പിന്നേയും പിന്നേയും എറിഞ്ഞു………… വീടിന്റെ ഉമ്മറത്തെ ഓടെല്ലാം എറിഞ്ഞുടച്ചു…."ആരാണ്ടാ അവിടെ നിന്ന് കല്ലെടുത്തെറിയുന്നത്……….ഇങ്ങട്ട് പിടിച്ചടാ അവനെ"………..ചേച്ചി ഉണ്ണീടെ പിന്നാലെ ഓടി………….
"എടാ ഉണ്ണ്യേ…………. നീ അവിടെ നിന്നോ………………. എന്നെ ഇങ്ങനെ നാട് മുഴുവനും ഇട്ട് ഓടിച്ചാല്‍ നിന്റെ കാല് ഞാന്‍ തല്ലി ഒടിക്കും"….
ഞാന്‍ തൊഴുത്തിന്റെ പിന്നില്‍ കൂടെ ഓടി…… തോട് ചാടിക്കടന്ന്, ചീരന്റെ പറമ്പില്‍ കൂടി ഓടി…… ഓടി……….എരുകുളത്തിന്റെ അരികെ പോയി നിന്നു………
ഇത്രയൊന്നും ചേച്ചി എന്റെ പിന്നാലെ ഓടി വരില്ല…
ചേച്ചി തിരികെ വീട്ടിലെത്തി…………….
"അമ്മേ"……………….."അമ്മേ"………………..
"എന്താ നിങ്ങള്‍ക്ക് ചെവി കേട്ടൂടെ"………..
"ആ ചെക്കനെ എപ്പോ നോക്കിയാലും തല്ലി ചതച്ച് കൊണ്ടിരിക്കും….എന്നിട്ട് ഇപ്പോ മോങ്ങ്ണൂ"
….. ഹൂം!…………
"പറെയ് എന്താ നിനക്ക് വേണ്ടെ?"…………
"അമ്മ പോയി ഉണ്ണിനെ വിളിച്ചോണ്ട് വാ"………..
"എടീ , നിനക്കറിയോ….. ഇപ്പോ സമയമെത്രയായീന്ന്..
ഏഴരേടെ ബസ്സ് പോയില്ലേ?…………ഞാനെവിടെയാ…….. ആ ചെക്കനെ പോയി തിരയാ…………
എന്റെ തേവരേ…………..ഞാനൊന്ന് വിളിച്ച് നോക്കട്ടെ……….
ഉണ്ണ്യേ……………………….. ഉണ്ണ്യേ ……… എന്റെ മോനേ".........
"ആ ചെക്കന്റെ ശബ്ദ്മൊന്നും കേള്‍ക്കുന്നില്ലല്ലോ"…………"ഉണ്ണ്യേ………….. ഉണ്ണ്യേ ………. എന്റെ മോനേ".........
"എന്താ നാണിമ്മായിയേ"………….. വടക്കേ വീട്ടിലെ കണ്ടോരന്‍ വന്ന് ചോദിച്ചു…
"എടാ കണ്ടോരാ…. നീ പോയി ആ പറമ്പിലെല്ലാം നമ്മുടെ ഉണ്ണിനെ ഒന്ന് നോക്ക്യേടാ" …………..………………………
"തിരയാന്‍ പോയ കണ്ടോരനെയും കാണുന്നില്ലല്ലോ എന്റെ തേവരേ"…….."എന്റെ മോന് ഒന്നും വരുത്തല്ലേ എന്റെ തേവരേ!"……. നാണിമ്മായി അലമുറിയിടാന് തുടങ്ങി………..
"ഈ മൂധേവി കാരണം ആ കുട്ടിക്ക് ഒരു സ്വൈരവും ഇല്ല…
അതിന്റെ തന്തയാണെങ്കില് കൊളമ്പിലാ…..ഇവറ്റകള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുകായാ…
ആ കുട്ടിക്കെന്തെങ്കിലു വന്നാലുണ്ടല്ലോ……………എനിക്കോന്നും ആലോചിക്കാനെ വയ്യാ….
വെട്ടിയാടന്മാരുടെ സ്വഭാവം അറിയാമല്ലോ, കുട്ടിമാളൂ നിനക്ക്.എല്ലാത്തിനെയും വെട്ടി നുറുക്കും അവന്"…………. "നാണ്യമ്മായിയേ………….. ഞാന്‍ തിരഞ്ഞ് തിരഞ്ഞ് തോറ്റു"………….
"ഉണ്ണി അതാ അവിടുണ്ട്……..നമ്മുടെ എരുകുളത്തിലെ പടവില്‍ ഇരിക്കണണ്ട് "….
"ആ ചെക്കന് നീന്തലൊന്നും അറിയില്ലല്ലോ എന്റെ പരദേവതകളേ..
നാണി അമ്മായി പിന്നെയും കരയാന്‍ തുടങ്ങി"….
"അപ്പൊ നീ വിളിച്ചില്ലേ കണ്ടാരാ അവനെ?"
"ഞാന്‍ വിളിച്ചു…… എന്റെ നാണിമ്മായിയേ…… അവന് വന്നില്ല…
അവിടെ നിന്ന് കരയുകയാ"…………..
"ഇനി ഇപ്പൊ എന്താ ചെയ്യാ…………. കണ്ടാരാ?………
"മാക്കുണ്ണ്യമ്മാന് നാമം ചൊല്ലി കഴിയുമ്പോഴെക്കും നമ്മള്‍ക്ക് പോയി ഉണ്ണീനെ വിളിക്കാം…. നാണിമ്മായി എന്റെ കൂടെ വാ"………. "എനിക്ക് കണ്ണൊന്നും ശരിക്ക് കാണില്ലാ എന്റെ കണ്ടോരാ"….
"വഴിയൊക്കെ ഞാന്‍ കാണിക്കാം……….
ടീച്ചറേ ആ കമ്പി റാന്തലിങ്ങട്ടെടുത്തെ"………
"ടീച്ചറേ…………. വേഗം ഇങ്ങട്ടെടുക്കൂ…………… നാണിയമ്മായി ഇതാ മുറ്റത്തിറങ്ങി….
എന്താ ഇത്?…….. ടീച്ചറും കരയുകയാണോ?"…
കണ്ടൊരന്റെ ചങ്കു പൊട്ടി…………… വീട്ടിലെല്ലാവരുടെ കൂട്ടക്കരച്ചില്‍ കേട്ട് തെക്കേലേം, കിഴക്കേലേം ആള്‍ക്കാരൊക്കെ വന്നു…
"എന്താ ഇവിടെ പ്രശ്നം?"………. മാക്കുണ്ണിമ്മാന് നാമം ചൊല്ലുന്നിരുന്ന സ്ഥലത്ത് നിന്നെണീറ്റ് വന്നു…..
"ഏയ് ഇവിടെന്നുമില്ല"….തെക്കേലെ കൊച്ചു പറഞ്ഞു….. "നാണിമ്മായിയേ……… നമുക്ക് പോകാം."കണ്ടോരന്‍ കമ്പി റാന്തലുമായെത്തി…………
"മെല്ലെ നടക്കെന്റെ കണ്ടോരാ….ഞാന്‍ വല്ലോടത്തും കെട്ടിമറിഞ്ഞ് വീഴും"….
"അതൊന്നുമില്ല, ഞാന്‍ വീഴ്ത്താതെ കൊണ്ട് പൊയ്ക്കൊള്ളാം"……..
"നമ്മള് കുളമെത്തി"…………… "അതാ ഇങ്ങ്ടെ പേരക്കുട്ടി അവിടെ തന്നെ ഉണ്ട്".....
"ഹൌ!………….. സമാധാനമായി!!……….
കണ്ടോരാ നീ അവനെ ചുമലില്‍ കേറ്റി വീട്ടിലേക്ക് നടന്നോ…….ഞാന്‍ റാന്തലും പിടിച്ച് പിന്നാലെ നടന്നോളാം"… "ശരി നാണിമ്മായിയേ……………മെല്ലെ നടന്നാ മതീട്ടൊ നാണിമ്മായിയേ……….തട്ടിത്തടഞ്ഞ് വീഴ്ണ്ടാ"…………
"ഇതാ ഉണ്ണ്യേ നിന്റെ വീടെത്തി"……….
"ഹൂം"………..
ഞാന്‍ കണ്ടോരന്റെ വീട്ടിലേക്ക് വരട്ടെ…………..ഞാനവിടെ ചക്കീടേം, കോരപ്പൂന്റെയും കൂടി കിടന്നോളാം".
"അതൊക്കെ വേറെ ഒരു ദിവസം….ഇപ്പോ മോന് ഇവിടെ തന്നെ പാറ്ത്താല് മതി"…
"ടീച്ചറേ ഇതാ ഉണ്ണിയെത്തി"……………..ടീച്ചറുമ്മറത്തെക്ക് വന്നതും ഉണ്ണി പേടിച്ചോടീ പിന്നെയും….
"മോനിങ്ങട് വന്നോ………….ഓള് നിന്നെ ഒന്നും ചെയ്യില്ല….മോനമ്മേടെ കൂടെ കിടന്നോ"………….. "അമ്മ മോനെ കുളിപ്പിച്ച് തരാം" …..
"എടീ ഉണ്ണൂല്യേ"…………. "എന്താ നാണിമ്മായിയേ"………….
"നീ ഉണ്ണിക്ക് തലേല് തേക്കണ എണ്ണ ഇങ്ങട്ടെടുത്തെ……….ആ ചൂടാക്കിയിട്ടിട്ടുള്ള വെള്ളം കുളിമുറീല് എടുത്ത് വെക്ക് "……….
"വാ മോനെ …… കുളിച്ച്…… വേഗം എന്തെങ്കിലും തരാം അമ്മ നിനക്ക്……..
എന്തൊക്കെയാ മോനെ നിന്റെ മേല്‍………..ചളിയും, കരിയും…………നാറ്റമടിക്കുന്നല്ലോ നിന്നെ"……….
"മെല്ലെ ഒരക്ക് അമ്മേ……..എനിക്ക് വേദനയാവുണൂ"……..
"ചളിയൊക്കെ പോകേണ്ടെ ഉണ്ണ്യെ?"………….. "വെള്ളമെല്ലാം കഴിഞ്ഞു"….
"ഇനി വിശദമായി നാളെ കാലത്ത് കുളിക്കാം"…അമ്മ ഉണ്ണീടെ തല തോര്‍ത്തി കൊടുത്തു……… "എന്താ ഉണ്ണ്യേ………നീ കുളി മുറീലെന്നെ നിക്കണ്?……….
പോയി അഴെലിന്ന് ട്രൌസറ് എടുത്തിട്ടിട്ടോ"……
"ഞാന്‍ പോയി രാസ്നാദി പൊടിയെടുത്തിട്ട് വരാം"….
"ഇങ്ങട്ട് ശരിക്ക് നിക്കെന്റെ മോനെ….രാസ്നാദി പൊടി തലയില്‍ ഇട്ട് തിരുമ്മി അമ്മ"………….
"ഉണ്ണീ വാ ………..അമ്മ ചോറ് വിളമ്പിത്തരാം…………നീ എന്താ മോനെ ഉമ്മറത്ത് തന്നെ നിക്കണ്?"…………
"ഞാനങ്ങ്ട്ട് വരണില്യാ….ചേച്ചി എന്നെ തല്ലും"………….. "നിന്നെ ആരും തല്ലില്ലാ എന്റെ ഉണ്ണീ"………….
"നീ വേഗം ചോറുണ്ട് അച്ചാച്ചന്റെ അടുത്ത് പോയി നിന്നോ…..
അമ്മ അത് പറഞ്ഞു കഴിയും മുന്‍പേ……സങ്കടവും ദ്വേഷ്യവും എല്ലാം ഉള്ളിലൊതുക്കി നിന്ന ചേച്ചിക്ക് നിയന്ത്രണം വിട്ട് പോയിരുന്നു…
ചേച്ചി ഉണ്ണിയെ പിടിച്ചു ചിരട്ട കയിലിന്റെ കണ ഊരി പൊതിരെ തല്ലി….
ചേച്ചിയും ……… ഉണ്ണിയും………… ഒരുമിച്ച് വാവിട്ട് കരയാന്‍ തുടങ്ങി………….
എന്താ എന്റെ കുട്ടിമാളൂ നീ കാണിക്ക്ണ് …………കുട്ടിമാളു ഉണ്ണിയെ കെട്ടിപ്പിടിച്ച് …….. തുരു തുരെ ചുംബിച്ചു………..മാറോട് ചേറ്ത്തു………. കെട്ടിപ്പിടിച്ചു വാവിട്ട് കരയാന്‍ തുടങ്ങീ…..
[ഈ കഥ ഇവിടെ അവസാനിക്കുന്നില്ല… തുടരും]
4 months ago
14 comments:
ഇവിടെ കുട്ട്യോള് നോക്കി നോക്കിയിരിക്കുകയായിരുന്നു കുട്ടിക്കുറുമ്പന്റെ ബാക്കി ഭാഗം വായിക്കാന്‍.
ബീനാമ്മയെ കാണുന്നില്ലല്ലോ അങ്കിളേ ഇവിടെ?
കുട്ടികളുടെ പരാതി.
ഇവിടുത്തെ കുട്ടികളുടെ മുത്തച്ചന് പറയുന്നു ജെ പി യുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ബീനാമ്മ...
ജീവിച്ചിരിക്കുന്ന കഥാപാത്രമാണെങ്കില്‍ പോയി കാണണമത്രെ? ... ഇനി സാങ്കല്പികമാവുമോ എന്ന സംശയവുമുണ്ട്..
കഥയുടെ പോക്കു കണ്ടിട്ട് ഒരു പാട് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന കണക്ക് കൂട്ടലുകളാണ് ഞങ്ങള്‍ക്ക്..
ആശംസകള്‍ നേരുന്നു..
തുടര്‍ന്നെഴുതുക............
ഇവിടെ കുട്ടികളുടെ മുത്തച്ചന് ചോദിക്കുന്നു.. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രകാശനം ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന്.
ബ്ലോഗ് വായനക്കാര്ക്കല്ലാത്തവരുക്കും പ്രയോജനകരമാവേണ്ടെ ഇതെല്ലാം.. പുതിയ എഴുത്തുകാരനെ നാട്ടുകാര്‍ക്കും പരിചയപ്പെടേണ്ടെ?
പരേതനായ ശ്രീമാന്‍ സി വി ശ്രീരാമന്റെയും, പ്രസിദ്ധ സിനിമാ നടന് ശ്രീമാന്‍ വി കെ ശ്രീരാമന്റെ ജേഷ്ടനും ആയ താങ്കളെ ആ വഴിയില്‍ കൂടെ കേരളീയര്‍ക്ക് പരിചയപ്പെടുത്തേണ്ടെ എന്ന് മുത്തച്ചന് ചോദിക്കുന്നു..
സ്നേഹത്തോടെ ജാനകിയും കുടുംബാംഗങ്ങളും
അതുശരി..
പിന്നെയും "തുടരും"..അല്ലെ?
തുടരണേ..വരാം..
ശിവ ! ശിവ!!
കുട്ട്യോളെ അടിക്കേ ?
അതാപ്പ ശേലായെ!
ഇവിടാന്ന് വച്ചാ ന്താ പ്പോ ണ്ടാവാ ന്ന് റിയ്യൊ
കുട്ടി പ്പോ ഫൊസ്റ്ററ് ഹോമില്‍ എത്തീട്ടുണ്ടാവും ..
ചൈല്‍ഡ് അബ്യൂസിനു ചേച്ചി ഉള്ളിലും....
ഒരു കണക്കീനു നന്നയി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പതിറ്റാണ്ട് മുന്നെ ജനിച്ചത് .സുകൃതം!!
ജെപി ബാക്കി കൂടി വേം വേം ...
ശ്ശോ, ഇത്രയൊക്കെ പുകിലുണ്ടായിട്ടും പിന്നെയും ചേച്ചി അടിച്ചു അല്ലേ..? അതു കുറെ കഷ്ടമായിപ്പോയി.
സ്മിതക്കുട്ടീ
വേഗം തുടരാം ഈ കഥ
മറ്റുള്ളവയെപ്പോലെ അമാന്തിക്കുന്നില്ല.
many thanks for your concern....
ഹലോ ജാനകി
വളരെ വലിയ കമന്റ് ആണല്ലോ.
പുസ്തകപ്രകാശനത്തിന്ന് ഞാന്‍ അത്രക്കും വലിയ ഒരെഴുത്തു കാരനോ, എഴുത്ത് തൊഴിലാക്കാനുദ്ദേശിക്കുന്ന ആളോ അല്ല...
ആരോ എഴുതാന്‍ പറഞ്ഞു... എഴുതി അത്ര തന്നെ..
ഓര്‍ക്കുട്ടില്‍ നിന്ന് ഫ്ലിക്കറിലേക്കും, ഇപ്പൊ ഇതാ ബ്ലോഗിലേക്കും... അങ്ങിനെ പോകുന്നു പ്രയാണം..
ഇനി അടുത്തതെന്താണാവോം...
മുത്തച്ചനെ എനിക്കും കാണണമെന്നുണ്ട്...
എന്റെ അന്വേഷണം അറിയിച്ചാലും...
continue the story...
kaiyethum dure oru kuttikkalam......
jp, ആശംസകള്‍...
ഇത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ഉണ്ണിയുടെ സ്ഥാനത്ത് ഞാന്‍ എന്നെയാണ് കണ്ടത്. അമ്മയുടെ അടിയുടെ ഓര്‍മ്മകള്‍ എന്റ്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ആ അടികളിലൂടെ എനിക്ക് കിട്ടിയ സ്നേഹത്തിന്റ്റെ, നൊമ്പരങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വീണ്ടും വീണ്ടും ആ പഴയ കാലത്തിലേക്ക്, എന്റ്റെ സ്വന്തം നാട്ടിലേക്ക് എന്നെ കൂട്ടി കൊണ്ട് പോകുന്നു.
നന്ദി മാഷേ..... എന്നെ വീണ്ടും ആ ഓര്‍മ്മകളുടെ, സ്നേഹത്തിന്റ്റെ ആ കാലത്തിലേക്കു കൊണ്ടു പോയതിന്.......
സര്,
ഈഓര്മ്മകള്ക്ക് എന്നും
ഒരു സുഖമുള്ള വേദന..
അല്ലേ?
ശ്രീദേവിനായര്‍.
സ്മിതക്കുട്ടിക്ക്
തേങ്ക്യു ഫോര്‍ യുവര്‍ കമന്റ്സ്
ഞാന്‍ എവിടെയോ, വെച്ച് സ്മിതക്കുട്ടിയോട് എന്തോ ചോദിച്ചിരുന്നു.
മറുപടി കിട്ടിയില്ല
ഹെലോ ബിന്ദുക്കുട്ടീ ഏന്റ് മാണിക്യം
യുവര്‍ കമന്റ്സ് ആര് വെരി യൂസ്ഫുള്‍ ടു മി........
രണ്ടുപേര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ..
ഈ ചേച്ചിക്കിതെന്താ പറ്റിയേ?!!
ഹലോ ശ്രീദേവി
സുഖമുള്ള വേദന തന്നെ സുഹൃത്തേ.
മുഴുമിപ്പിക്കാന്‍ പറ്റുന്നില്ല... i become emotional while travelling to the past..........
thank you so much for your sweet comments.......
Post a Comment