Friday, April 9, 2010

മസ്കറ്റിലെ ഫ്രഷ്മീന്‍ - ഭാഗം 1


ഫ്രഷ് മീന്‍ കൂട്ടണമെങ്കില്‍ മസ്കറ്റിലേക്ക് പോകൂ

ഞാന്‍ എന്റെ ചെറുപ്പം മുതലേ മീന്‍ കഴിക്കാറുണ്ട്. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ കുട്ടാപ്പു ഏട്ടന്റെ പീടികയുടെ മുന്നിലുള്ള കിണറ്റുകരയില്‍ മൊയ്തീന്‍ കുട്ടിയും അദ്ദേഹത്തിന്റെ വാപ്പയും പടിഞ്ഞാറെ കടലില്‍ നിന്ന് മീന്‍ കൊണ്ട് വരുന്നതും കാത്ത് ഞങ്ങള് നില്‍ക്കും.
+
സാധാരണയായി വൈകിട്ടേ ഞങ്ങളുടെ നാട്ടില്‍ മീന്‍ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ കുന്നംകുളത്തുള്ള പാറയില്‍ അങ്ങാടിയില്‍ പോകണം.
അങ്ങിനെ ഏതാണ്ട് നാലഞ്ച് മണിയാകുമ്പോളെക്കും മീനെത്തും. മീന്‍ അകലാട് കടപ്പുറത്തും നിന്ന് അണ്ടിക്കോട്ട് കടവ് വഴി, നായരങ്ങാടിയില്‍ കൂടി, ചക്കിത്തറ തോട് കടന്ന് വടുതല്‍ സ്കൂളിന്റെ മുന് വശത്ത് കൂടി വരണം ചെറുവത്താനി മുക്കിലേക്ക്.
+
അന്നത്തെ കാലത്ത് കാവിന്മേല്‍ രണ്ട് കൊട്ടയിലാണ് മീന്‍ കൊണ്ട് വരിക. എനിക്ക് എന്റെ ബാല്യത്തില്‍ എപ്പോഴും അത്ഭുതം ഉണ്ടാക്കുന്നതാണ് ഇത്രയും ദൂരം ഇത്രയും ഭാരം കാവിന്മേല്‍ കൊണ്ട് വരുന്നത്.
+
മൊയ്തീന്‍ കുട്ടിയുടെ വീട്ടുകാര്‍ എന്താ കൊണ്ട് വരുന്നത് എങ്കില്‍ അതാണ് അന്നാട്ടുകാരുടെ കൂട്ടാന്‍. ചെറുമീനാണെങ്കില്‍ ചാള, അയല, വെളൂരി, മാന്തള്‍ എന്നിവ ഉണ്ടാകും. വലിയതാണെങ്കില്‍ തിരണ്ടി അല്ലെങ്കില്‍ അറിക്ക. ഇതൊക്കെ കൊടുന്ന ഉടനെ വെട്ടി ചെറിയ പീസുകളാക്കി ഓരി വെക്കും. ഓരോ ഓരിക്ക് ഇത്ര വില എന്നുണ്ട്. സാധാരണക്കാര്‍ക്ക് വില പിടിച്ച ഇത്തരം വെട്ട് മീന്‍ വാങ്ങാ‍ന്‍ കഴിവുണ്ടാവില്ല. അത്തരം വീട്ടുകാര്‍ ഉണക്ക മീന്‍ വാങ്ങി തൃപ്തിപ്പെടും.
+
ചിലപ്പോള്‍ ഇവരുടെ കയ്യിലോ അടുത്ത കടയിലോ ഉണക്ക മീനുണ്ടാകും. ചെമ്മീന്‍, അയല, മാന്തള്‍ എന്നീ വിഭവങ്ങള്‍ മാത്രം. പച്ചത്തേങ്ങ അരച്ച്, മഞ്ഞളിട്ട് വെച്ച ഉണക്ക മീന്‍ കറി എനിക്ക് ഇഷ്ടമാണ്. മഴക്കാലത്ത് കടല്‍ അടച്ചാല്‍ ഉണക്കമീന്‍ തന്നെ ശരണം.
+
മഴക്കാലത്ത് കടല്‍ മീന്‍ സുലഭമായി കിട്ടാതെ വരുമ്പോളുള്ള കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ - എന്റെ ബാല്യം എന്റെ മനസ്സില്‍ വീണ്ടും വിരിയുന്നു.>>>>>>>>>>>>>
+
ഞങ്ങളുടെ നാട്ട് കാര്‍ക്ക് ഒരു ദിവസം കൂട്ടാന്‍ വെക്കാന്‍ മീനില്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളുടെ മുഖം വാടും. മഴക്കാലത്ത് കായല്‍ മീന്‍ കിട്ടും. കടു,കണ്ണന്‍ മുതലായവ. ഞാന്‍ ചിലപ്പോള്‍ പാടത്ത് മീന്‍ പിടിക്കാന്‍ പോകും. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് മഴക്കാലത്ത് വെള്ളം മൂടി ഒരു കായല്‍ പോലെയാകും. അപ്പോള്‍ പാടങ്ങളും തോടുകളും നിറഞ്ഞൊഴുകും. പാടങ്ങളുടെ അടുത്തുള്ള കൊച്ചുതോട്ടില്‍ അയലത്തെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തിയും മറ്റും ഉപയോഗിച്ച് മീന്‍ പിടിക്കും. മറ്റുചില ഒറ്റില്‍ കുത്തി മീനെ പിടിക്കും. ചിലര്‍ തോട്ടില്‍ തടയണപോലെ കെട്ടി വലവെച്ച് മീനെ പിടിക്കും.
+
എനിക്ക് ഈ വിദ്യയൊന്നും അറിയില്ല. ഞാന്‍ വെള്ളം നിറഞ്ഞ കണ്ടത്തിലും ചെറുതോട്ടിലും നടന്ന് മീനെ പിടിക്കും. എനിക്ക് ചെറുപ്പത്തില്‍ പ്രധാന വിഭവമായ കടുവിനെയും കണ്ണനേയും തിരിച്ചറിയില്ല. ചിലപ്പോള്‍ സന്തോഷത്താല്‍ ഒന്നിനെ കയ്യില്‍ കിട്ടും. കടുവിന്റെ കുത്തേറ്റാല്‍ മീനെ ചിലപ്പോള്‍ എറിഞ്ഞ് കളഞ്ഞ് പാടവരമ്പില്‍ ഇരുന്ന് വിശ്രമിക്കും.
+
ഒരു ദിവസം ഞാന്‍ പാടത്തിന്റെ വല്യരമ്പില്‍ ഇരുന്ന് കരയുന്നത് കണ്ട് പാറുകുട്ടീ.
"എന്താ ഉണ്ണ്യേട്ടാ കരേണത്...?
നീ പോടി പെണ്ണേ
"അവളുടെ ഒരു ശൃംഗാരം..."
"കടു കുത്തിയതാണോ..?
ഹൂം..........
+
അതേയ് കടു കുത്തുന്നതൊക്കെ പാടത്ത് സാധരണയാ. അതിന് കരയാന്‍ ഇരുന്നാല്‍ വൈകുന്നേരം വരെ കരയാനെ നേരമുണ്ടാകൂ.
"ഞാന്‍ എത്രനേരമായി മീന്‍ പിടിക്കാന്‍ വന്നിട്ട്. പിടിക്കുന്നതൊക്കെ ഈ കടുക്കള്‍"
അതിനെ മീന്‍ പിടിക്കാനൊരു സൂത്രം ഉണ്ട്. പിന്നെ കടു കുത്തിയാല്‍ പെട്ടെന്ന് വേദന മാറാന്‍ വേറെ ഒരു സൂത്രം.
+
"എന്താ പാറൂട്ടീ ആ സൂത്രങ്ങള്‍..."
അതേയ് മീനെ പിടിക്കുമ്പോള്‍ തല ഭാഗം നടുക്കില്‍ അമര്‍ത്തിപ്പിടിക്കണം. മൊത്തം കൈ കൊണ്ട് ചുറ്റിപ്പിടിക്കാന്‍ പാടില്ല.
+
"പാറൂട്ട്യേ ആ മീനെ എങ്ങിനെയും പിടിക്കാം. പക്ഷെ ഈ കടുകുത്തിയാല്‍ വേദന മാറുന്ന സൂത്രമൊന്ന് പറയൂ വേഗം. ഇനിയും എന്റെ കയ്യില്‍ കിട്ടുന്നത് ശരിയാംവണ്ണം പിടിക്കാത്ത കടുവാണെങ്കിലോ.."
+
"ന്നെ ചീത്ത പറയോ ഉണ്ണ്യേട്ടാ...."
ല്ല്യാന്നേ, ഒന്ന് വേഗം പറാ എന്റെ പെണ്ണേ.
"നിക്ക് വിശ്വാസമില്ല ന്റെ ഉണ്ണ്യേട്ടനെ"
ന്നാ നീ പോ
"ന്റെ ഉണ്ണ്യേട്ടനല്ലേ..ഞാന്‍ പറഞ്ഞ് തരാം..."
"അതേയ് കടു കുത്തിയ സ്ഥലത്ത് മൂത്രം ഒഴിച്ചാല്‍ മതി"
+
ശ്ശി പോടീ......... ഉണ്ണി പാറൂട്ടിയെ ചളി വാരി എറിഞ്ഞു.
പാറൂട്ടി ജീവനും കൊണ്ടോടി.....
+
ഉണ്ണി പാടവരമ്പില്‍ അല്പം നേരം ഇരുന്ന് ചിന്തിച്ചു.
ഇനി ഈ പെണ്ണ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?
+
ശരി എന്തായാലും മീന്‍ പിടിക്കല്‍ തുടരാം.
അരമണിക്കൂര്‍ കൊണ്ട് ഒരു കൂട നിറയെ കടുവിനേയും കണ്ണനേയും ഒക്കെ കിട്ടി. ആരും കുത്തിയില്ല.
ഉണ്ണി കൂടയില്‍ കയ്യിട്ട് മീനുകളെ തലോടി. ആരും കുത്തുന്നില്ലല്ലോ. മരുന്ന് ഒന്ന് പരീക്ഷിക്കാന്‍.
+
ഉണ്ണി തല്‍ക്കാലം പിടിച്ച മീന്‍ തോളില്‍ ചുമന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍. മാളോര്‍ കടവ് വഴി തിരിഞ്ഞു. സമയം സന്ധ്യയോടടുത്ത് തുടങ്ങിക്കാണും. ചെറുതോട്ടില്‍ വള്ളിയമ്മു മീന്‍ പിടിക്കുന്നത് കണ്ടു.
"വള്ള്യമ്മൂ..........."
എന്താ ചെക്കാ...........
"അന്റെ കയ്യില്‍ കടുവുണ്ടോ...?
ഇയ്യ് ആ കൊട്ടേല്‍ കയ്യിട്ട് നോക്കിക്കോ>>>>>>>>>>>>
+
ഉണ്ണി കൊട്ടേല്‍ കയ്യിട്ടതും കടു കുത്തി...........
ഉണ്ണി വേഗം കയ്യില്‍ പാത്തി.............
ഹാ എന്തൊരു തമാശ ... വേദന പെട്ടെന്ന് ശമിച്ചു....
+
അപ്പോ പാറൂട്ടി പറഞ്ഞത് ശരിയാ..........
ഉണ്ണിക്ക് കൂടുതല്‍ മീന്‍ പിടിക്കാന്‍ ആവേശമായി...
+
[മസ്കറ്റ് വിശേഷങ്ങളിലേക്ക് അല്പനേരത്തിനുള്ളില്‍ തിരിയാം. ഘാന ഘാക്കെ ആയേഗാ....]
+


10 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരു ദിവസം ഞാന്‍ പാടത്തിന്റെ വല്യരമ്പില്‍ ഇരുന്ന് കരയുന്നത് കണ്ട് പാറുകുട്ടീ.

“എന്താ ഉണ്ണ്യേട്ടാ കരേണത്...?
നീ പോടി പെണ്ണേ

“അവളുടെ ഒരു ശൃംഗാരം...”
“കടു കുത്തിയതാണോ..?
ഹൂം..........

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പാത്തൽ പല വേദനക്കുമുള്ള അസ്സൽ മരുന്നാണ് കേട്ടൊ...ജയേട്ട

മാണിക്യം said...

89 വയസ്സു വരെ ജീവിച്ച മൊറാര്‍ജി ദേശായിക്ക് മൂത്രം കൊണ്ടു മറ്റൊരു പ്രയോഗമുണ്ടായിരുന്നു .. അതു ദീര്‍ഘായുസ്സിന് എന്നാ മൂപ്പരു പറഞ്ഞെ ജേപി അതും കൂടി പരീക്ഷിക്ക്...

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്യ ചേച്ചീ
കാനഡയില്‍ പുഞ്ചപ്പാടമുണ്ടോ ? എങ്കില്‍ അവിടെ ഞാന്‍ കടുവിനെ പിടിക്കാന്‍ വരട്ടേ?
പിന്നെ ദേശായിയുടെ പ്രയോഗം കൊണ്ട് എന്താ ഗുണം. വിശദമായെഴുതൂ.

+ വായനക്കാര്‍ക്ക് കൌതുകവും അറിവും നേടിക്കൊടുക്കാമല്ലോ?

ജെ പി വെട്ടിയാട്ടില്‍ said...

ബിലാത്തിപ്പട്ടണത്തിലെ മുരളിയേട്ടാ
++
മരുന്നുകള്‍ പലവിധം പല തരത്തില്‍ - അനുഭവങ്ങള്‍ പങ്കു വെക്കൂ. വായനക്കാര്‍ക്ക് കൊതുകവും അറിവും കൊടുക്കൂ.....

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടന്റെ മീന്‍പിടുത്തം അസ്സലായി.
ഒരു നൊസ്റ്റാള്‍ജിയ പോലെ ബാല്യകാല ഓര്‍മ്മകള്‍!

ജെ പി വെട്ടിയാട്ടില്‍ said...

കുഞ്ഞൂസ് കുട്ടീ
എന്റെ പുതിയ ബ്ലോഗ് പോസ്റ്റ് വായിച്ചതിന് വളരെ തേങ്ക്സ്. തന്നെയുമല്ല മൊത്തം വായിച്ചെന്ന് മനസ്സിലായി.
++ ബാല്യകാല ഓര്‍മ്മകള്‍ ഒരു പാടുണ്ട് പങ്കുവെക്കാന്‍. പിന്നെ എഴുതാനുള്ള ഒരു മൂഡും, ശാന്തമായ പ്രകൃതിയും എല്ലാം എപ്പോഴും ഒത്ത് വരാറില്ല. ഇവിടെ ഇപ്പോള്‍ പേരക്കുട്ടിയുടെ കരച്ചിലാണ് എപ്പോഴും.
+++ അവന്റെ വിഡിയോ ക്ലിപ്പ് കണ്ടുവല്ലോ? അപ്പൂപ്പനൊന്നെടുത്ത് കൊഞ്ചിക്കുവാന്‍ കിട്ടുന്നില്ല. അവനെപ്പോഴും ഒന്നുകില്‍ പാല് കുടി, കരച്ചില്‍ അല്ലെങ്കില്‍ ഉറക്കം.
++++ ഇനി വളര്‍ന്ന് 90 ആകുമ്പോളെക്കും അവനെ കൊച്ചിയിലേക്ക് കൊണ്ടോകും - അതോര്‍ത്താണെന്റെ സങ്കടം.
+++++ എനിക്കിനിയും ഒരു പാട് പറയാനുണ്ട് എന്റെ ബാല്യത്തെപ്പറ്റി. ഞാനറിയാതെ എഴുതിപ്പോയതാണ് പാറുകുട്ടിയെപ്പറ്റി രണ്ട് വാക്ക്. എനിക്കൊരുപാട് ഓര്‍മ്മകളുണ്ട് ഞങ്ങളുടെ നാട്ടിലെ കുളങ്ങളിലും, തോട്ടിലും, പാടത്തുമെല്ലാം.
+ എഴുതിയത് തന്നെ വീണ്ടും വീണ്ടും എഴുതുന്നതാണെന്റെ കുഴപ്പം എന്നാണ് മാണിക്യ ചേച്ചി പറയുന്നത്..
+ കരുതിക്കൂട്ടിയല്ല - സമാനമുള്ള അനുഭവങ്ങള്‍ പലപ്പോഴായി കടന്ന് വരുന്നത് കൊണ്ടാണ്. പിന്നെ പഴ പോസ്റ്റുകളില്‍ എന്താണെഴുതി നിറച്ചിരിക്കുന്നതെന്നും ഓര്‍മ്മയില്ല.
+ എന്റെ മിക്ക പോസ്റ്റുകളും വായിക്കുന്ന ഒരാ‍ളാണ് മാണിക്യ ചേച്ചീ....
++ എനിക്ക് കുഞ്ഞൂസിന്റെ മരടിലെ പാടങ്ങള്‍ കണ്ടപ്പോഴും എന്റെ ബാല്യം ഓര്‍മ്മ വന്നു.

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടാ,

വിശദമായിട്ട് മെയിലില്‍ എഴുതാം.

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്യ ചേച്ചീ
എനിക്ക് ദേശായിയുടെ പരീക്ഷണം വേണ്ട. ദീര്‍ഘായുസ്സില്‍ ഒട്ടും താല്പര്യം ഇല്ല. ഞാന്‍ പാരമ്പര്യമനുസരിച്ച് 60 വയസ്സില്‍ പരലോകം പ്രാപിക്കേണ്ടതായിരുന്നു. അതിന് വേണ്ടി വലിയ തോതില്‍ ഷഷ്ഠി പൂര്‍ത്തിയെല്ലാം ആഘോഷിച്ചു.
പക്ഷെ സംഭവിച്ചില്ല.
ഒരു പക്ഷെ അടുത്ത തിരുവാതിര ഞാറ്റുവേല സമയം എന്റെ സമയമടുക്കും.
+ചേച്ചി പരീക്ഷിച്ചോളൂ... 90 വയസ്സു വരെയെങ്കിലും ജീവിക്കൂ..

വല്യമ്മായി said...

മഴക്കാലം,പുഴവെള്ളം പാടവും പറമ്പും കടന്‍ മുറ്റത്തേക്കെത്തുമ്പോള്‍ വരുന്ന ചെറുമീനുകള്‍.ഒരു പാട് ഓര്‍മ്മകള്‍ തിരികെയെത്തിച്ച പോസ്റ്റ്.