Thursday, November 6, 2008

പഷ്ണിക്കഞ്ഞി




ഭാഗം (ഒന്ന് )
ഹലൊ…. ഹലൊ….. എന്താ പറഞ്ഞേ….
പറേണത് കേള്‍‌ക്കിണില്ലാ….ഉറക്കെ പറയൂ,……
ഉണ്ണി ഇല്ലെ? ചേട്ടന് നല്ല ഉറക്കമാ…..
എന്താ കാര്യച്ചാ വേഗം പറയൂ…അതേയ്….ആ‍ങഃ പറയൂ…. കേള്‍‌ക്കണുണ്ട്….
പിന്നേയ്…. നമ്മുടെ ജയമ്മാനില്ലേ?......
ആ ജയമ്മാന്…..പറയൂ……ഹലോ….. ഹലോ…….
ആ പറഞ്ഞോളൂ…..ജയമ്മാന് മരിച്ചൂ‍.…
നമ്മുടെ ആള്‍ക്കാരോടെല്ലാം വിളിച്ചറിയിച്ചോളൂ…
എന്താരുന്നൂ അസുഖം….
അതൊന്നും ഇപ്പോള് എനിക്കറിയില്ലാ….നാളെ തമ്മില്‍ കാണുമ്പോള്‍‌‌ പറയാം…അപ്പോ അമ്മാന്റെ മോളൊ….ഓള് അമേരിക്കേലല്ലേ…..ആ….അതു ശരിയാ‍
മൂന്ന് ദിവസം കഴിഞ്ഞാല് ജയമ്മാന്റെ ചേട്ടന്‍ രവിമ്മാന്റെ മോന്റെ കല്യാണമാ…എന്റെ ഭഗവാനെ…. എല്ലാം… അശുഭമായല്ലോ…..
അവരാണങ്കില് കല്യാണത്തിന് വേണ്ടി…. കുടുംബസമേതം രാജസ്ഥാനില്‍‌ നിന്ന് നാട്ടില്‍‌ വന്നു താമസമാ….ഇനി എന്തെല്ലാം ചെയ്യണം….
ഇനി ഇപ്പോ പെലയായില്ലേ കുടുംബക്കാര്‍ക്കെല്ലാം…കല്യാണം നീട്ടിവെക്കണം…ബന്ധുക്കളെ അറിയിക്കണം….പത്രത്തില്‍ പരസ്യം ചെയ്യണം…ദേഹണ്ണക്കരോട് പറയണം….ഹാള്‍ ബുക്ക് ചെയ്തതു റദ്ദാക്കണം….
പിന്നേയ്….. ആനന്ദേ…..നീ നാളെ കാലത്ത് തന്നെ ഉണ്ണ്യെം കൂട്ടി വന്നോളൂട്ടോ……കൃഷ്ണാ‍ ഗുരുവായൂരപ്പാ…നേരം പുലരുന്നേ ഉള്ളൂ….. ബീനാമ്മ പിറുപിറുത്തൂ‍.….
ഇനി ഇപ്പോ… ഉറക്കം വരില്ല….ചേട്ടനെ ഒന്ന് എണീപ്പിച്ചാല് വേഗം തന്നെ…. അമ്മന്റെ വീട്ടിലേക്ക് പോകാരുന്നു….
ശവം എപ്പോഴാവോം ഇനി ത്രിശൂരിലെത്താ എന്ന് ചോദിക്കാന്‍‌ മറന്നു….ഇനി ഇവിടുത്തെ ആള് എണീറ്റാല് ഇതൊക്കെ എന്നോട് ചോദിക്കും…ആ…
എന്തെങ്കിലും പറയാം.……..ഏതായാലും…. ഇനി പല്ലു തേച്ചു….. നേരത്തെ തന്നെ കുളിച്ച് റെഡിയാകാം….ചേട്ടന് നല്ല ബുദ്ധി തോന്നി…. ഉടന്‍‌ പുറപ്പെടാം എന്നു പറയുകയാണെങ്കില്…
കാര്യം ഉഷാറാകുമല്ലോ….
ഈയീടെയായി എന്തു പറഞ്ഞാലും ചാടി കടിക്കുന്ന പ്രകൃതമാ….….ഹോ എന്തൊരു തണുപ്പ് വെള്ളത്തിനു….ചൂട് വെള്ളത്തില്‍‌ കുളിച്ചിരുന്നായാളാ ഞാന്‍‌….കറണ്ട് ബില്ല് കൂടുന്നൂ… കൂടുന്നൂ…. എന്ന് പറഞ്ഞ്…… ഇപ്പൊ ഇടക്കോക്കെ ഞാന്‍‌ വെള്ളം ചൂടക്കാതെ കുളിച്ചു തുടങ്ങി…..
എന്നാലും വയ്യാ…. ഇന്ന് ഇങ്ങിനെ പോട്ടെ….വിറകെല്ലാം ധാരാളം ഉണ്ടിവിടെ….
കുറച്ചുനാള്‍ വെള്ളം അങ്ങിനെ ചൂടാക്കി കുളിച്ചു….പക്ഷെ വിറകടുപ്പ് പുറത്തായതിനാല്‍‌….എനിക്ക് പാതിരാ നേരത്ത് അങ്ങോട്ട് ഒറ്റക്ക് പോകാന്‍‌ പേടി….
ഒരു വിറകടുപ്പ് വീട്ടിനുള്ളില്‍‌ വെച്ചുതരാന്‍‌ കെട്ട്യോനോട് പറയണം….എനിക്കും വയസ്സായില്ലെ….ആരും സഹായിക്കാനില്ല…പണിക്കാരാണെങ്കില്…. ഒന്നരാടം വരും….കാലത്ത് രണ്ട് മണിക്കൂര്‍‌ പണിയെടുത്തവര് പോകും…..
എനിക്ക് പണിക്കാരെ ആവശ്യം ഈ സമയത്തൊക്കെയാ…അതിനെ അവരെ ഇവിടെ താമസിപ്പിക്കെണ്ടേ…..അതൊക്കെ ബുദ്ധിമുട്ടാ…..
എല്ലാം കാ‍ര്യങ്ങളും ഒറ്റക്ക് ചെയ്യാന്‍‌ പറ്റണില്ല്യാ ചിലപ്പോള്….….മണി 6 കഴിഞ്ഞൂല്ലോ… ഭഗവാനെ….ഇയാള് ഇതു വരെ എണിറ്റില്ലേ….
രാത്രി പാതിരയാകും വരെ കമ്പ്യൂട്ടറില്‍‌ ഓരോന്ന് ചെയ്തു കൊണ്ടിരിക്കും…എന്നിട്ട് കാലത്ത് പോത്ത് പോലെ കിടന്നുറങ്ങും .....
ഏയ് മനുഷ്യാ…ഒന്ന് വേഗം എണീക്ക്….നമുക്കോരിടം വരെ പൊണം….
ഭാഗം (രണ്ട്ട് )
എവിടാ കാലത്ത് തന്നെ പോകേണ്ടേ…..
മനുഷ്യനേ ഒറങ്ങാനും സമ്മതിക്കില്ലെന്നുണ്ടൊ…
ആര്‍‌ക്കും ശല്യമില്ലാതെ ഒരിടത്ത് കിടക്കാന്‍ സമ്മതിക്കേലെന്നു വെച്ചാല്‍….. ഇതെന്തു ശല്യമാ….

അതെല്ലാ…..
പിന്നെന്താ…..
നമ്മുടെ…….
പറേടീ………………… കോന്തീ……….

നിങ്ങളെഴുന്നേറ്റിരിക്ക്…..
ഹൂ……
ഹ്മ്മ്മ്……….
എന്താച്ചാ പറേ എന്റെ പെണ്ണേ…..

നമ്മുടെ ജയമ്മാന്‍ മരിച്ചു…..
അതിനെന്താ?…..
എന്താ ഇങ്ങിനെയൊക്കെ പറേണെ….
ജയമ്മാന്‍ കേരളത്തിന്‍ പുരത്തെവിടെയോ അല്ലേ….
അതെ….
മദ്രാസില്‍ കിടന്നു മരിച്ചു….
ഹ്മ്മ്മ്മ്
അപ്പോ കാര്യങ്ങളോക്കെ അവിടെത്തന്നെ ചെയ്യിപ്പിച്ചോളില്ലേ അവരുടെ ആള്‍ക്കാര്‍…
……… അതിന്നവിടെ ആരുമ്മില്ലത്രെ….
ഒരു മോളുള്ളത് അമേരിക്കയിലാണത്രെ……….. കെട്ടിയോന്റെ കൂടെ….
അപ്പൊ മദിരാശിയില്‍ പ്രേതത്തെ മറവ് ചെയ്യാനുള്ള സ്ഥലമൊന്നുമില്ലേ…
അവിടെ തന്നെയല്ലേ നല്ലത്…..
……….
അതിന് അവര്‍ക്ക് എല്ലാം നാട്ടില്‍ ചെയ്യാനാണത്രെ ഇഷ്ടം….
അതു ശരി…
അപ്പോള്‍‌ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ….
ഇപ്പോ ഞാനെന്തിനാ അങ്ങോട്ട് വരേണ്ടു….
അമേരിക്കേ‍ന്ന് മോളും കെട്ട്യോനും വന്നിട്ടല്ലേ ശവസംസ്കാരം നടക്കൂ‍.….
…. അതൊക്കെ ശരിതന്നെ….
നമ്മള്‍ ബന്ധുക്കളല്ലേ….
മരിച്ചേടത്ത് പോകേണ്ട കടമയുണ്ട്….

ഞാന്‍ റെഡിയായി കഴിഞു….
നിങ്ങള്‍ വേഗം കുളിച്ച് തയ്യാറാക്….

ഞാന്‍ വരുന്നില്ല….
നീ പോയി കാര്യങ്ങളെല്ലാം കണ്ടിട്ട് വായോ….
അതിന് എനിക്ക് ഈ കാലത്ത് വണ്ടിയൊന്നും കിട്ടില്ല….
എന്നെ അവിടെ കൊണ്ട് വിട്ടിട്ട് നിങ്ങള്‍ ഇങ്ങട്ട് പോന്നോ…
എനിക്കിപ്പൊ നിന്റെ കൂടെ വരാന്‍ വയ്യ…
നീ കണ്ടില്ലെ….
റോട്ടിലുള്ള കാനയുടെ പണി….
ചുരുങ്ങിയത് എട്ട് സ്ലാബ് ഇട്ടാലെ കാറ് സുഖമായി പോകുകയുള്ളൂ….
അവിടെ ഇപ്പോള്‍ ആറ് സ്ലാബെ ഉള്ളൂ….
അതിനാല്‍ എനിക്ക് കാലത്ത് തന്നെ കുണ്ടില്‍ ചാടാന്‍ വയ്യ…
……….. എന്തൊരു മനുഷ്യനാ ഇതു….
നീ നിന്റെ ആങ്ങളയെ വിളിക്കെടീ….
അവന്റെ കൂടെ പോടീ……
എന്റീശ്വരാ…………. ഈ മനുഷ്യന്റെ കൂടെ പൊറുക്കാന്‍ വയ്യ….

ഒരു കാര്യത്തിനും ഇല്ല…
നിനക്കെന്റെ ഒരു കാര്യത്തിനും നേരമില്ലല്ലോ….
ചപ്പാത്തി തിന്നിട്ടെത്ര നാളായി….
വൈകിട്ട് 6 മണിയാകുമ്പോളേക്കും……. എന്തെങ്കിലും വലിച്ച് വാരി തിന്ന് മുകളില്‍ പോയിരുന്ന് സീരിയല്‍ കണ്ടിരിക്കും…
രണ്ട് ദോശയും ഉണ്ടാക്കി വെച്ച് ഓടും….

ആണുങ്ങളോട് ഇത്തിരി സ്നേഹം വേണം…
പണ്ടൊക്കെ എന്തോരു ഇഷ്ടായിരുന്നു….

ഇപ്പോ ആണിനെ വേണ്ട….
കൂടെ കിടക്കാന്‍‌ വയ്യെങ്കില്‍….
പക്ഷെ ഇഷ്ടമുള്ള ഭക്ഷണം വെച്ചു തരാന്‍ പറ്റില്ലെങ്കില്‍ ‍ നീയൊക്കെ എന്തിനാടീ….. കെട്ട്യോളാ എന്നും പറഞ്ഞു ഇവിടെ കഴിയുന്നതെടീ…

…… ദേ മനുഷ്യാ…….. ഓരോന്നും പറഞ്ഞ് കാലത്തെ തന്നെ എന്നോട് കയര്‍ക്കണ്ട കേട്ടോ...
…………
നിങ്ങള്‍ വരിണില്ലെങ്കില്‍ വേണ്ട….. ഞാന്‍ എങ്ങിനെയെങ്കിലും പൊയ്കോളാം…..

ഠ്ഹേ……. ഠ്ഹേ……….
വാതില്‍ കൊട്ടിയടച്ച് ബീനാമ്മ യാത്രയായി………..
യെയ് ഓട്ടോ………………….േയ്……….
ആരും നിര്‍ത്തുന്നില്ലല്ലോ…..
വണ്ടിയിലാണെങ്ങില്‍ ആരുമില്ലതാനും….'
ഒരോരുത്തന്മാര്‍ ഞെളിഞ്ഞിരുന്ന് ഓടിച്ചു പോകുന്നു….

എവിടെക്കാ അമ്മച്ചീ പോണ്ടെ….
ശ്ശി പോടാ…… അമ്മച്ചിയോ………….
എന്നാ വേണ്ടാ……….. ഞാന്‍ വിട്ടോളാം………

യെയ് ഓട്ടോ………………….േയ്……….
നിക്ക് നിക്ക് ……… മെല്ലെ……… ഒന്ന് കയറി ഇരിക്കട്ടെ മോനെ………..
എവിടെക്കാ ചേച്ചീ………..
കണിമംഗലം വരെ പോണം…..
അവിടെ എവിടെക്കാ ചേച്ചി…..
ആ പെട്രൊള്‍ പമ്പിന്റെ അടുത്തേക്കാ…
എന്താ ചേച്ചീ അവിടെ വിശേഷം….
ഒരു മരിച്ച വീട്ടിലേക്കാ…
ആരാ അവിടെ മരിച്ചേ….
അത് പറഞ്ഞാ മനസ്സിലാവില്ല മോന്….
എന്നാലും പറാ ചേച്ചീ…..
ആ പമ്പിന്റെ പിന്നിലെ വീടില്ലേ…..
……………… അതു ആ മാഷുടെ വീടല്ലെ….
അവിടുത്തെ അമ്മായിയാണോ ......
…. അല്ല…. ആ അമ്മായിയുടെ കെട്ടിയോന്റെ സഹോദരനാ….

……………. പമ്പ്‌ എത്താറായി ഇവിടെ നിര്‍ത്തിക്കോളൂ….
.................
ചേച്ചീ കാശ് കൊടുത്തിട്ട് പോ……….
സോറി മോനെ….
ഓട്ടത്തിന്നിടയില്‍ അതു മറന്നു…
എത്രയായി………
അത് ചേച്ചി തന്നാല്‍ മതി
കാലത്തെ ഓട്ടമല്ലെ….
എന്താ മീറ്റര്‍ ഓടുന്നില്ലേ….
ഇപ്പോള്‍ പെട്രോളിന്റെ വിലയൊക്കെ കൂടിയില്ലേ…
അപ്പോള്‍…. ഇപ്പോളിങ്ങനെയാ…
ഹുമ്മ്മ്മ്………..
മരിച്ചോടത്ത് പോകാ
ഞാന്‍ ഒന്നും പറേണില്ല…
ഇന്നാ പിടിച്ചൊ……….

റോഡിന്റെ കിടപ്പ് കണ്ടില്ലേ….
വൃത്തിയും വെടിപ്പുമില്ലല്ലൊ…
ഓരോന്ന് വഴിയില്‍ കൂട്ടി ഇട്ടിരിക്കുന്നു….
വൃത്തികെട്ട മണം….

മുഖത്ത് ദുഃഖം കലര്‍ത്തി ബീനാമ്മ വീട്ടിലേക്ക് പ്രവേശിച്ചു….
ആള്‍ക്കൂട്ടത്തിനിടയില്‍ കയറി….
എവീടെടീ നിന്റെ കെട്ടിയോന്‍ ഉണ്ണീ….
ഉണ്ണീടെ സ്വഭാവം നിങ്ങള്‍ക്കറിയില്ലേ…
ഫോണ്‍ അടിച്ചാല്‍ എടുക്കയില്ല…
പുറത്ത് നിന്ന്‍ ആരങ്കിലും ബെല്ലടിച്ചാല്‍ പോയി നോക്കില്ല…
ഓരോ സ്വഭാവം….

നിനക്കവനെ പിടിച്ചു കൊണ്ടൂന്നൂടെ എന്റെ ആനന്ദേ………
അതിനു വരേന്റെ … എന്റെ സുജേച്ചീ…
വരണില്ലെങ്കില്‍ വരേണ്ട….
എന്നെ വണ്ടീല്‍ ഇവിടെ ഒന്ന് വിട്ട് തന്ന് പൊയ്‌ക്കൂടെ…
അതുമില്ലാ…
...............
…. ഉണ്ണി ഇങ്ങിനെ ഒന്നുമല്ലായിരുന്നല്ലോ…………
………. ഇതാരാ ആനന്ദേച്ചിയോ……….
കണ്ടിട്ടെത്ര നാളായി……….
ഹൂ…….
ഇങ്ങനെ മരണോം, കല്യാണങ്ങളുമൊക്കെ ഉണ്ടാകുമ്പോഴലല്ലേ….. വീട്ടുകാരു കണ്ടുമുട്ടുക ഇപ്പോള്‍….
പിന്നെ എന്താ വെങ്കിട്ടാ വിശേഷം….
ഒന്നും പറേണ്ട ചേച്ചീ…
ഞാന്‍ ഉണ്യേട്ടന്റെ കാര്യം നിങ്ങള് പറേണത് ശ്രദ്ധിക്കുകയായിരുന്നു…
എത്ര നല്ല ആളാ‍യിരുന്നു ഉണ്ണ്യേട്ടന്‍…
ഈ ആനന്ദേച്ചിയുടെ കൂടെകൂട്യെ പിന്നാ ഉണ്ണ്യേട്ടന്‍ ഇങ്ങിനെയായതു….
ഓ….. ഈ പറേണ‍ കേട്ടല്‍ തോന്നും … ഞാനാ ഉണ്ണ്യേട്ടനെ ചീത്തയാക്കീന്ന്.

നീ പോടാ…..
സുജേച്ചീ…….. എപ്പോഴെക്കാ ശവം എത്തുക………
അതെന്നാ ഞാനും ഇപ്പോ വിചാരിക്കണേ….
എനിക്കോരു എത്തും പിടിയും ഇല്ല…
ഏതായാലും ഇന്ന് എത്തില്ല…
പോസ്റ്റ് മാര്‍‌ട്ടമൊക്കെ കഴിയേണ്ടെ….
മറ്റെന്നാളേക്ക് ശവദാഹം നടത്താമെന്നാ നാട്ടുകാരുടെ കണക്ക് കൂട്ടല്‍..

സുജേച്ച്യേ..കാലത്തൊന്നും കഴിച്ചിട്ടില്ല…
ചായ കിട്ട്വോ….
ആ‍ങ്…… അതിനെന്താ ഇപ്പൊ ഇത്ര താമസം…
എടാ സുന്ദരാ………….
എന്താ ചേച്ച്യേ….
നീ ആനന്ദേച്ചിക്ക് ചായ ഇട്ടു കൊടുത്തെ………..
ആ‍നന്ദേച്ച്യേ………. ഇങ്ങട്ട് പോരെ…………

എടാ സുന്ദരാ………… നിന്റെ പെണ്ണും കുട്ട്യൊം എവിടെടാ…
ഇവിടുണ്ട് ചേച്ച്യേ…
പിന്നെ എന്തൊക്കെയെടാ വിശേഷം….
ഹ്മ്മ്….
ഞങ്ങള്‍ക്കെല്ലാമെന്താ വിശേഷം….
ഞങ്ങളു പാവങ്ങളല്ലേ…
…………
ആരു പറഞ്ഞൂ……… നിങ്ങള്‍ പാവമാണെന്നു……..

നിനക്ക് സ്കോളില്‍ പണീല്ലെ….
പിയൂ‍ണാണെങ്കിലും പതിനായിരത്തിന്നടുത്ത് ശമ്പളമില്ല്ല്ലേ….
ഇപ്പൊ പെണ്ണ് കെട്ടി… കുട്ട്യായി….
ഇനി ഇതാ വീട് വെക്കാന്‍ പോണു….

നിങ്ങള്‍ പാവങ്ങളൊന്നുമല്ല…
പണക്കാരു തന്നെ….

ദാ ആനന്ദേച്ചി….ചായ റെഡിയായി….
ഹൂം…. നല്ല സ്ട്രൊങ്ങ് ആ‍ണല്ലോടാ നിന്റെ ചായ…
പണ്ട് അമ്മാമനിട്ട് കൊടുക്കുന്ന ചായ ഇങ്ങിനെയാ..

നീ അമ്മാനെ ഓര്‍ക്കുന്നുണ്ടോടാ‍...
ഇതെന്തു ചോദ്യമാ ആനന്ദേച്ചീ…
എനിക്ക് വേറെ ഓര്‍ക്കാന്‍ ആരാണുള്ളത്….
ആ മഹാത്മാവല്ലേ …. എനിക്ക് ഈ പണി വാങ്ങി തന്നതു…
എന്റെ ദൈവമാണ് ആനന്ദേച്ചീടെ പണ്ട് മരിച്ചുപോയ അമ്മാന്‍…

ഈ അമ്മാമാന്മാരെ ഓക്കെ അതു പോലെ നല്ലത് ചെയ്യില്ലേ നിനക്ക്….
ഹ്മ്മ്മ്
അവര്‍ക്കൊന്നും…… മരിച്ചുപോയ അമ്മാമന്റെ അത്ര സ്നേഹം ഉള്ളതായി കണ്ടിട്ടില്ല….

ഇപ്പോ ജീവിച്ചിരുപ്പുള്ള അമ്മാമന്മാരും…. ഇന്നെല മരിച്ച അമ്മാനും കോടീശ്വരന്മാരാ….
അവരെന്തെങ്കിലും……. അറിഞ്ഞു തന്നാല്‍ നല്ലത് തന്നെ…
എടാ സുന്ദരാ……..
എപ്പോഴാ…….. ശവം എത്തുക………..
ആരാ കൂടെ വണ്ടിയില്‍ ഉണ്ടാകുക….
എവിടെയാ ശവദാഹം……………
വടൂക്കര ശ്മശാനത്തിലാണോ….

എനിക്കൊന്നും അറിയില്ലാ…. എന്റെ ആനന്ദേച്ചീ…
[തുടരും]

19 comments:

Unknown said...

പഷ്ണിക്കഞ്ഞി.........
രസകരമായി വരുന്നുണ്ട്...
കഥയുടെ പേരുകൊണ്ട്....ഇനിയും കുറെ ഭാഗങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കുന്നു...
മാഷുടെ ഇത്രയും വലിയ കഥ ഇതു വരെ വന്നിട്ടില്ലാ.. എന്ന് ഇവിടുത്തെ സുഹ്ത്തുക്കള്‍ പറഞ്ഞു ഇന്നെല ഉച്ചക്ക്...
ബാക്കി ഭാഗം കയ്യിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പബ്ലിഷ് ചെയ്തുകൂടെ>>>

സ്നേഹത്തോടെ
ആനന്ദവല്ലി

Unknown said...

hi Jp
your very latest post "pashnikkanji" will turn into a big exposure for you.
this morning we put this subject in front of our bulletin editorial team.
you have promised us giving one of your story from your e-magazine or from other stock.
we have noticed that you have given one story for one of the malayali samajam @ norway...
please consider our subject seriously as the date of priting becomes very close.
we dont have to pressure u as u r part of our organization and one amongst us.
and you are a veteran member too.

പൊറാടത്ത് said...

“ഇയാള് ഇതു വരെ എണിറ്റില്ലേ….
രാത്രി പാതിരയാകും വരെ കമ്പ്യൂട്ടറില്‍‌ ഓരോന്ന് ചെയ്തു കൊണ്ടിരിക്കും…എന്നിട്ട് കാലത്ത് പോത്ത് പോലെ കിടന്നുറങ്ങും…

നമ്മുടെ…….
പറേടീ………………… കോന്തീ………“

രസമാവുന്നുണ്ട് മാഷേ....

പിന്നെ, ആ കാനകൾക്കൊക്കെ സ്ലാബ് ഇടൽ എപ്പോഴാ കഴിയണത് ആവോ..:)

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പൊറാടത്ത്

കുറിപ്പുകള്‍ക്ക് നന്ദി....
കാനകളുടെ അവസ്ഥ കണ്ടു അല്ലേ...

വീട്ടില്‍ കാറുണ്ടെങ്കിലും ദുര്‍ഗടം പിടിച്ച വളഞ്ഞ വഴിയില്‍ കൂടി പോകണം ഇപ്പോള്‍...

മാണിക്യം said...

പഷ്ണികഞ്ഞി!
നല്ല ഒഴുക്കുണ്ട് വായിക്കാന്‍, ജാഡകളില്ലാത്ത എഴുത്ത്. വായിക്കുമ്പോള്‍ ഒട്ടും തന്നെ കൃതൃമത്വം ഇല്ലാതെ, ഒരു മരണമായാലും ഇന്ന് ചിന്തകള്‍ ഈ വിധം ഒക്കെ തന്നെ, മരിച്ചവരുടെ വേര്‍‌പാടില്‍ ഹൃദയം പൊട്ടി വിലപിച്ച കഴിഞ്ഞ തലമുറ ഓര്‍മ്മയായി, ഇന്ന് ശവസംസ്കാരം വെറും ഒരു ചടങ്ങും ആ മരണം വരുത്തുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒളിഞ്ഞും തെളിഞ്ഞും അത് പറയുന്നു ജനം... കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേയ്ക്കും ഇന്ന് അത് വീണ്ടും ചുരുങ്ങി തന്നിലേയ്ക്ക് മാത്രവും ആവുകയാണൊ??

എനിക്കൊന്നും അറിയില്ലാ…. എന്റെ ആനന്ദേച്ചീ…
[തുടരൂ വേഗം ക്ഷമയില്ല കാത്തിരിക്കാന്‍...]

സന്തോഷ്. said...

കമന്‍റുകാരൊക്കെ പറഞ്ഞപോലെ ഉഗ്രന്‍ എഴുത്ത് മാഷേ...!! നന്നായിരിക്കുന്നു.
“നല്ല ഒഴുക്കുണ്ട് വായിക്കാന്‍, ജാഡകളില്ലാത്ത എഴുത്ത്. ഒട്ടും തന്നെ കൃതൃമത്വം ഇല്ലാതെ...”
-പൊറാടത്തിനെ ഞാന്‍ അക്ഷരം പ്രതി അനുകരിക്കുന്നു.

ഇതില്‍ പറഞ്ഞിട്ടുള്ള പലതും ‍ഞാന്‍ അറിഞ്ഞ വഴികളും അനുഭവിച്ചിട്ടുള്ള ദിനചര്യങ്ങളും.. എങ്കിലും ഇതു വായിക്കൂന്ന ആരും ഈ വാക്കസര്‍ത്ത് നേരില്‍ കാണുകയാണെന്നേ തോന്നൂ.. അത്ര ഹൃദ്യമായാണ് ഒരു സംഭാഷണപരമ്പര തന്നെ ആവിഷ്കരിച്ചിരിക്കുന്നത്.. ഞാന്‍ പറഞ്ഞിട്ടില്ലേ ജേപിക്കുള്ളില്‍ ഒരു “വാ‍ക് രാക്ഷസന്‍” ഒളിഞ്ഞിരുപ്പുണ്ടെന്ന്; ഇപ്പോ എങ്ങനെയുണ്ട്..!?
വേഗം ബാക്കി കൂടി എഴുതൂ, കാത്തിരിക്കുന്നു.

ഉപാസന || Upasana said...

ജെപി
നല്ല ഭാഷയില്‍ എഴുതിയിട്ടുണ്ട്.
തുടരുക.
:-)
ഉപാസന

ഓഫ് : ആ ഹെഡര്‍ പടം എന്ന് ‘അമുക്കിക്കളഞ്ഞു’. ;-)

saijith said...

നന്നായിട്ടുണ്ട് ജെ പി ,വായനയുടെ മര്‍മം കവിതയായാലും കഥയായാലും മറ്റെന്തു ആയാലും ഒരു ഒഴുക്ക് ഉണ്ടാവണം ,ഇതുവരെ കുഴപ്പമില്ല തുടര്‍ന്നും പോരട്ടെ .....പിന്നെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു ,അഥവാ ശ്രദ്ധേയമായ കാര്യം ,എല്ലാ കുടുംബക്കാരും കണ്ടു മുട്ടുന്നത് മരണ വീട്ടിലോ അല്ലെങ്കില്‍ കല്യാണത്തിനോ മറ്റോ തന്നെ ആണ് നൂറു ശതമാനം ശരിയാണ് ....ഇത് ഇവിടെ കണ്ടപ്പോള്‍ എനിക്ക് വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാന്‍ കാസര്‍കോടുള്ള മാമന്റെ ഒരു ബന്ധു മരിച്ചപ്പോള്‍ പോയി ഞാന്‍ വളരെ അപൂര്‍വ്വമായേ അവിടം ഒക്കെ പോകാറുള്ളൂ ,എല്ലാം കഴിഞ്ഞു മടങ്ങുമ്പോള്‍ അവരുടെ ഏകദേശം അഞ്ചു വയസുള്ള മകന്‍ ചോദിച്ചു ഇനി ഇപ്പോള വരിക എന്ന് ,ഞാന്‍ പറഞ്ഞു വരും കുട്ടാ എന്ന് ....അപ്പോള്‍ അവന്റെ മറുപടി എന്നെ വല്ലതെ ചിന്തിപിച്ചു ,ഇതായിരുന്നു മറുപടി ,'ഇനിയും ആരേലും മരിച്ചാലെങ്കിലും ചേട്ടന്‍ വരുമല്ലോ എന്ന്' ...........! ഓരോ കഥയായാലും കവിതയായാലും നമ്മളെ ചിന്തിപ്പിക്കണം,ഇതുപോലെ ഉള്ള ഓര്‍മകളെ ഉണര്‍ത്താനുള്ള കഴിവുള്ളതാകണം, തുടര്‍ന്നും നന്നായി എഴുതുക ആശംസകള്‍ .

ജെ പി വെട്ടിയാട്ടില്‍ said...

സജിത്ത്
പ്രതികരണങ്ങള്‍ക്ക് ഒരു പാട് നന്ദി...
ഞാന്‍ തുടര്‍ന്നെഴുതാം താമസിയാതെ....
മലയാളം കംപോസിങ്ങിലുള്ള പ്രയാസമാ എന്നെ താമസിപ്പിക്കുന്നത്...
ഇപ്പൊള്‍ ഒരു ബ്ലോഗ്ഗര്‍ എന്നെ സഹായിക്കുന്നുണ്ട്...
അതിനാല്‍ കൂടുതല്‍ എനിക്കെഴുതുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ ...
വീണ്ടും കാണാം...
മകന്റെ ചോദ്യം ശ്രദ്ധിച്ചു ...

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയ സന്തോഷ് മാഷെ........
കമന്റ്സിനു നന്ദി....
എന്നിലെ കഥാക്രിത്തിനെ പുറത്തെക്കെടുത്ത മഹാനായ വ്യക്തിയാണ് താങ്കള്‍....
എനിക്ക് കിട്ടുന്ന പ്രശംസകളൊക്കെ.... വാസ്തവത്തില്‍ താങ്കള്‍ക്കും കൂടിയുള്ളതാ....
“ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരന്റെ വേഷം അണിയുമെന്ന് കരുതിയിരുന്നില്ല...”
എല്ലാം ഒരു നിയോഗം പോലെ തോന്നുന്നു...
ഞാന്‍ വീണ്ടും എഴുതാം....

Unknown said...

"പഷ്ണിക്കഞ്ഞി"
തുടര്‍ന്നില്ലല്ലോ മാഷെ?
മഴയെല്ലാം മാറിയപ്പോള്‍......... പുതിയ പടം ഇട്ടുവല്ലേ.
ആരാണ് വീട്ടു മുറ്റത്ത് കോലം വരച്ചിരിക്കുന്നത്...
പുതിയ പടം എല്ലാം കൊണ്ടും നന്നായിരിക്കുന്നു...
ഗുരുവായൂര്‍ ഏകാദശിക്ക് വരുമ്പോള്‍ മാഷിന്റെ വീട്ടില്‍ വരുന്നതായിരിക്കും....

ജെ കൃഷ്ണന്‍

HARI VILLOOR said...

നല്ല ഒഴുക്കുള്ള എഴുത്ത്.. നാടന്‍ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

dear readers

i shall continue my little story as soon as possible.
getting old and itz a matter of strain while composing.
i hv to hv an anti glare screen to the monitors used in my home and office.

ഗീത said...

ഇതൊരു കഥയല്ല, കാര്യം തന്നെയാണെന്നു തോന്നുന്നു.

ഇനി ഞാനൊരു കാര്യം പറഞ്ഞാല്‍ ദേഷ്യം തോന്നരുത്. ഈ പോസ്റ്റില്‍ മാഷു തന്നെ എഴുതിവച്ചേയ്ക്കുന്നതില്‍ നിന്ന്‌ മനസ്സിലായത് : ഭാര്യയുടെ വീട്ടില്‍ എന്തെങ്കിലും കാര്യങ്ങളുണ്ടായാല്‍ അതില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനു തീരെ താല്‍പ്പര്യമില്ല. നീ വേണമെങ്കില്‍ പൊയ്ക്കോ ഞാനില്ല എന്ന മട്ട്. അതേ സമയം ഭര്‍ത്താവിന്റെ വീട്ടിലെ കാര്യമാണെങ്കിലോ, ഭാര്യ കൂടെ ചെല്ലുക എന്നത് അലിഖിതനിയമവും. നീ വരുന്നോ എന്നൊരു ചോദ്യമില്ല ഇവിടെ. കൂടെ ചെന്നോളണം എന്ന മട്ട്. ഇത് അനീതിയല്ലേ? ഭര്‍ത്താവിന് സ്വന്തക്കാരോടു തോന്നുന്ന അതേ വികാരങ്ങള്‍ തന്നെയല്ലേ ഭാര്യയ്ക്കും സ്വന്തക്കാരോടു തോന്നുന്നത്? അതു എന്തേ ഈ പുരുഷന്മാര്‍ മനസ്സിലാക്കാത്തത്? പുരുഷന്റെ സ്വാര്‍ത്ഥതയല്ലേ ഇത്?
(പോസ്റ്റില്‍ വായിച്ചതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത് ഒരുപാടു സ്ത്രീകളുടെ ജീവിതത്തില്‍ ഇതേ അനുഭവം ഉണ്ടായിട്ടിട്ടുള്ളതായി അറിയാം.)

ഗീത said...

സോറി. മനസ്സില്‍ തോന്നിയതു പറഞ്ഞപ്പോള്‍ എഴ്ത്തിനെക്കുറിച്ചു പറയാന്‍ മറന്നു.

ആ ശൈലി നല്ല ഇഷ്ടപ്പെട്ടു. എല്ലാം നേരിട്ടു കാണുമ്പോലെ ദ്യോതിപ്പിക്കുന്ന രീതി.

അരുണ്‍ കരിമുട്ടം said...

ബോറടിക്കാതെ വായിച്ച് പോകാന്‍ പറ്റന്നുണ്ട്.നല്ല എഴുത്ത്

ജെ പി വെട്ടിയാട്ടില്‍ said...

ഗീത് ടീച്ചറേ
ടീച്ചറുടെ അഭിപ്രായങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കുന്നു..
അതിനുള്ള മറുപടി ചില എക്സ്പ്ലനേഷനുകളില്‍ ഒതുക്കേണം. കുറച്ചധികം എഴുതാനുണ്ട്. 2 ദിവ്സമായി ആരോഗ്യം ത്രിപ്തികരമല്ല. അതിനാല്‍ പിന്നീടെഴുതാം.
പിന്നെ നമ്മുടെ പാട്ടിന്റെ കാര്യം എന്തായി.
ഒരെണ്ണത്തിനു ഈണം കൊടുത്തിട്ട് പാടി നോക്കി.
തരക്കേടില്ല.
അവിടെ നിന്ന് ഓ കെ തരികയാണെങ്കില്‍ വിഷ്വത്സ് ചേറ്ത്ത് യുട്യൂബ് വഴി അപ്ലോഡ് ചെയ്യാം.
ഏന്നെ ഫോണ്‍ വഴി ബന്ധപ്പെടണമെങ്കില്‍ ഞാന്‍ അതിനുള്ള അവസരം തരാം.

കാപ്പിലാന്‍ said...

മാഷേ ,കഥ വായിച്ചു ...നല്ല കഥ ..ഇനിയും തുടരട്ടെ ഈ യാത്ര.ആയുരാരോഗ്യ സൌഖ്യം നേരുന്നു .എന്‍റെ ഇമെയില്‍ തരാം ഇനി പോസ്ടിട്ടാല്‍ അറിയിക്കണം .lalpthomas@gmail.com

prakashettante lokam said...

പഷ്ണിക്കഞ്ഞി.........
വിളമ്പാറായില്ലേ മാഷേ
വിശപ്പ് സഹിക്കുന്നില്ല.
എന്തിനാ സാറെ ഞങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കണേ.