ഈ പത്രത്തില്‍ കൊച്ചന്നൂരിന്റെ ബ്ലോഗ് കണ്ടപ്പോഴാ ഞാനും തൊട്ടടുത്തുള്ള ഗ്രാമത്തിലെ സന്തതിയാനെന്നു....
കൊച്ചന്നൂരില്‍ വിസേശന്ഗ്ന്ങള് നന്നായി വിവരിച്ചിരിക്കുന്നു....
അതില്‍ ചക്കിത്തര എന്ന കൊച്ചു ഗ്രാമത്തിലെ ഒരാളുടെ കഥ വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നതിന്റെ ബാല്യമായ്രുന്നു....
ഞാന്‍ ആ വഴിക്കാണ് എന്റെ തറവാട്ടില്‍ നിന്നു വടുതല സ്കൂളിലേക്ക് നടന്നു വന്നിരുന്നത്....
അന്നത്തെ കാലത്തു ആ വഴിയില്‍ കൂടി സൈക്കിളിനു പോലും പോകാന്‍ പറ്റാത്ത വഴിയായിരുന്നു....
തോട് മാത്രം എല്ലായിടത്തും.... മഴക്കാലത്തെ കാര്യം പറയേണ്ട .....
ചളിയും വെള്ളവും കാരണം നടക്കാന്‍ തന്നെ വലിയ പ്രയാസം....
ഞാന്‍ എന്റെ ചേച്ചിയുടെ കയ്യും പിടിച്ചു നടക്കും.....നടന്നാലും നടന്നാലും തീരാത്ത വഴിയില്‍ കൂടി....
ചക്കിതര പാലം വരുമ്പോള്‍ ഞാന്‍ തോട്ടിലേക്ക് നോക്കി കുറച്ചു നേരം നില്ക്കും....
പാലം വന്നത് തന്നെ കുറെ കഴിഞ്ഞാണ്....
പാലം വരുന്നതിനു മുന്‍പ് തോട്ടിലെ വെള്ളത്തിന്റെ നിലവാരമാനുസരിച്ചാണ് കുരുകെ കടക്കുക....
തെങ്ങിന്റെ മല്ലു ഇട്ടിട്ടുണ്ടാകും..... സര്‍ക്കസ് അഭ്യാസം വേണം മരുകരയെതാന്...
അങ്ങിനെ എന്തെല്ലാം കഥകള്‍ എനിക്കോര്‍മ വന്നു ഈ പത്രം വായിച്ചപ്പോള്‍....
കൂടുതല്‍ പിന്നെടെഴുതാം...
6 years ago
4 comments:
കൊച്ചന്നൂരിന്റെ സ്മൃതികൾ ഇഷ്ടമായി. ഇവിയും ഓർമ്മിക്കൂ ഒരുപാടൊരുപാട്.
ജെ പി ചേട്ടാ തുടര്‍ന്നെഴുതൂ, ആശംസകള്‍
“സ്മൃതി” എന്നു തന്നെയല്ലേ അര്‍ത്ഥമാക്കുന്നത്? അപ്പോള്‍ ഹോം പേജിലെ ആ ചിത്രത്തിലെഴുതിയിരിക്കുന്നത് തെറ്റല്ലേ(സ്മ്രിതി)? അതോ ആ വാക്കിനു എന്തെങ്കിലും അര്‍ത്ഥമുണ്ടൊ?
താങ്കളുടെയെല്ലാം ഓര്‍മ്മകളാണ് ഞങ്ങളുടെ തലമുറ വായിക്കേണ്ടത്.ഞങ്ങള്‍ക്ക് അറിയേണ്ടതും രസിക്കാന്‍ പറ്റിയതുമായ ഒരുപാട് കാര്യങ്ങള്‍ കാണും.
കാത്തിരിക്കുന്നു.
Post a Comment