Sunday, June 29, 2008

കണ്ണപ്പാ > മൈഥിലി

കണ്ണപ്പാ മൈഥിലീ എവിടെ പോയീ മക്കളെ നിങ്ങള്‍ .....
പാവം അമ്മ ആലപ്പാട്ടെ വീട്ടില്‍ നിന്നു പുലമ്പുന്നു...
എന്റെ മക്കളിവിടെ ഉള്ളപ്പോള്‍ എനിക്കൊരു സൂക്കേടും ഉണ്ടായിരുന്നില്ല...
ഇപ്പോള്‍ എനിക്ക് നടക്കാനും ഇരിക്കാനും ഒന്നിനും പറ്റുന്നില്ലല്ലോ.
എന്റെ മക്കള്‍ ലണ്ടനില്‍ സുഖമായിരുന്നാല്‍ മതി....
എന്റെ കുട്ട്യോളെ കാണാന്‍ തോന്നുവല്ലോ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ.
കാലിന്റെ മുട്ടിനെന്താ വേദന... നടക്കാനും വയ്യ... എന്റെ മക്കളുള്ളപ്പോള്‍ ഞാന്‍ രാമേശ്വര‍ത്തും, പളനിയിലും, കുമരകത്തും എല്ലാം പോയി - എനിക്കൊരസുഖോം ഉണ്ടായിരുന്നില്ല..
എന്റെ വീട് ഒരു കാട്ടുമുക്കിലല്ലേ. ആരെങ്കിലും വരുന്നുണ്ടോ ഇവിടേയ്ക്ക്. മോള് തൃശ്ശൂരേക്ക് വിളിച്ചു। എത്ര വയ്യണ്ടായാലും നമുക്ക് നമ്മുടെ വീട് തന്നെയാണ് സ്വര്‍ഗം।

3 comments:

siva // ശിവ said...

ആ വരികളിലെ വ്യാകുലത മനസ്സിലായി.

ദയവായി അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ. എന്റെ ഇ-മെയില്‍ ഐ ഡി ആഡ് ചെയ്യൂ sivaoncall@gmail.com. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പറഞ്ഞു തരാം.

സസ്നേഹം,

ശിവ

prakashettante lokam said...

റീത്ത ചേച്ചിയുടെ മനോവിഷമം മനസ്സിലാക്കുന്നു..
കണ്ണപ്പനും മൈഥിലിയും കൊച്ചുകുട്ടികളാണോ?

കുട്ടന്‍ ചേട്ടായി said...

Kollam, unniyetta