Friday, December 12, 2008

കാക്കകള്‍ .... പ്രേതങ്ങള്‍........

എന്റെ ബിന്ദൂ…….

കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.


അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു...
ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി....

പിന്നെ അത് വേണ്ടെന്ന് വെച്ചു..
ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്...
ഇനി നാളെ മുതല്‍ അവയെ തീറ്റണം....... ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്...
>>> എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു..

ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു....
മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍....
പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു...
അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും..
തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്... അങ്ങിനെ പലതും......
വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി...

കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി..
ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട...
എനിക്ക് തീരെ വയ്യാണ്ടായി..
ഒരു ഉഷാറും ഇല്ല...
ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസാം എഴുന്നേല്‍ക്കില്ലാ എന്ന്.....

ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ....
എന്റെ മോളെ... നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്..
മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി... അങ്കിളിന് വളരെ സന്തോഷമായി..
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക...

മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്തിക്കാറുണ്ട്.

അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...
മോള് പേടിക്കേണ്ട..... എല്ലാം ദൈവ നിശ്ചയമാണ്..

ഒരു സുദിനം വരും മോളെ... സമാധാനിക്കുക...
അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..

കാക്കളുടെ കരച്ചില്‍ നിര്‍ത്തണം...
തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്...
ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം..
അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല..
ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല...
പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം...

എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല...
ആരായിരിക്കും.....ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍...
ചേച്ചിയോ, അതോ അച്ചനോ........

മണ്മറഞ്ഞവര്‍ അനവധിയുണ്ട്...
അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും...

പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല...
എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ...

ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു...
ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി...
അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയിഅമ്മപ്പോരുണ്ടാ‍യിരുന്നതിനാല്‍ ബീനാമ്മക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..

അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ...
കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല...

“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........
ചേച്ചി എപ്പോഴും ചോദിക്കുക പതിവാ...
“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” .....

അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ...
എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ....
നീ ഈ തറവാട്ടു കാരണവരാണു...
അതു മറക്കേണ്ട്....

മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ...
അവരെയൊക്കെ ആരാധിക്കണം...
കാലാ കാലങ്ങളില്‍ ബലിയിടണം..
നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം..
കുടുംബക്ഷേത്രത്തില്‍ പോകണം...

“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ” ...

അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍...
എല്ലാം അന്യാധീനപ്പെട്ടില്ലേ......
തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു...

അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാ‍വും, രക്ഷസ്സും എല്ലാം പോയില്ലേ...

ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി...
ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ...

അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ...
ഈ ഉണ്ണി അവരെ മറക്കുകയില്ല...
കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല...
എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്...
ഉണ്ണ്യേ.......... എന്താ ചേച്ച്യേ...

ഞാന്‍ പറഞ്ഞത്..... നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ വന്നില്ലല്ലോ എന്നാ....
“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........”

പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ച് അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.
“അവര്‍ അവിടെ തന്നെ ഉണ്ട്“ ....

[ഈ കഥ ഇവിടെ അവസാനിക്കുന്നില്ലാ …..]

16 comments:

Unknown said...

ജെ പി സാറെ
ഞാന്‍ കാള വണ്ടി രണ്ടാമതും വായിക്കുന്നതിന്റെ ഇടക്കാണ് പെട്ടെന്ന് കാക്കകളെ കണ്ടത്.....
എത്ര പരമാര്‍ഥം......
എല്ലാം ജീവിതതിന്റെ ഏടുകളാണെന്നാണ് ഇവിടുത്തെ കാരണോരും പറേണ് ..
സാറിന്റെ കഥകള് ഇവിടുത്തെ അപ്പൂപ്പന് വളരെ ഇഷ്ടമാ....

സ്വന്തം ആനന്ദ.......

muralidharan p p said...

ഏല്ലാവരും സ്വാര്‍ത്ഥരാണ്.

മുരളീധരന്‍.പി.പി

വരവൂരാൻ said...

ഈ കാക്കകൾ പറന്ന് ഇറങ്ങിയത്‌ മനസ്സിലേക്കാണു

മാണിക്യം said...

ശരിയാവും !
വല്ലപ്പോഴും പ്രിയപ്പെട്ടവരെ
കാണാന്‍ കാക്കയായി വരുകയാവും.....
ഇവിടെ കാക്ക ഇല്ലല്ലോ ജെപി.
അപ്പോള്‍ ഈ നാട്ടിലെ മരിച്ചവര്‍ എങ്ങനേയാ എത്തുക? സ്നേഹമുള്ളവര്‍ നമ്മള്‍ മനസ്സു കൊണ്ട് ആഗ്രഹിക്കുന്ന കാലത്തോളം കാണാനെത്തും..
കാക്കയായിട്ടല്ലയിരിക്കും...എനിക്ക് വല്ലതെ സങ്കടം വന്നാല്‍ ഞാന്‍ സങ്കടം അച്ഛനോടാ പറയുക, കാരണം അച്ഛനെന്നെ അറിയാം ദൈവത്തോട് അച്ചന്‍ പറയും ഞാന്‍ ദൈവത്തെ സ്തുതിക്കാറെയുള്ളൂ ഒന്നും ചോദിക്കാറില്ല കാരണം ഒരു വിധിയും മാറ്റാനാവില്ലല്ലൊ !എല്ലാം ദൈവം നേരത്തെ കുറിച്ചു പോയില്ലേ ? നമുക്കിഷ്ടമുള്ളതെല്ലാം തരണെ ഇഷ്ടമില്ലാത്തതെ മാറ്റിക്കളയണെ എന്നു പറയുന്നതു ഈശ്വരന്റെ പദ്ധതിയെ തന്നെ ചോദ്യം ചെയ്യല്‍ അല്ലേ?
അതെ സമയം എന്റെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ നാട്ടില്‍ എത്തിയാല്‍ പോയി കാണും .ഞാന്‍ പറയാതെ എന്റെ കാര്യങ്ങള്‍ അച്ഛന്‍ മനസ്സ്സിലാക്കിയിരുന്നു....
അന്നും ഇന്നും അതു തുടരുന്നു...
അച്ചന്‍ എനിക്ക് വിഷമം വന്നാല്‍ വരാറുണ്ട്..
ജെപിയുടെ കഥ വായിച്ചപ്പോള്‍ എന്തോക്കെയോ മനസ്സിലൂടെ ഓടിയെത്തി എഴുതിയത് ഒന്നും കൂടി വായിക്കതെ പോസ്റ്റ് ചെയ്യുന്നു....
ജെപി എഴുതണം എല്ലാ കഥയും തീര്‍ക്കണം..
ശരീരത്തിന്റെ ചെറിയ ആസ്വാസ്ഥ്യം ഒട്ടും മൈണ്ട് ചെയ്യണ്ട..അതൊന്നും ജെപിയെ തോല്‍പ്പിക്കാന്‍ വരരുത്.. അറുപത്! ആ പൂജ്യത്തിനു വിലയില്ല ജെപി പഴയ ഉണ്ണിയായിക്കൊള്ളു.....

ബിന്ദു കെ പി said...

അങ്കിൾ,
കാക്കകളെക്കുറിച്ചുള്ള ഈ പോസ്റ്റ് ഹൃദയസ്പർശിയായി.
അച്ഛൻ പതിവായി കാക്കകൾക്ക് ചോറ് കൊടുക്കാറുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം അമ്മ ആ പതിവ് തുടരുന്നു. എന്നും രാവിലെ അടുക്കളഭാഗത്ത് ഒരു ബലിക്കാക്ക പ്രത്യക്ഷപ്പെടും. അമ്മ ചോറ് കൊടുക്കുന്നതുവരെ ഒരേയിരുപ്പാണ് !

വിജയലക്ഷ്മി said...

J.P.sir,katha nannaayitundu..kaakkakal pithrukkalude pratheekam ennathupolethanne, andhrayil orutharam poompaattakaleum eevidam sankalppikkunnundu...njaanum engineyokke visswasikkunn..sirinu aayurarogiyam nerunnu....

ജെ പി വെട്ടിയാട്ടില്‍ said...

bindu
many thanks for your compliments

ജെ പി വെട്ടിയാട്ടില്‍ said...

hello murali p p
what you said is true........
i shall add few more lines and make an end to it.
thank u for your support.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ മാണിക്യം
കാനഡായില്‍ നിന്ന് താങ്കള്‍ എന്റെ ബ്ലോഗ് വായിച്ച് കമന്റിടുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്.
ദയവായി എന്നെ കനേഡിയന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക.
അവിടെ കാക്കകളില്ലെങ്കിലും, അവിടെ പ്രേതങ്ങള്‍ സഞ്ചരിക്കുന്നത് മറ്റു പക്ഷികളില്‍ കൂടെയാകാം..
ആന്ധ്രയില്‍ നിന്നൊരു കുട്ടി എഴുതിയ്രിരുന്നു, അവിടെ ചിത്രശലഭങ്ങളിലൂടെയാണത്രെ പ്രേതങ്ങളുടെ സഞ്ചാരം..
ഞാന്‍ ഇനിയും എഴുതാം

ജെ പി വെട്ടിയാട്ടില്‍ said...

വരവൂരാന്‍ ചേട്ടാ
കാക്കകളെ കുറിച്ചുള്ള കമന്റ് കണ്ട്... വളരെ ശരിയാണ് താങ്കളുടെ നിഗമനം.
തേങ്ക്യു ഫോര്‍ യുവര്‍ സപ്പോര്‍ട്ട്...

ജെ പി വെട്ടിയാട്ടില്‍ said...

kalyaanikkutteee
many thanks for your comments and views...
i had written to maanikyam - what you said about butter flies.
are you in andhara pradesh. where are you there..
i have sweet memories on twin city - hyderabad N secunderabad.
i wish if i can write some thing about my college life there.
while i was chatting with friend of mine who lives in delhi yesterday, i had told her the days i saw the film "jewel thief"...
i had seen lotz of hindi films while i was at secunderabad..
i still remember the day i saw the film "bahoo beegum"..those days my language was poor.. i used to ask my brother the story after the film..
other interesting films i saw those days was 'milan', 'hamraz' etc...
'milan' was the first film released in kalpana theatre secunderabad... i was living near to praaga tools those days.......

സുനിതാ കല്യാണി said...

seriyanu JP kakkakal namukku vendappettavar thanne..eniku chilappol feel cheythittundu..veettil chila prethyaka time il varunna oru nalla karutha kakkaye patti ..ente ..allengil ennne snehikunna aro aanu ennu..nisabdamay veettil vannu nammale kandittu pokunnathanu ennu..

Muralee Mukundan , ബിലാത്തിപട്ടണം said...

Every day and Every way
You are writing,and here
Every week and Every month
We are reading with plessure
Please,dont bothered about sixties
That was olden proverbs,now it become
In modern world is eigties;myYoungman

Sammymas said...

This story really touched my heart. I loved my father and grandpa a lot. Till now i remember the stories they told abt how our forefathers come and see all of us in the form of Balikaka. When both of them passed away i have always wished and tried to see them in one or another form like birds and flies for we dont have any crows here. I always fell as if they talk to me console me when im sad....... manasinte thonnalavum.
Uncle do take care of ur health. We expect more and more wonderful stories from u. Our prayers are always there for u.

ബഷീർ said...

കൊള്ളാം ജെ.പി

നിരാശാബോധം കൈവെടിഞ്ഞ്‌ ഊര്‍ജ്ജ്വസലനാവൂ..

ആശംസകള്‍

Naushu said...

'വരവൂരാൻ' പറഞ്ഞത് തന്നെ.... "ഈ കാക്കകൾ പറന്ന് ഇറങ്ങിയത്‌ മനസ്സിലേക്കാണു..."