Thursday, December 11, 2008

കാള വണ്ടി… [ഭാഗം 1]



"ചാത്താ എന്നേം വണ്ടീല് ‍കേറ്റുവോ…
ഏയ് ചാത്താ. കേട്ടോ ഞാന്‍ പറേണ് ………………..?"




ആര് കേക്കാനാ ഈ പാവത്തിന്റെ വിളി………?

ചാത്താ…………..

"ഒരു ചാക്ക് പരുത്തിക്കുരു ഉണ്ട് ചെറുവത്താനീലേക്കെന്ന് പറഞ്ഞാല്‍ വേഗം മൂളും ചിലപ്പോള്‍………"

"അങ്ങിനെ പറഞ്ഞു നോക്കാം…………."

"ചാത്താ…………… ചെറുവത്താനീലേക്ക് ചരക്ക് കയറ്റുവോ………?"

"കേറ്റാമല്ലോ……… ചാത്തന്റെ മറുപടി വന്നു……….."

ഞാന്‍ ഇത്ര നേരം എന്നെ വണ്ടീല്‍ കേറ്റുവോ എന്ന് ഓളിയിട്ടി
ട്ടും നീ വിളികേട്ടില്ലല്ലോ……….?

"അതെയൊ………….. ഞാന്‍ ഒന്ന് മയങ്ങിപ്പോയി എന്റെ ചേനാരു കുട്ടിയേ………?"

"എവിടുന്നാ ചാക്ക് കേറ്റേണ്ടത്………..?
താഴത്തെ പാറെന്നാണോ……………?

"എന്താ ഒന്നും മിണ്ടാത്തെ ഉണ്ണ്യേ…………?

"ഉണ്ണ്യേ……… ഇയ്യെന്താ ഒന്നും മിണ്ടാത്തെ ഉണ്ണ്യേ……….?"

"ഞാന്‍ ചാത്തനെ വിളിക്കാന്‍ തുടങ്ങീട്ട് കുറേ നേരായിരുന്നൂ….
ഇനി ഇപ്പോള്‍ പരുത്തിക്കുരു കേറ്റണെങ്കില്‍ പിന്നോക്കം പോകണം….
നമ്മളിപ്പോ പടിഞ്ഞാറെ അങ്ങാടി കഴിഞ്ഞില്ലേ………"

"അത് സാരല്യാ എന്റെ ഉണ്ണ്യേ…………."

"ഏയ് ....... അവിടെ നിക്ക് കാളെ………..
നിക്കവിടെ………….."

"എന്താ ഈ കാള പറഞ്ഞാ കേക്കാത്തെ……….
അടി കിട്ട്യേ അടങ്ങൂന്നുണ്ടാ………?"

“ഉണ്ണ്യേ………. ഞാന്‍ വണ്ടി റോടിന്റെ അരൂത്തക്ക് നിറ്ത്താം….
ഹൂം…… പറെന്റെ ഉണ്ണ്യേ………….. പൂവ്വാ ഇമ്മള്‍ പിന്നോക്കം….?”

“ഇപ്പോ ഇനി വേണ്ടാ ചാത്താ……….
ഇനി നാളെയാകാം………….“

"എന്നാ ശരി അങ്ങിനെയാകാം………..
നടക്ക് കാളെ…………."

"ഈ കാളക്ക് എന്താ ഒരു അനുസരണക്കേട്………..
ആ ചാട്ടവാറ് ഇവിടെ ഉണ്ടായിരുന്നത് കാണനില്ലല്ലോ…….
അതെവിടെപ്പൊയി എന്റമ്പ്രാനെ…………..?"

"കാളെടെ ഭാഗ്യം……….."

"ചാത്താ ആ കാളെ തല്ലേണ്ട…………“
“പാവം …. അതിന് വിശക്കുന്നുണ്ടാകും………
മണി ഒന്നര കഴിഞ്ഞില്ലേ………..“

“ചാത്താ………………..?“
“എന്താ ഉണ്ണ്യേ…………..?”

“എന്നെ വണ്ടീല് കേറ്റുവോ……………..?
“അപ്പോ നീ എങ്ങ്ട്ടാ ഉണ്ണ്യേ………………?”
“നീ സ്കൂളില്‍ പോയില്ലേ………….?”

"ഇല്ലാ…………."

"അപ്പോ നിന്റെ കയ്യില്‍ ചോറ്റും പാത്രോം, പുസ്തകവും എല്ലം ഉണ്ടല്ലോ…………?"

"എന്താ മിണ്ടാത്തെ ഉണ്ണ്യേ…………..?"

"ഞാന്‍ സ്കൂളില്‍ പോയി. ക്ലാസ്സില്‍ കയറിയില്ല……….."
"എനിക്ക് മടിയാ…………."

"ഞാന്‍ വീട്ടിലേക്ക് മടങ്ങുകയാണ്. എനിക്ക് നടക്കാന്‍ വയ്യ…………."
ബസ്സ് ഇനി രണ്ടരക്കല്ലേ ഉള്ളൂ...”

“എന്നെ ഒന്ന് വണ്ടീല് കേറ്റ് എന്റെ ചാത്താ………..?”

"വ്ണ്ടീല് സ്ഥലമില്ലാ…… എന്റെ ഉണ്ണ്യേ……..?"

"അപ്പോ നീയല്ലേ ഇപ്പൊ പറഞ്ഞേ പരുത്തിക്കുരു ചാക്ക് കയറ്റാമെന്ന്.?"

" ചാക്ക് മോളില്‍ അട്ടിയിട്ടാ മതീല്ലേ……?"
"ഉണ്ണിനെ അങ്ങിനെ പറ്റുമോ?........."

"ഉണ്ണ്യേ……….. ഇയ്യ് മെല്ലെ മെല്ലെ നടന്നാല്‍ മതി………"

"ഞാന്‍ ആ ചാക്കിന്റെ മോളില്‍ ഇരുന്നോളാം എന്റെ ചാത്താ……."

"അതൊന്നും ശരിയാകില്ല എന്റ് ഉണ്ണ്യേ………"

"നീയൊരു മന്തനല്ലേ….?"
"നിന്നെ കേറ്റിയാല്‍ കാളക്ക് വലിക്കാന്‍ ബുദ്ധിമുട്ടാകും…."

"എന്തിനാ ചാത്താ നീ നുണ പറേണ്…………"

"ഒരു ചാക്ക് പരുത്തിക്കുരു കേറ്റമെന്ന് പറഞ്ഞ ആളാ ഇപ്പോ…"

"എന്നിട്ട് ഒരു കുട്ടിയെ കേറ്റാന്‍ പറ്റില്ലെന്ന്….?!"

"ആരും കേക്കണ്ട ഈ പുളു!"

"ഈ ഉണ്ണിക്ക് പറഞ്ഞാ‍ല്‍ ഒന്നും മനസ്സിലാവില്ല. ചാക്കും ചരക്കുകളും എല്ലാം വെക്കാന്‍ വണ്ടീല് ചില സമ്പ്രദായങ്ങളുണ്ട്….."
"മനുഷ്യന്മാരെ അങ്ങിനെ വെക്കാന്‍ പറ്റുവോ എന്റെ ഉണ്ണീ……..?"

"ചാത്താ ……….. നീ എന്നെ നിന്റെ വണ്ടീല് കേറ്റിണില്ലെങ്കില്‍ വേണ്ട……
ഞാന്‍ നടന്നോളാം….“

"പിന്നേയ്……….. ഞാന്‍ നാളെ.. കുര്യേന്‍ മാപ്പിളയോട് പറയും ചാത്തന്റെ വണ്ടീല് പരുത്തിക്കുരു കൊടുത്തയക്കണ്ടാന്ന്….!”

“വേലയുധേട്ടന്‍ പോയി സൈക്കിളില്‍ കൊടുന്നോട്ടെ…..“

“അത് വേണ്ട ഉണ്ണ്യേ………?”
“സൈക്കിളിന്റെ ടയറ് പൊട്ടും……. ഈ വലിയ പരുത്തിക്കുരു ചാക്ക് കേറ്റിയാല്‍……….?!”

“പൊട്ടിക്കോട്ടേ………… നിനക്കെന്താ ചേതം…………
ഞങ്ങള്‍ സഹിച്ചോളാം………..?”

“ഇവന്‍ എന്നെ ഓന്റെ വണ്ടീല് കേറ്റില്ല….“
“ഈ പറേനെന്താ ഗമ. !!”

“ഇനി പൂരത്തിനെ ചെണ്ട കൊട്ടാന്‍ വരുമ്പോള്‍ ഓനെക്കൊണ്ട് കൊട്ടിക്കേണ്ട എന്ന് വേലഞ്ഞാട്ടനോട് പറേണം……..“

“ആ ചാത്തനെ അങ്ങിനെ വിട്ടാല്‍ പറ്റില്ല. നടന്ന് നടന്ന് കാല്‍ കടഞ്ഞു…..“

"ബസ്സ് വരാനാണെങ്കില്‍ ഇനിയും ഒരു മണിക്കൂറെടുക്കും. ആ പാലത്തിന്മേല്‍ ഇരിക്കാം അത് വരെ….“

“വെശക്കുണൂലോ……………..?!”

"ഇവിടെ ഇരുന്ന് ചോറുണ്ടാലോ……….?"

"അതിന് ഇപ്പൊ എവിടുന്നാ കൈ കഴുകുക. കുടിക്കാന്‍ കുറച്ച് വെള്ളവും കിട്ടണോല്ലോ….?"

"കാര്യങ്ങളോന്നും ശരിയാകുന്നില്ല. ഇനി സ്കൂളിലേക്ക് തിരിച്ച് നടന്നാലോ.?"

"അതിന് കുറേ നേരം നടക്കേണ്ടെ….?"
"അത്രയും നടന്നാല്‍ വീടെത്താമല്ലോ………….?"

"അതും ശരിയാ..."

"ഞാനൊരു മണ്ടന്‍ തന്നെ……….?!!"

"അതാണല്ലേ…. ചേച്ചി എപ്പോഴും നീ ഒരു മണ്ടനാണെന്ന് പറേണ്….
ഇപ്പൊളാ അതിന്റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായത്……..?"

"ആ…. എന്നാ പിന്നെ………….. വീട്ടിലേക്ക് നടക്കാം. എന്തൊരു ചൂടാ‍……."

"എങ്ങിനെയാ ഈ ചൂട്ടത്ത് നടക്കാ. ചേച്ചി കുറെ പറഞ്ഞതാ കുട കൊണ്ടൊയ്ക്കോളാന്‍."

"മഴക്കാലത്തല്ലെ….. കുട കൊണ്ടോകാ.??"

"ഇപ്പളാ മനസ്സിലായേ……… ഈ കുട എന്തിനാണെന്ന്……..?"

"ഈ ചേച്ചിക്ക് ഇതൊക്കെ ആരാ പഠിപ്പിച്ചേ………?"

"ഇനി നാളെ സ്കൂളീ പോകുമ്പോള്‍ കുടയും വടിയുമെല്ലാം എടുക്കാം……."

"എന്താ ഉണ്ണ്യേ…………… നീ ഓരോന്നും പറഞ്ഞു നടക്കണേ…???"

"ആ ഇതാരാ……….. കുമാരേട്ടനോ…………?"

"കുമാരേട്ടനെവിടേക്കാ………..?"

"ഞാന്‍ ചെറുവത്താനീലേക്കാ………."

"ഓ സമാധാനമായി………..
എന്നെ സൈക്കിളിന്റെ പിന്നില്‍ കേറ്റുവോ………..?"

"എന്താ ഉണ്ണിയേ നിനക്ക് കണ്ണില്ലേ. സൈക്കിളിന്റെ പിന്നില് കണ്ടില്ലേ നീ വൈക്കോലും പുല്ലും……?"

"അതിനെന്താ കുമാരേട്ടാ………?"
"ഞാന്‍ അതിന്റെ മോളില്‍ ഇരുന്നോളാം………?!"
++
എന്റെ ശിവ ശിവ…………!
എന്താ ഈ പറേണ് എന്റെ ഉണ്ണ്യ്യേ………….?

നിനക്കെങ്ങ്നേയാ ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുണൂ….
ഈ വൈക്കോലും കെട്ടിന്റെ മോളില്‍ നീയിരുന്നാല്‍ പിന്നെ സൈക്കിള്‍ മറിഞ്ഞുവീഴില്ലേ…..?

എനിക്ക് നിന്നോട് വറ്ത്തമാനം പറയാനിഷ്ടമില്ല…
ഞാന്‍ പൂവ്വാ………..
ആ ചെക്കന്റെ ഒരു ചോദ്യേയ്………?!

പൊട്ടനാ…………..
എന്നാലും ഇങ്ങനേം ഉണ്ടാകുമോ കുട്ട്യോള്………
+
എന്തു വിണ്ടിത്തരവും ചോദിക്ക്യാച്ചാ എന്താ ചെയ്യാ അല്ലേ…
ഞാനാച്ചാ ആ ചെക്കനോട് ചോദിക്കാനും മറന്നു….
സ്കൂള്‍ വിടേണ്ട് നേരമായില്ലല്ലോ……..
അവനെന്താ പടിഞ്ഞാറോട്ട് നടന്ന് വരുന്നത്……….?

കടിഞ്ഞിപ്പോട്ടനല്ലേ………?
എനിക്കും കുട്ട്യോളുള്ളതല്ലേ……….
ശരി… തിരിച്ച് പോയി ഓനോട് കാര്യങ്ങളൊക്കെ ചോദിച്ചിട്ട് വരാം…………

ഉണ്ണ്യേ……………….. ടാ ഉണ്ണ്യേ………………….?

അത് വഴി വന്ന കുഞ്ഞയമ്മു കുമാരനെ ശ്രദ്ധിക്കുന്നു.

എന്താ കുമാരേട്ടാ……… ഇങ്ങളല്ലേ ഇപ്പോ പടിഞ്ഞാട്ട് പോണണ്ടത്……?
പിന്നെന്താ കിഴക്കോട്ടെന്നെ പോന്നത്………?
ഇയ്യ് മ്മടെ ഉണ്ണീനെ കണ്ടാ……….?

ഏത് ഉണ്ണീനേ……….?
മ്മടെ കുട്ടിമാളു ടീച്ചറുടെ മോനെ……….?

നിക്കാളെ മനസ്സിലായില്ലല്ലോ കുമാരേട്ടാ…..
ടാ … നമ്മുടെ മാക്കുണ്ണ്യാമ്മന്റെ പേരക്കുട്ടീ…….

ആ……… നമ്മുടെ മണ്ടനുണ്ണീ………..!
ആ അതാ…… പാടത്ത് കണ്ടത്തിന്റെ നടുവില്‍ ഞണ്ടിനെ പിടിക്കണ്………

എന്റെ തേവരേ………….!

എന്താ കുമാരേട്ടാ………..?
ഇയ്യ് ഈ സൈക്കിളൊന്ന് പിടിച്ചേ………….കുഞ്ഞയമ്മുവേ..
ഞാനൊന്ന് ആ ഉണ്ണിയെ കണ്ടിട്ടു വരാം…..

ഉണ്ണ്യേ…………………?
ടാ ഉണ്ണ്യേ…………………….?
ആ എന്താ കുമാരേട്ടാ…………..? നീ ഇങ്ങട് വന്നേ………

ആ കണ്ടത്തീന്ന് കേറി വാ ഉണ്ണ്യേ………….
നീയിന്ന് സ്കൂളീപോയില്യേ……….

ഇല്ലാ…………..
എന്തേ……………….?

ഒന്നൂല്യാ……………
അതെന്താ ഒന്നൂല്യാന്ന്…………

ഞാന്‍ മാക്കുണ്ണ്യമ്മാനോട് പോയി പറേണ്ണ്ട്…………
ഹും………..

കുമാരേട്ടാ…….. എന്നെ സൈക്കിളിന്മേല്‍ കയറ്റുമോ……..
ഞാന്‍ വീഴാണ്ടിരുന്നോളാം………

പറ്റില്ലാ എന്റെ മോനെ….
നീ അതുമ്മതെങ്ങാനും വീണാല്‍ നാട്ടുകാരെന്നെ തല്ലിക്കൊല്ലും…

ഈ ഉണ്ണീനെ എന്താ ആര്ക്കും ഇഷ്ടമില്ലാത്തെ….?!
ആ കാള വണ്ട്ക്കാരന്റെ ഒരു പവ്വറ്………

ഇപ്പോ ഇതാ ഒരു മണ്ട സൈക്കിളുകാരന്‍………….?!

രണ്ട് ഞണ്ടിനെ പിടിക്കാരുന്നൂ….
ഇപ്പോ അതും കിട്ടീലാ…………..

കൊരങ്ങന്‍………..!

ദാഹിക്കുണൂലോ….?
ആ തോട്ടീന്ന് തന്നെ കുറച്ച് വെള്ളം കുടിക്കാം……..

ചളിയും………. പായലും ഒക്കെ ഉണ്ട്………. എന്നാലും സാരമില്ല….

ടാ ഉണ്ണ്യേ…………………………..?
ഇതാരാ ഇപ്പോ വേറെ ഒരാള്‍ കൂകണ്…………?

അത് നമ്മുടെ കാളവണ്ടി ചാത്തനല്ലേ……………
അപ്പൊ ഇയാള്‍ വണ്ടീംകൊണ്ട് പോയില്ലേ………….?

എന്താ ചാത്താ…………….?

ഉണ്ണി വായോ……….. ഞാന്‍ വണ്ടീല് കയറ്റാം………….
ഞാന്‍ കേറിണില്യാ…… നിന്റെ വണ്ടീല്………

ഇപ്പോ രണ്ടരയുടെ ബസ്സ് വരും…….. ഞാനതില് കേറിക്കൊള്ളാം……….

വാ എന്റെ ഉണ്ണ്യേ………………
നീ കേറിക്കോ എന്റെ കാള വണ്ടീല്………..

എന്നാ ശരി……………..
എവിട്യാ നിന്റെ വണ്ടി………..?

അതാ അവിടുണ്ട്….
അപ്പോ …….. കാളയോ………….?

കാളയെ തോട്ടില്‍ ഇറക്കി വിട്ടു……..
കുളിപ്പിക്കാന്‍……….

അപ്പൊ അതിന്ന് വെള്ളവും കുടിക്കാലോ……….
എനിക്കൊന്ന് മുങ്ങുകയും ചെയ്യാമല്ലോ………..


വര: അമ്മു [ബാക്കി ഭാഗം താമസിയാതെ]

14 comments:

Unknown said...

മാഷെ
ഒരു കഥ ബാക്കി നിര്‍ത്തീട്ട് വേറെ ഒന്ന് തുടങ്ങിയത് ശരിയായില്ല...
പുതിയ കഥ മനൊഹരം. പക്ഷെ ഇതും ബാക്കി വെച്ചു.
വേഗം എഴുതൂ ബാക്കി

സ്നേഹത്തോടെ
ജാനകി

മേഘമല്‍ഹാര്‍(സുധീര്‍) said...

ബ്ലോഗിലെഴുതുമ്പോള്‍ തുടരന്‍ സമ്പ്രദായം വേണോ?..
തുടക്കം നന്നായി

smitha adharsh said...

അത് ശരി..എല്ലാ കഥയും,പകുതിക്ക് വച്ചു നിര്ത്വാണല്ലോ..?
ന്നാലും വായിക്കാന്‍ വരാം..നന്നായിരിക്കുന്നു..കേട്ടോ.

poor-me/പാവം-ഞാന്‍ said...

ആ കാളയുടെ ഗതി ഒന്നാലോചിച്ചു നൊക്യേ!

ജെ പി വെട്ടിയാട്ടില്‍ said...

സ്മിതക്കുട്ടീ
കഥ പകുതി വെച്ച് നിര്‍ത്തുന്നതല്ല...
ഉച്ചക്കുണ്ണാനോ, രാത്രി കിടക്കാനോ പോയാല്‍ പിന്നെ തുടരാന്‍ പറ്റിയെന്ന് വരില്ല..
അതാ പ്രശ്നം...
ഇനി വലിയ കഥകളെഴുതുമ്പോള്‍ ആപ്പീസില്‍ പോകാതെ ലീവെടുത്ത് എഴുതാം...
അതിന് വീട്ടിലിരുന്നാല്‍ ബീനാമ്മ ഒച്ച വെക്കും...
അപ്പൊ എന്താ ചെയ്യാ........

ഏറനാടന്‍ said...

:)

Lathika subhash said...

“നിനക്കെങ്ങ്നേയാ ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുണൂ….”

Muralee Mukundan , ബിലാത്തിപട്ടണം said...

tholatthu kanam thoongi vandi than thandum peri kaalakal mantham mantham ezhanju neengitumbol......

Muralee Mukundan , ബിലാത്തിപട്ടണം said...

kollam katha muzhuvanaavaan kaatthirikkunnu .....

മാണിക്യം said...

“ഈ ഉണ്ണീനെ എന്താ ആര്‍‌ക്കും ഇഷ്ടമില്ലാത്തെ?”
അതു ശരിയല്ല ഉണ്ണ്യേ -ല്ലാര്‍ക്കും ഇഷ്ടാ ..
ഉണ്ണീ എന്ന കുട്ടികുറുമ്പന്‍
നായകനെ പെരുത്ത് ഇഷ്ടായി...
ഇത്രയും വികൃതി!
അതോ വികൃതിക്ക് കൈയും കാലും മുളച്ചതോ?

ഗീത said...

എല്ലാരും പറയണ ആ പരാതി തന്നെ എനിക്കും. പകുതിക്കു വച്ച് രസച്ചരട് പൊട്ടിക്കുന്നൂ....
പിന്നെ ബാക്കിയൊട്ടു കാണുന്നുമില്ല.
(പരിഹാരം പറയാം. ഉച്ചക്ക് ഉണ്ണണ്ട. രാത്രി കിടക്കണ്ട. എന്തേ?)

ജെ പി വെട്ടിയാട്ടില്‍ said...

ഗീത ടീച്ചറേ
കമന്റിനു വളരെ നന്ദി..
എന്നെപ്പറ്റി മനസ്സിലാക്കിയിരിക്കുന്ന ഒരു ബ്ലോഗറെങ്കിലും ഉണ്ടല്ലോ ഈ ഭൂമിയില്‍.......
എന്റെ പുതിയ കഥ [കാക്കകള്‍ ..... പ്രേതങ്ങള്‍] വായിച്ചോ ടീച്ചറേ......
ടീച്ചറ് പിന്നേയും പൂച്ചയെ വെച്ചോ... വീട്ടിലെത്ര പൂച്ചയുണ്ട് ടീച്ചറേ...
ഞാന്‍ ഒരു സാധനം ആവശ്യപ്പെട്ടിട്ടിരുന്നല്ലോ? പരിഗണിച്ചില്ലല്ലോ ഇതു വരെ...
കാത്തിരിക്കാം....

muralidharan p p said...

ജെ.പി. സര്‍,
കൊള്ളാം. ഈ നഗരത്തിലിരുന്നും മണ്ണിന്‍ മണം ആസ്വദിക്കാന്‍ കജിയുന്നു.

muralidharan.p.p

കുട്ടന്‍ ചേട്ടായി said...

വളരെ നല്ല കഥ ഗ്രാമത്തിന്റെ സൌകുമാര്യം നിറഞ്ഞത്‌ എന്ന് തന്നെ പറയാം. ചാത്തനും കുരമാരെട്ടനും എല്ലാം ഗ്രാമീണ ജീവിതത്തിന്റെ തനി പകര്‍പ്പ് തന്നെ അവിടെ കാപട്യമില്ല കുസുംബില്ല എല്ലാം പരസ്പര സ്നേഹത്തില്‍ കെട്ടിപിടഞ്ഞു കിടക്കുന്ന നല്ലൊരു ജീവിതം. ബാകി ഭാഗം എഴുതാന്‍ കഴിഞ്ഞതില്‍ എല്ലാ അഭിനന്ദനങ്ങളും നേരുന്നു