Saturday, January 3, 2009

എന്റെ പാറുകുട്ടീ...... [ഭാഗം 7]

ആറാം ഭാഗത്തിന്റെ തുടര്‍ച്ച .......

പാറുകുട്ടി പതിവിന് വിപരീതമായി വളരെ വൈകിയാണെഴുന്നേറ്റത്. ഉണര്‍ന്ന് നോക്കിയപ്പോള്‍ ഉണ്ണിയേട്ടനെ കാണാനില്ല. അമ്മയോട് ചെന്ന് അന്വേഷിച്ചു. ജാനുവിനോട്
ചോദിച്ചു. തെക്കേലും കിഴക്കേലും തിരക്കി. ഉണ്ണ്യേട്ടനെവിടെയും ഇല്ല. കാര്‍ ഷെഡില്‍ പോയി നോക്കിയപ്പോള്‍ കാറ് അവിടെ ഉണ്ട്. ഉണ്ണിയേട്ടന്‍ എവിടെ യെന്നറിയാതെ പാറുകുട്ടി വിഷമിച്ചു.
എവിടെ പോയിരിക്കാം ഉണ്ണ്യേട്ടന്‍...
ആപ്പീസില്‍ പോകണമെങ്കില്‍ ഇനിയും രണ്ട് മണിക്കൂര്‍ ഉണ്ട്. ഈ അമ്മയോട് ഒന്നും ചോദിക്കാന്‍ പറ്റില്ല.. പ്രത്യേകിച്ച്, അടുക്കള പണീടെ ഇടക്ക് എന്തെങ്കിലും ചോദിച്ചാല്‍ കടിക്കാന്‍ വരുന്ന നായയെ പൊലെയാ അമ്മ.അമ്മയെ പറഞ്ഞിട്ട്
കാര്യമില്ല.ഉണ്ണ്യേട്ടന്‍ പോകുമ്പോഴെക്കും പ്രാതല്‍ ശരിയായില്ലെങ്കില്‍, അമ്മയാണോ, പണിക്കാരിയാണോ എന്നൊന്നും നോക്കില്ല. എല്ലാത്തിനെയും തല്ലിച്ചതക്കും.. അപ്പോ പിന്നെ ആരോട് ചോദിക്കും. ഏതായാലും പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച്, കുളിച്ച്, സുന്ദരിയായിരിക്കാം.
അല്ലെങ്കില്‍
അടി കാലത്ത് എനിക്ക് തന്നെയായിരിക്കും. ഉണ്ണ്യേട്ടന്റെ സ്വഭാവം ഓരോ ദിവസം ഓരോ തരത്തിലായിരിക്കും. അതിനാല്‍ പാത്തും പതുങ്ങിയും നിന്നില്ലെങ്കില്‍, കാര്യം കഷ്ടത്തിലാ‍കും.
അമ്മേ കുറച്ച് എണ്ണ ഇങ്ങോട്ടെടുത്തു വെച്ചോളൂ. ഞാന്‍
കുളിച്ചിട്ട് വരാം.എണ്ണ ഭരണി നിറയെ ഉണ്ടായിരുന്നല്ലോ.കുറച്ച് മുന്‍പേ ഉണ്ണിക്കെടുത്ത് കൊടുത്തായിരുന്നല്ലോ...
അപ്പോ ഉണ്ണ്യേട്ടന്‍ കുളി കഴിഞ്ഞെവിടെ പോയി.ഇന്നെനിക്കടി ഉറപ്പാ.ഞാന്‍ ചായ കൊടുത്തില്ല.
പത്രം കൊണ്ട് കൊടുത്തില്ലാ.കാറ് തുടച്ചില്ലാ..എന്റെ തേവരേ..ഈ കാറ്റ് കാലത്ത് എന്തൊരു തണുപ്പാ..
ഈ നേരത്ത് അടി കിട്ടിയാല്‍ എന്തൊരു വേദനയാണെന്ന്‍ അടി കൊള്ളുന്നവര്‍ക്കല്ലെ അറിയൂ
..
അടിക്കാന്‍ തോന്നുമ്പോള്‍ എവിടെയൊക്കെയാ അടിക്കാ എന്നൊന്നും ഉണ്ണ്യേട്ടന്‍ നോക്കില്ല.
ഒരു ദിവസം ദ്വേഷ്യം സഹിക്കാന്‍ വയ്യാഞ്ഞിട്ട് എന്നെ കെട്ടിപ്പിടിച്ചിട്ട് എന്റെ താടിയെല്ല് കടിച്ചെടുത്തില്ലാ എന്നേ ഉള്ളൂ...എന്റെ കരച്ചില്‍
കേട്ട് വന്ന അമ്മയോട് ആക്രോശിച്ചു. എന്റെ മുന്നീന്ന് പൊയ്കോ തള്ളേ.. ഞാന്‍ കണ്ണീകണ്ടതെല്ലാം എടുത്തെറിയും. പറഞ്ഞു തീരുന്നതിന് മുന്‍പ് മേശപ്പുറത്തിരുന്ന ടൈപീസെടുത്ത് എറിഞ്ഞു അമ്മയുടെ തല പോളിയാതെ കിട്ടിയത് ഭാഗ്യം. പിന്നിടൊരിക്കലും എന്റെ കരച്ചില്‍
കേട്ടാല്‍ ഉണ്ണ്യേട്ടന്റെ അടുത്തേക്ക് അമ്മ വരില്ല..
ഒരു ദിവസം അമ്മ ചോദിച്ചു ഉണ്ണിയേട്ടനോട്,
"നീയെന്താ ഇങ്ങനെ സാധനങ്ങളെല്ലാം എറിഞ്ഞുടച്ച് നശിപ്പിക്കണേ" എന്ന്..

"നിങ്ങളുടെ
തറവാട്ടീന്ന് കൊണ്ടോന്ന സാധങ്ങളൊന്നുമല്ലല്ലോ.. ഞാന്‍ പണിയെടുത്ത് വാങ്ങിച്ചുണ്ടാക്കിയ സാധങ്ങളല്ലേ ഇതെല്ലാം. ചിലപ്പോള്‍ ഞാന്‍ എല്ലാം നശിപ്പിക്കും. എന്നിട്ട് ഈ വീടിന് തീ വെക്കും. എല്ലാം എന്റെ ഇഷ്ടം. എന്നോട് ഇനി ഈ വക ചോദ്യങ്ങള്‍ ചോദിച്ചാലുണ്ടല്ലോ
എല്ലാത്തിനേം ഞാനിവിടുന്ന് ഇറക്കി വിടും."
അതീപ്പിന്നെ അമ്മയുടെ വായ് അടഞ്ഞു. ഒന്നിനും മടിക്കാത്തവനാണ് ഉണ്ണ്യേട്ടന്‍.
ഉണ്ണ്യേട്ടന്‍ ആരുടെയും കാര്യങ്ങളില് അനാവശ്യമായി ഇടപെടാറില്ല. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാറില്ല
. പക്ഷെങ്കില് ആള്ക്ക് വിഷമമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആര് ചെയ്താലും, ഒരു നിമിഷം പോലും ചിന്തിക്കില്ല. ആ ആളെ പിന്നെ വെറുതെ വിടില്ല. എനിക്കാലോചിക്കാന്‍ കൂടി വയ്യ, പണ്ട് പാടത്ത് വെച്ച് ഒരാളെ കൊളത്തില്‍ മുക്കി
കൊല്ലാന്‍ പോയ കഥ. സംഗതി തെറ്റ് കുട്ടാപ്പൂന്റേതായിരുന്നു. അത് പാടത്ത് പണിക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. അന്ന് എന്റെ മോനെ ചെയ്യല്ലേ എന്ന് അലറിക്കൊണ്ട് മാളൂട്ട്യേടത്തി പാഞ്ഞെത്തി കൊളത്തിലേക്ക് ചാടി. അല്ലെങ്കില്‍ ആ ചെക്കന്‍ ചത്ത് മലച്ചേരുന്നു.
അതാണ് ഉണ്ണ്യേട്ടന്‍....നാട്ടുകാര്‍ക്കെല്ലം ഉണ്ണ്യേട്ടനെ ഇഷ്ടവും ബഹുമാനവുമാണ്..
ഇങ്ങിനെയുള്ള ആളുടെ അടുത്താണ് എന്റെ കുട്ടിക്കളി. എന്നാണൊവോ എന്നെ അരിഞ്ഞു നുറുക്കുന്നത് !

അതാ ഉണ്ണ്യേട്ടന്‍ പാടവരമ്പിലൂടെ
നടന്ന് വരുന്നൂ..എനിക്ക് പേടിയാവുന്നല്ലോ. എവിടെക്കാ ഒന്ന് മാറി നില്‍ക്കാ, ഇതാ മുറ്റത്തെത്താറായി.

"എടീ പാര്‍വതീ.................
'പാര്‍വ്വതി കരഞ്ഞും കൊണ്ടോടി.പിന്നലെ
ഉണ്ണിയും.പാര്‍വ്വതി പറമ്പ് മുഴുവന്‍ ഉണ്ണിയെ കൊണ്ടോടിച്ചു.
അവസാനം പേടിച്ചവശയായി കയ്യാലയിലുള്ള പത്തായപ്പുരയില്‍ ഒളിച്ചിരുന്നു..
നട്ടുച്ചക്ക് പോലും കൂ‍രാ കൂരിട്ടാ പത്തായപ്പുരയില്‍..

"എടീ
പാര്‍വ്വതീ, നീ ഇങ്ങോട്ട് പുറത്തേക്ക് വന്നോ!"

പെണ്ണിന്റെ മിണ്ടാട്ടമില്ല.......

"നീ പുറത്തേക്ക് വരുന്നോ, അതൊ ഞാന്‍ പോത്തിനെ തല്ലുന്ന മുടിയന്‍ കൊലുമായി നിന്റെ അടുത്തേക്ക്
വരണോ?ഇങ്ങട്ട് വാടീ നീ.....നീയെന്തിനാ എന്നെ കണ്ടപ്പോ ഓട്യേത്.?

അരിശം വന്ന ഉണ്ണി അവളെ തല്ലിച്ചതച്ചു.. അവളുടെ മേലെല്ലാം കടിച്ചുമുറിച്ചു..പാര്‍വ്വതിയുടെ കവിളും ചുണ്ടുമെല്ലാം
വീര്‍ത്ത് വിങ്ങി... ദ്വേഷ്യം വന്ന് ഉമ്മറത്തിരുന്ന കിണ്ടി വലിച്ചെറിഞ്ഞു...
മനുഷ്യന്‍ കുളി കഴിഞ്ഞ് ഇരിക്കന്നേ.. കാപ്പിയും ഇല്ല..കുടിക്കാന്‍ ഒരു തുള്ളി വെള്ളം പൊലുമില്ല മുറീല്...
ഒരുത്തി പോത്തിനെ
പോലെ കിടന്നുറങ്ങുന്നു.. എന്നാ അതിന്റെ തള്ളയുണ്ടല്ലോ ഇവിടെ ഒരു ഒഴക്ക് വെള്ളം ചൂടാക്കി തരാന്‍....നാണം കെട്ട, നന്ദിയില്ലാത്തെ പിശാചുക്കള്‍......
"എടീ ജാനൂ...നീ എന്തെടുക്കുകയാ അവിടെ?
ഇന്നെന്താ അടുക്കളേല് തീപ്പൂട്ടിയില്ലേ.?"

"അമ്മേം മോളൂം എണീക്കാന്‍ വൈകി..ഞാന്‍ അമ്മയില്ലാതെ അടുക്കളെല് കേറാറില്ലാ.."

"അപ്പോ എല്ലാരുക്കും പട്ടിണിയാ ഇവിടെ..എനിക്ക് വേഗം
ഒരു ചായ ഇങ്ങോട്ടെടുക്ക്...
എനിക്ക് ഓഫീസീപോണ്ട നേരായി..."

"ഞാന്‍ പാറുകുട്ടിടടുത്ത് കൊടുത്തയക്കാം...."

"ഒരു പാറുകുട്ടി..".
പേടിച്ചു വിരണ്ട ജാനു ചായ ഉണ്ണിയുടെ മേശപ്പുറത്ത് വെച്ച്
ജീവനും കൊണ്ടോടി...
അവളുടെ കുളിയും തേവാരമൊന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..

അല്പ നേരം കഴിഞ്ഞ് പാര്‍വ്വതി കരഞ്ഞ് വീര്‍ത്ത മുഖവുമായി അടുക്കള വാതില്‍ക്കെലെത്തി. ഈ വീട്ടില്‍ ഉണ്ടായ കോലാഹാലമൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍
പാര്‍വ്വതിയുടെ അമ്മ അടുക്കളപ്പണിയില്‍ മുഴുകിയിരുന്നു..

"എവിടാരുന്നോടീ നീ ഇത് വരെ..ആ ചായേം പലഹാരവുമെല്ലാം മേശപ്പുറത്ത് കൊണ്ട് വെക്ക്..
ഉണ്ണിക്ക് ആപ്പിസില്‍ പോകേണ്ട നേരമായില്ലേ.നിനക്ക് ഇന്ന് സ്കൂളില്ലല്ലോ.
എന്താടീ നിന്റെ മുഖത്തൊക്കെ?."

പാര്‍വ്വതി ഒന്നും ഉരിയാടാതെ ഭകഷണം മേശപ്പുറത്ത് കൊണ്ട് വെച്ചു. അവിടെ തന്നെ നിന്നു കുറച്ച് നേരം...ഉണ്ണ്യേട്ടനെ പോയി വിളിക്കാം....ഇനി ഒരു പക്ഷെ അതുണ്ടായില്ലെങ്കില് ഇനി
ഇന്നാളത്തെപ്പോലെ പിണങ്ങിപ്പോയാല്..... എനിക്കലോചിക്കാന്‍ വയ്യാ...ഉണ്ണിക്കിടാനുള്ള വസ്ത്രങ്ങളൊന്നും ഇന്ന് പാര്‍വ്വതി കൊണ്ട് വന്ന് വെച്ചിരുന്നില്ല.. ഉണ്ണി അതൊക്കെ സ്വയം ചെയ്തു, ഓഫീസിലേക്കുള്ള ഒരുക്കങ്ങളായി.......

"ഉണ്ണ്യേട്ടാ....."

"
എന്താടീ?"

"ചായയും പലഹാരവും കഴിച്ചോളൂ..."

ഉണ്ണി മനസ്സില്ലാ മനസ്സോടെ ഭക്ഷണം കഴിക്കാനിരുന്നു....

"എന്താ നീ കഴിക്കാത്തത് ?"

"എനിക്കിന്ന് സ്കൂളില്ലാ....... ഞാന്‍
പിന്നെ കഴിച്ചോളാം.."

പാര്‍വ്വതിക്ക് സങ്കടം ഒതുക്കാന്‍ കഴിഞ്ഞില്ല...പാര്‍വ്വതി കരയാന്‍ തുടങ്ങി.......

"പാര്‍വതീ.."

"എന്തോ.."

"ഇവിടെ വന്നിരിക്ക്.....അവിടെയല്ലാ....എന്റെ
അടുത്ത് ഈ ബെഞ്ചില്‍.."

പാര്‍വ്വതിയെ ഉണ്ണി പിടിച്ച് ചേര്‍ത്തിരുത്തി..പുട്ടും കടലയും കുഴച്ച് ആദ്യത്തെ ഉരുള പാര്‍വതിയുടെ വായില്‍ വെച്ചു കൊടുത്തു..ഉണ്ണ്യേട്ടന്റെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹം കണ്ട് പാര്‍വതി
വിങ്ങിപ്പൊട്ടി....
ചായ അവളോട് കുടിച്ചോളാന്‍ പറഞ്ഞു...പാര്‍വ്വതിക്ക് ഒരു കവിള്‍ ചായ ഒഴിച്ചു കൊടുത്തു...

"ഉണ്ണ്യേട്ടന്‍ കുടിച്ചോ ചായ.."

പാര്‍വ്വതിയുടെ കണ്ണീര്‍ കൊണ്ട് ഉണ്ണിയുടെ ഷര്‍ട്ട്
നനഞ്ഞു..ഉണ്ണി കുറച്ച് ചായ കുടിച്ചതിന് ശേഷം പാര്‍വ്വതിക്ക് വെച്ചു നീട്ടി..നിര്‍ബന്ധിച്ച് വായില്‍ ഒഴിച്ചു കൊടുത്തു....
ഉണ്ണി കൈ കഴുകി ഓഫീസില്‍ പോകാനൊരുങ്ങി..പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് പോയി നിന്നു....

"എന്താ പാര്‍വ്വതി..."

"എനിക്കൊരു കാര്യം വേണം.."

"എന്താച്ചെങ്കില് പറഞ്ഞോളൂ...കുപ്പി വള വേണോ? ഞാന്‍ നിര്‍മ്മലയെ വിട്ടു വാങ്ങിപ്പിക്കാം."

"നിര്‍മ്മലയോ?."

"ആ നിര്‍മ്മല?"

"അതാരാ ഈ നിര്‍മ്മല? അങ്ങിനെ ഒരാളെ പറ്റി ഉണ്ണ്യേട്ടനിത് വരെ പറഞ്ഞിട്ടില്ലല്ലോ."

"ഞാന്‍ എന്റെ ഓഫീസ് കാര്യങ്ങള്‍ ഇത് വരെ നിന്നോട് പറഞ്ഞിട്ടുണ്ടോ?... എന്റെ ഓഫീസ് എവിടെയാണെന്നുപോലും ഈ വീട്ടിലാര്‍ക്കെങ്കിലും അറിയുമോ?"

"ഇല്ലാ."

"പിന്നെന്തിനാ നീ നിര്‍മ്മലയെ പറ്റി അറീണ്.? നിനക്ക് വള വേണെങ്കില്‍ പറാ... അവളെ വിട്ട് ഞാന്‍ വാങ്ങിപ്പിക്കാം.".

"ഞാന്‍ വളയുടെ കാര്യമല്ലാ പറഞ്ഞത്.."

"പിന്നെ എന്താച്ചാല്‍ പറാ വേഗം..എനിക്ക് നേരം വൈകിത്തുടങ്ങി.."

"ഉണ്ണ്യേട്ടനെന്നൊട് ഒരു കാര്യം പറയുമോ?"

"ആ എന്താ?"

"എന്നോട് ഒരു ദ്വേഷ്യവും ഇല്ലെന്ന്."

"എനിക്ക് നിന്നോട് ദ്വേഷ്യം ഉണ്ടെന്നാരു പറഞ്ഞു.?"
"അപ്പൊ എനിക്ക് തോന്നിയതാവുമൊ?"

"ആവാം..."

ഉണ്ണി കാറില്‍ കയറി......... ഓഫീസിലേക്ക് യാത്രയായി....
'ആരായിരിക്കും ഈ നിര്‍മ്മല?'.........പാര്‍വ്വതി ചിന്തയിലാണ്ടു...........
[തുടരും]
Copyright © 2009 All Rights Reserved

7 comments:

Unknown said...

nanandaപാറുകുട്ടി ഏഴാം ഭാഗം വായിച്ചു. ജാനകി ചേച്ചിക്ക് ഫോണില്‍ കൂടി പറഞ്ഞതാ ഏഴാം ഭാഗം വന്നിട്ടുണ്ടെന്ന്.
വളരെ നന്നാവുന്നുണ്ട് കഥ.
വേഗം വേഗം എഴുതൂ ബാക്കി ഭാഗങ്ങള്‍.

ബഷീർ said...

പ്രിയ ജെ.പി.

നല്ല ശൈലി. മറ്റു ഭാഗങ്ങള്‍ കൂടി വായിക്കട്ടെ. ആശംസകള്‍

വിജയലക്ഷ്മി said...

7bhagavum nannaayirikkunnu...kathayalle chodhyamillennariyaa..enkilum chodhichhupovukayaa unniyenthinaa paaruttiye ithrayum dhrohikkunnathu? ethoru tharam sadisamalle?

പാറുക്കുട്ടി said...

നന്നാവുന്നുണ്ട്.
ആശംസകൾ!

മാണിക്യം said...

എന്നാ അടുത്ത ഭാഗം ഇതു വായിച്ചു കഴിഞ്ഞു:)

ബിന്ദു കെ പി said...

ഏഴാം ഭാഗവും വായിച്ചു അങ്കിൾ. കഥ നന്നാവുന്നുണ്ട്.

Sureshkumar Punjhayil said...

Achante Adikkusheshamulla sneham ormma vannu. Thanks Prakashetta...!!!