Tuesday, July 27, 2010

FM റേഡിയോയിലെ പെൺകുട്ടി


“എന്തൊരു തണുപ്പല്ലേ…?”
“ഈ തണുപ്പത്ത് നല്ല ചൂടുള്ള ചായയോ കാപ്പിയോ കിട്ടിയാല്‍ മൊത്തിക്കുടിക്കാമായിരുന്നു. എന്തൊരു സുഖമായിരിക്കും.!!“

പക്ഷെ ആരുണ്ട് ഈ പാവത്തിന് ഒരു കാപ്പിയിട്ടുതരാന്‍. ആശിക്കാനല്ലേ പറ്റൂ.

അന്തരീക്ഷത്തിലെ തണുപ്പും, ശീതീകരിച്ച സ്റ്റുഡിയോവിലെ തണുപ്പും എനിക്കൂഹിക്കാമായിരുന്നു.

“ഇനി ചുടുകാപ്പിയില്ലെങ്കില്‍ ചുട്ട ഒരു അടി കിട്ടിയെങ്കില്‍ എങ്ങിനെയിരിക്കും..!? “


ഈ തണുപ്പത്ത് അടികിട്ടിയാല്‍ നല്ല സുഖമായിരിക്കുമല്ലേ…?
അത് കേട്ടുകൊണ്ടിരിക്കുമ്പോളെക്കും ഞാന്‍ കൊക്കാല ജങ്ഷനിലെത്തിയിരുന്നു. ട്രാഫിക്ക് കുരുക്കിലകപ്പെട്ടപ്പോ പിന്നെ റേഡിയോ ശ്രദ്ധിക്കാനായില്ല.

ഞാന്‍ സാധാരണ കാര്‍ ഓടിക്കുമ്പോളാണ് എഫെം റേഡിയോ കേള്‍ക്കാറ്.     ഇതുപോലെ  പോലെ തൃശ്ശൂരില്‍ കിട്ടുന്ന രണ്ടോ മൂന്നോ ചാനലുകളുണ്ട്. പക്ഷെ എനിക്കേറ്റവും ഇഷ്ടം ഈ ചാനലാണ്. പ്രത്യേകിച്ച് ഈ പെണ്‍കുട്ടിയുടെ ശബ്ദം.

എനിക്കിങ്ങനെയുള്ള എപ്പോഴും ചിലച്ചുംകൊണ്ടിരിക്കുന്ന വായാടിപെണ്‍കുട്ടികളെ ഇഷ്ടമാണ്‍. അപ്പോള്‍ പരമാവധി യാത്രാവേളയില്‍ ഇത്തരം എന്തെങ്കിലും കേട്ടുകൊണ്ടിരിക്കും. അപ്പോള്‍ ദുഷിച്ച ചിന്തകളൊന്നും മനസ്സില്‍ വരില്ല. നാം ഫ്രഷ് ആയിരിക്കുകയും ചെയ്യും.

ഞാന്‍ ഇന്നെലെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ രാമായണ വായനയും കഴിഞ്ഞ്, അമ്മമാരോടും ചേച്ചിമാരോടും വര്‍ത്തമാനം പറഞ്ഞ് മടങ്ങുമ്പോളാണ്‍ ഈ പെണ്‍ കുട്ടിയുടെ ശബ്ദം കേട്ടത്. ഞാന്‍ റേഡിയോക്ക് അല്പം വൊള്യും കൂട്ടി അവളുടെ ഡയലോഗ് ശ്രദ്ധിച്ചു.

എന്റെ മകള്‍ ചെറുപ്പത്തില്‍ വായാടിയായിരുന്നു. എപ്പോഴും എന്തെങ്കിലും ചിലച്ചുകൊണ്ടിരിക്കും എന്നോട്. ഞാന്‍ മൂളി മൂളി തോല്‍ക്കും. ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ്, ഒരു കൊച്ചിന്റെ അമ്മയാണ്‍. കൊച്ചിയിലാണ്‍ താമസം.

പിന്നെ എന്റെ മരുമകള്‍. അവളുടെ വര്‍ത്തമാനം കേള്‍ക്കാനെനിക്ക് വലിയ ഇഷ്ടമാണ്‍. പിന്നെ ഒരു പ്രശ്നം എന്തെന്ന് വെച്ചാല്‍ തമാശ പറയുമ്പോള്‍ ചിലപ്പോള്‍ അവളുടെ മനസ്സ് മാറും. നല്ല സുന്ദരിക്കുട്ടിയാണവള്‍. “അമ്പടി കള്ളീ“ എന്നൊക്കെ നമ്മള്‍ തമാശക്ക് വിളിക്കില്ലേ? ചിലപ്പോള്‍ അത് മതി അവളുടെ മൂഡ് മാറാന്‍. അപ്പോള്‍ ആ മുഖം കാണാന്‍ നല്ല രസമാണ്‍. ഉടനെ ഞാന്‍ അവളെ സന്തോഷിപ്പിക്കുന്ന മറ്റെന്തെങ്കിലും പറഞ്ഞ് കാര്യം ഒതുക്കും.

എന്റെ മകള്‍ പെന്‍സില്‍ മാര്‍ക്കാണ്‍. ഇവളാണെങ്കില്‍ തടിച്ച് കൊഴുത്തതാണ്‍. എനിക്ക് തടിച്ച് കുട്ടികളെ ഇഷ്ടമാണ്‍. എന്റെ മോന്‍ പണ്ട് പെണ്ണന്വേഷിക്കുമ്പോള്‍ പറഞ്ഞു…

“ഡാഡീ എനിക്ക് തടിച്ച പെണ്‍കുട്ടികളേയും ഐടി ട്രേഡുകാരേയും വേണ്ട്..”
അങ്ങിനെ അവന്റെ തന്തയായ ഞാനും തള്ളയും കൂടി പെണ്ണന്വേഷിച്ച് തോറ്റു. ഞങ്ങള്‍ക്കിഷ്ടപ്പെട്ടുവെന്ന് തോന്നുന്ന കുട്ടികളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നവരായിരുന്നു.

അവസാനം അവന് ചില ഓപ്ഷന്‍സ് ഒക്കെ എടുത്ത് മാറ്റി. അങ്ങിനെ കൊല്ലം 3 കഴിഞ്ഞപ്പോള്‍ അവന് കിട്ടിയതോ രണ്ട് ഓപ്ഷന്‍സും ഉള്ള ഒരു സുന്ദരിക്കുട്ടിയെ. എനിക്ക് വലിയ ഇഷ്ടമാകുകയും ചെയ്തു.. അവളുമായി ഇണങ്ങാനും പിണങ്ങാനും വലിയ സുഖമാണ്‍. പക്ഷെ ആള്‍ ഇപ്പോള്‍ കുറച്ചകലെയാണ്‍. തമിഴ്നാട്ടിലാണ്‍.

തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലെ കുണ്‍ടും കുഴിയും കാരണം ആ വഴിക്ക് അടുത്ത കാലത്തൊന്നും പോകാന്‍ പറ്റില്ല.

പിന്നെ എന്റെ മകന്‍ ചെറുപ്പത്തില്‍ വലിയ ചാറ്റര്‍ബോക്സായിരുന്നു. സ്കൂളിലും കോളേജിലും പല തവണ അവന്റ സാറന്മാര്‍ എന്നെ അവിടെക്ക് വിളിച്ചിരുന്നു. ക്ലാസ്സില്‍ ഇവന്റെ വര്‍ത്തമാനം സഹിക്ക വയ്യാണ്ട്. പക്ഷെ പഠിത്തത്തില്‍ തരക്കേടില്ലാത്തതിനാല്‍ പള്ളിക്കൂടത്തില്‍ നിന്ന് പുറത്താക്കിയില്ല.

ഇപ്പോള്‍ അവന്‍ അവന്റെ തള്ളയോട് ഏതുനേരവും ചിലച്ചുകൊണ്ടിരിക്കും. തള്ളക്കത് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്‍ താനും. ഈ ആണുകുട്ടികള്‍ എന്താണ്‍ അമ്മമാരോട് ഇത്രയും വര്‍ത്തമാനം പറയുന്നത്. പണ്ടൊക്കെ സഹിക്കാമായിരുന്നു. ഇപ്പോള്‍ അവന്‍ പെണ്ണും പിടക്കോഴിയും ഒക്കെയായി കഴിയുമ്പോള്‍, പെണ്ണിനത് സഹിക്കുമോ..?

എന്നോട് കാര്യമായ ഡയലോഗ് ഒന്നുമില്ല. അവന്റെ പെണ്ണിനോടും കാര്യ്മായ പഞ്ചാരവര്‍ത്തമാനവും ഇല്ല.

പിന്നെ അടുത്ത് കഥാപാത്രം എന്റെ മരുമകനാണ്‍. അവനും എപ്പോഴും ചിലച്ചുംകൊണ്ടിരിക്കും. ബട്ട് ഓണ്‍ലി ബിസിനസ്സ് ടോക്ക്. അത് എപ്പോഴും കേള്‍ക്കാന്‍ കര്‍ണ്ണസുഖം പകരുന്നില്ല.

എപ്പോളും കിളികളെപ്പോലെയും നാം പറഞ്ഞ് വരുന്ന പെണ്‍കുട്ടിയെ പോലെയും ചിലച്ച് കൊണ്ടിരിക്കുന്നവരെയാണെനിക്ക് ഇഷ്ടം.

അവസാനമായി പരിചയപ്പെടുത്താനുള്ളത് എന്റെ ബീനാമ്മയാണ്‍. അവളുടെ വാ തോരാത്ത സമയമുണ്ടായിരുന്നില്ല പണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല. അവളുടെ ലോകവും രോഗവും മറ്റൊന്നാണ്‍ ഈയിടെ.

ഭര്‍ത്താവിന്റെ ഫോണ്‍ ചോര്‍ത്തലും രഹസ്യകാമുകിയെ ചെയ്സ് ചെയ്യലുമാണ്‍ ഇപ്പോഴത്തെ ഹോബി. എന്റെ കാമുകിമാരെല്ലാം പരസ്യമായി എന്നോട് ഇടപെഴകുന്നവരാണെന്നുള്ള സത്യം ഈ ജന്തുവിന്നറിയില്ല എന്നതാണ്‍ വലിയ തമാശ.

രഹസ്യ കാമുകരെല്ലാം മുണ്ടില്‍ തലയിട്ട് – അല്ല – തലയില്‍ മുണ്ടിട്ട് പോകുന്നവരല്ലെ. ഞാന്‍ അങ്ങിനെയല്ല. സമൂഹത്തില്‍ സസുഖം വാഴുന്നു, വിലസുന്നു. ഒന്നിച്ച് യാത്ര ചെയ്യുന്നു. ചിലപ്പോള്‍ ഏതെങ്കിലും പബ്ബില്‍ കയറി ഒരു പൈന്‍ഡ് ചില്‍ഡ് ഫോസ്റ്റര്‍ അടിക്കുന്നു.

അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് വര്‍ത്തമാനം പറയാന്‍ അല്ലെങ്കില്‍ സൊള്ളാന്‍ പറ്റിയ പെണ്‍കുട്ട്യോളൊന്നും എന്റെ വീട്ടിലോ സമീപത്തോ ഇല്ല. ഓഫീസില്‍ ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ കുട്ടന്‍ മേനോന്‍ എന്തോ തമാശപറഞ്ഞ്, കരച്ചിലും പിഴിച്ചലും ഒക്കെയായി. പിന്നീട് കോമ്പ്രമൈസാക്കിയെങ്കിലും അവള്‍ അധികം നാള്‍ കഴിയുന്നതിന്‍ മുന്‍പ് അവിടെ നിന്ന് വിട വാങ്ങി.
+++
ഞാന്‍ എന്നും പോകുന്ന അച്ചന്‍ തേവര്‍ അമ്പലത്തിലെ ദീപാരാധനക്കും കര്‍ക്കടമാസത്തിലെ രാ‍മായണ വായനക്കും എത്തുന്നവരില്‍ കുറച്ച് സമപ്രായക്കാരായ ചേച്ചിമാരാണ്‍. അതില്‍ പലരും നമ്മുടെ റേഡിയോ ഗേളിനെ പോലുണ്ട്. നാട്ട് വര്‍ത്തമാനവും വീട്ട് വിശേഷവും
എല്ലം അവരില്‍ നിന്ന് കേള്‍ക്കാം.

അവര്‍ എന്നെ പലപ്പോഴും കൂട്ടത്തില്‍ കൂട്ടില്ല. ഞാന്‍ അവരുടെ ഇടയില്‍ ഇടിച്ച് കയറിപ്പറ്റണം. അതില്‍ സ്പീക്കര്‍ വോള്യും കൂടുതലുള്ള ആളുടെ തമാശ എപ്പോഴും കേള്‍ക്കാം.

ഞാനിന്നെലെ അമ്പലദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബിഗ് വോള്യും ആളും മറ്റൊരു ചേച്ചിയും കൂടി അവരുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ മറ്റേ ചേച്ചി എന്നെ കണ്ടതും വാഹനത്തിന്റെ പിന്നിലേക്ക് മാറി വഴിയരികിലെ ചുമരിന്റെ അടുത്ത് ഒട്ടി നിന്നു.

അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ സാരിയില്‍ ചളി തെറിപ്പിക്കുമെന്ന്. ഈ ചളിതെറിപ്പിക്കലും മറ്റും കൊച്ചുപിള്ളേരുടെ തമാശകളല്ലേ, അതും കൊച്ചുപിണ്‍പിള്ളേരെ കാണുമ്പോള്‍. ഈ വയസ്സനെ അങ്ങിനെയാണോ ചേച്ചിമാരെ കാണുന്നത്.

ഞാനെപ്പോളും അമ്പലത്തില്‍ വരുമ്പോള്‍ എനിക്ക് കൂട്ട് അവിടെ എത്തുന്ന കൊച്ചുപിള്ളേരോടാണ്‍. എന്റെ മനസ്സിന്‍ ആനന്ദം പകരുന്നത് അവരാണ്‍. ചിലപ്പോള്‍ കുട്ടിക്കളിമാറാത്ത ഓള്‍ഡ് മേന്‍ എന്ന് ചേച്ചിമാര്‍ കളിയാക്കാറുണ്ട്.

അത് പറയുമ്പോളാണ്‍ എനിക്കെന്റെ ഗീതച്ചേച്ചിയെ ഓര്‍മ്മ വരുന്നത്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബില്‍ ഒരു ഏക്റ്റീവ് അംഗമാണ്‍ ഗീതച്ചേച്ചി. ക്ലബ്ബിന്‍ 3 വിഭാഗമുണ്ട്. ലയണ്‍സ്, ലയണ്‍സ് & ലിയോസ്.

ലയണ്‍സ് – മുതിര്‍ന്ന പുരുഷന്മാരും, ലയണസ് – മുതിര്‍ന്ന സ്ത്രീകളും. ലിയോസ് 15 വയസ്സില്‍ താഴെയുള്ള കുട്ടികളും. [നിയമപ്രകാരം 20 വയസ്സ് വരെയുള്ള പിള്ളേര്‍ക്കും ആകാം]

ചെറുപ്പക്കാരും വയസ്സന്മാരും അവരുടെ സമപ്രായക്കാരോട് ഫെല്ലോഷിപ്പില്‍ മുഴുകിയിരിക്കുമ്പോള്‍ ഈ ഞാനെന്ന ഓള്‍ഡ് മേന്‍ പിള്ളേരുടെ കൂടെയായിരിക്കും.

അപ്പോള്‍ ഗീതച്ചേച്ചി മറ്റു പെണ്ണുങ്ങളോട് പറയും ഈ ജെപി യെ ലിയോ ക്ലബ്ബിലേക്ക് മാറ്റണം എന്ന്. അവര്‍ക്കറിയില്ലല്ലോ ഈ കുട്ടികളുടെ ലാളിത്യവും എളിമയും. അവര്‍ക്ക് ദുഷിച്ച ചിന്തകളില്ല. വളരെ നിര്‍മ്മലമായതാണ്‍ അവരുടെ മനസ്സ്. സന്തോഷം തുളുമ്പുന്ന മുഖങ്ങള്‍. കുട്ടികളുടെ കൂട്ടത്തില്‍ ഒരു വയസ്സും അതിന്നടുത്തുള്ള കുട്ടികളെ ഞാന്‍ എടുത്തോണ്ട് നടക്കും.

ഈ കുട്ടികളും ചിലച്ചുകൊണ്ടിരിക്കും എപ്പോഴും. ഇങ്ങനെ കാക്കക്കൂട്ടം പോലെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നു. ലയണ്‍സ് ക്ലബ്ബിലെ കുട്ടികളെ മാസത്തിലൊരിക്കലേ കാണുകയുള്ളൂ.. പക്ഷെ അമ്പലമുറ്റത്തെ കുട്ടികളില്‍ ചിലരെ മിക്ക ദിവസവും കാണാം.

ഞാന്‍ കാലത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് എന്റെ കിടപ്പ് മുറിയുടെ പുറകിലുള്ള മരത്തില്‍ അന്തിയുറങ്ങുന്ന കിളികളുടെ നാദം കേട്ടാണ്‍. അവര്‍ ചിലക്കുന്ന ശബ്ദം എന്റെ കാതില്‍ മുഴങ്ങും ഏതാണ്ട് അഞ്ചരമണിക്ക്. അവരുടെ ചിരിയും കരച്ചിലും വര്‍ത്തമാനം പറച്ചിലും കേട്ടാണ്‍ എന്റെ പ്രഭാതം ആരംഭിക്കുക.

അവര്‍ ചിലക്കാന്‍ തുടങ്ങിയാല്‍ എന്റെ വീട്ടുകാരിക്ക് ദ്വേഷ്യം വരും. അവള്‍ ചിലപ്പോള്‍ അഞ്ചുമണീക്കെണീറ്റ് പടക്കം പൊട്ടിക്കും. അപ്പോള്‍ അവള്‍ക്ക് തുടര്‍ന്ന് ഉറങ്ങാനും പറ്റില്ല ആ പാവം കിളികളെ ഓടിപ്പിക്കുകയും ചെയ്യും. ആ ദിവസങ്ങളില്‍ എനിക്ക് ഒരു സുപ്രഭാതം വിടരാറില്ല.

എന്റെ വീട്ടുമുറ്റത്തുള്ള മരങ്ങളില്‍ മൂങ്ങയും, മൈനയും, ചെമ്പോത്തും, വാല്‍ നീണ്ട ചില കിളികളും, അണ്ണാന്മാരുമൊക്കെ ഉണ്ട്.

എന്റെ വീട്ടുകാരിയുടെ മോന്ത മൂങ്ങയുടേത് പോലെയാണ്‍. പണ്ട് അവളും ഒരു ചന്തമുള്ള കിളിയായിരുന്നു. എന്റെ കൂടെ കൂടിയിട്ട് കുറച്ചധികം കാലമായി. എത്ര ഓടിച്ചിട്ടും പറന്നകലുന്നില്ല. ഞാന്‍ പടക്കമൊന്നും പൊട്ടിക്കാറില്ല.

പ്രഭാത്തില്‍ കലപില പറയുന്ന എന്റെ കിടപ്പുമുറിയുടെ ജനലരികിലുള്ള കിളികളുടെ നാദം എന്റെ മൊബൈലില്‍ റിങ്ങ് ടോണായി റെക്കോര്‍ഡ് ചെയ്യാന്‍ ഞാന്‍ കുറേ നാളുകളായി ശ്രമിക്കുന്നു. നമ്മുടെ കര്‍ണ്ണങ്ങളില്‍ അവയുടെ നാദം പതിക്കുന്നുണ്ടെങ്കിലും റെക്കോഡിങ്ങില്‍ ശരിക്കും പിടിക്കുന്നില്ല.

അങ്ങിനെ ഒരു ദിവസം ഞാന്‍ അഞ്ചരമണിക്ക് എണീറ്റ് അവരുടെ പാട്ട് റെക്കോഡിങ്ങിനായി പുറത്ത് കടന്നു. വീടിന്റെ പുറകിലുള്ള മതിലിന്റെ തുടക്കം കഴിഞ്ഞ കൊല്ലത്തെ മഴക്ക് പകുതി മറിഞ്ഞ് വീണിരുന്നു. അതില്‍ പിടിച്ച് കയറി മെല്ലെ മുന്നോട് നീങ്ങി ഇഷ്ടിക കൊണ്ട് കെട്ടിയ മതിലില്‍ കയറി ഇരുന്നു പതിയെ. ഇരുട്ടായ കാരണം കിളികള്‍ എന്നെ കാണില്ലാ എന്ന കണക്കുകൂട്ടലോടെ ഞാന്‍ പമ്മി പമ്മി മതിലില്‍ കൂടി മതിന്‍ലിന്നപ്പുറത്തെ കുളക്കരയിലുള്ള മര്‍ത്തിന്റെ അടുത്തെത്തി.

പക്ഷെ കിളിനാദം കുറച്ചും കൂടി ക്ലാരിറ്റിയില്‍ കിട്ടാന്‍ അല്പം കൂടി നീങ്ങിയപ്പോള്‍ തുടര്‍ന്നുള്ള മതിലിന്മേല്‍ കൂടി നടക്കാനാവാത്ത വിധം ആനപ്പുറമതിലായിരുന്നു. വതിലടച്ച് വീടിന്റെ താക്കോല്‍ എടുത്തിരുന്നു. അത് ഭദ്രമായി അരയില്‍ തിരുകി.

ആനമതിലില്‍ ആനപ്പുറത്തിരിക്കുന്ന പോലെ ഇരുന്ന് നീങ്ങി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വലിയൊരു ശബ്ദത്തോടെ നനഞ്ഞ് കുതിര്‍ന്നിരുന്ന മതില്‍ നിലം പൊത്തി, മതിലും ഞാനും കൂടി കുളത്തില്‍ പതിച്ചു. നല്ല കാലം വലത്തോട്ട് മറിഞ്ഞില്ല മതില്‍, എങ്കില്‍ കിണറിലായിരിക്കും ഞാന്‍ വീണത്.. കിണറായാലും പരുക്കൊന്നും പറ്റുകയില്ല. കിണറ് നിറഞ്ഞ് പറമ്പിന്റെ ലെവലിലായിരിക്കും വെള്ളം.


പെട്ടെന്നുള്ള മതിലോടടക്കം ഉള്ള കുളത്തിലേക്കുള്ള വീഴ്ചയില്‍ ഞാന്‍ ആകെ പേടിച്ചു. കൂരാകൂരിരുട്ടില്‍ കുളത്തിന്റെ ഏത് ഭാഗത്താണ്‍ എന്റെ വീഴ്ച എന്നെനിക്ക് പെട്ടെന്ന് മനസ്സിലായില്ല. കിഴക്ക് വശം വീതി കൂടുതലാണ്‍. വടക്ക് വശം വീതി കൂടുതലും. ദിശകളെല്ലാം മന്‍സ്സില്‍ ചെറിയൊരു രൂപം കൊടുത്ത് നീന്തി കരപ്പറ്റി. പക്ഷെ കഴിഞ്ഞ ആഴ്ച വാങ്ങിയ നോക്കിയ N സിരീസ്സിലുള്ള മൊസ്റ്റ് മോഡേണ്‍ മൊബൈലും, ലേറ്റസ്റ്റ് സിരീസ്സിലുള്ള പ്രോഗ്രസ്സിവ് കണ്ണ്ടയും എല്ലാം വെള്ളത്തില്‍ വീണ്‍ പോയി.

എല്ലാം സഹിക്കാം. കണ്ണടക്കും മൊബൈലിനും കൂടി സുമാര്‍ നാല്പതിനായിരം അങ്ങട്ട് പോയിക്കിട്ടി. എന്നാലും ഈ മൊബൈലിലെ ഡാറ്റാബേസ് നഷ്ടപ്പെട്ടല്ലോ എന്നതായിരുന്നു എന്റെ വലിയ ദു:ഖം. ഇനി വേനല്‍ കാലത്ത് കുളം വറ്റിച്ച് വേണം ഫോണും കണ്ണ്ടയും വീണ്ടെടുക്കാന്‍.

അതിന് ചുമ്മതങ്ങ് വറ്റിക്കുവാന്‍ പറ്റില്ലല്ലോ കുളം. അതില്‍ നിറയെ മിനാണ്‍. വലിയ സംഖ്യ വരും ലേലം വിളിച്ചെടുക്കാന്‍. താക്കോല്‍ കൂട്ടത്തില്‍ കാറിന്റെ ചാവിയും ഉണ്ടായിരുന്നു. ഡ്യൂപ്ലിക്കേറ്റ് ചാവി ഇരിക്കുന്നത് ചെന്നെയിലുള്ള ബാങ്കിലാണ്‍. പാവം കിളികളെ ഞാന്‍ ശപിക്കുന്നില്ല.

കിളികളെ പ്രണയിച്ച എന്റെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍. കുളത്തിലെ വീഴ്ചയില്‍ കുളവാഴക്കിടയിലൂടെയുള്ള നീന്തലും മുളംകൂട്ടിലെ മുള്ളും എല്ലാം കൊണ്ട് മേലാസകലം മുറിവുകളും ആയി ഞാന്‍ മതില്‍ ചാടിക്കടന്ന് തിരികെ വീട്ടുമുറ്റത്തെത്തിയിട്ടും ബീനാമ്മ പത്രമെടുക്കാന്‍ ഉണറ്ന്നിരുന്നില്ല.

കോളിങ്ങ ബെല്ലിന്റെ ശബ്ദം കേട്ട ബീനാമ്മ അമ്പരന്നു. അരികിലെന്നെ കാ‍ണാനും ഇല്ല. അവള്‍ കൂകിവിളിച്ചു, വാതില്‍ തുറന്നപ്പോള്‍ എന്റെ കോലം കണ്ട് അവള്‍ക്ക് പ്രഷര്‍ ഇളകി നിലത്ത് വീണ് പരിക്കുപറ്റി.

അങ്ങിനെ പറഞ്ഞ് പറഞ്ഞ് എന്റെ ചിന്തകള്‍ പലവഴിക്ക് പോയി. ജീവിതത്തിലെ പല വഴികളിലും സഞ്ചരിച്ച് വീണ്‍ടും റേഡിയോ മാംഗോയിലെ പെണ്‍കുട്ടിയില്‍ തിരിച്ചെത്തി.

ഈ കൊച്ചു കഥ ഞാന്‍ FM റേഡിയോയിലെ
  പെണ്‍കുട്ടിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. !!!!!

സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ് ഷാല്‍ ബി കറക്റ്റഡ് ലേറ്റര്‍

27 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്തൊരു തണുപ്പല്ലേ…?”
“ഈ തണുപ്പത്ത് നല്ല ചൂടുള്ള ചായയോ കാപ്പിയോ കിട്ടിയാല് മൊത്തിക്കുടിക്കാമായിരുന്നു. എന്തൊരു സുഖമായിരിക്കും.“

പക്ഷെ ആരുണ്ട് ഈ പാവത്തിന് ഒരു കാപ്പിയിട്ടുതരാന്. ആശിക്കാനല്ലേ പറ്റൂ.

അന്തരീക്ഷത്തിലെ തണുപ്പും, ശീതീകരിച്ച സ്റ്റുഡിയോവിലെ തണുപ്പും എനിക്കൂഹിക്കാമായിരുന്നു.

“ഇനി ചുടുകാപ്പിയില്ലെങ്കില് ചുട്ട ഒരു അടി കിട്ടിയെങ്കില് എങ്ങിനെയിരിക്കും..!? “

lekshmi. lachu said...

എനിക്കിഷ്ടായി ടോ മാഷെ ഈ എഴുത്ത്..
വീണിട്ടു കൂടുതല്‍ ഒന്നും പറ്റിയില്ല്യല്ലോ.. ഭാഗ്യം..
ഭര്‍ത്താവിന്റെ ഫോണ്‍ ചോര്‍ത്തലും
രഹസ്യകാമുകിയെ ചെയ്സ്
ചെയ്യലുമാണ്‍ ഇപ്പോഴത്തെ ഹോബി.
ഇതു കലക്കി..ഞാന്‍ കുറെ ചിരിച്ചു ടോ..

ജെ പി വെട്ടിയാട്ടില്‍ said...

ഇത് എന്റെ പൂങ്കുന്നത്തുള്ള ലക്ഷ്മിക്കുട്ടിയാണോ. ഈ പേരില്‍ രണ്ട് മൂന്ന് പേരുള്ള കാരണം ഒരു സംശയം..
ഏതാ‍യാലും മോള്‍ക്ക്ക് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞാതില്‍ സന്തോഷം.
ഒരു എഴുത്തുകാരന് കിട്ടുന്ന വലിയ അംഗീകാരമാണ് ഇത്തരം കമന്റ്റുകള്‍..

almostmedussa said...

paavamillae....beena aunty.....ithreyum sundharnaaya bharthaavundaayadhu....auntyude kuzhappamaaano.......ee avasthayil phone chorthal maathramalla undaavuga......
madhilinmel ninnu veenittu.....nalla parikku pattiyooooo?
endhaayaalum.....enikkishttapeetu......

Kaithamullu said...

റേഡിയോ മാംഗോയിലെ പെണ്‍കുട്ടി തോറ്റ് പോകും ജെപിയുടെ മുന്‍പില്‍. അത് പോലല്ലെ ‘ചാറ്റര്‍ ബോക്സ്‘തുറന്ന് വച്ചിരിക്കുന്നേ??

ബീനാമ്മക്കിട്ട് രണ്ട് കൊട്ട്...ഇടക്ക് കുട്ടന്‍ മേന്‍‌നിട്ട് ഒന്നും. പിന്നെ കണ്ണില്‍ പെട്ട എല്ലാര്‍ക്കും!
-ആരോഗ്യം നോക്കണെ, മാഷേ.....

സ്നേഹത്തോ‍ടെ!

Sukanya said...

എല്ലാം നേരില്‍ കണ്ടപോലെ, എന്തൊരു രസകരമായ എഴുത്ത്. നാല്‍പ്പതിനായിരം പോയികിട്ടിയതും ദേഹമാസകലം മുറിഞ്ഞതും രസകരം എന്നല്ല. ഈ പോസ്റ്റ്‌ എടുത്ത് റേഡിയോ മംഗോ കുട്ടിക്ക് ചിലക്കാന്‍ കൊടുത്തൂടെ അങ്കിളേ?
ഇതൊരു ഒന്നൊന്നര ചിലക്കല്‍ തന്നെ. പക്ഷികൂട്ടം മാറിനില്‍ക്കും.

Sureshkumar Punjhayil said...

Shidhila chinthakal...!

Innale paranju thudangiyappoze njan orthu, ingine oru post.....!!!

K@nn(())raan*خلي ولي said...

അപ്പോ ഇതാണ് പണിയല്ലേ..
വയസ്സുകാലത്ത് പെന്കുട്ട്യോല്ടെ കിളിമൊഴി കേട്ട്, ആസ്വദിച്ചു.. ഹും..മനസ്സിലായി മനസ്സിലായി.




@പെരുതിഷ്ട്ടായി സാറേ.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യ
ഞാനും ഓര്‍ത്തു റേഡിയോ മാംഗോയിലെ പെണ്‍കുട്ടിയെ വിളിക്കണമെന്ന്. സാധിച്ചില്ല.
നാളെ വിളിക്കണം.
അപ്പോ എന്റെ എഴുത്തും വായിക്കാനാളുണ്ടല്ലേ. സന്തോഷമായി സുകന്യക്കുട്ടീ....

ചിതല്‍/chithal said...

ജെപി ചേട്ടാ, പഴയ ഒരു പ്രിയദർശൻ സിനിമ ഓർമ്മ വന്നു. പേരു് പറയട്ടെ? “ഓടരുതമ്മാവാ, ആളറിയാം”!!!
ആട്ടെ, ഇതൊക്കെ ചേട്ടന്റെ ആശാത്തി വായിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ചതിയാണു് കേട്ടോ.
ഇനി പറയു, ഏതു് കുളമാണു് പൊളിച്ചടുക്കിയതു്? ഇനി തൃശ്ശുരിൽ വരുമ്പോൾ അവിടെ ഒന്നു് ചാടി ഊളിയിട്ടു് നോക്കണം, ഒരു ലേറ്റസ്റ്റ് എൻ സീരീസ് മൊബൈൽ കിട്ടുമോ എന്നു്. കണ്ണട കിട്ടിയാൽ ചേട്ടനു് തരാം. പിന്നെ താക്കോൽ.. വേണ്ട. അതും ചേട്ടനു് തരാം.
എഴുത്തു് സൂപ്പർ! മനസ്സിപ്പോഴും ചെറുപ്പമാണു് എന്നുറപ്പായി!! അപ്പൊ ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
(ചെറുപ്പകാലത്തെ ചില വീരഗാഥകൾ പോരട്ടെ)

കുട്ടന്‍ ചേട്ടായി said...

നല്ല കിളികളെല്ലാം മൂങ്ങയായി മാറും അല്ലെ ഉണ്ണിയേട്ടന്റെ കൂടെ കൂടിയാല്‍. എന്തായാലും കുളത്തില്‍ വീണ കാരണം ഒന്ന് നീന്തി കയറാന്‍ പറ്റിയല്ലോ. എന്തായാലും വിവരണം നന്നായിട്ടുണ്ട് നന്ദി

Unknown said...

vayassukalam enganeyenkil cheruppakalam enthayirikum?

Unknown said...

ethu vayikumbol muhamad bazheerinte 'pathummayude adu' anu ormavarunnathu.

ഹേമാംബിക | Hemambika said...

ഞാനും ഇവിടെയൊക്കെ വന്നു എന്ന് പറയാന്‍ ഒരു കമെന്റ് ഇടുന്നു...ആദ്യായിട്ടാ ഇവിടെ ..ഇനീം വരാം .

yousufpa said...

വയസ്സ് കാലത്ത് പെമ്പിള്ളാരുമായുള്ള സഹവാസം ആയുസ്സു കൂട്ടും എന്നാണ്‌.ഇങ്ങനെ ആയുസ്സ് കൂട്ടിക്കിട്ടിയത് വല്ല കുളത്തിലൊ കിണറ്റിലൊ വീണ്‌ തുലയ്ക്കല്ലെ ജെ പീ. ആ ബീനാമ്മേടെ പ്രാർഥന കൊണ്ടാ രക്ഷപ്പെട്ടത്.

asdfasdf asfdasdf said...

ഭാര്യയെ എന്നും തെറിപറയുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.. ങ്ഹും..

Unknown said...

പ്രകാശേട്ടാ നന്നായി എഴുതിയിട്ടുണ്ട്. ഞാന്‍ കുറെയായി ബ്ലോഗുകള്‍ ഒന്നും വായിക്കാറില്ലായിരുന്നു. യാദൃച്ഛികമായാണ് നമ്മൂടെ കുട്ടന്‍ മേനോന്റെ "ബസ്സി"ല്‍ ഈ പോസ്റ്റിന്റെ ലിങ്ക് കണ്ടത്. മകന്റെ കല്യാണം കഴിഞ്ഞു അല്ലേ. ഏതായാലും സമാധാനമായല്ലൊ. എനിക്ക് അടുത്ത് തന്നെ തൃശൂരില്‍ വരേണ്ടതായ ഒരാവശ്യമുണ്ട്. അപ്പോള്‍ കാണാമല്ലൊ..

സസ്നേഹം,

krish | കൃഷ് said...

എഴുത്ത് നന്നായിട്ടുണ്ട്.

വയസ്സാൻ കാലത്ത് മതിലിന്മേൽ കയറി ഹീറോ ആവാൻ നോക്കിയതാ അല്ലേ. ഇത് ബീനാമ്മ കണ്ടോണ്ട് വരണമായിരുന്നു. :)
എന്തായാലു വലിയ പരുക്കില്ലാതെ രക്ഷപെട്ടല്ലോ. സമാധാനം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പോസ്റ്റെഴുതിയതിന്റെ പിറ്റേന്റെ പിറ്റേന്ന് എന്റൊരു ഗെഡിക്ക് വളരെ ചീപ്പായി ഒരു പുത്തൻ നോക്കിയമൊബൈൽ കിട്ടിയെന്ന് പറയുന്നത് ശരിയാണെല്ലേ...

PointOfview said...

nalla blog aanu uncle...nalla rasamund vayichirikkan

Vidya Menon said...

Am sure Beena Aunty would be a perfect Radio Jockey..she has the best tactics to align a conversation..thought of her while watching PRANJIYETTAN!!!!!!!!

sweetyjacobs said...

ജെ.പി അങ്കിളിന്റെ ബ്ബ്ലോഗ്ഗ് വായിക്കുവാന്‍ ഒരു പ്രത്യേക സുഖമാണ്. പതിവു പോലെ ഈ പോസ്റ്റ് നന്നായിരിക്കുന്നു.
ഒട്ടും ജ്യാഡയില്ല. ഒറ്റയിരിപ്പില്‍ വായിക്കും. പ്രായം ആയാലും അങ്കിളിനു അല്പം കുസൃതിയൊക്കെ ഉണ്ട് അല്ലേ? നല്ലതാട്ടാ മനസ്സു ചെറുപ്പമാകുന്നതാ എപ്പോലും നല്ലത്. ബീനാമ്മചേച്ചി ഇതൊക്കെ വയിക്കോ? അവര്‍ പിണങ്ങില്ലേ?

അങ്കിളിനു ഒത്തിരി കാമുകിമാര്‍ ഉണ്ടോ? അപ്പോള്‍ എല്ലാവരേയും എങ്ങിനെ ഒരു പോലെ സ്നേഹിക്കും?

ജെ പി വെട്ടിയാട്ടില്‍ said...

സ്വീറ്റി

ഞാന്‍ എന്താ വിചാരിക്കുന്നത് അത് അതേപോലെ എഴുതുന്നു ഞാന്‍.
പിന്നെ ബീനാമ്മക്ക് ഇഷ്ടമില്ലെങ്കില്‍ അവള്‍ വായിക്കേണ്ട. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്നൊക്കെ നോക്കിയാല്‍ പിന്നെ എഴുത്ത് നടക്കില്ല.
പിന്നെ കാമുകിമാര്‍ ഒത്തിരി ഉണ്ട്. സ്വീറ്റിയും എന്റെ കാമുകിയായിക്കോളൂ. സ്നേഹത്തിന്റെ ആഴം അപ്പോളറിയാം.

എന്നെ ഈ പ്രായത്തിലും ചുറുചുറുക്ക് പകര്‍ന്ന് തരുന്നത് സ്വീറ്റിയെ പോലെയുള്ളവരാണ്.

Unknown said...

പഞ്ചാര അപ്പൂപ്പാ...ഇപ്പൊ ഈ പ്രായത്തില്‍ ഇങ്ങനെ...അപ്പൊ പണ്ട് എന്തായിരുന്നിരിക്കും?അപ്പൂപ്പന്റെ ഗേള്‍ ഫ്ര്ണ്ട്സ്ന്റെ എണ്ണം വല്ലതും ഒര്മിക്ക്യന്‍ പറ്റുമോ? അണ്ണന്‍ മൂത്താലും...മരം കയറ്റം....ഹൂം...എന്തായാലും തലയില്‍ മുണ്ടിട്ട് അസദാചാരം പറയേം കനിക്കേം ചെയ്യനവന്മാരെക്കാള്‍ നല്ലത്...ബീന അമ്മച്ചിക്ക് നെറ്റ് ഉസ് ചെയാന്‍ അറിയതോണ്ടാല്ലേ ഇത്രേം ധൈര്യം....എന്തായാലും കൊള്ളാം...നേരെ വാ നേരെ പോ...

Unknown said...

jp, bhasha kurachukudi nannakkan sramikuka.

ജെ പി വെട്ടിയാട്ടില്‍ said...

dear nostalgia

ithaanu ente ezhuthinte style.
ithilum kooduthal engine nannaakkan kazhiyum ennu enikk ariyilla.
ente blogiludaneelam sancharikkoo. ennittu abhiprayam rekhappeduthi, evideyaanu prasnam ennu choondikkattoo.

sneha paramesvaran said...

എത്ര ഹുദ്യമായ അശേഷം കലര്‍പ്പില്ലാത്ത വിചാരങ്ങള്‍...
ജെ പി അങ്കിളിന്‍റെ മനസ്സിന്‍റെ യൌവനം ആ അക്ഷരങ്ങളിലൂടെ തുളുമ്പിയ പൊലെ...
...സ്നേഹാ പരമേശ്വരന്‍