Thursday, July 22, 2010

രാമായണമാ‍സം

രാമയണ മാസമാണല്ലോ ജൂലായ് പതിനേഴുമുതല്‍ ആഗസ്റ്റ് പകുതി വരെ. അതിനാല്‍ രാമായണമാഹത്മ്യത്തെ പറ്റി നാല് വരി എഴുതിയാല്‍ കൊള്ളാമെന്ന ആശയം മനസ്സിലുദിച്ചിട്ട് കുറച്ച് നാളായി.

പക്ഷെ ആധികാരികമായി അതിനെ പറ്റി പറയാന്‍ മാത്രമുള്ള ഞ്ജാനമൊന്നും എനിക്കില്ല. അതിനാല്‍ അച്ചന്‍ തേവര് ക്ഷേത്രത്തില്‍ മിക്ക ദിവസവും ദീപാരാധന സമയത്ത് കാണുന്ന ഇന്ദിര ടീച്ചറോട് സംസാരിച്ചപ്പോള്‍ ടീച്ചറ് നിറഞ്ഞ പുഞ്ചിരിയോടെ എഴുതിത്തരാം എന്ന് പറഞ്ഞു.

അങ്ങിനെ ഇന്ദിര ടീച്ചര്‍ പറഞ്ഞ പ്രകാരം ഞാന്‍ താഴെ എഴുതുന്നു. ടീച്ചറെ ഞാന്‍ പരിചയപ്പെടുത്തുകയും ചെയ്യാം പിന്നീട്. ആദ്യം ഇത് വായിക്കൂ…



രാമായണമാഹാത്മ്യം

ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭി രാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദിരമതാം രാമ രാമ

കുജന്തം രാമ രാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാ ശാഖാം
വന്ദേ വാല്‍മീകി കോകിലം

വാല്‍മീകി സ്മരണയോടെ മാത്രമേ രാമായണത്തെക്കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ. ഭാരതത്തിന്റെ ആദ്യകവി വാല്‍മീകിയാണ്. ആദി കാവ്യം രാമായണവും. ഈ ഇതിഹാസ കഥയിലെ ഒരു പ്രമുഖ കഥാപാത്രവുമാണ് വാല്‍മീകി. വാല്‍മീകി രാമായണം സംസ്കൃതത്തില്‍ അനുഷ്ടപ് വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്.

ശ്രീരാമനെ മര്യാദപുരുഷോത്തമനായ ഒരു മനുഷ്യനായാണ് വാല്‍മീകി ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് വിവിധ ഭാഷകളില്‍ രാമായണം രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ് മലയാളികള്‍ക്ക് ഏറെ പ്രിയം.

വള്ളത്തോളിന്റെ വരികള്‍ ഉദാഹരണം.

“കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തു വേണം”

കിളിയെക്കൊണ്ട് കഥപറയിക്കുന്ന രീതിയില്‍ രചിച്ചിട്ടുള്ള കാവ്യരൂപത്തിലുള്ള ഈ കൃതി വായിച്ചാസ്വദിക്കാന്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നു. അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമനെ ദൈവമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരം, ലക്ഷ്മണന്‍ അനന്തന്റേയും, ഭരതശത്രുഘ്നന്മാര്‍ ശങ്ക്, ചക്രവുമായിട്ടാണ് ബാലകാണ്ഡത്തില്‍ വര്‍ണ്ണിക്കുന്നത്. ആറ് കാണ്ഡങ്ങളിലായി ശ്രീരാമന്റെ കുടുംബകഥയാണ് ഇതിലെ പ്രതിപാദ്യം.

ഒരു ഗുരുവിനെപോലെ അറിവ് പകരുന്ന കൃതിയാണ് രാമായണം. അതിനാല്‍ ഇതിനെ ഗുരുഗ്രന്ഥം എന്നും അനുഗ്രഹഗ്രന്ഥം എന്നും പറയാം. സ്തുതികള്‍, ഉപദേശങ്ങള്‍ എന്നിവ മനുഷ്യനെ ഉത്തമപൌരന്മാരായി വളരാന്‍ ഉതകുന്ന സാരോപദേശങ്ങളാണ്.

ത്യാഗമാണ് രാമായണത്തിലെ ഓരോ കഥാപാത്രത്തിന്റേയും മുഖമുദ്ര. മനുഷ്യധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനവധി ഉദാഹരണങ്ങള്‍ രാമായണത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നു.

പുത്രധര്‍മ്മം നിറവേറ്റാന്‍ രാജസിംഹാസനം ഉപേക്ഷിച്ച് കാട്ടില്‍ പോകുന്ന രാമന്‍ തുണയായി സഹോദരധര്‍മ്മം നിറവേറ്റി ലക്ഷ്മണനും സതീധര്‍മ്മം നിറവേറ്റി സീതയും രാമനെ അനുഗമിക്കുന്നു. ഹിമാലയത്തേപോലെ അചഞ്ചലനായ രാമന്‍ രാജധര്‍മ്മം നിറവേറ്റാന്‍ പ്രിയപത്നിയെ ഉപേക്ഷിക്കുന്നു….

ഭരതന്‍ രാജസുഖങ്ങളെല്ലാം ത്യജിച്ച് താ‍പസനെപോലെ പതിനാല് വര്‍ഷം കഴിച്ചു കൂട്ടുന്നു. ഹനുമാന്‍ മിത്രധര്‍മ്മത്തിന്‍ ഉദാഹരണം. ഇത്തരത്തിലുള്ള അനവധി ഉദാഹരണങ്ങള്‍ രാമായണകഥയില്‍ ഉടനീളം നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

കേരളത്തില്‍ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും നിത്യവും പാരായണം ചെയ്യുന്ന ഒരു പുണ്യഗ്രന്ഥമാണ് രാമായണം. പ്രത്യേകിച്ച് കര്‍ക്കടമാസത്തില്‍ മുപ്പത് ദിവസവും രാമായണപാരായണം പുണ്യമായി ഹൈന്ദവര്‍ കരുതുന്നു.

പഴയ തലമുറയിലെ മുത്തശ്ശിമാര്‍ കര്‍ക്കിട മാസത്തെ പഞ്ഞകര്‍ക്കടകം എന്നാണ്‍ പറയാറ്. കര്‍ഷക ഭവനങ്ങളില്‍ കര്‍ക്കട മാസത്തില്‍ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാകാറില്ല.

വേനല്‍ക്കാലത്ത് ഉണക്കി സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ചിങ്ങം വരെ എത്തിക്കാന്‍ പെടാ പാട് ആയിരിക്കും. മഴയും തണുപ്പും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന മലയാളി ഇതില്‍ നിന്ന് ഒരു മോചനം നേടുന്നത് രാമായണ വായനയിലൂടെ ആണ്.

രാമകഥ വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ മനസ്സും ശരീരവും ശുദ്ധമായി ഒരു പുത്തന്‍ ഉണര്‍വ്വ് നേടുകയും ചെയ്യും. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം തീരുന്നു. പിന്നീട് വരുന്ന സന്തോഷത്തിന്റേയും വിളവെടുപ്പിന്റേയും സമൃദ്ധിയുടേയും മാസത്തെ വരവേല്പാന്‍ മലയാളി തയ്യാറെടുക്കുന്നു. അതാണ് തിരുവോണമാസമായ ചിങ്ങമാസം.

+++



ഇന്ദിര ടീച്ചറ് [കെ ആര്‍ ഇന്ദിര] എന്റെ അടുത്ത സുഹൃത്തും അച്ചന്‍ തേവരുടെ ഭക്തയുമാണ്. ടീച്ചറുടെ വീട് അമ്പലത്തിന്നടുത്ത് തന്നെ.

കണിമംഗലം ശ്രീനാരായണ സ്കൂളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. ടീച്ചറ്ക്ക് 3 മക്കള്‍. രണ്ട് പെണ്മക്കളും ഒരു മകനും. മൂന്ന് പേരും ഉദ്യോഗസ്ഥര്‍. ടീച്ചറുടെ ഭര്‍ത്താവ് ബാലകൃഷ്ണേട്ടന്‍ കേരള ഗവണ്മേണ്ട് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ആളാണ്.

ഞങ്ങള്‍ കുറച്ച് പേര്‍ എന്നും അമ്പലത്തില്‍ സന്ധ്യക്ക് ദീപാരാധന സമയത്ത് ഒത്ത് ചേരാറുണ്ട്. രാമായണ മാസത്തില്‍ മുഴുവനും രാമാ‍യണ പാരായണവും ഉണ്ടാകാറുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം മുതലായവയും പരായണം ചെയ്യും. ചിലപ്പോള്‍ ഭജന്‍സും ഉണ്ടായിരിക്കും.

സാധാരണ എല്ലാ പരിപാടിക്കും ചുക്കാന്‍ പിടിക്കുന്നത് പത്മജ ടീച്ചറാണ്. കൂട്ടായി മീര, ബീന എന്ന മോളി, പ്രേമ, സരസ്വതി, ആയിഷ, വത്സല, സിന്ധു എന്നിവരാണ് സാധാരണ ഒത്ത് കൂടാറ്.

ഒരിക്കല്‍ ഞാന്‍ ഇവരില്‍ ചിലരെക്കൂട്ടി “ശ്രീലളിതാ സഹസ്രനാമം” ഡിവോഷണല്‍ വിഡിയോ ആല്‍ബം പ്രസിദ്ധീ‍കരിച്ചിരുന്നു. ഡോക്ടര്‍ വി കെ ഗോപിനാഥനായിരുന്നു പ്രൊഡ്യൂസര്‍. സംവിധാനം, എഡിറ്റിങ്ങ്, ഗ്രാഫിക്സ് മുതലായ പണികള്‍ ഞാനും.

അച്ചന്‍ തേവര്‍ അമ്പലത്തിനെ പറ്റി എന്റെ മറ്റൊരു ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം.

http://ambalavisesham.blogspot.com/2008/07/blog-post_28.html

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാമയണ മാസമാണല്ലോ ജൂലായ് പതിനേഴുമുതല് ആഗസ്റ്റ് പകുതി വരെ. അതിനാല് രാമായണമാഹത്മ്യത്തെ പറ്റി നാല് വരി എഴുതിയാല് കൊള്ളാമെന്ന ആശയം മനസ്സിലുദിച്ചിട്ട് കുറച്ച് നാളായി.

പക്ഷെ ആധികാരികമായി അതിനെ പറ്റി എഴുതാനുള്ള ഞ്ജാനമൊന്നും എനിക്കില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ദിരടീച്ചർ എന്റെ പഴയ അദ്ധ്യാപികയാണ് കേട്ടൊ...
എന്റെ അന്വേഷണം പറയുമല്ലോ

Pyari said...

Informative!
Happy to see a complete post from you :)
Appreciating the homework done. :)

ജെ പി വെട്ടിയാട്ടില്‍ said...

ആര്‍ക്കെങ്കിലും “ശ്രീ ലളിതാസഹസ്രനാ‍മം” വിഡിയോ കാസ്റ്റ് സൌജന്യമായി വേണമെങ്കില്‍ എനിക്കെഴുതുക.
ഈ കമന്റ് ബോക്സില്‍. ആദ്യം ആവശ്യപ്പെടുന്ന പത്ത് പേര്‍ക്ക് അയക്കാം ഇന്ത്യയി എവിടേക്കും

Jaya Narayanan said...

It is so good that someone is taking the trouble to document all this. It is going to prove useful to the younger generation. Jaya Narayanan

ജെ പി വെട്ടിയാട്ടില്‍ said...

many thanks jaya for your comment.
can you guide me and tell me your ideas to have d job done as you wish.

Aditi said...

Hello! Can you please tell me which poem by Vallathol you have referred to in this post?

Thanks!

ജെ പി വെട്ടിയാട്ടില്‍ said...

hello adithi

i hv to ask indira teacher.