സ്നേഹക്കുട്ടീ നീ പറഞ്ഞ പോലെ നിന്റെ കവിത ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
നീ അയച്ച പടം കിട്ടി സന്തോഷിക്കുന്നു.
ഇത് നിന്റെ പടം തന്നെയാണോ? ഇത്രയും സൌന്ദര്യം ഉണ്ടോ നിനക്ക്.
ഒരു സിനിമാ നടിയേപ്പോലുണ്ടല്ലോ.
സത്യമായിട്ടും സ്നേനഹയുടെതാണെന്ന് പറയണം.
അല്ലെങ്കില്‍ ഈ രൂപം മനസ്സില്‍ പതിഞ്ഞാല്‍ ബുദ്ധിമുട്ടാണ്.
ഈ രൂപത്തില്‍ നിന്നാണോ ഇത്രയും മനോഹരമായ വരികള്‍ മുത്തുകള്‍ പോലെ അടര്‍ന്ന് വീഴുന്നത്.
എല്ലാം കൊണ്ടും നീ ഭാഗ്യവതി തന്നെ. സാധാരണ ജഗദീശ്വരന് എല്ലാം കൂടി അനുഗ്രഹിച്ച് തരില്ലല്ലോ? സ്നേഹത്തിന്റെ പ്രതീകമാണ് മകളെ നീ !!
സ്നേഹത്തോടെ
ജെ പി അങ്കിള്‍
പ്രിയ സുഹൃത്ത് സ്നേഹ പരമേശ്വരന് ഇറ്റലിയില്‍ നിന്ന് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ച് തന്ന കവിത ചുവടെ ചേര്‍ക്കുന്നു. [ഞാന്‍ ആദ്യം ബാരര്സലോണയില് നിന്ന് ആണെഴുതിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് ഇന്ന് സ്നേഹയുടെ മെയില്‍ വായിച്ചപ്പോഴാണ് മനസ്സിലായത്, വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ]
+++++
വ്യര്ഥമാവരുതെയെന്ന് ആശിച്ച കാത്തിരുപ്പിനിടയില്‍...
ഒളിഞ്ഞെത്തി പിന്നെ തിമിര്‍ത്ത മഴത്തുള്ളിക്കൂട്ടങ്ങള്...
കുതിര്‍ത്തു അലിയിച്ച് ഒഴുക്കിയകറ്റിയ ദിനരാത്രങ്ങള്‍...
ഒടുക്കം ഈ തെളിമാനത്തിനു കീഴില്‍ നിന് വദനത്തില്‍
വിരിയും പുഞ്ചിരി കാണാനായ് ഞാനിതാ വീണ്ടും...
++ സ്നേഹ പരമേശ്വരന് ++
6 years ago
4 comments:
പ്രിയ സുഹൃത്ത് സ്നേഹ പരമേശ്വരന് ബാര്‍സലോണ [സ്പെയിനില്‍ നിന്ന്] എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ച് തന്ന കവിത ചുവടെ ചേര്‍ക്കുന്നു.
+ വായിക്കുക
ആശംസകള്‍...
സ്നേഹയെന്ന സ്നേഹിതയോട് എന്റെ സ്നേഹാന്വേഷണം അറിയിക്കുക...കേട്ടൊ ജയേട്ടാ
സ്നേഹയെ കുറേ നാളായി കാണാറില്ലല്ലോ..? ഞാന്‍ ഓര്‍ക്കുട്ടില്‍ ഇപ്പോള്‍ സജീവമല്ല. ഫേസ് ബുക്കിലാണ് ഇപ്പോള്‍.
Post a Comment