Tuesday, November 23, 2010
അമ്പിളി ടീച്ചറെ കാണാനില്ല.
എന്റെ ഏറ്റവും പുതിയ സുഹൃത്താണ് അമ്പിളി ടീച്ചറ്. എനിക്ക് പൊതുവേ ടിച്ചറ്മാരെ വലിയ ഇഷ്ടമാ. പ്രധാന കാരണം എന്റെ ചേച്ചി ഒരു ടീച്ചറായിരുന്നു. ഞാന്‍ മിക്കവാറും അമ്പലത്തില്‍ പോകുമ്പോള്‍ ഇന്ദിര ടീച്ചറേയും പത്മജ ടീച്ചറേയും കാണാറുണ്ട്. അവര്‍ എന്റെ സമപ്രായക്കാരാണ്.
പിന്നെ ടീച്ചറ്മാരുടെ ഒരു വന്‍ നിരതന്നെയുണ്ട്. എന്റെ ചെറുവത്താനി ഗ്രാമത്തിലെ വടുതല സ്കൂളില്‍ എന്നെ പഠിപ്പിച്ച രാധ ടീച്ചര്‍, എളച്ചാര്‍ ടീച്ചര്‍. ഇവരൊക്കെ എനിക്ക് എന്റെ അമ്മമാരെപ്പോലെയാണ്‍. രാധ ടീച്ചറെ ഒരു കൊല്ലം മുന്‍പ് പോയി കണ്ടിരുന്നു.
എന്നെ പ്രേമിക്കാന്‍ പഠിപ്പിച്ച ഒരു ടീച്ചറുണ്ടായിരുന്നു ഹൈദരാബാദില്‍. അവരെപ്പറ്റി ഞാന്‍ ഒരു ബ്ലൊഗ് സ്റ്റോറിയില്‍ ഒരിക്കല്‍ എഴുതിയിരുന്നു. വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലിങ്ക് തരാം.
നമുക്ക് അമ്പിളി ടീച്ചറുടെ കഥയിലേക്ക് ശ്രദ്ധിക്കാം. എന്റെ മിക്ക ടീച്ചറ്മാരും എന്റെ അമ്മമാരെ പോലെയുള്ളവരും അല്ലെങ്കില്‍ സമപ്രായക്കാരും ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന ടീച്ചറ്ക്ക് മുപ്പത് വയസ്സില്‍ താഴെയാണ്‍ പ്രായം. ഈയാള്‍ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ അമ്പിളി ടീച്ചറെന്നേ വിളിക്കൂ..
യോഗ പ്രാക്ടീസിങ്ങിന്‍ എന്റെ ക്ലാസ്സ് മേറ്റാണ്‍ അമ്പിളി ടീച്ചര്. ടീച്ചര്‍ വളരെ സ്മാര്‍ട്ട് ഗേളാണ്‍. പക്ഷെ ഒരു നേരിയ വിഷാദം ഉണ്ട്. വിഷാദം എന്താണെന്ന് എനിക്കുമാത്രം അറിയാം അവിടെ. മറ്റുള്ളവര്‍ക്കറിയുമോ എന്ന് ഞാന്‍ തിരക്കിയിട്ടില്ല.
യോഗ പരിശീലനം കാലത്ത് അഞ്ചേമുക്കാലിനും അല്ലെങ്കില്‍ വൈകിട്ട് അഞ്ചിനും ആണ്‍. ഈവനിങ്ങ് ബേച്ചില്‍ അധികം പെണ്ണുങ്ങളാണ്‍. ആണുങ്ങളായിട്ട് എന്നെപ്പോലെ ഒരു വൃദ്ധനും പിന്നെ വൃദ്ധനെന്ന് തോന്നിപ്പിക്കാത്ത മറ്റൊരു വൃദ്ധനും, പിന്നെ ഒരു ഇടത്തരക്കാരന്‍ വൃദ്ധനും ആണുള്ളത്.
എന്റെ ബാച്ചില്‍ വരുന്നവരൊക്കെ ഓരോ പ്രശ്നക്കാരാണ്‍. ആരും ആരോടും ഒന്നും മിണ്ടില്ല. നോ ഫെലോഷിപ്പ്.എനിക്കത്തരം ആളുകളെ ഇഷ്ടമല്ല. ഞാനെല്ലാരോടും പോയി പരിചയപ്പെടും വര്‍ത്തമാനം പറയും. ഇവിടെ ചിലാക്ക് അതിയായ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം, ചിലര്‍ക്ക് ഓവര്‍ വെയ്റ്റ്, തണ്ടെല്ലിന്‍ വേദന, മറ്റുചിലര്‍ക്ക് സ്ലിം ആകണം. കൂട്ടത്തില്‍ വാതരോഗിയായ ഞാനും.
എന്നെ ചികിസ്തിക്കുന്ന ഡോകടര്‍മാര്‍ക്കൊന്നും എന്റെ രോഗം പിടിയില്ലാ എന്ന് തോന്നുന്നു. എന്റെ ചേച്ചി പറയും….”എടാ ഉണ്ണ്യേ നിനക്ക് ഒരു സോക്കേടും ഇല്ല. പ്രഷറും പ്രമേഹവും ഇല്ലെങ്കില്‍ പിന്നെ ശരീരം ക്ലീന്‍ ക്ലീന്‍” പക്ഷെ എന്റെ പ്രശ്നം എനിക്കല്ലെ അറിയൂ…. പണ്ടൊക്കെ ഞാന്‍ എന്റെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം പങ്കുവെക്കുക എന്റെ ചേച്ചിയോടായിരുന്ന്. ചേച്ചി മയ്യത്തായിട്ട് മൂന്ന് കൊല്ലം കഴിഞ്ഞുവെന്നാണ്‍ എന്റെ ഓര്‍മ്മ.
എന്റെ ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ പെറ്റമ്മയാണ്‍. ഞാന്‍ അമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. എന്റെ സഹോദരന്‍ ശ്രീരാമനും അങ്ങിനെ തന്നെ. അമ്മാമന്മാര്‍ വിളിച്ച് കേട്ട് വളര്‍ന്ന് അങ്ങിനെ വിളിച്ച് വന്നു. ആരും എതിര്‍ത്തില്ല. അങ്ങിനെ പെറ്റമ്മയെ മരിക്കുവോളം ചേച്ചിയെന്നാ വിളിച്ചത്.
ചേച്ചി മരിച്ചപ്പോഴും എനിക്ക് അമ്മേ എന്ന് വിളിക്കാനായില്ല. എന്റെ ചേച്ച്യേ എന്ന് വിളിച്ച് കരയാനേ എനിക്കായുള്ളൂ….
വളരെ കട്ടിയുള്ള മനസ്സായിരുന്നു എന്റെ ചേച്ചിയുടേത്. പെട്ടൊന്നും തളരില്ല. എന്ത് പ്രശ്നങ്ങളും ലളിതമായി കാണാനും പരിഹരിക്കാനും ഉള്ള പ്രത്യേക കഴിവായിരുന്നു ചേച്ചിയുടേത്. എന്റെ ചേച്ചിയുടെ ചില അത്ഭുതകരമായ കഴിവുകളെപ്പറ്റി ഒരിക്കല്‍ എന്റെ സഹോദരന്‍ വനിത വാരികയില്‍ എഴുതിയിരുന്നു.
എഴുത്തിന്റെ വിഷയത്തില്‍ നിന്ന് വഴുതിപ്പോകുക എന്റെ ഒരു ദുശ്ശീലമാണെന്ന് എന്റെ സഹപ്രവര്‍ത്തകനും പ്രശസ്തനായ ബ്ലോഗറും ആയ കുട്ടന്‍ മേനോന്‍ പറയാറുണ്ട്. അത് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. പണ്ടാരോ പറഞ്ഞ പോലെ നായയുടെ വാല്‍ കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും എന്നപോലെയാ എന്റെ എഴുത്തിന്റെ സ്റ്റൈല്‍. ക്ഷമിക്കൂ മേന്‍ നേ..!
നമുക്ക് അമ്പിളി ടീച്ചറിലേക്ക് മടങ്ങാം. ഈ ടീച്ചറും ആദ്യമൊക്കെ ആരോടും മിണ്ടിയിരുന്നില്ല. ഞാന്‍ ഇയാളെ ചില ദിവസങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. മറ്റു പെണ്ണുങ്ങള്‍ ക്ലാസ്സിലെത്തിയ ശേഷം യോഗക്ക് പറ്റിയ വസ്ത്രധാരണം ചെയ്ത് ഹോളില്‍ പ്രവേശിക്കുമ്പോള്‍ എന്റെ ഈ ടീച്ചര്‍ വീട്ടില്‍ നിന്ന് തന്നെ ട്രാക്ക് സ്യൂട്ടും ടീ ഷറ്ട്ടും ഇട്ടോണ്ട് കൂളായി വരുന്നു. ടുവീലറില്‍ പറന്നായിരിക്കും എത്തുക.
ആദ്യമൊക്കെ ആരേയും മൈന്‍ഡ് ചെയ്യാറില്ല. ഇസ്ട്രക്ടറ് അങ്കിളിനോട് പോലും സംസാരിക്കുന്നതോ മറ്റു അംഗങ്ങളുമായി ഇടപെഴകുന്നതോ ഒന്നും എനിക്ക് കാണാനായില്ല. വരുന്നു യോഗ ചെയ്യുന്നു പോകുന്നു. അത്രമാത്രം. അങ്ങിനെയിരിക്കെ ഞാന്‍ ഒരു ദിവസം പോയി പരിചയപ്പെട്ടു. അപ്പളല്ലേ മനസ്സിലാകുന്നത് ആളൊരു ഹീറോ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ പരിചയക്കാരായി.
പിന്നീട് ഞാന്‍ ടീച്ചറ് ചെയ്യുന്നത് നോക്കിക്കാണും. ടീച്ചര്‍ക്ക് കൊച്ചുപ്രായമായതിനാല്‍ കൈകാലുകള്‍ നന്നായി വളച്ചൊടിക്കാനാകും. ഈ പ്രായമായ എന്റെ കാലുകളൊന്നും വിചാരിച്ചപോലെ പൊക്കാനും താഴ്ത്താനും ആകില്ല. ഞങ്ങളുടെ ബാച്ചില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ്‍ നന്നായി പ്രാക്ടീസ് ചെയ്യുന്നത്. അതില്‍ രണ്ടാള്‍ വളരെ നന്നായി ശീര്‍ഷാസനം ചെയ്യുന്നവരും ഉണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്‍ ശീര്‍ഷാസനവും സര്‍വ്വാംഗാസനവും. കൂടുതല്‍ വിഷമം ഉള്ള മറ്റ് ആസനങ്ങളുണ്ടെങ്കിലും കൂടുതല്‍ സമയം ഒരേ നില്‍പ്പില്‍ ചെയ്യേണ്ടതാണ്‍ ഈ രണ്ട് ആസനങ്ങളും.
ഒരു മാസത്തില്‍ കുറവ് മാത്രം ഇവിടെ വന്ന അമ്പിളി ടീച്ചറ്ക്ക് ഇത്രമാത്രം ഭംഗിയിലും വൃത്തിയിലും എങ്ങിനെ കൈകാലുകല്‍ പൊക്കാനും താഴ്ത്തുവാനും കഴിഞ്ഞുവെന്നറിയാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ടീച്ചറെ വിസ്തരിച്ചപ്പോളല്ലേ മനസ്സിലാകുന്നത് ടീച്ചറ് ബാംഗ്ലൂരില്‍ യോഗക്ക് പോയിരുന്നെന്ന്.
യോഗ ഇന്‍സ്ട്രക്ടര്‍ അങ്കിളിന്‍ എല്ലാരേയും ഒരു പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതാണ്‍ ഈ ക്ലാസ്സിലെ ദയനീയമായ സ്ഥിതി. മെയില്‍ മെംബേര്‍സ് കുറവായതിനാല്‍ ഫീമെയില്‍ മെംബേര്‍സിനേ പ്രയോറിറ്റി ഉള്ളൂ.. തുടക്കക്കാര്‍ ഓള്‍ഡ് സ്റ്റുഡന്‍സില്‍ നിന്നാണ്‍ പലപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. വളരെ സീനിയറായ ഒരു പെണ്‍കുട്ടി തുടക്കക്കാരെ ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുയും ചെയ്യാറുണ്ട്. ഇവിടുത്തെ യോഗ പ്രാക്ടീസ് തികച്ചും സൌജന്യവും ആണ്‍. അതിനാല്‍ പലരും പഠിച്ച് കഴിഞ്ഞാല്‍ റഗുലര്‍ അല്ല.
അമ്പിളി ടീച്ചറുടെ ദു:ഖത്തില് ഞാനും പങ്കുചേരാറുണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞു പാറമേക്കാവിലും വടക്കെ സ്റ്റാന്ഡിന്നടുത്തുള്ള കൃഷ്ണന്റ് അമ്പലത്തിലും പോയി പ്രാര്‍ഥിക്കാന്‍. ടീച്ചറ് എന്റെ വര്‍ത്തമാനം കേട്ട് മന്ദഹസിച്ചു.
“അതിന്‍ ഞാന്‍ കൃസ്ത്യാനിയാ……………” അതിനൊക്കെ വഴിയുണ്ട് എന്റെ അമ്പിളീ… പുറത്ത് നിന്ന് തൊഴാലോ പ്രാര്‍ഥിക്കാലോ….?
“അതിന്‍ എനിക്കറിയില്ലാ എവിടെയാണ്‍ പാറമേക്കാവ് അമ്പലം. എനിക്കിവിടെ പരിചയമില്ല..”
“അപ്പോ ഈ നില്‍ക്കുന്ന ആള്‍ ഇവിടുത്ത് കാരിയല്ലേ..?“ യേയ് അല്ല. എന്റ്റെ വീട് തെക്കാ…..
“തെക്കെന്ന് പറഞ്ഞാല്‍ തിരുവിതാംകൂറാണോ…?” ഇല്ലാ അത്രക്കൊന്നും പോകേണ്ട.
അങ്ങിനെ എന്റെ അമ്പിളി ടീചറ് എന്നെപ്പോലെ എവിടേനിന്നോ ഒക്കെ ചേക്കേറിയതാണ്‍ ഈ തൃശ്ശൂരിലെന്ന് മനസ്സിലായി. ഈ ടീച്ചര്‍ക്കൊരു കുഴപ്പം ഉണ്ട്. ഇടക്കിടക്ക് കുട്ട്യോള്‍ ക്ലാസ്സ് കട്ട് ചെയ്യുന്ന പോലെ മുങ്ങും.
ടീച്ചറെപ്പോലെ കൈകാലുകള്‍ ചലിപ്പിച്ച് മികവുറ്റ അഭിനയം കാഴ്ചവെക്കാന്‍ എനിക്കാവുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ഏരോബിക്ക്സിന്‍ ചേരാന്‍ ടീച്ചറുടെ കൂടെ.
പണ്ട് ഞാന്‍ ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോള്‍ പെണ്‍കുട്ട്യോള്‍ പാട്ടിന്നനുസരിച്ചുള്ള നൃത്തം ചെയ്തും കൊണ്ടുള്ള വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതായിരുന്നു ആദ്യം ഞാന്‍ കണ്ട ഏറോബിക്സ്. ഞാന്‍ ഒരിക്കല്‍ അവിടെ ചേരാന്‍ പോയപ്പോള്‍ ആദ്യം പറഞ്ഞു അത് ജര്‍മ്മന്‍ വനിതകള്‍ക്ക് മാത്രമാണെന്ന്, വീണ്ടും പോയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ആണുങ്ങളെ എടുക്കില്ലെന്ന് ഇത്തരം വ്യായാമത്തിന്‍.
പക്ഷെ ഇവിടെ അമ്പിളി ടീച്ചറ് പോകുന്നിടത്ത് ആണുങ്ങളും ഉണ്ടെന്നും എന്നോട് അവിടെ ചേരാനും പറഞ്ഞു. പക്ഷെ അവിടെ കാലത്ത് 6 മണിക്ക് എത്തേണ്ടതിനാല്‍ ഞാന്‍ ഇതേ വരെ പോയി നോക്കിയിട്ടില്ല. എനിക്ക് കാലത്ത് ആറ് മണിക്ക് തുള്ളിച്ചാടാന്‍ പറ്റില്ല. തുള്ളിച്ചാടലാണ്‍ പ്രധാനമായും ഏറോബിക്ക്സ് എന്നാണ്‍ എന്റെ ജര്‍മ്മന്‍ വാസത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത്.
അമ്പിളി ടീച്ചറ് പറഞ്ഞു അര മണിക്കൂര്‍ തുടാര്‍ച്ചയായി ചെയ്താല്‍ വിയര്ത്ത് കുളിക്കും. അതിനാല്‍ എന്നെപ്പോലുള്ളവര്‍ വളരെ ഐഡിയാലെണെന്നാണ്‍ ടീച്ചറുടെ വിലയിരുത്തല്‍. ഒരു ദിവസം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. പോയി നോക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഈ ആറു മണി പരിപാടി ശരിയാകില്ല. വൈകിട്ട് പന്ത്രണ്ട് മണിക്ക് കിടക്കുന്ന എനിക്കെങ്ങിനെയാ ആറുമണിക്ക് ഏറോബിക്സ് സെന്ററിലെത്താന്‍ പറ്റുക…. എന്നാലും ഒന്ന് പോയി നോക്കുക തന്നെ….
ടീച്ചറുമായുള്ള സൌഹൃദം തുടര്‍ന്നു. ഇപ്പോള്‍ ടീച്ചറ്ക്ക് പുതിയൊരു സോക്കേട്. ഇടക്ക് ഇടക്ക് ടീച്ചറെ കാണില്ല. ആകെ യോഗ ക്ലാസ്സിന്‍ ഒരു കൂട്ടായിരുന്നു അമ്പിളി ടീച്ചര്‍. ഒരു ദിവസം എന്നെ മാരത്തോണ്‍ നടത്തത്തിന്‍ ക്ഷണിച്ചിരുന്നു. എന്തറിഞ്ഞിട്ടാ ഈ ടീച്ചറ് എന്നെ ഇതിനൊക്കെ വിളിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ടീച്ചറ് വിചാരിക്കുന്ന പോലെ അത്ര ഫിസിക്കല്‍ ഫിറ്റ്നസ്സ് ഇല്ല എനിക്ക്.
ഞാന്‍ മാരത്തോണ്‍ നടത്തം കാണാന്‍ പോയാലോ എന്ന് ആലോചിച്ച് കഴിഞ്ഞ ആഴ്ച ശനിയാഴ്ച നേരത്തെ കിടന്നുറങ്ങിയെങ്കിലും കാലത്തെണീറ്റത് പതിവിലും വൈകീട്ട്. അതാ എന്റെ സ്ഥിതി. ഇപ്പോള്‍ ഒരാഴ്ചയായി അമ്പിളി ടീച്ചറെ കാണാനില്ല. വീട് ഏതാണ്ട് അറിയുമെങ്കിലും കൃത്യമായി അറിയില്ല. പിന്നെ വൈകിട്ടുള്ള ചാറല്‍ മഴയില്‍ വാഹനം ഓടിക്കാന്‍ സുഖമില്ല. ഒരു ദിവസം പകല്‍ പോയി തിരക്കണം. ടീച്ചറിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഇത് വരെ ചോദിച്ചിട്ടുമില്ല. തന്നിട്ടുമില്ല. അതേ സമയം എന്റെ ബ്ലോഗ് ലിങ്കും ഫോണ്‍ നമ്പറും ഉള്ള കാര്‍ഡ് ഞാന്‍ ടീച്ചറ്ക്ക് കൊടുത്തിരുന്നു.
ഒരു ദിവസം ടീച്ചറുടെ ഹബ്ബിയെ കൂട്ടി എന്റെ വസതിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വന്നില്ല. എന്റെ കുട്ടാപ്പു ഉള്ളപ്പോളാണ്‍ ഞാന്‍ ടീച്ചറെ ക്ഷണിച്ചിരുന്നത്. കുട്ടാപ്പു ഉള്ളപ്പോള്‍ എന്റെ മോളും ഉണ്ടാകും അപ്പോള്‍ ടീച്ചറ്ക്കൊരു കമ്പനിയുമാകും. ഞാന്‍ സാധാരണ എന്റെ കൂട്ടുകാരെ ക്ഷണിക്കുക കുട്ടാപ്പു വീട്ടിലുള്ളപ്പോളാണ്‍. അപ്പോ അതിഥികളെ സ്വീകരിക്കല്‍ കുട്ടാപ്പുവും അവന്റെ അമ്മയും കൂടിയായിരിക്കും. എന്റെ പെന്‍പറന്നോത്തി അപരിചിതരുമായി പെട്ടെന്ന് അടുക്കില്ല.
അപ്പോ അമ്പിളി ടീച്ചറെ കാണാനില്ല എന്ന് ഞാന്‍ ആരോടാ പറയുക. എന്റെ ബ്ലോഗ് വായിച്ചറിഞ്ഞ് എന്നെ വിളിക്കുമായിരിക്കും. ഇനി ബാഗ്ലൂര്‍ക്കാരിക്ക് മലയാളം വശമില്ലെങ്കിലോ. ഏതായാലും രണ്ട് ദിവസം കൂടി കാക്കാം ടീച്ചറെ. എന്നാലും എന്റെ അമ്പിളി ടീച്ചറെ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് പറയാമല്ലോ.
ക്ലാസ്സ് ടീച്ചറ്ക്കാണെങ്കില്‍ സ്ട്രങ്ങ്ത്ത് കുറഞ്ഞാല് അന്ന് ഒരു ഉഷാറും ഉണ്ടാകില്ല. ഒരു ദിവസം ആളുകള്‍ കുറവായതിനാല്‍ ക്ലാസ്സ് സസ്പെന്ഡ് ചെയ്തു മാഷ്. ഇത് പോലെ നാലു ടീച്ചറുമാരുണ്ടായാല്‍ ഇങ്ങിനെയൊക്കെ നടക്കും.
ഇന്നെത്തെ ക്ലാസ്സില്‍ എന്റെ അമ്പിളി ടീച്ചറെ കാണാമെന്ന പ്രത്യാശയില്‍ ഇവിടെ അവസാനിക്കുന്നു.
++ ഈ ബ്ലോഗ് പോസ്റ്റ് എന്റെ അമ്പിളി ടീച്ചറ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു….
കുറിപ്പ്: അക്ഷരത്തെറ്റുകള്‍ താമസിയാതെ തിരുത്താം. ക്ഷമിക്കുമല്ലോ.?
-
Sunday, November 21, 2010
മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?
ടാസ്ക് ബാറില്‍ ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ വിന്‍ഡോസില്‍ വന്ന് കിട്ടണം. എങ്കിലേ പൂര്‍ണ്ണമായും ഓഫ് ലൈനിലും ഓണ്‍ ലൈനിലും മലയാളം അടിക്കാന്‍ പറ്റുകയുള്ളൂ....
windows 7 പൂര്‍ണ്ണമായും വൈറസ് ഫ്രീ ആണ്. ആയതിനാല്‍ ഞാന്‍ ഈയിടെ വാങ്ങിയ DELL ലാപ്ടോപ്പില്‍ എനിക്ക് XP ലോഡ് ചെയ്യാതെ കാര്യങ്ങള്‍ സാധിക്കണം. ഒരിക്കല്‍ ഫേസ് ബുക്കിലെ ആഗ്നേയയുടെ പ്രൊഫൈലില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രതികരിക്കുകയും ഓണ്‍ ലൈനില്‍ കൂടി മലയാളം സാധിച്ച് കിട്ടുകയും ചെയ്തു. പക്ഷെ യൂസര്‍ ഫ്രണ്ട്ലി ആയിരുന്നില്ല.
Mozhi Keyman ടാസ്ക് ബാറില്‍ വന്ന് കിട്ടിയാലേ word, notepad മുതലായവയില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുകയുള്ളൂ.. XP യില്‍ വരുന്ന പോലെ windows 7 ലും ലഭിക്കണം. കേരളത്തില്‍ മലയാളം ബ്ലോഗേറ്സ് ആരും വിന്ഡോസ് 7 ഉപയോഗിച്ച് കാണില്ലാ എന്നാണ്‍ ഞാന്‍ ഊഹിക്കുന്നത്.
അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക.
prakashettan@gmail.com
9446335137 – 0487 6450349
Please also visit
www.annvision.com
we build websites
Wednesday, November 17, 2010
മലവാഴിക്കളം [ വിഡിയോ ക്ലിപ്പ്]
തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അരങ്ങേറിയ കളമെഴുത്ത് പരിപാടിയില്‍ നിന്നൊരു ദൃശ്യം [video clip] കാണാം ഇവിടെ
Tuesday, November 16, 2010
വേലിക്കരികിലെ കൂത്താടിച്ചി
ഇവളെ ഞങ്ങളുടെ നാട്ടില്‍ – അതായത് ഞമനേങ്ങാട് ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ കൂത്താടിച്ചി എന്നാ വിളിക്കുക. എന്റെ തട്ടകം പിന്നീട് ചെറുവത്താനിയായിരുന്നു. അവിടേയും ഇവളെ അങ്ങിനെയാണെന്ന് തോന്നുന്നു. വിളിക്കുക. ഇവളുടെ കായകളക്ക് നല്ല മധുരമാണ്. വേലിയരികില്‍ ഇവളെ കണ്ടാല്‍ ഞങ്ങള്‍ കുശലം പറയാന്‍ പോകും. ഇവളുടെ പൂക്കളോട് ഞങ്ങള്‍ക്ക് വലിയ കമ്പമുണ്ടായിരുന്നില്ല. ഒരു പാട് പഴുത്ത കായ പറിച്ചാലേ എന്തെങ്കിലും തിന്നുവെന്ന് തോന്നൂ…
വേലിയരികിലാണ്‍ ഇവളെ ധാരാളം കാണുക. വേലി ചാടുന്നവരുടെ മുണ്ട് ഇവള്‍ കടന്ന് പിടിക്കും. അവളുടെ ദേഹം മുഴുവനും കാണാനാവാത്ത വിധം മുള്ളുകള്‍ നിറഞ്ഞിരിക്കും. എനിക്കവളെ വലിയ പ്രിയമായിരുന്നു എന്റെ കൊച്ചുന്നാളില്‍.
പണ്ട് ഞാനൊരുദിവസം വേലി ചാടിയ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസ്സായിക്കാണും. എന്റെ സമപ്രായക്കാരി ഒരു പെണുകുട്ടി അയല്‍ക്കാരിയുണ്ടായിരുന്നു. ഞാന്‍ അവളെ കാണാന്‍ ചിലപ്പോള്‍ രാത്രി സഞ്ചാരം നടത്താറുണ്ട്. പകലൊക്കെ എന്റെ പുസ്തകം എടുക്കാനും മറ്റുമായി അവള്‍ വരുമെങ്കിലും അച്ചമ്മയുള്ളതിനാല്‍ അവളോടെനിക്ക് കിന്നാരം പറയാന്‍ പറ്റാറില്ല.
അവള്‍ അന്ന് എന്തിനായിരുന്നു എന്റെ വീട്ടിലെ പുസ്തകം വാങ്ങാനും നോക്കുവാനും വന്നിരുന്നത് എനിക്ക് ഓര്‍മ്മയില്ല. പലപ്പോഴും എന്റെ ഇംഗ്ലീഷും സയന്‍സും ബുക്കുകളാണ്‍ അവള്‍ വന്ന് നോക്കുക. അവള്‍ക്കും ആ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.
ഞങ്ങളുടെ തറവാട് ഓലമേഞ്ഞ നാലുകെട്ടായിരുന്നു. ആ വീട്ടില്‍ കുറേ മുറികളുണ്ടായിരുന്നു. അവിടെയുള്ള തെക്കിനിയിലായിരുന്നു എന്റെ വാസം. തെക്കിനിയുടെ ചുമരുകളെല്ലാം മരം കൊണ്ടുണ്ടാക്കിയതായിരുന്നു. വടക്കെ ചുമരുകള്‍ മുഴുവനും പൊത്തുകളായിരുന്നു. ചില പൊത്തുകള്‍ക്ക് അലമാര പോലെ വാതിലുകളും ഉണ്ടായിരുന്നു. ഞാന്‍ എന്റെ പുസ്തകങ്ങളൊക്കെ ഏറ്റവും ഉയരമുള്ള പൊത്തുകളിലായിരുന്നു നിക്ഷേപിക്കാറ്. പീജണ്‍ ഹോള്‍സുപോലുള്ള പൊത്തുകളായിരുന്നു മിക്കതും. ചില പൊത്തുകളില്‍ ഞാന്‍ പൈങ്കിളിക്കഥകള്‍ വെക്കുമായിരുന്നു.
ചിലപ്പോള്‍ കുന്നംകുളത്ത് പോകുമ്പോള്‍ ഗുരുവായൂര്‍ റോഡിലുള്ള ഒരു മുറുക്കാന്‍ കടയില്‍ നിന്ന് റീഗലില്‍ നിന്ന് റൊട്ടിയും മട്ടന്‍ ചോപ്പ്സും കഴിച്ചതിന്‍ ശേഷം കുശാലായി ഒന്ന് മുറുക്കും. അന്നവിടെ മുറുക്കാന്‍ നല്ല പഴുക്കടക്കയും പട്ടപ്പുകയിലയും കിട്ടുമായിരുന്നു. പട്ടപുകയില എന്ന് വെച്ചാല്‍ പുകയിലയില്‍ എന്തോ മധുരവും വാസനയും ചേര്‍ത്ത് വാഴപ്പട്ടയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത്.
പതിനാല്‍ വയസ്സിലും എനിക്ക് ഏതാണ്ട് ഇപ്പോളത്തെപ്പോലെ ഉയരവും തടിയും ഉണ്ടായിരുന്നു. അതായത് ഒത്ത ഒരു പുരുഷനെ പോലെ. അവിടെ നിന്ന് മുറുക്കാന്‍ തുടങ്ങുമ്പോള്‍ ആശാന്‍ ചോദിക്കും “ഉണ്ണ്യേ എന്താടാ നിന്റെ മീശക്ക് കട്ടിപോരാത്തേ” ഞാന്‍ ആശാനോട് പറ
യും…. ഈ കട്ടി പെട്ടെന്ന് വരില്ലല്ലോ….. “എന്നാ നിനക്ക് ഞാന്‍ ചില സൂത്രങ്ങള്‍ പറഞ്ഞുതരാം… ആ സൂത്രങ്ങള്‍ സ്വായത്തമാക്കിയാല്‍ മീശക്ക് കട്ടി വരും തന്നെയുമല്ല കൂടുതല്‍ ഉന്മേഷവും വരും’‘’‘
“എന്നാല്‍ തന്നോളൂ ആശാനേ…………..” ആശാന്‍ കുമ്പിട്ട് പെട്ടിക്കടിയില്‍ നിന്ന് എനിക്ക് ഒരു ഗ്രന്ഥക്കെട്ടു തന്നിട്ട് പറഞ്ഞു. നീയ്യ് കണ്ണടച്ച് അതില്‍ നിന്ന് ഒരു പുസ്തകം എടുത്തോ. എന്നിട്ട് വീട്ടില്‍ പോയിട്ട് വായിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങിനെ എന്റെ ആശാനെക്കാണലും സിഗരറ്റ് വലിയും പുകയില ചേര്‍ത്ത് മുറുക്കലും വല്ലപ്പോഴുമുള്ള മദ്യസേവയും ഒക്കെ തുടങ്ങി.
അന്നത്തെ കാലത്ത് ഞമനേങ്ങാട്ട് നിന്ന് കുന്നംകുളത്ത് എത്തണമെങ്കില്‍ സൈക്കിള്‍ മാത്രമായിരുന്നു ഒരു ആശ്രയം. ബസ്സ് റൂട്ടിന്‍ പറ്റിയ വഴിയായിരുന്നില്ല. ഞമനേങ്ങാട്ടുള്ള എന്റെ വീട്ടില്‍ നിന്ന് വലിയ വരമ്പില്‍ കൂടി പോകണം ആദ്യം. ഞാന്‍ സൈക്കിളിന്മേല്‍ കയറി ബെല്ലടിച്ച് പാടത്ത് കൂടി പോകുമ്പോല്‍ ചിലപ്പോള്‍ തലച്ചുമടായി വരുന്ന പെണ്ണുങ്ങള്‍ സൈഡ് തരില്ല. കാലുകുത്തിയാല്‍ പൂട്ടിക്കിടക്കുന്ന ചളിയുടെ കണ്ടത്തിലേക്ക് വീഴും മഴക്കാലമായാല്‍. പിന്നത്തെ കാര്യം പറയേണ്ടല്ലോ. തിരികെ വീട്ടില്‍ പോയി പിന്നെ ഡ്രസ്സ് മാറ്റേണ്ടി വരും.
അങ്ങിനെ സൈക്കിള്‍ ചവിട്ടി ഞമനേങ്ങാട്ടെ മദ്രസ, പള്ളി, പോസ്റ്റാഫീസ്, കണ്ട്മ്പുള്ളി സ്കൂള്‍ പിന്നെ അവിടുന്ന് ചക്കിത്തറ വരെ തോടാണ്‍. അതെല്ലാം കടന്ന് ചക്കിത്തറ പാലം അന്നത്തെ കാലത്ത് മരം കൊണ്ടുള്ളതായിരുന്നു. സൈക്കിള്‍ കയ്യിലെടുത്ത് പാലം കടക്കണം. പിന്നെയും രണ്ട് മൈല്‍ ദൂരം തോട്ടിലും പാടത്തും കൂടി സൈക്കിളില്‍ അഭ്യാസം കാണിച്ച് ചവിട്ടിയാല്‍ വടുതല്‍ സ്കൂളെത്തും.
വടുതല സ്കൂള്‍ തൊട്ട് കുന്നംകുളം വരെ ബസ്സ് റൂട്ടുള്ള റോഡ്. പക്ഷെ ടാറിടാത്ത വലിയ ഉരുളന്‍ കല്ലുകളുള്ള റോഡ്. അതിന്റെ ഒരു ഓരം പിടിച്ച് സൈക്കിള്‍ ചവിട്ടണം. അങ്ങിനെ വടുതല്‍ സ്കൂളെത്തിയാല്‍ ഒരു ആശ്വാസമാണ്‍. പിന്നെ ചെറുവത്താനി തെക്കെമുക്ക്, തേവരുടെ അമ്പലം, ചിറവക്കഴ, കിഴൂര്‍, വൈശ്ശേരി, പാറ്യില്‍ താഴത്തങ്ങാടി, എംജെഡി സ്കൂള്‍, നടുപ്പന്തി കഴിഞ്ഞാല്‍ പിന്നെ ഒരു ഇറക്കമാണ്‍.
കുന്നിന്മേലുള്ള ഇറക്കത്തില്‍ കൂടി എതിരേ വാഹനങ്ങളൊന്നും വരാതെ കിട്ടിയാല്‍ ജവഹര്‍ തിയേറ്റര്‍ വരെ ചവിട്ടാതെ പോകാം. ജവഹര്‍ തിയേറ്റര്‍ എത്തിയാല്‍ പിന്നെ ഹെര്‍ബര്‍ട്ട് റോഡ് – കുത്തനെയുള്ള ഒരു കയറ്റമാണ്‍. അത് ചവിട്ടിക്കയറ്റിയാല്‍ പിന്നെ കുന്നംകുളം ടൌണ്‍ ആയി. ക്ഷീണം മാറ്റാന്‍ നേരെ റീഗല്‍ ഹോട്ടലില്‍ കയറും. അവിടെ നിന്ന് റൊട്ടിയും മട്ടണ്‍ ചോപ്സും ചായയും കഴിച്ചാണ്‍ മുന്‍പ് പറഞ്ഞ ആശാന്റെ കടയില്‍ സൊള്ളാന്‍ പോകുക.
ആശാന്‍ തന്ന പൈങ്കിളികളെയെല്ലാം ഞാന്‍ തെക്കിനിയിലുള്ള ചില പൊത്തുകളിലാണ്‍ പാര്‍പ്പിക്കാറ്. എന്റെ പുസ്തകവും നോട്ട്സുമെല്ലാം നോക്കാന്‍ വരുന്ന മൈലാഞ്ചിക്കുട്ടി അന്ന് എന്റെ കിളികളെ ഞാനറിയാതങ്ങാനും എടുത്തോണ്ട് പോകാറുണ്ടോ എന്നെനിക്ക് ഓര്‍മ്മ വരുന്നില്ല.
പകല് സമയം തെക്കിനിയില്‍ വെളിച്ചം വളരെ കുറവായിരുന്നു. മറ്റുമുറികളില് നിന്നുള്ള പ്രകാശം വേണം. തെക്കിനിക്ക് ഒരു കൊച്ചുകിളിവാതിലുണ്ടായിരുന്നു. ആ വാതിലിന്നരികില്‍ ചെമ്മ്പും ചരക്കും മറ്റും വെച്ചിരുന്നതിനാല്‍ സാധാരണ തുറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ചിലപ്പോള്‍ അവളെന്നെ തെക്കിനിക്കത്തേക്ക് വിളിച്ചിട്ട് പറയും.. പുസ്തകങ്ങളൊന്നും കാണാനില്ലല്ലോ എന്ന്. ഏത് പൊത്തിലാ ഏത് പുസ്തകമെന്ന് ഞാന്‍ ചിലപ്പോള്‍ മറന്നിരിക്കും. ഞങ്ങള്‍ അങ്ങിനെ പലപ്പോഴും ഇരുട്ടത്ത് തപ്പാറുണ്ടായിരുന്നു.
മൈലാഞ്ചിക്കുട്ടി കൂടെ കൂടെ വന്ന് എന്നിലെ കിളി ചിലപ്പോള്‍ അവളെത്തേടി വേലി ചാടാറുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വൈകിട്ട് ഞാന്‍ മൈലാഞ്ചിയെത്തേടി വേലി ചാടി ഓളുടെ വീടിന്റെ വടക്കോറത്ത് കൂടി അകത്തേക്ക് അവള്‍ ഇരുന്ന് പഠിക്കുന്ന മുറിയിലേക്ക് കടക്കാന്‍ ഭാവിക്കയായിരുന്നു.
പെട്ടന്നായിരുന്നു അവളുടെ മമ്മീസിന്റെ അട്ടഹാസം കേട്ടത്…”ആരാണ്ടാ അവിടെ തുണിയുടുക്കാതെ നടക്കുന്നത്…….?” ഞാനാകെ പേടിച്ച് വിരണ്‍ടു. അപ്പോളാണ്‍ എനിക്ക് മനസ്സിലായത് എന്റെ മുണ്ട് ഈ കൂത്താടിച്ചിയുടെ കമ്പുകളില്‍ തൂങ്ങിക്കിടക്കുന്ന വിവരം.
എന്നെക്കണ്ടിട്ട് മൈലാഞ്ചിക്കുട്ടി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു. അന്നൊക്കെ മണ്ണെണ്ണ വിളക്കുകള്‍ മാത്രമായിരുന്നു ആശ്രയം അതിനാലാണ്‍ രക്ഷപ്പെടാന്‍ സാധിച്ചത്. ഞാന്‍ മമ്മിസിന്റെ അട്ടഹാസം കേട്ടതും വന്ന വഴി വേലി ചാടിയോടി. അങ്ങിനെ എന്നെ ഒരുനാള്‍ പറ്റിച്ചതാണ്‍ ഈ കൂത്താടിച്ചി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ്‍ ജെസ്സിയുടെ വീട്ടുപടിക്കല്‍ ഞാന്‍ ഈ കൂത്താടിച്ചിയുടെ സന്തതിപരമ്പരകളെ കാണുന്നത്. എന്നെ കണ്ടയുടനെ അവളെന്നെ വണങ്ങി. ഇനി എന്നെ കേറി പിടിക്കുമോ എന്ന് ഭയന്ന് ഞാന്‍ പിന്മാറി.
അങ്ങിനെ കൂത്താടിച്ചിക്കഥ ഇവിടെ അവസാനിക്കുന്നു. ഈ കൂത്താടിച്ചിയെ കണ്ടപ്പോളാണ്‍ ഞാന്‍ എന്റെ മൈലാഞ്ചിക്കുട്ടിയെ ഓര്‍ക്കുന്നത്. അവളെ പറ്റി നാല്‍ വരിയെങ്കിലും പറയാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ> എന്നെപ്പോലെ മയ്യത്താവാതെ അവളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കാനിടയായാല്‍ ഒരു പക്ഷെ ഇതിലൊരു കമന്റിടുകയോ എന്നെ വിളിക്കുകയോ ചെയ്തേക്കാം.
എന്റെ പല കാമുകിമാരില്‍ ഒരാളായിരുന്നു മൈലാഞ്ചി. അവളുടെ കഥ പിന്നിടൊരിക്കല്‍ എഴുതാം. അവള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് അറിയട്ടെ ആദ്യം. എന്നെ പതിനഞ്ചാം വയസ്സില്‍ എന്റെ മാതാവ് നാട് കടത്തിയതില്‍ പിന്നെ ഞാന്‍ എന്റെ മൈലാഞ്ചിയെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്നെപ്പോലെത്തന്നെ മക്കളും മരുമക്കളുമായി എവിടേയോ ജീവിച്ചിരുപ്പുണ്ടാകും.
spelling mistakes shall be corrected later only. kindly excuse
+++
അനന്തശയനക്കളം, മലവാഴിക്കളം
Friday, November 12, 2010
നാഗരാജക്കളം [മണ്ണാറശ്ശാല ശൈലിയില്‍]

എടുത്തിട്ടുള്ളത്.
Thursday, November 11, 2010
നാഗരാജക്കളം - ഭാഗം 2
Tuesday, November 9, 2010
നാഗരാജക്കളം
ഇന്ന് [09-11-2010] തൃശ്ശിവപേരൂര്‍ കേരള ലളിതകലാ അക്കാദമിയില്‍ “കളമെഴുത്ത്” രണ്ടാം ഘട്ടം ആരംഭിച്ചു.
മൂന്ന് കളമുണ്ടായിരുന്നു. അതില്‍ നാഗരാജക്കളവും കളം മായ്ക്കലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ചേര്‍പ്പ് രാമകൃഷ്ണനും സംഘവും ആണ്‍ നാഗരാജക്കളം എഴുതിയതും മായ്ച്ചതും.
എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്‍ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന്‍ കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്‍, മുത്തപ്പന്മാര്‍, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ അമ്പലപ്പുരയില്‍ പ്രത്യേക പൂജയും, കുറേ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പാന്‍പിനാളവും നടത്തി വന്നിരുന്നു. എന്റെ ബാല്യത്തില്‍ ഈ വക കളങ്ങളെല്ലാം കണ്ട് വളര്‍ന്നതിനാല്‍ എന്റെ ഇപ്പോഴത്തെ തട്ടകമായ തൃശ്ശിവപേരൂരില്‍ എന്ത് കളങ്ങള്‍ വന്നാലും ഞാന്‍ കാണാന്‍ പോകും.
Sunday, November 7, 2010
മുരുകനെത്തേടി പളനി മലയിലേക്ക്

മൂന്ന് വര്‍ഷം മുന്‍പ് പോകാന്‍ പരിപാടിയിട്ടതായിരുന്നു പളനിയിലേക്കുള്ള യാത്ര. ഒരു സോക്കേട് കാരനായ എനിക്ക് അന്ന് പുലര്‍ച്ചെ ഉള്ള യാത്രക്ക് വിഘ്നം വന്നു. കൂടെ വരാനിരുന്ന പ്രിയതമയും മകളും മരുമകനും എന്നെകൂടാതെ പോയി. ഞാന്‍ അവരുടെ യാത്ര റദ്ദാക്കിയില്ല. മരുമകന് ഡ്രൈവിങ്ങ് അറിയാമായിരുന്നതിനാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകാതെ നടന്നു. ഞാന്‍ ഇല്ലാതെ മക്കളുടെ കൂടെ യാത്രക്ക് കൂടുതല്‍ ആനന്ദം പ്രിയതമക്ക് ഉണ്ടായിരുന്നു. ഷി വാസ് ലൈക്ക് എ ഫ്രീ ബേഡ്.
പിന്നീട് ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് മകന്റെ വാസസ്ഥലത്ത് നിന്ന് പോകാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഈശ്വരദര്‍ശനം എന്നൊക്കെ പറഞ്ഞാല്‍ നാം വിചാരിക്കുന്ന പോലെ നടക്കില്ല. പണവും സൌകര്യവും ഒന്നും ഇവിടെ അനുകൂല സാഹചര്യമായി ഭവിക്കണമെന്നില്ല. അതിനൊക്കെ “യോഗം” ഒത്ത് വരണം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് യാത്രക്കൊരുങ്ങാന്‍ നേരത്തെ എണീറ്റ് പ്രഭാതകര്‍മ്മക്കിടയിലാണ്‍ എനിക്ക് ആരോഗ്യം പന്തിയല്ല എന്ന് ബോധ്യപ്പെട്ടത്. വയ്യാത്ത ഞാന്‍ അന്ന് അവരുടെ കൂടെ പോയിരുന്നിരുന്നെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ച് പോരേണ്ടി വരുമായിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാതരോഗിയായ എനിക്ക് പരസഹായമില്ലാതെ ദീര്‍ഘദൂര ഡ്രൈവിങ്ങ് സാധ്യമല്ലാതായിരിക്കയാണ്‍. ആരെങ്കിലും വാഹനമോടിക്കാന്‍ അറിയാവുന്നവര്‍ കൂടെ വേണം. വയ്യാത്ത വേളയില്‍ സഹായം അഭ്യര്‍ത്ഥിക്കാമല്ലോ..? അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ വീടിന്റെ സമീപത്ത് ഒരു കൂലിക്ക് വിളിക്കാവുന്ന ഡ്രൈവര്‍ താമസം തുടങ്ങി. അവനെ വിളിച്ച് എന്നെങ്കിലുമൊരു ദിവസം പളനിയാത്ര മനസ്സില്‍ സ്വപ്നം കണ്ടിരുന്നു.
ദിവസക്കൂലിക്ക് കിട്ടുന്ന ഡൈവര്‍ ഉണ്ടായിട്ടും എന്റെ പളനിയാത്ര നടന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ്‍ മകളുടെ ഭര്‍ത്താവും കുടുംബവും കൂടി പളനിയാത്രക്കുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന വിവരം അറിഞ്ഞത്. കൂടെ ഞാനും വരുന്നുണ്ടെന്നറിയിച്ചതിനാല്‍ അവര്‍ തലേദിവസം തന്നെ എന്റെ തൃശ്ശൂരിലുള്ള വസതിയിലെത്തി ദീപാവലിയുടെ തലേന്നാള്‍.
പലതവണ പളനിയാത്ര മുടങ്ങിയ എനിക്ക് പിറ്റേദിവസം പോകാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടെങ്കില്‍ ഞാന്‍ പിന്‍ വലിയുമെന്നും അവരെ അഡ്വാന്‍സായി അറിയിച്ചിരുന്നു.
ഈശ്വരാനുഗ്രഹത്താല്‍ പിറ്റേ ദിവസം കാലത്ത് [04-11-2010] ഞങ്ങള്‍ 11 പേരും 4 കുട്ടികളുമായി കാലത്ത് ആറ് മണിക്ക് പുറപ്പെട്ടു. അവരുടെ ഒരു സ്കോര്‍പ്പിയോ, ഒരു ആള്‍ട്ടോ കൂടാതെ എന്റെ സ്വിഫ്റ്റും ഫ്ലീറ്റില്‍ ചേര്‍ത്തു. വണ്ടി നിറയെ ലഗ്ഗേജും ഭക്ഷണവും മറ്റുമായി ഞങ്ങള്‍ക്ക് വിചാരിച്ചപോലെ യാത്ര തുടങ്ങാനായി. ഞാന്‍ നാലരക്ക് തന്നെ എണീറ്റ് കുളിയും തേവാരവും ഒക്കെ കഴിച്ച് തയ്യാറായി.
എനിക്ക് കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ട്. അതിനാല്‍ ഫുഡ് – ഡയറ്റ് എല്ലാം വളരെ കണ്ട്രോള്‍ഡ് ആണ്‍. സാധാരണ മോഷന്‍ ക്ലിയര്‍ ആണ്‍. പക്ഷെ എങ്ങോട്ടെങ്കിലും പോകാന്‍ ഇരുന്നാല്‍ എന്തോ അസാധാരണമാകും വിധം പ്രഭാതകര്‍മ്മങ്ങള്‍ക്ക് വിഘം വരും. ചെറിയ ഡിസ്റ്റന്‍സ് ആയാല്‍ കൂടിയാല്‍ അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ലക്ഷ്യ്സ്ഥാനത്ത് എത്താമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ ഇതെല്ലാം അവഗണിച്ച് യാത്രക്ക് ഒരുങ്ങും. എന്റെ കൂടെ എന്റെ കുടുംബം മാത്രമാണ്‍ എങ്കില്‍ പിന്നെ ഒരു പ്രശനവും ഇല്ല. മറിച്ച് മറ്റുചിലര്‍ ഉണ്ടെങ്കില്‍ എന്നെക്കൊണ്ട് അവരും കഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഞാന്‍ റിസ്ക് എടുക്കില്ല. തന്നെയുമല്ല ദൂരസ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് കഴിവതും തീവണ്ടിയിലാക്കും. അപ്പോള്‍ കൂടെക്കൂടെ ടോയലറ്റില്‍ പോകാനും പ്രശ്നം ഇല്ലല്ലോ?
ഞാന്‍ പൊതുവെ കൂടുതല്‍ വെള്ളം കുടിക്കുന്ന ആളാണ്‍. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്ന പതിവില്ല. അല്ലാത്തപ്പോളായി ധാരാളം വെള്ളം കുടിച്ചുംകൊണ്ടിരിക്കും. ഇപ്പോള്‍ ഞാനിരിക്കുന്ന കമ്പ്യൂട്ടറിന്നരികിലും ഓഫീസിലും കാറില്‍ ഡ്രൈവിങ്ങ് സീറ്റിന്നരികിലും കുപ്പി നിറയെ വെള്ളം വെച്ചിരിക്കും.
ഏതായാലും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടാകാം അടുത്ത പേജിലേക്കുള്ള വിഹാരം. പിന്നെ കാലത്ത് 6 മണിക്ക് 15 മില്ലി മഹാരാസ്നാദി കഷായത്തില്‍ 30 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് സേവ. അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി തൈലം തേച്ച് 30 മിനിട്ട് ഇരുന്ന് best FM 95 ശ്രവിക്കും. കാലത്ത് ആശേച്ചിയും ബാലേട്ടനും 8 മണി മുതല്‍ 9 വരെ കൂട്ടിനുണ്ടാകും.
ആശേച്ചിയുടെ ചിരിയും കളിയും ബാലേട്ടന്റെ വാക്കുകളും എല്ലാം കേട്ട് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കും. സ്ത്രീ ഒരു സാന്ത്വനം തന്നെയാണ്‍. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവര്‍. ആശേച്ചിയുടെ ശബ്ദം കൊണ്ട് മുപ്പതിനും നാല്പതിനും ഇടക്കുള്ള ആളാണെന്ന് തോന്നുന്നു. ബാലേട്ടന്‍ അന്‍പതിന്‍ താഴെയും. എന്തായാലും ആ ഒരു മണിക്കൂര്‍ ഞാനവരുടെ വര്‍ത്തമാനം ശ്രവിക്കും. തൈലം തേക്കുന്ന മുറിയിലും കുളിമുറിയിലും വാഹനത്തിലുമെല്ലാം അവരുടെ ശബ്ദം ശ്രവിക്കുന്നതിനുള്ള സംവിധാനം ഉണ്ട്.
വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. അങ്ങിനെ കുളികഴിഞ്ഞ് ഒരു മഗ്ഗ് നിറയെ സുലൈമാനി. [ലൈറ്റ് കട്ടന്‍ ചായ] പിന്നെ ഓഫീസില്‍ പോയി 2 മണിക്ക് വീട്ടിലെത്തുന്നത് വരെ കുറഞ്ഞത് 4 ലിറ്റര്‍ വെള്ളവും 250 മില്ലി സുലൈമാനിയും അകത്താക്കിയിരിക്കും.
ഉച്ചഭക്ഷണത്തിന്‍ ശേഷം സുഖമായ നിദ്ര രണ്‍ട് മണിക്കൂര്‍. നാല് മണിക്ക് ചായ പതിവില്ല. പകരം ജലപാനം മാത്രം. പിന്നെ രാത്രി 8 മണിക്കുള്ളില്‍ ഒരു മണിക്കൂര്‍ യോഗ, അര മണിക്കൂര്‍ ടെന്നീസ്, ഇരുപത് മിനിട്ട് നീന്തല്‍. നീന്തല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കുപ്പി ഫോസ്റ്റര്‍ അകത്താക്കും. പൂള്‍ സൈഡില്‍ ഇത് ലഭിക്കാനുള്ള സംവിധാനം ഉണ്ട്. എല്ലാം കഴിഞ്ഞ് പാതിര കഴിയും ഉറങ്ങാന്‍. ഈ നാല്‍ മണി തൊട്ട് പാതിരാ വരെയുള്ള സമയം ചുരുങ്ങിയത് നാലോ അഞ്ചോ ലിറ്റര്‍ ജലപാനം ഉണ്ടാകും. [മദ്യപാനം ഉള്‍പ്പെടെ]
ഞാനെന്താണ്‍ പറഞ്ഞ് വരുന്നതെന്നാല്‍ എനിക്ക് കൂടെ കൂടെ മുള്ളാന്‍ തോന്നും. കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ 12 മണി വരെ പിടിച്ച് നില്‍ക്കാം. പിന്നെ ലഞ്ച് കഴിഞ്ഞ് ഉറക്കമുണര്‍ന്നാല്‍ ആറ് മണി വരെ നാലഞ്ച് പ്രാവശ്യമെങ്കിലും പാത്താന്‍ മുട്ടും. കാറോടിച്ച് പോകുമ്പോള്‍ കൂടെ സഹയാത്രികരുണ്ടെങ്കില്‍ അവര്‍ക്ക് ഇതൊക്കെ കണ്ടാല്‍ സഹിക്കില്ലല്ലോ. അപ്പോള്‍ ചില സൂത്രപ്രയോഗങ്ങളൊക്കെ കാണിക്കും.
മുള്ളാന്‍ തോന്നുമ്പോള്‍ ഇടക്ക് ഇറങ്ങി മുള്ളും. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും മുള്ളണമെന്ന് തോന്നുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കയറി ജസ്റ്റ് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ച് പമ്പ് ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങി മുള്ളിയിട്ട് വരും. ചിലപ്പോള്‍ വാഹനം ബ്രേക്ക് ഡൌണ്‍ ആയി എന്നുമ്പറഞ്ഞ് മുള്ളല്‍ നടത്തും.
ഉച്ചക്ക് ശേഷം എനിക്ക് കാറ് യാത്ര കുറവാണ്‍. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ കുടുംബക്കാരെയൊഴിച്ച് മറ്റാരെയും കാറില്‍ കയറ്റുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യില്ല. ഒരിക്കല്‍ രസകരമായ ഒരു കുടുക്കില്‍ പെട്ടു ഞാന്‍.
എറണാംകുളം ഇടപ്പള്ളിയില്‍ നിന്ന് പറവൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകുമ്പോള്‍ കൊടുങ്ങല്ലൂരെത്തിയപ്പോള്‍ ഒരു ലട്ക്കി കൈ കാണിച്ചു. ഞാന്‍ നിര്‍ത്തിയില്ല. കൊടുങ്ങല്ലൂര്‍ സിറ്റി കഴിഞ്ഞ് ഞാന്‍ ഇങ്ങനെ പാട്ടും കേട്ട് വാഹനം ഓടിച്ച് പോകുമ്പോള്‍ ഈ ലട്ക്കി തന്നെ വീണ്ടും കൈ കാണിച്ചു, അതും റോഡിന്റെ നടുവിലേക്ക് കയറി നിന്ന്. “ജെ പി അങ്കിളേ എനിക്ക് ഒരു ലിഫ്റ്റ് തന്നേ ഒക്കൂ….” അവള്‍ ഒരു ടുവീലറില്‍ ആരുടേയോ കൂടെ എന്റെ വാഹനത്തെ മറി കടന്ന് എത്തിയതായിരുന്നു.
ഞാന്‍ വണ്ടി നിര്‍ത്തി അവളെ നാല്‍ ചീത്ത വിളിക്കാമെന്ന് നോക്കിയപ്പോള്‍ എന്റെ വളരെ അടുത്ത ഫ്രണ്ട് ലക്ഷ്മിയായിരുന്നു അത്. ഞാനവളോട് പറഞ്ഞു ഞാന്‍ തൃശ്ശൂരെത്തുമ്പോള്‍ രാത്രി പത്ത് മണി കഴിയും. “നീ മറ്റു മാര്‍ഗ്ഗങ്ങിളില്‍ കൂടി പൊയ്ക്കോളൂ…..” പക്ഷേ അവള്‍ കൂട്ടാക്കിയില്ല. അവളുടെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങി എനിക്ക് അവളെ കൂടെ കൂട്ടേണ്ടി വന്നു. അതിലിടക്ക് അവള്‍ അവളുടെ അഛന്‍ ഫോണ്‍ ചെയ്തു. അവളുടെ തന്ത പറഞ്ഞത്രേ ജെ പി അങ്കിളിന്റെ കൂടെയാണെങ്കില്‍ എത്ര വൈകിയായാലും പ്രശ്നമില്ലെന്ന്.
അങ്ങിനെ ഇരിങ്ങാലക്കുട എത്തുന്നതിന്നിടക്ക് ഞാന്‍ പലതവണ വണ്ടി നിര്‍ത്തി. അതിലിടക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ അവളും ഇറങ്ങാന്‍ തുടങ്ങി. ഒന്ന് രണ്ട് തവണ ഞാന്‍ അവളോട് കാര്യം പറഞ്ഞു. പിന്നെ അത് പറയുന്നത് ശരിയല്ലല്ലോ.
ഇരിങ്ങാലക്കുട എത്തിയപ്പോള്‍ ഞാന്‍ അവളെ ഒഴിവാക്കാന്‍ ആവും വിധം ശ്രമിച്ചു. എന്നിട്ടും അവള്‍ വിട്ടുമാറാപ്രേതം കണക്കെ എന്നെ ക്രൂശിച്ചുംകൊണ്ടിരുന്നു. ഞാന്‍ സമീപത്തുള്ള ഒരു കടയില്‍ കയറി ചുമ്മാതങ്ങ് നിന്നു ഒരു ഇരുപത് മിനിട്ട് നേരം. അതിലിടക്ക് ആ കടയിലെ സ്റ്റാഫ് ടോയ് ലറ്റില്‍ പോയി ഫ്രഷ് ആയി വന്നു. എന്നിട്ട് കാറിലിരിക്കുന്ന അവളോട് ബസ്സില്‍ കയറിപ്പോകാന്‍ പറഞ്ഞു. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. “എന്നെ എന്റെ അഛന്‍ വന്ന് കൊണ്ടന്നോളാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ അങ്കിളിനെ വിശ്വസിച്ച് വണ്ടിയില്‍ കയറി. ഇപ്പോള്‍ ഇരു
ട്ടായില്ലേ മണി ഏഴ് കഴിഞ്ഞില്ലേ, എനിക്ക് ഒറ്റക്ക് പോകാന്‍ പേടിയാ”
ഞാന്‍ ആ കടയില്‍ നിന്ന് ഒരു പെപ്സിയും വാങ്ങിക്കുടിച്ചിരുന്നു ഇതിന്നിടക്ക്. എനിക്ക് പെപ്സി, സുലൈമാനി, ബീയര്‍ എന്നിവ കുടിച്ച് കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിയുമ്പോളേക്കും പാത്താന്‍ മുട്ടും. അങ്ങിനെ ഈ പ്രശ്നക്കാരിയേയും കൊണ്ട് പോകുമ്പോള്‍ മാപ്രാണമെത്തിയപ്പോള്‍ ഞാന്‍ വണ്ടി റോഡരികില്‍ നിര്‍ത്തി. പാത്താനൊരുങ്ങുമ്പോള്‍ ഇവളും കൂടെയിറങ്ങി. എനിക്കവളെ അടുത്തുള്ള കലുങ്കിലേക്ക് തള്ളിയിടണമെന്ന് പോലും തോന്നി.
ഞാന്‍ മെല്ലെ മെല്ലെ ഓടിച്ച് തൃശ്ശൂരെത്താന്‍ കരുതിക്കൂട്ടി കുറേ സമയം എടുത്തു. “പിന്നീടൊരിക്കലും ഇവള്‍ എന്നോട് ലിഫ്റ്റ് ചോദിക്കാന്‍ പാടില്ലാ.“ അവളെന്തോ ഊരാക്കുടുക്കില്‍ പെട്ടിട്ടാണത്രെ തന്തയോട് വരാന്‍ പറഞ്ഞിരിക്കുമ്പോള്‍ എന്നെ കണ്ടത്.
ഞാന്‍ വിഷയത്തില്‍ നിന്ന് അകന്ന് പോകുന്നു. എന്റെ ഒരു സുഹൃത്ത് മേനോന്‍ പറയും. “ഈ പ്രകാശേട്ടനിതാ കുഴപ്പം, എഴുതിക്കൊണ്‍ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് മാറി എങ്ങോട്ടോ പോകും”. വളരെ ശരിയാണ്‍ മേനോനേ… ഇനി അതുണ്ടാവില്ല എന്നൊക്ക് പറയുമെങ്കിലും വീണ്ടും അങ്ങിനെ സംഭവിക്കുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ>
യഥാസമയം വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പാലക്കാട്ട് റൂട്ടിലെ കുണ്ടും കുഴിയും ഒക്കെ താണ്ടുമ്പോള്‍ വിചാരിച്ചു ഒരു വാടക വണ്ടി വിളിക്കാമായിരുന്നെന്ന്. വണ്ടിയിലിരിക്കുന്നവന്റെ തണ്ടിലും കാറിന്റെ തണ്ടിലും എല്ലാം ഒടിയുന്നപോലെ തോന്നി. തൃശൂര്‍ പാലക്ക്കാട് റൂട്ട് പോലെ ഇത്രയും കുണ്ടും കുഴിയും ഉള്ള വേറെ ഒരു റോഡ് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പറയുമ്പോള്‍ അത് ഒരു ഹൈ വേ കൂടിയാണ്‍.
മണ്ണുത്തി കഴിഞ്ഞാല്‍ പിന്നെ വടക്കഞ്ചേരി വരെ മഹാ ദുര്‍ഘടം. അങ്ങിനെ വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് കുതിരാനിലെത്തിയപ്പോള്‍ രാക്കമ്മയുടെ അമ്മായിയമ്മക്ക് കുതിരാന്‍ ക്ഷേത്രത്തില്‍ കയറി തൊഴണമെന്ന ശാഠ്യം കാരണം വാഹന വ്യൂഹം അവിടെ കുറച്ച് നേരത്തേക്ക് തമ്പടിച്ചു. ഞാന്‍ ഉടനെ ചാടിയിറങ്ങി നല്ലോണം പാത്തി. ആണുങ്ങള്‍ക്ക് പിന്നെ എവിടെയെങ്കിലും പാത്താന്‍ എളുപ്പമാണല്ലോ>
“അതിലിടക്ക് ഒരു കാര്യം പറയാം. ഞങ്ങളുടെ സംഘത്തില്‍ രാക്കമ്മയുടെ ഭര്‍ത്ത് സഹോദരന്റെ ഭാര്യ സംഗീത പറഞ്ഞു. ഈ ആണുങ്ങള്‍ക്ക് എന്തൊരു സൊഖാ. എപ്പോ വേണമെങ്കിലും എവിടെ നിന്നും പാത്താം. ഞങ്ങളുടെ കാര്യമാ കഷ്ടം.” എനിക്കിതിന്‍ ഒരു കുസ്രുതി റെപ്ലെ കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനും സംഗീതയും അത്ര ഫ്രണ്ട്ലി ആയിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ പറയേണ്ട തമാശ പറയാന്‍ ഒത്തില്ല.
പണ്ട് എന്റെ ഒരു എഴുത്തുകാരന്‍ സുഹൃത്ത് യൂറോപ്യന്‍ വനിതകളെ കൊച്ചിയിലെ മനോഹാരിത കാണിക്കാന്‍ ഒരു ടെമ്പോ ട്രാവലറില്‍ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഇദ്ദേഹത്തിനും എന്നെപ്പോലെ ഈ പാത്തര്‍ സിന്‍ഡ്രോം ഉണ്ടായിരിക്കണം. അയാള്‍ വിജനമല്ലാത്ത ഒരിടത്ത് വാഹനം സൈഡാക്കി പാത്തുമ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ട് വെള്ളക്കാരീസും സിമ്പിള്‍ സ്റ്റൈലില്‍ അവിടെ പാത്തിക്കൊണ്ടിരുന്നത്രെ. വിദേശനാടുകളില്‍ താമസിച്ചിട്ടുള്ള എന്റെ സുഹൃത്തിന്‍ ആ രംഗം കണ്ട് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ വഴിയാത്രക്കാര്‍ക്ക് അതൊരു കൌതുകമായത്രെ.. അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം അല്ലേ…?
എന്താണ്‍ ഈ “കുതിരാന്‍ വഴിവക്കിലെ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ന് ചില വായനക്കാര്‍ക്ക് അറിയുമായിരിക്കില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറയാം.
പണ്ട് കാലത്ത് തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലുള്ള കുതിരാന്‍ പ്രദേശം വനനിബിഡമായ ഏരിയാ ആയിരുന്നു. കുതിരാന്‍ കയറ്റം വളരെ സ്റ്റീപ്പും ആയിരുന്നു. നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയല്ലെങ്കില്‍ കയറാന്‍ നന്നേ പണിപ്പെടും.
കയറ്റം കയറിക്കഴിയുമ്പോള്‍ പാലക്കാട്ടേക്ക് പോകുന്ന ദിശയില്‍ വലത് വശത്തായി ആണ്‍ കുതിരാന്‍ ക്ഷേത്രം. ക്ഷേത്രമൊന്നും പറ്യാനുള്ള വലിയ കെട്ടിടങ്ങളൊന്നും ഇല്ല. അവിടെ എല്ലാ വാഹനങ്ങളും നിര്‍ത്തി ദേവിയെ വണങ്ങി നാളികേരമുടച്ചോ, പണമെറിഞ്ഞോ പ്രാര്‍ത്ഥിക്കും. അത് ഓരോ യാത്രയിലും ജാതിമതമന്യേ എല്ലാവരും ചെയ്ത് പോന്നു. ചില വാഹനങ്ങളില്‍ നിന്ന് ക്ഷേത്രം ലക്ഷ്യമാക്ക് കാശ് വാരിയെറിയും. കാണുന്നവര്‍ അതെടുത്ത് ഭണ്ഡാരത്തില്‍ ഇടും.
>
അങ്ങിനെ കുതിരാനിലുള്ള ദേവിയെ വണങ്ങിയാല്‍ പിന്നെ അങ്ങോട്ടുള്ള യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലാ എന്നാണ് വിശ്വാസം. ആ
വഴിക്ക് ഒറ്റക്ക് ആരും വഴി നടക്കില്ല. വന്യമൃഗങ്ങളോ തസ്കരന്മാരോ ആരെങ്കിലും അവരെ പിടിക്കും.ഇപ്പോള്‍ റോഡിന് കുണ്ടും കുഴിയും എന്നുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. മരത്തിന്റെ കീഴിലുണ്ടായിരുന്ന കൊച്ചു ആരാധനാമൂര്‍ത്തിക്ക് വലിയ അമ്പലവും കൊടിമരവും എല്ലാം സജ്ജാതമായിരിക്കുന്നു.
രാക്കമ്മയുടെ അമ്മായിയമ്മയും ഞാനും മറ്റുചിലരും വാഹനത്തില്‍ നിന്നിറങ്ങി പടികള്‍ കയറി ഉയരത്തിലുള്ള അമ്പലത്തില്‍ കയറി തൊഴുതു. പ്രവേശന കവാടത്തിലുള്ള വഴിയാത്രക്കാര്‍ വന്നിക്കുന്ന ഈശ്വര പ്രതിമ വണങ്ങിയാണ്‍ മുകളിലേക്ക് കയറുക. ഇപ്പോള്‍ അവിടെ കാട് തന്നെയാണെങ്കിലും പണ്ടത്തെപ്പോലെത്തെ ഒരു വിജനത ദര്‍ശിക്കാനാവുന്നില്ല.
ഞങ്ങള്‍ അമ്പലത്തില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതും കനത്ത മഴ തുടങ്ങി. കുണ്ടുകളി വെള്ളം നിറഞ്ഞ് കുണ്ടിനെ വ്യാപ്തി അറിയാതെ ഡ്രൈവിങ്ങ് ഏറെ ദുക്ഷ്കരമായി. തന്നെയുമല്ല ഒരു രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഒരു മണിക്കൂറോളം ട്രാഫിക്ക് കുരുക്കില്‍ പെട്ടു. ഒരു മണിക്കൂര്‍ കൊണ്ട് ഓടിയെത്തേണ്ട സമയം രണ്‍ട് മണിക്കൂറില്‍ കൂടുതലെടുത്തു.
നല്ലകാലം വീട്ടില്‍ നിന്ന് എന്റെ പ്രിയ പത്നി ഞങ്ങളെ നിര്‍ബ്ബന്ധിച്ച് ഉപ്പ്മാ തിറ്റിച്ചേ വിട്ടിരുന്നുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ വിശന്ന് വലഞ്ഞേനേ. എന്റെ ശ്രീമതി എന്നെപ്പോലെ തന്നെ വാതരോഗിയാണ്‍ ഇപ്പോള്‍. എനിക്ക് കാലിനും അവള്‍ക്ക് കൈകള്‍ക്കും. ഞങ്ങള്‍ കുടുംബജോലികള്‍ കൈകാലുകളുടെ അഡ്ജസ്റ്റ്മെന്റിന്നനുസരിച്ച് ചെയ്യുന്നു. അവള്‍ക്ക് യാത്രക്ക് വയ്യായെന്ന് ഒരു തോന്നലുണ്ടായതിനാല്‍ അവള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നില്ല.
എനിക്ക് എന്റെ പെണ്ണിന്റെ കൂടെയുള്ള യാത്രയാണിഷ്ടം. പക്ഷെ അവള്‍ക്കോ മറിച്ചും. എന്റെ കൂടെയുള്ള യാത്ര ദുക്ഷ്കരമാണെന്നാ അ
ടായിരുന്നതിനാല്‍ എന്റെ കഷ്ടപാടൊന്നും ഞാന്‍ അറിഞ്ഞില്ല.
സംഗീതക്ക് അവളുടെ വയസ്സായ അഛനെ നോക്കാനുണ്ടായിരുന്നിട്ടും സംഗീത എന്നെയും പരമാവധി ശ്രദ്ധിച്ചു. അവളൊരു തണലായിരുന്നു എനിക്ക് യാത്രയിലുടനീളം.
ഞങ്ങള്‍ വടക്കഞ്ചേരിയെത്തിയപ്പോളേക്കും മൂന്ന് വണ്ടികളും കൂട്ടം തെറ്റി എങ്ങോട്ടോ ഒക്കെ പോയി. വടക്കഞ്ചേരി കിഴക്കഞ്ചേരി ചിറ്റിലഞ്ചേരി നെന്മാറ വഴി പൊള്ളാച്ചിയിലെത്തി അവിടെ നിന്ന് ഉടുമല്‍പ്പേട്ടയില്‍ നിര്‍ത്തി ഒരു ഹോട്ടലില്‍ നിന്നും ലൈറ്റ് ഫുഡ് കഴിച്ച് പളനിക്ക് യാത്ര തുടര്‍ന്നു.
തമിഴ്നാടിന്റെ ബോര്‍ഡറില്‍ പ്രവേശിച്ചതോടെ എന്തെന്നില്ലാത്ത അനുഭൂതി
> >
തമിഴ്നാട്ടിലെ യാത്രക്കിടയില്‍ കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന ഗ്രാമവും പുഷ്പങ്ങള്‍ കൃഷി ചെയ്യുന്ന പാടങ്ങളും കണ്ടു. നമ്മുടെ നാട്ടിലേക്ക് കയറ്റി അയക്കുന്ന ചെണ്ട്മല്ലി കൃഷിയിടങ്ങളില്‍ കൂടി ഞങ്ങള്‍ നടന്ന് കണ്ടു. ഫോട്ടോസ് എടുത്തു.
ഒന്നരമണിയോടെ എല്ലാവരും പളനിയടിവാരത്ത് എത്തി. മുറികള്‍ അഡ്വാന്‍സായി ബുക്ക് ചെയ്തിരുന്നതിനാല്‍ താമസിയാതെ അവിടെ കയറി ലഞ്ച് കഴിച്ച് അല്പനേരം വിശ്രമിച്ച് 5 മണിയോടെ പളനി മല കയറാന്‍ തുടങ്ങി.
[ശേഷം വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതാം]
THERE ARE ERRORS IN DATA PROCESSING. IT HAPPENS WHILE COPYING FROM WORD FORMAT AND PASTING TO BLOG TEMPLATE. ഉദാഹരണത്തിന് [ചന്ദ്രക്കല ആവശ്യം ഇല്ലാത്ത ഇടങ്ങളില്‍ വരുന്നു, തിരിച്ചും. THIS CAN BE CLEARED ONLY AFTER PASTING TO THE BLOG. AS IT IS A DIFFICULT TASK FOR THE CORRECTION, IT WILL BE DONE LATER STAGE ONLY. READERS ARE REQUESTED KINDLY EXCUSE.
I AM USING MOZHEY KEYMAN FOR MALAYALAM DATA PROCESSING. IF ANYBODY KNOWS HOW TO AVOID THIS KINDLY TELL ME. OVER VOICE OR TEXT CHAT OR BY EMAIL.
Tuesday, November 2, 2010
ദുബായിലെ ഷമീമ
ഒരു വാക്ക് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ അവിടെ നിന്നു. എന്റെ മനസ്സ് ഒരു പാട് പുറകോട്ട് സഞ്ചരിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു ഞാന്‍ മസ്കത്തിലെ ഒരു സ്ഥപനത്തില്‍ ജോലിയാരംഭിച്ചു. തുടക്കത്തില്‍ ഉടമസ്ഥന്‍ എനിക്ക് ആയിരം അമേരിക്കന്‍ ഡോളര്‍ തന്നിട്ട് പറഞ്ഞു. ഇതാണ് നമ്മുടെ ഈ ഡിവിഷന്റെ മൂലധനം.കാലത്ത് 8 മണിക്ക് തുറക്കണം. 1 മണിക്ക് അടക്കാം. പിന്നെ 4 മുതല്‍ 7 വരെ. ഇതാണ് ഓഫീസ് സമയം. വെള്ളിയാഴ്ച അവധി. ‘നിന്റെ താമസം തല്‍ക്കാലം ഓഫീസിന്റെ അടുത്ത് നിന്റെ സുഹൃത്തിന്റെ കൂടെ” രണ്ടാഴ്ചക്കുള്ളില്‍ വാടി കബീറിലുള്ള നമ്മുടെ പരിധിയിലുള്ള ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ഓഫീസേര്‍സ് ക്ലബ്ബില്‍ നിനക്കൊരു പോര്‍ട്ടാകാബിന്‍ തയ്യാറാക്കി തരാം.
തല്‍ക്കാലത്തേക്ക് ഞാന്‍ നിനക്കൊരു ലാന്‍ഡ് റോവര്‍ തരാം. പിന്നീട് നിന്റെ ഫ്ലീറ്റ് നീ തന്നെ ബില്‍ഡ് ചെയ്യണം. ആവശ്യാനുസരണം പോലെ. ഭക്ഷണം നിനക്ക് സ്വന്തമായി ഉണ്ടാക്കുകയോ ഹോട്ടലില്‍ നിന്ന് കഴിക്കുകയോ ചെയ്യാം. എല്ലാം നിന്റെ ഇഷ്ടം. ഓഫീസ് സമയത്ത് പുകവലി പാടില്ല. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഷൂ ടൈ എന്നിവ നിര്‍ബ്ബന്ധം. കോണ്‍ഫറന്‍സുകളിലും ഹെഡ് ഓഫീസിലെ മീറ്റിങ്ങുകളിലും സൂട്ട് നിര്‍ബ്ബന്ധം.
എല്ലാം മനസ്സിലായോ പ്രകാശ്. “യെസ് സാര്‍…. ഉടമസ്ഥന്‍ അറബി എനിക്ക് കയ്യ് തന്ന് പറഞ്ഞു. ഞാന് ഇനി ഒരു വര്‍ഷം കഴിഞ്ഞേ നിന്നേ കാണാന്‍ ഓഫീസില്‍ വരുകയുള്ളൂ. അത് വരെ നീ തന്നെ ഈ സ്ഥാപനത്തിന്റെ മുതലാളിയും, സെയില്‍ത്സ് മേനും ഡ്രൈവറും, ഫറാഷും, ഹമ്മാലിയും എല്ലാം.
“ഗുഡ് ബൈ മിസ്റ്റര്‍ പ്രകാശ്. വിഷ് യു ഗുഡ് ലക്ക്” എന്നും പറഞ്ഞ് കൈ തന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുംകൊണ്ട് അദ്ദേഹം യാത്രയായി.
ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും പന്തം കണ്ട പെരുച്ചാഴിയെ പോലെ കുറേ നേരം നില കൊണ്ടു.ഞാന്‍ ഏതോ അത്ഭുത ലോകത്താണൊ എന്ന് എനിക്ക് തോന്നി. കുറച്ച് നേരത്തേക്കൊരു തല കറക്കം അനുഭവപ്പെട്ടു. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞു. ഒരു കസ്റ്റമര്‍ ഷോറൂമിനനകത്ത് പ്രവേശിച്ചിരിക്കുന്നു.
ആഗതന്‍ എന്നെ വിഷ് ചെയ്തു.
അസ്സലാം വലൈക്കും.
“വലൈക്കും അസ്സലാം…”
ഇതല്ലാതെ എനിക്കൊന്നും അറബിയില്‍ വശമുണ്ടായിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും അറബികള്‍ സംസാരിക്കുമെന്കിലും ഇന്റീരിയറില്‍ നിന്ന് വരുന്നവര്‍ക്ക് അറബി മാത്രമെ അറിയൂ. അങ്ങിനെ ഒരാളായിരുന്നു എന്റെ ആദ്യത്തെ കസ്റ്റമര്‍.
“ശൂ ഇസ്മക്ക് ഇന്ത..?

ഞാന്‍ ആദ്യമായി കേട്ട അറബിക് പദം.
“ഞാന്‍ മേല്‍പ്പോട്ട് നോക്കി നിന്നല്ലാതെ ഒന്നും പറയാനായില്ല.“
പിന്നെ ആഗതന്‍ പറഞ്ഞു.
“ആനാ സായിദ്”
പിന്നെ എന്നോട് ആംഗ്യഭാഷയില്‍ എന്റെ പേര്‍ ചോദിച്ചു.
അങ്ങിനെ രണ്ട് പേരും പരിചയപ്പെട്ടു.
സായിദ് അവിടെത്തെ ഒരു മിനിസ്ട്രിയില്‍ ഫറാഷ് ആയിരുന്നു. ഫറാഷ് എന്നാല്‍ പ്യൂണ്‍. പിന്നീട് അവന്‍ പലപ്പോഴും എന്നെ കാണാന്‍ വന്ന് തുടങ്ങി. അവനില്‍ നിന്ന് ഞാന്‍ അറബിയും എന്നില്‍ നിന്ന് അവന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ അഭ്യസിച്ചുതുടങ്ങി.
സായിദിന്റെ വീട് അങ്ങകലെ മസ്കത്തിന്റെ ഇന്റീരിയര്‍ മേഖലയായ നിസ്വാ യിലായിരുന്നു. എന്നും പോയി വരാന്‍ പറ്റാത്ത ദൂരം. പോരാത്തത് കാലത്ത് 8 മണിക്ക് ഓഫീസിലെത്താന്‍ പ്രയാസം. ആ ഭാഗത്തേക്ക് എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങള്‍ കുറവ്.
യാഹ്യാ കോസ്റ്റൈനിലെ ശ്യാം എന്ന ഒരു സുഹൃത്ത് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന വണ്ടികളെ “കല്യാണവണ്ടി” എന്ന് വിളിക്കും. പൊതുവെ ഡാറ്റ്സന്‍, മസ്ഡ എന്നീ പിക്ക് അപ്പ് വേനുകളാണ്. കാബിനില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്കിരിക്കാം. പിന്നില്‍ ഓപ്പണ്‍ സ്പൈസില്‍ സീറ്റുകള്‍ വെച്ച് മുകളില്‍ ടാര്‍പോളിനും
കൂടാതെ കൊലുസുകള്‍ പോലെയുള്ള പല നിറത്തിലുള്ള തുണിയുടെ തോരണങ്ങളും ഉണ്ടാകും. അത്തരം വാഹനങ്ങളെ കണ്ടാല്‍ നിസ്വാ സൂര്‍ സോഹാര്‍ മുതലായ ഉള്‍നാടുകളിലേക്ക് ഉള്ള വാഹനങ്ങളായി കരുതാം.ഇത്തരം വാഹനങ്ങളുടെ കാബിനില്‍ എസി ഉണ്ടെങ്കില്‍ തന്നെ അറബികള്‍ അത് പ്രവര്‍ത്തിപ്പിക്കില്ല. അവര്‍ക്ക് എസിയില്ലാതെ മരുഭൂമിയിലും ജീവിക്കാനാകുമല്ലോ. ഇത്തരം വാഹനങ്ങളില്‍ കയറുന്ന പുറംനാട്ടുകാര്‍ക്കേ പ്രശ്നമുള്ളൂ..
അങ്ങിനെ ഇത്തരം വാഹനങ്ങളെ ആശ്രയിക്കണം സായിദിന് വരാനും പോകാനും. ഞാനൊരു ദിവസം സായിദിന്റെ വീട്ടില്‍ പോയിരുന്നു. ഈ വിശേഷം എഴുതണമെങ്കില്‍ ചുരുങ്ങിയത് 50 ഷീറ്റെങ്കിലും വേണം. അത് പിന്നീടാകാം. കേള്‍ക്കാന് താല്പര്യം ഉള്ളവര്‍ എന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എഴുതാം. ഒമാനിലെ അറബികളുടെ ഹെറിറ്റേജ് & കള്‍ച്ചര്‍ കേട്ടാല്‍ നമുക്ക് പുതുമ തോന്നാം. എന്നാലും രസകരമായിരുന്നു എന്റെ അവിടുത്തെ ഒരു ദിവസത്തെ താമസം. ഞാന്‍ പിന്നീട് കൂടെ കൂടെ പോകുമായിരുന്നു.
ദുബായിലെ ഷമീമ പറഞ്ഞ “ഹത്ത” എന്ന സ്ഥലം മസ്കത്തില്‍ നിന്ന് ദുബായിലേക്ക് പോകുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. അവിടെ ബോര്‍ഡറില്‍ പാസ്സ് പോര്‍ട്ട് പരിശോധന കഴിഞ്ഞേ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കുവാന്‍ കഴിയൂ. മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറില്‍ ബൈ റോഡ് മാര്‍ഗ്ഗം പോകുവാന്‍ രണ്ട് റൂട്ടുകളുണ്ട്. ദുബായിലേക്ക് എളുപ്പം “ഹത്ത” വഴിയും അബുദാബിയിലേക്ക് “ബുറൈമി” വഴിയും.
ഞാന്‍ ഈ പറഞ്ഞ ഹത്തയില്‍ കൂടി ഇരുനൂറിലധികം തവണ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ മസ്കത്തിലെ വീട്ടില്‍ നിന്ന് ദുബായിലേക്ക് 420 കിലോമീറ്ററാണ്‍ ദൂരം. എനിക്ക് ഈ ദൂരം മൂന്ന് നാല് മണിക്കൂറ് കൊണ്ട് താണ്ടാം. ദുബായ് മുതലായ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ എനിക്ക് ഒരു മെര്‍സീഡസ് ബെന്‍സ് 230.6 തന്നിട്ടുണ്ടായിരുന്നു. അല്ലാത്ത ഇടത്ത് ഏസി ഇല്ലാത്ത മിനി മോക്ക്, ലേന്ഡ് റോവര്‍, വോക്ക്സ് വേഗന്‍ ബീറ്റിത്സ് എന്നിവയായിരുന്നു.
അപൂര്‍വ്വം ചില വെള്ളിയാഴ്ചകളിലെ ഉല്ലാസ യാത്രക്ക് ഹെഡ് ഓഫീസില്‍ നിന്ന് സമ്മതം വാങ്ങി ഈ ആഡംബരവാഹനം ഉപയോഗിക്കുമായിരുന്നു. അത് പോലെ വലിയ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോണ്‍ഫറന്‍സുകളും വര്‍ക്ക് ഷോപ്പുകളും മറ്റും അറ്റെന്‍ഡ് ചെയ്യുമ്പോളും ഈ വാഹനം ഉപയോഗിക്കണം എന്ന നിര്‍ബ്ബന്ധവും ഉണ്ടായിരുന്നു.
ആദ്യകാലത്ത് സാധനങ്ങള്‍ മിക്കതും ദുബായി ബെയ് റൂട്ട് മുതലായ സ്ഥലങ്ങളില്‍ പോയി വാങ്ങണം. ബെയ് റൂട്ടിലാണെങ്കില്‍ വലിയ ബെഡ് ഫോര്‍ഡ് ട്രക്കുകളില്‍ അവര്‍ തന്നെ മസ്കത്തില്‍ ഡെലിവറി ചെയ്യും. പക്ഷെ ദുബായില്‍ നിന്ന് സാധനങ്ങള്‍ ഇത് പോലെയുള്ള ലാന്‍ഡ് റോവര്‍ പിക്കപ്പിലോ അല്ലെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ കല്യാണ വണ്ടിയിലോ കൊണ്ട് വരണം. ഗുഡ്സ് ഒരു ടണ്ണിലധികം ഉണ്ടെങ്കില്‍ വലിയ പിക്ക് അപ്പ് വേണ്ടി വരും. രണ്ട് മൂന്ന് ടണ്‍ കൊള്ളാവുന്ന പിക്ക് അപ്പുകള്‍ ധാരാളം ലഭ്യമാണ്.
എന്റെ സ്പോണ്‍സര്‍ ആ നാട്ടിലെ ധനികരില്‍ ഒരാളായിരുന്നു. അതിനാല്‍ മികച്ച ശമ്പളവും യാത്രാനുകൂല്യങ്ങളും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ഹത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ച് കാലത്ത് 7 മണിക്ക് ദുബായിലേക്ക് തിരിക്കും. അരമണിക്കൂറിന്നുള്ളില്‍ ദുബായ് പട്ടണ പരിസരത്തെത്താം അന്നത്തെ കാലത്ത്.
അന്നത്തെ കാലത്ത് ടൌണ്‍ പരിസരത്ത് 80, ഹൈവേയില്‍ 100, 120 പിന്നെ ദുബായ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള റൂട്ടില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ വാഹനം ഓടിക്കാം. റോഡ് സൈഡില്‍ അനുവദിച്ചിട്ടുള്ള സ്പീഡ് എഴുതി വെച്ചിട്ടുണ്ടാകും.
മസ്കത്ത് – ദുബായ് ഹൈവേയില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ഓടിച്ചാല്‍ സാറ്റലൈറ്റ് റഡാര്‍ കണ്ട്രോളുകളുള്ള ഏരിയകളാണ്. നമ്മുടെ വാഹനത്തിന്റെ കളറും നമ്പര്‍ പ്ലേറ്റ് മുതലായ വിവരങ്ങളടങ്ങിയ ഓവര്‍ സ്പീഡ് ഫൈന്‍ ടിക്കറ്റുകള്‍ നമുക്ക് പോസ്റ്റല്‍ വഴി ലഭിക്കും. അന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുതലായ സംവിധാനം ഉണ്ടായിര്‍ന്നില്ലല്ലോ, അതിനാല്‍ പോസ്റ്റ് ഓഫീസ് വഴി തന്നെയായിരുന്നു കത്തിടപാടുകള്‍.
മസ്കത്തില്‍ നിന്ന് ഹത്ത എത്തുന്ന വരെ കല്ലുകളുള്ള മരുഭൂമിയാണ്. സ്റ്റോണ്‍ണ്ട് ഡെസര്‍ട്ട്. പിന്നെ നിറയെ പാറ മലകളും. വണ്ടി ഓടിക്കുമ്പോള്‍ ഈ മകള്‍ കാരണം ദൂര ദേശങ്ങള്‍ കാണാന്‍ പറ്റില്ല. ഈ മലകളില്‍ ഒരു പുല്‍കൊടി കൂടി കാണാനൊക്കില്ല. കുന്നുകളും മലകളും
കോട്ടകളും നിറഞ്ഞതാണ് ഒമാന്‍. ഒമാന്റെ തലസ്ഥാനം ആണ് മസ്കത്ത്.ഹത്ത എത്തുമ്പോള്‍ ഒരു പച്ചപ്പ് കാണാം. കൊച്ചു വില്ലേജാണ് അന്നത്തെ ഹത്ത. ഹത്തയില്‍ ഗ്രീനറി നിറഞ്ഞ വില്ലേജും, ചെറിയ അണക്കെട്ടും പിന്നെ നീര്‍ച്ചാല്‍കളും പ്രകൃതി രമണീയമായ കുന്നിന്‍ താഴ്വരകളും കാണാം. ഹത്ത കഴിഞ്ഞാല്‍ ഒന്ന് രണ്ട് കുന്ന് കയറി ഇറങ്ങിയാല്‍ പിന്നെ മണല്‍ മരുഭൂമി ആരംഭിക്കുകയായി. പിന്നെ നെടുനീളെയുള്ള റോഡുകളും റൌണ്ട് എബൌട്ടുകളും. ഹത്ത കഴിഞ്ഞാല്‍ ദുബായ് പട്ടണം വീക്ക്ഷികകാം.
ഞാന്‍ ചിലപ്പോള്‍ മസ്കത്തില്‍ നിന്ന് കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ചിറങ്ങിയാല്‍ 10 മണിക്ക് മുന്‍പ് ദുബായിലെത്തും. രണ്ട് മണിക്ക് മുന്‍പ് ഷോപ്പിങ്ങ് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ വിശ്രമിക്കും. പിറ്റേ ദിവസം കാലത്ത് മസ്കത്തിലേക്ക് തിരിക്കും.
അപൂര്‍വ്വം ചില സമയങ്ങളില്‍ മസ്കത്തില്‍ നിന്ന് വൈകിട്ട് 4 മണിക്ക് തിരിച്ച് “ഹത്ത” യില്‍ ഹോട്ടല്‍ ഹത്തയില്‍ തമ്പടിക്കും. അവിടെത്തെ ചില ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഈത്തപ്പഴത്തില്‍ നിന്നും ഉണ്ടാക്കിയ ചാരായം ലഭിക്കുമായിരുന്നു. ആ നാട്ടിലെ പൌരന്മാര്‍ക്ക് മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെങ്കിലും ഹോട്ടലുകളില്‍ പോയി കഴിക്കാം. മിക്ക ഹോട്ടലുകളിലും വൈകുന്നേരമാകുമ്പോളേക്കും തൊപ്പികളും തലേക്കെട്ടുകളും കാണാം. മിക്ക പബ്ബുകളിലും അവര്‍ തന്നെയായിരിക്കും അധികവും.
“ഹത്ത” യിലെ വിശേഷങ്ങള്‍ ഒരു പാടുണ്ട് പറയാന്‍. എഴുതിയാലും എഴുതിയാലും തീരില്ല. അത്രമാത്രം ഉണ്ട്. വാഹനം ഓടിക്കലിന്റെ ഭാഗമായി ഒരു ദിവസം ജയിലില്‍ കിടന്ന കഥയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.!!
എന്തെല്ലാം അനുഭവങ്ങള്‍ നീണ്‍ട 22 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു വാത രോഗിയാണ്. മനസ്സിലുള്ളതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ – ഡാറ്റാ എന്ട്രി ഒരു പ്രശ്നം തന്നെ. ഇപ്പോള്‍ എന്റെ കൈ വിരലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കാലില്‍ തരിപ്പും കോച്ചലും വേദനയും. അലോപ്പതിയും ഹോമിയോപ്പതിയും ആയുര്‍വ്വേദവും മാറി മാറി ചികിത്സിച്ചു. മുഴുവനായ മുക്തി ഇത് വരെ ഇല്ല. കഴിഞ്ഞ 4 മാസമായി വീണ്ടും ആയുര്‍വ്വേദത്തില്‍ അഭയം പ്രാപിച്ചിരിക്കയാണ്.
എന്റെ സുന്ദരമായ പല ഓര്‍മ്മകളും എനിക്ക് മനസ്സില്‍ കുളിര്‍ പകരുന്നു. എനിക്ക് ഈ മണലാരണ്യത്തില്‍ [മസ്കത്ത് & ദുബായ്] ഒരു മാസം താമസിച്ച് എന്റെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കണമെന്നുണ്ട് !! ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ..? സാധിക്കുമെന്ന് എനിക്കറിയില്ല.
എന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ കടന്ന് പോയ സ്ഥലമാണ് ഈ അറേബ്യന്‍ നാടുകള്‍. എന്നെ ബോംബെയില്‍ ടര്‍ണര്‍ മോറീസണ്‍ എന്ന റിക്രൂട്ടിങ്ങ് കമ്പനി വഴി അങ്ങോട്ടെത്തിച്ച ശ്രീമാന്‍ സൈനുദ്ദീനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.
എനിക്ക് എല്ലാം ഉണ്ടാക്കിയതും എന്നെ ഞാനാക്കിയതും
ശ്രീമാന്‍ സൈനുദ്ദീന്‍ എന്ന മഹത് വ്യക്തിയാണ്. ഇത്രയും ധനം സമ്പാദിക്കാനായതും ഇന്നും എന്റെ കുടുംബം കഞ്ഞി കുടിക്കുന്നതും ആ മഹാന്റെ കരുണ കൊണ്ടാണ്.“ഹത്ത” എന്ന അറേബ്യന്‍ ഗ്രാമത്തെപ്പറ്റി ഓര്‍ക്കാന്‍ ഇടയാക്കിയ എന്റെ ഷമീമക്കും ജാസ്മിക്കുട്ടിക്കും ഈ ബ്ലോഗ് പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.
Thursday, October 28, 2010
ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….

“ഞാനവളെ വിളിച്ചു… ആനന്ദേ……എടീ മണ്ഡൂകമേ…” അവളെ ആനന്ദയെന്ന് വിളിച്ചാല്‍ അവള്‍ക്ക് വലിയ ഇഷ്ടമാ… അവള്‍ക്ക് പേര്‍ പലതുമുണ്ടെനിലും അവളെ വീട്ടിലും അവളുടെ നാട്ടിലും ആനന്ദയെന്നാ വിളിക്കുക. ഞാന്‍ അവളെ പേരെടുത്ത് വിളിക്കാറില്ല. “ഹലോ” എന്നാ വിളിക്കുക.
അവള്‍ ചെറുപ്പത്തില്‍ എപ്പോളും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരുന്നത്രേ? അങ്ങിനെ ഒരു ദിവസം അവളുടെ വീട്ടില്‍ ഗുരു നിത്യചൈതന്യ യതി വന്നപ്പോള്‍ എപ്പോളും ചിരിച്ച് കൊണ്ടിരിക്കുന്ന ഇവളെ “ആനന്ദല്ഷ്മിയെന്ന്” പേരിട്ടു. വീട്ടിലെല്ലാവരും ആനന്ദയെന്ന് വിളിച്ച് പോന്നു.
“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്‍..” നിങ്ങക്ക് വേണമെങ്കില്‍ തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള്‍ ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര്‍ തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള്‍ ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര്‍ വന്നിരിക്കയാണന്നെറിയാമല്ലോ>>?
പണ്ടൊക്കെ എന്റെ ചെറുപ്പത്തില്‍ എനിക്ക് നാടന്‍ വെള്ളരിക്കാ വളരെ ഇഷ്ടമായിരുന്നു. എന്റെ ചെറുപ്പത്തില്‍ കൊയ്ത് കഴിഞ്ഞ് കാറ്റുകാലം വരുമ്പോള്‍ എരുകുളത്തിന്റെ അടുത്തുള്ള പാടത്ത് മത്ത, കുമ്പളം, വെള്ളരി, കയ്പ, പടവലം മുതലായവ കൃഷി ചെയ്യുമായിരുന്നു.
ആദ്യം തടമെടുത്ത് അത് ചവറിട്ട് കരിക്കും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അതില്‍ മുളപ്പിച്ച ഈ ഇനങ്ങള്‍ നടും. പാടത്ത് നല്ല വള്‍ക്കൂറുള്ളതിനാല്‍ എല്ലാം വേഗം പടര്‍ന്ന് പന്തലിക്കും. മത്ത കുമ്പളം പടവലം കയ്പ എന്നിവയൊക്കെ ധരാളം കാണുമ്പോള്‍ ഈ വെള്ളരിക്ക് വലുതാകും മുന്‍പ് എന്നെപ്പോലെയുള്ള ചില വികൃതികള്‍ പൊട്ടിച്ച് തിന്നു തുടങ്ങും. നാട്ടിലെ ആ കൊച്ചുവെള്ളരിക്ക തിന്നാനെന്ത് രസമായിരുന്നു എന്ന് ഇപ്പോള്‍ ആലോചന വരുന്നു.
പല കുടുംബങ്ങളിലെ കുട്ടികളാണ്‍ കൃഷി നടത്തുക. എല്ലാരും ചേര്‍ന്ന് സന്ധ്യക്ക് എരുകുളത്തില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് നനക്കും. അതൊക്കെ ചെറുപ്പകാലത്തെ ഒരു വിനോദവും ആയിരുന്നു. എന്നും ചെടികളുടെ അടുത്ത് അത് വളരുന്നത് നോക്കി നില്‍ക്കുക പതിവായിരുന്നു.
ആയിടക്കാണ്‍ എല്ലാവരും ഇളം വെള്ളരിക്ക പൊട്ടിച്ച് തിന്നുമ്പോള്‍ കയ്പക്ക പച്ചക്ക് തിന്നുന്ന മാധവേട്ടനെ കാണുന്നത്. അങ്ങിനെ ഞാനും പില്‍ക്കാലത്ത് പച്ച കൈപ്പയക്ക തിന്നാല്‍ ശീലിച്ചു. അത് ഒരു ഷോമേനാകാനും സാധിച്ചു. ആര്‍ക്കും പറ്റാത്ത ഒരു വിനോദം കാണിക്കുന്ന ബോയ്. മാധവേട്ടന്‍ അവധിക്ക് വന്നാല്‍ ഒരു മാസമാകുമ്പോളേക്കും തിരിച്ച് പോകും. പിന്നെ ഈ ഞാനെന്ന ജാലവിദ്യക്കാരന്‍ മാത്രമാകും നാട്ടില്‍.
എന്റെ കൂടെ എന്റെ സെറ്റില്‍ മണി, കുഞ്ഞുമണി ലീല എന്നിവരാകും. എന്റെ ചേച്ചിയുടെ പാപ്പന്റെ മക്കളാണ്‍ ഈ പെണ്‍കുട്ടികള്‍. ഞങ്ങളുടെ താമസം അടുത്തടുത്ത വീടുകളിലായതിനാല്‍ ഇത്തരം ഒത്ത് ചേരല്‍ സാധ്യമായിരുന്നത്.
മണിയെ ഒന്ന് രണ്ട് വര്‍ഷം മുന്പ് കണ്ടതായി ഓര്‍ക്കുന്നു. കുഞ്ഞുമണിയേയും ലീലയേയും കണ്ട നാളുകള്‍ മറന്നുവെന്ന പറയാം. അവരുടെ അമ്മയുടെ വീട് കൂറ്റനാട് ആണ്‍. അവരിപ്പോള്‍ അവിടേയൊക്കെയാണ്‍ താമസം എന്നാണറിവ്. ഓര്‍മ്മകള്‍ എങ്ങോട്ടോ ഓടിപ്പോകുന്നു..!!!
“ശരി ശരി…” ഇന്ന് വെള്ളരിക്കാ അരിഞ്ഞതും കൊണ്ട് കഴിച്ചുകൂട്ടാം. ഉച്ചക്ക് ഒരു സദ്യയുണ്ട്. ദാസേട്ടന്റെ അമ്മ മരിച്ചതിന്റെ അടിയന്തിരം ആണ്‍ കണ്ണന്‍ കുളങ്ങരയിലുള്ള തറവാട്ടില്‍. അപ്പോള്‍ പ്രാതല്‍ ശരിയല്ലെങ്കില്‍ നേരത്തെ അവിടെ പോയി സദ്യയുണ്ണാം.
മകള്‍ രാക്കമ്മ വീട്ടിലുണ്ട്. അവളോട് പറഞ്ഞാല്‍ എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും. പക്ഷ അവളുടെ കൊച്ചിനെ എടുത്തോണ്ടിരിക്കണം. കുട്ടാപ്പു നല്ല കുട്ടിയാണ്‍. അവനെ ചുമ്മാ ഒക്കത്ത് വെച്ച് നിന്നാലോ മടിയില്‍ വെച്ച് ഇരുന്നാലോ പറ്റില്ല. നടന്നുംകൊണ്ടിരിക്കണം. ആ കുട്ടൂസിനെ അതിന്റെ വീട്ടിലുള്ളവര്‍ അങ്ങിനെയാ പഠിപ്പിച്ചിരിക്കുന്നത്.
എറണാംകുളം കടവന്ത്രയിലാണ്‍ കുട്ടാപ്പുവെന്ന കുട്ടൂസിന്റെ വീട്. അവിടെ അവന്റെ തന്തയും തള്ളയും കൂടാതെ രണ്ട് വലിയഛന്മാരും അവരുടെ മൂന്ന് പിള്ളേരും പിള്ളേരുടെ അമ്മമാരും പിന്നെ അഛാഛനും അഛമ്മെയും ഉണ്ട്. അതിനാല്‍ ആരെങ്കിലും ഒരാള്‍ ഇവനെ എടുത്ത് നടന്നോണ്ടിരിക്കും.
എനിക്കാണെങ്കില്‍ വാതം പിടിപ്പെട്ട് കുട്ട്യോളെ അധികം എടുത്ത് നടന്നോണ്ടിരിക്കാന്‍പറ്റില്ല. അതിനാല്‍ മകള്‍ അടുക്കളയില്‍ നില്‍ക്കുന്ന അത്രയും സമയം പേരക്കിടാവിനെ എടുത്തോണ്ട് നടക്കുന്നതിലും ഭേദം റോട്ടിയും വെള്ളരിക്കയും കഴിക്കുകയാണ്‍. ഇന്നത്തെ പ്രാതല്‍ അങ്ങിനെയാകട്ടെ. ആനന്ദവല്ലിക്ക് എത്ര പഴയ ഫുഡ്ഡടിച്ചാലും സ്റ്റൊമക്ക് അപ്സറ്റ്നെസ്സ് ഇല്ല. അവള്‍ രണ്ടാഴ്ചമുന്‍പത്തെ ഹോം ഗെറ്റ് ടുഗെദറില്‍ ബാക്കിയുണ്ടായിരുന്ന ചിക്കന്‍ സ്റ്റൂ, ഓവനില്‍ വെച്ച് ചൂടാക്കി ഈ ബ്രെഡ്ഡും കൂട്ടി കഴിച്ചു. എനിക്കത് കണ്ട് കൊതി വന്നിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല.
ഇന്നെണീറ്റത് ഒമ്പതരമണിക്കാണ്‍. എണീക്കാന്‍ മടിയാണ്‍ ഈയിടേയായി. എണീച്ചാലുടന്‍ കഷായം കുടിക്കണം. മഹാരാസ്നാദി കഷായം 15 മില്ലി 30 മില്ലി ഇളം ചുടുവെള്ളത്തില്‍ ചേര്‍ത്ത് അഞ്ചുതുള്ളി ക്ഷീരഫലം 101 ആവര്‍ത്തിച്ചതും കൂട്ടി കുടിക്കണം. അത് കഴിച്ചാല്‍ പിന്നെ കുറേ നേരത്തേക്ക് വായ് മുഴുവനും കയ്പ്പും ചവര്‍പ്പും ഒക്കെയാ.
അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി, പിണ്ഡത്തെലം, മഹാനാരായണം മുതലായ തൈലങ്ങള്‍ ചേര്‍ത്ത് കൂട്ട് ഇളം ചൂടില്‍ രണ്ട് കാലിലും തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അര മണിക്കൂര്‍ ഇരിക്കണം. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി. അതൊക്കെ കഴിഞ്ഞാലെ നമുമ്ം എന്ന്തെങ്കിലും ആഹരിക്കാന്‍ കിട്ടൂ..
കാര്യമായി എന്തെങ്കിലും വെട്ടിവിഴുങ്ങാന്‍ തോന്നും ഈ കുളി കഴിഞ്ഞാല്‍. അപ്പോള്‍ ഈ വെള്ളരിക്കാ അരിഞ്ഞ് വെച്ചത് കിട്ടിയിട്ടെന്ത് കാര്യം എനിക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതെങ്കിലും അരിഞ്ഞ് തരാനുള്ള ഒരാളുണ്ടല്ലോ. എന്നോര്‍ത്ത് സമാധാനിക്കാം.
രണ്ട് ദിവസമായി വയറ് സുഖമല്ല. വായില്‍ കയ്പ് രസം. എല്ലാത്തിനും ഡോക്ടറെകണ്ടാല്‍ ശരിയാകില്ല. രാക്കമമയോട് പറഞ്ഞപ്പോള്‍ അവളുടെ ബ്രേക്ക് ഫാസ്റ്റില്‍ നിന്ന് ഒരു ഓഹരി തന്നു. അവള്‍ ഇപ്പോള്‍ ബിസി ബിസിനസ്സ് വുമണ്‍ കം ഹൌസ് വൈഫ് ആണ്‍. അവള്‍ രണ്ട് പാക്കറ്റ് നൂഡിത്സ് സ്ക്രാമ്പിള്‍ഡ് എഗ്ഗില്‍ ചേര്‍ത്ത് കാപ്സിക്കം മുതലായ പച്ചക്കറികള്‍ ചേര്‍ത്ത് ടബാസ്കോ സോസും ചേര്‍ത്ത് രുചിയോടെ കഴിക്കുന്നു.
എനിക്ക് തന്ന ഓഹരി ഞാന്‍ കഴിക്കാതെ ഒരു സുലൈമാനിയും കുടിച്ച് നേരെ ഓഫീസിലേക്ക് പോകാനൊരുങ്ങി. കുട്ടന്‍ മേനോന്റെ അടുത്ത് ഇരുന്ന് അല്പം സൊള്ളാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ നിതികയുടെ അമ്മയെക്കണ്ട് വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. തിരികെ വീട്ടില്‍ വന്ന് സയ്യാരയില്‍ കയറി കണ്ണന്‍ കുളങ്ങരയിലുള്ള മരണമടിയന്തിര വീട്ടിലേക്ക് വിട്ടു. അവിടെ നേരത്തിന്നെത്തിയില്ലെങ്കില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ഇന്നെത്തെ കാര്യം പോക്കാ.
ദാസേട്ടന്റെ വീട്ടിലേക്ക് കുതിക്കുന്നതിന്നിടയില്‍ എന്റെ പെമ്പറന്നോത്തി ഇതാ റോഡുവക്കില്‍ വണ്ടിയും കാത്ത് നില്‍ക്കുന്നു. അവളെ കയറ്റി ആശുപത്രിയിലിറക്കി ഞാന്‍ അടിയന്തിരം ഉണ്ണാനെത്തി. നല്ല കാലം ഒരു വിധം ആളുകളൊക്കെ ഉണ്ട് വീട് കാലിയാക്കിക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ ഗൃഹനാഥന്‍ ഒരു മേശ വൃത്തിയാക്കി ഇല വെച്ച് തന്നു.
കാലത്ത് തൊട്ട് പട്ടിണിയായിരുന്ന എനിക്ക് നല്ലൊരു ലഞ്ച് ദാസേട്ടന്റെ വീട്ടില്‍ നിന്ന് കിട്ടി. ഞാന്‍ ദാസേട്ടന്റെ മരണമടഞ്ഞ അമ്മയെ മനസ്സില്‍ വന്ദിച്ച് അവിടെ നിന്ന് ഇറങ്ങി. നേരെ വീട്ടില്‍ വന്ന് സുഖമായി കിടന്നുറങ്ങി. നല്ല മഴയും കാറ്റും ഇടിയും.
എനിക്ക് ഉച്ചക്ക് പായസം കുടിച്ചാല്‍ ചുരുങ്ങിയത് ആറുമണി വരെയെങ്കിലും ഉറങ്ങണം. അഞ്ചുമണിയാകാറായപ്പോളാണ്‍ യോഗ ക്ലാസ്സിന്‍ പോകേണ്ട കാര്യം ഓര്‍മ്മ വന്നത്. ഇന്നേതായാലും യോഗ വിടാം. ആറുമണിക്ക് ടെന്നീസിന്‍ പോകാം. എന്നൊക്കെ മനസ്സില്‍ കരുതി ഉറക്കത്തില്‍ ശ്രദ്ധിച്ചു. യോഗക്ക് പോയില്ലെങ്കില്‍ കുഴപ്പമില്ല. ടെന്നീസ് രണ്ട് ദിവസം ഒരുമിച്ച് മുടങ്ങിയാല്‍ പിന്നെ കൂടെ കളിക്കുന്ന ശിങ്കാരവേലിയുടെ തെറി കേള്‍ക്കണം. അവള്‍ക്കല്ലെങ്കിലും ഒരു കൊമ്പ് കൂടുതലാ. അവള്‍ അവിടെ കിടന്ന് കൂട്ടിനാളില്ലാതെ തെറിയും വിളിച്ചോണ്ട് ഓടി നടക്കട്ടെ.
നല്ല മഴയും കാറ്റും – ഈ സുഖമുള്ള ഉറക്കം ഇനി നാളെ കിട്ടിയില്ലെങ്കിലോ. അങ്ങിനെ വീണ്ടും ഉറക്ക്കത്തില്‍ ശ്രദ്ധിച്ചു. അങ്ങിനെ ഉറങ്ങിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല എന്റെ അരികില്‍ എന്തോ ഒരനക്കവും നനവും. തിരിഞ്ഞ് നോക്കിയപ്പോളാ മനസ്സിലായത് എന്റെ ഗ്രാന്‍ഡ് കിഡ്ഡിനെ എന്റെ അടുത്ത് കിടത്തിയിട്ട് അവന്റെ അമ്മ എവിടേയോ തെണ്ടാന്‍ പോയിരിക്കുന്ന വിവരം. എന്നാ കുട്ട്യോളെ അടുത്ത് കിടത്തുമ്പോ പറഞ്ഞിട്ട് പോകണ്ടേ.
അവന്‍ മൂത്രമൊഴിച്ച് എന്റെ വസ്ത്രമെല്ലാം നനച്ച് എന്റെ ഉറക്കവും കളഞ്ഞു. ഉറക്കം പോയതിനാല്‍ കിഡ്ഡിനെ ആനന്ദവല്ലിയുടെ അടുത്ത് കിടത്തി ഞാന്‍ യോഗ ക്ലാസ്സിലേക്ക് ഓടി. മഴയായതിനാല്‍ ഹാജര്‍ നില കുറവായിരുന്നു. ഒരു ചേച്ചി മാത്രമേ ഞങ്ങള്‍ രണ്ട് വാനരമാരുടെ കൂട്ടത്തിലുണ്ടായിരുന്നുള്ളൂ. അതിനാ ആ ചേച്ചി പോകാനൊരുങ്ങി. അപ്പോളേക്കും അമ്പിളിയും സന്ധ്യയും എത്തി. അതിന്‍ പിന്നാലെ വേറെ രണ്ട് പേരും, അപ്പോളെക്കും മാഷും വന്നു.
അങ്ങിനെ അല്പം വൈകായാണെങ്കിലും യോഗ ക്ലാസ്സ് തുടങ്ങി. അമ്പിളിക്കും സന്ധ്യക്കും മറ്റു ചില ചെറുപ്രായക്കാര്‍ക്കും ബോഡി ആവശ്യാനുസരണം വളക്കാന്‍ പറ്റും. പക്ഷെ ഈ ഞാനെന്ന് കിളവന്റെ പാര്‍ട്ട്സുകള്‍ സസുഖം വളയാത്തതിനാല്‍ അവരുടെ കൂടെ ഒത്ത് പിടിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ അല്പം പിന്നില്‍ ഷീറ്റ് വിരിക്കും. പിന്നെ എനിക്ക് യോഗ ചെയ്യുന്ന സമയം കാറ്റ് ഇഷ്ടമല്ല. അതിനാല്‍ നോ ഫാന്‍ ഏരിയയിലായി ഞാന്‍ കസര്‍ത്ത് തുടങ്ങും.
ആദ്യമൊക്കെ ഞാന്‍ ഇടക്കിടക്ക് മുടങ്ങാറുണ്ട്. എന്റെ യോഗ ബാച്ചില്‍ എന്റെ അളിയനും ഉണ്ട്. പക്ഷെ അദ്ദേഹം കൂടെ കൂടെ മുടങ്ങാറുണ്ട്. ഞങ്ങളുടെ ഈവനിങ്ങ് ബാച്ചില്‍ അധികവും പെണ്ണുങ്ങളാണ്‍. മോണിങ്ങില്‍ ആണുങ്ങളും കപ്പിള്‍സും ആണ്‍ അധികം. എനിക്ക് കാലത്ത് എണീക്കാന്‍ മടിയായതിനാലാണ്‍ ഈവനിങ്ങ് ബാച്ചിലാക്കിയത്. പിന്നെ എന്റെ മാഷും എന്നെപ്പോലെ ഒരു ഓള്‍ഡ് ബോയ് ആണ്‍. മാഷുടെ ബോഡി പ്ലാസ്റ്റിക്കുപോലെ ഒടിയും.
സൂര്യനമസ്കാരം ചെയ്യുമ്പോള്‍ വേണ്ടത്ര ഫ്ലക്സിബിള്‍ ആയിട്ടില്ല എന്റെ എല്ലുകള്‍ ഇപ്പോളും. ശീര്‍ഷാസനം ചെയ്യുന്ന രോഷ്ന എന്ന പെണ്‍കുട്ടിയാണ്‍ എന്റെ ബാച്ചിലെ എക്സ്പര്‍ട്ട്. അവള്‍ ചെയ്യുന്നത് നോക്കിയാണ്‍ ഞാന്‍ മറ്റു പല ആസനങ്ങളും ചെയ്യാറ്. അതിന്‍ ഈ പെണ്‍കുട്ടി മിക്ക ദിവസവും വരില്ല.
മാഷ് ഇരിക്കുക അങ്ങേതലക്കലാണ്‍. അതിനാല്‍ മാഷെ എപ്പോളും കാണാന്‍ ഒക്കില്ല. പഴയ മെമ്പേര്‍സിന്റെ അടുത്ത് ഇരുന്നാലേ നമുക്ക് ഒരു ഗൈഡന്‍സ് ലഭിക്കൂ. ക്ലാസ്സില്‍ മൊത്തം സ്ട്രങ്ങ്ത്ത് ഏതാണ്ട് അമ്പത് പേര്‍ വരും. അവരില്‍ എക്സ്പര്‍ട്ട് മെമ്പേര്‍സും പലരും ശരിക്ക് വരില്ല. രോഷ്ന വരുന്ന ദിവസം എനിക്ക് വലിയ തെറ്റില്ലാതെ ചെയ്യാന്‍ കഴിയും. രമേശനും നന്നായി അഭ്യാസം ചെയ്യുന്ന ആളാണ്‍. അദ്ദേഹവും റഗുലര്‍ അല്ല. സന്ധ്യ്യുടെ ബോഡിയും വളരെ ഫ്ലക്സിബിള്‍ ആണ്‍. അവളും റഗുലര്‍ അല്ല. ഇനി സന്ധ്യയോടും രോഷ്നായോടും റഗുലര്‍ ആയി വരാന്‍ പറയണം.
അല്ലെങ്കില്‍ രണ്ട് ദിവസം കാര്യമായ കാരണമില്ലാതെ തുടര്‍ച്ചയായി മുടങ്ങുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ മാഷിനോട് പറയണം. എന്നാലേ എനിക്ക് ശരിക്കും പഠിച്ചുയരാന്‍ പറ്റുള്ളൂ. തന്നെയുമല്ല ഹാജര്‍ നില കുറവായായാല്‍ മാഷിനും ഒരു ഉഷാറ് കാണാറില്ല.
അങ്ങിനെ യോഗ ക്ലാസ്സ് ആറുമണിയോട് കൂടി കഴിഞ്ഞു. ഇനിയെന്ത് എന്നാലോചിക്കുമ്പോളാ ഓര്‍മ്മ വന്നത് – ഇന്നെത്തെ ഡിന്നര്‍ ഡോക്ടര്‍ പോള്‍ കല്ലൂക്കാരന്റെ വസതിയിലാണെന്ന്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു ശ്രീമതിയെ കൂട്ടി വരണമെന്ന്. പക്ഷെ എന്റെ പെണ്ണ് കുറേകാലമായി എന്റെ കൂടെ ക്ലബ്ബില്‍ വരുന്നില്ല. പല ക്ലബ്ബുകളിലും മെമ്പര്‍മാരാണെങ്കിലും അവള്‍ മൂന്ന് ക്ലബ്ബുകളില്‍ വരുമായിരുന്നു. ഇപ്പോള്‍ ഒന്നിലും വരില്ല.
ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ഞാനും പ്രോബസ്സ് ക്ലബ്ബിലെ മെംബേറ്സ് ആണ്‍. ഈയിടെയായി എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ബോര്‍ഡ് മീറ്റിങ്ങ് അംഗങ്ങളുടെ വസതിയില്‍ വെച്ചാണ്‍ നടത്തുക. കഴിഞ്ഞ ഒരു മീറ്റിങ്ങിന് എന്റെ പെമ്പിറന്നോത്തി അദ്ദേഹത്തിന്റെ വീട്ടില്‍ വരാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ ഞാനും പോയില്ല.
ഇനി ഈ മീറ്റിങ്ങിനും ഞാന്‍ തക്കതായ കാരണം കാണിക്കാതെ മുടങ്ങിയാല്‍ എന്റെ അംഗത്വം നഷ്ടപ്പെടും. പെമ്പിറന്നോത്തിയെ ഈ ഡോക്ടറും മറ്റു മെംബര്‍മാരും അറിഞ്ഞും കൊണ്ട് കണ്ടിട്ടില്ല. ആകെ ഒരിക്കലേ ഇവള്‍ ഈ ക്ലബ്ബില്‍ വന്നിട്ടുള്ളൂ..
ഞാന്‍ അങ്ങിനെ അമ്പലത്തെലെല്ലാം പോയി വീട്ടില്‍ ആറരമണിയോടെ എത്തി. ചെറുതായൊരു ഷവറിന്‍ ശേഷം ഉടുത്തൊരുങ്ങി ഡോക്ടറുടെ വീട്ടിലേക്ക് യാത്രയായി.
ഡിന്നറിനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും തിരിച്ച എനിക്ക് ഇനി സ്വഗൃഹത്തില്‍ നിന്ന് ഒന്നും കിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വയറിന്‍ പിടിക്കുകയും ഇല്ല.
ഇനി ഡോക്ടറോടെന്ത് പറയും. എന്നെ കണ്‍ടില്ലെങ്കില്‍ മീറ്റിങ്ങ് തുടങ്ങാന്‍ വൈകും. ഞാന്‍ മൊബൈല്‍ ഓഫാക്കി. വീട്ടില്‍ വിളിച്ചാല്‍ ഡോക്ടറ്ക്ക് മനസ്സിലാകും ഞാന്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന്.
ഇനി അധികം ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല. നേരെ നെഹ്രുനഗറിലുള്ള ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തി. ജാള്യത മറച്ച് ഞാന്‍ ഡോക്ടറോട് കുശലം പറഞ്ഞ് വീട്ടിനകത്തേക്ക് കയറി. “തന്റെ പെണ്ണെവിടേടോ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല.” ദൈവാനുഗ്രഹം. ഞങ്ങള്‍ ലോണിന്റെ സൈഡില്‍ ഉള്ള ഇറയത്ത് ഇരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങി. വളരെ മനോഹരമായ സൌധമാണ്‍ ഡോക്ടറുടേത്. വീടിന്റെ പ്ലോട്ട് ഏതാണ്ട് മുപത് സെന്റിന്റെ അടുത്ത് വരും. അതില്‍ കാല ഭാഗം ലോണ്‍ ആണ്‍. മെയിന്‍ ലോണിന്റെ ഒരു അറ്റത്ത് ഒരു കുളമുണ്ട്. അതില്‍ ഷാര്‍ക്കുകള്‍ ഉണ്ട്. ഒരു കറുത്ത ഷാര്‍ക്കിനേയും കാണാനായി.
പിന്നെ ഒരുപാട് ചെടികളും ഓര്‍ക്കിഡ് കളക്ഷന്സും അടുക്കളക്കടുത്ത് വേറൊരു അക്വേറിയവും പിന്നെ പുറത്ത് പോര്‍ച്ചിന്നടുത്ത് ഓര്‍ക്കിഡിന്റെ വലിയൊരു പുരയും കണ്ടു. ഈ രാത്രി സമയത്ത് ഇതെല്ലാം കണ്ട് വേണ്ടും വിധം ആസ്വദിക്കാന്‍ പറ്റിയില്ല.
ഒരു ദിവസം പകല്‍ രാക്കമ്മയേയും ബീനാമ്മയേയും കൂട്ടി പോകണം. അല്ലെങ്കില്‍ ഞാന്‍ തനിച്ച്.
ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുന്നതിന്നിടയില്‍ മറ്റു മെമ്പര്‍മാരായ ഡോ അക്കര, ഡോ വര്‍ഗ്ഗീസ് പോള്‍, ആന്റ്ണി, മാതൂസ്, ജോര്‍ജ്ജേട്ടന്‍ മുതലായവരെത്തി. മീറ്റിങ്ങ് പെട്ടെന്ന് കഴിച്ച് ഞങ്ങള്‍ ചെറിയ തോതില്‍ മദ്യ സേവ തുടങ്ങി. ഞാന് ഈയിടെയായി പാര്‍ട്ടികളില്‍ മദ്യ സേവ നടത്താറില്ല. പക്ഷെ ഇന്ന് ഡോ അക്കര എന്നെ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ ഒരു ചെറിയ വിസ്കിയില്‍ ഒതുക്കി ഞാന്‍ . കഴിക്കാന്‍ ധാരാളം സ്നേക്ക്സും ഉണ്ടായിരുന്നു. നല്ല ചൂടുള്ള സ്നാക്ക്സ് തീരുന്നതിന്നനുസരിച്ച് ഭൃത്യന്മാര്‍ സര്‍വ്വ് ചെയുതും കൊണ്ടിരുന്നു.
ഇന്ന് ഡോ അക്കരയുടെ പിറന്നാളായതിനാല്‍ ഒരു കേക്ക് വാങ്ങി വെക്കാനും ഡോക്ടര്‍ കല്ലൂക്കാരന്‍ മറന്നിരുന്നില്ല. ഞങ്ങളെല്ലാവരും ബര്‍ത്ത് ഡേ വിഷ് നേര്‍ന്ന് ഡോ അക്കരക്കും കുടുംബത്തിനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.
അങ്ങിനെ ഒരു അടിപൊളി ഡിന്നറിന്‍ ശേഷം വീട്ടിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. ഞാന്‍ കയറിക്കിടന്നതേ എനിക്കോര്‍മ്മയുണ്ടായിരുന്നുള്ളൂ……
അങ്ങിനെ പ്രഭാതത്തിലെ വെള്ളരിക്കയും ഉച്ചക്കുള്ള സദ്യയും രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും കൊണ്ട് വളരെ അഹ്ലാദപൂര്‍ണ്ണമായ ഒരു ദിനമായിരുന്നു ഇന്ന് ഒക്ടോബര്‍ ഇരുപത്തിയേഴ് രണ്ടായിരത്തിപ്പത്ത്.
+
Saturday, October 23, 2010
ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ
കഴിഞ്ഞ ഓണത്തിന് ഞാന്‍ ആല്‍ത്തറയിലെഴുതിയ പോസ്റ്റ് വായിക്കാത്തവര്‍ക്ക് ഇത് നോക്കാം.
ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.
http://aaltharablogs.blogspot.com/2010/08/blog-post_21.html
Wednesday, October 20, 2010
എന്താ നീ കുത്തിക്കുറിക്കണേ കുട്ട്യേ..?
“എന്താ എഴുതുന്നത് സുന്ദരിക്കുട്ടീ..?”
ഞാന്‍ കണക്ക് കൂട്ടുകയാ.......
“നിന്റെ പേരെന്താ.........?
ഹ് ഹി ഹി ഹിഹിഹി...........
“ഈ അപ്പൂപ്പനെന്തിന്റെ കേടാ.. ന്നോട് എപ്പളും ചോദിക്കും പേര്.. ഞാന്‍ പറഞ്ഞ് പറഞ്ഞ് തോറ്റു.... ഇനി പറയില്ല...”
ശരി
ന്നാ നിന്റെ അമ്മേടെ പേരെന്താ.....
“അതും അറിയില്ലേ...?”
അപ്പൂപ്പന്‍ മറന്നു ന്റെ കുട്ട്യേ..... അപ്പൂപ്പന് വയസ്സായില്ലേ....
“ന്റെ മ്മേടേ പേര് ദിവ്യ. ന്റെ പപ്പേടെ പേര് പറയില്ല.......”
അതെന്താ നിന്റെ പപ്പക്ക് പേരില്ലേ...?
ഹൂം..........
“നീ അപ്പൂപ്പന്റെ കൂടെ പോരുന്നോ....?”
ല്ലാ അപ്പൂപ്പന്‍ പോയ്കോ.......നിക്ക് കൊറേ കണക്കെഴുതാനുണ്ട്.
Monday, October 18, 2010
Sunday, October 17, 2010
നിന്നെക്കാണാനെന്ത് ചന്തമാ അമ്മിണിക്കുട്ടീ
അമ്മിണിക്കുട്ടീ നിന്നെ കാണാനെന്ത് ചന്തമാ. ഞാന്‍ ഇത്രയും വിചാരിച്ചില്ല. പച്ചസാരിയില്‍ തിളങ്ങുന്നു എന്റെ അമ്മിണിക്കുട്ടീ. ആ മുഖത്ത് എന്തൊക്കെയുണ്ട്. ആരാണ്‍ ആ മുഖത്ത്. ഉമ്മറപ്പടിയിലെ കസേരയിലെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഇത്രയൊക്കെയേ തോന്നിയുള്ളൂ.
പക്ഷെ തുറന്നിട്ട ജനാലകള്‍ക്കപ്പുറത്തുള്ള ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് എന്താണെന്ന് തോന്നിയതെന്നറിയമോ അമ്മിണിക്കുട്ടീ ?. അപ്പോള്‍ മുഖത്തിന്‍ വശ്യത കുറവായിരുനെങ്കിലും എനിക്ക് തോന്നിയത് മറ്റെന്തോ ആണ്‍.
“എന്താ പ്രകാശേട്ടന് തോന്നിയത് ?”
അത് ഞാനിപ്പോ എങ്ങനാ പറയാ…
“എന്നെ ടെന്‍ഷനടിപ്പിക്കില്ലേ…….. പറയൂ………”
പറഞ്ഞാലെന്താ തരിക എനിക്ക് ?
“എന്തും……….?!
‘ന്ന് വെച്ചാല്‍…………?
“ആ ………….എന്തും“
വാക്ക് മാറുമോ..?
ഇല്ല. പ്രകാശേട്ടന്റെ കൈകള്‍ അമ്മിണിക്കുട്ടി അവളുടെ തലയില്‍ വെച്ച് സത്യം ചെയ്തു.
“ശരി എന്നാല്‍ ഞാന്‍ പറയാം..”
“എന്താ ന്നെ ഇങ്ങനെ തീ തീറ്റ്ണ്‍ പ്രകാശേട്ടാ… പറയ് വേഗം. എനിക്ക് ജോലിക്ക് പോകാന്‍ തിരക്കായി. ഒന്ന് രണ്ട് ബസ്സ് പിടിച്ചിട്ട് വേഗം അവിടെ എത്താന്‍.“
ഇപ്പോള്‍ സമയം എത്രയായി…?
“എട്ട് മണി”
ഇന്ന് നീ അവധിയെടുക്ക്
“അയ്യോ അത് പറ്റില്ല….”
“ഇപ്പത്തന്നെയല്ലേ നീ പറഞ്ഞേ എനിക്കെന്തും തരാമെന്ന്. ഇപ്പോ എന്താ വാക്ക് മാറുന്നത്..?
ഞാന്‍ തരാമെന്ന് പറഞ്ഞത് ഇതല്ലാ.
“പിന്നെ..?”
ഈ പ്രകാശേട്ടനെ കൊണ്ട് തോറ്റു. അതൊക്കെ എങ്ങിനെയാ പറയുക. നിക്ക് നാണമാവില്ലേ?
“ഓ ഒരു നാണക്കാരി. നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നാണിക്കാന്‍“
നിനക്ക് വയസ്സെത്രയായി ?
ന്റെ വയസ്സ് പ്രകാശേട്ടനെക്കാളും പത്ത് പതിനഞ്ച് വയസ്സ് താഴെ.
“ഏയ് അത് കള്ളം.”
“വേഗം പറയ് പ്രകാശേട്ടാ. എന്റെ ബസ്സ് തെറ്റും….:
എന്നാല്‍ നീ പോ വേഗം
അമ്മിണിക്കുട്ടി ബേഗും കുടയും പ്രകാശേട്ടന്റെ മടിയില്‍ വെച്ചിട്ട് അടച്ചിട്ട വീട് തുറന്ന് മുറിക്കകത്തേക്കോടി.
typing errors shall be corrected later. kindly excuse
Wednesday, October 13, 2010
തിരോന്തരം വരെ എനിക്ക് പറക്കാന്‍ വയ്യ
എന്നാണെന്ന് എനിക്കറിയില്ല
"എന്താ അറിയാത്തെ?"
പെട്ടെന്ന് പറന്നെത്താന്‍ പറ്റിയ ദൂരത്താണോ എന്റെ അമ്മിണി ചേച്ചി. അങ്ങ് അങ്ങ് തിരുവന്ന്തപുരോം കഴിഞ്ഞു കന്യാകുമാരി റൂട്ടില്‍ പിന്നെയും പറക്കെണ്ടേ. എന്റെ ചിറകുകള്‍ക്ക് അത്രയും ശക്തി ഇല്ലല്ലോ.
"ചേച്ചിക്ക് എന്നെക്കാളും മിടുക്കില്ലേ. ഇങ്ങോട്ട് പരന്നൂടെ? "
എന്താ ചേച്ചി ഒന്നും മിണ്ടാത്തെ?
"നിക്കെന്റെ ചേച്ചീനെ കാണണം എന്ന് തോന്നി. ആരെങ്ങിലും മുന്കൈയെടുക്കെണ്ടേ? എനിക്ക് വയസ്സായി കണ്ണും കാതും ഒന്നും ശരിയല്ല എന്നൊരു തോന്നല്‍."
"ചേച്ചീടെ വീടിന്റെ അവിടെ ഉള്ള ഒരു തെങ്ങിന്റെ മോളീന്ന് ഇങ്ങട്ട് പറന്നോളൂ.
എന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്മേല്‍ ലാന്‍ഡ് ചെയ്യാം.
അവിടെ നിന്ന് പറക്കുമ്പോള്‍ എന്നെ കൂക്കി വിളിച്ചാല്‍ മതി. ഞാന്‍ ഇവിടെ മേല്പോട്ട് നോക്കി നില്‍ക്കാം
Monday, October 11, 2010
അങ്ങിനേയും ഒരു ഞായറാഴ്ച

എല്ലാം കണക്കിലെടുത്ത് ഞാന്‍ ഇന്ന് കാലത്ത് നേരത്തെ എഴുന്നേറ്റെങ്കിലും വാത രോഗത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെടുന്ന എനിക്ക് കൊങ്ങണൂര്‍ വരെ വാഹനം ഓടിക്കുവാന്‍ പറ്റിയ ശാരീരിക അവസ്ഥയിലല്ലായിരുന്നു.
അവിടെ വരെ കൂട്ടിന്‍ എന്റെ പ്രിയ സുഹൃത്ത് വിഷ്ണുവിനെ വിളിച്ചാലോ എന്നാലോചിച്ചുവെങ്കിലും ഞാന്‍ പിന്നീട് വേണ്ടെന്ന് വെച്ചു. ഇടത്തെ കാലിനാണ്‍ കൂടുതല്‍ വിഷമം. ട്രാഫിക്ക് ജാമില്‍ ക്ലച്ചില്‍ കൂടുതല്‍ അഭ്യാസം വേണ്ടി വരുന്ന സ്ഥിതിക്ക് ഞാന്‍ എന്റെ കൊങ്ങണൂര്‍ യാത്ര മനസ്സില്ലാ മനസ്സോടെ വേണ്ടെന്ന് വെച്ചു.
ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് കൂര്‍ക്കഞ്ചേരിയിലുള്ള ലക്ഷ്മിയെ കൂട്ടിന്‍ വിളിക്കണമെന്ന്. അവള്‍ക്കാണെങ്കില്‍ ഡ്രൈവിങ്ങ് പഠിച്ചതിലുള്ള ത്രില്ലിലാണ്‍. എവിടെ വേണമെങ്കിലും ഓടിക്കാന്‍ തയ്യാറ്. കൂടാതെ കൊച്ചുപ്രായവും. ഇനി വിളിച്ച് പരീക്ഷയോ മറ്റോ ആണെന്ന് പറഞ്ഞ് വന്നില്ലെങ്കിലോ എന്ന് വിചാരിച്ച് ഞാന്‍ അവളെ വിളിച്ചില്ല.
ഞാന്‍ വിളിച്ചാല്‍ അവള്‍ വരാതിരിക്കില്ല എന്നെനിക്കറിയാമെങ്കിലും ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകിയാലോ എന്നോര്‍ത്താണ്‍ ഞാന്‍ പിന്മാറിയത്. എനിക്കവളെ എന്റെ കുന്നംകുളം ചെറുവത്താനിയിലുള്ള വീട്ടില്‍ കൊണ്ടുപോയി എന്റെ അനിയനായ വി കെ ശ്രീരാമനെ പരിചയപ്പെടുത്തിക്കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറേ നാളായി. അവളെ സിനിമാ രംഗത്തേക്ക് എത്തിക്കണമെന്നും സിനിമയില്‍ ഒരു പാട്ട് പാടിക്കണമെന്നും ഞാന്‍ കുറേ കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും നടന്നില്ല.
ലഷ്മിയെ ഐഡിയാ സ്റ്റാറ്റ് സിംഗറില്‍ പാടിക്കണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. അവിടെ കൊണ്ട് പോകാനും മറ്റും അവളുടെ രക്ഷിതാക്കള്‍ക്ക് പറ്റാത്ത കാരണമായിരിക്കണം അതിന്‍ അവര്‍ മുതിരാഞ്ഞത്. അവളുടെ കുടുംബത്തില്‍ മറ്റൊരു കുട്ടി സ്റ്റാര്‍ സിംഗറില്‍ പാടിയെങ്കിലും ലഷ്യസ്ഥാനത്തിലെത്താന്‍ കഴിഞ്ഞില്ല.
ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ജേഷ്ടന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതില്‍ വലിയ ദു:ഖം ഉണ്ടായിരുന്നു. ഞാന്‍ ഒരു സുലൈമാനി ഇട്ട് അത് മൊത്തിക്കുടിച്ചുംകൊണ്ട് പത്രം വായനില്‍ മുഴുകി. ഇന്നെത്തെ പരിപാടിയില്‍ രണ്ടെണ്ണം മാര്‍ക്ക് ചെയ്യാന്‍ ഇരുന്നപ്പോള്‍ സാഹിത്യ അക്കാദമിയില്‍ അയനം സാംസ്കാരിക സമിതിയുടെ വക സി വീയുടെ അനുസ്മരണ ചടങ്ങ് 3 മണിക്കുള്ളതായി കണ്ടു. എനിക്ക് സമാധാനമായി.
ഞാന്‍ അത് മാര്‍ക്ക് ചെയ്തു. പിന്നെ തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ താളം കള്‍ച്ചറല്‍ സെന്ററിന്റെ ഒരു കലാപരിപാടി 6.30 മണിക്കുള്ളതും മാര്‍ക്ക് ചെയ്തു. അപ്പോള്‍ മൂന്ന് മണിവരെ എന്ത് ചെയ്യും എന്നാലോചിച്ചു. ആദ്യം വിചാരിച്ചു ആറാട്ടുപുഴയിലുള്ള എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ വീട്ടില്‍ പോയാലോ എന്നാലോചിച്ചു. ഞാന്‍ ബ്ലോഗിലെഴുതിയ “എന്റെ പാറുകുട്ടീ” നോവലിന്റെ പുസ്തകപ്രകാശനത്തിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നെ അങ്ങോട്ടും പോകേണ്ടാ എന്ന് വെച്ചു.
എന്റെ മകനും അവന്റെ അമ്മയും കൂടി പതിനൊന്നുമണിക്കുള്ള മലയാളം സിനിമക്ക് പോയി. അങ്ങിനെ വീട്ടില്‍ ഞാന്‍ ഒറ്റക്കായി. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. ഇലക്ഷന്റെ സമയമായതിനാല്‍ വീട്ടില്‍ ഓരോ സ്ഥനാര്‍ഥികളുടെ പ്രവാഹവും ഉണ്ടായിരുന്നു. എല്ലാവര്ക്കും പ്രകാശേട്ടന്റ്റെയും കുടുംബത്തിന്റേയും വോട്ട് വേണം. ആര്‍ക്കെങ്കിലും വോട്ട് കൊടുക്കണം പക്ഷെ ആര്‍ക്കാണെന്ന് പിന്നീട് തീരുമാനിക്കാം.
3 മണി വരെ സമയം കൊല്ലാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ വണ്ടിയില്‍ കയറി. വൈകുന്നേരം വരെ ഓടിക്കാനുള്ള ഇന്ധനം നിറച്ചു. കൊക്കാലെ പെട്രോള്‍ പമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കാഡ്ബറീസ് ഡയറിമില്ക്ക് ചോക്കലേറ്റ് വാങ്ങിക്കഴിച്ചു. ശുഭകാര്യത്തിന്‍ മധുരം കഴിക്കണമെന്നല്ലേ ഇപ്പോഴത്തെ പരസ്യം. മധുരം നുകര്‍ന്നപ്പോള്‍ എനിക്ക് ഐഡിയ വന്നു.
ഒരു വര്‍ഷത്തിലേറെയായി കുരിയച്ചിറ യൂണിറ്റി നഗറില്‍ താമസിക്കുന്ന കൃഷ്ണേട്ടനേയും ഓപ്പോളേയും കണ്ടിട്ട്. ഫോണ്‍ വിളിച്ച് ചോദിച്ചില്ല. ഇനി ഓപ്പോളും മറ്റും അവിടെ ഇല്ലായെങ്കില്‍ അടുത്ത വിട്ടിലെ ബേങ്ക് മേനേജറും സാവിത്രിയും ഉണ്ടാകും. അവിടെ കുറേ നേരം ഇരിക്കാം എന്നുറപ്പിച്ചു. കൃഷ്ണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ മൂത്ത മകള്‍ സുധയും നാരായണനും കൂട്ടിനായി താമസിക്കുന്നുണ്ട്. തൊട്ടടുത്ത് ഇളയ മകള്‍ മിനിക്ക് വീട് പണിതിട്ടുണ്‍ട്. അതായത് ഒരാള്‍ ഇല്ലെങ്കില്‍ എനിക്ക് മറ്റേതെങ്കിലും വീട്ടില്‍ പോകാം. അതിനാല്‍ വാഹനത്തിനോട് ആ വഴിക്ക് ഓടാന്‍ ഞാന്‍ കല്പിച്ചു.
യൂണിറ്റി നഗര്‍ ആകെ മാറിയിരിക്കുന്നു. കൃഷ്ണേട്ടന്റെ വീടിന്റെ ചുറ്റും തരിശായി കിടന്നിരുന്ന പാടം മുഴുവനും നികത്തി വീടുകള്‍ നിറഞ്ഞിരിക്കുന്നു. പണ്ടൊക്ക് പാടത്ത് എവിടെ വേണമെങ്കിലും കാറ് പാര്‍ക്ക് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ റോഡരുകില്. ഇപ്പോള്‍ കാനകള്‍ പണിതതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില്‍ ചക്രം കാനയില്‍ വീഴും.
വാഹനം മിനിയുടെ വീടിനടുത്തെത്തിയപ്പോള്‍ കൃഷ്ണേട്ടന്‍ അങ്ങോട്ടേക്ക് കയറിപ്പോണ്‍ കണ്ടു. ഞാന്‍ കൃഷ്ണേട്ടനെ വിളിച്ചപ്പോള്‍ ആ വീടിന്റെ ഗേറ്റ് തുറന്ന് തന്നു. ആ വീട്ടിന്നുള്ളില്‍ വേറൊരു കാറ് പാര്‍ക്ക് ചെയ്തതിനാല്‍ എന്റെ വാഹനം ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ചെറുതായൊന്ന് ഉരഞ്ഞൂ. അപ്പോള്‍ അവിടേ നിന്ന് പുറകോട്ടെടുത്ത് തൊട്ടടുത്ത കാഞ്ഞൂര്‍ മനയിലേക്ക് കയറ്റി അവിടെ പാര്‍ക്ക് ചെയ്തു. അതാണ്‍ കൃഷ്ണേട്ടന്റെ വീട്. തറവാട് വെള്ളിനേഴിയിലാണ്‍.
ഞാന്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് മിനിയുടെ വീട്ടിലെത്തി. അവിടെ കുട്ടികളെ കണ്ട് എനിക്ക് സന്തോഷമായി. മിനിയുടെ മക്കളായ സൌമ്യയും സുമിയും അവിടെ ഉണ്ടായിരുന്നു. സൌമ്യ കുടുംബസമേതം ഇടപ്പള്ളിയിലും സുമി അയര്‍ലണ്ടിലും ആണ്‍. സുമി പ്രസവത്തിന്‍ നാട്ടിലെത്തിയ വിവരം ഞാനറിഞ്ഞിരുന്നില്ല. സുമിയുടെ ഹബ്ബിക്ക് ഇപ്പോള്‍ ലണ്ടനില്‍ ഒരു പുതിയ ജോലി കിട്ടി എന്നറിഞ്ഞു. മടക്കം അമ്മയേയും കൊണ്ട് പോകുന്നു എന്ന് പറഞ്ഞു.
അങ്ങിനെ മിനി മോളുടെ കൂടെ ഈ മാസാവസാനം ലണ്ടനിലേക്ക് പറക്കും. സൌമ്യയുടെ കുട്ടിയെ താലോലിച്ചും വര്‍ത്തമാനം പറഞ്ഞും ഞാന്‍ അവിടെ കുറേ സമയം ചിലവഴിച്ചു. കല്യാണം കഴിഞ്ഞതിന്‍ ശേഷം മിനിയുടെ മക്കളെ ഇന്നാണ്‍ കണ്ടത്. അവരേയും അവരുടെ കൊച്ചുമക്കളേയും കാണാന്‍ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി എനിക്ക് തോന്നി. സൌമ്യയേയും സുമിയേയും അവര്‍ കോളേജില്‍ പഠിക്കുന്നത് വരെ ഞാന്‍ കൂടെ കൂടെ കാണാറുണ്ടായിരുന്നു.
സൌമ്യയുടെ മകന്‍ കൃഷ്ണനെന്ന് വിളിക്കുന്ന അക്ഷത്തും സുമിയുടെ മണിക്കുട്ടി എന്ന് വിളിക്കുന്ന നിയതയും ആ വീടിന്‍ ഐശ്വര്യവും ആഹ്ലാദവും പകര്‍ന്നു. കൃഷ്ണനെ ഞാന്‍ എടുത്ത് ലാളിച്ചുവെങ്കിലും പിന്നെ അവന്‍ കരഞ്ഞ് അവന്റെ തള്ളയുടെ ഒക്കത്ത് ഒതുങ്ങി.
ഓപ്പോള്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. പണ്ട് എനിക്ക് കടുമാങ്ങാ അച്ചാര്‍ ഉണ്ടാക്കിത്തരുമായിരുന്നു. ഒരിക്കല്‍ പണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ധനശേഖരാര്‍ഥം 100 കുപ്പി അച്ചാര്‍ ഉണ്ടാക്കിത്തന്നിരുന്നു. അത് അന്തക്കാലം. ഇപ്പോള്‍ വയസ്സായി ഓപ്പോള്‍ക്ക്. എന്നെപ്പോലെ തൈലവും കുഴമ്പുമായി ജീവിതം തള്ളിനീക്കുന്നു.
യൂണിറ്റി നഗറിലെ മിനിയും സുധയും സാവിത്രിയും എല്ലാവരും താമസിക്കുന്നത് അടുത്തടുത്ത വീട്ടിലാണ്‍. എവിടെ ചെന്നാലും ചായയും കാപ്പിയും ഊണും ലഭിക്കും. അതിനാല്‍ പണ്‍ടൊക്കെ ആ വഴിക്ക് കാലത്ത് പോയാല്‍ വൈകിട്ടെത്തെ കാപ്പി കഴിഞ്ഞേ ഞാന്‍ വീട്ടിലേക്ക് തിരിക്കൂ. ഉച്ച ഭക്ഷണത്തിന്‍ ശേഷമുള്ള ഉറക്കത്തിനും എനിക്കവിടെ സൌകര്യം ഉണ്ട്. എനിക്ക് പെങ്ങന്മാരില്ലാത്ത കുറവ് നികത്തിയിരുന്നത് ഈ മിനിയും സുധയും ആണ്‍.
അവരുടെ അഛനാണ്‍ കൃഷ്ണേട്ടന്‍. കൃഷ്ണേട്ടന്‍ സര്‍വ്വകലാവല്ലഭനാണ്‍. അദ്ദേഹത്തിന്‍ അറിയാത്ത് വിഷയങ്ങളില്ല. ആധികാരികമായി ഭാരതീയ നൃത്ത കലകള്‍, വാദ്യം മുതലായവയെ പറ്റി സംസാരിക്കാനും വിമര്‍ശിക്കാനും സെമിനാറുകളിലും വര്‍ക്ക്ഷോപ്പിലും മോഡറേറ്ററാകാനും മറ്റും കൃഷ്ണേട്ടനെ തേടി അനേകം പേര്‍ വരുന്നു. കര്‍ണ്ണാട്ടിക സംഗീതത്തിലും നല്ല അറിവുണ്ട്. നന്നായി വയലിന്‍ വായിക്കും. കമ്പ്യൂട്ടര്‍ ഇറങ്ങിയ കാലത്ത് ഒരു കമ്പ്യൂട്ടന്‍ വാങ്ങി സ്വന്തമായി പ്രോഗ്രാമിങ്ങും മറ്റും പഠിച്ചു. പിന്നീട് പ്രൊഫഷണല്‍ കോളേജിലെ കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. ഇപ്പോള്‍ വയസ്സ് 84. കാഴ്ച്ക്കുറവുണ്ട് കാര്യമായി. അതിനാല്‍ സ്വസ്ഥമായി വീട്ടില്‍ കഴിഞ്ഞുകൂടുന്നു.
എന്നിരുന്നാലും സദസ്സുകളില്‍ പ്രസംഗിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും പോകാറുണ്ട്. പ്രോഫസര്‍ ജോര്‍ജ്ജ് എസ് പോളും കൃഷ്ണേട്ടനും ചങ്ങാതികളാണ്‍. കൃഷ്ണേട്ടനില്‍ കൂടിയാണ്‍ ഞാന്‍ ജോര്‍ജ്ജ് മാഷെ പരിചയപ്പെടുന്നത്.
കുറച്ച് കാലം തൃശ്ശൂരിലെ MCV മീഡിയാ ചാനലിന്റെ മേനേജരായി സേവനം അനുഷ്ടിച്ച എനിക്ക് ഒരിക്കല്‍ ഫാദര്‍ പോള്‍ പൂവത്തിങ്കലിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള മോഹമുണ്ടായി. സംഗീതമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് ആ സാഹസത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചാനലിന്റെ മുതല്‍ കൂട്ടിന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൃഷ്ണേട്ടന്‍ മുഖാന്തിരം ജോര്‍ജ്ജ് മാഷെ ചുമതലപ്പെടുത്തി.
അങ്ങിനെ ഞങ്ങള്‍ മൂന്ന് പേരും കൂടി മൈലിപ്പാടത്തുള്ള ഫാദറിന്റെ ആസ്ഥാനത്തിലെത്തി. മാഷ് ഫാദറിനെ ഇന്റര്‍വ്യൂ ചെയ്ത് ഞങ്ങളുടെ ചാനലില്‍ ടെലികാസ്റ്റ് ചെയ്തു. അങ്ങിനെ ജോര്‍ജ്ജ് മാഷെയും എനിക്ക് സുഹൃത്തായി ലഭിച്ചു. ഞാന്‍ ഒരു കാലത്ത് എന്ത് ചെയ്യൂമ്പോഴും കൃഷ്ണേട്ടനോട് ആലോചിച്ചേ മുന്നോട്ട് പോകൂ.
കാലങ്ങള്‍ കടന്ന് പോയി. ഞാന്‍ കൂടുതല്‍ കൂടുതല്‍ തിരക്കുള്ള മേഘലയിലേക്ക് തിരിഞ്ഞു. കൃഷ്ണേട്ടനെ പോയി കാണാന്‍ തന്നെ സമയക്കുറവ് അനുഭവപ്പെട്ടു. ഇനി അങ്ങിനെ വരാതിരിക്കുവാന്‍ ഞാന്‍ ഇന്ന് കൃഷ്ണേട്ടനെ ഒരു ഇടവേളക്ക് ശേഷം കണ്ടുമുട്ടി. വളരെ സന്തോഷം നിറഞ്ഞ ദിവസമായി തോന്നി എനിക്ക്.
എന്നെത്തേയും പോലെ ഇന്നും എനിക്ക് ചായയും ഉച്ചയൂണും നല്‍കി. ഞാന്‍ സാഹിത്യ അക്കാദമിയിലുള്ള അനുസ്മരണ സമ്മേളനത്തിനായി അവിടെ നിന്നിറങ്ങി. അല്പം വൈകിയാണെങ്കിലും അക്കാദമിയില്‍ എത്തി.
ഞാന്‍ അവിടെ എത്തുമ്പോളെക്കും സുകുമാര്‍ അഴീക്കോട് മാഷിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. എന്നാലും എനിക്ക് അശോകന്‍ ചരുവില്‍, വൈശാഖന്‍ മാഷ് തുടങ്ങി മറ്റു പലരുടേയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചു. അവിടെയിരിക്കുമ്പോള്‍ എന്റെ ലയണ്‍സ് ക്ലബ്ബ് സുഹൃത്ത് സത്യേട്ടന്റെ ഭാര്യാപിതാവ് ചരമമടഞ്ഞ വാര്‍ത്ത കേട്ട് തോട്ടത്തില്‍ ലയിനിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മണി ആറായിത്തുടങ്ങിയിരുന്നു. ഇനി ഈവനിങ്ങ് വോക്കിനുള്ള സമയമാണ്‍. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ വന്നപ്പോള്‍ തോന്നി ലഷ്മിയുടെ വീട്ടില്‍ പോകാമെന്ന്. ലക്ഷ്മി ഇപ്പോള്‍ തിരക്കുള്ള ടിവി ചാനല്‍ ആങ്കര്‍ ആണ്‍. പണ്ട് ഞങ്ങളുടെ ചാനലില്‍ ഒതുങ്ങി നിന്ന ലക്ഷ്മി ഇപ്പോള്‍ ടിസിവി യിലും ജയ്ഹിന്ദ് ടിവി മുതലായ സാറ്റലൈറ്റ് ചാനലുകളിലുമായി തിരക്കോട് തിരക്ക്. ലഷ്മിയുടെ മാധ്യമരംഗത്തേക്കുള്ള കാല് വെപ്പ് എന്നില്‍ കൂടിയായിരുന്നു. ലക്ഷ്മിയുടെ വീട്ടിലും ഞാന്‍ പോയിട്ടും ഏതാണ്ട് ഒരു കൊല്ലമാകാറായിരിക്കുന്നു. ഞായറാഴ്ചയായതിനാല്‍ അവള്‍ അവിടെ ഉണ്ടാവില്ലാ എന്ന കണക്കുകൂട്ടലിലാണ്‍ അങ്ങോട്ടേക്ക് തിരിച്ചത്. അവളില്ലെങ്കില്‍ അവളുടെ അമ്മൂമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാമെന്ന്‍ കരുതി ഞാന്‍.
എന്നാല്‍ എന്റെ കണക്കുകൂട്ടലിന്‍ വിപരീതമായി അവള്‍ അവിടെ ഉണ്ടായിരുന്നു. അവളുടെ അമ്മ ബിന്ദുവും, അമ്മാമ്മയും എല്ലാം ഉണ്ട്. എനിക്കെപ്പോഴും ഭക്ഷണം തരുന്ന ഒരാളാണ്‍ ബിന്ദു. എപ്പോ ചോദിച്ചാലും ഭക്ഷണം കിട്ടും. എനിക്ക് ഹോം മെയ്ഡ് ഫുഡ് കിട്ടാതെ വരുന്ന ചില അവസ്ഥ വരുമ്പോള്‍ ഞാന്‍ ബിന്ദുവിനെ വിളിക്കും. അവിടെ ഉള്ള ഭക്ഷണം നിറഞ്ഞ സ്നേഹത്തോടെ എനിക്ക് ആ വീട്ടില്‍ നിന്ന് കിട്ടും. ഇനി പ്രത്യേകമായി എന്തെങ്കിലും വിഭവം വേണമെങ്കില്‍ തലേദിവസം പറഞ്ഞാല്‍ മതി.
വളരെ സന്തോഷത്തോട് കൂടി വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍ പ്രത്യേക രുചിയാണ്‍. എന്റെ പേരക്കുട്ടിയെ അവര്‍ക്ക് കൊണ്ട് പോയി കാണിച്ചുകൊടുക്കാന്‍ ഞാന്‍ മറന്നു. ബിന്ദുവിനെ അമ്മ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീട്ടിനു പുറത്തേക്കിറങ്ങാറില്ല. വയസ്സും അനാരോഗ്യവുമായി കഴിയുന്നു.
എന്റെ പല ദു:ഖങ്ങളും വിഷമങ്ങളും ഞാന്‍ ഇവരോട് പങ്ക് വെക്കാറുണ്ട്. ആരോടെങ്കിലും നമ്മുടെ ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു നിവൃതി അനുഭവപ്പെടുമല്ലോ. നല്ല ഒരു സുഹൃത്താണ്‍ ബിന്ദു. അവിടെ നിന്ന് ഒരു കാപ്പിയും കുടിച്ച് ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ ഇരുട്ടാകുമ്പോളെക്കും ഇറങ്ങി.
അങ്ങിനെ കൊങ്ങണൂരിലുള്ള ഏട്ടന്റെ വസതിയില്‍ പോയില്ലെങ്കിലും അനുസ്മരണ ചടങ്ങില്‍ പകുകൊള്ളാനും, മറ്റു പഴയ സൌഹൃദങ്ങള്‍ പുതുക്കുവാനും സത്യേട്ടന്റെ ഭാര്യാപിതാവിന്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനും മറ്റുമുള്ള സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇന്നെനിക്ക് കഴിഞ്ഞു.
ഞാന്‍ ബ്ലോഗില്‍ ഇത്രയൊക്കെ പോസ്റ്റുകള്‍ ചെയ്തുവെങ്കിലും ഇന്നേവരെ ഒരു പോസ്റ്റുപോലും ബിന്ദു വായിച്ചിരുന്നില്ല. പക്ഷെ ഇന്ന് അതിനുള്ള താലപര്യം കാണിക്കുകയും എല്ലാ പോസ്റ്റുകളും വായിക്കാമെന്നും പറഞ്ഞു.
നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതുമായ പലതും ആണല്ലോ നമുക്ക് എഴുതുവാനുള്ള ഊര്‍ജ്ജവും പ്രചോദനവും തരുന്നത്. ഞാന്‍ വിവിധ തലത്തിലുള്ള പോസ്റ്റുകളും ലേഖനങ്ങളും, യാത്രാ വിവരണവും എല്ലാം എഴുതിയിട്ടുണ്ട്. പിന്നെ ചെറുകഥയും നോവലും. “ബിന്ദു എല്ലാം വായിച്ചോളൂ. പക്ഷെ കഥകളിലെ വേഷങ്ങളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയൊന്നും എന്നോട് ചോദിക്കരുത്. “
അങ്ങിനെ ഒരു ഞായറാഴ്ചയും കടന്ന് പോയി. 10-10-2010.
ഏതായാലും എന്റെ ബ്ലോഗ് വായിക്കാമെന്ന് പറഞ്ഞ ബിന്ദുവിന് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു..
Wednesday, October 6, 2010
ആശേച്ചിക്കും ബാലേട്ടനും
ആശേച്ചിയുടെയും ബാലേട്ടന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാനെന്റെ ദു:ഖം മറക്കുന്നു. വയ്സ്സാകുമ്പോള്‍ എല്ലാര്‍ക്കുമുണ്ടാകുന്ന അസുഖങ്ങളൊക്കെ എന്നെയും പിടി കൂടിയിരിക്കുന്നു.
ഉണര്‍ന്നിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും. അല്ലെങ്കില്‍ രോഗത്തെപ്പറ്റിയുള്ള വിചാരം വരും. ഞാന്‍ ദു:ഖിതനാകും. പിന്നെ അവിടെ വേദന ഇവിടെ മരവിപ്പ് എന്ന് തുടങ്ങിയുള്ള ഓരോ ചിന്തകള്‍.
കഴിഞ്ഞ നാല് വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാണ്‍. ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും കഴിഞ്ഞു ഈ കാലയളവില്‍. സോക്കേട് അങ്ങട്ട് വിട്ട് മാറ്ണില്ല. അപ്പോ പിന്നേയും ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു.
വീടിന്റെ തൊട്ട മതിലിന്നപ്പുറമുള്ള ഒരു ആശുപത്രിയില്‍ ഏഴ് ദിവസം കിടന്ന് ചികിത്സ നടത്തി. ചികിത്സാ സമയം രോഗമുള്ള പോലെ തോന്നില്ല. ഉഴിച്ചിലും കിഴിയും വസ്തിയും പിഴിച്ചലും ഒക്കെക്കൂടി ആയപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത പോലെ തോന്നി.
പക്ഷെ ആ തോന്നല്‍ താല്‍ക്കാലികം മാത്രം ആയിരുന്നു. ഈ ആശുപത്രിക്കാര്‍ എനിക്ക് തുടര്‍ന്നുള്ള ഒരു മാസത്തേക്ക് ആയുര്‍വ്വേദം പേറ്റന്റ് മരുന്നുകള്‍ തന്നിരുന്നു. അതിലൊരു വേദന സംഹാരിയും ഉണ്ടായിരുന്നു. വേദനയെ നിര്‍ത്താനുള്ള അലോപ്പതി മരുന്നുകളില്‍ നിന്ന് രക്ഷപ്പെടാനാണ്‍ ആയുര്‍വ്വേദം ആകമെന്ന് വെച്ചത്. പക്ഷെ ഇവിടെയും പെയിന്‍ കില്ലര്‍ എന്നില്‍ പരീക്ഷിക്കപ്പെട്ടു.
എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച മരുന്നുകളൊക്കെ നിര്‍ത്തി. അപ്പോഴും പ്രത്യേകിച്ച് വേദനക്കൂടുതലോ മറ്റൊ അനുഭവപ്പെട്ടില്ല. നാലുദിവസം കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ ചികിത്സിച്ച ഡോക്ടറെ കാണാന്‍ പറ്റിയില്ല. അവര്‍ ഉപരി പഠനത്തിന്‍ പോയി എന്നാണറിഞ്ഞത്.
ഇനിയെന്ത് പരീക്ഷണം എന്നായി ഞാന്‍. വീണ്ടും ആയുര്‍വ്വേദം തന്നെ പരീക്ഷിക്കാമെന്ന് വിചാരിച്ച് എന്റെ പഴയ ഒരു ആയുര്‍വ്വേദാശുപത്രിയുണ്ട് തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയില്‍. അവിടെത്തെ ഒരു ഡോക്ടറുടെ ചികിത്സയിലാണ്‍. പുതിയ തരം തൈലങ്ങളും, എണ്ണയും അരിഷ്ടങ്ങളും ഒക്കെയായി ചികിത്സ തുടരുന്നു.
\
രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാന്‍പറഞ്ഞിരിക്കുന്നു. ഈ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമൊന്നും തോന്നിയിട്ടില്ല.
കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ നേരം പോകാനുരുപാധിയായി ബെസ്റ്റ് എഫ് എം ഓണാക്കി വെച്ചു. ഞാന്‍ സാധാരണ പല എഫ് എമ്മുകളേയും ശ്രവിക്കാറുണ്ട്. കാറില്‍ റേഡിയോ മാംഗോയാണ്‍ വെക്കാറ്. വീട്ടില്‍ പലതും മാറി മാറി വെക്കും. കഴിഞ്ഞ ഏഴുദിവസമായി ബെസ്റ്റ് എഫ് എം ആണ്‍ വെച്ചിരിക്കുന്നത്.
ഞാന്‍ എഴുന്നേറ്റ് വരുമ്പോളെനിക്കിഷ്ടം ഭക്തിഗാനങ്ങളാണ്‍. അത് ഞാന്‍ ഉണരുമ്പോള്‍ കേള്‍ക്കാറില്ല. പണ്‍ട് ഞാന്‍ ഒരു മീഡിയാ ചാനലിന്റെ മേനേജര്‍ ആയിരിക്കുന്ന വേളയില്‍ ചുരുങ്ങിയത് 8 മണി വരെ ഭക്തിഗാനങ്ങള്‍ ടെലികാസ്റ്റ് ചെയ്യും. അപ്പോള്‍ അത് കണ്ട് ഞാന്‍ നിര്‍വൃതി കൊള്ളാറുണ്ട്.
കാലത്ത് കൊട്ടന്‍ ചുക്കാദി+ പിണ്ഡത്തൈലം+ മഹാനാരായണ തൈലം എന്നിവ കൂട്ടി ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇരിക്കണം. ഈ അവസ്ഥയില്‍ ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് ആവികൊള്ളുവാന്‍ പറഞ്ഞുവെങ്കിലും ആരും ചൂട് പിടിച്ച് തരാനില്ല എന്റെ വീട്ടില്‍. ഭാര്യ എന്നൊരാള്‍ ഉണ്ട്. അവള്‍ക്ക് ഈയിടെയായി എന്നോട് സ്നേഹം ഇല്ല. അവളും രോഗിയാണത്രെ.
അവള്‍ക്ക് പ്രഷറും പ്രമേഹവും. ശരിക്ക് മരുന്ന് കഴിക്കില്ല. ഡയറ്റ് നോക്കില്ല. വ്യായാമം ചെയ്യില്ല. പിന്നെ സ്വയം ചികിത്സയും. ഇതൊക്കെയാണ്‍ അവളുടെ രീതി.
എന്റെ കാലില്‍ ചൂട് പിടിച്ച് തരാനോ, കിഴി വെച്ച് തരാനോ ഒന്നിനും അവള്‍ക്ക് താത്പര്യമില്ലത്രെ. അവള്‍ക്ക് അവളുടേതായ കാരണങ്ങള്‍ ഉണ്ട്. വീട് പുലര്‍ത്തണ ആളല്ലേ എന്ന ഒരു പരിഗണനയും എനിക്കില്ല. പ്രഷര്‍ കൂടുമ്പോള്‍ അവള്‍ക്ക് ദ്വേഷ്യം വരും. എന്നോട് എന്തൊക്കെയോ പുലമ്പും. എനിക്ക് ദ്വേഷ്യം വരുമ്പോള്‍ ഞാന്‍ അവള്‍ക്കിട്ട് പണിയുമായിരുന്നു. ഇപ്പോള്‍ എന്റെ അടി താങ്ങാനുള്ള കെല്പ് അവള്‍ക്കില്ല. അതിനാല്‍ ദേഹത്ത് തൊട്ടുള്ള കളി ഇല്ല ഇപ്പോള്‍.
അവള്‍ക്കിഷ്ടമുള്ളത് വെക്കും. “ചേട്ടന്‍ വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍”. ഞാന്‍ കിട്ടിയത് കൊണ്ട് സമാധാനപ്പെടും. എനിക്ക് കുക്കിങ്ങ് വലിയ അറിവില്ല. നോണ്‍ വെജിറ്റേറിയന്‍ ഒരു കൈ നോക്കാം. പക്ഷെ എനിക്ക് വെജിറ്റേറിയനോടാ കമ്പം.
ഞങ്ങള്‍ വിദേശത്തായിരുന്ന കാലത്ത് ഇവള്‍ ഇടക്ക് ബ്രേക്ക് ഡൌണ്‍ ആകാറുണ്ട്. കൂടാതെ പിള്ളേരെ പെറുന്നതിന്‍ രണ്‍ട് മാസം മുന്‍പും ശേഷവും. അപ്പോള്‍ ഇവള്‍ക്ക് ഞാനാ കുശിനിക്പ്പണി ചെയ്യാറ്. അവള്‍ക്ക് ഏറ്റവും ഇഷ്ടം നെയ്മീന്‍ [അര്‍ക്ക്യ] വെച്ചുള്ള മീന്‍ കറിയാണ്‍. അതും തേങ്ങാപ്പാല്‍ ഒഴിച്ച് വെക്കണം. പിന്നെ ഫ്രൈഡ് ചിക്കന്‍.
ഞാന്‍ കുക്കിങ്ങ് സമയത്ത് സ്മോള്‍ അടിക്കും. എന്റെ ബാറ് അടുക്കളയില്‍ തന്നെ. ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് ഗ്രേമാക്കന്‍സിയില്‍. അവിടെ നിന്ന് ഒരു മാസത്തേക്കുള്ള നാല്‍ കേസ് ഫോസ്റ്റര്‍ ബീയര്‍, പോര്‍ട്ട് വൈന്‍, വിസ്കി, ബ്രാന്‍ഡി, റം, വൈന്‍ എന്നിവ വാങ്ങും.
ഇവള്‍ക്ക് സിന്‍സാനോ വൈന്‍ ആണിഷ്ടം. പെറ്റ് കിടക്കുമ്പോള്‍ വിങ്കാര്‍ണിസ് വൈനും കുടിക്കും. ബീയര്‍ ഇഷ്ടമില്ലായെങ്കിലും ഞാന്‍ ബാക്കി വെച്ച ബീയര്‍ മോന്താറുണ്ട്. ചില ദിവസങ്ങളില്‍ അവളെന്റെ കൂടെ പബ്ബില്‍ വരാറുണ്ട്. അവള്‍ക്കവിടെ ലഭിക്കുന്ന ഡ്രാഫ്റ്റ് ബീയറും പിന്നെ അതിന്റെ കൂടെ കൊറിക്കാന്‍ കിട്ടുന്ന നട്ട്സുകളും വിവിധതരം വെനീഗറിലിട്ട വെജിറ്റബിള്‍സും ഇഷ്ടമാണ്‍.
ഒരു ദിവസം ഉണ്ട് ഞാന്‍ കുക്കിങ്ങ് നടത്തുന്നതിന്നിടയില്‍ വന്ന് വിസ്കി കുടിക്കുന്നു. ഞാന്‍ ഗ്ലാസ്സ് മണത്തുനോക്കിയപ്പോഴുണ്ട് വിസ്കി സെവനപ്പ് ചേര്‍ത്ത് രണ്ട് ഐസ് ക്യൂബ് ഇട്ടിരിക്കുന്നു. അവള്‍ രണ്ട് ലാര്‍ജ്ജ് ഈ വിധം കഴിക്കും. അങ്ങിനെ മാസാമാസം വാങ്ങുന്ന മദ്യത്തിന്റെ അളവ് കൂടി കൂടി വന്നു. ഇവളൊരു ഹെവി ഡ്യൂട്ടി എഞ്ചിന്‍ ആണ്‍. ഇവളോട് വഴക്കിടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ വിചാരിക്കും എന്നെ ചിലപ്പോള്‍ പൊക്കി താഴത്ത് ഇടുമെന്ന്.
എന്നേക്കാള്‍ രണ്ടിരട്ടി തടിയും ശക്തിയും ഉണ്ട്. സോസേജും സലാമിയും ചീസും കോണ്‍ഫ്ലേക്കും പോറിഡ്ജുമൊക്കെ തിന്ന് എന്റെ കൂടെ രണ്‍ട് കൊല്ലം നിന്നപ്പോളേക്കും ഇവളുടെ തൂക്കം 30 കിലോ കൂടിയിരുന്നു. വണ്ണം വെച്ചപ്പോള്‍ ഇരുണ്ടിരുന്ന ഇവള്‍ വെളുത്തു തുടങ്ങി. ഞാനവള്‍ക്ക് ഈന്തപ്പഴവും മുന്തിരിച്ചാറും ആപ്പിള്‍ ജ്യൂസും ഒക്കെ കൊടുത്ത് നല്ല ഒരു പണിക്കാരിയാക്കി മാറ്റി. അന്നൊക്കെ എനിക്കവള്‍ ചപ്പാത്തിയും, പിന്നെ എനിക്കിഷ്ടപ്പെട്ട അവിയലും, തീയലും കാളന്‍ ഓലന്‍ മുതലായ കൂട്ട് കറികളൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.
അങ്ങിനെയുണ്ടായിരുന്ന ഇവള്‍ ഇപ്പോള്‍ എനിക്കൊന്നും ഉണ്ടാക്കിത്തരുന്നില്ല. ഹൂം പഴയ കാലം അയവിറക്കി ഇനിയുള്ള കാലം കഴിക്കാമെന്ന് വിചാരിക്കാം.
ഞാന്‍ കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ അല്പം നേരത്തേക്ക് ചൂട് പിടിച്ച് തരുന്നതിലെന്താ ഇവള്‍ക്കൊരു കുഴപ്പം. ഇവളുടെ കാര്യത്തിനൊന്നും മുട്ടില്ലല്ലോ>
ഇനി വേറൊരു പെണ്ണ് കെട്ടാനാണെങ്കില്‍ അതിന്‍ ഇവളൊട്ട് സമ്മതിക്കേം ഇല്ല. ഒരു ചെറിയ പെണ്ണിനെ കെട്ടുകയാണെങ്കില്‍ ഇവള്‍ക്ക് അടുക്കളപ്പണിക്ക് സഹായിക്കാനും എന്നെ എണ്ണ തേച്ച് കുളിപ്പിക്കാനും ഒക്കെ ഉപകരിക്കുമല്ലോ?
പണ്ട് എന്റെ അച്ചമ്മക്ക് വയ്യാണ്ടായപ്പോള്‍ അഛാഛന്‍ ഒരു പെണ്ണിനേയും കൂടി കെട്ടി. അച്ചമ്മ വെളുത്തിട്ടായിരുന്നു. രണ്ടാമത് കെട്ടിയ അച്ചമ്മ കറുത്തതും. ഞാന്‍ അവരെ “വെളുത്ത അച്ചമ്മ എന്നും കറുത്ത അച്ചമ്മ “ എന്നും വിളിച്ച് പോന്നിരുന്നു.
ഞാന്‍ അന്ന് ഓര്‍ക്കാറുണ്ട് ഈ സുന്ദരിയായ ഒരു അച്ചമ്മയുള്ളപ്പോളെന്തിനാ അഛാഛന്‍ രണ്ടാമതൊന്നിനെ അതും കറുത്തതിനെ കെട്ടിയെന്ന്. അഛാഛന്‍ സൂത്രക്കാരനായിരുന്നു. ഇനി ഇപ്പോളുള്ളതിനേക്കാളും സുന്ദരിയെ കെട്ടിയാല്‍ ഇപ്പോളുള്ളയാള്‍ക്ക് പിണക്കം വന്നാലോ എന്നാലോചിച്ചായിരുന്നു. സംഗതി എന്ത് തന്നെയായാലും രണ്ട അച്ചമ്മമാരും മരണം വരെ നല്ല സ്നേഹത്തോടെ ആയിരുന്നു.
വെളുത്ത അച്ചമ്മക്ക് 2 ആണ്മക്കളും 3 പെണ്മക്കളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദരീ സുന്ദരമാര്‍. എന്റെ അഛന്‍ വെളുത്ത അച്ചമ്മയുടെ സന്താനമായിരുന്നു. കറുത്ത അച്ചമ്മക് ഒരു ആണും നാല്‍ പെണ്മക്കളും. അങ്ങിനെ എന്റെ അഛാഛന്‍ പത്ത് സന്താനങ്ങള്‍ ഉണ്ടായിരുന്നു.
എന്റെ പെണ്ണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിന്നുള്ളില്‍ പെറ്റത് ആകെ രണ്ടെണ്ണത്തിനേയാണ്‍. അഛാഛന്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിന്‍ പുറത്താക്കിയേനേ ഞങ്ങളെ രണ്ടെണ്ണത്തിന്നേയും.
എന്തിന്നധികം പറേണ്‍ എന്റെ കൂട്ടുകാരേ നമുക്ക് രണ്ടാമതൊരു കല്യാണം പറഞ്ഞിട്ടില്ല. വേണമെങ്കില്‍ സംബന്ധമാകാം. പക്ഷെ അതിനെ വീട്ടുപണിക്ക് കിട്ടില്ലല്ലോ, പിന്നെ തൈലം തേച്ച് കുളിപ്പിച്ച് തരാനും…..
എന്റെ സങ്കടം ആരോട് പറയാനാ.. കൃഷ്ണാ ഗുരുവായൂരപ്പാ……………
“അങ്ങിനെ ഞാന്‍ തൈലം തേച്ചിരിക്കുന്നതിന്നിടയില്‍ കേട്ടു ബാലേട്ടന്റെയും ആശേച്ചിയുടെയും കളി തമാശകള്‍“. ഞാന്‍ അത് കേട്ടു മുക്കാല്‍ മണിക്കൂറിലധികം മേലെല്ലാം തടവി അവിടെ ഇരുന്നു. സമയം പോയതറിഞ്ഞില്ല.
ആശേച്ചിയുടെ ഡയാലോഗ് കേള്‍ക്കാന്‍ വളരെ രസം. ബെസ്റ്റ് എഫ് എം കേട്ട് ഞാന്‍ മതി മറന്നു. എന്റെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞപോലെ തോന്നി എനിക്ക്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബെസ്റ്റ് എഫ് എമ്മിലെ “ദി ബെസ്റ്റ് പ്രോഗ്രാം” ആണ്‍ കാലത്തെ ആശേച്ചിയുടെയും ബാലേട്ടന്റെയും പ്രോഗ്രാം.
എഫ് എമ്മിലേക്ക് അയക്കുന്ന കത്തുകള്‍ അവര്‍ വായിക്കുന്നു. ഇന്ന് ട്രെയിന്‍ യാത്രയില്‍ ജയ എഴുതിയ ഒരു കത്ത് വായിച്ചിരുന്നു. വളരെ ടച്ചിങ്ങ് ആയ ഒരു കത്തായിരുന്നു. എനിക്കും അത്തരം ഒരു കത്ത് എഴുതിയാലോ എന്ന് തോന്നി.
അതിനെങ്ങിനെയാ ചില റേഡിയോ ജോക്കിമാറ് ഇടക്കിടക്ക് അവിടേക്ക് കത്തയക്കാനുള്ള വിലാസം പറയില്ല. ആദ്യം മാത്രം അല്ലെങ്കില്‍ അവസാനം മാത്രം പറഞ്ഞാല്‍ ഇടക്ക് കയറി വരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പ്രയോജനപ്പെടില്ല. അതിനാല്‍ എന്റെ ആശേച്ചീ ബാലേട്ടാ കത്തയക്കാനുള്ള വിലാസം ഇടക്കിടെ പറയണം കേട്ടോ>
ചേച്ചീയെന്നും ചേട്ടനെന്നും വിളിക്കാന്‍ മാത്രം പ്രായമുള്ളവരല്ല ഇവര്‍ എന്നാണെന്നാണ്‍ എന്റെ നിഗമനം. ഈ അറുപതില്‍ കവിഞ്ഞ പ്രായമുള്ള എന്നെക്കാളും എത്രയോ ചെറുപ്പമാണ്‍ ഈ കുട്ടികള്‍ എന്നാണ്‍ എന്റെ ധാരണ.
എന്തായാലും ആശേച്ചിക്കും ബാലേട്ടനും ഈ അങ്കിളിന്റെ ആശംസകള്‍ അറിയിക്കുന്നു. എന്റെ പാറുകുട്ടിയുടെ ശബ്ദം ഈ ആശേച്ചിയുടേത് പോലെയായിരുന്നു. പാറുകുട്ടിക്ക് കുറുമ്പ് കൂടുതലായിരുന്നു. ആശേച്ചിയുടെ പരിപാടി കേള്‍ക്കുമ്പോള്‍ ആശേച്ചിയും പാറുകുട്ടിയെപ്പോലെ ഇരിക്കുമെന്ന് തോന്നുന്നു.
ഇന്ന് ആശേച്ചിയുടെ അംഗലാവണ്യം ബാലേട്ടന്‍ വിവരിച്ചിരുന്നു. ബാലേട്ടന്റെത് ആശേച്ചിയും.
ആശേച്ചിയേയും ബാലേട്ടനെയും കാണണമെന്നുണ്ട്. ഓഫീസ് എവിടേയായാലും എന്റെ വീട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്ററിന്നടുത്ത് വരും.
കുറച്ചും കൂടി എഴുതാനുണ്ട്. ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.
THERE SPELLING ERROS WHICH SHALL BE CORRECTED LATER.







