എടീ ശൈലുട്ട്യെ.... നീയാണോ ആ പിള്ളേരുടെ കൂടെ ചോന്ന ബ്ലൌസിട്ടു ഞളിഞ്ഞിരിക്കുന്നത്....
ആ ഞാനെന്ന്യാ .... എന്താ എനിക്ക് ചോന്ന ബ്ലൌസിട്ടു കൂടെ? .....
ഇതാ ഇപ്പൊ ഇത്ര നന്നായെ.....
എന്തിന്റെ കേടാ കുട്ടാ നിനക്ക്.....
ഏതാ ആ പിള്ളേര് നിന്റെ കൂടെ..... നിന്റെ സ്വന്തം പിള്ളേരല്ലെന്ന് എനിക്കറിയാം.....
അവറ്റകളുടെ ഒരു ഇരിപ്പ് കണ്ടില്ലേ.... ഓരോ കോമാളി വെഷോം.....
നിനക്കും അവറ്റകളുടെ പോലെ ഒരു കാലുസ്രായി ഇട്ടോണ്ടിരുന്നു കൂടെ... മണ്ടൂകമേ....
ആരാടീ ആ പിള്ളേര്.... ഈ നാട്ടിലൊന്നും കാണാത്തവരാണല്ലോ....
ആരാടീ ആ താടിക്കാരന്? ..............
നീ യെന്തിനാടെ അയാളെ മുട്ടിയിരുമ്മീ ഇരിക്കണേ....
നാണം കെട്ടോളെ.....
പിന്നെ കുട്ടാ നീ എന്നെ എന്ത് വേണേലും പറഞ്ഞോ..... പക്ഷേങ്കില് ആ താടിക്കാരനെ പറ്റി പറഞ്ഞാലുണ്ടല്ലോ..... എന്റെ സ്വഭാവം മാറും ഇട്ടോ? ...
ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട......
എന്നാ പറേടീ ഒരുമ്പെട്ടോളെ...... ആരാടീ ആ കോന്തന്....
എടാ കുട്ടാ അതെന്റെ നായരാ.....
നിന്റെ ഒരു നായര്‍..... കാണുന്നവരൊക്കെ നിന്റെ നായരല്ലേ....
കോന്തീ.....
6 years ago
4 comments:
ഇതെന്താ തുടര്‍ക്കഥ ആണോ ?/
ഹലോ കാന്താരിക്കുട്ടി
ആദ്യമായി എന്റെ എല്ലാ ക്രിതികളും വായിക്കുന്ന ഒരാളായതിനാല്‍ ഞാന്‍ അത്യധികം സന്തോഷിക്കട്ടെ...
എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ എറണാംകുളം അപ്ടെക്കിലെ സന്തോഷ് എന്ന വാദ്ധ്യാരെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കട്ടെ ഈ അവസരത്തില്‍....
“ഇതെന്താ തുടര്‍ക്കഥ ആണോ?” എന്നുള്ള ചോദ്യം തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം ആണു....
തുടരണമെങ്കില്‍ തുടരാം.....എല്ലാം വായനക്കാരുടെ ഇംഗിതം പോലെ നടക്കും....
സ്നേഹത്തോടെ
ജെ പി ത്രിശ്ശിവപേരൂര്........
ആദ്യമായിട്ട ഇവിടെ.
വായിക്കാന്‍ സുഖം ഉണ്ട്.
ആശംസകള്‍.
കോന്തീ എന്ന വിളിയ്ക്ക് ഒന്നു പകറം കൊടൂക്കണ്ടെ,അപ്പോ തുടരാം
Post a Comment