Thursday, December 25, 2008

എന്റെ പാറുകുട്ടീ [ഭാഗം 3]

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച >>
"ഉണ്ണ്യേട്ടാ വരൂ....... നമുക്ക് അത്താഴം കഴിക്കാം."
"അമ്മായി എന്തേ എന്നെ വിളിക്കാഞ്ഞെ.?.... നിന്നെ മാത്രമെന്താ വിളിച്ചേ?.ഭക്ഷണം കഴിച്ചാല്‍ മാത്രം മതിയോ? എന്തൊക്കെയാ ക്ലാസ്സില്‍ പഠിപ്പിച്ചേ എന്നൊക്കെ നോക്കണ്ടേ?."

"നോക്കാം ഉണ്ണ്യേട്ടാ......അത് നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് നോക്കമല്ലോ....
അമ്മക്ക് കിടക്കുന്നതിനു മുന്‍പ് പാത്രങ്ങളെല്ലാം കഴുകി വെക്കണമല്ലോ.
അതായിരിക്കും എന്നെ നേരത്തെ ഉണ്ണാന്‍ വിളിച്ചേ."

"അതിന് പാത്രം കഴുകാന്‍ അവിടെ ജാനു ഉണ്ടല്ലോ.പോരാത്തതിന് നിനക്കും സഹായിക്കാമല്ലോ...."

"അമ്മക്ക് ഇന്ന് അത്ര ശരീര സുഖം പോരാ...ഇന്ന് അമ്മ പോയി കിടന്നോട്ടെ....."

"പാര്‍വ്വതി പോയി ഭക്ഷണം കഴിച്ചോ........ എനിക്ക് വേണ്ട.. ഞാനിവിടെ സ്വസ്ഥമായി ഇരുന്നോട്ടെ....."

"അയ്യോ ഉണ്ണ്യേട്ടാ ഞാന്‍ ഇന്നേ വരെ ഉണ്ണ്യേട്ടനൂട്ടാണ്ട് ഒരു വറ്റ് ചോറ് പോലും തിന്നിട്ടുണ്ടോ?
ഉണ്ണ്യേട്ടന് വേണ്ടെങ്കില്‍ എനിക്കും വേണ്ട... അത്താഴപ്പട്ടിണി കിടക്കരുതെന്നാ അമ്മ പറഞ്ഞിട്ടുള്ളത്........."

ഞാനോ, എന്റെ അമ്മയോ എന്തെങ്കിലും കള്ളത്തരം കാട്ടിയാലും ഉണ്ണ്യേട്ടനത് കണ്ട് പിടിക്കും, സന്ധ്യാ നേരത്ത് വിളക്ക് വെക്കാഞ്ഞതും, പുസ്തകം കാണാനില്ലാ എന്ന് പറഞ്ഞതും എല്ലാം."
ഉണ്ണ്യേട്ടനിതെല്ലാം മനസ്സില്‍ വെച്ച് ദ്വേഷ്യം ഉണ്ടായാല്‍, പിന്നെ എനിക്കിതൊന്നും സഹിക്കാനും പറ്റില്ല.. ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ പിന്നെ എന്നോടും ഇവിടെ വീട്ടില്‍ ആരോടും ഒരാഴ്ചത്തേക്ക് മിണ്ടില്ല.... ഈ വീട് പിന്നെ നിശ്ശബ്ദമായിരിക്കും... ടി വി വെക്കില്ല... റേഡിയോ ഇല്ല.... ഒരു ശബ്ദം പോലും പാടില്ല.... അടുക്കളയില്‍ ഒരു പ്ലേറ്റ് മറ്റേ പ്ലേറ്റിനോട് മുട്ടി ഒരു ശബ്ദം പോലും വരില്ല... ആരും ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും പാടില്ല... അങ്ങിനെയായിരിക്കും അന്ത:രീക്ഷം........ ദ്വേഷ്യം മൂര്‍ച്ചിച്ചാല്‍ എല്ലാം വാരി വലിച്ചെറിയും... സാധങ്ങളെല്ലാം എറിഞ്ഞുടക്കും.... ചിലപ്പോള്‍ എല്ലാരെയും തല്ലിച്ചതക്കും.....ഈശ്വരാ ഗുരുവായൂരപ്പാ........ ഉണ്ണ്യേട്ടനെ പ്രകോപിപ്പിക്കുവാന്‍ ഞങ്ങള്‍ ഒന്നും കരുതിക്കൂട്ടി ചെയ്തതല്ലേ....
പൊറുക്കണേ ഭഗവാനേ..........
കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചാല്‍ ഒരു പക്ഷെ ഉണ്ണ്യേട്ടന്‍ കനിയും....
അല്ലെങ്കില്‍ ഈ വീട്ടിലെ അടുത്ത കുറച്ച് നാളെത്തെ അവസ്ഥ വളരെ പരിതാപകമായിരിക്കും...
"ഉണ്ണ്യേട്ടാ നേരം 11 കഴിഞ്ഞു..... ഭക്ഷണം കഴിക്കേണ്ടെ നമുക്ക്.?."

"എടീ......... ഞാന്‍ നിന്നോടല്ലേ പറഞ്ഞേ എന്നെ സ്വസ്ഥ മായി വിട്ടോളാന്‍.....
നീ പോയി കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എന്തെങ്കിലും ചെയ്യ്......"

ഉണ്ണ്യേട്ടനോട് ഞങ്ങള്‍ ചെയ്ത അപരാധങ്ങളെല്ലാം പറഞ്ഞാലോ.
അത് കേട്ട് ചിലപ്പോള്‍ കലി തുള്ളി ഒറ്റ അടിക്ക് എന്റെ ചെകിട് പൊട്ടിക്കും
അടി കൊണ്ടാലും വേണ്ടില്ലാ..പറയുക തന്നെ...അതാണ് ഭേദം.തെറ്റ് ചെയ്തത് ഞങ്ങളല്ലേ...
പുസ്തകം ഞാന്‍ സ്കൂളില്‍ വെച്ച് മറന്നു....വിളക്ക് വെക്കാന്‍ നേരത്ത് അമ്മ അടുത്ത വീട്ടിലെ പെണ്ണുമായി കിന്നരിക്കാന്‍ പോയി....ഏതായാലും ഇന്നീ വീട്ടിലെന്തെങ്കിലും ഉറപ്പാ.....
എരിതീയില് കുറച്ച് എണ്ണയൊഴിച്ചാലും വേണ്ടില്ല...ശിക്ഷ അനുഭവിക്കുന്നത് കുറച്ചു കൂടുമെന്നെ ഉണ്ടാകൂ....ഉണ്ണ്യേട്ടന്‍ ഇങ്ങനെ മിണ്ടാതിരിക്കണ് എനിക്ക് സഹിക്കാന്‍ പറ്റില്ല...
പിന്നീട് ഈ വീട്ടിലൊരു സ്വസ്ഥതയും ഉണ്ടാവില്ല...വീട്ടിലേ എല്ലാ അച്ചടക്കങ്ങളും തെറ്റും..
അമ്മേനെ ആശുപത്രീല് കൊണ്ടോകേണ്ട ദിവസമാ നാളെ.. അത് നടക്കില്ല...
പാടത്ത് പണിക്ക് ആള്‍ക്കാര്‍ വരും.... വളം മേടിക്കണം.... പണിക്കാര്‍ക്ക് കൂലി കൊടുക്കണം....
ഉണ്ണ്യേട്ടന്‍ ശാന്തനായില്ലെങ്കില് ..... കാര്യങ്ങളൊക്കെ പരുങ്ങലിലാകും.......
എനിക്ക് കുമ്പസാരത്തിന് പേടിയാകുന്നു..അടി കൊള്ളാനുള്ള ശാരീരിക ശേഷി എനിക്കില്ല ഇന്ന്.... കൃഷ്ണാ ഗുരുവായൂരപ്പാ!.... ഞങ്ങളെ സഹായിക്കേണമേ...
"ഉണ്ണ്യേട്ടാ മണി 12 കഴിഞ്ഞു..."

"അതേയോ.......തെണ്ടി പിശാച് എന്റെ അടുത്തുണ്ടാ‍യിരുന്നോ ഇത്ര നേരം...
നാണം കെട്ടവള്‍........."

"എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ.., എന്നെ തല്ലിച്ചതച്ചോളൂ..
പോറുക്കൂ ഉണ്ണ്യേട്ടാ... ചെയ്ത അപരാധങ്ങളെല്ലാം പൊറുത്ത് മാപ്പ് തരേണമേ. എനിക്കും എന്റെ അമ്മക്കും...

"അപ്പോ അതാണ് കാര്യം അല്ലേ.? തള്ളയും മോളും കൂടിയുള്ള കളിയായിരുന്നുവല്ലേ..?."

"ഞാന്‍ പുസ്തകം സ്കൂളില്‍ വെച്ച് മറന്നതാ...അമ്മ വിളക്ക് വെക്കുന്ന സമയത്ത്........"

"വേണ്ടാ‍....... എനിക്കൊന്നും കേക്കണ്ട...ഒരമ്മയും മോളും..രണ്ടിനെയും ഞാന്‍ പുറത്താക്കി പടിയടച്ച് പിണ്ണം വെക്കും....ഞാനെന്തിന് ഇവറ്റകളെയൊക്കെ തീറ്റിപ്പോറ്റണം...."

-പാര്‍വതി അവിടെ നിന്ന് കരയാന്‍ തുടങ്ങി കരച്ചില്‍ കേട്ടാലൊന്നും അലിയുന്ന ഹൃദയമല്ല ഉണ്ണിയുടേത് പാര്‍വ്വതി കരഞ്ഞ് കരഞ്ഞ് തീരെ അവശയായി..ഉണ്ണിക്കൊരു കുലുക്കവും ഇല്ലാ....
ഇത്ര മാത്രം ദ്വേഷ്യം വരാനുള്ളതൊന്നും ചെയ്തില്ലല്ലോ ഞങ്ങള്‍..ഓഫീസില്‍ എന്തെങ്കിലും ഇതു പൊലെത്തെ പ്രശ്നമുണ്ടായിരിക്കാം..അതാണല്ലോ ഉണ്ണ്യേട്ടന്‍ നേരത്തെ വന്നത്..പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്ന് ചേര്‍ന്നിരുന്നു.ഉണ്ണ്യേട്ടന്‍ രണ്ട് തല്ലെങ്കിലും തന്നാല്‍ , ഉണ്ണ്യേട്ടന്റെ ദ്വേഷ്യം കുറച്ചെങ്കിലും ശമിക്കുമല്ലോ..പാര്‍വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മാപ്പപേക്ഷിച്ചു...
കാലുപിടിച്ചു കരഞ്ഞു..പാര്‍വ്വതി ഉണ്ണിയെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു വീണ്ടും കരയാന്‍ തുടങ്ങീ........

"എന്നെ വിട് പാര്‍വ്വതീ............"

"ഇല്ലാ ഞാന്‍ വിടില്ല...എന്നെ തല്ലിക്കോ. എന്നെ തല്ലിക്കൊല്ല്..അതാണിതിലും ഭേദം....."

മണിയെത്രയായി.......... ഇനി നേരം വെളുക്കാന്‍ കുറച്ച് നേരമേ ഉള്ളൂ........
"അതിനെന്താ പ്രശനം....ഞാന്‍ നിന്നെ ഒന്നും ചെയ്തില്ലല്ലോ....എനിക്ക് സ്വസ്ഥത വേണം...
നീ അപ്പുറത്ത് പോ..........."

ഉണ്ണീ ആ ഇരുപ്പില്‍ നിന്നെണീറ്റില്ല.ഉമ്മറത്ത് തന്നെ പിന്നീട് കിടന്നുറങ്ങി..പാര്‍വ്വതി ഉണ്ണിയുടെ അടുത്തിരുന്ന് ഉറക്കം തൂങ്ങി..പിന്നെ അവളും ഉമ്മറത്ത് ചാഞ്ഞു.അങ്ങിനെ നേരം വെളുത്തു പാടത്ത് പണിക്കാര്‍ വന്നപ്പോള്‍......... ഉമ്മറത്ത് അലസമായി കിടക്കുന്ന ഉണ്ണിയേയും പാര്‍വ്വതിയേയും കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. ചാത്തനും, ചാമിയും കോലായിലേക്ക് എത്തിനോക്കി.....'എന്താ ചേനാരെ ഇങ്ങനെ കിടക്ക്ണ്.'...
അപ്പുറത്ത് നിന്ന് പാര്‍വ്വതിയുടെ അമ്മ കൈ കൊണ്ട് ആംഗ്യം കാണിച്ചു....പണിക്കാരെ തെക്കോര്‍ത്തേക്ക് വിളിച്ചു....

"പിന്നേയ് ഉണ്ണിയോടൊന്നും ചോദിക്കേണ്ട.. ഇങ്ങള് പാടത്തേക്ക് നടന്നോ..
പാടത്ത് പൂട്ടി കഴിഞ്ഞാല്‍ വന്ന് പറാ..വളം വാങ്ങാന്‍ കേളുകുട്ടിയെ അയക്കാം..
സൊസൈറ്റീലിന്ന് വാങ്ങിയാല്‍ മതി...അപ്പോ കാശ് പിന്നെ കൊടുത്താലും മതി...
അപ്പോഴെക്കും ഉണ്ണിമൊനൊന്ന് ശാന്തനായി കിട്ടിയാല്‍ മതിയായിരുന്നു എന്റെ തേവരേ...."

ഉണ്ണി ഉറക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു....
ഉണര്‍ന്ന് നോക്കിയപ്പോള്‍ അരികെ പാര്‍വ്വതിയും കിടപ്പുണ്ടായിരുന്നു....


[തുടരും]
Copyright © 2008 All Rights Reserved

9 comments:

Unknown said...

ആരാ ശരിക്കും പാര്‍വ്വതി മാഷെ.
കഥ മനോഹരമാകുന്നുണ്ട്.
എന്റെ മനസ്സും അറിയാണ്ട് എന്റെ കൌമാരത്തിലേക്ക് പോയി...
നാട്ടിന്‍ പുറത്തെ ജീവിത ശൈലി കഥകളിലുടനീളം കാണുന്നു.
ഇത് ബാല്യകാല സ്മരണകളോ, അതൊ മറ്റെന്തെനിലുമോ?
ആലപ്പുഴയില്‍ ബ്ലോഗ് സെമിനാറില്‍ വരുമല്ലോ. അപ്പോള്‍ ചോദിക്കാം വിശദമായി.
എനിക്കും ഇങ്ങനെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചൂ‍പോകയാണ്.
\ jaanaky

ജെ പി വെട്ടിയാട്ടില്‍ said...

ഹായ് ജാനകി
കഥയില്‍ ചോദ്യമില്ലാ എന്നല്ലേ പ്രമാണം.
ആലപ്പുഴയില്‍ കാണാം..
കര്‍ത്താ ചേട്ടന്റെ പുതിയ വീട് പാര്‍ക്കലിന് ക്ഷണിച്ചിട്ടിട്ടുണ്ട്.
ന്യൂ ഇയറിന്റെ അടുത്തായ കാരണം എല്ലാം നടക്കുമോ എന്നറിയണം.
എന്റെ എല്ലാ പോസ്റ്റുകളും നോക്കിയിരിക്കയാണല്ലേ ജാനകി.
നേരില്‍ നമ്മള്‍ കണ്ടിട്ടില്ലെങ്കിലും, നമ്മള്‍ നമ്മളെ മനസ്സിലാക്കി കഴിഞ്ഞു.
ആലപ്പുഴയില്‍ കാണാമെന്ന പ്രത്യാശയോടെ.
ജെ പി>>>>>>>>>>>>

തേജസ്വിനി said...

ജാനകി പറഞ്ഞതൂപോലെ പാര്‍വ്വതി ആരാണെന്ന് അറിയാന്‍...
നല്ല ഭാഷ...അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ???

വിജയലക്ഷ്മി said...

J.P.sir,
ee kathayile unniyettan yethaarthhathhil thaangal thanneyaano?paarukutti? post nannaayittundu....thaangalkkum khudumbathhinum christmas...puthuvalsaraasamsakal!!!

പാറുക്കുട്ടി said...

ഈ ഉണ്ണിയേട്ടൻ ഇതെന്ത് സാധനമാ അങ്കിളേ?
പാവം എന്റെ പാറുക്കുട്ടി.

എന്തായാലും കഥ പൊടിപൊടിക്കുന്നുണ്ട്.

മാണിക്യം said...

മുന്‍ശുഢിക്കാരനായാ
ഉണ്ണിയേട്ടന്റെ അവതരണം ഉഗ്രനാവുന്നു. പാര്‍വ്വതിയുടെയുംനിഷ്കളങ്കമായ സംഭാഷണം നന്നാവുന്നു..
എന്റെ തേവരേ...!!
ഉമ്മറത്ത് കോലായില്‍ കിടക്കുന്ന പാര്‍വ്വതിയേ കണ്ടപ്പോള്‍ എന്താവും ഇനി അടുത്ത പൂരം?
സമയം 10 മണി കഴിഞ്ഞിരുന്നു....
ജെപി കഥക്ക് നല്ല ഒഴുക്ക് ഒന്ന് വേഗം ബാക്കി പറയൂ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജെ.പി ചേട്ടാ കഥയുടെ മൂന്നു ഭാഗവും കൂടി ഇന്നു വായിച്ചു.എന്നും വായിയ്ക്കണമെന്ന് ഓർക്കുമെങ്കിലും പല പല തിരക്കുകൾ കാരണം സ്വസ്ഥമായി ഇരുന്നു വായിയ്ക്കാൻ പറ്റിയില്ല.കഥയുടെ അവതരണം നന്നായിട്ടുണ്ട്.പുതിയതായി കഥയുടെ ലോകത്തേയ്ക്കു വന്നതാണെന്ന് തോന്നില്ല.നല്ല ഒഴുക്കുള്ള ശൈലി.കഥയെക്കുറിച്ചു അഭിപ്രായം മുഴുവൻ വായിച്ചിട്ടു പറയാം.തുടർന്നെഴുതാം ആരോഗ്യം അനുവദിയ്ക്കട്ടെ.

പിന്നെ പണ്ട് ഞാൻ പറഞ്ഞ ഒരു നിർദ്ദേശം വീണ്ടും പറയട്ടെ..ഈ കറുത്ത പശ്ചാത്തലത്തിലുള്ള എഴുത്തു കണ്ണിനു വളരെ ആയാസം ഉണ്ടാക്കുന്നു.ബ്ലോഗ് തുറക്കുമ്പോൾ തന്നെ വായനക്കാരനു വായിയ്ക്കാൻ തോന്നണം..അതിനു ഇളം കളറുകളാണു എപ്പോളും നല്ലത്.

സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗ് http://kaanaamarayathu.blogspot.comസന്ദർശിയ്ക്കണേ...തുടങ്ങിയതേ ഉള്ളൂ...

ഗീത said...

അമ്പേ, കണ്ണീരു കണ്ടാല്‍ പോലും അലിയാത്ത കരിങ്കല്ലു മനസ്സുള്ള ആ ഉണ്ണ്യേട്ടന്‍ ഇതാരാണാവോ?
ഉണ്ണ്യേട്ടന്‍ = ജെ.പി.ഏട്ടന്‍?

പിന്നേ, കഴിഞ്ഞ പാറുക്കുട്ടിപുരാണത്തിന്റെ കമന്റില്‍ ചോദിച്ചില്ലേ എനിക്കു തല്ലു കിട്ടിയിട്ടില്ലേയെന്ന്? ഉണ്ട്, ഉണ്ട്, ഇഷ്ടം പോലെ തല്ലു കിട്ടിയിട്ടുണ്ട്. കഷ്ടകാലത്തിന് എന്റെ തലമുറയിലെ മൂത്ത പെങ്കൊച്ചായിപ്പോയി ഞാന്‍. അതുകാരണം തല്ലു മുഴുവന്‍ എനിക്കുവേണ്ടി പ്രത്യേകം റിസര്‍വ് ചെയ്തു വച്ചിരുന്നു. ഒരേ കുറ്റത്തിന് എനിക്കടി, അനിയത്തിക്ക് ശകാരം. കുറ്റം ഗുരുതരമെങ്കില്‍, എനിക്ക് മടലു കൊണ്ടടി, അനിയത്തിക്ക് ഈര്‍ക്കിലികൊണ്ട്. പിന്നെ അനിയത്തിയും അമ്മാവന്റെ മക്കളുമൊക്കെ കാട്ടുന്ന കുറുമ്പിനും കുന്നായ്മക്കും ഒക്കെ അടി എനിക്കു തന്നെ.
എന്നിട്ടാണ് അടി കൊണ്ടിട്ടില്ലേന്ന്...
അങ്ങനെ അടി കൊണ്ടിട്ടുള്ളതു കൊണ്ടല്ലേ ഇങ്ങനെ നിസ്സാരകാര്യങ്ങള്‍ക്ക് പാറുക്കുട്ട്യേ അടിക്കണതെന്തിനെന്ന് ചോയിക്കണേ...

Sureshkumar Punjhayil said...

Prakashetta, Ivide Njaan comment ezhuthiyillennu Ippozha nokkiyathu... Kathirikkunnu...!!!