Wednesday, October 22, 2008

എനിക്കൊരായിരം ഉറുപ്പിക തന്നുകൂടെ

എനിക്ക് മാസാമാസം ഒരു ആയിരം ഉറുപ്പിക തന്നു കൂടെ? ...........
എനിക്ക് പലതും വാങ്ങേണ്ടേ? മരുന്നും, അതുമിതും എല്ലാം.....
മരുന്നൊക്കെ ഞാന്‍ വാങ്ങിച്ചു തരുന്നുണ്ടല്ലോ.....
പിന്നെയെന്തിനാ ഇനി വേറെ പണം.....
നിന്റെ മകന്‍ ബെന്ക് മേനെജരല്ലേ.... ഓന്റെ അടുത്ത് നിന്നു വാങ്ങാമല്ലോ....
പണ്ടു മാസത്തില്‍ എന്തെങ്ങിലും തന്നിരുന്നു ചെക്കന്‍..... അത് നീ തന്നെ അല്ലെ മുടക്കിയത്...
എന്താ ഈ അതുമിതും എന്നൂച്ച്ചാല്‍..... തെളിച്ചു പരാ എന്റെ ബീനാമ്മേ....
എല്ലാ കാര്യന്ഗ്ന്ങളും നിങ്ങളോട് പറയാന്‍ പറ്റ്വോ....
എന്നാലും കേള്‍ക്കട്ടെ.....ഇവിടെ വേറെ ആരും ഇല്ലല്ലോ....
......... എനിക്ക് ബ്രേസിയര്‍ വാങ്ങണം......
ആ അതാ കാര്യം..... ഇപ്പോള്‍ ഉള്ളതൊക്കെ മതി.....
ഈ വയസ്സ് കാലത്ത് ആരാ ഈ കുന്റ്രാണ്ടാമെല്ലാം ഇടുന്നത്.....
അതൊക്കെ ചെറുപ്പക്കാര് കുട്ട്യോള് ഇടുന്ന സാധനമല്ലേ....
ഈ വയസ്സ് കാലത്തു ഈ ഞാന്നു കിടക്കുന്ന മുലകള്‍ ഒന്നും അതില്‍ തിരുകി കയറ്റി വല്ല സോക്കെടും ഉണ്ടാക്കേണ്ട....
അല്ലെങ്ങീ തന്നെ അവിടെ വേദന ഇവിടെ വേദന എന്നെല്ലാം പറഞ്ഞു ഉള്ള മരുന്നെല്ലാം തിന്നനെ നിനക്കു നേരമുള്ളൂ....
എന്നാ ഞാന്‍ ബ്രേസിയര്‍ മേടിക്കിനില്ല .... പോരെ? ........
ഒരു മുക്കാല് പോലും എനിക്ക് തരുന്നില്ലല്ലോ....
നിനക്കെന്തിനാ എന്റെ പെണ്ണെ കാശ്.....
ആവസ്യമുല്ലതെല്ലാം ഞാന്‍ വാങ്ങിതരുന്നുണ്ടല്ലോ....
ഇനി കാശ് കിട്ടിയേ തീരു എങ്കില്‍ മോനോട് തരാന്‍ പരാ... പിന്നെ മോളുടെ അടുത്ത് നിന്നും വാങ്ങാമല്ലോ.....
ഹും.... ........
എന്നോടാര്‍ക്കും ഇഷ്ടമില്ല...........
ഞാനെങ്ങോട്ടെകും പോക്വാ....
ആ ശീരാമനെ കണ്ടില്ല്യെ..... എല്ലാ കാശും ഗീതെടെ കയ്യിലല്ലേ....കൊണ്ടുകൊടുക്കനത്....
ഞാന്‍ അവനെ പോലെയാണോ.... അവനൊരു ............... എന്നെ കൊണ്ടു പരെക്കേണ്ട....
ഓരോന്ന് പുലംബികൊണ്ടിരിക്കുന്നു.....
ഞാന്‍ ഒരു ഇരു നൂറു രൂപ മാസം മാസം തരാം നിനക്കു....
നിനക്കു ചോദിക്കുന്നതെല്ലാം തന്നിട്റെന്താ കാര്യം.....
പണ്ടൊക്കെ രാത്രി ചപ്പാത്തി ചുട്ടു തന്നിരുന്നു....
ഇപ്പൊ ചപ്പാത്തി തിന്ന കാലം മറന്നു.....
എനിക്ക് കൈ തരിപ്പാന്.... ആട്ട കുഴക്കാന്‍ പറ്റുന്നില്ല.... പരത്താന്‍ പറ്റുന്നില്ല....
ഇതൊക്കെയല്ലേ നിന്റെ ദയലോഗ് .....
ഞാന്‍ ആപ്പീസില്‍ നിന്നു വരുമ്പോഴേക്കും ഭക്ഷണം കഴിച്ച് മുകളില്‍ പോയി സീരിയല്‍ കണ്ടു കണ്ണീരൊലിച്ചിരിക്കും .....
പണ്ടൊക്കെ ഇടക്കൊക്കെ കേയ്കും പായസവും എല്ലാം വെച്ചിരുന്നു....
ഇപ്പോള്‍ ഒന്നുമില്ല....
ഓണത്തിനു പോലും നീ പായസമുണ്ടാക്കിയില്ല....
എന്റെ ഒരു കാര്യത്തിനും നിനക്കു ശ്രദ്ധയില്ല....
എന്നിട്ട് പറേണു....മാസാമാസം ആയിരം ഉറുപ്പിക ..........

5 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹൌ ആ വീടിന്റെ പടം കണ്ടിട്ട് കണ്‍നു മഞ്ഞളിക്കുന്നു..എന്താ സ്റ്റൈല്‍ ?? സ്വന്തം വീടാണോ ?/

ആ‍ായിരം റുപ്പ്യ തരാം ട്ടോ..രണ്ടു കൂട്ടരുടേം പരാതീം പരിഭവോം ഒക്കെ അങ്ങ്ട് തീരട്ടെ..എന്നിട്ട് തരാം..

ജെ പി വെട്ടിയാട്ടില്‍ said...

സ്വന്തം വീട് തന്നെ....
40 കൊല്ലം മുന്‍പ് അച്ചന്‍ പണിയിച്ചതാണു...ആ കാണുന്ന ഞങ്ങളുടെ തറവാട് ...........
കുന്നംകുളത്ത് നിന്ന് 3 കിലൊമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലാ...
എന്റെ ത്രിശ്ശിവപേരൂരിലുള്ള വീട്ടില്‍ വന്നാല്‍ ഞാനവിടെ കൊണ്ടോകാം.....
ആയിരം റുപ്പ്യാ നമ്മുടെ കെട്ട്യോളാ ചോദിച്ചെ...

സാജന്‍| SAJAN said...

പല പോസ്റ്റുകളും നല്ല രസമുണ്ട് വായിക്കാന്‍,
സ്മൃതി = smr^thi ഇതല്ലേ ശരി, ഈ കമന്റ് പബ്ലീഷണമെന്നില്ല:)

Unknown said...

ഒരു കാര്യം പറയട്ടെ
അമ്മച്ചിയെ ഇങ്ങനെ ബുദ്ധിമുട്ടീക്കല്ലേ അപ്പൂപ്പാ

ചപ്പാത്തിക്കാര്യത്തില്‍ ഞാന്‍ ഒരു സൂത്രം പറയാം.
അപ്പൂപ്പന്‍ ആട്ട കുഴച്ചുകൊടുക്ക്...
അമ്മച്ചി ചുട്ട് തരും...

ഒന്ന് ശ്രമിച്ച് നോക്ക്....
പറ്റിയില്ലെങ്കില്‍ ഞാന്‍ ഇവിടുത്തെ കുട്ട്യോളെ അയച്ച് വല്ലപ്പോഴും അപ്പൂപ്പനു ചപ്പാത്തി ഉണ്ടാക്കി തരാം.

പോരെ....\

സ്നേഹത്തോടെ
ആനന്ദയും കുട്ടികളും

SUVARNA said...

hai,nannayirikkunnu.