Sunday, November 7, 2010

മുരുകനെത്തേടി പളനി മലയിലേക്ക്







മൂന്ന് വര്‍ഷം മുന്‍പ് പോകാന്‍ പരിപാടിയിട്ടതായിരുന്നു പളനിയിലേക്കുള്ള യാത്ര. ഒരു സോക്കേട് കാരനായ എനിക്ക് അന്ന് പുലര്‍ച്ചെ ഉള്ള യാത്രക്ക് വിഘ്നം വന്നു. കൂടെ വരാനിരുന്ന പ്രിയതമയും മകളും മരുമകനും എന്നെകൂടാതെ പോയി. ഞാന്‍ അവരുടെ യാത്ര റദ്ദാക്കിയില്ല. മരുമകന് ഡ്രൈവിങ്ങ് അറിയാമായിരുന്നതിനാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകാതെ നടന്നു. ഞാന്‍ ഇല്ലാതെ മക്കളുടെ കൂടെ യാത്രക്ക് കൂടുതല്‍ ആനന്ദം പ്രിയതമക്ക് ഉണ്ടായിരുന്നു. ഷി വാസ് ലൈക്ക് എ ഫ്രീ ബേഡ്.

പിന്നീട് ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് മകന്റെ വാസസ്ഥലത്ത് നിന്ന് പോകാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഈശ്വരദര്‍ശനം എന്നൊക്കെ പറഞ്ഞാല്‍ നാം വിചാരിക്കുന്ന പോലെ നടക്കില്ല. പണവും സൌകര്യവും ഒന്നും ഇവിടെ അനുകൂല സാഹചര്യമായി ഭവിക്കണമെന്നില്ല. അതിനൊക്കെ “യോഗം” ഒത്ത് വരണം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് യാത്രക്കൊരുങ്ങാന്‍ നേരത്തെ എണീറ്റ് പ്രഭാതകര്‍മ്മക്കിടയിലാണ്‍ എനിക്ക് ആരോഗ്യം പന്തിയല്ല എന്ന് ബോധ്യപ്പെട്ടത്. വയ്യാത്ത ഞാന്‍ അന്ന് അവരുടെ കൂടെ പോയിരുന്നിരുന്നെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ച് പോരേണ്ടി വരുമായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാതരോഗിയായ എനിക്ക് പരസഹായമില്ലാതെ ദീര്‍ഘദൂര ഡ്രൈവിങ്ങ് സാധ്യമല്ലാതായിരിക്കയാണ്‍. ആരെങ്കിലും വാഹനമോടിക്കാന്‍ അറിയാവുന്നവര്‍ കൂടെ വേണം. വയ്യാത്ത വേളയില്‍ സഹായം അഭ്യര്‍ത്ഥിക്കാമല്ലോ..? അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ വീടിന്റെ സമീപത്ത് ഒരു കൂലിക്ക് വിളിക്കാവുന്ന ഡ്രൈവര്‍ താമസം തുടങ്ങി. അവനെ വിളിച്ച് എന്നെങ്കിലുമൊരു ദിവസം പളനിയാത്ര മനസ്സില്‍ സ്വപ്നം കണ്ടിരുന്നു.

ദിവസക്കൂലിക്ക് കിട്ടുന്ന ഡൈവര്‍ ഉണ്ടായിട്ടും എന്റെ പളനിയാത്ര നടന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ്‍ മകളുടെ ഭര്‍ത്താവും കുടുംബവും കൂടി പളനിയാത്രക്കുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന വിവരം അറിഞ്ഞത്. കൂടെ ഞാനും വരുന്നുണ്ടെന്നറിയിച്ചതിനാല്‍ അവര്‍ തലേദിവസം തന്നെ എന്റെ തൃശ്ശൂരിലുള്ള വസതിയിലെത്തി ദീപാവലിയുടെ തലേന്നാള്‍.

പലതവണ പളനിയാത്ര മുടങ്ങിയ എനിക്ക് പിറ്റേദിവസം പോകാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടെങ്കില്‍ ഞാന്‍ പിന്‍ വലിയുമെന്നും അവരെ അഡ്വാന്‍സായി അറിയിച്ചിരുന്നു.

ഈശ്വരാനുഗ്രഹത്താല്‍ പിറ്റേ ദിവസം കാലത്ത് [04-11-2010] ഞങ്ങള്‍ 11 പേരും 4 കുട്ടികളുമായി കാലത്ത് ആറ് മണിക്ക് പുറപ്പെട്ടു. അവരുടെ ഒരു സ്കോര്‍പ്പിയോ, ഒരു ആള്‍ട്ടോ കൂടാതെ എന്റെ സ്വിഫ്റ്റും ഫ്ലീറ്റില്‍ ചേര്‍ത്തു. വണ്ടി നിറയെ ലഗ്ഗേജും ഭക്ഷണവും മറ്റുമായി ഞങ്ങള്‍ക്ക് വിചാരിച്ചപോലെ യാത്ര തുടങ്ങാനായി. ഞാന്‍ നാലരക്ക് തന്നെ എണീറ്റ് കുളിയും തേവാരവും ഒക്കെ കഴിച്ച് തയ്യാറായി.

എനിക്ക് കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ട്. അതിനാല്‍ ഫുഡ് – ഡയറ്റ് എല്ലാം വളരെ കണ്ട്രോള്‍ഡ് ആണ്‍. സാധാരണ മോഷന്‍ ക്ലിയര്‍ ആണ്‍. പക്ഷെ എങ്ങോട്ടെങ്കിലും പോകാന്‍ ഇരുന്നാല്‍ എന്തോ അസാധാരണമാകും വിധം പ്രഭാതകര്‍മ്മങ്ങള്‍ക്ക് വിഘം വരും. ചെറിയ ഡിസ്റ്റന്‍സ് ആയാല്‍ കൂടിയാല്‍ അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ലക്ഷ്യ്സ്ഥാനത്ത് എത്താമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ ഇതെല്ലാം അവഗണിച്ച് യാത്രക്ക് ഒരുങ്ങും. എന്റെ കൂടെ എന്റെ കുടുംബം മാത്രമാണ്‍ എങ്കില്‍ പിന്നെ ഒരു പ്രശനവും ഇല്ല. മറിച്ച് മറ്റുചിലര്‍ ഉണ്ടെങ്കില്‍ എന്നെക്കൊണ്ട് അവരും കഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഞാന്‍ റിസ്ക് എടുക്കില്ല. തന്നെയുമല്ല ദൂരസ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് കഴിവതും തീവണ്ടിയിലാക്കും. അപ്പോള്‍ കൂടെക്കൂടെ ടോയലറ്റില്‍ പോകാനും പ്രശ്നം ഇല്ലല്ലോ?

ഞാന്‍ പൊതുവെ കൂടുതല്‍ വെള്ളം കുടിക്കുന്ന ആളാണ്‍. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്ന പതിവില്ല. അല്ലാത്തപ്പോളായി ധാരാളം വെള്ളം കുടിച്ചുംകൊണ്ടിരിക്കും. ഇപ്പോള്‍ ഞാനിരിക്കുന്ന കമ്പ്യൂട്ടറിന്നരികിലും ഓഫീസിലും കാറില്‍ ഡ്രൈവിങ്ങ് സീറ്റിന്നരികിലും കുപ്പി നിറയെ വെള്ളം വെച്ചിരിക്കും.

ഏതായാലും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടാകാം അടുത്ത പേജിലേക്കുള്ള വിഹാരം. പിന്നെ കാലത്ത് 6 മണിക്ക് 15 മില്ലി മഹാരാസ്നാദി കഷായത്തില്‍ 30 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് സേവ. അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി തൈലം തേച്ച് 30 മിനിട്ട് ഇരുന്ന് best FM 95 ശ്രവിക്കും. കാലത്ത് ആശേച്ചിയും ബാലേട്ടനും 8 മണി മുതല്‍ 9 വരെ കൂട്ടിനുണ്ടാകും.

ആശേച്ചിയുടെ ചിരിയും കളിയും ബാലേട്ടന്റെ വാക്കുകളും എല്ലാം കേട്ട് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കും. സ്ത്രീ ഒരു സാന്ത്വനം തന്നെയാണ്‍. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവര്‍. ആശേച്ചിയുടെ ശബ്ദം കൊണ്ട് മുപ്പതിനും നാല്പതിനും ഇടക്കുള്ള ആളാണെന്ന് തോന്നുന്നു. ബാലേട്ടന്‍ അന്‍പതിന്‍ താഴെയും. എന്തായാലും ആ ഒരു മണിക്കൂര്‍ ഞാനവരുടെ വര്‍ത്തമാനം ശ്രവിക്കും. തൈലം തേക്കുന്ന മുറിയിലും കുളിമുറിയിലും വാഹനത്തിലുമെല്ലാം അവരുടെ ശബ്ദം ശ്രവിക്കുന്നതിനുള്ള സംവിധാനം ഉണ്ട്.

വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. അങ്ങിനെ കുളികഴിഞ്ഞ് ഒരു മഗ്ഗ് നിറയെ സുലൈമാനി. [ലൈറ്റ് കട്ടന്‍ ചായ] പിന്നെ ഓഫീസില്‍ പോയി 2 മണിക്ക് വീട്ടിലെത്തുന്നത് വരെ കുറഞ്ഞത് 4 ലിറ്റര്‍ വെള്ളവും 250 മില്ലി സുലൈമാനിയും അകത്താക്കിയിരിക്കും.

ഉച്ചഭക്ഷണത്തിന്‍ ശേഷം സുഖമായ നിദ്ര രണ്‍ട് മണിക്കൂര്‍. നാല് മണിക്ക് ചായ പതിവില്ല. പകരം ജലപാനം മാത്രം. പിന്നെ രാത്രി 8 മണിക്കുള്ളില്‍ ഒരു മണിക്കൂര്‍ യോഗ, അര മണിക്കൂര്‍ ടെന്നീസ്, ഇരുപത് മിനിട്ട് നീന്തല്‍. നീന്തല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കുപ്പി ഫോസ്റ്റര്‍ അകത്താക്കും. പൂള്‍ സൈഡില്‍ ഇത് ലഭിക്കാനുള്ള സംവിധാനം ഉണ്ട്. എല്ലാം കഴിഞ്ഞ് പാതിര കഴിയും ഉറങ്ങാന്‍. ഈ നാല്‍ മണി തൊട്ട് പാ‍തിരാ വരെയുള്ള സമയം ചുരുങ്ങിയത് നാലോ അഞ്ചോ ലിറ്റര്‍ ജലപാനം ഉണ്ടാകും. [മദ്യപാനം ഉള്‍പ്പെടെ]

ഞാനെന്താണ്‍ പറഞ്ഞ് വരുന്നതെന്നാല്‍ എനിക്ക് കൂടെ കൂടെ മുള്ളാന്‍ തോന്നും. കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ 12 മണി വരെ പിടിച്ച് നില്‍ക്കാം. പിന്നെ ലഞ്ച് കഴിഞ്ഞ് ഉറക്കമുണര്‍ന്നാല്‍ ആറ് മണി വരെ നാലഞ്ച് പ്രാവശ്യമെങ്കിലും പാത്താന്‍ മുട്ടും. കാറോടിച്ച് പോകുമ്പോള്‍ കൂടെ സഹയാത്രികരുണ്ടെങ്കില്‍ അവര്‍ക്ക് ഇതൊക്കെ കണ്ടാല്‍ സഹിക്കില്ലല്ലോ. അപ്പോള്‍ ചില സൂത്രപ്രയോഗങ്ങളൊക്കെ കാണിക്കും.

മുള്ളാന്‍ തോന്നുമ്പോള്‍ ഇടക്ക് ഇറങ്ങി മുള്ളും. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും മുള്ളണമെന്ന് തോന്നുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കയറി ജസ്റ്റ് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ച് പമ്പ് ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങി മുള്ളിയിട്ട് വരും. ചിലപ്പോള്‍ വാ‍ഹനം ബ്രേക്ക് ഡൌണ്‍ ആയി എന്നുമ്പറഞ്ഞ് മുള്ളല്‍ നടത്തും.

ഉച്ചക്ക് ശേഷം എനിക്ക് കാറ് യാത്ര കുറവാണ്‍. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ കുടുംബക്കാരെയൊഴിച്ച് മറ്റാരെയും കാറില്‍ കയറ്റുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യില്ല. ഒരിക്കല്‍ രസകരമായ ഒരു കുടുക്കില്‍ പെട്ടു ഞാന്‍.

എറണാംകുളം ഇടപ്പള്ളിയില്‍ നിന്ന് പറവൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകുമ്പോള്‍ കൊടുങ്ങല്ലൂരെത്തിയപ്പോള്‍ ഒരു ലട്ക്കി കൈ കാണിച്ചു. ഞാന്‍ നിര്‍ത്തിയില്ല. കൊടുങ്ങല്ലൂര്‍ സിറ്റി കഴിഞ്ഞ് ഞാന്‍ ഇങ്ങനെ പാട്ടും കേട്ട് വാഹനം ഓടിച്ച് പോകുമ്പോള്‍ ഈ ലട്ക്കി തന്നെ വീണ്ടും കൈ കാണിച്ചു, അതും റോഡിന്റെ നടുവിലേക്ക് കയറി നിന്ന്. “ജെ പി അങ്കിളേ എനിക്ക് ഒരു ലിഫ്റ്റ് തന്നേ ഒക്കൂ….” അവള്‍ ഒരു ടുവീലറില്‍ ആരുടേയോ കൂടെ എന്റെ വാ‍ഹനത്തെ മറി കടന്ന് എത്തിയതായിരുന്നു.

ഞാന്‍ വണ്ടി നിര്‍ത്തി അവളെ നാല്‍ ചീത്ത വിളിക്കാമെന്ന് നോക്കിയപ്പോള്‍ എന്റെ വളരെ അടുത്ത ഫ്രണ്ട് ലക്ഷ്മിയായിരുന്നു അത്. ഞാനവളോട് പറഞ്ഞു ഞാന്‍ തൃശ്ശൂരെത്തുമ്പോള്‍ രാത്രി പത്ത് മണി കഴിയും. “നീ മറ്റു മാര്‍ഗ്ഗങ്ങിളില്‍ കൂടി പൊയ്ക്കോളൂ…..” പക്ഷേ അവള്‍ കൂട്ടാക്കിയില്ല. അവളുടെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങി എനിക്ക് അവളെ കൂടെ കൂട്ടേണ്ടി വന്നു. അതിലിടക്ക് അവള്‍ അവളുടെ അഛന്‍ ഫോണ്‍ ചെയ്തു. അവളുടെ തന്ത പറഞ്ഞത്രേ ജെ പി അങ്കിളിന്റെ കൂടെയാണെങ്കില്‍ എത്ര വൈകിയായാലും പ്രശ്നമില്ലെന്ന്.

അങ്ങിനെ ഇരിങ്ങാലക്കുട എത്തുന്നതിന്നിടക്ക് ഞാന്‍ പലതവണ വണ്ടി നിര്‍ത്തി. അതിലിടക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ അവളും ഇറങ്ങാന്‍ തുടങ്ങി. ഒന്ന് രണ്ട് തവണ ഞാന്‍ അവളോട് കാര്യം പറഞ്ഞു. പിന്നെ അത് പറയുന്നത് ശരിയല്ലല്ലോ.

ഇരിങ്ങാലക്കുട എത്തിയപ്പോള്‍ ഞാന്‍ അവളെ ഒഴിവാക്കാന്‍ ആവും വിധം ശ്രമിച്ചു. എന്നിട്ടും അവള്‍ വിട്ടുമാറാപ്രേതം കണക്കെ എന്നെ ക്രൂശിച്ചുംകൊണ്ടിരുന്നു. ഞാന്‍ സമീപത്തുള്ള ഒരു കടയില്‍ കയറി ചുമ്മാതങ്ങ് നിന്നു ഒരു ഇരുപത് മിനിട്ട് നേരം. അതിലിടക്ക് ആ കടയിലെ സ്റ്റാഫ് ടോയ് ലറ്റില്‍ പോയി ഫ്രഷ് ആയി വന്നു. എന്നിട്ട് കാറിലിരിക്കുന്ന അവളോട് ബസ്സില്‍ കയറിപ്പോകാന്‍ പറഞ്ഞു. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. “എന്നെ എന്റെ അഛന്‍ വന്ന് കൊണ്ടന്നോളാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ അങ്കിളിനെ വിശ്വസിച്ച് വണ്ടിയില്‍ കയറി. ഇപ്പോള്‍ ഇരു
ട്ടായില്ലേ മണി ഏഴ് കഴിഞ്ഞില്ലേ, എനിക്ക് ഒറ്റക്ക് പോകാന്‍ പേടിയാ”

ഞാന്‍ ആ കടയില്‍ നിന്ന് ഒരു പെപ്സിയും വാങ്ങിക്കുടിച്ചിരുന്നു ഇതിന്നിടക്ക്. എനിക്ക് പെപ്സി, സുലൈമാനി, ബീയര്‍ എന്നിവ കുടിച്ച് കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിയുമ്പോളേക്കും പാത്താന്‍ മുട്ടും. അങ്ങിനെ ഈ പ്രശ്നക്കാരിയേയും കൊണ്ട് പോകുമ്പോള്‍ മാപ്രാണമെത്തിയപ്പോള്‍ ഞാന്‍ വണ്ടി റോഡരികില്‍ നിര്‍ത്തി. പാത്താനൊരുങ്ങുമ്പോള്‍ ഇവളും കൂടെയിറങ്ങി. എനിക്കവളെ അടുത്തുള്ള കലുങ്കിലേക്ക് തള്ളിയിടണമെന്ന് പോലും തോന്നി.

ഞാന്‍ മെല്ലെ മെല്ലെ ഓടിച്ച് തൃശ്ശൂരെത്താന്‍ കരുതിക്കൂട്ടി കുറേ സമയം എടുത്തു. “പിന്നീടൊരിക്കലും ഇവള്‍ എന്നോട് ലിഫ്റ്റ് ചോദിക്കാന്‍ പാടില്ലാ.“ അവളെന്തോ ഊരാക്കുടുക്കില്‍ പെട്ടിട്ടാണത്രെ തന്തയോട് വരാന്‍ പറഞ്ഞിരിക്കുമ്പോള്‍ എന്നെ കണ്ടത്.

ഞാന്‍ വിഷയത്തില്‍ നിന്ന് അകന്ന് പോകുന്നു. എന്റെ ഒരു സുഹൃത്ത് മേനോന്‍ പറയും. “ഈ പ്രകാശേട്ടനിതാ കുഴപ്പം, എഴുതിക്കൊണ്‍ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് മാറി എങ്ങോട്ടോ പോകും”. വളരെ ശരിയാണ്‍ മേനോനേ… ഇനി അതുണ്ടാവില്ല എന്നൊക്ക് പറയുമെങ്കിലും വീണ്ടും അങ്ങിനെ സംഭവിക്കുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ>

യഥാസമയം വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പാലക്കാട്ട് റൂട്ടിലെ കുണ്ടും കുഴിയും ഒക്കെ താണ്ടുമ്പോള്‍ വിചാരിച്ചു ഒരു വാടക വണ്ടി വിളിക്കാമായിരുന്നെന്ന്. വണ്ടിയിലിരിക്കുന്നവന്റെ തണ്ടിലും കാറിന്റെ തണ്ടിലും എല്ലാം ഒടിയുന്നപോലെ തോന്നി. തൃശൂര്‍ പാലക്ക്കാട് റൂട്ട് പോലെ ഇത്രയും കുണ്ടും കുഴിയും ഉള്ള വേറെ ഒരു റോഡ് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പറയുമ്പോള്‍ അത് ഒരു ഹൈ വേ കൂടിയാണ്‍.

മണ്ണുത്തി കഴിഞ്ഞാല്‍ പിന്നെ വടക്കഞ്ചേരി വരെ മഹാ ദുര്‍ഘടം. അങ്ങിനെ വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് കുതിരാനിലെത്തിയപ്പോള്‍ രാക്കമ്മയുടെ അമ്മായിയമ്മക്ക് കുതിരാന്‍ ക്ഷേത്രത്തില്‍ കയറി തൊഴണമെന്ന ശാ‍ഠ്യം കാരണം വാഹന വ്യൂഹം അവിടെ കുറച്ച് നേരത്തേക്ക് തമ്പടിച്ചു. ഞാന്‍ ഉടനെ ചാടിയിറങ്ങി നല്ലോണം പാത്തി. ആണുങ്ങള്‍ക്ക് പിന്നെ എവിടെയെങ്കിലും പാത്താന്‍ എളുപ്പമാണല്ലോ>

“അതിലിടക്ക് ഒരു കാര്യം പറയാം. ഞങ്ങളുടെ സംഘത്തില്‍ രാക്കമ്മയുടെ ഭര്‍ത്ത് സഹോദരന്റെ ഭാര്യ സംഗീത പറഞ്ഞു. ഈ ആണുങ്ങള്‍ക്ക് എന്തൊരു സൊഖാ. എപ്പോ വേണമെങ്കിലും എവിടെ നിന്നും പാത്താം. ഞങ്ങളുടെ കാര്യമാ കഷ്ടം.” എനിക്കിതിന്‍ ഒരു കുസ്രുതി റെപ്ലെ കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനും സംഗീതയും അത്ര ഫ്രണ്ട്ലി ആയിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ പറയേണ്ട തമാശ പറയാന്‍ ഒത്തില്ല.

പണ്ട് എന്റെ ഒരു എഴുത്തുകാരന്‍ സുഹൃത്ത് യൂറോപ്യന്‍ വനിതകളെ കൊച്ചിയിലെ മനോഹാരിത കാണിക്കാന്‍ ഒരു ടെമ്പോ ട്രാവലറില്‍ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഇദ്ദേഹത്തിനും എന്നെപ്പോലെ ഈ പാത്തര്‍ സിന്‍ഡ്രോം ഉണ്ടായിരിക്കണം. അയാള്‍ വിജനമല്ലാത്ത ഒരിടത്ത് വാഹനം സൈഡാക്കി പാത്തുമ്പോള്‍ കൂട്ടത്തില്‍ ഉണ്ടാ‍യിരുന്ന ഒന്ന് രണ്ട് വെള്ളക്കാരീസും സിമ്പിള്‍ സ്റ്റൈലില്‍ അവിടെ പാത്തിക്കൊണ്ടിരുന്നത്രെ. വിദേശനാടുകളില്‍ താമസിച്ചിട്ടുള്ള എന്റെ സുഹൃത്തിന്‍ ആ രംഗം കണ്ട് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ വഴിയാത്രക്കാര്‍ക്ക് അതൊരു കൌതുകമായത്രെ.. അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം അല്ലേ…?

എന്താണ്‍ ഈ “കുതിരാന്‍ വഴിവക്കിലെ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ന് ചില വായനക്കാര്‍ക്ക് അറിയുമായിരിക്കില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറയാം.

പണ്ട് കാലത്ത് തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലുള്ള കുതിരാന്‍ പ്രദേശം വനനിബിഡമായ ഏരിയാ ആയിരുന്നു. കുതിരാന്‍ കയറ്റം വളരെ സ്റ്റീപ്പും ആയിരുന്നു. നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയല്ലെങ്കില്‍ കയറാന്‍ നന്നേ പണിപ്പെടും.

കയറ്റം കയറിക്കഴിയുമ്പോള്‍ പാലക്കാട്ടേക്ക് പോകുന്ന ദിശയില്‍ വലത് വശത്തായി ആണ്‍ കുതിരാന്‍ ക്ഷേത്രം. ക്ഷേത്രമൊന്നും പറ്യാനുള്ള വലിയ കെട്ടിടങ്ങളൊന്നും ഇല്ല. അവിടെ എല്ലാ വാഹനങ്ങളും നിര്‍ത്തി ദേവിയെ വണങ്ങി നാളികേരമുടച്ചോ, പണമെറിഞ്ഞോ പ്രാര്‍ത്ഥിക്കും. അത് ഓരോ യാത്രയിലും ജാതിമതമന്യേ എല്ലാവരും ചെയ്ത് പോന്നു. ചില വാഹനങ്ങളില്‍ നിന്ന് ക്ഷേത്രം ലക്ഷ്യമാക്ക് കാശ് വാരിയെറിയും. കാണുന്നവര്‍ അതെടുത്ത് ഭണ്ഡാരത്തില്‍ ഇടും.
>
അങ്ങിനെ കുതിരാനിലുള്ള ദേവിയെ വണങ്ങിയാല്‍ പിന്നെ അങ്ങോട്ടുള്ള യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലാ എന്നാണ് വിശ്വാസം. ആ വഴിക്ക് ഒറ്റക്ക് ആരും വഴി നടക്കില്ല. വന്യമൃഗങ്ങളോ തസ്കരന്മാരോ ആരെങ്കിലും അവരെ പിടിക്കും.

ഇപ്പോള്‍ റോഡിന് കുണ്ടും കുഴിയും എന്നുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. മരത്തിന്റെ കീഴിലുണ്ടായിരുന്ന കൊച്ചു ആരാധനാമൂര്‍ത്തിക്ക് വലിയ അമ്പലവും കൊടിമരവും എല്ലാം സജ്ജാതമായിരിക്കുന്നു.

രാക്കമ്മയുടെ അമ്മായിയമ്മയും ഞാനും മറ്റുചിലരും വാഹനത്തില്‍ നിന്നിറങ്ങി പടികള്‍ കയറി ഉയരത്തിലുള്ള അമ്പലത്തില്‍ കയറി തൊഴുതു. പ്രവേശന കവാടത്തിലുള്ള വഴിയാത്രക്കാര്‍ വന്നിക്കുന്ന ഈശ്വര പ്രതിമ വണങ്ങിയാണ്‍ മുകളിലേക്ക് കയറുക. ഇപ്പോള്‍ അവിടെ കാട് തന്നെയാണെങ്കിലും പണ്ടത്തെപ്പോലെത്തെ ഒരു വിജനത ദര്‍ശിക്കാനാവുന്നില്ല.

ഞങ്ങള്‍ അമ്പലത്തില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതും കനത്ത മഴ തുടങ്ങി. കുണ്ടുകളി വെള്ളം നിറഞ്ഞ് കുണ്ടിനെ വ്യാപ്തി അറിയാതെ ഡ്രൈവിങ്ങ് ഏറെ ദുക്ഷ്കരമായി. തന്നെയുമല്ല ഒരു രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഒരു മണിക്കൂറോളം ട്രാഫിക്ക് കുരുക്കില്‍ പെട്ടു. ഒരു മണിക്കൂര്‍ കൊണ്ട് ഓടിയെത്തേണ്ട സമയം രണ്‍ട് മണിക്കൂറില്‍ കൂടുതലെടുത്തു.

നല്ലകാലം വീട്ടില്‍ നിന്ന് എന്റെ പ്രിയ പത്നി ഞങ്ങളെ നിര്‍ബ്ബന്ധിച്ച് ഉപ്പ്മാ തിറ്റിച്ചേ വിട്ടിരുന്നുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ വിശന്ന് വലഞ്ഞേനേ. എന്റെ ശ്രീമതി എന്നെപ്പോലെ തന്നെ വാതരോഗിയാണ്‍ ഇപ്പോള്‍. എനിക്ക് കാലിനും അവള്‍ക്ക് കൈകള്‍ക്കും. ഞങ്ങള്‍ കുടുംബജോലികള്‍ കൈകാലുകളുടെ അഡ്ജസ്റ്റ്മെന്റിന്നനുസരിച്ച് ചെയ്യുന്നു. അവള്‍ക്ക് യാത്രക്ക് വയ്യായെന്ന് ഒരു തോന്നലുണ്ടായതിനാല്‍ അവള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നില്ല.

എനിക്ക് എന്റെ പെണ്ണിന്റെ കൂടെയുള്ള യാത്രയാണിഷ്ടം. പക്ഷെ അവള്‍ക്കോ മറിച്ചും. എന്റെ കൂടെയുള്ള യാത്ര ദുക്ഷ്കരമാണെന്നാ അവളുടെ ഭാഷ്യം. അവള്‍ക്കും വയസ്സായില്ലേ. നമ്മള്‍ അന്യോന്യം ക്ഷമിക്കുക. എനിക്കില്ലാത്ത പ്രമേഹവും പ്രഷറും അവളെ അലട്ടുന്നു. പെട്ടെന്ന് ദ്വേഷ്യം വരിക നമ്മള്‍ പ്രതീക്ഷിക്കാത്തത് നമുക്ക് കേള്‍ക്കേണ്ടി വരിക അങ്ങിനെയൊക്കെ ആകുമ്പോള്‍ ഒരു പക്ഷെ ദീര്‍ഘയാത്രകള്‍ക്ക് കൂടെ പോകേണ്ട എന്ന് കരുതിക്കാണും എന്റെ സ്വീറ്റ് ഹാ‍ര്‍ട്ട്. വയ്യാത്ത എന്നെ നോക്കാന്‍ എന്റെ മകള്‍ കൂടെയുണ്‍
ടായിരുന്നതിനാല്‍ എന്റെ കഷ്ടപാടൊന്നും ഞാന്‍ അറിഞ്ഞില്ല.

സംഗീതക്ക് അവളുടെ വയസ്സായ അഛനെ നോക്കാനുണ്ടായിരുന്നിട്ടും സംഗീത എന്നെയും പരമാവധി ശ്രദ്ധിച്ചു. അവളൊരു തണലായിരുന്നു എനിക്ക് യാത്രയിലുടനീളം.

ഞങ്ങള്‍ വടക്കഞ്ചേരിയെത്തിയപ്പോളേക്കും മൂന്ന് വണ്ടികളും കൂട്ടം തെറ്റി എങ്ങോട്ടോ ഒക്കെ പോയി. വടക്കഞ്ചേരി കിഴക്കഞ്ചേരി ചിറ്റിലഞ്ചേരി നെന്മാറ വഴി പൊള്ളാച്ചിയിലെത്തി അവിടെ നിന്ന് ഉടുമല്‍പ്പേട്ടയില്‍ നിര്‍ത്തി ഒരു ഹോട്ടലില്‍ നിന്നും ലൈറ്റ് ഫുഡ് കഴിച്ച് പളനിക്ക് യാത്ര തുടര്‍ന്നു.

തമിഴ്നാടിന്റെ ബോര്‍ഡറില്‍ പ്രവേശിച്ചതോടെ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. എന്താണെന്നറിയാമോ…? “കുണ്ടും കുഴിയുമില്ലാത്ത സുന്ദരമായ റോഡ്. 100 കിലോമീറ്റര്‍ സ്പീഡില്‍ രസമായി ഡ്രൈവ് ചെയ്തു. ഏതാണ്ട് 70 കിലോമീറ്റര്‍ കേരളത്തിന്റെ അതിര്‍ത്തി വരെ റോഡ് മഹാമോശമായിരുന്നു. പിന്നീടങ്ങോട്ട് പളനിയെത്തിയതറിഞ്ഞില്ല.
> >
തമിഴ്നാട്ടിലെ യാത്രക്കിടയില്‍ കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന ഗ്രാമവും പുഷ്പങ്ങള്‍ കൃഷി ചെയ്യുന്ന പാടങ്ങളും കണ്ടു. നമ്മുടെ നാട്ടിലേക്ക് കയറ്റി അയക്കുന്ന ചെണ്ട്മല്ലി കൃഷിയിടങ്ങളില്‍ കൂടി ഞങ്ങള്‍ നടന്ന് കണ്ടു. ഫോട്ടോസ് എടുത്തു.

ഒന്നരമണിയോടെ എല്ലാവരും പളനിയടിവാരത്ത് എത്തി. മുറികള്‍ അഡ്വാന്‍സായി ബുക്ക് ചെയ്തിരുന്നതിനാല്‍ താമസിയാതെ അവിടെ കയറി ലഞ്ച് കഴിച്ച് അല്പനേരം വിശ്രമിച്ച് 5 മണിയോടെ പളനി മല കയറാന്‍ തുടങ്ങി.

[ശേഷം വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതാം]


THERE ARE ERRORS IN DATA PROCESSING. IT HAPPENS WHILE COPYING FROM WORD FORMAT AND PASTING TO BLOG TEMPLATE. ഉദാഹരണത്തിന് [ചന്ദ്രക്കല ആവശ്യം ഇല്ലാത്ത ഇടങ്ങളില്‍ വരുന്നു, തിരിച്ചും. THIS CAN BE CLEARED ONLY AFTER PASTING TO THE BLOG. AS IT IS A DIFFICULT TASK FOR THE CORRECTION, IT WILL BE DONE LATER STAGE ONLY. READERS ARE REQUESTED KINDLY EXCUSE.
I AM USING MOZHEY KEYMAN FOR MALAYALAM DATA PROCESSING. IF ANYBODY KNOWS HOW TO AVOID THIS KINDLY TELL ME. OVER VOICE OR TEXT CHAT OR BY EMAIL.

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

മൂന്ന് വര്‍ഷം മുന്‍പ് പോകാന് പരിപാടിയിട്ടതായിരുന്നു പളനിയിലേക്കുള്ള യാത്ര. ഒരു സോക്കേട് കാരനായ എനിക്ക് അന്ന് പുലര്‍ച്ചെ ഉള്ള യാത്രക്ക് വിഘ്നം വന്നു.
കൂടെ വരാനിരുന്ന പ്രിയതമയും മകളും മരുമകനും എന്നെകൂടാതെ പോയി. ഞാന് അവരുടെ യാത്ര റദ്ദാക്കിയില്ല. മരുമകന് ഡ്രൈവിങ്ങ് അറിയാമായിരുന്നതിനാല് പ്രശ്നം സങ്കീര്‍ണ്ണമാകാതെ നടന്നു.
ഞാന് ഇല്ലാതെ മക്കളുടെ കൂടെ യാത്രക്ക് കൂടുതല് ആനന്ദം പ്രിയതമക്ക് ഉണ്ടായിരുന്നു.

ഷി വാസ് ലൈക്ക് എ ഫ്രീ ബേഡ്.

SHAJI said...

ഫോട്ടോസ് ഉണ്ടോ ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

കേട്ടിട്ട് സങ്കടം വരുന്നു.എല്ലാം ശരി ആകുമെന്നെ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Jazmikkutty said...

ആഹാ... അപ്പോള്‍ ദീപാവലി ഉഷാറായി ആഘോഷിച്ചു അല്ലെ..വിഷയത്തില്‍ നിന്നു വ്യതിചലിച്ചുള്ള ജേപീ സാറിന്റെ എഴുത്ത് എനിക്ക് വളരെ ഇഷ്ട്ടമാണ്..ഞങ്ങള്‍ക്കൊരു തമ്പി സാറുണ്ടായിരുന്നു..ഇതുപോലെയാണ് അദ്ദേഹവും ക്ലാസ്സെടുക്കാര്..പക്ഷെ ഒട്ടും ബോറടി തോന്നില്ല.ചെണ്ടുമല്ലി ഫോട്ടോസും,ബാക്കി പളനി വിശേഷങ്ങളും പ്രതീക്ഷിക്കുന്നു.

Echmukutty said...

യാത്ര തുടരട്ടെ......

Muralee Mukundan , ബിലാത്തിപട്ടണം said...

ഭാര്യക്ക് ഒരു ചൊറിച്ചിലും കേൾക്കാതെ പഴനിക്ക് പോകാൻ പറ്റിയല്ലോ....