Wednesday, November 19, 2008

ഹലോ ജോജിക്കുട്ടാ ഇന്ന് പള്ളിക്കൂടത്തില് പോണില്ലേ?

എന്റെ ഇവിടുത്തെ കാര്യം ഒക്കെ അങ്ങനേയാ…ഒന്നും പറയേണ്ട ജെപി..…
"പിന്നെ എന്തൊണ്ട് തണുപ്പു നാട്ടിലെ വിശേഷം.
തണുപ്പത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങാനെന്തു സുഖമാണല്ലേ?…ഇവിടെ കൊതുകടി ഇല്ലെങ്കില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ഉള്ള തണുപ്പിലും മൂടിപ്പുതച്ച് കിടന്നുറങ്ങാം. പണ്ടൊക്കെ ബീനാമ്മേനെ കെട്ടിപ്പിടിച്ച് കിടക്കാമായിരുന്നു..ഇപ്പോ ഓള്‍‌ക്ക് ഉഷ്ണം കൂടുതലാണത്രെ....
അങ്ങിനെയാണെങ്കില്‍ വല്ല വെള്ളക്കാരെയും കെട്ടി ജോജിക്കുട്ടന്റെ നാട്ടിലോ മറ്റോ കഴിഞ്ഞു കൂടെ ഓള്‍ക്ക്!...നമുക്ക് ഈ വയസ്സ് കാലത്ത് വേറെ ഒരു പെണ്ണിനെ കെട്ടുകയും ചെയ്യാം.......
പിന്നെ പറാ ജോജിക്കുട്ടാ അവിടുത്തെ വിശേഷം...."
"ഞാന്‍ ഇന്ന് മൂന്നര മണിക്കെണീറ്റു. അരുണ്‍ അപ്പൊഴൂം അവന്റെ പ്രോജക്‍റ്റിന്റെ വര്‍ക്കിലാ കിടന്നിട്ടില്ല. പിന്നെ അവനു കട്ടന്‍ കാപ്പി ഇട്ടു കൊടുത്തു…… പിന്നെ ഉറങ്ങിയില്ല…."
"ഹേയ്…. ജോജീ…. ഈ പറഞ്ഞത് ശരിയായില്ല…പത്തിരുപത്തെട്ട് വയസ്സായ പിള്ളേര്‍ക്ക് കാലത്ത് അമ്മച്ചി എണീറ്റ് കാപ്പി ഉണ്ടാക്കി കൊടുക്കുകയോ…ച്ഛേ!…. വളരെ മോശം…. ആരും കേക്കേണ്ട"……"ആ ചെറുക്കനു പെണ്ണു കെട്ടാറായില്ലേ. അവന്‍ ഗേള്‍ ഫ്രണ്ടൊന്നും ഇല്ലേ?"….
ഈ പ്രായത്തിലുള്ള പീള്ളേര്‍ കാലത്തെണീറ്റ് അമ്മക്കും മറ്റുള്ളോര്‍ക്കും കാപ്പിയും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി കൊടുക്കണം…ഇങ്ങനെ പിള്ളേരെ പഠിപ്പിച്ചാല്‍ അവര്‍ ജീവിതത്തില്‍ കഷ്ടപ്പെടും…"ഇപ്പൊ അവിടെ സമയം എത്രയാ യി….. "
എന്താ ജെ പി ഈ സമയത്തെപ്പറ്റി എപ്പോഴുമെപ്പോഴും ചോദിക്കണെ…ഞാന്‍ പലതവണ പറഞ്ഞില്ലേ?….
അവിടെ നിന്ന് 12 മണിക്കൂര്‍ മൈനസ് ആണെന്നു….ജെ പിയ്ക് അവിടെ ഇപ്പോ എത്രാ സമയം.?.
ഇവിടെ ഇപ്പോ 4 മണി… ….
എന്നാല്‍ ഇവിടെ നാലു മണി വെളുപ്പായി………..
ഇങ്ങനെ നാളെയും 4 മണിക്കെഴുന്നേറ്റ് കാപ്പി ഉണ്ടാക്കുമോ?…
ഇല്ല ജെ പി….
എനിക്ക് താങ്കളെ ബഹുമാനിക്കണമല്ലോ.
ഹ്മ്…..എനിക്കറിയാം തനിക്ക് പിള്ളേരോട് വലിയ സ്നേഹം ആണെന്നു.കൂടുതല്‍ സ്നേഹിച്ചാല്‍ കൂടുതല്‍ ദുഖിക്കേണ്ടി വരും…"അതെന്താ ജെ പി എന്നെ ഇങ്ങനെ ചീത്ത് വിളിക്കുന്നേ"....
"ആ …. അതു ശരി…. പിന്നെ ശകാരിക്കേണ്ടി വരുമ്പോള്‍ ശകാരിക്കേണ്ടേ?….
ഞാന്‍ അവിടെ അടുത്തെങ്ങാനും ആണെങ്കില്‍ അവിടെ വന്നിട്ട് ഒരു ഇടി വെച്ചു തന്നേനെ"......"അല്ലാ ജോജി, ഞാനൊരു കാര്യം ചോദിക്കാന്‍ മറന്നു…നിനക്ക് ഒരു പെണ്‍കുട്ടിയുണ്ടല്ലോ…
വീട്ടു പണി കുറെ ഒക്കെ അതിനെക്കൂടെ ഒന്ന് പഠിപ്പിച്ചു കൂടെ?
അവള്‍ നേരത്തെ എണീറ്റ് വന്നിട്ട് പണിയൊക്കെ എടുക്കട്ടെ…""അതിനു ജെ പീ…...."
"എനിക്കോന്നും കേക്കേണ്ട….തര്‍‌ക്കുത്തരമൊന്നും പറേണ്ട"….
"ഞാന്‍ പറേണതൊന്ന് കേക്കൂ എന്റെ ജെ പീ. അവളിവിടില്ലാ…..
അവളങ്ങ് യൂണിവേഴ്‌സിറ്റിലാ, പഠിക്ക്യാ…ആഴ്ചയില്‍ ഒരിക്കലെ വരികയുള്ളൂ….അവള്‍ വന്നാല്‍ പിന്നെ ഞാനൊന്നും അറിയണ്ടാ.അവള്‍ നന്നായി എല്ലാം നോക്കും.
അല്ലാത്തപ്പോള്‍ ഇവിടെ ഞങ്ങള്‍ അമ്മേം മോനുമല്ലേ ഉള്ളൂ…."
"ആ കുട്ടിക്കെന്നും വന്നു കൂടെ?"…
"അതിന് ജെ പി….. അവള്‍ 120 കി മീ അകലെയാ"….
"ക്യാനഡയിലൊക്കെ 100 ഉം 200 ഉം ഒക്കെ വലിയ ദൂരമാണോ?ഞാന്‍ പണ്ട് മസ്കറ്റില്‍ നിന്ന് കാലത്ത് ഒരു സുലൈമാനി കുടിച്ച് 420 കി മീ ഡ്രൈവ് ചെയ്ത് ദുബായിലെത്തി….. അവിടെത്തെ പണിയും കഴിഞ്ഞ് രണ്ട് മണിക്ക് ലഞ്ചും കഴിഞ്ഞ് ഒരു മയക്കത്തിന്‍ ശേഷം തിരികെ വണ്ടിയോടിച്ച് ആറു മണിയാകുമ്പോഴെക്കും തിരികെയെത്തും…യാത്രക്കാകെ അഞ്ചോ ആറോ മണിക്കൂര്‍…അപ്പോ യാത്രയൊന്നും പ്രശ്നമല്ല…
ചുമ്മാ കുട്ട്യോളെ ചീത്തയാക്കണ അമ്മച്ചീ.".
"ജെ പീ എന്നെ ഇങ്ങിനെ വധിക്കല്ലേ….കാര്യങ്ങളുടെ കിടപ്പ് ജെ പി ക്കറിയില്ല…
ഇവിടെ തണുപ്പ് വളരെ കൂടുതലാ… മൈനസ് 20 വരെ ഒക്കെ പോകും …..
റോഡില്‍ മഞ്ഞ് കുന്ന് കൂടും….നാലുമണിയാവുമ്പോഴേക്ക് ഇരുട്ടാവും ..
ക്ലാസ്സ് തീരുന്നത് അഞ്ചുമണിക്ക് , തിരിവുകളില്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ സ്കിഡ്ഡിങ്ങ് ഉറപ്പാ…അതിനാല്‍ വളരെ മെല്ലെ മാത്രമേ ഡ്രൈവിങ് പറ്റുകയുള്ളൂ…..
സാധാരണ ഒരു മണിക്കുര്‍‌ യാത്ര എന്നത് രണ്ടും മൂന്നും മണിക്കൂര്‍ വരെ എടുക്കും .. തന്നെയുമല്ല ഈ പ്രായത്തിലുള്ള പിള്ളേര്‍ക്ക് ശ്രദ്ധക്കുറവാ…...പറന്ന് പറന്ന് ….
എന്തെങ്കിലും വരുത്തി വെച്ചാല്‍ പിന്നെ എനിക്ക് പണിയായി….
"അത് ശരി…..അങ്ങിനെയാണ് അല്ലേ….. കാര്യത്തിന്റെ കിടപ്പ്"….യീങ്ങ്…… യേങ്ങ്………… ഊ……..യീങ്ങ്…………….
"എന്താ ജോജീ അവിടെ കൊച്ചു പിള്ളേരുടെ കരച്ചില്‍?"…..
"ഓ! ഞാനത് പറയാന്‍ മറന്നു ജെ പീ…ഞാന്‍ കുറച്ച് പിള്ളെരെ വീട്ടിലിരുത്തി നോക്കാനും പഠിപ്പിക്കാനും തീരുമാനിച്ചു…
അഞ്ചു കുട്ടികളെ വരെ വീട്ടിലിരുത്തി നോക്കാം. കൂടുതല്‍ വേണമെങ്കില്‍ അതിനുള്ള ഫോറ്മാലിറ്റീസ് നോക്കണമെന്ന് മാത്രം… ഇപ്പോ തണുപ്പ് കൂടിയ സമയമല്ലേ…..
സ്കൂളില്‍ എത്താനും തിരികെ പോരാനും എല്ലാം കുറെ നേരം പോകും…
രണ്ട് ബസ്സ് മാറി കയറണം പിന്നെ യാത്ര വിന്ററില്‍ ബന്ധപ്പാടാ …..അതിനാല്‍‌ ഞാന്‍ പള്ളിക്കൂടത്തില്‍ പോണില്ലാന്ന് വെച്ചു…എനിക്കു കുറെ കൂടി ബെറ്ററ് വരുമാനം ഇവിടെ കിട്ടും…വീട്ടുപണിയും നടക്കും….
പിള്ളേരെ പഠിപ്പിക്കലും കഴിയും….യാത്രാക്കൂലിയും അലച്ചിലും ഒഴിവാകും…പിന്നെ എനിക്കും വയസ്സായില്ലേ?"…..ഞാനിനി പള്ളിക്കൂടത്തില്‍ പോണില്ലാ ജെ പി………..

നല്ല സ്നൊ വീഴാന്‍ തുടങ്ങി, മഴയായി വീണിരുന്ന മേഘങ്ങളൊക്കെ ഇപ്പോഴും വീഴുന്നു,
പക്ഷേ ചുറ്റും ഉള്ള തണുപ്പ് കൂടിയ കൊണ്ട് വീഴുന്ന മഴത്തുള്ളി മഞ്ഞ് ആയി,
മഞ്ഞ് എന്ന് പറയ്മ്പോ ഒരു ഇമ്പമുണ്ട് ഇത് സാക്ഷാല്‍ ഹിമപാതം.. രണ്ട് മണിക്കുര്‍‌ കൊണ്ട് എല്ലാ കൂരയും വെളുത്തു ആരാന്റെ ഇടുപ്പില്‍ ഇരിക്കുന്ന കുട്ടിയെ കളിപ്പിക്കന്‍ നല്ല രസമാ എന്ന് പറയും പോലാ ഈ വിന്ററിന്റെ പടം കാണുന്നതും...

നമ്മുടെ മുറ്റത്ത് വീഴുമ്പോഴാ അതിന്റെ സുഖം അറിയുക ...സ്നോ മുഴുവന്‍ വടിച്ചു മാറ്റിയില്ലങ്കില്‍
കാറ് കയ്യറ്റാനും ഇറക്കാനോ പിന്നെ വീടിനു പുറത്തെക്ക് ഇറങ്ങാനോ ഒന്നും പറ്റില്ല.
അഞ്ചുമിനിട്ട് ഗ്ലൌസ് ഇല്ലാതെ നിന്നാല്‍ ഫ്രോസ് ബൈറ്റ് ആവും എന്നു വച്ചാല്‍ ആ വിരല്‍ മരവിച്ചു പോകും പിന്നെ അതു തിരികെ കിട്ടില്ല,ബൂട്ടും ഗ്ലൌസും ഒക്കെ ആയി വെളിയില്‍ ഇറങ്ങി,
ക്ലീനിങ് കഴിഞ്ഞെത്തിയപ്പോള്‍ ..ഇതാ വീണ്ടും വീണുതുടങ്ങി.
ഇനി ഇതു തന്നെ അടുത്ത മാസങ്ങള്‍..... ഹാപ്പി വിന്റര്‍ ഗ്രീറ്റിങ്ങ്‌സ്!!

4 comments:

Unknown said...

ജെ പി സാറെ
ആരാണീ മഞ്ഞുനാട്ടിലെ കഥാപാത്രം.
ജോജിക്കുട്ടന്‍.
ഈ കഥ എന്തെ ഇത്ര പെട്ടെന്നവസാനിപ്പിച്ചേ. ഞങ്ങളുടെ ചീത്ത വിളി സഹിക്കിണില്ലാ അല്ലേ.
ജെ പി സാറെ വീണ്ടും വീണ്ടും എഴുതൂ
നല്ല വായനാ സുഖം.

ജാനകി

മാളൂ said...

കൊള്ളാം നല്ല ഒഴുക്ക്
സൌഹൃതത്തിന് ഇങ്ങനേയും ...
ബ്ലൊഗിന്റെ ഭംഗി കണ്ട് വന്നതാ

ആശംസകള്‍

ഡോ. പി. കെ. സുകുമാരന് said...

നല്ലത്‌...ഇനിയും ശ്രമിച്ച്‌ മുന്നോട്ട്‌ പോകൂ....

saijith said...

നല്ല രസമുണ്ട് വായിക്കാന്‍ പ്രകാശേട്ടാ ,അന്ന് ലിങ്ക് തന്നപ്പോള്‍ സമയം ഉണ്ടായില്ല ഞാന്‍ ഇതുപോലെ ഉള്ളതൊക്കെ അഴ്ച്ചാന്ത്യത്തില്‍ മാത്രമേ വായിക്കാറുള്ളൂ ,നന്നായിട്ടുണ്ട് കേട്ടോ മുന്നോട്ടു പോവുക ....!!!