4 months ago
Thursday, July 1, 2010
മൈനത്തായുടെ ചോറ് ചട്ടി
ചട്ടിയില്‍ മീന്‍ കറി വെക്കുന്നതും അത് വല്ലപോഴും തീന് മേശമേല്‍ കൊടുന്ന് വെക്കുന്നതുമെല്ലാം അപൂര്‍വ്വമായി ഇന്നും നില നില്ക്കുന്നു. പക്ഷെ ആരും ചട്ടിയില്‍ ആഹാരം വിളമ്പിക്കണ്ടില്ല.
ഇന്നെലെ വൈകിട്ട് ഞാന്‍ ഓരോന്നും ആലോചിച്ച് ഇങ്ങിനെ ഇരിക്കയായിരുന്നു. വയറിന് ചില അസ്വാസ്ഥ്യങ്ങളുള്ള പോലെ തോന്നിയിരുന്നു. രണ്ട് മൂന്ന് ദിവസമായി ഞാന്‍ എന്റെ കുന്നംകുളം ചെറുവത്താനിയിലുള്ള തറവാട്ടിലാണ് താമസം.
എന്റെ സഹോദരന് ശ്രീരാമന് [വി. കെ. ശ്രീരാമന് – ഫിലിം ആക്ടര്‍] എന്നെ ഹംസയുടെ വീട്ടിലേക്ക് പോരണോ എന്ന് ചോദിച്ചു. അങ്ങിനെ ഞാന്‍ അവന്റെ കൂടെ വടക്കേക്കാടുള്ള ഹംസക്കായുടെ കുടിയിലേക്ക് പോയി. കൂടെ അനിയത്തി ഗീതയും, മകള്‍ ചുക്കിയും, ഹൌസ് കീപ്പറ് ശുഭയും ഉണ്ടായിരുന്നു.
ഹംസക്കായെയും മൈനത്തായെയും കണ്ടിട്ട് ഒരുപാട് നാളായതിനാലാണ് ഞാന്‍ അങ്ങോട്ട് ഗമിച്ചത്.ശ്രീരാമന് കഷായവും മറ്റും കുടിക്കുന്നതിന് പെട്ടെന്ന് വീട്ടിലേക്ക് തിരിക്കുമെന്ന കണക്കുകൂട്ടലായിരുന്നു എനിക്ക്. പക്ഷേ മൈനത്താ ഞങ്ങള്‍ക്ക് ആഹരം തയ്യാറാക്കിയിരുന്നു.
ചട്ടിയില്‍ വെച്ച ഫ്രൈഡ് റൈസ് പോലെ നെയ്ച്ചോറ്, അയ്ക്കൂറ് പൊരിച്ചതും തൈര് സലാഡും കൂടതെ വെജിറ്റബിള്‍ സലാഡും. വലിയ ചട്ടികളിലും ചെറിയ ചട്ടികളിലുമായി മേശപ്പുറത്ത് നിറഞ്ഞു.
താമസിയാതെ കഴിക്കാന്‍ ചട്ടിപ്ലെയിറ്റുകളും പരത്തി വെച്ചു. മുസ്ലീങ്ങള്‍ പ്രത്യേകിച്ച് സല്ക്കാരപ്രിയരാണല്ലോ. എനിക്ക് ആവശ്യമുള്ളതെല്ലാം വിളമ്പി കഴിക്കലാണ് എന്റ്റെ രീതി. പക്ഷെ ഇത്ത എനിക്ക് വിളമ്പിത്തന്നു. എന്റെ വയറിറ്റ്നെ സ്ഥിതി അവരെ അറിയിച്ചില്ല.
ഞാന്‍ പറഞ്ഞു അവരോട് കഷണങ്ങളൊന്നും വേണ്ട. അവര്‍ സമ്മതിച്ചില്ല. ഒരു കഷ്ണം മീനെങ്കിലും കഴിക്കാതെ ഞാന്‍ വിടില്ല.
അങ്ങിനെ ഒന്നും രണ്ടുമായി ഞാന്‍ കഴിച്ചു. അല്പം ചോറ് മതിയെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അങ്ങിനെ എന്നെ വയറ് നിറച്ച് ഊട്ടി.
ഒരു പെങ്ങളുടെ സ്നേഹമാണ് എനിക്കവിടെ കിട്ടിയത്. ശാപ്പാട് കഴിഞ്ഞ് പഴുത്ത മാങ്ങയും മറ്റു പഴവര്‍ഗ്ഗങ്ങളും എത്തി. ഞാന്‍ രണ്ട് മൂന്ന് ചെറുപഴങ്ങള്‍ എടുത്ത് അവരെ തൃപ്തിപ്പെടുത്തി.
അവര്‍ വാചാലയായി.
“നിങ്ങളാരെങ്കിലും ചട്ടിയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ..?”
ഞാനും ശ്രീരാമനും ആ എന്ന് തലയാട്ടി.
“ഞങ്ങള്‍ക്ക് ചെറുപ്പത്തില്‍ ചേച്ചി മീന്‍ ചട്ടിയില്‍ ചോറ് ഇട്ട് തരുമായിരുന്നു. കറി വിളമ്പിക്കഴിയുമ്പോള്‍ ചട്ടി കഴുകുന്ന പോലെയായിരിക്കും ആ അഭ്യാസം.”
പക്ഷെ രാജകീയമായി ചട്ടിപ്ലെയിറ്റിലുള്ള ആഹരിക്കല്‍ ആദ്യമായിട്ടാണ്.
“മൈനത്താ ഞങ്ങളെ ചട്ടിയെടുപ്പിക്കാനുള്ള പദ്ധതിയാണോ’‘?”
ശ്രീരാമന് തമാശ വിളമ്പി.
“എല്ലാവരും ചിരിച്ചു..”
അങ്ങിനെ എല്ലാം കൊണ്ടും ഒരു നല്ല സായാഹ്നമായിരുന്നു ഇന്നെലെ.
ഇനി മൈനത്തായെ പരിചപ്പെടേണ്ടെ?
“ഞങ്ങളുടെ കുടുംബസുഹൃത്താണ് മൈനത്തായും ഹംസക്കായും. സ്നേഹം കൊണ്ട് കൊല്ലുക എന്ന് പറഞ്ഞപോലെയാണ് മൈനത്തായും ഹംസക്കായും.”
എന്നെ യാദൃഛികമായി കണ്ടപ്പോള്‍ കൂടെ ചേച്ചിയില്ലേ എന്ന് ചോദിച്ചു. ബീനാമ്മയെ വലിയ ഇഷ്ടമാണ് ഹംസക്കാക്കും മൈനത്താക്കും. മോളുടെ കുട്ടിക്ക് പേരിടല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ബീനാമ്മ മോന്റെ കൂടെ കോയമ്പത്തൂരേക്കും ഞാന്‍ അനിയന് താമസിക്കുന്ന തറവാട്ടിലേക്കും പോന്നു.
മകളെ രണ്ട് മൂന്ന് മാസം മുന്‍പേ പ്രസവത്തിന് കൂട്ടിക്കൊണ്ട് വന്നതിനാല്‍ ഞങ്ങള്‍ വീട് വിട്ടിറങ്ങിയിട്ട് കുറച്ചധികം നാളായിരുന്നു. പിന്നെ വയസ്സനും വയസ്സിയും ഈ ചെറുപ്രായത്തില്‍ എപ്പോഴും വഴക്കാണ്. അപ്പോള്‍ ഇങ്ങിനെ വിട്ട് നില്‍ക്കുന്നത് ഇടക്ക് ഒരു സുഖം രണ്ട് പേര്‍ക്കും പകരും.
മൈനത്തായുടെ കഥയിലേക്ക് മടങ്ങാം. വടക്കേക്കാട് എന്നത് ഞാന്‍ ജനിച്ച സ്ഥലമായ ഞമനേങ്ങാടിന്നടുത്താണ്. അതിനാല്‍ എനിക്ക് ഈ സ്ഥലത്തിനോട് എപ്പോഴും ഒരു അടുപ്പമാണ്, അവിടുത്തെ ആളുകളോടും.
മൈനത്താ ആ നാട്ടിലെ പെയിന്‍ & പാലിയേറ്റിവ് കെയറ് യൂണിറ്റിന്റെ പ്രധാന സാരഥിയാണ്. രണ്ട് പെണ് മക്കളും ഒരു മകനും. ഹംസക്കാ വ്യവസായ പ്ര്മുഖനും പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്കിന്റെ സഹപ്രവര്‍ത്തകനും ആണ്. കൂടാതെ ഹംസക്കാക്ക് ഗള്‍ഫ് നാടുകളില്‍ ബിസിനസ്സും നാട്ടില്‍ മാധ്യമത്തിലും വേരുകളുണ്ട്.
മൈനത്താക്കും ഹംസക്കായും വീട്ടില്‍ കൂട്ടായി 6 പൂച്ചകളും അവരുടെ സന്തതി പരമ്പരകളും ഉണ്ട്. ഞാന്‍ അവരെ ലാളിച്ചു. അവരുടെ ചില പടങ്ങളെടുത്തു. അത് ശരിയാം വണ്ണം വന്നിട്ടുണ്ടെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിക്കാം.
മൈനത്തായുടെ മകന് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ആഫ്രിക്കയിലേക്ക് തിരിക്കയാണ്. അതിനാല്‍ അവര്‍ക്ക് സന്തോഷവും അല്പം വിഷമവും ഉണ്ട്. മക്കളെ വലുതായാല്‍ എപ്പോഴും കെട്ടിപ്പിടിച്ചിരിക്കാന്‍ വയ്യല്ലോ. ആ വേറ്പാട് എല്ലാം അമ്മമാര്‍ക്കും ഉണ്ട്.
അമ്മാര്ക്കെല്ലാം അവരുടെ സന്തതികള്‍ നോക്കിയാല്‍ കാണുന്ന ദൂരത്തുണ്ടാവണമെന്നാണ് ആശ. അത് സാദ്ധ്യമല്ലല്ലോ ഈ യുഗത്തില്‍.
മൈനത്തായുടെ കുടിയില്‍ നിന്ന് ചട്ടിസദ്യ ഉണ്ടതിന് ശേഷം മടങ്ങാനിരിക്കുമ്പോള്‍ അവിടെ ചാനലില്‍ കാണുന്ന ലക്ഷ്മി നായരുടെ കുക്കറി പുസ്തകം കണ്ടു. ഞാന്‍ ഏതാനും താളുകള്‍ മറിച്ച് നോക്കി.
ബ്ലോഗിലെ സീനയുടെ കുക്കറി വായിച്ച് വായിച്ച് ഞാന്‍ ഒരു കുക്കായി ഈയിടെ. ഞാന്‍ മൈനത്തായോട് സീനയെക്കുറിച്ച് പറയുകയും ചെയ്തു. ഇന്റര്‍ നെറ്റ് ബ്രൌസിങ്ങ് അറിയാത്തതിനാല്‍ എനിക്ക് ലിങ്ക് കൊടുക്കാനും പറ്റിയില്ല.
അതില്‍ പ്രത്യേകിച്ച് ഞാന്‍ പറയുന്ന് സീനയുടെ വീടും വടക്കേക്കാടാണ്. ഞാന്‍ ഹംസക്കായോട് അന്വേഷിച്ചപ്പോള്‍ അങ്ങിനെ ഒരാളെ അറിയുകയില്ല എന്ന് പറഞ്ഞു.
സീനയുടെ ബ്ലോഗ് ലിങ്ക് അവരോട് ചോദിച്ച് ഇവിടെ പിന്നീട് ചേര്‍ക്കാം.
http://www.salkkaaram.com
ഞങ്ങള്‍ മൈനത്തായുടെ വീട്ടില്‍ നിന്ന് പത്ത് മണിക്കിറങ്ങി അരമണിക്കൂര്‍ കൊണ്ട് വീട്ടിലെത്തി. എനിക്ക് രത്രി ഡ്രൈവിങ്ങ് ബുദ്ധിമുട്ടായതിനാല്‍ സഹോദരനായിരുന്നു ഡ്രൈവര്‍.
വീട്ടില്‍ വന്നതും സുഹൃത്ത് ഭാഗ്യനാഥന് തന്ന ഒരു ആയുര്‍വ്വേദ മിശ്രിതം [പിപ്പല്യാസവം + ദശമൂലാരിഷ്ടം + ദീപികാരസം] ഒരു കവിള് കഴിച്ച് ഉറങ്ങാന്‍ കിടന്നു. കാലത്തെഴുന്നേറ്റപ്പോള്‍ ഉഷാറ്.വയറ്റിന് ഒരു അസ്കിതയുമില്ലാ. അപ്പോഴാണ് തോന്നിയത് ചട്ടിച്ചോറ് കുറച്ചും കൂടി കഴിക്കാമായിരുന്നെന്ന്.
മൈനത്താക്ക് ആയുരാരോഗ്യ ആശംസകള്‍ നേര്‍ന്നും കൊണ്ട് തല്കാലം ഞാന്‍ വിട വാങ്ങട്ടേ !!
Subscribe to:
Post Comments (Atom)
15 comments:
എന്റെ സഹോദരന് ശ്രീരാമന് [വി. കെ. ശ്രീരാമന് – ഫിലിം ആക്ടര്‍] എന്നെ ഹംസയുടെ വീട്ടിലേക്ക് പോരണോ എന്ന് ചോദിച്ചു. അങ്ങിനെ ഞാന്‍ അവന്റെ കൂടെ വടക്കേക്കാടുള്ള ഹംസക്കായുടെ കുടിയിലേക്ക് പോയി. കൂടെ അനിയത്തി ഗീതയും, മകള്‍ ചുക്കിയും, ഹൌസ് കീപ്പറ് ശുഭയും ഉണ്ടായിരുന്നു
നല്ല ഒരു പോസ്റ്റ് ..
മനസില്‍ നിന്നു പറഞ്ഞപോലെ.
ജെപിയുടെ ചില പോസ്റ്റുകള്‍ വളരെ ഹൃദ്യമാണ്
അതില്‍ ഒന്ന് ആണിത് :)
ഹംസാക്കയെയും മൈനാത്തയേയും
പരിചയപ്പെടുത്തിയതിനു പെരുത്ത് സന്തോഷം ...
പണ്ട് കഴിച്ചിട്ടുണ്ട് മീന്‍കറിവെച്ച ചട്ടിയില്‍. അതിന്റെ രുചി നാക്കിലും ,മണം മൂക്കിലും അടിച്ചു ഇപ്പോള്‍ . പിന്നെ ദുഃഖ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്നും കഞ്ഞി വിളംബിയിരുന്നതും ചെറിയ മണ് ചട്ടികളിലായിരുന്നു . ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മവന്നു ..
ചട്ടിയില്‍ നിന്നു അടിക്കണതാ ത്രില്ല്
:-)
ഹൃദ്യം,സര് ഈ എഴുത്ത്.ആശംസകള്‍...
hi sir...
വായിച്ചപ്പോൾ ചട്ടിയിൽ ചോറ് തിന്നാൻ പെരുത്ത് കൊതിയായി.
ചട്ടിയിലെ ചോറും മീനും ഒക്കെ പറഞ്ഞു കൊതിപ്പിക്കുകയാണ് ല്ലേ പ്രകാശേട്ടാ.....
നാട്ടില്‍ വരുമ്പോള്‍ എന്നെയും കൊണ്ട് പോകണേ,മൈനാത്തയെ കാണാന്‍.മൈനാത്തക്കും പ്രകാശേട്ടനും ആയുരാരോഗ്യങ്ങള്‍ നേര്‍ന്നു കൊള്ളുന്നു.
അപ്പൊ പെണ്ണും പെടക്കൊഴിയുമില്ലാതെ ആഹ്ലാദിച്ചു കൊണ്ടിരിക്കുകയാനല്ലേ !
പ്രകൃതിയിലേക്ക് അല്ലെ അങ്കിള്‍? ചട്ടിയില്‍ വെച്ച ഭക്ഷണത്തിന്റെ രുചി വേറെ എവിടെ കിട്ടാന്‍?
മൈനാത്തയെ പോലെ ഒരു ആതിഥേയയും. പിന്നെന്തു വേണം?
Good lines good chatty too!!!
ഹ്ര്ദ്യം ഈ അനുഭവവിവരണം.
ചട്ടിയിലെ കറിയുടെ രുചി അതൊന്നു വേറെ തന്നെയാണ് വളരെ നന്നിയുണ്ട് ഉണ്ണിയേട്ട പഴയകാര്യങ്ങള്‍ ഒര്മാപെടുത്തി തന്നതിന്
മീങ്കറി കൂട്ടി നാടന്‍ ചോറുണ്ട അനുഭവം, വിവിരണം നന്നായിരിക്കുന്നു..
കഴിക്കണം ..ഇത് വരെ കഴിച്ചിട്ടില്ല
Post a Comment