എന്തിനാ എന്റെ ചേട്ടാ ഈ പുതിയ മുണ്ട് ഉടുത്തു അമ്പലത്തില്‍ പോണു ...
പഴയതെല്ലാം ധാരാളം തേച്ചു വടി പോലെ പെട്ടിയിളിരിപ്പുണ്ടല്ലോ...
ഉടുക്കനോര്‍ക്ക് അങ്ങട്ട് പോയാല്‍ മതി....
അലക്കി ഉണക്കാന പണി.... അതും ഈ മഴക്കാലത്ത്....
നിന്നെക്കൊണ്ടു തോറ്റല്ലോ എന്റെ ബീനാമ്മേ.... ഒരു വഴിക്ക് പോകുമ്പോഴാണോ നിന്റെ ഈ പുരാണം..... അതും അമ്പലത്തിലേക്ക്....
വേറെ എവിടെക്കനെങ്ങിലും ആയാ തരക്കേടില്ല....
മനുഷ്യന്റെ മൂഡ് നസിപ്പിക്കനോരുപെട്ട മൂധേവി....
ഞാന്‍ പുതിയതോ പഴയതോ എന്തെങ്ങിലും ഉടുത്തു എന്ന് വരും.....
അതിന് നിനക്കെന്താ ഇത്ര ചേതം....
നിനക്കുമുണ്ടല്ലോ ബെന്ക് ബാലന്‍സും , വരുമാനമെല്ലാം..... ഇതു വരെ ഒരു മുണ്ട് എനിക്കെടുത്തു തന്നിട്ടുണ്ടോ നീ.... \
ഞാന്‍ പറഞ്ഞതു നിങ്ങള്‍ക്ക് മനസ്സിലാവാണ്ട...
മഴക്കാലത്ത് ഉണങ്ങിക്കിട്ടാന്‍ പ്രയാസമാ....
എന്റെ മുണ്ട് ഉണങ്ങാന്‍ തട്ടിന്പുരതുള്ള ഒരു മുറിയില്‍ അഴ കെട്ടി അവിടെ ഇട്ടോ....
ഏതെങ്കിലും കാലത്ത് ഉണങ്ങുമ്പോള്‍ ഞാന്‍ പോയി എടുത്തു കൊള്ളാം...
പിന്നേ ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം....
എന്തചെങ്ങില്‍ പറഞ്ഞു തുലക്കടീ...
കാലത്ത് ഓരോ റോ വര്ത്തമാനം പറഞ്ഞു മനുഷ്യനെ കൊമാളിയാക്കുന്നു...
അതേയ് ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.....
പുതിയ മുണ്ടുകള്‍ ഇനിയും അലമാരെലുണ്ട്..... അതൊന്നും ഉടുത്തു സുഖിക്കേണ്ട ഇനി...........
എന്തിനാടീ ഈ പുതിയ മുണ്ടുകള്‍ ഇനി അവിടെ കൂട്ടി കൂട്ടി വെക്കണേ....
എനിക്ക് വയസ്സ് അറുപതു കഴിഞ്ഞില്ലേ....
ഇന്നോ നാളെയോ ഞാന്‍ മയ്യത്താകും.....
പിന്നെ അതൊക്കെ എടുത്തു എന്റെ പ്രേതത്തിനെ പുതപ്പിക്കേണ്ടി വരും....
അതിലും നല്ലതല്ലേ.... ഞാന്‍ മരിക്കനെന്റെ മുന്പ് ഇതെല്ലം ഉടുക്കനത്....
കുറച്ചു പുതിയ ഷര്‍ട്ടും കുപ്പയവുമെല്ലാം ഉണ്ട് പെട്ടിയില്‍ ..... അതും ഇടുത്തു അനിയണം.....
ഒരു പാട് വസ്ത്രങ്ങള്‍ ഉടുപ്പിച്ച്ചാല്‍ പ്രേതത്തിനു ഉഷ്നിക്കില്ലേ????
6 years ago
6 comments:
അതു ശരിയാ..ഒരു പാടു മുണ്ട് പുതപ്പിച്ചാല്‍ പ്രേതത്തിനു ഉഷ്ണിക്കും..പണ്ട് ഞാന്‍ ഓര്‍ക്കാറുണ്ടായിരുന്നു.മരിച്ചവരുടെ മൂക്കില്‍ പഞ്ഞി തിരുകിയാല്‍ അവര്‍ക്ക് ശ്വാസം മുട്ടില്ലേ ന്നു..
അതു പക്ഷേ ചെറുപ്പത്തിലായിരുന്നു.ഇതിപ്പോള്‍ ??
ആറും അറുപതും ഒരു പോലെ ആണല്ലോ അല്ലേ !!
അങ്കിളേ,ഇഷ്ടമുള്ള മുണ്ട് ഉടുത്തോ.അതിനെന്താ?
പിന്നെ വയസ്സ് അറുപതായത് കൊണ്ടാണോ ഇത്തരം ചിന്തകള്‍
ജയപ്രകാശേട്ടാ, വീണ്ടും എഴുത്ത് തുടങ്ങിയത് നന്നായി.
പിന്നെ ശരിയാ, കുറേയേറെ കോടി ഉടുത്താല്‍ പ്രേതത്തിനായാാലും ചൂടെടുക്കും.
പിന്നെ...പ്രേതത്തിനു ഉഷ്ണിക്കും..ചൂടെടുത്തു അത് ചിലപ്പോ,എണീറ്റ് ഫാനിന്റെ ചോട്ടില്‍ ഇരിക്കും.
അറുപതു വയസ്സാവുമ്പോഴേ മരണത്തെ പറ്റി ചിന്തിക്കണോ?
a new concept in writing.
here my kids cannot read that good in malayalam.
please consider short stories in english also.
we understand from reliable source you used to write for GULF NEWS in dubai.
so, i am sure you can some thing here also.
thanks and regards
ananda
നുറുങ്ങു കഥയാണെങ്കിലും....... വായിക്കാന്‍ സുഖം ഉണ്ട്..
കൂടുതല്‍ ഇത്തരം കഥകള്‍ പ്രതീക്ഷിക്കാമല്ലോ..
ഞങ്ങളുടെ ഈ വര്‍ഷത്തെ ബുള്ളറ്റിനിലേക്ക് ഒരു കഥ അയച്ചു തരാമോ?
LIONS CLUB OF KOORKKENCHERY
Post a Comment