Wednesday, August 27, 2008

ഉണ്യേ, ബാങ്ക് വിളി കേട്ടില്ലേടാ ചെക്കാ...

എടാ ഉണ്യേ ബാങ്ക് വിളി കേട്ടില്ലേടാ ചെക്കാ...
പോയി കാലും മുഖവും കഴുകി നാമം ചൊല്ല്...
ഹേമേനേം , ഉമേനേം, രാധാമോനെയും വിളിച്ചോ...

ങ്ഹാ അച്ചമ്മാ..

നമുക്കു കുറച്ചും കൂടി കളിച്ചിട്ട് പോകാമല്ലേ.... എന്താ ഈ അച്ചമ്മക്ക് ഈ ബാങ്ക് വിളിയില്‍ ഇത്ര കാര്യം...?
ആ എനിക്കറിയില്ല എന്ന് ഹേമയും ഉമയും......
എടാ രാധമോനെ ... നിനക്കറിരിയുമോടാ അച്ചാമ്മയുടെ പുന്നാര മോനേ...?
എനിക്കറിയില്ല.
എടാ ഉണ്ണിയെ...എന്താ കുരുത്തം കേട്ടവനെ. പറഞ്ഞാലെന്താ കേക്കാത്തേ....
നീയാ മറ്റേ കുട്ട്യോളെയും കൂടി ചീത്തയാക്കുന്നേ.....
വേഗം പോയി നാമം ചൊല്ലിക്കൊള്ളൂ. എന്റെ കയ്യില്‍ നിന്നു ഈ സന്ധ്യക്ക്‌ അടി മേടിക്കേണ്ട.....

“രാമ നാരയണ രാമ നാരായണ....
രാമ നാരായണ രാമ നാരയണ...
കൃഷ്ണാ ഗുരുവായൂരപ്പാ....
കൃഷണ ഗുരുവായൂരപ്പാ...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ”

എടാ ഉണ്യേ.....
എന്താ നീ നാമം ചോല്ലുന്നില്ലേ..... നീ മറ്റു കുട്ട്യോളേയും ചീത്തയാക്കിക്കോ.....
കുറുമ്പന്‍.
എന്താ ഹേമേ ഈ അച്ചച്ചമ്മക്ക് കുറെ നേരമായല്ലോ പെരുക്കുന്നത്....
നാശം....
എടാ ഉണ്ണിയേ...നീ ഞാന്‍ പറേണത് കേക്കണുണ്ടോ.... ??
ഞാന്‍ പറേണതു കേട്ടോ....
നാമം ചൊല്ലിയാലേ നിനക്കു വൈകുന്നേരം ചോറ് തരൂ. ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട..
ചെക്കന് കുറെ കൂടി പോകുന്നു.....
എടാ ഉണ്യേ നീ തിന്നുന്നത്‌ മുസ്ലീങ്ങളുടെ ചോറാ.അത് മറക്കേണ്ട. നിന്നെ പെറ്റപ്പോ നിന്റെ തന്തക്കു മുസ്ലീങ്ങളുടെ കൂടെ ആയിരുന്നു പണി....
മാസാ മാസം ഇവിടെ വരുന്ന പണം കൊളംബിയില്‍ നിന്നു വരുന്നത് ആ ജോനോന്മാപിള്ളയുടെ ഔദാര്യത്തില്‍ കിട്ടിയാ പണിയാ നിന്റെ തന്തക്കു.
നിന്റെ പാപ്പന്‍ എവിടെ ആണെന്നറിയാമല്ലോ നിനക്കു..... അങ്ങ്.... സിങ്ങപ്പൂരില്‍.....
ഓനും പണിയെടുക്കുന്നത് തെക്കേലെ ബപ്പ്പുട്ടിയുടെ കടയില്....
മനസ്സിലായോടാ ഹമുക്കെ. സന്ധ്യ നേരത്ത് അവന്റെ ഒരു അധികപ്രസംഗമേ.....
പിള്ളേര്‍ക്കെന്തറിയാം. എന്റെ രണ്ടു മക്കളും രാപകല്‍ വിശ്രമ മില്ലാതെ പണിയെടുത്താ ഈ കുടുംബം പുലത്തണത്.....
വെട്ടി വിഴുങ്ങതെങ്ങിനെയെന്നൊന്നും പിള്ളേര്‍ക്കറിയില്ല.....
അച്ചമ്മേ..... നാമം ചൊല്ലി കഴിഞ്ഞു .....
ഞങ്ങള്ക്ക് ചോറ് തന്നോളൂ....
ഹൂം......
എന്നാ വന്നു നക്കിക്കോളൂ പിള്ളേരെ...
എടീ കൊച്ചേ.... ആ പിള്ളേര്‍ക്ക് വേണ്ടതെല്ലാം കൊടുക്ക്‌.....
പിള്ളേര് മുട്ടി പലകയിന്മേല്‍ നിരന്നിരുന്നു.
കൊച്ചു ഇളയമ്മ ചോറ് വിളമ്പി.....
അച്ചമ്മ കൂട്ടാന്‍ വിളമ്പിത്തുടങ്ങി.....
ഹേമയ്ക്കും ഉമക്കും രാധാമോനും മീന്റെ വലിയ കഷങ്ങള്‍.....
അന്യ നാട്ടില്‍ പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന മൂത്ത മകന്‍ കൃഷ്ണന്റെ മോന് ചെറിയ വാല്‍ കഷ്ണം.....
എന്താ അച്ചമ്മേ എനിക്ക് ചെറിയ കഷ്ണം....?
മിണ്ടാതിരുന്നു കിട്ടിയത് കഴിച്ചോളണം പറഞ്ഞേക്കാം.
ഇവിടെ വലുതും ചെറുതും എല്ലാം തീരുമാനിക്കുന്നത് ഞാനാ....
അച്ചമ്മുടെ മുരള്‍ച്ച....
ഹേമയും, ഉമയും, രാധാമോനും അമ്മായിയുടെ പിള്ളേരാ. അതായതു അച്ഛമ്മയുടെ മകളുടെ മക്കള്‍.
അച്ചമ്മക്ക് അവരോടെന്താ ഇത്ര സ്നേഹം...?
രാപകല്‍ വിശ്രമ മില്ലാതെ പണിയെടുക്കുന്ന തന്തയുടെ മോന് ഒരു കരുണയും ഇല്ലെന്നോ. ഹൂം.. എടീ കാളി തള്ളെ നിന്നെ ഞാന്‍ കാണിച്ചു തരാം..
ഉണ്യേ...മോന്‍ കിട്ടിയത് കഴിച്ചു കിടന്നുറങ്ങിക്കോ....
മോന് ചേച്ചി ചെരൂത്താനിയില്‍ പോകുമ്പൊള്‍ വലിയ മീന്‍ കഷ്ണവും, പുട്ടും പത്തിരിയും , എല്ലാം തരാം. അവിടെ എന്റെ അച്ഛനും അമ്മയും നിന്നെ പൊന്നു പോലെ നോക്കുമല്ലോ....
അപ്പൊ എന്താ ചേച്ച്യേ എന്നെ ഈ നരകത്തില് കൊണ്ടു വന്നു കിടതിയിരിക്കുന്നത്..... ?
ആ....
അത് മോന്‍റെ അച്ഛന്‍ പറഞ്ഞു ഇടക്ക് തറവാട്ടില്‍ പോയി താമസിക്കണം എന്ന് അതാ ..
നാളെ സ്കൂളില്‍ നിന്നു നമുക്കു ചെരൂതാനിയിലേക്ക് പോകംമം.
അവിടെ വെലഞ്ഞാ‍ട്ടനും, ശേഖരഞ്ഞട്ടനും, മുത്തുവും എല്ലാം മോനേ കാത്തിരിക്കയാ......
[തുടരും ...........

6 comments:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

നരിക്കുന്നൻ said...

ശകാരം ഇത്തിരി കൂടിയോ എന്ന് സംശയം... പാവം കുട്ടി...

നല്ല എഴുത്ത്...

ഒരു ആത്മ സംതൃപ്തിക്കായ്........ said...

നന്നായിരിക്കുന്നു മാഷെ…………..അടുത്ത തുടർച്ചക്കായ് കാത്തിരിക്കുന്നു!

സന്തോഷ്. said...

മാഷേ നന്നായിരിക്കുന്നു..! ബാല്യം എത്ര കനിവില്ലാതെയാ‍ ചിലരോട് പെരുമാറുന്നത്.. പക്ഷേ ആ നോവുകള്‍ സുഖമുള്ള ഓര്‍മകളാ‍യി മാറുന്നത് ഇങ്ങനെ പങ്കു വയ്ക്കുമ്പോളാ.. തുടര്‍ന്നെഴുതൂ.. നല്ല എഴുത്ത്..!!

Priya Joyce said...

hey I am a keralite but am really sorry i don't know to read and write malayalam.
Bcoz I hav lived mostly in north


BTW thanx for ur comment on ma blog

heehee said...

എന്താ ഈ കഥകളൊന്നും മുഴുമിപ്പിക്കാത്തെ സാറെ.
ഇതൊക്കെ ഒരു സ്റ്റൈലാണോ.
വായിക്കാന്‍ സുഖമുണ്ട്.
പുതിയ അവതരണ ശൈലി.