ഞാന്‍ ഇന്നെലെ പ്രാഥമിക കര്മാങ്ങള്‍ക്കായി ടോഇലെട്ടില്‍ ഇരിക്കുമ്പോള്‍ ഒരു എട്ടുകാലിയുടെ വലയില്‍ ഒരു എറുമ്പ് വീണു. എറുമ്പ് പ്രാണരക്ഷാര്‍ത്ഥം അവിടെ നിന്നു ചാടി രക്ഷപെടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
പക്ഷെ അതിന് വലയില്‍ നിന്നു പുറത്തുവരാന്‍ സാധിച്ചില്ല. അത് കരഞ്ഞു കൊണ്ടിരുന്നു.
അതിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. എറുമ്പിനെ രക്ഷപെടുത്താന്‍ തുനിഞാല്‍ എട്ടുകാലി വന്നു എന്നെ കടിച്ചാലോ എന്നെനിക്കു തോന്നി. അപ്പോള്‍ ഞാന്‍ തല്ക്കാലം അത് വേണ്ടെന്നു വെച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എറുമ്പിനെ അവസ്ഥ കണ്ടപ്പോള്‍ എന്റെ മനസ്സലിഞ്ഞു.
എന്തായാലും വേണ്ടില്ല എന്ന് തീരുമാനിച്ചു ഞാന്‍ എറുമ്പിനെ രക്ഷപ്പെടുത്തി. എനിക്ക് എന്റെ പ്രവൃത്തിയില്‍ അഭിമാനം തോന്നി. എറുമ്പ് എന്നോട് നന്ദിയും പറഞ്ഞു.
പെട്ടെന്ന് എട്ടുകാലി എന്നോട് ഗര്‍ജ്ജിച്ചു. തന്നോടാരാ പറഞ്ഞെ എന്റെ പ്രാതലിനുള്ള വക നശിപ്പിക്കാന്‍ .... എനിക്കാകെ വിഷമമായി. എറുമ്പിനെ രക്ഷപ്പെടുതിയത്തിലുള്ള സന്തോഷമോ വലുത്... അതോ വേറൊരു ജീവിയുടെ അന്നം മുടക്കിയത്തിലുള്ള ഖേദമോ?
എനിക്കുത്തരം ഇതു വരെ കിട്ടിയില്ല....
4 months ago
1 comment:
മാഷുടെ നുറുങ്ങു കഥയും നന്നാകുന്നുണ്ട്..
ഇവിടെ കുട്ടികളാ ഇത് അമ്മക്ക് കാണിച്ചു കൊടുത്തത്.
സ്നേഹത്തോടെ
ജാനകിയും കുട്ടികളും
കൂര്‍ക്കഞ്ചേരി - ത്രിശ്ശൂര്‍
Post a Comment