം....
greetings from norway
just started reading.. interesting..
Post a Comment