എടാ മോനെ നീയെന്താടാ പെണ്ണ് കെട്ടാത്തെ? .........
വയസ്സു മുപ്പതായില്ലേ നിനക്ക്.....
നിനക്ക് പെണ്ണും പെരുച്ചാഴിയും ഒന്നും വേണ്ടായിരിക്കം.... പക്ഷെ ഞങ്ങള്‍ക്ക് പേരക്കുട്ടികളെ വേണം; ഇവിടെ കുട്ട്യോള്‍ടെ കരച്ചിലും.... എനിക്കവരെ കൊണ്ടുള്ള പ്രശ്നങ്ങളും അനുഭവിക്കണം..
എനിക്കറുപത് വയസ്സായ വിവരം നിനക്കറിയാമല്ലോടാ മോനെ? വെട്ടിയാടന്‍ ആണുങ്ങള്‍ക്ക് അതിനപ്പുറം ജീവിതമുണ്ടാവാറില്ല..... ഞാന്‍ ഈ കര്‍ക്കിടകത്തില്‍ പോകേണ്ടതാ.....
അച്ചന്‍ തേവരാണെന്നു തോന്നുന്നു എന്നെ പിടിച്ചു നിര്‍ത്തിയിരിക്കുന്നതു.......
എന്നെ കൊണ്ടു പോകാന്‍ കാളയും കയറുമായി ആരും വന്നില്ലല്ലോ ഇതു വരെ..... ഇനി നിന്റെ കുട്ട്യോളെയും കൂടി കണ്ടിട്ട് മതി അങ്ങോട്ടുള്ള യാത്ര എന്നാവുമോ അവിടെത്തെ കല്പന......
അങ്ങിനെയാണെങ്കില്‍ നീ വേഗം ഒരു പെണ്ണിനെ കെട്ടണം..... ഇവിടുത്തെ മലയാളി പെങ്കുട്ട്യോളെ നിനക്ക് പിടിക്കിണില്ല്യാച്ചാല്‍ മദിരാശിയില്‍ നിന്ന് ഒരു പാണ്ടി പെണ്ണിനെ കെട്ടിക്കോടാ മോനെ...... പാണ്ടിയാണെങ്കില്‍ നല്ല ഊത്തപ്പവും, തൈരു സാദവും, വടയും, ഇഡ്ഡലി സാമ്പാറും എല്ലാം സേവിക്കാമല്ലോ....!!
അതു തന്നെയാടാ മോനെ നല്ലതു.....
ഡാഡിയും അമ്മയും കൂടി കല്ല്യാണത്തിനു അങ്ങോട്ട് വന്നാല്‍ മതിയല്ലോ. എനിക്കാണെങ്കില്‍ പന്തല്‍ പണിക്കാരെയും, കുശിനിക്കാരനെയും, ആരെയും തേടി പോകേണ്ട കാര്യവും ഇല്ല....
പാണ്ടികളെ കിട്ടിയില്ലെങ്കില്‍ നിന്റെ ബേങ്കിലു നല്ല വടക്കെ ഇന്‍ഡിയന്‍ കുട്ട്യോളുണ്ടല്ലോ.... അവരായാലും മതി...... ഇനി അവര്‍ക്ക് രണ്ട് കുഞ്ഞ് കുട്ട്യോളുണ്ടങ്കിലും കുഴപ്പമില്ല.... ഡാഡി അവരെ നോക്കിക്കോളാം.. ഇനിക്കു പേരക്കൂട്ട്യോളെ കാണാന്‍ കൊതിയായി.......
വടക്കെ ഇന്ദ്യക്കാരി പെണ്ണുങ്ങാളായാല്‍ നല്ല റോമാലി റൊട്ടിയും, തന്തൂരി ചിക്കനും, എല്ലാം തിന്നാലോ.... പിന്നെ തന്തൂരി നാന്‍ ഡാഡിക്ക് വലിയ ഇഷ്ടമാ...
നിനക്കോര്‍മ്മയുണ്ടല്ലോ പണ്ട് നമ്മള്‍ മസ്കറ്റില്‍ വെച്ചു മുംതാസ് മഹലില്‍ പോയി നോര്‍ത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍ കഴിച്ചിരുന്നതു.....
[ദിസ് വില്‍ ബി കന്റിന്യൂട് ആഫ്റ്റെര്‍ ലഞ്ജ് ബ്രയിക്ക്]
6 years ago
2 comments:
ചേട്ടാ അത്യാവശ്യമായും ഇതിന്റെ കളര്‍ മാറ്റണം. വായിക്കാന്‍ ആവുന്നില്ല.
എന്ത് നല്ല അച്ഛനും അമ്മയും...സാദമെന്കില്,സാദം..റോട്ടിയെന്കില്‍ റോട്ടി..എന്തെങ്കിലും ഒന്നു വേഗം വേണം..
Post a Comment