കുട്ടന് മേനോന് എപ്പോഴും ചോദിക്കാറുണ്ട് എന്താ പ്രകാശേട്ടാ ഈ ചെറിയ പാറുകുട്ടിയെ പറ്റി കഥകളൊന്നും രചിക്കാത്തേ?
കഥകള്‍ അങ്ങിനെ പെട്ടെന്ന് പൊട്ടി വിടരുകയില്ലല്ലോ?കവിതയാണെങ്കില്‍ പിന്നെ എളുപ്പം. ഇത് അത്ര പെട്ടെന്ന് വിടരുകയില്ല.
അങ്ങിനെ ഇരിക്കുമ്പോള്‍ ഞാനൊരു ദിവസം ചെറിയപാറുകുട്ടിയെ കണ്ടു നടക്കാന്‍ പോകുമ്പോള്‍.
‘എവിടേക്കാ ഉണ്ണ്യേട്ടാ ഇത്ര ധൃതി പിടിച്ച് ഓടുന്നത്..?
അതേയ് കിന്നാരം പറയാന്‍ നേരമില്ലാ ഇപ്പോള്‍. ഞാന്‍ വടുതല വരെ പോകുകയാണ്.
“ഞാനും കൂടെ വരട്ടെ..?”
അതൊന്നും ശരിയാവില്ല.
“എന്താ ഇത്ര ഗമ?..”
ഞാനും പോരും…
ഉണ്ണി മിണ്ടാതെ നടന്നു.വടുതല്‍ സ്കൂള്‍ ലക്ഷ്യമാക്കി. മഴ വരുമോ എന്ന
ഒരു ശങ്ക ഉണ്ടായിരുന്നതിനാല്‍ ഉണ്ണിയുടെനടത്തത്തിന് വേഗത കൂടി.
“യേയ് ഉണ്ണ്യേട്ടാ ഒന്ന് നിന്നേ, വേഗം നടക്കല്ലേ“
ആ നീ എന്റെ പിന്നാലെയുണ്ടോ? ശകുനം മുടക്കീ..
“നീയെന്തിനാ പിന്നാലേ കൂടിയത്.?”
ഞാനും പോന്നോട്ടെ പ്ലീസ്, ഇതെന്താ ഒരു സ്നേഹവും ഇല്ലാത്തേ.
“ശരി കൂടിക്കോ, പക്ഷെ എനിക്ക് വേഗം നടന്നിട്ടാ ശീലം…”
നല്ല കുട്ടിയല്ലേ, മെല്ലെ നടക്ക്..ഞാന്‍ അട ചുട്ട് തരാം. പിന്നെ ഓട്ട് മോര് കാച്ചിത്തരാം. എന്താ എന്ന് കൂട്ടിയാ ഇത്ര കൊഴപ്പം..
“നീ കുട എടുത്തില്ലേ…?”
ഇതാ ഇപ്പ ഇത്ര വലിയ തമാശ.
“ണ്ണ്യേട്ടന്റെ കയ്യിലുണ്ടല്ലോ ആകാശം പോലുള്ള വലിയ കുട. ഇനിയെന്തിനാ ഞാനും കൂടി കുട പിടിച്ച് കഷ്ടപ്പെടുന്നത്..?”
“ഞാന്‍ നിന്നെ എന്റെ കുടയില്‍ നിര്‍ത്തില്ല…”
അതിനെനിക്ക് ആരുടേയും സമ്മതൊന്നും വേണ്ട.
“അങ്ങിനെയാണെങ്കില്‍ മഴ വരുമ്പോള്‍ ഞാന്‍ കാണിച്ച് തരാം.“
അങ്ങിനെ കടിപിടി കൂടി ഉണ്ണിയും ചെറിയ പാറുകുട്ടിയും വടുതല്‍ സ്കൂളില്‍ പടിക്കലെത്തി.
“നീ വീട്ടിലേക്ക് പൊയ്കോ സീപ്പിക്കുട്ടീ. നിന്റെ മോള് കാത്തിരിക്കും. എനിക്ക് ഉള്ളിശ്ശേരിയില്‍ പോയി കുഞ്ഞിപ്പയെ കാണണം. പിന്നെ ഞാന്‍ അങ്ങിനെ നടന്ന് നടന്ന് ചക്കിത്തറ പാലം വരെ പോകും..”
“അതൊന്നും സാരമില്ല. ഞാനും വരും.“
സീപ്പിക്കുട്ടി ഉണ്ണിയെ വിടാതെ അനുഗമിച്ചു.
അവര്‍ നടന്ന് നീങ്ങുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു വിളി.
ശ്രീരാമേട്ടാ…?
ഞാന്‍ ശ്രീരാമനല്ല..
ഉണ്ണിയേട്ടനാണോ.?
ഞാന്‍ വിളികേട്ട ദിക്കിലേക്ക് നോക്കി.
സ്കൂള്‍ കഴിഞ്ഞ് അല്പം നടന്നാല്‍ കാണുന്ന ഒരു വീട്ടില്‍ നിന്നായിരുന്നു വിളി കേട്ടത്.
“എന്നെ ഓര്‍മ്മയില്ലേ, ഞാന്‍ സാലൂ. ഞാന്‍ ഉണ്ണിയെ കുറെ വര്‍ഷങ്ങളായി അന്വേഷിച്ച് കൊണ്ടിരിക്കയായിരുന്നു. വരൂ കയറിയിട്ട് പോകാം..”
“മടക്കം വരാം..”
സാലു വീണ്ടും വീണ്ടും വിളിച്ചു….
പക്ഷെ ഞാന്‍ അവിടെ കയറിയിരിക്കാന്‍ കൂട്ടാക്കിയില്ല. ഒന്ന് കയറിയിട്ട് ഉടന്‍ പോയ്ക്കോളൂ എന്ന് പറഞ്ഞിട്ടും ഞാന്‍ അവിടെ കയറാന്‍ ഒരുമ്പെട്ടില്ല.
“ഇത്ര സ്നേഹത്തില്‍ വിളിച്ചിട്ടും എന്താ ഉണ്ണ്യേട്ടാ അവിടെ ഒന്ന് കയറിയാല്‍ കുഴപ്പം..?”
അത് ശരി.അല്ലെങ്കില്‍ നീ പറയും കണ്ടവരുടെ വീട്ടിലൊക്ക് എന്നെക്കൊണ്ട് പോയി എന്നൊക്കെ. ഇപ്പോ ആ നീ തന്നെ മാറ്റിപ്പറയുന്നത്. ഈ പെണ്ണുങ്ങളെയൊക്കെ എങ്ങ്നിനെയാ വിശ്വസിക്കുക.
അങ്ങിനെ ഞാന്‍ മനസ്സില്ല മനസ്സോടെ അവരുടെ മുറ്റത്തേക്ക് കയറി.
“ഇത്രയൊക്കെയായിട്ടും അകത്തേക്കൊന്ന് കയറിക്കൂടെ. എന്തെങ്കിലും കഴിക്കാം. അല്ലെങ്കില്‍ ചായ കുടിക്കാം. അദ്ദേഹത്തിന്റെ ആചാരമര്യാദ എന്നോട് കാണിച്ചൂ..”
ഞാന്‍ ആലോചിക്കയായിരുന്നു ഇങ്ങിനെ ഒരാളെ എനിക്കോര്‍മയില്ല. സ്വന്തം നാട്ടില്‍ നിന്ന് വളരെ ചെറുപ്പത്തിലേ പോയല്ലോ, അപ്പോള്‍ സ്വാഭാവികമാണ് ഇത്തരം അകലച്ച.
“എന്നെ ഇപ്പോളും മനസ്സിലായിട്ടില്ലായിരിക്കാം. പണ്ട് നമ്മള് സ്കൂള്‍ വെക്കേഷന് ടൈപ്പ് റൈറ്റിങ്ങ് പഠിക്കാന്‍ പോയതോര്‍മയില്ലേ…? ഉണ്ണീടെ ചേച്ചി ഈ സ്കൂളിലെ ടീച്ചറായിരുന്നില്ലേ..? മാഷുമ്മാരെയൊന്നും ഓര്‍മ്മ വര്ന്നില്ലേ..? എന്റെ വീട് പണ്ട് പുഞ്ചപ്പാടത്തിന്റെ അടുത്തായിരുന്നു.… എന്താ ഇത്ര പറഞ്ഞിട്ടും നിനക്കെന്നെ ഓര്‍മ്മ വരാത്തതെന്തേ എന്റെ ഉണ്ണ്യേ…”
അതിലിടക്ക് അടുക്കളയില്‍ ജനല്‍ കമ്പിയില്‍ പിടിച്ച് കൊണ്ട് ഒരു മധ്യവയസ്കയോടൊന്നിച്ച് കളിച്ച് കൊണ്ടിരുന്ന ഒരു കുട്ടിയെ കൈ പിടിച്ച് ഞാന്‍ ലാളിച്ചു. വളരെ സൌന്ദര്യമുള്ള ഒരു കുട്ടി..
“അത് എന്റെ മകളുടെ കുട്ടിയാ ഉണ്ണ്യേ..”
അപ്പോളെക്കും മകള്‍ വേറൊരു കുട്ടിയെ പിടിച്ച് വാതില്ക്കല് എത്തി.
ഞാന്‍ അവരോട് കുശലം പറഞ്ഞു. സുന്ദരിയായ മകളും അതേപോലെ സൌന്ദര്യം പരത്തുന്ന മക്കളും.
“അവരോക്കെ ദുബായിലായിരുന്നു. വന്ന് കുറച്ച് നാളായിട്ടുള്ളൂ…..”
സാലുവിന്റെ മകളും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. പക്ഷെ എനിക്ക് ഈ ആളെ മനസ്സിലാകാത്ത കാരണവും എന്റെ നടത്തം മുടങ്ങുമെന്നതിനാലും ഞാന്‍ അവിടെ നിന്ന് സ്ഥലം വിടാന്‍ തീരുമാനിച്ചു.
ആരാ കൂടെ?
ഞാന്‍ സീപ്പിക്കുട്ടിയെ ഇക്കാക്ക് പരിചയപ്പെടുത്തി.
ഞാന്‍ ഇക്കാക്കയോട് പറഞ്ഞ് യാത്ര തുടര്‍ന്നു. വഴിയില്‍ കണ്ടവരോടൊക്കെ വര്‍ത്തമാനം പറഞ്ഞ് സീപ്പിക്കുട്ടി എന്റെ പിന്നാലെ കൂടി.
“ഈ പാടത്താണൊ ഉണ്ണിയേട്ടന് ചെറുപ്പത്തില്‍ ഞണ്ടിനെ പിടിക്കാന്‍ ഇരുന്നത്..? സന്ദുവിന് വേണ്ടി എഴുതിയ മഴക്കാലത്തിന്റെ കഥയിലും ഞണ്ടിന്റെ സാന്നിധ്യം നിറഞ്ഞ് നിന്നിരുന്നു. ഈ വഴിയില്‍ കൂടിയായിരുന്നോ ചേച്ചിയും മോനും ചെറുപ്പത്തില്‍ സ്കൂളിലേക്ക് വന്നിരുന്നത്…?
ഈ പെണ്‍കുട്ടി വാ തോരതെ ഇങ്ങിനെ ഓരോന്ന് ചോദിച്ചും കൊണ്ടിരിക്കും. നടന്ന് കൊണ്ടിരുന്നപ്പോള്‍ മഴ ചാറ്. അവളെന്നോട് കുട നിവര്‍ത്താന്‍ പറഞ്ഞു. അല്ലെങ്കില്‍ അവള്‍ക്ക് ജലദോഷം പിടിക്കുമെന്നും.
ഞാന്‍ കുട നിവര്‍ത്താതെ നിന്നു. അവള് എന്റെ കുട തട്ടിപ്പറിച്ച് നിവര്‍ത്തി എന്നെയും അതില്‍ നിര്‍ത്തി. അവള്‍ക്കും വലിയ പാറുകുട്ടിയുടെ അതേ സ്വഭാവവും വികൃതിയും ആണ്. നടുറോട്ടിലായത് കാരണം അവളെ തല്ലാനും പറ്റില്ലല്ലോ ?
അങ്ങിനെ ഞങ്ങള്‍ ഉള്ളിശ്ശേരിയിലുള്ള പള്ളിയുടെ അടുത്തെത്തിയപ്പോള്‍ അവളെന്നോട് പറഞ്ഞു നമുക്ക് ചക്കിത്തറിയിലേക്ക് പോകേണ്ട, പള്ളിയുടെ മുന്നില്‍ കൂടെ നടക്കാമെന്ന്.
ഞാന്‍ മനസ്സില്ലാ മനസ്സോടെ അവള് പറയുന്നതനുസരിച്ച് നടന്ന് നീങ്ങി.
“എടീ മങ്കി ബ്രാന്‍ഡേ..? ഇങ്ങിനെ ഒരു ലക്ഷ്യമില്ലാതെ നടന്നാല്‍ എവിടെയെത്തുമെന്നെറിയാമോ നിനക്ക്..?”
“ഈ റോട് അവസാനിക്കുന്നത് തെക്കേ മുക്കിലാണ്. അപ്പോളെക്കും നേരം ഇരുട്ടാകും.നിന്റെ മോള് ഒറ്റക്കാവില്ലേ..?”
“അതൊന്നും സാരമില്ല. അവള് അടുത്ത വീട്ടില്‍ പോയിരുന്നോളും. നമുക്ക് നടക്കാം.എനിക്ക് പേടിയാവില്ല. ഞാനെന്റെ ഉണ്ണിയേട്ടന്റെ കൂടെയല്ലേ.“
നേരം ഇരുട്ടാകാന്‍ പോകുന്നതിനാല്‍ ഞാന്‍ ഒരു ഷോര്‍ട്ട് കട്ടെടുത്ത് പറമ്പില്‍ കൂടി വടുതല്‍ സ്കൂള്‍ ലക്ഷ്യമാക്കി അവളേയും കൊണ്ട് നടന്ന് നീങ്ങി. ആ വഴി ഒരു വീടിന്റെ പടിക്കലെത്തി. ഞങ്ങളുടെ നാട്ടില്‍ ഇത്തരം നടപ്പാതെ വളരെ സാധാരണയാണ്. എന്റെ പോക്കുകണ്ട് സീപ്പിക്കുട്ടി നിന്നു.
“എന്താണ്ടി നിന്നത്. വേഗം നടക്ക്..?”
ആ വഴി അവരുടെ വടക്കോറത്തേക്കാ പോണത്. അതിലേ വഴിയൊന്നും ഇല്ലാ. ഈ സന്ധ്യ നേരത്ത് കശപിശ കൂടുന്ന വയസ്സനേയും ചെറുപ്പക്കാരിയേയും കണ്ട് ആ വീട്ടുകാര്‍ പുറത്തിറങ്ങി.
വടുതല സ്കൂളിലേക്ക് ഇതിലേ പോകാമോ..?
ആ പൊയ്കൂളൂ.. വഴി തെറ്റിയിട്ടില്ല.
അങ്ങിനെ ഞാന്‍ സീപ്പിക്കുട്ടിയുടെ കൈയും പിടിച്ച് പറമ്പില്‍ കൂടി നടന്നു.
“എന്തിനാ എന്റെ കൈ പിടിക്കുന്നത് നടക്കുമ്പോള്‍, ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ലല്ലോ മറിഞ്ഞ് വീഴാന്‍..”
അതെന്റെ സ്വഭാവമാ ന്റെ പെണ്ണേ..ഞാന്‍ ഇന്നാള് ഓഫീസിലെ മൈലാഞ്ചിയുമായി തൃശ്ശൊറ് റൌണ്ടില്‍ സ്റ്റേഷനറി വാങ്ങാന്‍ പോകുമ്പോള്‍ വാഹനം സിറ്റി സെന്ററിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്ത് റോട് മുറിച്ച് കടക്കുകയായിരുന്നു.
മൈലാഞ്ചിയുടെ കൈയും പിടിച്ച് മുറിച്ച് കടന്നു. അല്ലെങ്കില്‍ അവിടെ നില്പ്പേ ഉണ്ടാകൂ. ത്ര്ശ്ശൂര് നഗരത്തിലെ ട്രാഫിക്ക് പ്രത്യേകിച്ച് റൌണ്ടിലെ വളരെ കൂടുതലാണ്. പ്രായമായവര്‍ക്കും തീര സാമര്ഥ്യമില്ലാത്തെ പെണ്കൊടികള്ക്കും റോടിന്റെ ഒരറ്റത്ത് നിന്ന് മറുകര എത്താന്‍ വലിയ പ്രയാസം തന്നെ.
മൈലാഞ്ചിയും എന്നോട് ഇതേ ചോദ്യം ചോദിച്ചു. അവളോട് ഞാന്‍ പറഞ്ഞ ഉത്തരം മറ്റൊന്നായിരുന്നു. തൃശ്ശൊര് റൌണ്ടില്‍ പാറമേക്കാവ്, ബാറ്റ ജങ്ക്ഷന് മുതലായ ഏരിയായില്‍ സബ് വേ നിര്‍മ്മിച്ചിട്ടുണ്ട്. നായ്ക്കനാലില്‍ സിഗ്നല്‍ ഉണ്ട്. ശേഷം വരുന്ന സ്ഥലത്ത് റോട് മുറിച്ച് കടക്കാന്‍ ചെറിയ തോതില്‍ സര്‍ക്കസ്സ് തന്നെ കളിക്കണം.
സിറ്റി സെന്ററിലെ പണി കഴിഞ്ഞ് ഞങ്ങള്‍ ധനല്ക്ഷ്മി ATM ന്റെ ഭാഗത്ത് കൂടി നടന്ന് ബാനര്‍ജി ക്ലബ്ബിന്റെ അടുത്തേക്ക് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഞാനവളുടെ കൈ പിടിച്ചില്ല. അവള് വല്ലവരുടെയും വായ് നോക്കി നടന്ന് ഒരു ഓട്ടോക്ക് ഊട് വെച്ച് കാല് ഒടിഞ്ഞു.
പിന്നെ കേക്കേണ്ടല്ലോ പൂരം…?
ഞാന്‍ പൂരവര്‍ത്തമാനം സീപ്പിക്കുട്ടിയോടോതി ഒരു വെള്ളക്കെട്ടിന്റെ ഭാഗത്തെത്തി. കുളവും പറന്പും നിറഞ്ഞ് കിടക്കുന്നു. ഞാന്‍ നടന്ന് നീങ്ങി അക്കരയെത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ അവളെ കാണുന്നില്ല..
ചോദിച്ചപ്പോള്‍ പറയുകയാ. എന്റെ ഉണ്ണ്യേട്ടന് വെള്ളത്തിലേക്ക് തള്ളിയിട്ടാലോ എന്ന്..? അവള് മറുകരയെത്തിയപ്പോള്‍ ഇതാ വരുന്നു മറ്റൊരു വെള്ളക്കെട്ട്. ഞാനവളുടെ പുറകെ നടന്ന് അവളുടെ മൂട് കണ്ട് ആസ്വദിച്ചു.
എന്റെ സ്വിഫ്റ്റ് കാറിന്റെ മൂട് പോലുണ്ട്. അവള് നടന്ന് നീങ്ങുമ്പോള്‍ ഞാന്‍ പുറകില്‍ നിന്നൊരു ഉന്ത് വെച്ച് കൊടുത്തു. അവള് ഒരു നിലവിളിയോടെ വെള്ളത്തില്‍ വീണു. ഇത്ര ഉശിരുള്ള വായാടിയുടെ കണ്ണുകള്‍ ചുവന്നു കലങ്ങി. നേരിയ കരച്ചിലും..
ഞാനവളോട് വലിഞ്ഞ് നടക്കാാന്‍ പറഞ്ഞു. നേരം ഇരുട്ടാന്‍ തുടങ്ങി. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയതും ഇല്ലാ തിരിച്ച് പോകാനുള്ള വഴിയും മറന്നു.
ഞാന്‍ അവിടെ കണ്ട ഒരു സര്‍വ്വേ കല്ലില്‍ ഒരു തുള്ളി പാത്തിവെച്ചു. പിന്നെ കുറച്ച് നടന്ന് ഒരു തെങ്ങിന്റെ കടക്കലും പാത്തി.
“എന്താ ഈ നായക്കളെപ്പോലെ പാത്തുന്നത്. അവള്‍ക്ക് ദ്വേഷ്യം വന്നു. നായകള്‍ എന്തിനാ പാത്തുന്നതെന്ന് ഞാവള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. “
അങ്ങിനെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ എന്റെ സ്റ്റോക്ക് തീര്‍ന്നു. ഞാന്‍ സഡ്ഡന്ബ്രേയ്ക്കിട്ടു. ഞാനവളൊടെ അവിടെ കണ്ട ഒരു പറങ്കിമാവിന്റെ കടക്കല്‍ പാത്താന്‍ പറഞ്ഞു. അവള്‍ക്ക് ചെറിയതായി ദ്വേഷ്യം തോന്നിയെങ്കിലും സന്ധ്യ സമയമല്ലേ ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി അവിടെ പാത്തി.
അവള് പിന്നേയും എന്റെ കൂടെ നടന്ന് നീങ്ങി. അവള്‍ക്ക് വീട്ടിലെത്താന്‍ തിടുക്കമായി. മകള്‍ ഒറ്റക്കാണ്. ഞാന്‍ അവളോട് വീണ്ടും ഒരു തെങ്ങിന് കുറ്റിയില്‍ പാത്താന്‍ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ അവള് അനുസരിച്ചു.
“ഇനി വസ്ത്രമെല്ലാം അങ്ങിനെ പിടിച്ചാല്‍ മതി. സ്റ്റോക്ക് തീരുന്ന വരെ പാത്തിക്കൊണ്ടിരുന്നോ. അവള്‍ക്കെന്നെ കൊല്ലണമെന്നു വരെ തോന്നി. അത്രക്കും വെറുപ്പായിത്തുടങ്ങി.”
ഞാന്‍ നട്ക്കാന്‍ പോകുമ്പോള്‍ എപ്പോഴും ഒരു രണ്ട് കട്ട ടോര്‍ച്ച് കരുതുമായിരുന്നു. അത് തെളിയിച്ച് നടന്ന് നീങ്ങി. അപ്പോള്‍ അവളുടെ കോലം കാണേണ്ടതായിരുന്നു. ചളിയില്‍ കുതിര്‍ന്ന പൈജാമയും മറ്റും.
എനിക്ക് ഊട് വഴിയൊക്കെ അറിയാമായിരുന്നെങ്കിലും അവളെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ അതില്‍ വിജയം കൈവരിക്കുകയും ചെയ്തു.
അന്ന് വൈകുന്നേരം വീടെത്തുന്നതിന് മുന്‍പ് അവള്‍ക്കത് മനസ്സിലാക്കുകയും പിന്നെ ഇന്നെലെ വരെ എന്നോട് മിണ്ടിയിരുന്നില്ല.. അവളൊരു പൊട്ടിയാണ് .. ഇന്നെന്നെ വിളിച്ചു ഒരു കെണിയില്‍ പെടുത്താന്‍, പക്ഷെ ഞാന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു.
സ്വിഫ്റ്റ് പോലെത്തെ മൂടിന് ഇന്നും ഞാന്‍ ഒരു ചവിട്ട് കൊടുത്തു. ശരിക്കും അവളുടെ മൂഡ് എന്റെ വണ്ടിയുടെ മൂട് പോലെയാണ്. എന്നെ ശബ്ദമില്ലാത്ത ഭാഷയില്‍ അവള് അസഭ്യം പറഞ്ഞു.
അപ്പോ എന്റെ പുന്നാര കുട്ടന് മേനോനെ… ചെറിയ പാറുകുട്ടിയെന്ന സീപ്പിക്കുട്ടിയുടെ ഈ കഥ ഞാന്‍ താങ്കള്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. സദയം സ്വീകരിച്ചാലും…
അടിക്കുറിപ്പ് :
അക്ഷരപ്പിശാചുക്കളെന്നെ പിടി വിടുന്നില്ല. നാളെ തിരുത്തല്‍ ചെയ്യാം. ദയവുചെയ്ത് ക്ഷമിക്കുക. ചെറിയ പാറുകുട്ടിക്ക് ആദ്യത്തെ പേര് ഇഷ്ടമായില്ല. അതിനാല്‍ മാറ്റുന്നു.
4 months ago
4 comments:
ഈ പാടത്താണൊ ഉണ്ണിയേട്ടന് ചെറുപ്പത്തില്‍ ഞണ്ടിനെ പിടിക്കാന്‍ ഇരുന്നത്..? സന്ദുവിന് വേണ്ടി എഴുതിയ മഴക്കാലത്തിന്റെ കഥയിലും ഞണ്ടിന്റെ സാന്നിധ്യം നിറഞ്ഞ് നിന്നിരുന്നു. ഈ വഴിയില്‍ കൂടിയായിരുന്നോ ചേച്ചിയും മോനും ചെറുപ്പത്തില്‍ സ്കൂളിലേക്ക് വന്നിരുന്നത്…?
ഈ പെണ്‍കുട്ടി വാ തോരതെ ഇങ്ങിനെ ഓരോന്ന് ചോദിച്ചും കൊണ്ടിരിക്കും. നടന്ന് കൊണ്ടിരുന്നപ്പോള്‍ മഴ ചാറ്. അവളെന്നോട് കുട നിവര്‍ത്താന്‍ പറഞ്ഞു. അല്ലെങ്കില്‍ അവള്‍ക്ക് ജലദോഷം പിടിക്കുമെന്നും
പ്രകാശേട്ടന്റെ നാട്ടിലെ മനുഷ്യരും നായ്ക്കളെപ്പോലെയാണ് വഴി കണ്ടുപിടിക്കുന്നത് അല്ലേ...??
വളരെ വാസ്തവം കുഞ്ഞൂസേ. നായ്കളില്‍ നിന്ന് വളരെയേറെ പഠിക്കേണ്ടിയിരിക്കുന്നു.ചെറിയ പാറുകുട്ടിക്ക് എന്നെ ഇങ്ങനെ ഒരു കുതന്ത്രത്തില്‍ ചാടിക്കാന്‍ സൂത്രം മെനയുകയാണ്.
ഈ കുട്ടന് മേനോന് പറഞ്ഞിട്ടാ ഞാന്‍ ഇത് എഴുതിയത്.
ഇനി കുഞ്ഞൂസിന് വേണ്ടി തണുപ്പുള്ള കാനഡയെ പോലെ എന്റെ ജര്‍മ്മന്‍ ജീവിതം ആധാരമാക്കി ഒരു കഥ രചിക്കുന്നുണ്ട്.
അത് ആംഗലേയത്തിലാണ്,അപ്പോള്‍ മോള്‍ക്കും വായിക്കാം.
ചിലപ്പോൾ തോന്നാറുണ്ട് നരനേക്കാൾ നല്ലത് നായ തന്നെ എന്ന്...
Post a Comment