Monday, July 12, 2010

എനിക്കവിടെ സുഖമായിരുന്നു

5 മണിക്ക് ഉറങ്ങിയെണീറ്റു. ഉമ്മറപ്പടിയില്‍ കയറി ഇരുന്നു.
കുറേ നേരം കഴിഞ്ഞിട്ടും ചായ കിട്ടിയില്ല.

അപ്പോഴാ മനസ്സിലായത്
ഞാന്‍ എന്റെ തറവാട്ടിലല്ലാ………..

തൃശ്ശൂരിലുള്ള എന്റെ വസതിയിലാണെന്ന്.
കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടിലായിരുന്നു.

വൈകിട്ടും കാലത്തും ഒരു മഗ് നിറയെ നല്ല ചുടുപാല്‍ (വിത്ത് ഫ്രഷ് കൌ മില്‍ക്ക്) ചായ കിട്ടുമായിരുന്നു. ഞാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ മതി. എല്ലാം കണ്ടറിഞ്ഞ് ഗീതയോ മകള്‍ ചുക്കിയോ എനിക്ക് തരും.

അത് പോലെ തണുപ്പ് കാലമായതിനാല്‍ കാലത്തെ എന്റെ കുളിയും തേവാരവും ഗീതയെ കണികൊണ്ടായിരിക്കും. അവിടെ ബാത്ത് റൂമില്‍ ഗീസര്‍ ഇല്ലാത്തതിനാല്‍ ഔട്ട് ഹൌസില്‍ നിന്ന് പുറത്ത് വന്ന് നിന്നാല്‍ ഒരു ബക്കറ്റ് ചൂട് വെള്ളവുമായി ഗീ‍ത വരും. നല്ല ശകുനമാണ്. ആ ദിവസം സന്തോഷപ്രദമാകും.

അങ്ങിനെ കുളിയും തേവാരമെല്ലാം കഴിഞ്ഞാല്‍ പത്രം വായിക്കാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ വലിയ കോപ്പയില്‍ ചുടു ചായ കിട്ടും. ഒരു മണിക്കൂറിന്നുള്ളില്‍ പ്രാതലും.

പിന്നെ ഞാന്‍ മഴയില്ലെങ്കില്‍ മുറ്റത്ത് ലാത്തും. അല്പനേരത്തിനുള്ളില്‍ എവിടെയെങ്കിലും കറങ്ങാന്‍ പോകും. കറക്കത്തിന്നിടയില്‍ എന്റെ ഉച്ചഭക്ഷണത്തിന്റെ നേരമായാല്‍ ഗീതയുടെ SMS വരും. ഏട്ടനെവിടെയാണ്‍ ? ഭക്ഷണത്തിന്റെ സമയാമയല്ലോ? വരുന്നില്ലേ എന്ന് ചോദിച്ച്.

അതിന്നിടയില്‍ എനിക്ക് വല്ലയിടത്തുനിന്നും ഭക്ഷണം ലഭിച്ചാല്‍ ഒരു SMS ഞാന്‍ അങ്ങോട്ടയക്കും. ലഞ്ചിന്‍ വരുന്നില്ലാ എന്ന്.

ഉച്ചഭക്ഷണം കഴിഞ്ഞ് വിശദമായ ഒരു ഉറക്കമാണ്‍. കാലങ്ങളായി ഉള്ള ശീലമാണ്‍ അത്. തറവാട്ടിലെത്തിയാല്‍ എന്റെ താമസം ഔട്ട് ഹൌസിലാണ്‍. അവിടെ ഒരു ശല്യവുമില്ലാ. ഞാന്‍ ടെലിവിഷന്‍ അങ്ങിനെ കാണുന്ന ആളല്ല. ഞാന്‍ കിടക്കുന്ന ഇടത്ത് എല്ലാ സൌകര്യങ്ങളും ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ ഒരു ഷെല്‍ഫ് നിറയെ ശ്രീരാമന്റെ പുസ്തകങ്ങളുണ്ട്. അത് വായിക്കാം. അല്ലെങ്കില്‍ ബ്രൌസ് ചെയ്യാം, കഥയെഴുതാം, ദിവാസ്വപ്നം കാണാം. ഒരു ശല്യവുമില്ലാ.

ഔട്ട് ഹൌസിന്റെ ഉമ്മറത്തിരുന്നാല്‍ നല്ല പടിഞ്ഞാറന്‍ കാറ്റ് കിട്ടും. പ്രത്യേകിച്ച് ഗ്രാമപ്രദേശമായതിനാലും മെയിന്‍ റോട്ടില്‍ നിന്ന് 250 മീറ്റര്‍ ഉള്ളിലേക്കായതിനാലും പൊള്ള്യൂഷന്‍ ഒട്ടും ഇല്ലാ.

വീടിനുചുറ്റും നിറയെ മരങ്ങളും, ആലെന്ന് തോന്നിപ്പിക്കുന്ന ഒരു മരവും കൊണ്ട് വളരെ നല്ല കാലാവസ്ഥ. വേനല്‍ കാലത്ത് ശുദ്ധജലത്തിന്റെ പ്രശ്നം ഉണ്ട്. കുളിക്കാന്‍ സമീപത്ത് സഹോദരന്‍ ശ്രീരാമന്റെ ഉടമസ്ഥതയിലുള്ള ഒരു കുളവും അല്പം മാറി എന്റെ ബ്ലോഗിലുടനീളം കാണുന്ന എരുകുളവും പിന്നെ ഒരു കിലോമീറ്റര്‍ വടക്കും കിഴക്കുമായി പുഞ്ചപ്പാടത്തെ തോടുകളും കുളിക്കാനുള്ള വെള്ളം സമൃദ്ധം.

വൈകിട്ടത്തെ ചായക്ക് മിക്കതും നാടന്‍ പലഹാരം ഉണ്ടായിരിക്കും. ശര്‍ക്കരയും തേങ്ങയും വെച്ച പുഴുങ്ങിയതോ ചുട്ടതോ ആയ അട. ഞാന്‍ ഇലയില്‍ പരത്തി മണ്‍കലത്തില്‍ ചുട്ടെടുത്ത് അട കഴിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാ.

എന്റെ ബ്ലോഗ് കഥയിലെ നായിക “പാറുകുട്ടി” എനിക്ക് ഓട്ടട ഉണ്ടാക്കിത്തരുമായിരുന്നു. ഈ അട കഴിച്ചപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുപോയി. പാറുകുട്ടിയുടെ ചെറുപ്പത്തിലെ രൂപസാദൃശ്യമുള്ള ഒരാളെ ഞാന്‍ അവിടെ എവിടേയും കണ്ടില്ല. അവള്‍ക്ക് വികൃതിയും കൂടുതലായിരുന്നു.

അങ്ങിനെ വൈകിട്ടെത്തെ ചായ കഴിഞ്ഞാല്‍ ഞാന്‍ തെണ്ടാന്‍ പോകും. സന്ധ്യയാകുന്നതിന്‍ മുന്‍പ് തിരിച്ച് വരും. അയലത്തെ വീട്ടില്‍ രണ്ട് ശ്വാനന്മാരുണ്ട്. അവര്‍ക്കെന്നെ പരിചയമില്ലാത്തതിനാല്‍ വിഷയം പ്രശ്നമാണ്‍.

ടൌണിലെന്ന പോലെ എന്റെ നാട്ടിന്‍ പുറത്ത് ഒരു വീട്ടിനും മതിലും ഗെയിറ്റും ഇല്ലാ. എന്റെ തറവാട്ടിന്‍ പിതാവ് മരിക്കുന്നതിന്‍ മുന്‍പ് ഒരു മതില്‍ കെട്ട് ഉണ്ടാക്കിയിരുന്നു. ഒരു ഗെയിറ്റ് വെക്കാനുള്ള പ്രൊവിഷന്‍ വെക്കുകയും ചെയ്തിരുന്നു. പക്ഷെ നാളിത് വരെ അവിടെ ആരും ഒരു ഗെയിറ്റ് വെക്കാനുള്ള ധൈര്യം കാണിച്ചില്ലാ.

നമ്മുടെ സ്വന്തം പ്രൈവറ്റ് റോടിലൂടെയാണ്‍ ഈവനിങ്ങ് സവാരിയെങ്കിലും അയലത്തെ വീടുകള്‍ക്ക് ഈ പറഞ്ഞ പോലെ കോമ്പൌണ്ട് വാളും ഗെയിറ്റുമില്ലാത്തതിനാല്‍ ഈ ശ്വാനന്മാര്‍ എപ്പോഴാ വന്ന് കടിക്കുകയെന്നറിയില്ല.

അതിലിടക്ക് ഒരു ശ്വാനന്റെ എന്റെ ഉമ്മറത്ത് വന്നിരുന്നു ഒരു ദിവസം. ഞാന്‍ അവന്‍ ഒരു കാഡ്ബറീസ് ചോക്കലേറ്റ് കൊടുത്തു. അതില്‍ പിന്നെ എല്ലാ ദിവസവും അതേ സമയത്ത് എന്നെ കാണാന്‍ വന്നിരുന്നു. പിന്നീടാണ്‍ മനസ്സിലായത് അയാള്‍ അയലത്തുകാരനായിരുന്നില്ലാ എന്ന്.

അയലത്തെ ശ്വാനന്മാരുമായി എനിക്ക് ചങ്ങാ‍ത്തം കൂടാനിത് വരെ പറ്റിയില്ല. അയലത്ത് ശ്വാനന്മാരെ കൂടാതെ ചിടു, ഷെല്‍ജി, തക്കുടു, അഭിരാമി,അമ്മു ചേച്ചി മുതലായ പെണ്‍കുട്ടികളുണ്ടായിരുന്നു. അവരുമായി ഞാന് ലോഹ്യമാണ്‍. അവരെ എന്നോടൊത്ത് കളിക്കാനും പാട്ടുപാടാനും നൃത്തം ചെയ്യുവാനുമൊക്കെ വരാറുണ്ട്.

പക്ഷെ ഈ വിസിറ്റിന്‍ ഷെല്‍ജിയേയും, തക്കുടുവിനെയും, ചിടുവിനേയും മാത്രമാണ്‍ പലപ്പോഴായി കാണാനൊത്തുള്ളൂ…. ചിടു ചിലപ്പോള്‍ രാത്രി 8 മണി വരെ എന്റെ കൈവലയത്തിലുണ്ടാകും. അവള്‍ക്ക് ഇപ്പോള്‍ വികൃതി കൂടുതലാണ്‍. കമ്പ്യൂട്ടര്‍ കീ ബോഡില്‍ വന്ന് ഇടിക്കും.

എന്റെ തറവാട്ടില്‍ ചുക്കി എന്ന എന്റെ സഹോദരന്റെ ഒരു പെണ്‍കുട്ടിയും കിട്ടന്‍ എന്ന ഒരു ആണ്‍കുട്ടിയും ഉണ്ട്. വലിയഛനായ എന്റെ കാര്യങ്ങളൊക്കെ അവരാണ്‍ മുന്‍ പന്തിയില്‍. പക്ഷെ ചുക്കിക്ക് കുട്ടിക്കളി മാറിയതിനാല്‍ എനിക്ക് കളിക്കാന്‍ ഈ ചിടു & ടീം തന്നെ വേണം. അവരെ ചിലപ്പോള്‍ നല്ല പെട പെടക്കാനും പറ്റും.

ചുക്കിക്ക് ഈ തവണ എനിക്ക് കാണാനായത് വളരെ പ്രസന്നമായ മുഖമാണ്‍. കളിയും ചിരിയും ഒക്കെയുണ്ട് നല്ലപോലെ. അവളുടെ അഛനായ എന്റെ സഹോദരന്‍ ശ്രീരാമനോട് എപ്പോഴും തമാശ പറഞ്ഞും മറ്റുമായി വളരെ സന്തോഷത്തിലാണ്‍. മറ്റുസമയങ്ങളില്‍ മൊബൈല്‍ ഫോണിലും. പിന്നെ അവരുടെ ഹൌസ്കീപ്പര്‍ ഗേള്‍ അവധിയായതിനാല്‍ ഗീതയെ സഹായിക്കാന്‍ ചിലപ്പോള്‍ അടുക്കളയിലും കയറിയിരിക്കുന്നത് കാണാം. ചുക്കിക്ക് എപ്പോളും സിനിമാ ടോക്കാണ്‍ അതിനാല്‍ എന്റെ ഫ്രീക്വന്‍സി പിടിക്കില്ല അതിനാല്‍ എനിക്ക് കമ്പനിയില്ല അവളോടധികം.


കിട്ടന്‍ എപ്പോഴും കറക്കാമാണ്‍. വലിയ ഒരു സുഹൃദ് ശൃംഗലയുണ്ട്. ഗള്‍ഫില്‍ നിന്ന് അവധിയിലെത്തിയിരിക്കയാണ്‍. അടുത്ത് തന്നെ തിരിച്ച് പോകും.

വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും വിദേശത്തുണ്ടാകും. അഛനും പാപ്പനും വലിയഛനും എല്ലാം വിദേശത്തായിരുന്നു ഒരു പാട് നാള്‍. ഞങ്ങളുടെ നാട്ടില്‍ എന്റെ അഛന്റെ കാലത്ത് ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും മലയേഷ്യയിലുണ്ടായിരിക്കും, അല്ലെങ്കില്‍ സിലോണില്‍. എന്റെ പാപ്പന്‍ മലയേഷ്യയിലും അഛന്‍ സിലോണിലും ആയിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷം ഞാന്‍ ആ പാരമ്പര്യം നിലനിര്‍ത്തി. ഗള്‍ഫില്‍ ജനിച്ച് വളര്‍ന്ന എന്റെ മകന്‍ ഗള്‍ഫ് തീരെ ഇഷ്ടമല്ല. ഇന്‍ഡ്യയിലെ ഒരു സിറ്റി ബാങ്കില്‍ മേനജരാണ്‍. അവന്‍ പറയുന്നു ഗള്‍ഫില്‍ ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന ശമ്പളവും സന്തോഷവും സമാധാനവും പിന്നെ നല്ല ഭക്ഷണവും ഭാരത്തിലുണ്ട്. അതിനാല്‍ അവനിഷ്ടം നമ്മുടെ നാട് തന്നെ.

പക്ഷെ എനിക്കിഷ്ടം അവന്‍ വിദേശത്ത് പണിയെടുപ്പിക്കാനാണ്‍. അങ്ങിനെയാണെങ്കിലല്ലേ എനിക്കും ബീനാമ്മക്ക് അവനെ കാണാനെന്ന വ്യാജേന അങ്ങോട്ടൊക്കെ ഒന്ന് പോകാന്‍ പറ്റൂ. പോകാന്‍ ഇപ്പോഴും പറ്റുമെങ്കിലും അവനവന്റെ പിള്ളേരുപ്പോളല്ലേ അതിന്റെ ഒരു സുഖം.

ബെല്ലി ഡാന്‍സ് കണ്ടിട്ടും, ഡ്രാഫ്റ്റ് ബീയറും ഷവര്‍മ്മയുമൊക്കെ കഴിച്ചിട്ടും എത്ര വര്‍ഷങ്ങളായി.

അവിടെ ചില സായാഹ്നങ്ങളില്‍ ഞാന്‍ അല്‍കൊയറിലെ ഹോളിഡേ ഇന്നിലും മസ്കറ്റിലെ ഷെറാട്ടന്‍ ഹോട്ടലിലെ പബ്ബില്‍ പോയി ബെല്ലി ഡാന്‍സ് കാണുമായിരുന്നു. ഒരിക്കല്‍ ബീനാമ്മയെ കൊണ്ട് പോയിരുന്നു. പിന്നീടവള്‍ വന്നില്ല. ഞാന്‍ വസ്ത്രാക്ഷേപം ചെയ്ത് അവളെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുമോ എന്ന് ഭയന്നു അവള്‍!.

ബെല്ലി ഡാന്സുകാരുടെ വളരെ സ്ലിം വയറാണ്‍.മറ്റു ഭാഗങ്ങളൊക്കെ അടിപൊളിയാണ്‍. ബീനാമ്മ തടിച്ചിക്കോതയായതിനാല്‍ അവളെ ബെല്ലി ഡാന്‍സിനൊന്നും പറ്റില്ല. തന്നെയുമല്ല അറബിക് അറിയുന്നവര്‍ക്കെ ബെല്ലി ഡാന്‍സില്‍ ശോഭിക്കാന്‍ പറ്റുള്ളൂ…

മലയാളം അറിയാത്തവര്‍ കഥകളി കളിച്ചാലെനെങ്ങിനെ എന്ന് ചോദിക്കുന്ന പോലെയുണ്ടാകും. കഥകളി ആശാനമാര്‍ക്ക് അവര്‍ കളിക്കുന്ന കഥയെപ്പറ്റി അറിയുമെന്കിലും അവിടെ കൊട്ടിപ്പാടുന്ന കഥകളിപ്പദത്തിന്നനുസരിച്ചായിരിക്കണം അവരുടെ ആടല്‍. പാട്ട് പിഴച്ചാല്‍ ആ പിഴവിന്നനുസരിച്ചേ ആടാന്‍ പറ്റുള്ളൂ എന്നത് മറ്റൊരു സത്യം.

അത് പോലെ ബെല്ലി ഡാന്‍സിന്റെ പാട്ടും ഡ്രംസ് ബീറ്റിനും അനുസരിച്ചേ നൃത്തമാടാന്‍ പറ്റുകയുള്ളൂ.. എനിക്ക് ബെല്ലി ഡാന്‍സുകാരിയുമായി നൃത്തം ചെയ്യാന്‍ കലശലായ ഒരു മോഹമുണ്ടായിരുന്നു ഒരിക്കല്‍. അറേബ്യന്‍ നാടുകളില്‍ വെച്ച് അത് നടന്നില്ല. ശ്രിമിച്ചില്ലാ എന്ന് പറയുന്നതാകും ശരി.

എന്തെന്നാല്‍ അവിടെത്തെ ശിക്ഷാ സമ്പ്രദായം അങ്ങിനെയാണ്‍. യൂറോപ്പിലായാല്‍ അത് ഒരു വിഷയമല്ല. എനിക്ക് എണ്‍പതുകളിലില്‍ ജോലി യൂറോപ്യന്‍ നാടുകളിലും പ്രത്യേകിച്ച് ജര്‍മ്മനിയിലും ഗള്‍ഫ് നാടുകളിലും ആയിരുന്നു. വളരെ പണ്ട് അതായത് എഴുപതുകളില്‍ ജോലി സംബന്ധിച്ച് ബെയ് റൂട്ടിലും സൈപ്രസ്സിലും തുടരെത്തുടരെ പോകേണ്ടതുണ്ടായിരുന്നു. അവിടെ വെച്ചാണ്‍ ഈ ബെല്ലി ഡാന്‍സ് ആദ്യമായി കാണുന്നത്.

അങ്ങിനെ ഒരിക്കല്‍ അതായത് എണ്‍പതില്‍ എന്റെ ജര്‍മ്മനിയിലെ വാസം ഫ്രാങ്ക്ഫറ്ട്ടില്‍ നിന്ന് വീസ്ബാഡനിലേക്ക് പറിച്ച് നട്ടു കുറച്ച് നാള്‍. അവിടെ സ്ര്റ്റാസ് തിയേറ്ററിന്നടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു താമസം.

വൈകുന്നേരങ്ങളില്‍ റോസ് പബ്ബില്‍ പോയി രണ്ട് നാല്‍ പൈന്റ് ഡ്രാഫ്റ്റ് ബീയറിടിച്ച ഡാന്‍സ് ഫ്ലോറില്‍ കയറി ചില അഭ്യാസങ്ങളൊക്കെ കാണിച്ച് അതിന്റെ പുറകിലൂടെ കുറച്ച് നടന്ന് പോയാല്‍ ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ കയറി സ്പെഷല്‍ സ്പൈസി ഫുഡ് കഴിക്കും.

ഞാന്‍ എരിവ് സാധാരണ കുറച്ചേ കഴിക്കുകയുള്ളൂവെങ്കിലും പത്ത് ദിവസത്തില്‍ കൂടുതല്‍ തിരെ എരിവില്ലാ‍ാത്ത ഈ സ്റ്റേക്കും മറ്റും എനിക്ക് കഴിക്കാനാവില്ല. അതിനാല്‍ ചിലപ്പോള്‍ ഇറ്റാലിയന്‍ റെസ്റ്റോറണ്ടുകളെയും ചൈനീസ് വിഭവങ്ങളേയും ആശ്രയിക്കേണ്ടി വരും. അന്ന് ജര്‍മ്മനിയിലെ ചൈനീസ് റെസ്റ്റോറണ്ടുകളിലൊന്ന്നും സ്പൈസി ഫുഡ് ലഭിക്കുമായിരുന്നില്ല.

പക്ഷെ എന്റെ നിരന്തരമായ സമ്പര്‍ക്കത്താല്‍ അവര്‍ എനിക്ക് മെനുവില്‍ ഇല്ലാത്ത ചില വിഭവങ്ങളുണ്ടാക്കിത്തന്നു. പിന്നെ ഇഷ്ടവിഭവം കിട്ടുന്ന സ്ഥലം ഗൂഗിളില്‍ പരതുവാനും മറ്റും അന്നത്തെ കാലത്ത് ഇന്റ്ര് നെറ്റൊന്നും ഉണ്ടായിരുന്നില്ല.

നാം താമസിക്കുന്ന ഹോട്ടല്‍ കൌണ്ടറില്‍ പല സൌകര്യങ്ങളുടേയും ലീഫ്ലെറ്റ്സ് ലഭിക്കുമായിരുന്നു. കോള്‍ ഗേള്‍സിന്റേതടക്കം. ഒരിക്കല്‍ ഞാന്‍ ഒരു കോള്‍ ഗേള്‍സിനെ ഫോണ്‍ വിളിച്ച് വരുത്തിയ രസകരമായ സംഭവം ഉണ്ടായി.

എന്റെ ബ്ലോഗ് മക്കളും മരുമക്കളുമെല്ലാം വായിക്കുന്നതിനാല്‍ അത് തല്‍ക്കാലം ഇവിടെ വിളമ്പുന്നില്ലാ.

ഒരു ദിവസം റോസിലെ പബ്ബിലെ കള്ള് കുടിയെല്ലാം കഴിഞ്ഞ ചൈനീസ് ഭക്ഷണം കഴിച്ച വരുന്ന സമയം ഒരു വീടിന്റെ മുകളില്‍ നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികളും പെണ്ണുങ്ങളും നിന്ന് പാട്ടിന്നനുസരിച്ച് നൃത്തമാടുന്നത് കണ്ടു.

ഞാന്‍ അല്പം നിശയിലായിരുന്നുവെന്ന് തോന്നുന്നു. അവിടെക്ക് തള്ളിക്കയറി. പിന്നെ നാം അതായത് എന്നെപ്പോലെയുള്ള അവിടെ കഴിയുന്ന ബിസിനസ്സ് വിസക്കാരെ വള്രെ ബഹുമാനാര്‍ഥമാണ്‍ കണ്ടിരുന്നത്.

തല്‍ക്കാലം മെംബേര്‍സിന് മാത്രമേ അവിടെ പ്രവേശനം ഉള്ളൂവെന്നും അവിടെ ഇരിക്കാന്‍ പറ്റുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്നെയുമല്ല ഈ ജര്‍മ്മന്‍ കാരും ഫ്രഞ്ച്കാരുമൊക്കെ കഴിവതും അവരുടെ ഭാഷമാത്രമേ സംസാരിക്കൂ…

എനിക്കറിയാവുന്ന ജര്‍മ്മന്‍ ഭാഷയെല്ലാം ഞാന്‍ വിളമ്പി നോക്കിയെങ്കിലും എന്നെ അവിടുന്ന് പുറത്താക്കി. തന്നെയുമല്ല ഞാന്‍ കറുത്തവും ഇന്ത്യക്കാരനും ആണല്ലോ> നമുക്കൊന്നും അവരുടെ ഇടയില്‍ സീറ്റില്ലായിരുന്നു അന്ന്.

അങ്ങിനെ നടന്ന് കൊണ്ടിരിക്കുന്നപ്പോള്‍ എന്റെ വഴി തെറ്റി ഞാന്‍ എങ്ങോട്ടോ പോയി. അവിടെ പോക്കറ്റടി കൂടുതലായതിനാല്‍ ഞാന്‍ കേഷ് അധികം കയ്യില്‍ വെക്കാറില്ല. അമേരിക്കന്‍ എക്സ്പ്രസ്സിന്റെ ഒരു ക്രഡിറ്റ് കാര്‍ഡും കുറച്ച് നാണയത്തുട്ടുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ…..

വഴി തെറ്റി ഇനി ഒരു ടാക്സി പിടിക്കാമെന്ന് വിചാരിച്ചു. അവിടെ ധാരാളം പെണ്ണുങ്ങള്‍ ടാക്സി ഓടിച്ചിരുന്നു. അധികവും BMW, OPEN എന്നിവയാണ്‍ ടാക്സികള്‍. ഏതായാലും ഒരു പെണ്ണ്‍ ഡ്രൈവറുടെ ടാക്സി കിട്ടി.

അന്ന് ഞാന് ചെറിയ കാല്‍കുലേറ്റര്‍ പോലെയുള്ള ഷാര്‍പ്പ് കമ്പനിയുടെ ഒരു ട്രാസ്ന്സിലേറ്റര്‍ കൊണ്ട് നടക്കുമായിരുന്നു. ഓഫീസ് എക്യുപ്മെന്റ്സ് മാറ്ക്കെറ്റിങ്ങ്സ് സ്പെഷലൈസ് ചെയ്ത എനിക്ക് ലോകത്ത് എന്ത് പുതിയ വിഭവം ഇറങ്ങിയാലും പ്രോട്ടോ ടൈപ്പും അസ്സല്‍ വിഭവങ്ങളും ലഭിക്കുമായിരുന്നു.

ഞാന്‍ അതില്‍ “can u take me to straass theature” എന്ന് അടിച്ചു. അത് ഉടന്‍ ജര്‍മ്മന്‍ ഭാഷയില്‍ ഡിസ് പ്ലേ ചെയ്തു. ഞാന്‍ അവളെ കാണിച്ചു. അവള്‍ തലയാട്ടി എന്നെ വാഹനത്തില്‍ കയറ്റി. എനിക്ക് നല്ല കിക്കായിരുന്നു ബീയറിന്റെ.

ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ്‍ ബീയര്‍. അവിടെ പച്ചവെള്ളത്തിന്‍ ബീയറിനേക്കാളും വിലക്കുറവാ‍ണ്‍. ഗള്‍ഫില്‍ മിനറല്‍ വാട്ടറിന്‍ പെട്രോളിനെക്കാളും വില കൂടുതാണെന്ന് പറയുന്ന പോലെ.

അവളെന്നെ വണ്ടിയില്‍ കയറ്റി അങ്ങിനെ ഓടിച്ച് കൊണ്ടുപോയിരുന്നു. അന്ന് അവിടുത്തെ പെണ്ണുങ്ങള്‍ ഇവിടുത്തെ മലയാളി സിറ്റി ഗേള്‍സിനെ പോലെ ജീന്‍സും ടോപ്പും ധരിച്ചിരുന്നില്ല. പെണ്ണെന്ന് തോന്നിക്കും വിധം മുട്ട് വരെയുള്ള സ്കര്‍ട്ടും കോട്ടുമായിരുന്നു ധരിച്ചിരുന്നത്. ഞാന്‍ അവളുടെ മാദകസൌന്ദര്യം ആസ്വദിച്ച് അങ്ങിനെ ഇരുന്നു.

എനിക്ക് ജര്‍മ്മന്‍ യുവതികളെ ഇഷ്ടമായിരുന്നു. അവിടെ അധികവും ടാക്സി ഡ്രൈവര്‍മാരും റോട് തൂപ്പുകാരും മറ്റും സി ക്ലാസ്സ് ജീവനക്കാരും ഇറ്റാലിയന്‍സ് ആയിരുന്നു. ഇറ്റാലിയന്‍സ് പെണ്ണുങ്ങള്‍ എല്ലാം മാദമസൌന്ദര്യം കൂടുതലുള്ളവരായിരുന്നു. ഒരിക്കല്‍ ഞാനൊരു ഇറ്റാലിയന്‍ പെണ്ണിനെ സ്നേഹിച്ച കഥ പിന്നീട് പറയാം.


ഈ ജര്‍മ്മന്‍, ഇറ്റാലിയന്‍ യുവതികളുടെ ആകെയുള്ള ഒരു കുഴപ്പം അവര്‍ മിക്കവരും പുകവലിക്കുന്നവരായിരുന്നു. അതും കടുപ്പമുള്ള malboro, gitanes തുടങ്ങിയ ബ്രാന്‍ഡ്. അവിടെ സിഗരറ്റും, ബ്രഷ് & ടൂത്ത് പേസ്റ്റ്, ഈവണ്‍ കോണ്ടം എല്ലാം വെന്‍ഡിങ്ങ് മെഷീ‍നില്‍ മിക്ക ഹോട്ടലുകളിലും പബ്ലിക്ക് ടോയലറ്റുകളിലും ലഭ്യമാണ്‍.

പിന്നെ ഈ തണ്‍പ്പ് നാടുകളില്‍ സിഗരറ്റ് വലിക്കുമ്പോള്‍ ഒരു സുഖം വേറെ തന്നെ. ഞാനും പണ്ട് സിഗരറ്റ് വലിച്ചിരുന്നു. കള്ള് കുടിക്കുമ്പോള്‍ സിഗരറ്റ് വലിക്കുമ്പോളുണ്ടാകുന്ന ഒരു സുഖം വേറെ തന്നെ. ഭക്ഷണം കഴിഞ്ഞ് വലിക്കുമ്പോളും, ചായകുടി കഴിഞ്ഞ് വലിക്കുമ്പോളും, തൂറാന്‍ പോകുമ്പോള്‍ വലിക്കുന്നതും എല്ലാം പ്രത്യേക അനുഭവമായിരുന്നു.

പക്ഷെ ഇന്ന് ഞാന്‍ പുകവലിക്കാരനല്ല നിര്‍ത്തിയിട്ട് 32 വര്‍ഷം കഴിഞ്ഞു. അതായത് എന്റെ മകന്റെ വയസ്സാണ്‍ എന്റെ പുകവലി നിര്‍ത്തിയ കാലത്തിന്റെ അളവ്. അങ്ങിനെ എന്റെ പ്രിയ പത്നി ബീനാമ്മക്ക് എനിക്ക് വേണ്ടി ചെയ്ത് തരാന്‍ പറ്റിയ ഒരു വലിയ കാര്യം.

മനസ്സ് കൊണ്ട് ഞാന്‍ അവളെ സ്വീകരിച്ച നിമിഷമായിരുന്നു അത്. ഒരു വലിയ കഥയാണ്‍ ഞാന്‍ പുകവലി നിര്‍ത്തിയത്. അങ്ങിനെ പല കഥകളും ഈ പോസ്റ്റിന്റെ ഉള്ളില്‍ കടന്ന് വരുന്നു. എല്ലാം പറഞ്ഞാല്‍ ഈ പ്രസ്തുത പോസ്റ്റ് എഴുതിത്തീരുകയില്ലാ.

ഞാന്‍ ജോണിവാക്കറ് ബ്ലേക്ക് ലേബല്‍ ഫ്രഷ് അപ്പ് ചെയ്ത് വരാം. ഞാന്‍ എന്റെ വിദേശ വാസത്തിന്‍ ശേഷം നാട്ടിലെ ക്ലബ്ബില്‍ നിന്ന് മദ്യപാനം അധികം ചെയ്യാറില്ല. അവിടെ അധികം ബ്രാന്‍ഡിയായിരുന്നു വിളമ്പിയിരുന്നത്. അവര്‍ തരുന്നത് കുടിക്കുക എന്ന സ്വഭാവം എനിക്കില്ല. എനിക്കിഷ്ടമായതേ ഞാന്‍ കുടിക്ക്കൂ.

എനിക്കധികവും വിസ്കിയാണ്‍ ഇഷ്ടം. ഓരോ മദ്യത്തിന്റെയും നിര്‍മ്മാണ രീതിയും ഏത് കാലാവസ്ഥയില്‍ ഏതെല്ലാം നല്ലതെന്നും ഇവിടുത്തുകാര്‍ക്കറിയില്ല.

ഞാനും പണ്ടും ഇങ്ങിനെയൊക്കെയായിരുന്നു. പക്ഷെ ജനസമ്പര്‍ക്കം കൊണ്ടും ലോകപരിചയം കൊണ്ടും എല്ലാം മനസ്സിലാക്കാന്‍ സാധിച്ചു.

ഒരിക്കല്‍ ഒരു കുടുമ്പയോഗത്തില്‍ വെള്ളമടി പാര്‍ട്ടി നടക്കുകയാണ്‍. എന്റെ മകനും മരുമകനും എല്ലാം തണ്ണിയടിക്കുന്നുണ്‍ട്. പക്ഷെ ഒന്നും കഴിക്കാതെയിരിക്കുന്ന പിതാവിനെ കണ്ട മകന്‍ സഹിച്ചീല്ല. അവനറിയാമായിരുന്നു ആരാണ്‍ അവന്റെ പിതാവെന്ന്.

അവന്റെ ചെറുപ്രായത്തിലറിയാമായിരുന്നു അവന്റെ അഛന്‍ ആരായിരുന്നു. അന്ന് ശമ്പളം കിട്ടിയാല്‍ ഞാന്‍ ആദ്യം പോയിരുന്നത് “ഗ്രെ മാക്കന്‍സിയുടെ’ ലിക്കല്‍ ഔട്ട്ലറ്റ്സിലായിരുന്നു. ഒരു മാസത്തേക്ക് വേണ്ട ലിക്കര്‍ പ്രൊവിഷന്‍ അവിടെ നിന്ന് വാങ്ങിക്കും.

ബീനാമ്മക്കുള്ള vincarnis, zinzaano, port wines മുതലയവയും വാങ്ങും. കൂടാതെ 10 കേയ്സ് heinken or amstel beer ഉം വാ‍ങ്ങും. എന്റെ മകന്‍ ആദ്യം മദ്യം കാലിന്മേല്‍ കിടത്തിക്കൊടുത്തത് എന്റെ പഴയ കാല ഗള്‍ഫ് സുഹൃത്തായ കുഞ്ഞുമോളാണ്‍. യഥാര്‍ഥനാമം ഓര്‍മ്മ വരുന്നില്ല.

ഞാന്‍ കുടിച്ച ബീയര്‍ കാനുകളില്‍ ഒരല്പം വെച്ച് ഞാനെന്റെ മകന്‍ നല്‍കുമായിരുന്നു. ആ മകനാണ്‍ എന്നെ ശ്രദ്ധിച്ചത് ഒന്നും കഴിക്കാതെയിരിക്കുന്ന ഡാഡിയെ.

അവന്‍ അവന്റെ അടുത്ത അവധിയില്‍ വരുമ്പോള്‍ എനിക്ക് ballantine, chivaas regal, red and black label മുതലായ വിഭവങ്ങള്‍ കൊടുന്ന് തന്നു. നല്ലത് കിട്ടിയാല്‍ കുടിക്കും അല്ലെങ്കില്‍ വേണ്ട എന്നതായിരുന്നു എന്റെ സ്റ്റൈല്‍.

ഞാന് നാട്ടില്‍ ഒരു പാട് ക്ലബ്ബുകളില്‍ മെമ്പറാണ്‍. മിക്കതിലും ശ്രീനാരായണ ക്ലബ്ബൊഴിച്ച് കള്ള് സേവ ഉണ്ട്. പക്ഷെ ഞാന്‍ അവിടെ നിന്ന് മദ്യപിക്കാറില്ല. കാരണം പലത്. പലരും സര്‍ബ്ബത്ത് കുടിക്കുന്ന പോലെ വലിച്ച് കയറ്റുന്നു. അവര്‍ക്കാവശ്യം ലഹരിയാണ്‍. അവിടെ വിലപിടിപ്പുള്ള ബ്രാന്‍ഡഡ് മദ്യമല്ല. എന്തും ആകാം. ബ്രാന്‍ഡിയില്ലെങ്കില്‍ വിസ്കിയോ ജിന്നോ റമ്മോ എന്തും ആകാം. പെട്ടെന്ന് തലക്കടിക്കുന്നതാകണം.

നാലോ അഞ്ചോ പെഗ്ഗ് അര മണിക്കൂറിന്നുള്ളില്‍. മദ്യമായാലും ഭക്ഷണമായാലും രുചിച്ച് കഴിക്കണം. അതിനൊക്കെ ഇംഗ്ലീഷുകാരെ നമുക്ക് ബഹുമാനിക്കാം.


എന്റെ പിതാവ് പണ്ട് എന്നോട് പറയാറുണ്ട്. “മോനെ നീ ഇംഗ്ലീഷുകാരെയും അമേരിക്കക്കാരെയും കാണുമ്പോള്‍ ചങ്ങാത്തം കൂടുമ്പോള്‍ അവരിലുള്ള നല്ലത് മാത്രം പഠിക്കുക”..
എത്ര അര്‍ത്ഥവത്തായിരുന്നു ആ ഉപദേശം എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

എന്റെ പിതാവിനേയും മാതാവിനേയും ഞാന്‍ അധികം പുകഴ്ത്തുന്നില്ല.. അവര്‍ എനിക്ക് ധനം മാത്ര തന്നു. എന്നെയും എന്റെ സഹോദരനേയും വിദ്യകൊണ്ട് പ്രബുദ്ധരാക്കാന്‍ അവര്‍ മറന്നു. “വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം” എന്നാണല്ലോ പഴമോഴി.

സംഗതി ഞങ്ങള്‍ സ്വയം പരിശ്രമിച്ച് അതൊക്കെ നേടിയെങ്കിലും ഇതിലും കൂടുതല്‍ ശോഭിച്ചേനെ ഞങ്ങള്‍ അഛനമ്മമാര്‍ കൂടുതല്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഞങ്ങളെ ഓര്‍ത്തിരുന്നെങ്കില്‍.

ലക്ഷങ്ങള്‍ പ്രതിമാസം കിട്ടുന്ന എന്റെ ജോലി ഉപേക്ഷിച്ചാണ്‍ ഞാന്‍ വിദേശവാസം അവസാനിപ്പിച്ച് എന്റെ മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് ഞാന്‍ ഭാരതത്തിലെത്തിയത്.

അത് പോലെ തന്നെ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മക്കള്‍ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. അവര്‍ പണിയെടുത്ത് ജീവിക്കുന്നു.

ഇതില്‍ കൂടുതലെന്തു വേണം ഒരു പിതാവിന്‍ അഭിമാനിക്കാ‍ന്‍…!!!!!!!!!

“കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി സ്ക്രോള്‍ ചെയ്ത് മേല്‍പ്പോട്ട് പോയി വരണം. സമയം ഞായറാഴ്ച 9.26 രാത്രി. ഭക്ഷണം കഴിച്ചിട്ടില്ല. ബീനാമ്മ ദൂരയാത്ര കഴിഞ്ഞ് വന്നിരിക്കയാണ്‍.

അവള്‍ക്ക് സോസ്സേജും, സൂപ്പും, ടോസ്റ്റഡ് ബ്രെഡ്ഡും ഉണ്ടാക്കിക്കൊടുത്തു. എനിക്കുള്ള മസാല ഓമ്ലെലെറ്റും, നൂഡില്‍ സൂപ്പും, ചൂടാക്കിയ അര ലോഫ് ബ്രഡ്ഡും ശരിയാക്കി വെച്ചിട്ടുണ്ട്.

അത് സേവിച്ച് വരാം.

“ബീനാമ്മക്ക് എന്നോട് പണ്ടത്തെ സ്നേഹം ഇല്ലാ. മക്കള്‍ വലുതായപ്പോള്‍ അവരേയാണ്‍ ഇഷ്ടം. ഇന്നവള്‍ കോയമ്പത്തൂരില്‍ നിന്നെത്തി. അവിടെ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി എനിക്ക് കൊണ്‍ട് വന്ന് തരാമായിരുന്നു.”

പലപ്പോഴും ഇവിടെ നിന്ന് പോകുമ്പോള്‍ മകനുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ട് പോകുമായിരുന്നു. അത് ഭര്‍ത്താവിന്റെ കാര്യത്തില്‍ ഉണ്‍ടായില്ല എന്ന് എനിക്ക് തോന്നി.
നമുക്ക് വിധിച്ചതേ നമുക്ക് ലഭിക്കൂ എന്നത് വേറെരു വിഷയം. എന്നാലും എന്റെ ബീനാമ്മേ നീയിത് ചെയ്തല്ലോ>>/

എന്റെ സഹോദരന്‍ ശ്രീരാമനും അനിയത്തി ഗീതയും എന്നെ പൊന്നുപോലെ നോക്കി കഴിഞ്ഞ പതിമൂന്ന് ദിവസം. വയസ്സാകുമ്പോള്‍ വയ്യാതാകുമ്പോള്‍ അങ്ങോട്ട് തന്നെ പോകേണ്ടി വരുമെന്നാ തോന്നുന്നത്.

ബീനാമ്മക്ക് മക്കളെ മതി. ഈ മക്കളുണ്ടായത് എങ്ങിനെയാ‍, എങ്ങിനെയാ അവരെ വളര്‍ത്തിക്കൊണ്ട് വന്നേ, അതിന്‍ പിതാവിന്റെ സ്ഥാനം എന്തായിരുന്നുവെന്നും ഈ മാതാവ് ഓര്‍ക്കുന്നില്ല. അതാണെനിക്കുള്ള സങ്കടം.


എന്റെ മകള്‍ രാഖിക്ക് അഛനെ ഇഷ്ടവും കൂടുതല്‍ ബഹുമാനവും ഉണ്‍ട് എന്ന് എനിക്കറിയാം. അവളുടെ കൂടെ ഇടക്ക് പോയി താമസിക്കണമെന്നും ഉണ്ട്. പക്ഷെ അവിടെ കൂട്ടുകുടുംബമായതിനാല്‍ എനിക്ക് മനസ്സ് വരുന്നില്ല. അവളുടെ അമ്മായിയമ്മയും അമ്മായിയപ്പനും വളരെ സ്നേഹമുള്ളവരാണ്‍. പിന്ന് ഏട്ടന്മാരും ഏട്ടത്തിമാരും നല്ലവരും സ്നേഹമുള്ളവരും ആണ്‍. അവരുടെ ഓമനമക്കളും.

കൂട്ടുകുടുംബത്തിന്‍ ധാരാളം പ്ലസ്സുകളും കുറച്ച് മൈനസ്സുകളും ഉണ്ട്. എല്ലാത്തിലുപരി സന്തോഷമാണല്ലോ മുഖ്യം. അത് അവള്‍ക്ക് ധാരാളത്തിലധികം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എറണാംകുളം സിറ്റിയിലെ അറിയപ്പെടുന്ന ഒരു ആര്‍ക്കിറ്റെക്റ്റ് ആ‍ണവള്‍. ഇപ്പോല്‍ പ്രസവ ശുശ്രൂഷയിലാണ്‍.

അവളുടെ വീട്ടിലെ സന്തോഷം ഏതായാലും എന്റെ വീട്ടിലില്ലാ. പക്ഷെ എന്റെ തറവാട്ടിലുണ്ട്.

എവിടെ സ്നേഹം ലഭിക്കുന്നു അവിടെ പോകാനാണ്‍ എന്റെ പദ്ധതി ഇപ്പോള്‍. പത്തനാപുരത്തുള്ള സ്നേഹാലയത്തിലേക്ക് കുടിയേറി പാര്‍ത്താലോ എന്ന ചിന്തയും ഇപ്പോള്‍ ഉണ്‍ട്.

ഈശ്വരന്‍ നല്ലത് തോന്നിപ്പിക്കട്ടെ.!!!!!!!!!!!!ബെല്ലി ഡാന്‍സിന്റെ ഡ്രം കേട്ടാല്‍ ഏതൊരാള്‍ക്കും ഹരം വരും. പക്ഷെ ഡാന്‍സ് ഫോളോറില്‍ അവരോടൊത്ത് നൃത്തം ചെയ്യാന്‍ സാധാരണ അനുവദിക്കാറില്ല.

പണ്ട് ഞാനും ബീനാമ്മയും മെക്സിക്കോയിലോ മറ്റോ ഒരിക്കല്‍ ഡിസ്കോ ഡാന്‍സ് കാണാന്‍ പോയി. ബീനാമ്മ പേടിച്ച് ഉള്ളിലേക്ക് കയറാതെ പുറത്തിരുന്നു. ഞാന്‍ മറ്റൊരു പെണ്ണിന്റെ കൂടെ ഉള്ളില്‍ പ്രവേശിച്ചു.

ഇന്ത്യക്ക് വെളിയില്‍ ഡിസ്കോ ഡാന്‍സ് ഫ്ലോറില്‍ കപ്പിള്‍സിനെ മാത്രമേ പ്രവേശിപ്പിക്കൂ. കൂടെ ഒരു പെണ്ണുണ്ടാകണമെന്നേ വേണ്ടുള്ളൂ.. അവനവന്റെതൊന്നും വേണമെന്നില്ല.

അങ്ങിനെ ഞാന്‍ വേറെ ഒരു പെണ്ണിന്റെ കൂടെ കുടിച്ച് കൂത്താടിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു അമേരിക്കക്കാരന്‍ പെട്ടെന്ന് ബീനാമ്മയെ പിടിച്ച് അകത്തെ ഡാന്‍സ് ഫ്ലോറില്‍ കയറ്റി ഡാന്‍സിന്‍ കൂട്ടി. അവള്‍ക്ക് ഒരു ഉമ്മയും കൊടുത്തു. അതില്‍ പിന്നെ ബീനാമ്മ ഒരു ഡാന്‍സ് പരിപാടിക്കും എന്റെ കൂടെ വരാറില്ല.

അങ്ങിനെ മക്കള്‍ പുരാണം ആസ്വദിക്കാന്‍ അവര്‍ക്കാര്‍ക്കും വിദേശവാസം ഇല്ലാത്തതിനാല്‍ ആ സ്വപ്നം നമുക്ക് മറക്കാം.

ഇനി സഹോദരപുത്രന്‍ കിട്ടന്‍ ഗള്‍ഫില്‍ പോയി വിരാജിക്കുമ്പോള്‍ സ്വപ്നസാക്ഷാത്കാരം സംഭവിക്കട്ടെ എന്നെ പ്രത്യാശിക്കാം.

നമ്മള്‍ കഥയിലേക്ക് മടങ്ങാം.

ചിലപ്പോള്‍ കാറ് മെയിന്‍ റോടിന്നരികെ പാര്‍ക്ക് ചെയ്തും രാത്രികാലങ്ങലിലെ തെണ്ടല്‍ നടത്തും. ഞാന്‍ ജനിച്ച വളര്‍ന്ന നാടാണല്ലോ, അവിടെ ഒരു പാട് പഴയ സുഹൃത്തുക്കളുണ്ട്.

വൈകിട്ട് പുഞ്ചപ്പാടം വരെയും ചിലപ്പോള്‍ ആറാട്ട് കടവിലും ശവക്കാടിലും ഒക്കെ ചുറ്റിത്തിരിയാനെനിക്കിഷ്ടം.

തല്‍ക്കാലത്തേക്ക് ഈ പോസ്റ്റിന് ഇവിടെ വിരാമമിടാം. ശേഷം സൌകര്യപ്പെടുമ്പോള്‍ എഴുതാം.

ഇതില്‍ അല്പം ചായം ചേര്‍ത്ത് മിനുക്കുപണികള്‍ ചെയ്തിട്ടുണ്ട്. വായനാസുഖത്തിന്.
അടിക്കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൂട്ടുകുടുംബത്തിന് ധാരാളം പ്ലസ്സുകളും കുറച്ച് മൈനസ്സുകളും ഉണ്ട്. എല്ലാത്തിലുപരി സന്തോഷമാണല്ലോ മുഖ്യം. അത് അവള്‍ക്ക് ധാരാളത്തിലധികം ഉണ്ട് എന്ന് ഞാന് മനസ്സിലാക്കുന്നു.

എറണാംകുളം സിറ്റിയിലെ അറിയപ്പെടുന്ന ഒരു ആര്‍ക്കിറ്റെക്റ്റ് ആ‍ണവള്. ഇപ്പോല് പ്രസവ ശുശ്രൂഷയിലാണ്.

കുട്ടന്‍മേനൊന്‍ said...

"....അങ്ങിനെ ഞാന്‍ വേറെ ഒരു പെണ്ണിന്റെ കൂടെ കുടിച്ച് കൂത്താടിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു അമേരിക്കക്കാരന്‍ പെട്ടെന്ന് ബീനാമ്മയെ പിടിച്ച് അകത്തെ ഡാന്‍സ് ഫ്ലോറില്‍ കയറ്റി ഡാന്‍സിന്‍ കൂട്ടി. അവള്‍ക്ക് ഒരു ഉമ്മയും കൊടുത്തു. അതില്‍ പിന്നെ ബീനാമ്മ ഒരു ഡാന്‍സ് പരിപാടിക്കും എന്റെ കൂടെ വരാറില്ല....." ഒന്നുകില്‍ ഇനിയും ഒരു ചുംബനം ഏറ്റുവങ്ങനുള്ള ശക്തിയില്ലായ്മ അതുമല്ലെങ്കില്‍ പ്രകാശേട്ടന്‍ എന്തുകൊണ്ടാണ് ഇതിനെക്കാള്‍ നല്ലവരെ വിട്ടു ച്ചുംബിപ്പിക്കഞ്ഞതെന്ന വിഷമം ... ആര്‍ക്കറിയാം :)

Sureshkumar Punjhayil said...

Eppozum sughamayirikkatte....!!!

Manoharam, Ashamsakal....!!!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

"എനിക്കവിടെ സുഖമായിരുന്നു"

നാട്ടിൽ നിന്നും തുടങ്ങി,ഗൽഫ് ,ജർമ്മനി തൊട്ട് മെക്സിക്കൊ വരെയുള്ള സുന്ദരിമാരോടൊപ്പം വിലസിനടന്ന ഒരു സുന്ദരന് ...
എങ്ങിനെ സുഖക്കുറവുണ്ടാകും ?

Kuttan said...

വിദേശത്തെ അനുഭവങ്ങള്‍ വായിക്കുന്നതിനെക്കളും രസം നാടിലെ അനുഭവങ്ങളും സംഭവങ്ങളും വായിക്കുവാനാണ്, ഇനിയും അത്തരത്തിലുള്ളവാ പ്രതീക്ഷിക്കുന്നു, എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്

Sukanya said...

നമ്മുടെ മനസ്സാണ് സുഖം തോന്നിപ്പിക്കുന്നത്. ആന്റിയുടെ കൂടെയുള്ളപ്പോഴും സുഖമാണെന്നു മനസ്സിനോട് പറയുക. ശുഭചിന്തയുള്ള അങ്കിളിന് അത് കഴിയട്ടെ. അയ്യോ ഉപദേശം തരാന്‍ ഞാനാര് ?

അങ്കിള്‍, അനുഭവങ്ങള്‍ വായിച്ചു രസിച്ചു. എഴുത്തിനെ പറ്റി പറയേണ്ടല്ലോ? :)

ഒഴാക്കന്‍. said...

JP ishttayi vivaranam!

പള്ളിക്കരയില്‍ said...

ഒഴുക്കോടെയുള്ള ആത്മഭാഷണം സ്വയം മറന്നിരുന്നു വായിച്ചു പ്രകാശേട്ടാ...
എന്റെ പരിസരം കഥയില്‍ വരുന്നതിനാല്‍ വല്ലാത്ത ഒരാത്മബന്ധം അനുഭവപ്പെടുകയും ചെയ്തു.
ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

വിദേശത്തെക്കാളും നാട്ടിലല്ലേ പ്രകാശേട്ടാ രസം...എനിക്ക് എന്നും നാട് ഒരു നൊസ്റ്റാള്‍ജിയ തന്നെ, തറവാട്ടിലെ വിവരണങ്ങളില്‍ രസം പിടിച്ച് വന്നപ്പോഴാ... ഒരു ബെല്ലി ഡാന്‍സ്!!

സന്തോഷ്. said...

Sarikkum aa thaRavaadu marakkan pattilla... kurachu samayam mathrame avide ninnittullenkilum really great place!!!
oRmayundo aa photo edutha divasam ? mazhayulla divasam..!!!

http://www.flickr.com/photos/santhoshc/2602802613/in/photostream