Monday, November 17, 2008

എന്റെ പ്രിയപ്പെട്ട ബിന്ദുവിന്..

ബിന്ദു മോളുടെ മെയില്‍ കിട്ടി...
ഇപ്പോള്‍ വരാന്‍ പറ്റില്ല മോളെ
ഞാന്‍ ഉച്ചയൂണും മയക്കവും കഴിഞ്ഞ് ഇപ്പോള്‍ എത്തിയതേ ഉള്ളൂ.
രാത്രി 8 മണികഴിഞ്ഞ് ഓണ്‍ ലൈനില്‍ കാണും മിക്കവാറും
ഇനി ഭാവിയില്‍ എപ്പോഴെങ്കിലും വരികയാണെങ്കില്‍ ഒരു മിസ്സ്ഡ് കോള്‍ അടിക്കുക
xxxxxxxx
എനിക്ക് നമ്പര്‍ തരികയാണെങ്കില്‍ ഞാനും അങ്ങിനെ ചെയ്യാം.
എളുപ്പമാര്‍ഗ്ഗം സംസാരിക്കുന്നതിന് ജി ടോക്ക് തന്നെ.
പിന്നെ എന്തായിരുന്നു അസുഖം.
കുറെ നാളായല്ലോ കണ്ടിട്ട് . ഇത്ര വലിയ അസുഖമാണോ?
അങ്കിളിനു ഉച്ചക്ക് ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ 6 മണി കഴിയണം ഉഷാറാകാന്‍.
പ്രായമായില്ലേ മോളേ.... വയ്യാണ്ടായി.
പിന്നെ ചിലപ്പോള്‍ ഓരൊ ചിന്തയും. രാഖിക്ക് മക്കളായില്ല.. മോള്‍ടെ കാര്യവും ഞാന്‍ രാഖിക്ക് വേണ്ടി യാചിക്കുന്ന ദേവന്മാരോടും ദേവിമാരോടും പറയുന്നുണ്ട്. എനിക്ക് നാള് തന്നിട്ടില്ലെങ്കില്‍ പറയണം.
മകന് പറ്റിയ ഒരു പെണ്‍കുട്ടിയേ കണ്ടെത്താനായില്ല ഇതു വരെ.
അവന് 30 വയസ്സ് കഴിഞ്ഞു.
ഞങ്ങള്‍ വെട്ടിയാടന്മാര്‍ 60 നപ്പുറം കടക്കാറില്ല. ... അതാണ് പാരമ്പര്യം.
എന്നെ ഇത് വരെ കൊണ്ടൊയില്ല.
കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്നെ കൊണ്ടോവാന്‍ വരുമെന്ന് വിചാരിച്ചു.. കാതോര്‍ത്ത് കിടന്നു... ആരും വന്നില്ല.
എന്നാല്‍ ഈ തുലാ വര്‍ഷത്തിലെങ്കിലും വരാമായിരുന്നു.
അതും കഴിഞ്ഞു.
ഇനി ശബരിമലക്ക് പോണുണ്ട്..
ഒരു പകെഷ് യാത്രാമദ്ധ്യെയാകാം..
സമയം എപ്പോഴാണെന്ന് ഉടയതമ്പുരാന് മാത്രമല്ലേ അറിയൂ.
കയറ്റം കയറുക എനിക്ക് ശ്രമകരമായ പണിയാ... ഇറക്കം പ്രശ്നമില്ല.. എത്ര വേണമെങ്കിലും നടക്കാം.
ക്ഷീണമോ കിതപ്പോ ഇല്ല.
കയറ്റം കയറുമ്പോള്‍ മുട്ടിന്‍ കാലിന് താഴെ കടച്ചിലാ...
ഓരോ ദിവസം കിടക്കുമ്പോഴും ഞാന്‍ വിചാരിക്കും... കാലത്ത് ഞാന്‍ എഴുന്നെല്‍ക്കില്ലാ എന്ന്..
സുഖ ചികിത്സ ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല..
കര്‍ക്കിടകത്തില്‍ ബീനാമ്മ മരുന്ന് കഞ്ഞി വെച്ച് തരും...
അതല്ലാതെ മരുന്നായി ഒന്നും ഇല്ല..
പ്രമേഹവും പ്രഷറും ഒന്നും ഇല്ലാ എന്നാ ബീനാമ്മ പറേണ്..
പക്ഷെ എനിക്ക് വേറെ ചില അസ്വാസ്ഥ്യങ്ങളുള്ളത് ഓള്‍ക്കറിയാമല്ലോ..
എനിക്കല്ലേ എന്റെ വേവലാതിയെ പറ്റി അറിയൂ..
ഓപ്പറേഷന്‍ ചെയ്യേണ്ട് ചില വകുപ്പുകള്‍ ഉണ്ട്..
ഷീബ പറഞ്ഞു ആയുര്‍വേദത്തില്‍ അതിന് ചികിത്സയൊന്നും ഇല്ലത്രെ...
അപ്പോ പണ്ട് കാലത്ത് ആളുകള്‍ എങ്ങിനെയായിരുന്നു അതിനെയെല്ലാം നേരിട്ടിരുന്നത്..
എന്താ ഷീബേ ഉണ്ണ്യേട്ടനെ ഇങ്ങിനെ പേടിപ്പിക്കുന്നത്...
കുറെ കാലം എനിക്ക് ഷീബയുടെ ചികിത്സയായിരുന്നു.. ആയുര്‍വേദം എനിക്കിഷ്ടമാ...
എന്നും എനിക്ക് വയറ്റിലസുഖമാ...
ഷീബക്ക് എന്റെ ശരീര ചരിത്രം അറിയാം. അതിനാല്‍ ഷീബക്ക് ഫോണില്‍ കൂടിയും എന്നെ ചികിത്സിക്കാം.
ഷീബ കഴിഞ്ഞ മാസം ചൈനയില്‍ പോയപ്പോള്‍, അല്ലറ ചില്ലറ അസുംഖം വന്നിരുന്നു..
ചൈനയുമായി ബന്ധപ്പെട്ടാലോ എന്നാലോചിച്ചു... പിന്നെ വിചാരിച്ചു അവര്‍ക്കത് വിഷമമായാലോ എന്ന്....
ഷീബ പറയും നമുക്കു ഈ കട്ടന്‍ കാപ്പിയും മറ്റും വേണ്ടെന്നു.... കട്ടന്‍ ചായ തീരെ വേണ്ട..
മദ്യപാനം ഒട്ടും വേണ്ട...
എന്തെങ്കിലും ദുശ്ശീലം വേണ്ടേ എന്റെ ഷീബേ.....
എല്ലാവരും ഇങ്ങിനെ മദ്യപാനം നിര്‍ത്തലാക്കിയാല്‍ അത് വിറ്റ് ജീവിക്കുന്നവരുടെ കാര്യം ആര് നോക്കും..

[ഇതിന്റെ തുടര്‍ച്ച എഴുതിയത് - i lost while composing]

7 comments:

Unknown said...

ജെ പി സാറെ
എന്താ സാറെ ഇങ്ങിനെയൊക്കെ
ഞങ്ങളോട് പറഞ്ഞല്ലോ പഷ്ണിക്കഞ്ഞി യുടെ ബാക്കി ഉടന്‍ തുടങ്ങാമെന്ന്.
എന്നിട്ടിതാ പുതിയതൊന്ന് ഇട്ടിരിക്കുന്നു.
ഇത് വളരെ മനോഹരം.
ആരാണീ ബിന്ദു, ഷീബ, രാഖി എല്ലാം.
പഴയ കഥാപാത്രം ബീനാമ്മയെ മാത്രമെ ഞങ്ങള്‍ക്കറിയൂ.
രസമായ ഒഴുക്കാ ജെ പി സാറിന്റെ കഥകള്‍ക്ക്.
ജോലി കഴിഞ്ഞുള്ള സമയം കഥാരചനയില്‍ മുഴുകിക്കൂടെ സാറെ???????????

ജാനകിയും മക്കളും

അരുണ്‍ കരിമുട്ടം said...

വായിച്ച് വന്നപ്പോള്‍ ആകെ ടെന്‍ഷനായി എന്താണന്ന് അറിയാന്‍.പക്ഷേ അവസാനവരികളില്‍ ഒരു നര്‍മ്മരസം


'എന്തെങ്കിലും ദുശ്ശീലം വേണ്ടേ എന്റെ ഷീബേ.....
എല്ലാവരും ഇങ്ങിനെ മദ്യപാനം നിര്‍ത്തലാക്കിയാല്‍ അത് വിറ്റ് ജീവിക്കുന്നവരുടെ കാര്യം ആര് നോക്കും..'

Unknown said...

ബിന്ദുവിനുള്ള കത്ത് രസകരമായിരിക്കുന്നു.
താങ്കളുടെ www.kanikkonna.com
ല്‍ എഴുതിയ അനുഭവ കഥ തരക്കേടില്ല.അതെങ്കിലും ദയവായി വേഗം എഴുതി തീര്‍ക്കണം ജെ പി സാറെ.

മാണിക്യം said...

കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്നെ കൊണ്ടോവാന്‍ വരുമെന്ന് വിചാരിച്ചു.. കാതോര്‍ത്ത് കിടന്നു... ആരും വന്നില്ല.
സമയം എപ്പോഴാണെന്ന് ഉടയതമ്പുരാന് മാത്രമല്ലേ അറിയൂ.
J P ഞാന്‍ ചോദിച്ചു ഒടേമ്പ്രാനോട് ഈയിടെ ഒന്നും കൊണ്ട് പോണില്ല ,ജെപി അല്ലേ അവിടെ എത്തിയാല്‍ , പിന്നെ നെറ്റ് വേണം ചാനലു വേണം ആന വേണം ഇങ്ങനെ നൂറ് കൂട്ടം ഒരുക്കണം അതൊക്കെ ഒന്നു റെഡിയാവട്ടെ എന്നാ പറഞ്ഞത് .. അതു കൊണ്ട് വേഗം പഷ്ണികഞ്ഞി വിളമ്പ്..

smitha adharsh said...

കത്ത് നന്നായി..

Jayasree Lakshmy Kumar said...

ഇത് കേട്ടാൽ തോന്നും തൊണ്ണൂറു വയസ്സായെന്നു. 60 വയസ്സെന്നാൽ സ്റ്റിൽ യങ്

ശ്രീ said...

തനി നാടന്‍ ശൈലിയിലുള്ള ഒരു കത്തു വായിച്ച സുഖം.
:)

60 വയസ്സ് അത്ര വല്യ പ്രായമൊന്നുമല്ലല്ലോ മാഷെ
:)